പുതിയൊരു പോസ്റ്റ് ഇട്ടിരുന്നു..ആഗ്ഗ്രി കണ്ട ഭാവം നടിച്ചില്ല..
ഒന്നു കൂടി നോക്കട്ടെ...പ്ലീസ്..ഇത്തവണ കൈവിടല്ലേ..
ഇതിലൂടെ ഒന്നു പോയി നോക്കണേ...
Monday, October 20, 2008
ചില ഡാന്‍സ് വിശേഷങ്ങള്‍.
നീ ഒരു ദിവസം എത്ര ഡംബെല്സ് എടുക്കും? ആദ്യത്തെ തവണത്തെ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍,ഞാന്‍ തടി വച്ചത് കണ്ടു ഒരു ഫ്രണ്ട് കളിയാക്കി ചോദിച്ചു..നന്ദി കെട്ടവന്!! ബി.എഡ്.ക്ലാസ്സില്‍ വച്ചു അവന്റെ എത്ര റെക്കോര്‍ഡ് എഴുതിക്കൊടുത്തതാ? മനുഷ്യനായാല്‍ അല്പ സ്വല്പം നന്ദി വേണം. തിരിച്ചു വന്നു,പുതിയൊരു ഐഡിയയ്ക്ക് തുടക്കമിട്ടു..തടി കുറച്ചിട്ട് തന്നെ കാര്യം..!യോഗ ചെയ്യാന്‍ മടി.സ്കിപ്പിംഗ് ആയാലോ?ആദര്‍ശ് പേടിപ്പിച്ചു,"എന്നിട്ട് വേണം, എനിക്ക് പണിയുണ്ടാക്കാന്‍..ആ അറബിയെ നന്നായി അറിയാലോ?"..എന്നാല്‍ നമുക്കൊരു ട്രെഡ് മില്‍ വാങ്ങാം.അങ്ങനെ,രണ്ടു കൊല്ലം മുന്ന് ഒരു ട്രെഡ് മില്‍ ഈ ഫ്ലാറ്റിലെത്തുന്നു.
ട്രെഡ് മില്‍ ഇവിടെ എത്തിയതല്ലാതെ,അതില്‍ കാര്യമായ "ഗുസ്തി"യൊന്നും നടന്നില്ല.ഇടയ്ക്കെങ്ങാനും പണ്ടത്തെ ഫോട്ടോ കണ്ണില്‍ പെട്ടാല്‍..ഈശ്വരാ..എന്ത് അപാര ഫോമിലിരുന്ന ഞാനാ ഇപ്പൊ ഈ പരുവത്തില്‍ !! എന്ന് ഓര്‍ക്കുമ്പോള്‍,ഓടിച്ചെന്നു ട്രെഡ് മില്‍ ഓണാക്കി നടക്കാന്‍ ആരംഭിക്കും,. അതല്ലെങ്കില്‍,ഒരു പരിചയക്കാരന് പറഞ്ഞതു പോലെ കുളി കഴിഞ്ഞു ധൃതിയില്‍ വന്നു തോര്‍ത്ത് തോരയിടാന്‍ ഒരു "സാധനം"! മോള്‍ക്ക് ടോയ്സ് കയറ്റി വച്ചു,തൂങ്ങി കളിക്കാനൊരു ഊഞ്ഞാല്..!
അങ്ങനെയിരിക്കുമ്പോള്‍ ഒന്നൊരക്കൊല്ലം മുന്‍പ് ഒരു ദുബായ് യാത്ര.അവിടെ ചെന്നൊരു ഡെസ്സേര്‍ട്ട് സഫാരി.ദോഹയിലെ ഡെസ്സേര്‍ട്ട് ലോ സഫാരി ചെയ്തില്ല.ഇനി ദുബായില്‍ അതിന് പോയില്ലെങ്കില്‍ മോശമല്ലേ?ഒരു മുട്ടന്‍ മട്ടന്‍ ബിരിയാണി വെട്ടിവിഴുങ്ങി,മോളെ ഒക്കത്ത് വച്ചു ആദര്‍ശ് വണ്ടിയില്‍ കയറി.ഫിലിപ്പിനി ഡ്രൈവര്‍ കണ്ണുരുട്ടി ചോദിച്ചു,"ഈ കൊച്ചു കുട്ടികളെയും കൊണ്ടാണോ സഫാരി?"(ഒരു ഫ്രണ്ട്ന്റെ കുഞ്ഞു വാവയും ഉണ്ട്).ഇയാള്‍,ഇയാള്ടെ പണി നോക്ക്,ഭര്‍ത്താവും,ഫ്രണ്ടും പുറമെയ്ക്കൊരു പഞ്ചാരചിരി ഫിറ്റ് ചെയ്തു ഒരേ സ്വരത്തില്‍ ഡ്രൈവറെ വെല്ലുവിളിച്ചു.
