Thursday, March 5, 2009

നാട്ടില്‍ നിന്നും കൊണ്ടു വന്നത്....

ബൂലോകരേ !!! ഞാന്‍ തിരിച്ചു വന്നു കേട്ടോ..

എത്തിയിട്ട് രണ്ടു ദിവസമാകുന്നു.

അടുക്കലും,പെറുക്കലും...കരച്ചിലും,പിഴിച്ചിലും തീര്‍ന്നില്ല.

അമ്മയെ വിട്ടുവന്നാല്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സങ്കടമാ..

എന്നാലും,ബൂലോക സഞ്ചാരം തുടങ്ങാന്‍ പോകുന്നു..

നാട്ടില്‍ നിന്നും,കൊണ്ട് വന്നതെല്ലാം തീരാറായി.

എന്റെ പ്രിയപ്പെട്ട ബൂലോകര്‍ക്കായി....



തല്ലുണ്ടാക്കാതെ വീതിച്ചെടുക്കണം കേട്ടോ..

57 comments:

smitha adharsh said...

ഞാന്‍ തിരിച്ച് എത്തി കേട്ടോ..

അനില്‍@ബ്ലോഗ് // anil said...

ഹ ഹാ...
കൊള്ളാം. സന്തോഷം.
ഒരു പരിഭവവവും ഉണ്ട് , നാട്ടീലെത്തീട്ട് ഒന്നു വിളിക്കാരുന്നു.
:)

പൊറാടത്ത് said...

ഇത്ര്യേ കൊണ്ടന്നുള്ളൂ..?!!

Anonymous said...

സ്വാഗതം.....

എന്നാലും ചേച്ചി ഇതു അനീതിയാണ്‌ അക്രമമാണ്‌... എന്നലും ഞങ്ങളോട്‌ ഈ ചതി ചെയിതല്ലോ.... ഇതെല്ലം കൊഞ്ചം tooooo much.... വായിലു titanic ഒടിക്കനുള്ള വെള്ളമായി....

Tin2

Unknown said...

നാട്ടിൽ വന്നിട്ട് മിണ്ടിയില്ല അല്ലെ.എന്തായാലും ഇതെല്ലാം വാങ്ങാൻ ആ ത്രിശൂരിലൂടെ നടക്കണ കണ്ടായിരുന്നു

Rare Rose said...

സ്മിതേച്ചീ..,അങ്ങനെ തിരിച്ചെത്തീല്ലേ...:)...അപ്പോള്‍ നാട്ടുവിശേഷങ്ങളൊക്കെ പോസ്റ്റായി വേഗം പോരട്ടെ ട്ടോ...
പിന്നെ കൊണ്ടുവന്നതെല്ലാം രണ്ടു ദിവസം കൊണ്ടു ഇത്രയുമാക്കി തീര്‍ത്തോ...ഇത്രേം സംഭവംസ് ഒരുമിച്ചു കണ്ടപ്പോള്‍ തന്നെ ഒരു സന്തോഷം...:)

നിലാവ് said...

ഇന്നലേം കൂടി വിചാരിച്ചതേ ഉള്ളു..കുറെ ദിവസമായല്ലോ കണ്ടിട്ട് എന്ന്.
ഞാന്‍ ഒരു ഉണ്ണിയപ്പവും കുറച്ചു ചിപ്സും എടുത്തുട്ടോ...!

ശ്രീ said...

ആഹാ... തിരിച്ചെത്തി അല്ലേ? :)

ഫുഡ് കണ്ടപ്പോഴും ഞങ്ങളെ മറന്നില്ലല്ലോ... സന്തോഷം. :)

annamma said...

ആ പ്ലാസ്റ്റിക്ക് കവറില് എന്തൂട്ടാ ?????
ഇന്നു രാത്രി വയറു വേദന ഷുവറാട്ടോ….
:D

ചാണക്യന്‍ said...

നാട് കണ്ട് തിരിച്ചു വന്നതില്‍ സന്തോഷം...

ഓടോ:ആ ഉണ്ണിയപ്പത്തിനു വേണ്ടി ആരും തല്ല് കൂടണ്ടാ...അത് എല്ലാം എനിച്ച് വേണം...:):):)

the man to walk with said...

welcome back..

http://themantowalkwith.blogspot.com/2009/02/blog-post.html

Sreedevi .M. Menon said...

