നാട്ടില്‍ പോയപ്പോള്‍ തൃശ്ശൂരില്‍ ഉണ്ടായ ഒരു പ്രധാന വിശേഷം ടൌണ്‍ ഹോളില്‍ വച്ചുണ്ടായ ഫ്ലവര്‍ ഷോ ആണ്.എല്ലാ കൊല്ലവും നാട്ടില്‍ ഫ്ലവര്‍ ഷോ നടക്കുന്നു എന്നറിഞ്ഞാല്‍ അതെനിക്ക് 'മിസ്' ചെയ്യുന്നല്ലോ എന്ന് തോന്നും.ഇക്കൊല്ലം അത് കാണാന്‍ പറ്റി.അപ്പൊ,എടുത്ത ഫോട്ടോസ് ആണേ.പിന്നെ,രണ്ട് മുന്‍കൂര്‍ ജാമ്യം.ഒന്ന് - ഫോട്ടോ എടുക്കുന്നതിന്റെ സാങ്കേതിക വശങ്ങള് വല്യേ പിടി ഇല്ല.അത് വഴിയെ മനസ്സിലാകും.ഫോട്ടോ കണ്ടാ മതി.രണ്ട് -ഒരു മുക്കാല്‍ ഭാഗത്തോളമേ ഞങ്ങള്‍ ഫ്ലവര്‍ ഷോ കണ്ടുള്ളൂ.അതുകൊണ്ട്,ഫോട്ടോകള്‍ അപൂര്‍ണ്ണമാണ്.കാരണം...ഞങ്ങള്‍,രണ്ട്-മൂന്ന് കസിന്സും,എല്ലാരുടെയും പിള്ളേരും,ഞങ്ങള്‍ടെ അമ്മമാരും എല്ലാവരും സഹിതമാണ് ഫ്ലവര്‍ ഷോ കാണാന്‍ പോയത്.തുടക്കത്തില്‍ 'മഹാ മാന്യത' കാണിച്ചിരുന്ന 'കുട്ടിപ്പട്ടാളം' കുറച്ചു കഴിഞ്ഞപ്പോള്‍ 'മഹാ അലമ്പ്'.ഓരോന്നും ഒന്നിനൊന്നു മെച്ചം.ഫ്ലവര്‍ ഷോയിലാണെങ്കില്‍ തൃശൂര്‍ പൂരം എക്സിബിഷന്റെത് പോലെ ഒരുപാട് സ്റ്റോളുകള്‍ വേറെ.മുളകാബജീടെം,ഐസ്ക്രീംന്റെയും ടോയ്സ്ന്റേം ഒക്കെ സ്റ്റോളുകള്‍ ഇടയില്‍ വയ്ക്കേണ്ട വല്ല കാര്യോം ഉണ്ടോ?ധന നഷ്ടം,മാനഹാനി എന്നിവ ഭയന്ന് പകുതി വച്ച് ഞങ്ങള്‍ മുങ്ങി.ഇനി പോസ്റ്റ് വായിച്ചു എല്ലാരും കൂടെ എന്നെ തല്ലാന്‍ വരണ്ട."കുട്ട്യോളല്ലേ..അവര്‍ക്ക് ആവശ്യമുള്ളതൊക്കെ വാങ്ങിക്കൊടുത്തൂടെ" എന്ന് ചോദിച്ച് !! ഫ്ലവര്‍ ഷോയില്‍ നിന്ന് മുങ്ങി ഞങ്ങള്‍ പോയത് 'രാമദാസില്‍' സിനിമ കാണാനാ.മാറ്റിനി കാണാന്‍ സമയമായി.ടിക്കറ്റ് കിട്ടീല്യെങ്കില്‍ ഈ പിള്ളേര് തന്നെ നമ്മുടെ പണി തീര്‍ക്കും.പിന്നെ,ഈ സാധനങ്ങളൊക്കെ കെട്ടി വലിച്ച് തീയ്യറ്ററില്‍ ഇരിക്കണ്ടേ?അതും പാടാണ്.അമ്മമാര്‍ വട്ടം കൂടി ആലോചിച്ചപ്പോള്‍,ഐഡിയ കിട്ടി.മുങ്ങാം.അങ്ങനെ മുങ്ങി.അതാണ് വില്ക്കാന് വച്ച ചെടികളുടെയും മറ്റും ഫോട്ടോ കാണാത്തത്..ഇനി ഫോട്ടോ കണ്ടോളൂ..ചിലതിന്റെ ശരിയായ പേരും,നാളും ഒന്നും അറീല്യ.അതുകൊണ്ട് എല്ലാം നിങ്ങള്‍ക്ക് വിട്ടു തരുന്നു.
