Monday, October 20, 2008

ചില ഡാന്‍സ് വിശേഷങ്ങള്‍.

നീ ഒരു ദിവസം എത്ര ഡംബെല്‍സ് എടുക്കും? ആദ്യത്തെ തവണത്തെ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍,ഞാന്‍ തടി വച്ചത് കണ്ടു ഒരു ഫ്രണ്ട് കളിയാക്കി ചോദിച്ചു..നന്ദി കെട്ടവന്‍!! ബി.എഡ്.ക്ലാസ്സില്‍ വച്ചു അവന്റെ എത്ര റെക്കോര്‍ഡ് എഴുതിക്കൊടുത്തതാ? മനുഷ്യനായാല്‍ അല്‍പ സ്വല്പം നന്ദി വേണം. തിരിച്ചു വന്നു,പുതിയൊരു ഐഡിയയ്ക്ക് തുടക്കമിട്ടു..തടി കുറച്ചിട്ട് തന്നെ കാര്യം..!യോഗ ചെയ്യാന്‍ മടി.സ്കിപ്പിംഗ് ആയാലോ?ആദര്‍ശ് പേടിപ്പിച്ചു,"എന്നിട്ട് വേണം, എനിക്ക് പണിയുണ്ടാക്കാന്‍..ആ അറബിയെ നന്നായി അറിയാലോ?"..എന്നാല്‍ നമുക്കൊരു ട്രെഡ് മില്‍ വാങ്ങാം.അങ്ങനെ,രണ്ടു കൊല്ലം മുന്ന് ഒരു ട്രെഡ് മില്‍ ഈ ഫ്ലാറ്റിലെത്തുന്നു.


ട്രെഡ് മില്‍ ഇവിടെ എത്തിയതല്ലാതെ,അതില്‍ കാര്യമായ "ഗുസ്തി"യൊന്നും നടന്നില്ല.ഇടയ്ക്കെങ്ങാനും പണ്ടത്തെ ഫോട്ടോ കണ്ണില്‍ പെട്ടാല്‍..ഈശ്വരാ..എന്ത് അപാര ഫോമിലിരുന്ന ഞാനാ ഇപ്പൊ ഈ പരുവത്തില്‍ !! എന്ന് ഓര്‍ക്കുമ്പോള്‍,ഓടിച്ചെന്നു ട്രെഡ് മില്‍ ഓണാക്കി നടക്കാന്‍ ആരംഭിക്കും,. അതല്ലെങ്കില്‍,ഒരു പരിചയക്കാരന്‍ പറഞ്ഞതു പോലെ കുളി കഴിഞ്ഞു ധൃതിയില്‍ വന്നു തോര്‍ത്ത്‌ തോരയിടാന്‍ ഒരു "സാധനം"! മോള്‍ക്ക്‌ ടോയ്സ് കയറ്റി വച്ചു,തൂങ്ങി കളിക്കാനൊരു ഊഞ്ഞാല്‍..!അങ്ങനെയിരിക്കുമ്പോള്‍ ഒന്നൊരക്കൊല്ലം മുന്‍പ് ഒരു ദുബായ് യാത്ര.അവിടെ ചെന്നൊരു ഡെസ്സേര്‍ട്ട് സഫാരി.ദോഹയിലെ ഡെസ്സേര്‍ട്ട് ലോ സഫാരി ചെയ്തില്ല.ഇനി ദുബായില്‍ അതിന് പോയില്ലെങ്കില്‍ മോശമല്ലേ?ഒരു മുട്ടന്‍ മട്ടന്‍ ബിരിയാണി വെട്ടിവിഴുങ്ങി,മോളെ ഒക്കത്ത് വച്ചു ആദര്‍ശ് വണ്ടിയില്‍ കയറി.ഫിലിപ്പിനി ഡ്രൈവര്‍ കണ്ണുരുട്ടി ചോദിച്ചു,"ഈ കൊച്ചു കുട്ടികളെയും കൊണ്ടാണോ സഫാരി?"(ഒരു ഫ്രണ്ട്ന്റെ കുഞ്ഞു വാവയും ഉണ്ട്).ഇയാള്,ഇയാള്‍ടെ പണി നോക്ക്,ഭര്‍ത്താവും,ഫ്രണ്ടും പുറമെയ്ക്കൊരു പഞ്ചാരചിരി ഫിറ്റ് ചെയ്തു ഒരേ സ്വരത്തില്‍ ഡ്രൈവറെ വെല്ലുവിളിച്ചു.
വരിവരിയായി അഞ്ചു ഫോര്‍ വീലെറുകള്‍ ഒന്നിച്ച്.അഞ്ചാമതായി ഞങ്ങള്‍ കയറിയ വണ്ടിയും.പക്ഷെ,സഫാരി തുടങ്ങിയപ്പോള്‍ മനസ്സിലായി,ഇവര് പോകുന്നത് ഡെസ്സേര്‍ട്ട് ലേയ്ക്കല്ല,ചിലപ്പോ ചന്ദ്രനില്‍ വരെ എത്തുംന്ന്.മണല്‍ നിറഞ്ഞ സ്ഥലത്തു എത്തിയപ്പോള്‍,ഡ്രൈവര്‍ ഇറങ്ങി,ടയറിലെ പകുതി എയര്‍ കളഞ്ഞു,വണ്ടിയെ ഒരു യുദ്ധക്കളത്തിലേയ്ക്ക് എന്നപോലെ സജ്ജമാക്കി.ഇനി എന്തും ആകാലോ,ആര് ചോദിക്കാന്‍?ഉയര്‍ന്നു നില്ക്കുന്ന സാന്‍ഡ് ഡ്യൂണിലേയ്ക്ക് വണ്ടി സ്പീഡില്‍ ഓടിച്ചു കയറ്റി, മുകളില്‍ നിന്നും താഴേയ്ക്ക് സ്പീഡില്‍ ചാടിച്ചു ഇറക്കുന്നു.മുന്നില്‍ പോകുന്ന വണ്ടികള്‍ തലകുത്തി മറിയും എന്ന് തോന്നും!ഏതാണ്ട് കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു മിക്സിയില്‍ പെട്ടുപോയ അവസ്ഥ!!വണ്ടി കുത്തി,കുടുക്കി മനുഷ്യന്റെ നട്ടെല്ലിന്റെ നട്ടും,ബോള്‍ട്ടും ഇളകിത്തുടങ്ങി. സീറ്റ് ബെല്‍റ്റ്‌ പോരാതെ,മുന്നിലത്തെ കമ്പിയില്‍ മുറുക്കിപ്പിടിച്ചിരുന്നു. ഓരോ സാന്‍ഡ് ഡ്യൂണിലേയ്ക്ക് വണ്ടി പാഞ്ഞു കയറുമ്പോഴും വിളിച്ചു,"കൃഷ്ണാ,രക്ഷിക്കണേ..".അവിടന്ന് ഫോര്‍ വീലര്‍ ചാടിച്ചു മണല്‍ കൂമ്പാരത്തിനടിയിലെയ്ക്ക് ലാന്‍ഡ് ചെയ്യുന്ന സമയത്ത് സത്യത്തില്‍ ശ്വാസമില്ലാത്ത അവസ്ഥ.ചുറ്റും പാറുന്ന മണല്‍ മാത്രം.ജീവന്‍ ആവിയായിപ്പോകുമ്പോള്‍ ചുറ്റും നടക്കുന്നത് കണ്ടില്ലെങ്കിലും ഒന്നും തോന്നില്ല. "ദുഷ്ടന്‍!വെറുതെയല്ല,ഇയാള്‍ പിള്ളേരെ വേണ്ടെന്നു പറഞ്ഞത്.കുട്ടികള്‍ വണ്ടിയിലുണ്ട് എന്നെങ്കിലും ഇയാള്ക്കൊന്നു വിചാരിച്ചൂടെ?ഒന്നു പതുക്കെ വിടടോ.." ക്ഷമ കെട്ട് കൂട്ടത്തിലൊരു കിളി ശബ്ദം പച്ച മലയാളത്തില്‍.."പ്ലാസ്റ്റിക് കവര്‍ ഉണ്ടോ?" ഈ ബിസി ചാട്ടതിനിടയില്‍ എന്റെ ഭര്‍ത്താവിന്റെ ദയനീയ ചോദ്യം!മുന്നിലത്തെ കമ്പിയില്‍ നിന്നു പിടിവിട്ടാല്‍ ചിലപ്പോ,ഈ മരുഭൂമിയില്‍ നിന്നു എന്നെ ഹെലികോപ്റ്ററില്‍ വന്നു ഹോസ്പിറ്റലില്‍ കൊണ്ടുപോകേണ്ടി വരും.അതോര്‍ത്തു ഞാന്‍ പറഞ്ഞു,"എന്റെ ബാഗിലെ സൈഡ് സിപ്പ് തുറന്നാല്‍ കിട്ടും,എന്തിനപ്പോ ഈ നേരത്ത് കവറ്?രണ്ടു കൈ കൊണ്ടും പിടിച്ചിരിയ്ക്ക് മനുഷ്യാ.."എനിക്കെവിടെയോ ഒരു ചര്‍ദ്ദി മണത്തു.മൂപ്പര് സംഭവം ഭംഗിയായി തുടങ്ങി. അത് തന്നെ,വാള് വയ്പ്പ്.ഭക്ഷണം കഴിച്ച ഉടനെ ഉള്ള കുത്തികുലുങ്ങിയുള്ള മറിച്ചിലല്ലേ?വാളിന്റെ ശബ്ദം കെട്ട് ഡ്രൈവര്‍ അവഞ്ജയോടെ തിരിഞ്ഞു നോക്കി.കൂട്ടത്തിലിരിക്കുന്ന കിളിക്കുട്ടി വീണ്ടും മൊഴിഞ്ഞു ,"വണ്ടിയിലിരുന്ന്,ചാടുകയും,ചര്‍ദ്ദിക്കുകയും....ആദര്‍ശിനെ സമ്മതിക്കണം,അപാര കപ്പാസിറ്റി.അയാള്‍ടെ സീറ്റിലോന്നും നമുക്കു ചര്‍ദ്ടിക്കണ്ട ആദര്ശെ.." കണ്ണില്‍ ചോരയില്ലാത്തവന്‍! ഡ്രൈവറെ എല്ലാവരും കൂടി ചീത്തവിളി തുടങ്ങി.ഒരാള് ചര്‍ദ്ടിക്കുംപോള്‍ എങ്കിലും അയാള്‍ക്ക്‌ വണ്ടി നിര്‍ത്തിക്കൂടെ?പക്ഷെ,അയാള്‍ വണ്ടി നിര്‍ത്താമാട്ടെ!ഒറ്റയ്ക്കൊരു വണ്ടി, മൈലുകളോളം പരന്നു കിടക്കുന്ന മരുഭൂമിയില്‍ വഴി തെറ്റിയാല്‍ പുറത്തു എത്താന്‍ പ്രയാസമാണ്.അതുകൊണ്ട്,മൂപ്പര് മുന്നേ പോകുന്ന വണ്ടിയുടെ പുറകെ ആണ് വണ്ടി ഓടിച്ചിരുന്നത്‌ എന്ന് തോന്നുന്നു. അതിനിടയില്‍,മറ്റൊരാള്‍"ടാ..നീയിതെങ്ങനെ,ഇങ്ങനെ കണ്ടിന്യുവസ് ആയി വാള് വയ്ക്കുന്നു?" എല്ലാവരും കൂടെ എന്റെ ഭര്‍ത്താവിന്റെ കഴിവിനെ കണ്ണിട്ടു നാശ കോശമാക്കി.കരിങ്കണ്ണ് ഫലിച്ചു.ചര്‍ദ്ദി നിന്നു.അതിന് മുന്നേ കുടലും,പണ്ടോം ഒന്നായി ഡെസ്സേര്‍ട്ട് സഫാരിയും തീര്ന്നു.
ഇനിയാണ്,ഈ ഡെസ്സേര്‍ട്ട് സഫാരിയും ട്രെഡ് മില്ലും ആയിട്ടുള്ള യഥാര്ത്ഥ കണക്ഷന്‍ വരുന്നത്.ക്ഷമിക്കൂ..കുറച്ചു കൂടി വായിക്കാനുണ്ട്,അതായത്,ഈ ഡെസ്സേര്‍ട്ട് സഫാരി കഴിഞ്ഞുള്ള മെയിന്‍ അട്രാക്ഷന്‍ ,ട്രഡീഷണല്‍ അറബിക് പവലിയനിലുള്ള "ബെല്ലി ഡാന്‍സ്" ആണ്. പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ ഇതുവരെ കണ്ടിട്ടില്ല.പവലിയനിലെ റെസ്ടിംഗ് പ്ലയ്സില്‍ ഛര്‍ദ്ദിച്ചു വയ്യാതെ റെസ്റ്റ് എടുക്കുന്ന എന്റെ ഭര്‍ത്താവ്.പാവം! മൂപ്പരോടെനിക്ക് സിമ്പതി തോന്നി.നാവും,കുടലും വരെ പുറത്തെത്തുന്ന ഒന്നൊന്നര ചര്ദ്ദിയായിരുന്നു.റെസ്റ്റെട്ടെ. ഞാനും വിചാരിച്ചു.പക്ഷെ,ബെല്ലി ഡാന്‍സ് തുടങ്ങിയതോടെ മൂപ്പര് ഉഷാറായി.ഞാനിത് ഒരിക്കലും പ്രതീക്ഷിച്ചില്ല!ബെല്ലി ഡാന്‍സര്‍ പേരിനെ ഡ്രസ്സ് ഇട്ടിട്ടുള്ളൂ.അതും,കാണികളായ ഞങ്ങള്‍ പെണ്ണുങ്ങളെ പേടിച്ചാനെന്നു തോന്നുന്നു,ഇട്ടിട്ടുള്ളത്.ഇതു ഒരു ഈജിപ്ഷ്യന്‍ ഡാന്‍സ് ഫോം ആണ് എന്ന് മാത്രമെ അറിയുമായിരുന്നുള്ളൂ.സംഭവം കൊള്ളാം.പക്ഷെ,എല്ലാ അവയവങ്ങളും ഒരേ സമയം ഇത്ര സ്ട്രെയിന്‍ കൊടുത്ത്‌ തുള്ളിപ്പിക്കേണ്ട വല്ല കാര്യവും ഉണ്ടോ?മാത്രമല്ല,കാണികളായ സകല മനുഷ്യരും ( പ്രത്യേകിച്ചും പുരുഷപ്രജകള്‍) ,അവള്ക്ക് ചുറ്റും ഡാന്‍സ്.അതല്ലേ,ബോധം കെട്ട് ഉറങ്ങിക്കിടന്ന എന്റെ ഭര്‍ത്താവ് പോലും ഈ ഉറഞ്ഞു തുള്ളല്‍ കാണാന്‍ വന്നത്?കൂടെ ഉണ്ടായിരുന്ന "ന്യൂ മാരീഡ് കപ്പിള്‍സ് " അവളുടെ കൂടെ തുള്ളാന്‍ പോയി..എന്റെ ഭര്‍ത്താവിനു വയ്യാത്തത് കൊണ്ടും,അതുകൊണ്ട് ഞാന്‍ ഒറ്റയ്ക്ക് പോകുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടും,ഞങ്ങളെ റെപ്രസെന്റ്റ് ചെയ്തു മൊട്ടേന്നു വിരിയാത്ത മോള് പോയി അവരുടെ ഡാന്‍സില്‍ പങ്കെടുത്തു.അന്നത്തോടെ,ഐശ്വര്യാ റായിയുടെ ബോഡി ഷേപ്പ് സ്വപ്നം കണ്ടു നടന്നിരുന്ന ഞാന്‍ ആ സ്വപ്നത്തെ ഒറ്റയടിക്ക് പണയം വച്ചു,പകരം ആ ബെല്ലി ഡാന്‍സരെ മനസ്സില്‍ കുടിയിരുത്തി.അങ്ങനെ വിട്ടാല്‍ പറ്റില്ല.ബെല്ലി ഡാന്‍സറുടെ ബോഡി ഷേപ്പ് വരുത്തിയിട്ട് തന്നെ കാര്യം.തിരിച്ചു ദോഹയില്‍ എത്തി,ഡൈനിങ്ങ്‌ ഹോളില്‍ നിന്നു ട്രെഡ് മില്‍ ഉന്തി,ടി.വി.റൂമില്‍ കൊണ്ടിട്ടു.ടി.വി.കണ്ടു കൊണ്ടു നടന്നാല്‍ സമയം പോകുന്നത് അറിയില്ല.സുഖമായി നടക്കാം,എളുപ്പത്തില്‍ സലിം ബ്യൂട്ടി ആകാം.
അങ്ങനെ എന്നും രാവിലെ അഞ്ചരയ്ക്ക് എണീറ്റ്‌ നടത്തം തുടങ്ങി.മനസ്സില്‍ ബെല്ലി ഡാന്‍സറും,ഐശ്വര്യാ റായിയും മാത്രം.ടി.വി.കണ്ടാലും നടക്കുന്നതു ഞാന്‍ തന്നെയല്ലേ?വിചാരിച്ചത്ര എളുപ്പവും,സുഖവും ഒന്നും ഇല്ല,ഈ കൊച്ചു വെളുപ്പാന്‍ കാലത്തെ നടപ്പിന്.ഇടയ്ക്ക് മടി തോന്നുമ്പോള്‍ ഒരു ഇന്‍സ്പിറേഷന് പഴയ ഫോട്ടോ എടുത്തു നോക്കും."അയ്യേ,ഇതെന്താ ഒരുമാതിരി കഴുത്തൊക്കെ നീണ്ട്...ഹ്മം..തടി വച്ചപ്പഴാ ശരിക്കും ഭംഗി വച്ചേ.. ട്രേഡ് മില്ലില്‍ ഗുസ്തി കൂടുന്നതിന്റെ പ്രാക്ടികല് ഡിഫിക്കല്‍റ്റി,എന്റെ ഉറക്കം ഇവയെ എല്ലാം കണക്കിലെടുത്ത് ഞാനൊന്ന് ഉഴപ്പി.
അഞ്ചാം പനി പിടിച്ചു കിടപ്പിലായ പോലത്തെ, എന്റെ വര്‍ഷങ്ങള്‍ക്കു മുന്നത്തെ ഫോട്ടോ പഴയ ഒരു ആല്‍ബത്തില്‍ നിന്നും ഒരു കസിന്‍ തപ്പിയെടുതിരിക്കുന്നു.കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഒരു കല്യാണത്തിന് വച്ചു എടുത്ത ഫോട്ടോയും മൂപ്പര് കണ്ടു.ആ രണ്ടു ഫോട്ടോയും തമ്മിലുള്ള കംപാരിസ്സണ്‍ നടത്തി,എനിക്കൊരു സ്ക്രാപ്പ് അയച്ചിരിക്കുന്നു...മൂപ്പരത് ബ്ലോഗിലിടും എന്ന് ഭീഷണി..അതും,വിത്ത് കാപ്ഷന്‍.."ജീവന്‍ ടോണ്‍ കഴിക്കുന്നതിനു മുന്‍പും,ശേഷവും"..ഇവരെയൊക്കെ പേടിച്ചു ധൃതിയില്‍ ഇന്നലെ രാവിലെ നടന്നു കൊണ്ടിരിക്കുമ്പോള്‍ ഡോര്‍ ബെല്‍.തുറന്നു നോക്കിയപ്പോ,അയല്‍ക്കാരി പൂര്‍ണിമാ ദീതി.സോപ്പിട്ടു പതപ്പിച്ച ചിരിയുമായി,കൊച്ചു വെളുപ്പാന്‍ കാലത്തു എക്സ്ട്രാ ഗ്യാസ് സിലിണ്ടര്‍ ഉണ്ടോന്ന്? കഴിഞ്ഞയാഴ്ച എന്റെ മുഖത്ത് നോക്കി,"സബി സൗത്ത്‌ ഇന്ത്യന്‍സ് കഞ്ചൂസ് ഹേ" എന്ന് പ്രഖ്യാപിച്ച കക്ഷിയാ.മൂപ്പരുടെ ലിവിംഗ് റൂമില്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ മലയാളികള്‍ പോകാത്തതില്‍ പ്രതിഷേധിച്ചു ഡയലോഗ് വിട്ടതാണ് അന്ന്.ഗ്യാസ് സിലിണ്ടര്‍ കൊടുക്കണോ?ഞാന്‍ കൂലംകഷമായി ചിന്തിച്ചു.പിന്നെ,സ്കൂളിലും,കോളേജിലും കഷ്ടപ്പെട്ട് ഹിന്ദി പഠിച്ചെങ്കിലും എന്റെ ഹിന്ദി വൊക്കാബുലറി വളരെ ശുഷ്കിച്ചു കിടന്നിരുന്നു.