Kollam smitha..... thank u..........marannillalloo aareyum...

രഞ്ജിത് വിശ്വം I ranji said...
This comment has been removed by the author.
കാപ്പിലാന്‍ said...

Thank God

Bindhu Unny said...

ഞാനാ കറുത്ത ഹല്‍‌വ മാത്രം എടുത്തു. :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പീഡനക്കേസ് ചാര്‍ജ്ജ് ചെയ്യും , പറഞ്ഞില്ലാന്നു വേണ്ട

ഉണ്ണിയപ്പം മുയ്മനും ഞാന്‍ എടുത്തു.. ഇവിടെ ഉണ്ണിയേ ഉള്ളൂ, അപ്പം ഇല്ല :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എനിക്കുള്ള വിഭവങ്ങള്‍ അവിടെ മാറ്റി വെച്ചേക്കണം!ഈ ഫോട്ടൊകൊണ്ടൊന്നും തീരില്ല!പറഞ്ഞേക്കാം.

Thaikaden said...

Theerarayappozhenkilum pankuvekkaan thonniyallo, nandi. Ennalum aa karutha aluva.........

പകല്‍കിനാവന്‍ | daYdreaMer said...

സ്വാഗതം... ഇനി ഇടയ്ക്കു കാണാമല്ലോ... നാട്ടില്‍ അടിപൊളി ആയിരുന്നില്ലേ...! (എത്ര ഹര്‍ത്താല്‍ കണ്ടു)

വീകെ said...

ഇതു മുഴുവൻ മധുരമാണല്ലൊ...
എനിക്കു വേണ്ട...ഷുഗറാ...!!

Calvin H said...

ഉണ്ണിയപ്പം കാണിച്ച് ആളെ കൊതിപ്പിക്കുന്നോ?
എന്റെ കളരിപരമ്പരദൈവങ്ങളേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നു..ഇവരോട് പൊറൂക്കരുതേ... ;)

sushma sankar said...

അതെയതെ കോയിക്കോടനാണോ ആ ഹലുവ? ദൈവം പൊറുക്കൂലാ..

Typist | എഴുത്തുകാരി said...

അപ്പോ തിരിച്ചെത്തി അല്ലേ?

അടിച്ചുപൊളിച്ചില്ലേ നാട്ടില്‍?
നാട്ടുവിശേഷങ്ങള്‍ ഒരുപാടില്ലേ പറയാന്‍?

ഹരീഷ് തൊടുപുഴ said...

വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ ഒരു കാര്യം പറഞ്ഞൂവിട്ടിരുന്നു.. ഓര്‍ക്കുന്നുണ്ടോ അത്??

ആത്മ/പിയ said...

കണ്ടതില്‍ വളരെ വളരെ സന്തോഷം!

അപ്പൂട്ടൻ said...

സ്മിത കൊണ്ടുവന്നതെല്ലാം ഈ പിള്ളേര് എടുത്തുകഴിഞ്ഞല്ലേ.... ത്തിരി ല്യേറ്റ് ആയിപ്പോയി, ഇല്ലെങ്കി മ്മടെ മോനും ഒരു സെറ്റ് ഉണ്ണിയപ്പം കൊടുക്കാര്‍ന്നു.

പരിപ്പുവടയും നാരങ്ങഷോഡയും (എന്റെ ഇഷ്ടവിഭവങ്ങള്‍) കണ്ടില്ല...... അതൂടെ ഒരുക്കിവെച്ചിരുന്നെങ്കില്‍ ഇവിടെ വന്നു ആക്രാന്തം കാണിച്ച പിള്ളാരെ എല്ലാം ഞാന്‍ അടിച്ചൊതുക്കിയേനെ. അവരുടെ ഭാഗ്യം.