Thursday, March 12, 2009
Subscribe to:
Post Comments (Atom)
52 comments:
നാട്ടില്‍ പോയപ്പോള്‍ തൃശ്ശൂരില്‍ ഉണ്ടായ ഒരു പ്രധാന വിശേഷം ടൌണ്‍ ഹോളില്‍ വച്ചുണ്ടായ ഫ്ലവര്‍ ഷോ ആണ്
ത്രിശൂരിൽ രാമദാസ്സ് തിയറ്ററിന്റെ അടുത്ത് കോട്ടപ്പുറത്ത് താമസികുന്ന ഞാൻ തന്നെ ആദ്യ കമന്റിടാം... നന്നായിരിക്കുന്നു ഫോട്ടോയും വിവരണവും. ഈ ഏപ്രിലിൽ നാട്ടിൽ പോകുന്നുണ്ട് അപ്പോഴെക്കു പോകുമോ ആവോ... ഓർമ്മകളുടെ പൂക്കാലം. നന്ദി
പരിപാടി ഗംഭീരമായിരുന്നുവെന്ന് തോന്നുന്നല്ലോ, ചിത്രങ്ങള്‍ കണ്ടിട്ട്...
:)
ഡാങ്കൂ സ്മിത.
പോയിട്ടും പോട്ടം പിടിക്കാന്‍ പറ്റിയില്ല.
ചിത്രങ്ങള്‍ ഒരോന്നായി പിന്നെ എടുത്തോളാം.
ചേച്ചി ഒരു കൊച്ചു പ്രകൃതി സ്നേഹിയായിരുന്നല്ലേ????...
അല്ല ആ ഡ്രാഗനെ ഉണ്ടാക്കി വെച്ചിരിക്കുന്നതു എതു പച്ചകറിയാ????..
ചേച്ചി എങ്ങനെ ധനനഷ്ടവും മാനഹാനിയും ഒക്കെ ഭയന്ന് പിള്ളേര്‍ക്ക് ഒന്നും വാങ്ങികൊടുക്കതിരിക്കുന്നതു ശരിയല്ല.... പാവങ്ങള്‍!!!..
പിന്നെ ഫോട്ടോഗ്രഫി പ്രതീക്ഷിചത്രീം ബോറായില്ല...കണ്ടിട്ട് സംഭവങ്ങള്‍ ഒക്കെ മനസ്സിലകുന്നുണ്ട്.. U R Great chechi.. ഹി ഹി ഹി...
Tin2
ആ നമ്മുടെ ചേനയും കാരറ്റും ആയിരുന്നോ???? ആ ഭാഗം വിട്ടു പോയി.. ഷെമി...
ഫ്ളവ്വറ് ഷൊ നന്നായി. അസ്സാരം ക്ഷമ വേണം എന്നു മാത്രം
നല്ല ഭംഗീണ്ട്...
എവിടെയായിരുന്നു ഇതു? ആ സിവില്‍ സ്റ്റേഷന് ഞാന്‍ കണ്ട ഓര്‍മ്മയില്ലല്ലോ
ചിത്രം മനോഹരം!!!
ഒരു പൂക്കാലം കണ്ട പ്രതീതി...
പടങ്ങളെല്ലാം ഇഷ്ടായി.പ്രത്യേകിച്ച് ആ ബോൺസായിയും വെജിറ്റിറ്റബിൾ കാർവിഗും.
കാര്‍വിങ്ങ് കണ്ടു അന്തിച്ചുപോയി!!
ഒന്നും വിടാതെ എല്ലാം പിടിച്ചല്ലോ....
നല്ല ചിത്രങ്ങള്‍...
പല പടങ്ങളിലും വെയിലൊരു വില്ലന്‍ ആയി എന്നതൊഴിച്ചാല്‍ എല്ലാം നല്ല ചിത്രങ്ങള്‍!....