വരിവരിയായി അഞ്ചു ഫോര്‍ വീലെറുകള് ഒന്നിച്ച്.അഞ്ചാമതായി ഞങ്ങള്‍ കയറിയ വണ്ടിയും.പക്ഷെ,സഫാരി തുടങ്ങിയപ്പോള്‍ മനസ്സിലായി,ഇവര്‍ പോകുന്നത് ഡെസ്സേര്‍ട്ട് ലേയ്ക്കല്ല,ചിലപ്പോ ചന്ദ്രനില്‍ വരെ എത്തുംന്ന്.മണല്‍ നിറഞ്ഞ സ്ഥലത്തു എത്തിയപ്പോള്‍,ഡ്രൈവര്‍ ഇറങ്ങി,ടയറിലെ പകുതി എയര്‍ കളഞ്ഞു,വണ്ടിയെ ഒരു യുദ്ധക്കളത്തിലേയ്ക്ക് എന്നപോലെ സജ്ജമാക്കി.ഇനി എന്തും ആകാലോ,ആര് ചോദിക്കാന്‍?ഉയര്‍ന്നു നില്ക്കുന്ന സാന്‍ഡ് ഡ്യൂണിലേയ്ക്ക് വണ്ടി സ്പീഡില്‍ ഓടിച്ചു കയറ്റി, മുകളില്‍ നിന്നും താഴേയ്ക്ക് സ്പീഡില്‍ ചാടിച്ചു ഇറക്കുന്നു.മുന്നില്‍ പോകുന്ന വണ്ടികള്‍ തലകുത്തി മറിയും എന്ന് തോന്നും!ഏതാണ്ട് കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു മിക്സിയില്‍ പെട്ടുപോയ അവസ്ഥ!!
വണ്ടി കുത്തി,കുടുക്കി മനുഷ്യന്റെ നട്ടെല്ലിന്റെ നട്ടും,ബോള്‍ട്ടും ഇളകിത്തുടങ്ങി. സീറ്റ് ബെല്‍റ്റ് പോരാതെ,മുന്നിലത്തെ കമ്പിയില്‍ മുറുക്കിപ്പിടിച്ചിരുന്നു. ഓരോ സാന്‍ഡ് ഡ്യൂണിലേയ്ക്ക് വണ്ടി പാഞ്ഞു കയറുമ്പോഴും വിളിച്ചു,"കൃഷ്ണാ,രക്ഷിക്കണേ..".അവിടന്ന് ഫോര്‍ വീലര്‍ ചാടിച്ചു മണല്‍ കൂമ്പാരത്തിനടിയിലെയ്ക്ക് ലാന്‍ഡ് ചെയ്യുന്ന സമയത്ത് സത്യത്തില്‍ ശ്വാസമില്ലാത്ത അവസ്ഥ.ചുറ്റും പാറുന്ന മണല്‍ മാത്രം.ജീവന് ആവിയായിപ്പോകുമ്പോള്‍ ചുറ്റും നടക്കുന്നത് കണ്ടില്ലെങ്കിലും ഒന്നും തോന്നില്ല. "ദുഷ്ടന്!വെറുതെയല്ല,ഇയാള്‍ പിള്ളേരെ വേണ്ടെന്നു പറഞ്ഞത്.കുട്ടികള്‍ വണ്ടിയിലുണ്ട് എന്നെങ്കിലും ഇയാള്ക്കൊന്നു വിചാരിച്ചൂടെ?ഒന്നു പതുക്കെ വിടടോ.." ക്ഷമ കെട്ട് കൂട്ടത്തിലൊരു കിളി ശബ്ദം പച്ച മലയാളത്തില്‍..