നാട്ടിലൊക്കെ സുഖന്ന്യല്ലേ..... അങ്ങ്ടും ഇങ്ങ്ടും ഓട്ടന്നെ ണ്ടായിള്ളൂ ന്ന്ണ്ടോ? ലക്കിടി തിരുവില്ല്വാല പഴേന്നൂര് ചേലക്കര വഴ്യന്നല്ലേ തിശ്ശൂര്‍ക്ക് പോയ്യെ.... (ശേ.... ഗൂഗിള്‍ വള്ളുവനാടന്‍-compatible അല്ലല്ലോ, കഷ്ടം)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

nalla treat aaNallO.
pakaram tharaan oru maampazham untu thaazhe.

http://mazhacchaartthu.blogspot.com/2009/02/blog-post_25.html

Anonymous said...

Hi.. better do not eat these all junk food in the name of nostalgia..

Eat healthy, think heathy and live healthy..

ഇഞ്ചൂരാന്‍ said...

kollam appo etra nal Ayirunnu leave ? kuttikalum husum sughamairikkunno ?

വയനാടന്‍ said...

അപ്പൊ ചിത്രങ്ങള്‍ ഒന്നും പോസ്റ്റാത്തതെന്താ?

Sands | കരിങ്കല്ല് said...

പോസ്റ്റ് ഞാന്‍ അന്നേ കണ്ടിരുന്നു..

ബ്ലോഗ്ഗിലെ കുഞ്ഞുപിള്ളേരുടെ കടിപിടിയൊക്കെ കഴിഞ്ഞിട്ടാവാം എന്റെ പങ്ക് എടുക്കല്‍ എന്നു കരുതി...

അപ്പോഴേക്കും എല്ലാരും എടുത്തോണ്ടു പോയി! :(

ഹരിശ്രീ said...

ടീച്ചറേ,

ഇത് ശരിയായില്ല, നാട്ടിലെ വിശേഷങ്ങള്‍ ആകും എന്ന് കരുതി വന്ന് നോക്കിയപ്പോള്‍ വായില്‍ വെള്ളമൂറിപ്പോയി...

തിരിച്ചെത്തിയതില്‍ സന്തോഷം

:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

Vannallo Vanamaala!

Ranjith chemmad / ചെമ്മാടൻ said...

Welcome Back....

poor-me/പാവം-ഞാന്‍ said...

Back with a bang!
Your enemies had spread a rumor that you had taken a one way ticket only while going to kerala ( mathlab, your trip has some thing to do with recession {an abuse word in gulf and USA).Welcome to you, only reader of my blog!
and you were in Net kera moola, so far?

$PIRIT$ said...

എവിടെ ചേച്ചി ഞാന്‍ ചോദിച്ച കോഴിക്കോടന്‍ കറുത്തലുവ? ഇത് ശരിയായില്ല കേട്ടോ..!!!

ബിന്ദു കെ പി said...

ഒരിടവേളയ്ക്കുശേഷം സ്വാഗതം..

ഞാൻ അടുത്ത മാസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നാളുകളെണ്ണി കഴിയുന്നു...

panchami pavithran said...

എടീ...നിന്നെ ശരിക്കും എനിക്ക് ബൂലോകത്തില്‍ മിസ് ചെയ്തിരുന്നു കേട്ടോ.
ഇതൊക്കെയാണോ,നാട്ടില്‍ നിന്നും കൊണ്ട് വരുന്നത്?ഇതൊക്കെ തിന്നു..തിന്നു നീയൊരു വീപ്പക്കുറ്റിയായിപ്പോകും പറഞ്ഞേക്കാം.
എല്ലാവര്യും ഓര്‍ത്ത നല്ല മനസ്സിന് നന്ദി.

നരിക്കുന്നൻ said...

മൈസൂർപ്പാക്കും കറുത്ത ഹൽവയും എനിക്ക് വേണം. അച്ചാറെന്തൂട്ടാ....?

നാട്ടിലെ വിശേഷങ്ങൾ കൂടി പോസ്റ്റൂന്നേയ്.

suresh gopu said...

വീണ്ടും സ്വാഗതം..

Anonymous said...

കൊതിപ്പിക്കുകയാണല്ലേ???

ബൂലോകത്തേക്ക് വീണ്ടും സ്വാഗതം. ഇനി എഴുതി തകര്‍ക്കൂ

smitha said...

കൊതിപ്പികൊന്നും വേണ്ടാ ട്ടാ, ഞാനും പൊകും നാട്ടിലേക്കു

keralafarmer said...