ഫ്ലവെര് ഷോയും കാണിച്ചോണ്ട് നടന്നോ..
വാര്‍ഷിക പോസ്റ്റ് വല്ലതുമായിരിക്കും എന്നു കരുതിയാ ഓടി വന്നത്.. ഈ വരുന്ന 16 നല്ലേ ഒരു വയസ്സു തികയുന്നത്; പോയി ഒരു രസകരമായ വാര്‍ഷിക പോസ്റ്റ് ഇട്ടേ...
ഫ്ലവെര് ഷോയും കണ്ടൂട്ടോ...നന്ദി
സ്മിതേ
ഈ ഷോക്ക് പോയില്ലായിരുന്നങ്കില് വന്‍ നഷ്ടമായേനേ,ചിത്രങ്ങള്ക്ക്ക്ക് ഈ ഭംഗിയാണെങ്കില്‍ നേരില്‍ കാണാന്‍ എന്താവും ചന്തം എന്നാലോചിച്ചു പോയി.. ഫ്ലവര്‍ ഷോയുടെ പടങ്ങള്‍ ഉഗ്രന്‍
വെജിറ്റെബില് കാര്‍വിങ്ങ് അതിമനോഹരം..ഒരോ ചിത്രവും ക്ലിക്കി വലുതാക്കി കണ്ട് അസ്വദിച്ചു
പങ്കുവച്ചതിനു വലിയ സന്തോഷം ..!!
-------------------------------- ല്ലേ പലഹാരം ഒക്കെ കണ്ടതാ എന്റെ പ്രതിഷേധം അറിയിക്കാനാ മിണ്ടാതെ പോയത്..മനുഷ്യരെ കാണിച്ചു കൊതിപ്പിക്കുന്നത് മഹാപാപം ആണ്..
അതും നാട്ടില്‍ പോകതെ നില്‍ക്കുന്നവരെ :(
trissur varathe thanne flower show kandu..thnx
എന്തൂട്ടാ ഷ്ടാ... ഇദ്? ഈ വെജിടാബിള്സ് ഒക്കെ ഇങ്ങനെ പാഴക്കണോ? [അന്നും ഇന്നും ഒരേ സംശയം] കാര്‍വിംഗ് ആണത്രേ?
ഞാന്‍ പഠിച്ചത് മണ്ണൂത്തീല് ...ശരിയാ സംഗതി, കൃഷി തന്നെ. അങ്ങിനെ എന്റെ രണ്ടാം വീടും നാടും ത്രിശ്ശൂരായി,,, ഫ്ലവര്‍ ഷോയും മറക്കില്ല മുളക് ബജ്ജിയും മറക്കില്ല. [സംഗതി.. വായി നോക്കാനാണേയ് അവിടെ പോയിരുന്നത് -പ്രായം 17-18 കാണും] തൃശ്ശൂര്‍ എനിക്ക് പ്രിയ നാടാണ്. ഒത്തിരി തൃശ്ശൂര്‍ വിശേഷം ഉണ്ട്.... പൂരം, റൌണ്ട് [റൌണ്ട് -ലെ ചീട്ടുകളി], വടക്കുംനഥാന്, പെരിന്ചേരീസ്, രാഗം/രാംദാസ്/ഗിരിജ തീയറ്ററുകള്‍, കോഫീ ഹൌസ്, പതാന്സ്/ഭാരത്, മച്ചിങ്ങല്‍ ലയിന്‍, ജൂബിലി/പുത്തന്‍ പള്ളി, സെ.മേരീസ് /വിമല കോളജ്, ശക്തന് സ്റ്റാന്റ്, അരമന/പെനിന്‍സുല/ കല്കട്ട ബാറുകള്‍... ഡ്രാമ സ്കൂള്‍/ എഞ്ചിനീയറിങ്/മെഡിക്കല്‍ കോളജ് സുഹൃത്തുകള്‍. ഒരായുസുമുഴുവനും ബ്ലോഗ് എഴുതാനുള്ള വകുപ്പുണ്ട്. [കുറച്ചു കുറച്ചു ആയി എഴുതണം എന്നുണ്ട്]
ഹായ് സ്മിതെച്ചി ....