ഹിന്ദി സിനിമ കണ്ടു സമ്പാദിച്ച ഇഷ്ക്, ശാദി ,മാശൂക് ,സാജന്‍ ,ഖയാമത്,ആഷിക്,സിന്ദഗി,ദില്‍,സസുരാല്‍ ,മോസം തുടങ്ങിയ വാക്കുകളില്‍ നിന്നു "ആപ് ബരാബര്‍ ഹിന്ദി ബോല്തി ഹെ" എന്ന നിലയിലേയ്ക്ക് എന്നെ എത്തിച്ചത് ഈ പൂര്‍ണിമാ ദീതിയാണ്.അതുകൊണ്ട് മാത്രം അവര്ക്കു ഗ്യാസ് സിലിണ്ടര്‍ കൊടുക്കാം എന്ന ധാരണയില്‍ ഞാന്‍ എത്തി.
ടി.വി.യില്‍ നമ്മുടെ സ്വന്തം മമ്മൂക്കയുടെ മായാ ബസാറിലെ ഡാന്‍സ്.പാവം,ഉളുക്ക് ബാധ ഉണ്ടായിട്ടും അതിനെ തൃണവല്ഗണിച്ചു കൊണ്ടെന്ന പോലെ ഉള്ള ആ ഡാന്‍സ് കണ്ടു പൂര്‍ണിമ ദീതി ചോദിക്കുന്നു,"ആപ് ഇത്നി സുബഹ് ഉട്കര്‍ ടി.വി. ദേഖ്‌ രഹാ ഹെ?" പിന്നെ..എനിക്കെന്താ ഇത്ര രാവിലെ എണീറ്റ്‌ ടി.വി.കാണാതെ?"അല്ല,ദീതി,ഞാന്‍ നടക്കുകയായിരുന്നു" ഗ്യാസ് സിലിണ്ടര്‍ കിട്ടിയിട്ടും,മൂപ്പര് സ്ഥലം വിട്ടൂടെ?അതില്ല,പാവം,മമ്മൂക്കയുടെ ഡാന്‍സ് ക്രിടിസൈസ് ചെയ്യാന്‍ വേണ്ടി നിന്നു.മലയാളികളുടെ,അല്ല..ഭാരതീയരുടെ അഭിമാന താരത്തെ മൂപ്പരെന്തോക്കെയോ പറയുന്നു?

ഹിന്ദിക്കാരി ചേച്ചിയ്ക്ക് മമ്മൂട്ടി സാബിനെ നല്ല പോലെ അറിയാം..ഭരത് അവാര്‍ഡ് ജീത്നെ വാലെ..തേങ്ങ,മാങ്ങ..കുന്തം..കൊടചക്രം..കൂടെ ധര്‍ത്തി പുത്രും..പോരെ..ഇനി,ഇതു മമ്മുട്ടി അല്ലെന്നു പറയുന്നതെങ്ങനെ? സ്മിതാ,ഹമാരി ബച്ചന്‍ സാബ്...അമിതാബ് ബച്ചന്‍ ആയിരിക്കണം..ഈ ബച്ചന്‍ സാബ് .മൂപ്പരുടെ ഡാന്‍സിനെ വാനോളം പുകഴ്ത്തി,ഇങ്ങനെ ഒരു വാചകം കൂടി ഫിറ്റ് ചെയ്തു ദീതി സിലിണ്ടറും കൊണ്ട് പോയി.."ഉസ്കി ഡാന്‍സ് ഇത്നി ബുരാ ഹെ,മുജ്കോ വോ ബതാനേ കേലിയെ വോര്‍ദ്സ് നഹി "..ഭാഗ്യം! മൂപ്പരടെ ഡാന്‍സ് വര്‍ണിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന്.റോബോട്ട് നടക്കുന്ന പോലത്തെ ഡാന്‍സ് കണ്ടു പൂര്‍ണിമാ ദീതി ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍?എന്നാലും,മമ്മൂക്കാ..സൗത്ത്‌ ഇന്ത്യന്‍സിനോട് ഇതു വേണമായിരുന്നോ?

91 comments:

smitha adharsh said...