"പ്ലാസ്റ്റിക് കവര്‍ ഉണ്ടോ?" ഈ ബിസി ചാട്ടതിനിടയില് എന്റെ ഭര്‍ത്താവിന്റെ ദയനീയ ചോദ്യം!മുന്നിലത്തെ കമ്പിയില്‍ നിന്നു പിടിവിട്ടാല്‍ ചിലപ്പോ,ഈ മരുഭൂമിയില്‍ നിന്നു എന്നെ ഹെലികോപ്റ്ററില്‍ വന്നു ഹോസ്പിറ്റലില്‍ കൊണ്ടുപോകേണ്ടി വരും.അതോര്‍ത്തു ഞാന്‍ പറഞ്ഞു,"എന്റെ ബാഗിലെ സൈഡ് സിപ്പ് തുറന്നാല്‍ കിട്ടും,എന്തിനപ്പോ ഈ നേരത്ത് കവറ്?രണ്ടു കൈ കൊണ്ടും പിടിച്ചിരിയ്ക്ക് മനുഷ്യാ.."എനിക്കെവിടെയോ ഒരു ചര്‍ദ്ദി മണത്തു.മൂപ്പര് സംഭവം ഭംഗിയായി തുടങ്ങി. അത് തന്നെ,വാള് വയ്പ്പ്.ഭക്ഷണം കഴിച്ച ഉടനെ ഉള്ള കുത്തികുലുങ്ങിയുള്ള മറിച്ചിലല്ലേ?വാളിന്റെ ശബ്ദം കെട്ട് ഡ്രൈവര്‍ അവഞ്ജയോടെ തിരിഞ്ഞു നോക്കി.
കൂട്ടത്തിലിരിക്കുന്ന കിളിക്കുട്ടി വീണ്ടും മൊഴിഞ്ഞു ,"വണ്ടിയിലിരുന്ന്,ചാടുകയും,ചര്‍ദ്ദിക്കുകയും....ആദര്‍ശിനെ സമ്മതിക്കണം,അപാര കപ്പാസിറ്റി.അയാള്ടെ സീറ്റിലോന്നും നമുക്കു ചര്ദ്ടിക്കണ്ട ആദര്ശെ.." കണ്ണില്‍ ചോരയില്ലാത്തവന്‍! ഡ്രൈവറെ എല്ലാവരും കൂടി ചീത്തവിളി തുടങ്ങി.ഒരാള്‍ ചര്ദ്ടിക്കുംപോള് എങ്കിലും അയാള്‍ക്ക് വണ്ടി നിര്‍ത്തിക്കൂടെ?പക്ഷെ,അയാള്‍ വണ്ടി നിര്ത്താമാട്ടെ!ഒറ്റയ്ക്കൊരു വണ്ടി, മൈലുകളോളം പരന്നു കിടക്കുന്ന മരുഭൂമിയില്‍ വഴി തെറ്റിയാല്‍ പുറത്തു എത്താന്‍ പ്രയാസമാണ്.അതുകൊണ്ട്,മൂപ്പര് മുന്നേ പോകുന്ന വണ്ടിയുടെ പുറകെ ആണ് വണ്ടി ഓടിച്ചിരുന്നത് എന്ന് തോന്നുന്നു. അതിനിടയില്‍,മറ്റൊരാള്‍"ടാ..നീയിതെങ്ങനെ,ഇങ്ങനെ കണ്ടിന്യുവസ് ആയി വാള് വയ്ക്കുന്നു?" എല്ലാവരും കൂടെ എന്റെ ഭര്‍ത്താവിന്റെ കഴിവിനെ കണ്ണിട്ടു നാശ കോശമാക്കി.കരിങ്കണ്ണ് ഫലിച്ചു.ചര്‍ദ്ദി നിന്നു.അതിന് മുന്നേ കുടലും,പണ്ടോം ഒന്നായി ഡെസ്സേര്‍ട്ട് സഫാരിയും തീര്‍ന്നു.