ഇതെന്താ അവിടിതൊന്നും ഉണ്ടാക്കാന്‍ കഴിയില്ലെ? വെറുഥെ നാട്ടീന്ന് ഭാരം ചുമന്നു. എന്നിട്ട് ബൂലോഗരുടെ നാവിലൂടെ വെള്ലംമൂറാന്‍ അവസരവും ഉണ്ടാക്കി.

ഞാന്‍ ഇരിങ്ങല്‍ said...

ഇതാണ് യഥാർഥ പ്രവാസിയുടെ മഹത്വം.
നാട്ടിൽ നിന്ന് കൊണ്ട് വന്നതൊക്കെ വീതിച്ച് കൊടുക്കുക എന്നുള്ളത്. ഈ നിഷ്കളങ്കതയ്ക്ക് ഒരു സല്യൂട്ട്

സ്നേഹപൂർവ്വം
ഇരിങ്ങൽ

ബൈജു (Baiju) said...

കൊണ്ടുവന്നതില്‍ ഒരു പങ്ക് എല്ലവര്‍ക്കുമായി നല്കിയതില്‍ സന്തോഷം..യാത്രയൊക്കെ സുഖമായിരുന്നോ?

keralafarmer said...

എന്റെ മകള്‍ നാട്ടില്‍ വന്ന് കൊണ്ട് പോയത് ഒരടി നീളമുള്ള അമ്മിക്കല്ലും കുഴവിയും, ചിരട്ട കൊണ്ടുള്ള തവികള്‍, ചിരട്ട കൊണ്ടുള്ള പുട്ടുകുറ്റി (കുക്കറില്‍ വെയ്ക്കാവുന്നത്), മുളകൊണ്ടുള്ള പുട്ടുകുറ്റി, മണ്‍ കലം മുതലായവയാണ്.

ജഗ്ഗുദാദ said...

അത് ശരി, നാല്‍പ്പതു ദിവസത്തെ അവധിക്കു പോയിട്ട് ഈ നാലുകൂട്ടം സാധനമേ കൊണ്ടു വന്നിട്ടുള്ളു? ഇതു എനിക്ക് ഒന്നു കൊറിക്കാന്‍ പോലും ഇല്ല..

smitha adharsh said...

പോസ്റ്റ് വന്നു കണ്ടു കമന്റ് ഇട്ടവര്‍ക്കും,ഉണ്ണിയപ്പം,ഹല്‍വ,മൈസൂര്‍ പാക്ക്,ചിപ്സ് എന്നീ ഇനങ്ങള്‍ വെട്ടി വിഴുങ്ങിയവര്‍ക്കും പ്രത്യേകം നന്ദി.ഇനി,ഓരോരുത്തരോടും വെവ്വേറെ നന്ദി പറച്ചില്‍ ഇല്ല.

അനില്‍ ചേട്ടാ : പരിഭവം മനസ്സിലാക്കുന്നു.ഒരിക്കല്‍ തോന്നിയിരുന്നു വിളിക്കണം എന്ന്.പക്ഷെ,എന്തോ വിളിച്ചില്ല.അടുത്ത തവണ ഉറപ്പായും വിളിക്കാം.സെപ്റ്റംബറില്‍ നാട്ടിലുണ്ടാകും.


പൊറാടത്ത്: അല്ല,ഇത്ര മാത്രല്ല കൊണ്ട് വന്നത്.തിന്നാനുള്ള വക ഇനിയും ഉണ്ടായിരുന്നു.പക്ഷെ,എല്ലാം വിതരണം ചെയ്തു പോയി.ചക്ക വറുത്തത്,മുറുക്ക്,പൈനാപ്പിള്‍ ഹല്‍വ,കടുമാങ്ങാ അച്ചാര്‍,ബീഫ് റോസ്റ്റ്,മീന്‍ വറ്റിച്ചത്...ഒക്കെ ഉണ്ടായിരുന്നു.ബൂലോകര്‍ക്ക് എത്തിച്ചില്ലെന്നു മാത്രം.


ടിന്റു കുട്ട്യേ : ടൈറ്റാനിക് ഓടിക്കാനുള്ള വെള്ളം വന്നല്ലോ,വായില്‍..തൃപ്തിയായി.