ഫോട്ടോസ് ഒക്കെ നന്നായിട്ടുണ്ട് ....
അത് ഉണ്ടാക്കിയത് സ്മിത കുട്ടി അല്ലല്ലോ :)
അപ്പോള്‍ ഉണ്ടാക്കിയവര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍
ഈ കൊടുങ്ങല്ലൂര്‍ നിന്ന് ഒന്ന് പോയി ക്കാണാന്‍ എനിക്ക് തോന്നി ഇല്ലല്ല്ലോ എന്നോര്‍ക്കുമ്പോള്‍
നഷ്ടടുഖം അടുത്ത കൊല്ലം തീര്‍ച്ചയായും പോകും ജീവിചിരിപ്പുന്ടെന്കില്‍ ...
പത്രത്തില്‍ കണ്ടപ്പോള്‍ എന്ത് പുഷ്പമേള എന്ന് കരുതി പക്ഷെ ഇത് കണ്ടപ്പോള്‍
ഹോ ....
പിന്നെ യേശു ദേവനെ ഉണ്ടാക്കിയത് പപ്പങ്ങ യില്‍ ആണോ അത് സൂപ്പര്‍
പിന്നെ ഫോട്ടോ പിടുത്തോം കുഴപ്പം ഇല്ല ...
നന്നായിട്ടുണ്ട് പിന്നെ ...
രാം ദാസില്‍ യേത് സിനിമയാ കണ്ടേ
അവിടുന്ന് കായ ബാജി കഴിച്ചോ ...
എനിക്ക് തൃശൂര്‍ ചെന്നാല്‍ കായബജി കഴിക്കാലാഎന്റെ പണി
പിന്നെ പിന്നെ കാണാം ട്ടോ
പൂരം പ്രദര്‍ശനത്തിനോടനുബന്ധിച്ചുള്ള ഫ്ലവര്‍ഷോയ്ക്ക് ഞാന്‍ പോകുമായിരുന്നു. കാര്‍വിങ്ങ് കൂടുതല്‍ ക്രിയേറ്റീവ് ആകുന്നു ഓരോ വര്‍ഷവും. :-)
ഓഫ്: സ്മിതേടെ ഫോട്ടൊ കണ്ടപ്പോള്‍ എവിടെയോ കണ്ടുമറന്ന പോലെ. :-)
ഫ്ലവര്‍ ഷോ കാണാന്‍ വന്ന എല്ലാവര്ക്കും നന്ദി.ഓരോന്നിലും,ക്ലിക്കി,ക്ലിക്കി കാണാന്‍ നല്ല ക്ഷമ വേണം.അങ്ങനെ കണ്ട എല്ലാവര്ക്കും,കമന്റ് ഇട്ടവര്‍ക്കും പ്രത്യേകം നന്ദി.
വരവൂരാന്‍ ചേട്ടാ :ഏപ്രിലില്‍ നാട്ടില്‍ പോകുന്നുണ്ട് അല്ലെ?നമ്മുടെ നാട്ടിലെ എല്ലാ കണിക്കൊന്നകളും പൂത്തിട്ടുണ്ട്.കാണാന്‍ നല്ല ഭംഗിയാ.പിന്നെ,തൃശൂര്‍ പൂരവും കാണാലോ..ഭാഗ്യവാന്.
ശ്രീ : പരിപാടി ഗംഭീരം തന്നെയായിരുന്നു ട്ടോ.
അനില്‍ ചേട്ടാ : അപ്പൊ,ഫ്ലവര്‍ ഷോ കാണാന്‍ പോയിരുന്നു അല്ലെ?ഫോട്ടോ എടുക്കായിരുന്നില്ലേ?
ടിന്റു : ഞാന്‍ ഒരു പ്രകൃതി സ്നേഹി തന്നെയാണ്.അത് തിരിച്ചറിഞ്ഞതില്‍ കുട്ടിയെ ഞാന്‍ അഭിനന്ദിക്കുന്നു.പിന്നെ,എന്റെ പോസ്റ്റ് മുഴുവന്‍ വായിക്കാതെ ചോദ്യം ചോദിച്ചതിനു ഞാന്‍ വച്ചിട്ടുണ്ട്.പിന്നെ,രണ്ടാമത്തെ കമന്റ് ഇട്ടതു കൊണ്ട് ഞാന്‍ ക്ഷമിച്ചു.എന്റെ ഫോട്ടോഗ്രാഫി സ്കില്‍ നെ 'തരക്കേടില്ല' എന്ന് പറഞ്ഞതില്‍ പ്രത്യകം സന്തോഷം.