ഇനിയാണ്,ഈ ഡെസ്സേര്‍ട്ട് സഫാരിയും ട്രെഡ് മില്ലും ആയിട്ടുള്ള യഥാര്‍ത്ഥ കണക്ഷന് വരുന്നത്.ക്ഷമിക്കൂ..കുറച്ചു കൂടി വായിക്കാനുണ്ട്,അതായത്,ഈ ഡെസ്സേര്‍ട്ട് സഫാരി കഴിഞ്ഞുള്ള മെയിന്‍ അട്രാക്ഷന് ,ട്രഡീഷണല്‍ അറബിക് പവലിയനിലുള്ള "ബെല്ലി ഡാന്‍സ്" ആണ്. പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ ഇതുവരെ കണ്ടിട്ടില്ല.പവലിയനിലെ റെസ്ടിംഗ് പ്ലയ്സില്‍ ഛര്‍ദ്ദിച്ചു വയ്യാതെ റെസ്റ്റ് എടുക്കുന്ന എന്റെ ഭര്‍ത്താവ്.പാവം! മൂപ്പരോടെനിക്ക് സിമ്പതി തോന്നി.നാവും,കുടലും വരെ പുറത്തെത്തുന്ന ഒന്നൊന്നര ചര്ദ്ദിയായിരുന്നു.റെസ്റ്റെട്ടെ. ഞാനും വിചാരിച്ചു.പക്ഷെ,ബെല്ലി ഡാന്‍സ് തുടങ്ങിയതോടെ മൂപ്പര് ഉഷാറായി.ഞാനിത് ഒരിക്കലും പ്രതീക്ഷിച്ചില്ല!ബെല്ലി ഡാന്‍സര്‍ പേരിനെ ഡ്രസ്സ് ഇട്ടിട്ടുള്ളൂ.അതും,കാണികളായ ഞങ്ങള്‍ പെണ്ണുങ്ങളെ പേടിച്ചാനെന്നു തോന്നുന്നു,ഇട്ടിട്ടുള്ളത്.
ഇതു ഒരു ഈജിപ്ഷ്യന്‍ ഡാന്‍സ് ഫോം ആണ് എന്ന് മാത്രമെ അറിയുമായിരുന്നുള്ളൂ.സംഭവം കൊള്ളാം.പക്ഷെ,എല്ലാ അവയവങ്ങളും ഒരേ സമയം ഇത്ര സ്ട്രെയിന്‍ കൊടുത്ത് തുള്ളിപ്പിക്കേണ്ട വല്ല കാര്യവും ഉണ്ടോ?മാത്രമല്ല,കാണികളായ സകല മനുഷ്യരും ( പ്രത്യേകിച്ചും പുരുഷപ്രജകള്‍) ,അവള്‍ക്ക് ചുറ്റും ഡാന്‍സ്.അതല്ലേ,ബോധം കെട്ട് ഉറങ്ങിക്കിടന്ന എന്റെ ഭര്‍ത്താവ് പോലും ഈ ഉറഞ്ഞു തുള്ളല്‍ കാണാന്‍ വന്നത്?കൂടെ ഉണ്ടായിരുന്ന "ന്യൂ മാരീഡ് കപ്പിള്‍സ് " അവളുടെ കൂടെ തുള്ളാന്‍ പോയി..എന്റെ ഭര്‍ത്താവിനു വയ്യാത്തത് കൊണ്ടും,അതുകൊണ്ട് ഞാന്‍ ഒറ്റയ്ക്ക് പോകുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടും,ഞങ്ങളെ റെപ്രസെന്റ്റ് ചെയ്തു മൊട്ടേന്നു വിരിയാത്ത മോള് പോയി അവരുടെ ഡാന്‍സില്‍ പങ്കെടുത്തു.
അന്നത്തോടെ,ഐശ്വര്യാ റായിയുടെ ബോഡി ഷേപ്പ് സ്വപ്നം കണ്ടു നടന്നിരുന്ന ഞാന്‍ ആ സ്വപ്നത്തെ ഒറ്റയടിക്ക് പണയം വച്ചു,പകരം ആ ബെല്ലി ഡാന്‍സരെ മനസ്സില്‍ കുടിയിരുത്തി.അങ്ങനെ വിട്ടാല്‍ പറ്റില്ല.ബെല്ലി ഡാന്‍സറുടെ ബോഡി ഷേപ്പ് വരുത്തിയിട്ട് തന്നെ കാര്യം.തിരിച്ചു ദോഹയില്‍ എത്തി,ഡൈനിങ്ങ് ഹോളില്‍ നിന്നു ട്രെഡ് മില്‍ ഉന്തി,ടി.വി.റൂമില്‍ കൊണ്ടിട്ടു.ടി.വി.കണ്ടു കൊണ്ടു നടന്നാല്‍ സമയം പോകുന്നത് അറിയില്ല.സുഖമായി നടക്കാം,എളുപ്പത്തില്‍ സലിം ബ്യൂട്ടി ആകാം.