അനൂപ് : ഞാന്‍ തൃശ്ശൂര്ക്കൂടെ നടക്കണ കണ്ടിട്ട് എന്താ എന്നോട് മിണ്ടാഞ്ഞേ?ഞാന്‍ പങ്കു വെട്ടി.


റോസാ കുട്ടീ : നാട്ടിലെ സംഭവങ്ങള്‍ പോസ്ടാക്കണം എന്നുണ്ട്.പക്ഷെ,അത് എഴുതിയാല്‍ എന്റെ മോള് എന്നെ ചിലപ്പോ പോസ്റ്റ് ആക്കും.


നിലാവേ: സത്യായിട്ടും എന്നെ ഓര്‍ത്തു അല്ലെ? നല്ല കുട്ടി.ഇതൊക്കെ കേള്‍ക്കുമ്പോ എന്തൊരു സന്തോഷം..!!


ശ്രീ : ഫുഡ് കാണുമ്പോ,അങ്ങനെ കൂടെയുള്ളവരെ മറക്കുന്ന ടൈപ്പ് അല്ല ഞാന്‍ ഓക്കേ.
അന്നമ്മ : ഹ്മം..ഇത് വേണ്ടായിരുന്നു...കമന്റ് ഇട്ട അന്ന്,വയറു വേദനിച്ചിട്ടു കിടക്കാനെ പറ്റിയില്ല..പ്ലാസ്റ്റിക് കവറില്‍ നല്ല അസ്സല്‍ അരി അലുവ.മറ്റേ പ്ലാസ്റിക് കവറില്‍ ചിപ്സ്.


ചാണക്യന്‍:എനിക്കും സന്തോഷം.

themantowalkwith :നന്ദി.


ശ്രീദേവി ചേച്ചീ : ഞാന്‍ പിന്നെ,നിങ്ങളെയൊക്കെ മറക്ക്വോ?


കാപ്പിലാന്‍ : നന്ദി


ബിന്ദു : എടുത്തല്ലോ,സന്തോഷം.


പ്രിയ : ഇതൊക്കെ കെട്ടി ചുമന്നു കൊണ്ട് വന്നു വിതരണം നടത്തിയതും പോരാ,എന്നിട്ട ആ എനിക്കെതിരെ കേസ് കൊടുക്കുംന്നോ?ലജ്ജാവഹം!
ഉണ്ണിയപ്പം ഇല്ലെന്കിലും ഉണ്ണിയില്ലേ കൂടെ?ധാരാളം!



സഗീര്‍ ഇക്കാ : എവിടെ വരാംന്ന് പറഞ്ഞിട്ട്?
വരാംന്ന് പറഞ്ഞ്ട്ട്..ചേട്ടന്‍ വരാതിരുന്നില്ലേ?
വരാതിരുന്നാല്,ചേട്ടന്റെ പരാതി തീരില്ലാ..
ഇത്രേം ദിവസം കാത്തു.കാണാതായപ്പോ ഉറുമ്പ് വരാത്ത ഭരണിയില്‍ സൂക്ഷിച്ചു വച്ചു.


Thaikaden:തീരാനായപ്പോഴല്ല,അതിനു അര മണിക്കൂര്‍ മുന്നേ തന്നു.ഇനി,ഒരു മണിക്കൂര്‍ മുന്നേ വേണോ?വേണെങ്കില്‍ തരാട്ടോ..


പകല്‍ കിനാവന്‍ : നാട്ടില്‍ അടിപോളിയായിരുന്നില്ല.മോള്‍ക്കൊരു ഓപ്പറേഷന്‍ ഉണ്ടായിരുന്നു.ഇനി,ഇപ്പോഴും കാണാം കേട്ടോ.നാട്ടില്‍,ഒറ്റ ഹര്‍ത്താലും കണ്ടില്ല.


വീ.കെ:ഷുഗര്‍ ആണോ?ശ്ശൊ!സാരല്യ..ആ ചിപ്സും,അച്ചാറും ഒക്കെ കഴിക്കാലോ?


ശ്രീഹരി : ഉണ്ണിയപ്പം കാണിച്ചു,ഇനീം ആളെ കൊതിപ്പിക്കും..


സുഷമ:അതെ..അലുവ കോഴിക്കോടന്‍ തന്നെ.