ഷാജ്കുമാര്‍ : അതെ..അപാരം ക്ഷമ വേണം.അതെനിക്കുണ്ട്.
കരിങ്കല്ലേ: ഇത് തൃശ്ശൂരിലെ ടൌണ്‍ ഹോളില്‍ വച്ചായിരുന്നു.സാധാരണ,നെഹ്രു പാര്കിലാ പതിവ്.അവിടെ എന്തോ പണി നടക്കുന്നു.
രഞ്ജിത്ത് ചേട്ടാ : അതെ,ശരിക്കും ഒരു പൂക്കാലം സൃഷ്ടിച്ചു അവര്‍.
കാന്താരി ചേച്ചി : എനിക്കും ആ വെജിറ്റബിള്‍ കാര്‍വിംഗ് തന്നെയാ കൂടുതല്‍ ഇഷ്ടപ്പെട്ടത്.
ചങ്കരന് : സെയിം പിന്ച്ച്
ശ്രീ ഹരി : എല്ലാ ഫോട്ടോയും ഇല്ല കേട്ടോ.ഒരു പകുതിയില്‍ താഴെയേ വരൂ.വെയില് വില്ലനായതാണ്,അല്ലാതെ എന്റെ ഫോട്ടോഗ്രാഫി സ്കില്ന്റെ കുഴപ്പമെയല്ല. :)
ഹരീഷേട്ടാ : നന്ദി...കേട്ടോ,എന്റെ ബ്ലോഗ് ന്റെ പിറന്നാള്‍ ഓര്‍ത്തു വച്ചതിനു.എങ്ങനെ ഓര്‍ത്തു ഇതെല്ലാം?വാര്‍ഷിക പോസ്റ്റ് ഒന്നും സ്ടോക്ക് ഇല്ല.നോക്കട്ടെ ഇടാന്‍ പറ്റുമോ എന്ന്.
മാണിക്യം ചേച്ചി :അതെ,ഈ ഷോ യ്ക്ക് പോയില്ലായിരുന്നെന്കില് ശരിക്കും ഒരു നഷ്ടമായേനെ.
നാട്ടില്‍ പോകാതെ നില്‍ക്കുന്നത് കൊണ്ടല്ലേ,ഞാന്‍ ഇതിക്കെ അവിടന്ന് കെട്ടി ചുമന്നു കൊണ്ട് വന്നത്.
തൃശൂര്‍ വരാത്തവര്‍ക്ക് വേണ്ടിയാ ഞാന്‍ ഇത് പോസ്ടിയത്
കുട്ടിചാത്താ : അപ്പൊ,തിരിസ്സുര് മൊത്തം അറിയാലോ..പോരട്ടെ തൃശൂര്‍ വിശേഷം മുഴുവന്‍ പോസ്റ്റ് ആയി..ഇ സ്ഥല പ്പേരുകള് മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ തന്നെ സന്തോഷം.
പിരിക്കുട്ടീ : പോയി കാണായിരുന്നില്ലേ?
രാമദാസില്‍ കണ്ട സിനിമ "ക്രേസി ഗോപാലന്" .കായ ബാജി കഴിച്ചു.ആ ചോദ്യം എനിക്കിഷ്ടപ്പെട്ടു കേട്ടോ.ഹി..ഹി..ഹി
യേശു ദേവനെ ഉണ്ടാക്കിയിരിക്കുന്നത് പച്ച മത്തങ്ങയില്‍ ആണ് ട്ടോ.
ബിന്ദു : ഞാനും പോകാറുണ്ട്.ഇതേ തോന്നല്‍ എനിക്കും തോന്നി.
കണ്ടു പരിചയം ഉണ്ടോ?എവിടെയാണ് എന്ന് ഓര്‍മ്മ വന്നാല്‍ പറയണേ..
ഹും !!
thanks a lot for showing us the flower show.