അങ്ങനെ എന്നും രാവിലെ അഞ്ചരയ്ക്ക് എണീറ്റ് നടത്തം തുടങ്ങി.മനസ്സില്‍ ബെല്ലി ഡാന്‍സറും,ഐശ്വര്യാ റായിയും മാത്രം.ടി.വി.കണ്ടാലും നടക്കുന്നതു ഞാന്‍ തന്നെയല്ലേ?വിചാരിച്ചത്ര എളുപ്പവും,സുഖവും ഒന്നും ഇല്ല,ഈ കൊച്ചു വെളുപ്പാന്‍ കാലത്തെ നടപ്പിന്.ഇടയ്ക്ക് മടി തോന്നുമ്പോള്‍ ഒരു ഇന്സ്പിറേഷന് പഴയ ഫോട്ടോ എടുത്തു നോക്കും."അയ്യേ,ഇതെന്താ ഒരുമാതിരി കഴുത്തൊക്കെ നീണ്ട്...ഹ്മം..തടി വച്ചപ്പഴാ ശരിക്കും ഭംഗി വച്ചേ.. ട്രേഡ് മില്ലില്‍ ഗുസ്തി കൂടുന്നതിന്റെ പ്രാക്ടികല് ഡിഫിക്കല്‍റ്റി,എന്റെ ഉറക്കം ഇവയെ എല്ലാം കണക്കിലെടുത്ത് ഞാനൊന്ന് ഉഴപ്പി.
അഞ്ചാം പനി പിടിച്ചു കിടപ്പിലായ പോലത്തെ, എന്റെ വര്‍ഷങ്ങള്‍ക്കു മുന്നത്തെ ഫോട്ടോ പഴയ ഒരു ആല്‍ബത്തില്‍ നിന്നും ഒരു കസിന് തപ്പിയെടുതിരിക്കുന്നു.കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഒരു കല്യാണത്തിന് വച്ചു എടുത്ത ഫോട്ടോയും മൂപ്പര് കണ്ടു.ആ രണ്ടു ഫോട്ടോയും തമ്മിലുള്ള കംപാരിസ്സണ് നടത്തി,എനിക്കൊരു സ്ക്രാപ്പ് അയച്ചിരിക്കുന്നു...മൂപ്പരത് ബ്ലോഗിലിടും എന്ന് ഭീഷണി..അതും,വിത്ത് കാപ്ഷന്‍.."ജീവന് ടോണ്‍ കഴിക്കുന്നതിനു മുന്‍പും,ശേഷവും"..ഇവരെയൊക്കെ പേടിച്ചു ധൃതിയില്‍ ഇന്നലെ രാവിലെ നടന്നു കൊണ്ടിരിക്കുമ്പോള്‍ ഡോര്‍ ബെല്‍.
തുറന്നു നോക്കിയപ്പോ,അയല്‍ക്കാരി പൂര്‍ണിമാ ദീതി.സോപ്പിട്ടു പതപ്പിച്ച ചിരിയുമായി,കൊച്ചു വെളുപ്പാന്‍ കാലത്തു എക്സ്ട്രാ ഗ്യാസ് സിലിണ്ടര്‍ ഉണ്ടോന്ന്? കഴിഞ്ഞയാഴ്ച എന്റെ മുഖത്ത് നോക്കി,"സബി സൗത്ത് ഇന്ത്യന്‍സ് കഞ്ചൂസ് ഹേ" എന്ന് പ്രഖ്യാപിച്ച കക്ഷിയാ.മൂപ്പരുടെ ലിവിംഗ് റൂമില്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ മലയാളികള്‍ പോകാത്തതില്‍ പ്രതിഷേധിച്ചു ഡയലോഗ് വിട്ടതാണ് അന്ന്.ഗ്യാസ് സിലിണ്ടര്‍ കൊടുക്കണോ?ഞാന്‍ കൂലംകഷമായി ചിന്തിച്ചു.പിന്നെ,സ്കൂളിലും,കോളേജിലും കഷ്ടപ്പെട്ട് ഹിന്ദി പഠിച്ചെങ്കിലും എന്റെ ഹിന്ദി വൊക്കാബുലറി വളരെ ശുഷ്കിച്ചു കിടന്നിരുന്നു.
ഹിന്ദി സിനിമ കണ്ടു സമ്പാദിച്ച ഇഷ്ക്, ശാദി ,മാശൂക് ,സാജന് ,ഖയാമത്,ആഷിക്,സിന്ദഗി,ദില്‍,സസുരാല്‍ ,മോസം തുടങ്ങിയ വാക്കുകളില്‍ നിന്നു "ആപ് ബരാബര്‍ ഹിന്ദി ബോല്തി ഹെ" എന്ന നിലയിലേയ്ക്ക് എന്നെ എത്തിച്ചത് ഈ പൂര്‍ണിമാ ദീതിയാണ്.അതുകൊണ്ട് മാത്രം അവര്‍ക്കു ഗ്യാസ് സിലിണ്ടര്‍ കൊടുക്കാം എന്ന ധാരണയില്‍ ഞാന്‍ എത്തി.