ഇതു ബെല്ലി ഡാന്സ് ഒരു ആഭാസ നൃത്തം എന്ന് സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് അല്ല..സ്ത്രീ,പുരുഷ ..ഭേദമെന്യേ.കുട്ടികള് സഹിതം ഈ കല അവര് ഒന്നിച്ചു ആസ്വദിക്കുന്നു.ചിലരുടെ സംസ്കാരത്തിന്റെ ഭാഗമായ ഈ നൃത്തം കണ്ടപ്പോള്..വെറുതെ എഴുതി എന്ന് മാത്രം...
സഭ്യമായ കമന്റുകള് മാത്രമെ പ്രതീക്ഷിക്കുന്നുള്ളൂ..

Sands | കരിങ്കല്ല് said...

:)

Sands | കരിങ്കല്ല് said...

ഇപ്രാവശ്യം നന്നായി ചിരിച്ചൂ...

സഭ്യമായതേ പാടുള്ളൂ എന്നു പറഞ്ഞ കാരണം ... ഒന്നും തന്നെ കമന്റുന്നില്ല ;)

BS Madai said...

വേണ്ട വേണ്ട ... മമ്മൂക്കാ‍യെ തൊട്ടുകളിക്കണ്ടാ! ആരാധകരുടെ അഭ്യര്‍ത്ഥന “സഹിക്കവയ്യാഞാ” പുള്ളി ഡാന്‍സ് തുടങിയത്. എന്നിട്ടിപ്പോ....

നല്ല പോസ്റ്റ് - ഒരു ചെറുചിരിയോടെ മുഴുവന്‍ വായിച്ചു തീര്‍ത്തു. ഭാവുകങള്‍...

മോനൂസ് said...

ഡെസ്സേർട് സഫാരി ഇതേ വരെ നടത്താൻ കഴിഞ്ഞിട്ടില്ല,
ആഗ്രഹമുൻഡായിരുന്നു. പക്ഷെ ഈ പോസ്റ്റ് വായിച്ചപ്പോൽ തീർച്ചയായും ദെസ്സേർടിന് പോവണം എന്ന് തീരുമാനിച്ചു.

പാമരന്‍ said...

ചിരിപ്പിച്ചു.. :)

മലമൂട്ടില്‍ മത്തായി said...

തടികുറക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം - ഒരു ദിവസം ൨ മൈല്‍ ദൂരം ഓടിയാല്‍ മതി. ഒരു മൂന്നു മാസം ചെയ്താല്‍ തടി നല്ലവണ്ണം കുറയും. പിന്നെ വയ്കുന്നേരം അത്താഴത്തിനു ശേഷം ഒരു മൈല്‍ നടന്നാലും മതി.

മാംഗ്‌ said...

ബ്ലോഗിൽ സജീവമാകൻ വെറുതെ ഒരു പോസ്റ്റ്‌ സ്മിത ടീച്ചറെ പൊലുള്ളവരിൽ നിന്നു ഇതല്ല വായനക്കാർ പ്രതീക്ഷിക്കുന്നതു എല്ലാരും കൂടി അങ്ങോട്ടും ഇങ്ങോട്ടും പുകഴ്ത്തി നല്ല സ്രിഷ്ടികൾ ബ്ലൊഗിൽ കുറഞു തുടങ്ങി....

ഹരീഷ് തൊടുപുഴ said...

നമ്മുടെ നാട്ടിലെ ഉത്സവത്തിനൊക്കെ കാണാറില്ലേ ഒരു കറങ്ങണ സൂത്രം,[എന്തണതിന്റെ പേര്, ഞാന്‍ മറന്നുപോയി] അതില്‍ കയറീ ഇരുന്ന് കറങ്ങുമ്പോള്‍ കിട്ടണ ‘സുഖം’ പോലായിരിക്കുമല്ലെ ഡെസ്സേര്‍ട്ട് സഫാരി ആസ്വദിക്കുമ്പോള്‍ കിട്ടുന്നതും!!!
ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമേ അതില്‍ കയറിയിട്ടൂള്ളൂ, അതോടെ മതിയായി...
പിന്നെ, കമ്പ്യൂട്ട്രിന്റെ മുന്‍പില്‍ മടി പിടിച്ചിരിക്കുന്ന നമ്മളെല്ലാവര്‍ക്കും പൊതുവായുള്ള അവസ്ഥയാണ് തടികൂടുക എന്നത്. ആദ്യമേ മാംസഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കുക, പിന്നെ നിരത്തിലിറങ്ങി നടക്കാനാവുമെങ്കില്‍ ഒരു അരമണിക്കൂര്‍ നടക്കുക. തടിയെല്ലാം പമ്പകടക്കും. ട്രെഡ് മില്ലിലെ നടത്തിനേക്കാളും ഉന്മേഷംതരുന്നത് വെളിയിലെ പ്രഭാതത്തിന്റെ കുളിര്‍മ ആസ്വദിച്ചുകൊണ്ടുള്ള നടത്തമാണ്. അവിടെയൊക്കെ പറ്റുമോ ആവോ?
പാവം മമ്മൂട്ടി!!! അദ്ദേഹത്തിനിത്രയൊക്കെയും ഡാന്‍സ് ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ; ഒരിക്കലും പപ്പയുടെ സ്വന്തം അപ്പൂസിലെ ഓലത്തുമ്പത്തിരുന്നൂയലാടും എന്ന ഗാനം ആ ദീദിയെ കാണിച്ചുകൊടുക്കരുത് കെട്ടോ....അവരതു കണ്ടാല്‍ പിന്നെ ചിരിമുട്ടാണ്ട് ഹോസ്പിറ്റലില്‍ അഡ്മിറ്റാകും.

കിലുക്കാംപെട്ടി said...

സ്മിതാ...........തുടക്കത്തിലേ ആ ഒരു പോ ക്കു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു അടുത്ത ഡെസേര്‍ട്ട സഫാരിക്കു ബെല്ലി ഡാന്‍സര്‍ വന്നു ചോദിക്കും” എങ്ങ്നനെയാ മാം ഈ ബോഡി ഇങ്ങനെ മെയിന്റെയിന്‍ ചെയ്യുന്നത് എന്നു?’അവസാനം വായിച്ച്പ്പോള്‍ ഒരേ കണ്‍ഫൂഷന്‍ ആയിപ്പൊയ്യി.മമ്മൂട്ടിയും , പാട്ടും , ഡാന്‍സും. സൌകര്യമായി നിന്നു റ്റി.വി കാണാന്‍ മാത്രം ഉള്ള ഒരു വസ്തു ആയൊ ആ പാവം ത്രെഡ്മില്‍????

സ്മിതാ...... അവതരണം കലക്കി...ചിരിപ്പിച്ചു.

oru mukkutti poovu said...

ഹ ഹ !! അത് നന്നായി ... ജീവിതത്തില്‍ ആദ്യമായി ഒരു കഥാപാത്രമാകാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടനായി .... അകൈതവമായ നന്ദി അറിയിക്കുന്നു....

ശ്രീ said...

എന്നിട്ട് തടി കുറഞ്ഞോ...? അതു പറയ്...
:)

തോന്ന്യാസി said...

ഡാന്‍സ് വിശേഷം ന്നൊക്കെ കേട്ടപ്പോ ഞാന്‍ കരുതി ആള് പണ്ട് ഡാന്‍സ് പഠിപ്പിച്ചിരുന്ന കഥയാകുംന്ന്...

പിന്നെ ആ ഹിന്ദീടെ കാര്യം മ്മക്ക് പെര്ത്തിസ്റ്റായി....

നമസ്തേ,ശുക്രിയാ, മേം കേരള്‍ സേ ആയാ ഹൂം എന്നീ വാക്കുകളാണ് മ്മടെ ഹിന്ദി സമ്പാദ്യം.....

എന്തായാലും രസിച്ച് വായിച്ചു.......

ente gandarvan said...

ennittu belli dance vazhangiyo.. ..thadi kuranjo...?
vivaranam nannayi..congrats

യാരിദ്‌|~|Yarid said...

ട്രേഡ് മില്ലര്‍ ഗുസ്തി കാണിക്കാനുള്ളതാണെന്നു ആരു പറഞ്ഞു സ്മിത....

സഭ്യമല്ലാത്തതു എഴുതരുത് എന്നു വാണിംഗ് തന്നതു കൊണ്ട് കമന്റ് ഒന്നും എഴുതുന്നില്ല..;)

ലതി said...

സ്മിതാ,
ബെല്ലി ഡാന്‍സ് കണ്ടില്ലെങ്കിലും
ഡെസ്സേർട് സഫാരി
നടത്തിയാല്‍ കൊള്ളാമെന്നുണ്ട്.
ഇന്‍ഡ്യാ മഹാരാജ്യത്തിനു പുറത്തു കടക്കാനൊത്തിട്ടു വേണ്ടേ.
സമയമായില്ലാ പോലും.
ബ്ലോഗെഴുത്ത് എന്ന നിലയില്‍ ഇതൊക്കെ വായിക്കാനിഷ്ടം തന്നെ.
മാംഗിന്റെ വിമര്‍ശനം സ്മിതയുടെ കഴിവിനെ നന്നായി മനസ്സിലാക്കിയതു കൊണ്ടാ.
ആശംസകള്‍!!!

രണ്‍ജിത് ചെമ്മാട്. said...

ഇഷ്ടായി...
എഴുത്തിന്റെ പോക്കും തിരിവും!
ഡിസേര്‍ട് സഫാരിയില്‍ തുടങ്ങി..മമ്മൂട്ടിയില്‍ വരെയെത്തി നില്‍ക്കുന്ന...
നന്നായിരിക്കുന്നു....
ബെല്ലി ഡാന്‍സിന്റെ ആ മാസ്മരികത എനിക്കും അങ്ങട് മറക്കാന്‍ കഴിയിണില്ല്യാ....

resh said...

Ente smitha chechi,
Smitha chechiye sammathikkanam.
Ella blogsum koodi oru book aakkiyal bobanum moliyum pole nannayi pokum...onnu try cheythu nokku...
pinne smitha chechiyude interestil njan vayichu nannayi bakshanam kazhikkan ishtamanennu athenthina veruthe ezhuthunnathu oru photo ittal pore...

Sarija N S said...

സ്മിതേച്ചി....
എന്നാലും ഐശ്വര്യെം ബെല്ലി ഡാന്‍സറെയും മനസ്സില്‍ പ്രതിഷ്ഠിച്ചിട്ട് ട്രെഡ്മില്ലില്‍ കയറിനിന്ന് സിനിമ കണ്ടല്ലെ...

എത്ര ഡാന്‍സ് വിശേഷങ്ങളാരുന്നു. കൊള്ളാം ട്ടൊ ഹോ കുറേ ചിരിച്ചു.

കുമാരന്‍ said...

നന്നായിട്ടുണ്ട്

മുന്നൂറാന്‍ said...

ചിരിച്ചൂ...

നരിക്കുന്നൻ said...

കഴിഞ്ഞ വർഷം ഈദ് ഒഴിവിന് സുഹൃത്തുക്കളുമായി ഈജിപ്തിൽ പോയപ്പോൾ അവിടെ വെച്ച് കണ്ടിരുന്നു ഈ ബ്ബെല്ലി ഡാൻസ്. അപ്പോൾ ബെല്ലി ഡാൻസ്കാരിയെ പോലെ ആയോ?

അതിനിടയിൽ നമ്മുടെ മമ്മുക്കാക്കിട്ട് ആക്കിയത് എനിക്കിഷ്ടപ്പെട്ടു. അല്ലേലും ആ മനുഷ്യന് പറ്റാത്ത പരിപാടിക്ക് പോയതെന്തിന്. ഇത്രകാലമായിട്ടും അയാൾക്ക് മനസ്സിലായിട്ടില്ലേ തനിക്ക് ഡാൻസ് വഴങ്ങില്ലന്ന്. അതോ മമ്മുക്കായുടെ സിനിമ മമ്മുക്ക കാണാറുണ്ടാവില്ലേ?

പോസ്റ്റ് ഉഗ്രനായിട്ടുണ്ട്.

പിരിക്കുട്ടി said...

kollam smithappenne....
mamoottykku oru letter undakkeettundu... fns mailil kiteerunno?
pinne njaanum thadikurakkal yanjathila..
50 kg polum illarunna njaan ippol..
ee jolikku vannathil ppinne 63 kg aayi...
trade mill vaangaan capacity illathathuinaal..
shuttle bat vaangi kalikkkuunnu ippol 59 k g
enganundu

Mahi said...