നല്ല ഒന്നാന്തരം ഫോട്ടോസ്... നന്നായിരിക്കുന്നു
നന്നായിരിക്കുന്നു. നേരിൽകണ്ട പ്രതീതി
ഹായ്! ഫ്ലവർ ഷോ!!
നാട്ടിലുള്ളപ്പോൾ തൃശ്ശൂരിലെ ഫ്ലവർ ഷോയ്ക്ക് സ്ഥിരം പോകാറുണ്ടായിരുന്നു. പോയാൽ ഭംഗിയുള്ള ചെടികളുടെ തൈയ്ക്കളും വിത്തുകളുമൊക്കെ വാങ്ങിക്കൂട്ടും. പക്ഷേ വീട്ടിലെത്തുന്നതോടെ ചെടികളുടെ മുഖം വാടും. പിന്നെ എത്ര ശുശ്രൂഷിച്ചാലും ഒരു കാര്യവുമില്ല. അധികം താമസിയാതെ എല്ലാം ഉണങ്ങിയും ചീഞ്ഞുമൊക്കെ പോവും. സങ്കടം സഹിക്കാൻ വയ്യാതെ എല്ലാ പ്രാവശ്യവും വിചാരിക്കും, ഇനി ഒരിക്കലും ഫ്ലവർഷോയ്ക്ക് പോവില്ലെന്നും പോയാൽത്തന്നെ ഒന്നും വാങ്ങിക്കില്ലെന്നും. പക്ഷേ വീണ്ടും വീണ്ടും പോവുകയും ചെയ്യും, വാങ്ങിക്കുകയും ചെയ്യും :) :)
ഈ ത്രിശ്ശൂരില് ഇത്ര്ക്കും വലിയ ഫ്ലവര്‍ ഷൊ ഉണ്ടാകും എന്നു കരുതിയില്ല...നന്നായിരിക്കുന്നു...ബ്ലോഗിലേക്കു വരാന്‍ വൈകിയതില്‍ ക്ഷമിക്കണം ...
നല്ല ചിത്രങ്ങള്‍...
vegetable carving ഒത്തിരി ഇഷ്ടമായി.
ഫോട്ടം പിടിക്കാന്‍ നല്ലോണ്ണം അറിയാല്ലോ. പിന്നെ എന്തിനാ ഒരു ജാമ്യം
ഫ്ലവർ ഷോ കലക്കി. മുഴുവൻ കണ്ടില്ലന്ന് തോന്നില്ല ചിത്രങ്ങൾ കണ്ടാൽ. അവസാനത്തെ വെജിറ്റബിൾ കാർവിംഗ് ഏറെ ഇഷ്ടമായി.
എത്ര മസില് പിടിച്ച് മാന്യനായാലും അലമ്പ് വിടൂലാന്ന് ഇപ്പോ മനസ്സിലായില്ലേ... ഈ കുട്ട്യാളുടെ ഒരു കാര്യം. എന്നാലും ഐസ്ക്രീം ഒന്നൊക്കെ ആകാം കെട്ടോ..
ഫ്ലവര്‍ ഷോ നന്നായിരിക്കുന്നു. ഇങ്ങിനെയൊക്കെയല്ലേ ഫ്ലവര്‍ ഷോ പടം പിടിക്കുവാനൊക്കൂ! കുട്ടിപ്പട്ടാളത്തിന്റെ ‘മഹാ അലമ്പ്’ കൂടി ഇടയ്ക്കിടെ ചേര്‍ക്കാമായിരുന്നു. :-)
--
കാശ് കളയാന്‍ ഓരോ ഷോകള്‍.തെണ്ടി കുത്തുപാള എടുത്തിരിക്കുമ്പോള്‍ എന്ത് പൂ.എന്ത് പൂ പ്രദര്‍ശനം. പൂ കൊള്ളാം . വാങ്ങാന്‍ കാശില്ല.
സ്മിതാ, വളരെ നന്നായിട്ടുണ്ട് ഈ വിവരണവും ചിത്രങ്ങളും. പൂക്കൾ കണ്ടു മനസ്സു നിറഞ്ഞു. ആശംസകൾ...
Thanks smitha
Great Pictures and description
ഞാനും പോയിരുന്നൂട്ടോ ഫ്ലവര്‍ ഷോവിനു്. കുറച്ചു പച്ചക്കറി വിത്തുകളും വാങ്ങി.