ടി.വി.യില്‍ നമ്മുടെ സ്വന്തം മമ്മൂക്കയുടെ മായാ ബസാറിലെ ഡാന്‍സ്.പാവം,ഉളുക്ക് ബാധ ഉണ്ടായിട്ടും അതിനെ തൃണവല്ഗണിച്ചു കൊണ്ടെന്ന പോലെ ഉള്ള ആ ഡാന്‍സ് കണ്ടു പൂര്‍ണിമ ദീതി ചോദിക്കുന്നു,"ആപ് ഇത്നി സുബഹ് ഉട്കര് ടി.വി. ദേഖ് രഹാ ഹെ?" പിന്നെ..എനിക്കെന്താ ഇത്ര രാവിലെ എണീറ്റ് ടി.വി.കാണാതെ?"അല്ല,ദീതി,ഞാന്‍ നടക്കുകയായിരുന്നു" ഗ്യാസ് സിലിണ്ടര്‍ കിട്ടിയിട്ടും,മൂപ്പര് സ്ഥലം വിട്ടൂടെ?അതില്ല,പാവം,മമ്മൂക്കയുടെ ഡാന്‍സ് ക്രിടിസൈസ് ചെയ്യാന്‍ വേണ്ടി നിന്നു.മലയാളികളുടെ,അല്ല..ഭാരതീയരുടെ അഭിമാന താരത്തെ മൂപ്പരെന്തോക്കെയോ പറയുന്നു?
ഹിന്ദിക്കാരി ചേച്ചിയ്ക്ക് മമ്മൂട്ടി സാബിനെ നല്ല പോലെ അറിയാം..ഭരത് അവാര്‍ഡ് ജീത്നെ വാലെ..തേങ്ങ,മാങ്ങ..കുന്തം..കൊടചക്രം..കൂടെ ധര്‍ത്തി പുത്രും..പോരെ..ഇനി,ഇതു മമ്മുട്ടി അല്ലെന്നു പറയുന്നതെങ്ങനെ? സ്മിതാ,ഹമാരി ബച്ചന് സാബ്...അമിതാബ് ബച്ചന് ആയിരിക്കണം..ഈ ബച്ചന് സാബ് .മൂപ്പരുടെ ഡാന്‍സിനെ വാനോളം പുകഴ്ത്തി,ഇങ്ങനെ ഒരു വാചകം കൂടി ഫിറ്റ് ചെയ്തു ദീതി സിലിണ്ടറും കൊണ്ട് പോയി.."ഉസ്കി ഡാന്‍സ് ഇത്നി ബുരാ ഹെ,മുജ്കോ വോ ബതാനേ കേലിയെ വോര്‍ദ്സ് നഹി "..ഭാഗ്യം! മൂപ്പരടെ ഡാന്‍സ് വര്‍ണിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന്.റോബോട്ട് നടക്കുന്ന പോലത്തെ ഡാന്‍സ് കണ്ടു പൂര്‍ണിമാ ദീതി ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍?എന്നാലും,മമ്മൂക്കാ..സൗത്ത് ഇന്ത്യന്‍സിനോട് ഇതു വേണമായിരുന്നോ?

Tuesday, October 7, 2008
ഒരു പക്ഷിക്കഥ

പലഭാഗത്തു നിന്നും നൂറു സംശയങ്ങളും,ചോദ്യങ്ങളും ഒരുപോലെ ഉയര്‍ന്നു വന്നു."ഇവന് ജന്മനാ ഒറ്റക്കാലനാണോ?അതോ,രണ്ടു കാലിലൊന്ന് പോയതാണോ?ഒറ്റക്കാലുള്ള പക്ഷിയുണ്ടോ?ഇവനെന്തിന് ഇങ്ങോട്ട് വന്നു?"....ഇങ്ങനെ നീണ്ടു പോയി ചോദ്യ ശരങ്ങള്‍...ചുരുക്കിപ്പറഞ്ഞാല്‍ ആ കാട്ടിലെ ആര്‍ക്കും,ആ ഒറ്റക്കാലനെ പിടിച്ചില്ല.ആരും,അവനെ കൂടെ കൂട്ടിയില്ല.ഒറ്റക്കാലനെ ഒറ്റപ്പെടുത്താന്‍ എല്ലാവരും തന്ത്രം മെനഞ്ഞു.