എവിടേയൊ വയിച്ചു കേട്ടിട്ടുണ്ട്‌ ഈ ബെല്ലി ഡാന്‍സിനെ പറ്റി.എന്തായാലും നന്നയിട്ടുണ്ട്‌.നന്ദൂസിന്റെ ഡാന്‍സ്‌ കാണാന്‍ കഴിഞ്ഞില്ലല്ലൊ കഷ്ടമായിപ്പോയി

കുറ്റ്യാടിക്കാരന്‍ said...

:)

നിരക്ഷരന്‍ said...

സ്മിതാ...

പോസ്റ്റിന്റെ പേരൊന്ന് മാറ്റി ബെല്ലി ഡാന്‍സും, മമ്മൂട്ടിയുടെ ഡാന്‍സും ആദര്‍ശിന്റെ വാളും എന്നാക്കിയാന്‍ നന്നായിരുന്നു :) :)

ഒരു 3 ഇന്‍ 1 പോസ്റ്റ് വായിച്ച സുഖം. യാത്രാവിവരണം + വ്യായാമമുറകള്‍ + സിനിമാ നിരൂപണം. ഡെസര്‍ട്ട് ഡ്രൈവ് ഇനിയും നടത്തിയിട്ടില്ല. ബെല്ലി ഡാന്‍സ് ഇനിയും കണ്ടിട്ടില്ല. ഈ മരുഭൂമി വിട്ട് പോകുന്നതിന് മുന്നേ ഒക്കെ നടക്കുമായിരിക്കും. പോസ്റ്റിലെ ലിങ്കുകളിലേക്കൊന്നും പോകാന്‍ പറ്റിയില്ല. ഇവിടത്തെ ഡയല്‍ അപ്പ് കണക്ഷന്റെ വേഗത തന്നെ കാരണം.

Kiranz..!! said...

വളരെ വളരെ നന്ദി.ഒരു ട്രെഡ്മില്ലിന്റെ അനുഭവ സാക്ഷ്യം കാണിച്ചു കൊടുത്താ പൈസ ലാഭിക്കാല്ലോ..:)

ജിഹേഷ്:johndaughter: said...

Ezhuthu kollam..:). Oru moonu postinulla vakayundu ithil...


O T: Thalakettu postumayi match aakunnilla. Postinte avasanamethumbol, thankal enthanu parayan shramichathu ennathinuekkurichu oru confusion? is it about race? belly dance or treadmill experience.. :(

smitha adharsh said...

കരിങ്കല്ലേ : തിരിച്ചും ഒരു :)
എനിക്കറിയാം മനസ്സില്‍ വായ് തോന്നിയതൊക്കെ പറയാന്‍ വരും എന്ന്.. അത് തന്നെയാ...സഭ്യമായത് മാത്രം പറഞ്ഞാല്‍ മതി എന്ന് പറഞ്ഞത്..കമന്റ് നു നന്ദി കേട്ടോ.

ബി.എസ്.മടായി : നന്ദി,ഇവിടെ വന്നതിന്.മമ്മൂക്കയെ തൊട്ടു കളിക്കാന്‍ ഞാനില്ലേ... എനിക്ക് മമ്മൂക്കയെ നല്ല ഇഷ്ടവും ആണ്.ന്നാലും,മൂപ്പരുടെ ഡാന്‍സ്.. അത്..??

മോനൂസ് : ടെസര്‍ട്ട് സഫാരി എന്താണ് എന്ന് അറിയാന്‍ വേണ്ടി,ഒരു പ്രാവശ്യം ഒക്കെ ഒന്നു പോണം കേട്ടോ.എനിക്കിഷ്ടപ്പെട്ടു..നന്ദി,ഇവിടെ വന്നതിന്..
പാമരന്‍ ചേട്ടാ : നന്ദി

മത്തായി ചേട്ടാ : പറഞ്ഞു പിടിച്ചു,ഞാന്‍ തന്നെയല്ലേ..എന്ന ഒരു തടിച്ചി ആയി,നിങ്ങളുടെ മുന്നില്‍ വിവരിച്ചത്..ഇങ്ങനെ ഓടി വണ്ണം കുറയ്ക്കാന്‍ മാത്രം ഉള്ള തടി ഒന്നും എനിക്കില്ല കേട്ടോ..എന്നാലും,സംഭവം പറഞ്ഞ തന്നതിന് നന്ദി.

മാംഗ് : ഇതു അത്രയ്ക്കും നിലവാരം കുറഞ്ഞ പോസ്റ്റ് ആയോ?
ഇതു ഞാന്‍ ഒരു വാശിയായി എടുക്കുന്നു..നല്ല പോസ്റ്റ് ഉടനെ വരും..

smitha adharsh said...

ഹരീഷേട്ടാ : പറഞ്ഞത് ജയന്റ് വീല്‍ അല്ലെ?ഏതാണ്ട്, അത് പോലെ തന്നെ ഈ ഡെസ്സേര്‍ട്ട് സഫാരിയും.പക്ഷെ, എനിക്ക് തോന്നുന്നു,ജയന്റ് വീല്‍ അത്രയ്ക്ക് പേടിക്കാന്‍ ഇല്ലെന്നു..ഞാന്‍ അതിലും പരീക്ഷണം നടത്തിയിട്ടുണ്ട്.
പിന്നെ,വണ്ണം കുറയ്ക്കാനുള്ള സൂത്രങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി..ഇതെല്ലാം കൂടി പരീക്ഷിച്ചു,ഞാന്‍ ഒരു ചുള്ളി കമ്പ്‌ പോലെ ആയാല്‍...നിങ്ങളെ ഒക്കെ ദൈവം ശിക്ഷിക്കും.
പിന്നെ,കമ്പ്യൂട്ടര്‍ന്റെ മുന്നില്‍ എപ്പോഴും ഒന്നും ഇരിപ്പില്ല കേട്ടോ..പിന്നെ,പറഞ്ഞപോലെ മാംസാഹാരം ഒഴിവാക്കുന്നത്..അതാണ്‌ ബുദ്ധിമുട്ട്..വേണമെന്കില്‍,ചക്ക വേരിലും കായ്ക്കും..പക്ഷെ,ഈ ഒടുക്കത്തെ ആക്രാന്തം ആണ് പ്രധാന പ്രശ്നം.എന്റെ ഹരീഷേട്ടാ..ഞാന്‍ അതിന് മാത്രം ഉള്ള വണ്ണം ഒന്നും ഇല്ല..
ഇവിടെ നിരത്തിലിറങ്ങി,നടക്കല്‍ എന്നെ പോലുള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്.ഒറ്റയ്ക്ക് നടക്കല്‍..പേടി.പിന്നെ,ചൂടും,തണുപ്പും..അതാതിന്റെ കാലത്തു എക്സ്ട്രീം അല്ലെ?തണുപ്പ് വന്നാല്‍ ഞാന്‍ പുറത്തിറങ്ങുന്നത്..സിനിമ കാണാന്‍ മാത്രം.ആരോടും ഇതു പറയണ്ട.ഇക്കൊല്ലം അത് പറ്റില്ല.ജോലിയ്ക്ക്‌ പോയല്ലേ പറ്റൂ..നാട്ടില്‍ വന്നാല്‍ രാവിലെ പുറത്തിറങ്ങി നടക്കാറുണ്ട്.
പിന്നെ,പപ്പയുടെ സ്വന്ത അപ്പൂസിലെ ആ പാട്ടിന്റെ കാര്യം പറഞ്ഞു തന്നത് നന്നായി.ഇനി,പൂര്‍ണിമാ ദീതി വരുമ്പോള്‍,ആ പാട്ടെങ്ങാനും ടി.വി.യില്‍ വന്നാല്‍..ടി.വി.യെ തുണി ഇട്ടു മൂടിയിട്ടായാലും വേണ്ടില്ല,പാട്ടു ഞാന്‍ കാണിച്ചു കൊടുക്കില്ല.തീരുമാനിച്ചു.
thanks 4 the comment.

പ്രിയാ കിരണ് said...

Smitha...Ur way of presentation is always good, but vishayathil ninnu ithiri divert aayippoyo ennoru samsayam....

പ്രിയാ കിരണ് said...

Smitha...Ur way of presentation is always good, but vishayathil ninnu ithiri divert aayippoyo ennoru samsayam....

lakshmy said...

ഛേ.. ഞാനും ഐശ്വര്യ റായിയെ മാത്രം ഓർത്തു നടക്കുവായിരുന്നു. ഇപ്പൊ ആ ബെല്ലി ഡാൻസുകാരുടെ സ്ട്രക്ചറൂം കൂടി കാണിച്ചു കൊതിപ്പിച്ചു. ഇനിയിപ്പൊ എന്തൊക്കെ വ്യായാമങ്ങൾ ചെയ്തെങ്കിലാ

നല്ല പോസ്റ്റ് സ്മിത

Anonymous said...

smitha....

dohail illarunnu..onnu nattil poi karangi vannu... enthokkeya comments?..kalakki, chirippichu,rasichu, Ugran...

I think yr creativity is loosing its charm due to these "soaping comments". Smitha touch ulla style writing le oru "veruthe oru post".
Ithonnumalla ningalil ninnum pratheekshichirunnathu and really sorry to say abt it...

Haris doha

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഇത്‌ അറബികളുടെ സംസ്കാരത്തിന്റെ ഭാഗമൊന്നുമല്ല എന്നാണെന്റെ അറിവ്‌

പോസ്റ്റിനു നീളം കൂടുതലാണെങ്കിലും കൊള്ളാം. :)

ജിവി/JiVi said...

മമ്മൂട്ടിയുടെ കോപ്രായങ്ങള്‍ അസഹനീയം. പക്ഷെ, നമ്മുടെ പ്രിയതാരമല്ലേ, അപ്പോള്‍ ഇങ്ങനെ രസമായിത്തന്നെ വേണം വിമര്‍ശിക്കേണ്ടത്.

Anonymous said...

സ്മിത ചേച്ചി... ഞാന്‍ വീണ്ടും വൈകി... ഞാന്‍ രണ്ട്‌ മൂന്ന്‌ തവണ എവിടെ വന്നു നോക്കിട്ട്‌ പോയതാ....

എതൊക്കെ അങ്ങൊട്ടു മതി മറന്നു വായിക്കാന്‍ ഇപ്പോഴാണ്‌ സമയം കിട്ടിയത്‌... ചേച്ചി.. ചേച്ചി എണ്റ്റെ സ്വന്തം ചേച്ചി തന്നണ്‌ എന്ന തോന്നുന്നത്‌....എണ്റ്റെയും പഴയ ഫോട്ടൊകള്‍ എടുത്തു നോക്കിയല്‍ അഞ്ചാം പനി വന്നതു കണാണ്‌ .. ഇരിക്കുന്നതു.... എന്നെ ഒന്നു വണ്ണം വെച്ച്‌ കാണാന്‍ എണ്റ്റെ അമ്മ പെട്ട പെടാപാടുകള്‍....!!!... ഇച്ചിരി തടിച്ചിരുന്നോട്ടെ ചേച്ചി... കുറച്ചിട്ട്‌ ഇനിയും അഞ്ചാം പനി വന്ന കോലം ആക്കണ്ടന്നേ....

ഭര്‍ത്തവിനോട്‌ എന്തൊരു സ്നേഹം.... വാളു വെച്ച്‌ പണ്ടാറടങ്ങി ഇരിക്കുന്ന കാര്യം എന്തു കൂളായ പറഞ്ഞത്‌... ഇനി ബെല്ലി ഡന്‍സ്‌ ഒന്നും കൊണ്ട്‌ പൊയി കാണിച്ച്‌ നശിപ്പികണ്ടാ കേട്ടോ???

പിന്നെ മമ്മൂട്ടി... ശരിക്കും ചേച്ചി... മായബസ്സറിലെ സംഭവങ്ങല്‍ കണ്ടപോള്‍ എനിക്കും ഇതൊക്കെ തോന്നി.... മമ്മൂട്ടി നമ്മുടെ സ്വന്തം വകയല്ലേ... ചേച്ചി ഇഷ്ടം പോലെ പറഞ്ഞോളു... അങ്ങനെ എങ്കിലും അങ്ങേരു മരംചുറ്റി പ്രേമവും റോബോട്‌ ഡന്‍സും മതിയക്കട്ടെ....അച്ച്ഛന്‍ റോള്‍ ചെയ്യേണ്ട പ്രായത്തില്‍ കൊചുമൊളുടെ പ്രായത്തില്‍ ഉള്ള കൊച്ചിണ്റ്റെ നായകനായ അങ്ങേര്‍ക്ക്‌ ഇതു തന്നെ വേണം...

:D
Tintu

രജീഷ് said...

ഹ ഹ..... കൊള്ളാം.......

മുസാഫിര്‍ said...