എഴുത്തുകാരി ചേച്ചീ : തിരിച്ചെത്തി.വിശേഷങ്ങള്‍ പതിയെ പറയാം.


ഹരീഷേട്ടാ :നാട്ടില്‍ പോകുമ്പൊള്‍ പറഞ്ഞു വിട്ട കാര്യം ഓര്‍മ്മയുണ്ട്.പ്ലാന്‍ ഉണ്ടായിരുന്നു.പക്ഷെ,ഒന്നും നടന്നില്ല.മോള്‍ക്കൊരു സര്‍ജറി ഉണ്ടായിരുന്നു.അഡനോയിഡ് ഗ്ലാന്ഡ് & ടോണ്‍സില്‍ ന്റെ.അത് കഴിഞ്ഞു ഒരു പത്തു ദിവസം റെസ്റ്റും പറഞ്ഞു.എല്ലാം കഴിഞ്ഞു വന്നപ്പോ,ഒരു കസിന്‍ സീരിയസ് ആയി ഹോസ്പിറ്റലും..ചുരുക്കിപ്പറഞ്ഞാല്‍ ആ യാത്ര നടന്നില്ല.അടുത്ത തവണ പോകാംന്നു ആദര്‍ശ് പറഞ്ഞിട്ടുണ്ട്.ആ ഒരു പ്രതീക്ഷയില്‍ ഇരിക്കുന്നു.നന്ദി കേട്ടോ,ഈ ആന്വേഷണത്തിന്.

ആത്മ : എനിക്കും സന്തോഷം.


അപ്പൂട്ടന്‍ : അടുത്ത തവണ വരുമ്പോള്‍,ഒരു സെറ്റ് ഉണ്ണിയപ്പം ഞാന്‍ വേറെ തരാം,മോന് കൊടുക്കാന്‍.പരിപ്പുവടയും നാരങ്ങഷോഡയും ഇത്ര ഇഷ്ടാന്ന് അറിഞ്ഞേയില്യ.അടുത്ത തവണയാവട്ടെ.നാട്ടിലൊക്കെ സുഖന്യാണ്.പക്ഷെ,ഓട്ടന്ന്യാ ഉണ്ടായീള്ളൂ. മോള്‍ക്കൊരു സര്‍ജറി ഉണ്ടായിരുന്നേ.അതോണ്ട് എവടയ്ക്കും പൂവ്വാന്‍ തരം കിട്ടീല്യ. ലക്കിടി തിര് ല്ലാമല (വി.കെ.എന്‍ സ്റ്റൈലില്‍ തന്നെ കിടന്നോട്ടെ)പഴേന്നൂര് ചേലക്കര വഴ്യന്ന്യാ തിശ്ശൂര്‍ക്ക് പോയ്യെ.... അന്വേഷണത്തിനു നന്ദീണ്ട്.


ജിതെന്ദ്രകുമാര്‍ :പകരം തന്ന മാമ്പഴം അതീവ സ്വാദ് ഉള്ളതായിരുന്നു..നന്ദി.


അനോണി ചേട്ടാ : ഇത് നോസ്ടാല്‍ജിയടെ പേരിലോന്നുംതിന്നുന്നതല്ല.കൊതി കൊണ്ടാ...ഈ ജങ്ക് ഫുഡ് ഒക്കെ പിന്നെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞു തിന്നാന്‍ പറ്റില്ലല്ലോ...കുറച്ചു കാലം കൂടി ഞാന്‍ ഇതൊക്കെ തിന്നോട്ടെ.പ്ലീസ്.


ഇഞ്ചൂരാന്‍ :നാല്‍പ്പതു ദിവസം ലീവ് ഉണ്ടായിരുന്നു.ഭര്‍ത്താവും,കുട്ടിയും(ഇപ്പോഴും,ഏക വചനം തന്നെയാണ്.ബഹുവചനം ആയിട്ടില്ല.) സുഖമായി ഇരിക്കുന്നു.


വയനാടന്‍ : ചിത്രങ്ങള്‍ പോസ്റ്റും.ജസ്റ്റ് വെയിറ്റ് & സീ.