പക്ഷെ,പക്ഷിത്തലവന്റെ മകള്‍ വാനമ്പാടിയ്ക്ക് മാത്രം ഒറ്റക്കാലന് പക്ഷിയോട് അലിവു തോന്നി.അവളുടെ കൗതുകമുണര്‍ത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവില്‍,ഒറ്റക്കാലനാണെങ്കിലും,ആ പേരറിയാപക്ഷിയോട് അവള്‍ക്കൊരു സ്നേഹം തോന്നി.പക്ഷെ,ഒറ്റക്കാലന് പക്ഷിയുടെ ചിരിക്കാനുള്ള വിമുഖത,ഉരുക്ക് മുഷ്ടി തുടങ്ങിയ ഭാവങ്ങള്‍ അവളെ തന്റെ ആഗ്രഹത്തില്‍ നിന്നും ഉള്‍വലിയിച്ചു.
തന്റെ ആളുകളുടെ കാലുഷ്യങ്ങളും,മനസ്സുകളുടെ സംഘര്‍ഷാവസ്ഥയും അവള്‍ക്കറിയാമായിരുന്നു.എന്നിട്ടും,വാനമ്പാടിയുടെ മനസ്സ് തീവ്രമായ വൈയക്തികദുഖങ്ങളില്‍ മുങ്ങിത്താഴാതെ ഒറ്റക്കാലന് പക്ഷിയുടെ, ഏതോതരത്തിലുള്ള "വ്യക്തി പ്രഭാവത്തില്‍" അലിഞ്ഞു ചേര്‍ന്നു.അവളുടെ കാത്തിരിപ്പിനുള്ള മറുപടിയെന്നപോലെ.... വാനമ്പാടിയുടെ ജീവിതത്തിലെ പുറത്തുകാണുന്ന പകിട്ടിനുമപ്പുറം, മനസ്സിനുള്ളിലെ ഇളനീര് മധുരത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള സ്നേഹത്തെ ഒറ്റക്കാലനും തിരിച്ചറിഞ്ഞു. അവരുടെ ബന്ധത്തിന്റെ വികാര തീവ്രതയുടെ സ്വാഭാവിക നൈരന്തര്യവും,ഒഴുക്കും ഭാവിയിലെ പല കാര്യങ്ങള്‍ക്കും വേണ്ട തീരുമാനങ്ങള്‍ ഒന്നിച്ചെടുക്കാന്‍ അവരെ പ്രേരിപ്പിച്ചു.
ഒന്നു ചേരണമെന്നും,ഒരുപാടുകാലം ഒന്നിച്ചു ജീവിക്കണമെന്നും അവര്‍ രണ്ടു പേരും ഒരുപോലെ ആഗ്രഹിച്ചു.ആത്മ സാക്ഷാത്കാര നിര്‍വൃതി അനുഭവിച്ച ഒരു സന്യാസി അവരുടെ സ്നേഹബന്ധം കാണാനിടയായി.ആത്മാര്‍ഥത നിറഞ്ഞ ആ ബന്ധത്തിന്റെ ആഴം അറിഞ്ഞ അദ്ദേഹം വാനമ്പാടിയെ ഇങ്ങനെ അനുഗ്രഹിച്ചു, " ആത്മാവിനെ തട്ടിയുണര്‍ത്തുന്ന തരത്തിലുള്ള ഏതെങ്കിലും ഒരു മോഹം സാധ്യമാകട്ടെ" എന്ന്.
വാനമ്പാടിയുടെ മുറച്ചെറുക്കന്റെ ആഗമനം .... അവരുടെ സ്നേഹബന്ധതിനു പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു.ഞാനെന്ന ഭാവത്തിന്റെ കാഠിന്യം പേറുന്ന മനോഭാവം,ഒറ്റക്കാലന് പക്ഷിയുടെ ശരീരഭാഷയോടുള്ള മുറച്ചെറുക്കന്റെ പുച്ഛം എന്നിവ ഒറ്റക്കാലനെ തീര്‍ത്തും വിഷമിപ്പിച്ചു.കൂടെ വളരുന്ന പുല്ല് പറിച്ചെറിയാതെ ചെടി വളരുകയില്ലെന്ന, കാലം ചെന്ന സത്യം മുറച്ചെറുക്കന് പരീക്ഷിച്ചു വിജയിപ്പിക്കാന്‍ തീരുമാനിച്ചു
അവന്റെ വിഷലിപ്തമായ മനസ്സ് പക്ഷികള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.ഒടുവില്‍ എല്ലാ പക്ഷികളും ഒറ്റത്തീരുമാനത്തിലെത്തി.ഒറ്റക്കാലനെ തുരത്തുക!!!അങ്ങനെ അത് സംഭവിച്ചു.വാനംബാടിയോടു യാത്ര പോലും പറയാനാകാതെ ഒറ്റക്കാലന് ജീവനുംകൊണ്ടു ആ കാട്ടില്‍ നിന്നും രക്ഷപ്പെടെണ്ടി വന്നു.'ചിങ്ങനിലാവില്‍ കാണാം' എന്ന് വാനമ്പാടിയോട് പറഞ്ഞവാക്കു പോലും പൂര്‍ത്തിയാക്കാനാകാതെ ഒറ്റക്കാലന് ആ കാട്ടില്‍ നിന്നും അപ്രത്യക്ഷനായി.