ഡെസര്‍ട്ട് സഫാരിക്കു പോകുമ്പോള്‍ ഭക്ഷണം അധികം കഴിക്കരുതെന്ന് ആരും പറഞ്ഞ് തന്നില്ല അല്ലെ.പിന്നെ ഊഞ്ഞാലാടുന്ന പോലെ ഫോര്‍ വീലറില്‍ സഞ്ചരിക്കലല്ലെ അതിന്റെ രസം.വണ്ടി താഴാതിരിക്കാനാണ് കാറ്റ് കുറക്കുന്നത്.ബെല്ലി ഡാന്‍സ്; സ്ഥിരമായി കാണുന്നില്ലെങ്കില്‍ കുഴപ്പമില്ല.വല്ലപ്പോഴും ആദര്‍ശ് തനിയെ കണ്ടൊട്ടെന്നെ.

Sreedevi Menon said...

Kollam smitha.. nannayirunnu...

smitha adharsh said...

കിലുക്കാം പെട്ടി : തുടക്കത്തില്‍ ഞാനും അങ്ങനെ ഒക്കെ വിചാരിച്ചു..ആരംഭ ശൂരത്വം..എന്നൊക്കെ പറയുമ്പോലെ..എനാലും ഞാന്‍ പിന്മാരീട്ടൊന്നും ഇല്ല.അങ്ങനെ വിടമാട്ടെ..
കമന്റ് നു നന്ദി കേട്ടോ.

മുക്കൂറ്റി പൂവേ : സന്തോഷമായോ?നന്ദി മാത്രേ ഉള്ളൂ..എന്ത് സന്തോഷാ ഇത്?
നന്ദി..കമന്റ് നു.

ശ്രീ : എന്റെ വീക്നെസ്സില്‍ തൊട്ടു കളിക്കരുത്.ഈ ചോദ്യം ചോദിച്ചു എന്നെ ഒരു ശത്രു ആക്കരുത്.
തടി,കുറഞ്ഞെന്നും,ഇല്ലെന്നും പറയാം...പക്ഷെ,ബെല്ലി ഡാന്‍സര്‍ ആവാന്‍ "നോ ചാന്‍സ്"

തോന്ന്യാസി : അയ്യേ...! ഞാന്‍ പക്ഷെ,പുരോഗമിച്ചു.ഹിന്ദി സമ്പാദ്യം വര്‍ദ്ധിച്ചു.എന്നെ കണ്ടു പഠിക്കൂ..പറഞ്ഞു പിടിച്ചു,ഹിന്ദിയില്‍ പരദൂഷണം കേട്ടാലും മനസ്സിലാകും എന്ന സ്ഥിതിയില്‍ ആയി കേട്ടോ.
കമന്റ് നു നന്ദി.ഇനിയും വരൂ..

ഗന്ധര്‍വാ : ബെല്ലി ഡാന്‍സ് വഴങ്ങിയില്ല.അന്നത്തെ,ഡെസ്സേര്‍ട്ട് സഫാരി സി.ഡി.ഇടയ്ക്കെങ്ങാനും വച്ചാല്‍ ഞാന്‍ ആ ബെല്ലി ഡാന്‍സരെ പ്രാകും.അത്ര തന്നെ..ഇവിടെ വന്നു കമന്റ് അടിച്ചതിനു നന്ദി.

smitha adharsh said...

യാരിദെ : ട്രേഡ് മില്‍ ഗുസ്തി,കാണിക്കാനുല്ലതാനെന്നു ആരും പറഞ്ഞില്ല..സോറി..
സഭ്യത വിടാത്ത കമന്റ് ഇടാതിരുന്നതിനു പ്രത്യേകം നന്ദി.
അപ്പൊ,അങ്ങനെ ഒരു വാണിംഗ് തന്നില്ലെങ്കില്‍,വായി തോന്നീത് എഴുതി വച്ചു പോയേനെ അല്ലെ?നന്നായി എനിക്കങ്ങനെ ഒരു വാണിങ്ങ് തരാന്‍ തോന്നീത്.

ലതി ചേച്ചീ :ഡെസ്സേര്‍ട്ട് സഫാരി & ബെല്ലി ഡാന്‍സ് രണ്ടിനും ഭാഗ്യം ഉണ്ടാകട്ടെ..ഇല്ലെങ്കിലും,കുഴപ്പം ഒന്നും ഇല്ല കേട്ടോ.നമുക്കൊന്നും ഒരു ചുക്കും സംഭവിക്കാന്‍ പോണില്ല.
മാംഗ് പറഞ്ഞതു,ലതി ചേച്ചി പറഞ്ഞതു പോലെ തന്നെ എന്ന് ആശ്വസിച്ചു ഇരിക്കുന്നു.നന്ദി ചേച്ചീ..ഇവിടെ വന്നതിനും,കമന്റിയതിനും.

രഞ്ജിത്ത് : നന്ദി,കമന്റ് നു..ബെല്ലി ഡാന്‍സ് ന്റെ ആ മാസ്മരികത ഒരു പോസ്ടായത് എനിക്കും അത് മറക്കാനാവാത്തത് കൊണ്ടു തന്നെ.

രേഷ് :എന്റെ കുട്ടീ (കുട്ടിയാണോ,അതോ കുട്ടനാണോ?) എന്നെ ശരിക്കും സമ്മതിക്കണം.ബ്ലോഗ് ഒക്കെ കൂട്ടി പുസ്തകം ആക്കി ഇറക്കി,ആരും തിരിഞ്ഞു നോക്കാതെ, അത് കപ്പലണ്ടി പൊതിയാന്‍ തൂക്കി വിക്കുന്നത് നിങ്ങള്‍ക്കൊക്കെ കാണണം. അല്ലെ?ഞാനിവിടെ നന്നായി ജീവിക്കുന്നത് കണ്ടൂടാ അല്ലെ?വച്ചിട്ടുണ്ട് ഞാന്‍.മനുഷ്യനെ ഇങ്ങനേം കളിയാക്കാമോ?അല്ല,പിന്നെ..
പറയാന്‍ പറ്റില്ല..എന്റെ പുസ്തകം നിങ്ങളൊക്കെ "കറന്റ് ബുക്സില്‍" ഇടി കൂടി വാങ്ങി വായിക്കുന്ന ഒരു കാലം ഉണ്ടാകുമോ എന്ന്..

smitha adharsh said...

സരിജ : ഇവിടെ വന്നു അഭിപ്രായം അറിയിച്ചതിനു നന്ദി കേട്ടോ.

കുമാരേട്ടാ : നന്ദി

മുന്നൂറാന്‍ : ചിരിച്ചതിനും,വന്നതിനും,അഭിപ്രായം പറഞ്ഞതിനും നന്ദി.

നരിക്കുന്നന്‍ : പറഞ്ഞപോലെ,മമ്മൂക്കാ ,മൂപ്പരുടെ ഡാന്‍സ് & സിനിമ ഒന്നും കാണാറേ ഇല്ലെന്നു തോന്നുന്നു.കമന്റ് നു നന്ദി കേട്ടോ.

പിരിക്കുട്ടി : നല്ല കുട്ടി..തടി കുറച്ചില്ലേ..ഗുഡ് ഗേള്‍...ഞാനും ഗുഡ് ഗേള്‍ ആവും.നോക്കിക്കോ.മമ്മൂട്ടിയോട് ഈ പോസ്റ്നെ പറ്റി,പറയുകയേ ചെയ്യരുത് പ്ലീസ്.

മഹി : അവളുടെ ഡാന്‍സ് കാണാന്‍ കഴിയാത്തതില്‍ വിഷമം തോന്നണ്ട കാര്യം ഇല്ല.അതെങ്ങാനും കണ്ടാല്‍..അവളെ തിരിച്ചു നിര്ത്തി രണ്ടു കൊടുക്കാന്‍ തോന്നും.പിന്നെ,കുട്ടിയല്ലേ..(ഒന്നൊര കൊല്ലം മുന്‍പ് രണ്ടര വയസ്സല്ലേ ഉള്ളൂ) എന്ന് സമാധാനിക്കാം.

കുറ്റ്യാടിക്കാരന്‍ : തിരിച്ചും ഒരു ചിരി :)
നന്ദി,ഇവിടെ വന്നു ചിരിച്ചതിനു.

നിരക്ഷരന്‍ ചേട്ടാ : തലക്കെട്ട്‌ അങ്ങനെ ആക്കിയാല്‍..പിന്നെ,ഞാന്‍ ഒരു അനോണി ബ്ലോഗ്ഗര്‍ ആകുന്നതിനെ പറ്റി ചിന്തിക്കേണ്ടി വരും..അതുകൊണ്ട് അങ്ങനെ മാറ്റുന്നില്ല.
മരുഭൂമി വിട്ടു പോകുന്നതിനു മുന്‍പ് അത് കാണണം കേട്ടോ..ലോകം മുഴുവന്‍ നടന്നു കാണുന്ന നിരുവിനെ പ്പോലുള്ളവര്‍ക്ക് അതൊരു മുതല്‍ക്കൂട്ട് തന്നെയാ..ഇപ്പൊ,പറ്റിയ ക്ലൈമറ്റ് ആണ്..ചൂടും,തണുപ്പും ഇല്ലല്ലോ..തണുപ്പ് തുടങ്ങിയാല്‍ ചിലപ്പോ,ബെല്ലി ഡാന്‍സ് ഒന്നും ഉണ്ടായെന്നു വരില്ല.
ലിങ്കുകളിലെയ്ക്ക് പോകാത്തതില്‍ പ്രതിഷേധം ഉണ്ട്.ഞാന്‍ പിന്നെ അതൊക്കെ എന്തിന് വേണ്ടിയാ ഇട്ടേ?
പിന്നെ,പോസ്റ്നെ പറ്റി പൊക്കി പറഞ്ഞതിന് നന്ദിയുണ്ട് കേട്ടോ.

smitha adharsh said...

കിരണ്‍സ് :അതെ..അതെ...ഞങ്ങളുടെ കുറെ ഫ്രണ്ട്സ് ഉണ്ട്,ഈ കുന്ത്രാണ്ടം ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരിക്കുന്നവര്‍..തട്ടി,മുട്ടി വഴി നടക്കാന്‍ പോലും സ്ഥലം ഇല്ലാത്ത ഫ്ലാറ്റുകളില്‍ ഇത് ഒരു അധികപ്പറ്റ്‌ ആയവര്‍ ചുരുക്കം അല്ല.പക്ഷെ, എനിക്ക് ഇടയ്ക്കൊക്കെ നടക്കാന്‍ തോന്നും ട്ടോ.
കമന്റ് നു നന്ദി.

ജിഹേഷ് : മൂന്നു പോസ്റ്റ് ആക്കാം എന്നൊക്കെ ആദ്യം ആലോചിച്ചതാ..പിന്നെ,സാങ്കേതിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇതിനെ ഒന്നാക്കി.എന്നെ വളരെയധികം വിമര്‍ശിച്ചു കമന്റ് ഇട്ടതിനു നന്ദി.

പ്രിയ : കമന്റ് നു നന്ദി കേട്ടോ..വിഷയത്തില്‍ നിന്നും ഡൈവേര്‍ട്ട് ആയി എന്ന് പലരും വിമര്‍ശിച്ചു.സോറി കേട്ടോ..

ലക്ഷ്മി : അതെ..അതെ..ഇവരൊക്കെ കൂടി നമ്മളെ ഒന്നും ആരോഗ്യത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് തോന്നുന്നു.
കമന്റ് നു നന്ദി കേട്ടോ.

ഹാരിസ് : എന്നാലും എന്നെ ഇങ്ങനെ ഇത്ര മാത്രം പരസ്യമായി വിമര്‍ശിക്കെണ്ടിയിരുന്നില്ല.(ചുമ്മാ)...എല്ലാ കമന്റ്സും സ്വാഗതം..പിന്നെ,നന്നായി എന്ന് പൊക്കി പറഞ്ഞാല്‍ ഭയങ്കര സന്തോഷം.
നിങ്ങളൊക്കെ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പോസ്റ്റ് എനിക്ക് എഴുതാന്‍ കഴിയുമോ എന്തോ?
നോക്കാം കേട്ടോ..
നാട്ടില്‍ എന്തുണ്ട് വിശേഷം?കമന്റ് നു നന്ദി

ബഷീര്‍ ഇക്ക : അറബികളുടെ സംസ്കാരത്തിന്റെ ഭാഗമാണ് ഇതെന്ന് ഞാന്‍ പറഞ്ഞില്ല."ചിലരുടെ" എന്ന് എടുത്തു പറഞ്ഞിരുന്നു.നമ്മള്‍ പഠിച്ചിട്ടുണ്ട്.അതില്‍ ഒരിടത്തും ഈ ബെല്ലി ഡാന്‍സ് അവരുടെ സംസ്കാരത്തിന്റെ ഭാഗം ആണ് എന്ന് പറയുന്നില്ലല്ലോ..അതെനിക്കറിയാം.എന്തെങ്കിലും തെറ്റിദ്ധാരണ ഞാന്‍ മൂലം വന്നിട്ടുണ്ടെങ്കില്‍ സോറി..
പോസ്റ്റിന്റെ നീളം കുറയ്ക്കാനൊക്കെ തോന്നി.അവസാനം,"പ്രാന്ത്" വരും എന്ന അവസ്ഥ ആയപ്പോള്‍,അങ്ങനെ തന്നെ പോസ്ടിയതാണ്..ക്ഷമി..

smitha adharsh said...