കഷ്ടം ..ത്രിശ്ശൂര്ക്കാരനാത്രെ ത്രിശ്ശൂര്ക്കാരന്..
ഞാന്‍ ഇതു വരെ ഇതൊന്നും കണ്ടില്ലാ....
റഫീക്ക് വടക്കാഞ്ചേരി
മിനുസപ്ലാവില
പൂക്കള്‍ മാത്രമെ കണ്ടുള്ളോ?
പൂക്കാവടി കണ്ടില്ലേ?
മണലാറുകാവിലെ കാവടിയൊന്നും കാണാന്‍ പോയില്ലെ?
വളരെ നന്നായിരിക്കുന്നു.ഇത്രയധികം ഫോട്ടോകളെല്ലാം പോസ്റ്റ് ചെയ്യാന്‍ തന്നെ ഒരുപാട് സമയമെടുത്തിരിക്കുമല്ലോ? നന്ദി,ഈ മനസ്സിനും,ക്ഷമയ്ക്കും.
നല്ല പൂക്കള്‍!
വളരെ നന്ദി പൂക്കളൊക്കെ കാണിച്ചു തന്നതിന്.
പൂക്കള്‍ക്ക് എന്തു ഭംഗി...thanx 4 d pics
അടിപൊളി...!
ഞാനും പിള്ളേരെ പേടിച്ചു തന്നെയാ പോയത്.നമ്മുടെ കാലം പോലെ ഒന്നും അല്ലല്ലോ..
Ithinum maatram photom pidicho? :) nannayittund ketto..
അയ്യേ : തിരിച്ച് ഒരു "ഹും"
പാവത്താന്‍ : നന്ദി,സ്വീകരിച്ചു ട്ടോ
തെന്നാലിരാമന്‍: നന്ദി
പാറുക്കുട്ടി : ശരിക്കും,നേരില്‍ കണ്ടതുപോലെ ആയോ?
ബിന്ദു : ശരിയാ ട്ടോ..നമ്മള് എത്ര നോക്കിയാലും,അവിടന്ന് വാങ്ങിയ ചെടികള്‍ നമ്മളോട് ചങ്ങാത്തം കൂടാന്‍ അധികം ഉണ്ടാവില്ല.
മുക്കൂറ്റി പൂവേ : എന്റെ ബ്ലോഗിലേയ്ക്ക് വരാതിരുന്നത് അത്ര വലിയ സംഭവം ഒന്നും അല്ല കേട്ടോ..
എന്നാലും ആ ഫ്ലവര്‍ ഷോ കണ്ടില്ലാല്ലേ?
അടുത്ത തവണ എല്ലാവരും കൂടി പോണേ..ജനുവരിയില്‍ തന്നെയാകും ഉണ്ടാവുക..
അശ്വതി : അതെയോ? നന്നായി ഫോട്ടോ പിടിക്കാന്‍ അറിയാം എന്ന് തോന്നിയോ?
ആ മുന്‍കൂര്‍ ജാമ്യം തിരിച്ചെടുത്തു
നരിക്കുന്നന്‍ : ചുമ്മാ ജാഡയ്ക്ക് മസില് പിടിച്ചതൊന്നും അല്ല ട്ടോ...ഐസ് ക്രീം ഒന്നിലൊന്നും നില്‍ക്കില്ല.എന്റെ മോള്‍ടെ അമ്മയ്ക്ക് തന്നെ വേണ്ടി വരും ഒന്നില്‍ കൂടുതല്‍...
:)
തീയ്യറ്ററില്‍ വച്ച് ഐസ് ക്രീം കഴിച്ചു ആ "കുട്ടിപ്പട്ടാളം" ഞങ്ങളെ മുടിപ്പിച്ചു.
ഹരി : കുട്ടിപ്പട്ടാളത്തിന്റെ "മഹാ അലമ്പ്" വേറൊരിക്കല്‍ പോസ്ടാം കേട്ടോ.
ദീപക് രാജ് : അതെ,കാശ് കളയാന്‍ ഓരോ ഷോകള്‍..പൂ വാങ്ങാതിരിക്കാന്‍ മാത്രം അത്രയ്ക്കും മുടിഞ്ഞോ?