വാനമ്പാടി പക്ഷെ,തന്റെ മാനസേശ്വരനെ തേടി അലഞ്ഞു.ഒറ്റപ്പെടലിന്റെ ഏകാന്തതയില്‍ അവള് വെന്തുരുകി.വിരഹ ദുഖം ഇത്ര തീവ്രമാണെന്ന് അവള് തിരിച്ചറിഞ്ഞു.അധികം താമസിയാതെ സ്ത്രീയെന്ന പരിമിതിക്കുള്ളില്‍ പെട്ടത് കൊണ്ടു , അച്ഛന്റെയും,മുറച്ചെറുക്കന്റെയും തീരുമാനത്തിന് മുന്നില്‍ അവള്‍ക്ക് തല കുനിക്കേണ്ടി വന്നു.എങ്കിലും,ആപോഴും അവളുടെ ഉള്ളില്‍ ആ ഒറ്റക്കാലന് മാത്രമായിരുന്നു.ഒറ്റക്കാലനോടോത്തുള്ള ജീവിതത്തില്‍ കവിഞ്ഞതൊന്നും അവള് ആഗ്രഹിച്ചില്ലെന്നു വേണം പറയാന്‍.
ഏതൊരു സ്ത്രീ മനസ്സിനെയും പോലെ,അവളും വിവാഹാനന്തരം ഭര്‍ത്താവിനെ മാത്രം കേന്ദ്രീകരിച്ച് ജീവിതപന്ഥാവ് ഒരുക്കി. പക്ഷെ,വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക് പിറവിയെടുത്ത കുഞ്ഞ് അവളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.കാരണം,അവര്‍ക്ക് ജനിച്ച കുഞ്ഞ്...അതൊരു ഒറ്റക്കാലനായിരുന്നു!!!!!
കുഞ്ഞിനെക്കണ്ട് പക്ഷിത്തലവനടക്കം ഞെട്ടി!!മകളുടെ സ്വഭാവത്തെ സംശയിച്ചേക്കാവുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ മാത്രം എങ്ങും ഉടലെടുത്തു.വാനമ്പാടി മാത്രം മൗനം പാലിച്ചു. വാനമ്പാടിയുടെ ഭര്‍ത്താവ് രണ്ടും കല്‍പ്പിച്ച് ഭാര്യയുടെ പഴയ കാമുകനെത്തേടി - ആ ഒറ്റക്കാലന് പക്ഷിയെത്തേടി - യാത്ര പുറപ്പെട്ടു.
ആരും,ഈ ഒറ്റക്കാലന് പക്ഷിയെപ്പറ്റി കേട്ടിട്ടുപോലും ഇല്ല.ഒടുവില്‍ ആയിരം കാതങ്ങള്‍ക്കകലെയായി ഉണ്ടായിരുന്ന കീഴ്ക്കാം തൂക്കായ പാറക്കെട്ടുകല്‍ക്കിടയിലെ ഒരപൂര്‍വ്വ പക്ഷിക്ക് മാത്രം ഉത്തരം നല്‍കാനായി."മൂന്ന് വര്‍ഷം മുന്നത്തെ ചിങ്ങനിലാവില്‍,ഒരു ഒറ്റക്കാലന് പക്ഷി ഉറക്കെയുറക്കെ കേണുകൊണ്ട് പാറയില്‍ തലതല്ലി ചത്തെന്ന്" !!!
ചിത്രങ്ങള്‍ : അത് ഞാന്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും ചൂണ്ടിയത്.
Subscribe to:
Posts (Atom)