ജിവി : നന്ദി കമന്റ് നു..
ഞാന്‍ മമ്മൂട്ടി യെ വിമര്‍ശിക്കാനോന്നും ആളല്ല കേട്ടോ...പൂര്‍ണിമാ ദീതി പറയുന്നതു കേട്ടപ്പോള്‍..ഇതിന്റെ കൂടെ ഒന്നു കൂട്ടി ചേര്ത്തു അത്ര തന്നെ...മമ്മൂട്ടി എന്ന നടനെ എനിക്ക് ഒരുപാടു ഇഷ്ടമാണ്.

ടിന്റു കുട്ടി : അപ്പൊ,കുട്ടീടെ ചേച്ചി തന്നെ കേട്ടോ.ഞാനും സമ്മതിച്ചു.
എന്നെയും അമ്മ,ഒരുപാടു വണ്ണം വപ്പിക്കാന്‍ നോക്കീട്ടുണ്ട്.നമ്മുടെ സെവെന്‍ സീസ് (മീനെണ്ണ ഗുളിക എന്നൊക്കെ പറയും..അങ്ങനെ ഒക്കെ പറയാന്‍ പാടുമോ, എന്നറിയില്ല.) ഒക്കെ എത്രയാ തീറ്റിപ്പിച്ചിരിക്കുന്നത്? ചെറുപ്പത്തിലെ ഫോട്ടോ ഒക്കെ കണ്ടാല്‍..കരച്ചില്‍ വരും.ഇപ്പോള്‍ പറഞ്ഞ പോലെ..തടി വച്ചപ്പോ..നല്ല ഭംഗി എന്നെ ഞാന്‍ തന്നെ ഇടയ്ക്കിടയ്ക്ക് പുകഴ്ത്തി പറയും..അല്ലാതെന്തു ചെയ്യും?
കമന്റ് നു നന്ദി കേട്ടോ

രജീഷ് : നന്ദി കേട്ടോ..
മറ്റേ പോസ്റ്റിലെ കമന്റില്‍ പറഞ്ഞ പോലെ ഫോണ്ട് കളര്‍ മാറ്റി നോക്കാം കേട്ടോ.

മുസാഫിര്‍ : പറഞ്ഞപോലെ,ഈ മുന്‍കരുതല്‍ ഒന്നും ആരും പറഞ്ഞു തന്നില്ല.കാറ്റു കളഞ്ഞപ്പോള്‍ മനസ്സിലായി,വണ്ടി മണലില്‍ താഴാതെ ഇരിക്കാന്‍ ആണ് എന്ന്.ഫുഡ് അടീടെ കാര്യം ആരും പറഞ്ഞു തന്നില്ല.ആദര്‍ശ് തനിയെ ബെല്ലി ഡാന്‍സ് കാണുന്നതില്‍ എനിക്ക് വിരോധം ഒന്നും ഇല്ല.പക്ഷെ,മൂപ്പര് ഇനി,ഇങ്ങനെ ഒരു സാഹസം ചെയ്യുമോ എന്ന് കണ്ടറിയണം.
കമന്റ് നു നന്ദി കേട്ടോ.

ശ്രീദേവി : നന്ദി..കമന്റ് നു..ഇനിയും വരണം

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ല പോസ്റ്റ്, ടീച്ചറേ. ഇവിടെ വരാന്‍ കുറച്ച് വൈകി.

ഭൂമിപുത്രി said...

സ്മിതേ...മമ്മൂട്ടിയെങ്ങാനും ഈ വഴിവന്ന് ഇതെങ്ങാനും വായിച്ചുപോയാൽ..സ്മിതയെപറ്റി
എന്താ വിചാരിയ്ക്ക്യാ.. പോയില്ലെ ഇമ്പ്രഷൻ!

paarppidam said...

തീർച്ചയായും ബെല്ലി ഡാൻസ് ഒരു നല്ല കലാരൂപമാ‍ാണ്. ചില ജ്യാഡക്കാർഉം തടിച്ചികളും അതിനെ എതിർക്കും...അസൂയകൊണ്ടാ‍ന്ന് കൂട്ടിക്കോ.അല്ലാതെ വേറെ ഒന്നുക്കൊണ്ടും അല്ല്ല.

ഡേസേർട് യാത്റ്റ്രയുടെ വിവരണം കലക്കി.പിന്നെ ആ ഹിന്ദിക്കാരിക്ക് മമ്മൂട്ടിയെ കുറിച്ച് ഉള്ള കമ്പ്ലീറ്റ് ഇമേജ് കളഞ്ഞു അല്ല്ലേ?പറഞ്ഞുകൊടുക്കണ്ടേ കക്ഷിയിപ്പോൾ ചെറുപ്പമായി വരാന്ന്...എന്നാണാവോഇനി ബേബി സനൂഷയെ നായികയാക്കി മമ്മൂട്ടി ചിത്രം പുറത്തിറങ്ങുക.

Kichu $ Chinnu | കിച്ചു $ ചിന്നു said...

എന്നിട്ടിപ്പോ തടി കുറഞ്ഞോ?
എന്നാലും അതിന്റെടേല്‍ പാവം മമ്മൂക്കയ്കിട്ടു കൊട്ടണ്ടായിരുന്നു, അങ്ങേര്‍ തടിയൊന്നുമില്ലാതെ ഇപ്പോഴും കുട്ടപ്പനായിരിക്കുന്നേന്റെ അസൂയയാണോ? :)
തമാശിച്ചതാണേ ക്ഷമിക്കണേ... :)

കഥാകാരന്‍ said...

കൊള്ളാം .ഇഷ്ടായി..ഇഷ്ടായി....എന്നാലും മമ്മൂട്ടിയുടെ ഡാന്‍സിനെ റോബോട്ടിനോടുപമിച്ചത്‌ മോശമായിപ്പോയി... പറ്റിയിരുന്നെങ്കില്‍ അവര്‍ പോയി കേസ്‌ കോടുത്തേനെ...

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാട്ടൊ മറ്റു പോസ്റ്റുകൾ പോലെ ഇതും രസാവഹമായി

സണ്ണിക്കുട്ടന്‍ /Sunnikuttan said...

"കുളി കഴിഞ്ഞു ധൃതിയില്‍ വന്നു തോര്‍ത്ത്‌ തോരയിടാന്‍ ഒരു "സാധനം"!

ഇതുപോലൊരു സാധനം പണ്ട് സൗദിയില്‍ വച്ചു ഞാനും മേടിച്ചിട്ട് തോര്‍ത്ത് ഉണക്കാന്‍ ഉപയോഗിച്ചു

smitha adharsh said...

രാമചന്ദ്രന്‍ :വരാന്‍ വൈകിയാലും വന്നു വായിച്ചല്ലോ..നന്ദി കേട്ടോ.

ഭൂമിപുത്രി : ശരിയാണല്ലോ..മമ്മൂട്ടി ഇതു വായിച്ചാല്‍...ഇമ്പ്രഷന്‍ പോകും ല്ലേ? ഇനീപ്പോ എന്താ ചെയ്യ്വാ?പോസ്റ്റ് ഇട്ടു പോയില്ലേ?ചെചിയായിട്ടു ആരോടും പറയരുത് ട്ടോ..പ്ലീസ്.കമന്റ് നു നന്ദി.

പാര്‍പ്പിടം:ഞാന്‍ ബെല്ലി ഡാന്‍സ് നെ എതിര്‍ത്തിട്ടില്ല.കാരണം,ഞാന്‍ ഒരു അസൂയാലു അല്ല.തടിച്ചി അല്ലേയല്ല.ജാഡ തീരെയില്ല.
പറഞ്ഞ പോലെ ഞാന്‍ പൂര്‍ണിമാ ദീതിയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്,മമ്മൂട്ടി ചെറുപ്പം ആയി വരുന്നു എന്നൊക്കെ.ബേബി സനൂഷയുടെ നായകനായി മമ്മൂക്ക വര്വോ?നമ്മള്‍ എന്തൊക്കെ കാണണം ഭഗവാനെ!!!

കിച്ചു & ചിന്നു : തടി കാര്യമായൊന്നും കുറഞ്ഞിട്ടില്ല.എന്നാലും,തടി കൂടുന്നില്ല. അത് തന്നെ ആശ്വാസം.പിന്നെ,മമ്മൂട്ടിയ്ക്കിട്ടു കൊട്ടിയതല്ല കേട്ടോ.ചുമ്മാ എഴുതിപ്പോയപ്പോ അങ്ങനെ ആ ടോപ്പിക് വന്നൂന്ന് മാത്രം.മൂപ്പര് ഇങ്ങനെ ചെറുപ്പം ആയിരിക്കുന്നതില്‍ ഇത്തിരി അസൂയ ഇല്ലാതില്ല.
കമെന്റ് നു നന്ദി.

കഥാകാരന്‍ : മമ്മൂട്ടി കേസ് കൊടുക്ക്വോ?ചുമ്മാ പേടിപ്പിക്കല്ലേ..പ്ലീസ്.നന്ദി,ഇവിടെ വന്നതിന്.

അനൂപ് : നന്ദി.

സണ്ണിക്കുട്ടന്‍ : അപ്പൊ,ട്രേഡ് മില്ലില്‍ തോര്‍ത്ത്‌ വിരിച്ചിടാറുണ്ട് അല്ലെ?സെയിം പിന്ച്ച്.നന്ദി പോസ്റ്റ് വായിച്ചതിന്.

Senu Eapen Thomas, Poovathoor said...

ഏത്‌ അപ്പാ കോതമംഗലം എന്ന് ചോദിച്ച പോലെ സ്മിതേ ഞാനും അറിയാതെ ചോദിക്കുകയാ...യെ ക്യാ ഹെ!!

ആരോഗ്യ പരിപാലനത്തില്‍ തുടങ്ങി, ഡെസ്സേര്‍ട്ട്‌ സഫാരി നടത്തി...പാവം ആദര്‍ശിന്റെ വാളിനെ പരമാവധി നാറ്റിച്ച്‌, ബെല്ലി ഡാന്‍സ്‌ വഴി....പാവം മമ്മൂക്കായുടെ നെഞ്ചത്ത്‌ ചവിട്ട്‌ നാടകം.

വക്കീല്‍, അഭിനേതാവ്‌, ഭരത്‌ അവാര്‍ഡ്‌ [3] തവണ, പത്മ ശ്രീ, പൊടിയാടി പട്ടം അങ്ങനെ എത്ര എത്ര കൊടുമുടികള്‍ ചവിട്ടി കയറിയ ആ വലിയ കലാകാരനെ ഇത്ര ക്രൂരമായ രീതിയില്‍ പീഡിപ്പിക്കാന്‍ പാടില്ലായിരുന്നു. പോട്ട്‌....

വണ്ണം വെച്ചത്‌ നല്ലതിനു...ത്രെഡ്‌ മില്ല് വാങ്ങിയത്‌ നല്ലതിനു...ഡെസ്സെര്‍ട്ട്‌ സഫാരി നടത്തിയത്‌ നല്ലതിനു...ബെല്ലി ഡാന്‍സ്‌ കണ്ടതും നല്ലതിനു...ഈ ബ്ലോഗും നല്ലതിനു...

[പിന്നെ മമ്മൂക്കായെ ആക്ഷേപിച്ച്‌ ബ്ലോഗിറക്കിയതിന്റെ പേരില്‍ നാളെ ഹര്‍ത്താലാണോ സ്മിതേ!!! ജാഗ്രത...എനിക്ക്‌ സ്മിതയേ അറിയുകയേ ഇല്ല...ഞാന്‍ പൊടിയാടിക്കാരനാ..തൃശ്ശൂരല്ല,]

സസ്നേഹം,
പഴമ്പുരാണംസ്‌.