കരിങ്കല്ലേ : എന്തിനാ കടിപിടി കാണാന്‍ നിന്നത്?ആദ്യമേ വന്നിട്ട് എടുക്കായിരുന്നില്ലേ?
കുറച്ചു ചിപ്സ് ബാക്കി ഉണ്ട് തരാം ട്ടോ.


ഹരിശ്രീ ചേട്ടാ : നാട്ടിലെ വിശേഷങ്ങള്‍ ഇനി പുറകെ വരുന്നുണ്ട്.


രാമചന്ദ്രന്‍ വെട്ടിക്കാട് : ഹ്മം...വനമാല വന്നു.


രഞ്ജിത്ത് : താന്ക്യൂ


പാവം ഞാന്‍ :വെറുതെ ഇല്ലാത്തത് പറയണ്ട.ഞങ്ങള്‍ മൂന്നു ടിക്കറ്റ് എടുത്തു വെക്കേഷന് പോയത് തന്നെയാ കേട്ടോ.അല്ലാതെ,റിസ്സഷന്‍ ടൈം അല്ലായിരുന്നു.നാട്ടില് നെറ്റ് കേറാമൂല എന്ന് വിശേഷിപ്പിച്ചാല്‍ എന്റെ അമ്മ ചീത്ത പറയും.കാരണം,അമ്മ കമ്പ്യൂട്ടര്‍ ഒക്കെ വാങ്ങി,നെറ്റ് എടുത്തു,ചാറ്റിങ് ഒക്കെ തുടങ്ങി മാഷേ.ഇപ്പൊ വീഡിയോ ചാറ്റ് വരെ എത്തി.ഇങ്ങനെ പോയാല്‍ താമസിയാതെ ഒരു ബ്ലോഗും തുടങ്ങുന്നത് ചിലപ്പോ കാണേണ്ടി വരും.നാട്ടില്‍ പോയപ്പോ സമയം കിട്ടാഞ്ഞിട്ടാ നെറ്റില്‍ കേറാതെ ഇരുന്നത്.

സ്പിരിട്സ്: ചോദിച്ച കറുത്ത അലുവ അവിടെ തന്നെ ഉണ്ട്.പിന്നെ,എന്റെ "അപ്പൂപ്പന്‍ താടിയ്ക്ക്" ഇട്ട കമന്റ് വായിച്ചു.സന്തോഷം കേട്ടോ.


ബിന്ദു ചേച്ചീ : പോയി വരൂ.നാട്ടില്‍,പോയ്..പോയ്...പോയ് വരുമ്പോള്‍ എന്ത് കൊണ്ട് വരും..കൈ നിറയെ?


പഞ്ചമി:അമ്പടീ ! വീപ്പക്കുറ്റിയായാല്‍ അത് ഞാന്‍ അങ്ങ് സഹിച്ചു.കേട്ടോ.
എന്നാലും,എന്നെ മിസ് ചെയ്തിരുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്താ ഒരു സുഖം!!


സുരേഷ് : നന്ദി


സന്ദീപ് : ഇനീം കൊതിപ്പിക്കും.എഴുതി തകര്‍ക്കണം എന്നൊക്കെ ഉണ്ട്.ട്ടോ.


സ്മിത: വേഗം നാട്ടില്‍ പോയ് വരൂ..തരികിട പലഹാരങ്ങള്‍ ഉണ്ടാക്കണ്ടേ?


കേരള ഫാര്‍മര്‍ :എനിക്കീ മൈസൂര്‍ പാക്കും,കറുത്ത ഹല്‍വയും ഒന്നും ഉണ്ടാക്കാന്‍ അറിയില്ലെന്നേ..ബൂലോകരുടെ വായില്‍ വെള്ളം വന്നല്ലോ..സന്തോഷം..


ഇരിങ്ങല്‍ : സല്യൂട്ട് സ്വീകരിച്ചു.


ബൈജു : യാത്രയൊക്കെ സുഖമായിരുന്നു.


കേരള ഫാര്‍മര്‍:ഞാനും,ചിലതൊക്കെ കൊണ്ട് വന്നിട്ടുണ്ട്.മീന്‍ ചട്ടി,ഹാന്‍ഡി ക്രാഫ്റ്റ്ന്റെ കഥകളി,മോള്‍ക്കൊരു ഊഞ്ഞാല്‍...അങ്ങനെ പലതും


ജഗ്ഗുവേ : അടുത്ത തവണ കൊറിയ്ക്കാന്‍ അല്ല,വയറു നിറച്ചും കഴിയ്ക്കാന്‍ തരാം കേട്ടോ.