ചങ്കരന്‍ said...

മമ്മൂട്ടിയെ ഇതിലേക്ക്‌ വലിച്ചിഴക്കണ്ടായിരുന്നു...അല്ലെങ്കിലും പെണ്ണുങ്ങള്‍ക്കു ഒരസൂയ എന്നുമുണ്ട്‌ പുള്ളിക്കാരനോട്‌! നന്നായിട്ടുണ്ട്‌,ഇഷ്ടപ്പെട്ടു..

ഇന്ദു said...

സ്മിത ചേച്ചിയെ എന്നത്തേയും പോലെ അവതരണം ഇപ്പോഴും കലക്കി...
പക്ഷെ എന്താ അങ്ങടു ഉദ്ധെശിചേ ...മൊത്തത്തില്‍ ആകേ ഒരു കശപിശ...എല്ലാം കൂടി...
ചേച്ചിടെ എല്ലാ പൊസ്റ്റും ഒന്ന്നിനു ഒന്നു മെച്ചാമാണല്ലൊ..അപ്പൊള്‍ ഇതു ആ ഗ്രാഫില്‍ കുറചു താഴെ പോയൊ എന്നു സംശയം..
ചേച്ചിടെ ബ്ലൊഗിന്റെ ഒരു ഡൈ-ഹാറ്ഡ് ഫാന്‍ ആണു ഞാന്‍..എന്നെ നിരാശപ്പെടുത്താതെ ആ യുഷ്യല്‍ സ്മിതാ സ്റ്റ്യ്ലെല്‍ തകറ്പ്പന്‍ പൊസ്റ്റുകള്‍ പോരട്ടെ..

പിന്നെയെ..തടി കുറഞ്ഞോ ട്രെഡ് മില്‍ കസറ്ത്തില്‍...കുറഞ്ഞാല്‍ പറയണേ..ഞാനും ഒന്നു ട്രൈ ചെയ്തു നോക്കാം..

മാഹിഷ്‌മതി said...

ടീച്ചറെ,

വൈകി എന്നല്ല വല്ലാതങ്ങ് വൈകി .നാട്ടില്‍ തുലാവര്‍ഷം തുടങ്ങിയതില്‍ പിന്നെ കറന്റ് ഫോണ്‍ ഇത്യാദികളൊന്നും നമ്മള്‍ക്ക് സമയമുള്ളപ്പോള്‍ ഉണ്ടാവാറില്ല . ഇഷ്ടായിന്നല്ല..ബഹൂത് ഖുശിയായി ഃഎ ഹു ഹും......

shaans വേണേവായിച്ചോ.കോം said...

ഹി... ഹി... വായിച്ചു രസിച്ചു

ഞാന്‍ ഹേനാ രാഹുല്‍... said...

വീട്ടില്‍നിന്നും
ശരീരമൂരി
ഞാന്‍ കാറ്റത്തിടുന്നു
കാമുകനോപ്പം
മൊബൈല്‍ ഫോണ്‍
അളന്നു പോകുന്ന
ദൂരമെത്രയെത്ര
അളന്നൊഴിയുന്ന നുണകളെത്രയെത്ര

Anonymous said...

അല്ലെങ്കിലും,നിങ്ങള്‍ പെണ്ണുങ്ങള്‍ എന്ത് എഴുതിയാലും വായിക്കാന്‍ ആളുണ്ടല്ലോ..സഭ്യത.. അത് വിട്ടില്ലല്ലോ..വിട്ടാല്‍ പറയണേ..

smitha adharsh said...

സേനു ചേട്ടാ : വിശദമായ അഭിപ്രായത്തിന് നന്ദി.
ഞാന്‍ മമ്മൂക്കയെ ചെറുതാക്കി കാണിക്കുകയോന്നും ചെയ്തില്ല ചേട്ടാ.ഞാന്‍ പൂര്‍ണിമാ ദീതി പറഞ്ഞതു അപ്പാടെ എഴുതി എന്ന് മാത്രം ഫീലിയെങ്കില്‍ സോറി.
ചങ്കരന്‍: എനിക്കും മമ്മൂക്കയോട് ഇത്തിരി അസൂയ ഒക്കെ ഉണ്ട്.എന്നാലും,ബഹുമാനവും ഉണ്ട് ..കമന്റ് നു നന്ദി'
ഇന്ദു : പോസ്റ്റ് നിലവാരം പോരെന്നു ഇങ്ങനെ വളച്ചൊടിച്ചു പറയണ്ട. എനിക്ക് കാര്യം മനസ്സിലായി.ഞാന്‍ നിലവാരം പുലര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
കമന്റ് നു നന്ദി കേട്ടോ.
മാഹിഷ്മതി : കറന്റ് വന്നപ്പോ വന്നു വായിച്ചല്ലോ...നന്ദി കേട്ടോ
ഷാന് : നന്ദി
ഹെനാ : ഉദ്ദേശിച്ചത് മനസ്സിലായില്ല.പോസ്റ്റിന്റെ പരസ്യം ആണോ..?
അനോണിയേ : സഭ്യത വിട്ടില്ല..വിടാതെ,പെണ്ണുങ്ങള്‍ക്ക്‌ "പാര" വച്ചതിനു നന്ദി.ഇങ്ങനെ തന്നെ വേണം..പെണ്ണുങ്ങള്‍ എന്ത് എഴുതിയാലും അവിടെ ചെന്നു കുറ്റം പറയണം.നന്ദി..

ചാളിപ്പാടൻ| chalippadan said...

ടീച്ചറേ.. നന്നായിട്ടുണ്ടു്.
ഞാൻ ആദ്യമായിട്ടാണ് ഈ വഴിക്കു്.
ഡെസ്സേര്‍ട്ട് സഫാരി ഒരു അനുഭവമാണു്. അസ്തമയ സൂര്യന്റെ കിരണങൾ മരുഭുമിയിലെ മണൽ കൂനകളെ സ്വർണ്ണ വർണ്ണമാക്കി മാറ്റൂന്ന ആ കാഴ്ച്ച ഒരിക്കലെങ്കിലും ഒന്നു അനുഭവിച്ചറിയണം. നല്ല ഒരു സാരഥിയും കൂടെ കുറച്ചു സുഹ്രുത്തുക്കളും പിന്നെ രണ്ടു സ്മോളും... അനിർവചനീയമാണ്... ആ യാത്ര. ഈ പോസ്ട്ടിൽ അതിനു അത്ര പഞ്ച് കിട്ടിയെന്നു തോന്നുന്നില്ല.

ശരീരത്തിന്റെ ഓരോ അവയവങളിലും ഒരു ബെല്ലി ഡാന്‍സർക്കും ഉള്ള കൻട്രോൾ...എനിക്കു് തോന്നുന്നതു വേറെ ഒരു ഡാൻസ് ഫോമിനും ഇല്ല്ല എന്നാണ്.


തടി കുറക്കാൻ ഒരുപാടു മാർഗങൾ നിർദേശിക്കുന്നവർ ആദ്യം ചെയ്തു കണിച്ചു തരട്ടേ എന്ന അഭിപ്രായക്കാരനാണു ഞാൻ. അതു കൊണ്ടു തന്നെ ഇന്നും നൂറു കിലൊ നില നിർത്താൻ സാധിച്ചു പോരുന്നുണ്ടു്.

മേരിക്കുട്ടി(Marykutty) said...

:)) Kollam smithe...

രസികന്‍ said...

സ്മിതാജീ: ഞാന്‍ ശ്ശി വൈയൊ? ഉവ്വോ? .... വിവരണം നന്നായി, പക്ഷെ ഒരു സത്യം പറയട്ടെ (വിഷമം തോന്നരുതെന്ന മുങ്കൂര്‍ ജാമ്യത്തോടെ) പഴയ പോസ്റ്റുകളെപ്പോലെ ഒറ്റയിരുപ്പിനു വായിക്കാന്‍ ഒരു ലത്..... ശ്രദ്ധിക്കുമല്ലൊ...
സസ്നേഹം രസികന്‍

Arun Meethale Chirakkal said...

ഒരു ബെല്ലി ഡാന്‍സ് കണ്ട സുഖം...ഏയ് വേറെയൊന്നും ഉധേശച്ചില്ല...
അസഭ്യമായില്ലല്ലോ...?
പിന്നെ വ്യായാമം ചെയ്യുന്നത്. മഹാനായ അരുണ്‍ (അതായതു ഈ ഞാന്‍) ഇതാ ഇന്നു വൈകുന്നേരം പുറപ്പെടുകയാണ്, വേറെ എങ്ങോട്ടുമല്ല...ട്രാക്ക്സൂട്ട് , ഷൂസ്... ഇത്യാദികള്‍ വാങ്ങാന്‍. നാളെ മുതല്‍ പ്രഭാതം അഞ്ച് മണി എന്നൊരു സമയമുന്റെന്കില്‍ അരുണ്‍ ഓടിയിരിക്കും (തെറ്റിദ്ധരിക്കരുത്, എനിക്ക് തന്നെ വിശ്വാസം പോര അതാ ഈ ഉറപ്പിക്കല്‍ )

സന്ദീപ്‌ ഉണ്ണിമാധവന്‍ said...

ചിരിച്ചു ചിരിച്ചു ക്ഷീണിച്ചു സ്മിതെ :)

ഈ ബെല്ലി ഡാന്‍സ് ഞാനും കണ്ടിട്ടുണ്ട്. ദുബായിയില്‍ നിന്നല്ല കേട്ടോ. അതോണ്ട് ഒറിജിനല്‍ ആണോന്നറിയില്ല. എന്തായാലും കൊള്ളാമായിരുന്നു. ക്ഷീണിച്ചു കിടക്കുന്ന ഒരാണ്‍ തരിയെ ഏണീപ്പിചിരുത്താന്‍ ഇതു മതി!

ത്രെഡ് മില്‍ നടത്തത്തിന് എല്ലാ ഭാവുകങ്ങളും.

Thiruvallabhan said...

സ്മിതാ ആദർശ്‌,
ബ്ലോഗ്‌ നന്നായിരുന്നു എന്നു പറയുന്നത്‌ മുഖസ്തുതിയായല്ല. ബൂലോകം മുഴുവൻ പരസ്പരം പുറം ചൊറിയലായതുകൊണ്ട്‌ മുൻകൂർ ജാബ്യം എടുത്തതാണ്‌. ഞങ്ങൾ നാട്ടുകാർക്കുവേണ്ടി നടത്തിയ മരുഭൂമി വിശേഷം നന്നായി.
തിരുവല്ലഭൻ

ആദര്‍ശ് said...

ഇങ്ങോട്ട് എത്താന്‍ വൈകിപ്പോയി ..
സിനിമയില്‍ ഒക്കെ കണ്ടിട്ടുണ്ട് ,സഫാരിയും ബെല്ലി ഡാന്‍സും..പിന്നെ മമ്മൂക്കയുടെ കാര്യം ..അപ്പറഞ്ഞത് നൂറ് ശതമാനം ശരിയാ..ഒരു കാര്യം കൂടി ..
എനിക്കും തോന്നി ,ഒരു 'സ്മിതാ ടച്ച് 'ഈ പോസ്റ്റിനു ഇല്ലായിരുന്നു .ബൂലൊകത്തെ മറ്റു ചിലരുടെ പോസ്റ്റുകളോട് ചെറിയ സാമ്യം തോന്നി ..

smitha adharsh said...

ചാളിപ്പാടന്‍ :ചേട്ടോ..കമന്റ് ഇഷ്ടായി..ആളേം ഇഷ്ടായി.നൂറു കിലോ ... കണ്ണ് പറ്റുമല്ലോ ദൈവമേ ! അതിങ്ങനെ പരസ്യമാക്കാന്‍ പാടുണ്ടോ?
കമന്റ് നു നന്ദി
മേരിക്കുട്ടി : നന്ദി കേട്ടോ.
രസികന്‍ ചേട്ടാ : വൈകിയാലും സാരമില്ല,വന്നു വായിച്ചു കമന്റ് ഇട്ടല്ലോ...നന്ദി.നിര്‍ദ്ദേശം ശ്രദ്ധിക്കും ..കുറെ പേരു പറഞ്ഞു.
അരുണ്‍:ഏയ്,അസഭ്യം ആയില്ല.അപ്പൊ,നല്ല കുട്ടിയായി ഓടി തടി കുറയ്ക്കൂ..കമന്റ് നു നന്ദി
സന്ദീപ് : ബെല്ലി ഡാന്‍സ് കൊള്ളാം.ക്ഷീണിച്ചു കിടന്നിരുന്ന ഒരു ആണ്‍ തരിയെ എണീപ്പിച്ചു ഇരുത്താന്‍ അത് ധാരാളം മതി,പക്ഷെ,ആ ആണ്‍ തരി എന്റെ ഭര്‍ത്താവ് ആയതാണ് എന്റെ പ്രശ്നം.കമന്റ് നു നന്ദി
തിരുവല്ലഭന്‍: നന്ദി,ഈ തുറന്നു പറച്ചിലിന്.
ആദര്‍ശ്:നന്ദി കമന്റ് നു.അടുത്ത പോസ്റ്നു "സ്മിത ടച്ച്" വരുത്താന്‍ ശ്രമിക്കും

ശ്രീ @ ശ്രേയസ് said...

നല്ല 'ലോങ്ങ്' സ്റ്റോറി. :-)

ബെല്ലി ഡാന്‍സ് അര്‍മാദിക്കാന്‍ മാത്രമല്ല, തടി കുറക്കാന്‍ പ്രചോദനമായി എടുത്തു പ്രാക്ടീസ് ചെയ്തല്ലോ, അഭിനന്ദനങ്ങള്‍. :-) ഹി ഹി ഹി.

ഒരേ കാര്യത്തെ ഈ ആണുങ്ങളും പെണ്ണുങ്ങളും എത്ര വ്യതാസത്തോടെ നോക്കി ക്കാണുന്നു എന്ന് മനസ്സിലായി!

തമാശന്‍ said...

അല്ല പിന്നെ!!!

തമാശന്‍ said...

അല്ല പിന്നെ!!!

ശ്രുതസോമ said...

ട്രെഡ് മിൽ എന്തിനൊക്കെ ഉപയോഗിക്കാം?
ഇങ്ങനെ ഒരു ചോദ്യത്തിന് സാധ്യത കാണുന്നു....
:-)
നന്നായിട്ടുണ്ട്!

poor-me/പാവം-ഞാന്‍ said...

and what is the poisition as of today?
Once upon a time there was a dancer(who was famous for her body shape) in south Indian films and her name was ....(hope I have not crossed the limits).
if you you got a strong will you can very well ach ive the target.may God bless.Is it difficult to lead a life of wife of a man whoes name it self is ADARSH!
Regards poor-me
മാഞ്ഞാലിനീയം manjalyneeyam: ഒരല്‍പം ജാതി ചിന്തകള്‍!

കനക said...

വായിച്ചു സ്മിതാ, ഒത്തിരി ചിരിക്കുകേം ചെയ്തു. അത്കൊണ്ടു പ്രയോജനം വല്ലതുമുണ്ടോ? :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മരുഭൂമികള്‍ ഉണ്ടാകുന്നതെങ്ങനെ എന്നു മനസ്സിലായ്യോ ഡിസെര്‍ട് സഫാരിയില്‍?

ന്നാലും പലവഴികറങ്ങിതിരിഞ്ഞ് അവസാനം മമ്മുക്കയ്ക്കും കൊടുത്തൊരു പണിഅല്ലെ? ഹം... ഒര്‍കുട്ടിലെ ലാലേട്ടന്‍ കമ്മ്യൂണിറ്റി എങ്ങാനും ഈബ്ലോഗിനെക്കുറിച്ചറിഞ്ഞാല്‍ ഇവിടെ ഒരെഴുന്നൂറ്റമ്പത് കമ്മെന്റെങ്കിലും വീഴും... എന്താ ഒന്നു ശ്രമിക്കുന്നോ?

പിന്നെ ആ ജീവന്‍ടോണ്‍ കണ്ടില്ല.. പുള്ളിയോടതിടാന്‍ പറയൂ...

അനൂപ്‌ കോതനല്ലൂര്‍ said...

പുതിയ പോസ്റ്റൊന്നും ഇട്ടില്ലെ സ്മിതെ
എന്തായാലും ഒന്നു കൂടി ഇവിടെ വന്നിട്ട് പോയി

മേഘമല്‍ഹാര്‍ said...

ഇനിയും കാണാം.

അരുണ്‍ കായംകുളം said...

കണ്ടിരുന്നില്ല ഈ സൂപ്പര്‍ പോസ്റ്റ്.ശരിക്കും പറയാന്‍ വന്നത് ബല്ലി ഡാന്‍സിനെ കുറിച്ചോ അതോ ആദര്‍ശിനിട്ട് താങ്ങിയതോ?

dreamy eyes/അപരിചിത said...

വായിച്ചു...നന്നായിരുക്കുന്നു...!
actually ഇപ്പോ വണ്ണം എന്തായി?slim beauty ആയോ?
ശരിക്കും ഉള്ള subjectല്‍ നിന്നും divert ആയി പോയിക്കൊണ്ടേ ഇരുന്നതു പോലെ...
മമ്മൂട്ടിടെ ഡാന്‍സ്‌ എന്റമ്മോ!!ഹിന്ദിക്കാരി വെറോന്നും പറയാത്തതു ഭാഗ്യം!
:)
happy blogging മിഠായി ചേച്ചി

മാര്‍ജാരന്‍ said...

എഴുത്തുത്സവമാക്കുക,ജീവിതവും.
പിന്നെ എല്ലാം പുറകെ
നമ്മള്‍ മുന്നിലും.

അശ്വതി/Aswathy said...

smitha...
nannayi.oru friend eyide oru desert safari photos mail cheythirunnu. pakshe kandappol ithu ithra konashtu paripadi aanennu vicharichilla.
nalla post

What a world is this? said...

നല്ല രസമുണ്ട്‌ ടീച്ചറുടെ ഭാഷ....ഇനിയും പ്രതീക്ഷിക്കുന്നു.....

naveen an unmaadi... said...

നല്ല രസമുണ്ട്‌ ടീച്ചറുടെ ഭാഷ....ഇനിയും പ്രതീക്ഷിക്കുന്നു.....

അത്ക്കന്‍ said...

ബെല്ലി ഡാന്‍സ് കണ്ടിട്ട് വീട്ടില്‍ വന്ന് ബെല്ലി അടിച്ചപ്പോള്‍ മായാബസാറില്‍ മമ്മുക്ക ഡാന്‍സു ചെയ്ത പോലെ ആയി എന്നാണ് ചുരുക്കത്തില്‍.ആ ഡാന്‍സ് കണ്ടാണ് ദിദിക്ക് ചൂടായത്.എന്നിട്ട് കുറ്റം മമ്മുക്കാക്കും.തരക്കേടില്ല സ്മിതേ..എങ്ങനെ സഹിക്കുന്നു ആദര്‍ശ്..?

smitha adharsh said...

ശ്രീ @ ശ്രേയസ്സ് : നന്ദി,ഈ രസികന്‍ കമന്റ് നു.
തമാശന്‍ : അല്ല..പിന്നെ..നന്ദി,ഈ വരവിന്.
ശ്രുതസോമ :നന്നായിട്ടുണ്ട് എന്നി തോന്നിയോ?നന്ദി കേട്ടോ.ഇനിയും വരൂ..
പാവം ഞാന്‍ : അമ്പടാ..പറഞ്ഞതെല്ലാം അതെ "സെന്‍സില്‍"തന്നെ ഞാന്‍ എടുത്തു കേട്ടോ.നന്ദി,ഇവിടെ വന്നതിനും,കമന്റിയതിനും.
കനക : വായിച്ചതിനും,ചിരിച്ചതിനും നന്ദി.പിന്നെ,ചിരിച്ചതുകൊണ്ട് പ്രയോജനം ഉണ്ടോ എന്നാണോ ചോദിച്ചത്?അങ്ങനെയാണെങ്കില്‍ ഉണ്ട് എന്നുതന്നെ ഉത്തരം.ചിരിച്ചാല്‍ ആയുസ്സ് കൂടും എന്നല്ലേ?
പിന്നെ,ട്രെഡ് മില്‍ കൊണ്ടു പ്രയോജനം ഉണ്ടോ,എന്നാണെങ്കില്‍,അതിനും ഉത്തരം.."ഉണ്ട്" എന്ന് തന്നെ.പക്ഷെ,മുടങ്ങാതെ നടക്കണം എന്ന് മാത്രം.Thanks 4 ur comment

smitha adharsh said...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍ : നന്ദി കമന്റ് നു.കമന്റ് കിട്ടാന്‍ വേണ്ടി,ലാല്‍ ഫാന്‍സിനെ ക്കൊണ്ട് എന്റെ കാല് തല്ലിയോടിക്കണം ല്ലേ?നല്ല ഐഡിയ..മോനേ..ആ ഉദ്ദേശം മനസ്സില്‍ വച്ചാല്‍ മതി കേട്ടോ.
പിന്നെ,ജീവന്‍ ടോണ്‍ കഴിച്ച ഫോട്ടോ..!
അതുനുള്ള വെള്ളവും,അങ്ങ് വാങ്ങി വച്ചേക്കൂ ട്ടോ.

അനൂപേട്ടാ : നന്ദി,ഈ വഴി വന്നു ഇങ്ങനെ ഒരു അന്വേഷണം നടത്തിയതിന്.അപ്പൊ,ഞാന്‍ പോസ്റ്റ് ഇടാന്‍ കാത്തിരിക്കുന്നവരും ഉണ്ട് അല്ലെ?കഴിഞ്ഞ തവണത്തെ പോസ്റ്റ് വായിച്ചു ഒരു "മഹാന്‍" രണ്ടു-മൂന്നു മെയില് അയച്ചിരുന്നു.. അത് വായിച്ചു ഞാന്‍ സ്വര്‍ഗലോകം പൂകാതിരുന്നത് എന്റെ ഭാഗ്യം..!!
അതൊന്നു മനസ്സില്‍ നിന്നും പോകാന്‍ കുറച്ചു സമയം എടുത്തു.അതാണ്‌ പോസ്റ്റ് ഇടാന്‍ വൈകിയത്.പിന്നെ,കമ്പ്യൂട്ടറും കുറച്ചു ദിവസം പണിമുടക്കില്‍ ആയിരുന്നു.

മേഘമല്‍ഹാര്‍ : നന്ദി,അതെ..ഇനിയും കാണാം.

അരുണ്‍ കായംകുളം:നന്ദി,ഇവിടെ വന്നതിനു..ചോദ്യത്തിനുള്ള ഉത്തരം..രണ്ടും നടന്നു..ബെല്ലി ഡാന്‍സ്നെ പ്പറ്റി,പറയാനും പറ്റി,പിന്നെ ആദ്ര്ശിനിട്ടു ഒന്നു താങ്ങാനും പറ്റി.

അപരിചിത :നന്ദി ഇവിടെ വന്നതിനും,അഭിപ്രായം അറിയിച്ചതിനും,

മാര്‍ജാരന്‍ ചേട്ടാ : എഴുത്ത് ഉത്സവമാക്കുന്നു.കൂടെ ജീവിതവും..നന്ദി,ഈ വരവിനും,അഭിപ്രായത്തിനും.

അശ്വതി: നന്ദി കേട്ടോ..കമന്റ് നു.
ഈ ഡെസ്സേര്‍ട്ട് സഫാരി,ഇത്തിരി "കുനുഷ്ട്" പരിപാടി ആണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?

വാട്ട് ഇസ് ദിസ് : നന്ദി

നവീന്‍ : നന്ദി
ചോദിക്കാന്‍ വിട്ടു,മുകളില്‍ പറഞ്ഞ ആളും,നവീനും ഒരേ ആളാണോ?

അത്ക്കന്‍ ചേട്ടാ : കമന്റ് രസിച്ചു.ആദര്‍ശ് ഒരു വിധം സഹിച്ചു പോകുന്നു..നന്ദി കേട്ടോ.ഇനിയും വരണം.

arivu thedi said...

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറ്റം പറയരുത് അവരിന്ലെങ്ങില്‍ തിയേറ്ററില്‍ ആളുണ്ടാവില്ല. ഇവരുടെ ഡാന്‍സ് കണ്ടിട്ടല്ലേ ജനം ഇളകുന്നത്!

ഇഞ്ചൂരാന്‍ said...

very good Qattari....chechi Nnnnnnnnayittundu....

sorry vere onnum thonnaruthe.????
Qatar Lil ayathu karanam vilichathanu.

a traveller with creative energy said...

നല്ല അനുഭവം,ഭാഷയും.

ഭൂമിപുത്രി said...

സ്മിതെ,മമ്മൂട്ടി ഈ വഴി വരുമേന്ന് അന്നേഞാൻ പറഞ്ഞതല്ലേ?
ഇനി സൂക്ഷിച്ചൊക്കെ മതീട്ടൊ ,->