$PIRIT$ said...

"ഇത്ര മാത്രല്ല കൊണ്ട് വന്നത്.തിന്നാനുള്ള വക ഇനിയും ഉണ്ടായിരുന്നു.പക്ഷെ,എല്ലാം വിതരണം ചെയ്തു പോയി.ചക്ക വറുത്തത്,മുറുക്ക്,പൈനാപ്പിള്‍ ഹല്‍വ,കടുമാങ്ങാ അച്ചാര്‍,ബീഫ് റോസ്റ്റ്,മീന്‍ വറ്റിച്ചത്...ഒക്കെ ഉണ്ടായിരുന്നു.ബൂലോകര്‍ക്ക് എത്തിച്ചില്ലെന്നു മാത്രം."

ഇതല്‍പ്പം അനീതിയായിപ്പോയി.. ബൂലോകരെ ഈ വേര്‍തിരിച്ച് കാണല്‍..!!!
എന്തായാലും ഇത്രയെങ്കിലും തന്നതില്‍ സന്തോഷം.. :D

Unknown said...

kollaalo videon...

അശ്വതി/Aswathy said...

പലഹാരം ഒക്കെ കിട്ടി. Thanks .നാട്ടു വിശേഷങ്ങള്‍ കുടി പോരട്ടെ.

Unknown said...

എത്ര നാള് കൂടി കാണുവാ?? ആള്‍ അങ്ങ് മെലിഞ്ഞു പോയി ട്ടോ.. അപ്പൊ ഹാപ്പി വെല്‍കം ബാക്ക് .. :)

വരവൂരാൻ said...

ശ്ശോ.. ഞാൻ എത്തിയപ്പോഴെക്കും എല്ലാ കഴിച്ചു കഴിഞ്ഞു... സാരമില്ല.. ഞാനും അടുത്തുതന്നെ നാട്ടിൽ പോക്കുന്നുണ്ട്‌. വീണ്ടു കണ്ടതിൽ സന്തോഷം.

പിരിക്കുട്ടി said...

എല്ലാര്ക്കും കിട്ടി എല്ലാര്ക്കും കിട്ടി എനിക്ക് മാത്രം കിട്ടീല്ല ...

എത്തിയപ്പോള്‍ ഇത്രേം വൈകിപ്പോയി ....
സ്മിതക്കുട്ടി ഒരു സുന്ദരി ആണല്ലേ
ഫോട്ടോ ഒക്കെ ഇട്ടിയ്ട്ടുണ്ടല്ലോ
പിന്നെ അടുത്ത പ്രാവശ്യം വരുമ്പോള്‍ അറിയിക്കണം കേട്ടോ
ഇതൊക്കെ എനിക്ക് ഇവിടെ നിന്നും വാങ്ങിപ്പിച്ചു കഴിക്കാല്ലോ ...
ഞാന്‍ പോയി പുഷ്പോത്സവം കാണട്ടെ ....
അപ്പോള്‍ വീണ്ടും കാണും വരേയ്ക്കും .....
നന്ദി നമസ്കാരം

poor-me/പാവം-ഞാന്‍ said...

മിത്രമെ,
ശസ്ത്ര ക്രിയ വിജയകരമായിരുന്നു എന്നറിയുന്നതില്‍ സന്തോഷം. മുഖം പ്രൊഫയിലില്‍ കാണിക്കുവാനുള്ള ആത്മ വിശ്വാസം ആര്‍ജ്ജിക്കുവാന്‍ ആയല്ലോ?

poor-me/പാവം-ഞാന്‍ said...

കാണാത്ത താജ് മഹല്‍ ആണു കണ്ട താജ് മഹലിനേക്കാള്‍ സുന്ദരം എന്നൊരു പറച്ചില്‍ ഉണ്ട് അപ്പോള്‍ പഴയ പ്രൊഫയില്‍ ഫൊടൊ എപ്പോള്‍ വീണ്ടും ഇടും?

ചാളിപ്പാടന്‍ | chalippadan said...

Welcome back...