പകല്‍ കിനാവന് : മനസ്സ് നിറഞ്ഞു എന്ന് പറഞ്ഞപ്പോള്‍,തന്നെ എന്റെ മനസ്സും നിറഞ്ഞു.
കാപ്പിലാന് : നന്ദി,സ്വീകരിച്ചു.
എഴുത്തുകാരി ചേച്ചി : ശ്ശൊ! ചിലപ്പോ,നമ്മള് തമ്മില്‍ കണ്ടിരുന്നു കാണും അല്ലെ? ഇതാ പറയണേ,എല്ലാവരേം ശരിക്കും പരിചയപ്പെടണം എന്ന്.ഇല്ലെങ്കില്‍ ഇതുപോലെ,ചിലപ്പോ കാണാതെ പോകും.
റഫീക്ക് : ഹ്മം...എന്തൂട്ട് തൃശ്ശൂര്ക്കാരനാടോ ഇത്?
രാമചന്ദ്രന് വെട്ടിക്കാട്: ഇല്ലാട്ടോ...മണലാര്‍ക്കാവ് കാവടി കാണാന്‍ പറ്റിയില്ല.
ചെറിയ കുട്ടീല് കാണാന്‍ പോയിട്ടുണ്ട്.വലുതായാല്‍ പിന്നെ,പെണ്ണുങ്ങള് പൂരപ്പറമ്പില്‍ പൊയ്ക്കൂടാ എന്നാ അച്ഛമ്മേടെ ഒരു പക്ഷം...
പഞ്ചമി : ശരിയാ കുറെ സമയം എടുത്തു ട്ടോ.
ആത്മ : ശരിയാ എന്ത് നല്ല പൂക്കള്‍!
ബി.എസ്.മാടായി : നല്ല ഭംഗിയുള്ള പൂക്കളായിരുന്നു
സുരേഷ് : ഹ്മം..അപ്പൊ,പിള്ളേരെ പേടിയുണ്ടല്ലേ?
ജഗ്ഗു : ഇത്രയല്ലാന്നെ...ഇതിലും കൂടുതല്‍ ഫോട്ടോ എടുത്തു..പക്ഷെ,ഇത്രേ പോസ്റ്റ് ചെയ്തുള്ളൂ എന്ന് മാത്രം.
ചിത്രങ്ങളൊക്കെ അസ്സലായിരിക്കുന്നു സ്മിത
ഞാനും ഇപ്രാവശ്യം നാട്ടിൽ ഫ്ലവർ ഷോക്കു പോയി. തിരക്കിലേക്കു പോകാൻ അശേഷം ഇഷ്ടമില്ലാഞ്ഞിട്ടും എന്നെ വലിച്ചു കൊണ്ടു പോയതു എന്റെ ബ്രെദർ, അതും ഷോയുടെ ആദ്യ ദിവസം തന്നെ. അതു കൊണ്ട് പൂക്കളൊക്കെ ഫ്രെഷ് ആയി കാണാൻ കഴിഞ്ഞെങ്കിലും, സ്മിത പറഞ്ഞ പോലെ ചെടികളെല്ലാം വിൽപ്പനക്കു വച്ചിരിക്കുന്ന സ്റ്റാളുകൾക്ക് മുന്നേ വെളിയിൽ ചാടി, അല്ലേൽ ശ്വാസം മുട്ടി ചാകും എന്നു തോന്നിയതിനാൽ. അവിടേമുണ്ടായിരുന്നു ഒരു ഭീമൻ ഇരുതല വ്യാളി. അതിനെ ഉണ്ടാക്കിയിരിക്കുന്നത് ചേന, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവയ്ക്കു പുറമേ വാഴപ്പോള കൂടി ഉപയോഗിച്ചാണ്
നന്നായി പൂവിശേഷങ്ങള്, വിഷു വരെ നീണ്ടു നില്ക്കുമെങ്കില് കാണാന്‍ പറ്റും .
Smithakutty, enthayalum ithrem kollam thrissuril flower show nadannittu enikku kanan pattittilla.. aa bhagyam undakki thannathinu nooru nandi.. padamkal ellam kollam... pookal kandappole ente manassum niranju.. pinne mulaku bajjiye ormippichathode controlum poyi..
Good smitha.. thnk u......
നന്നായീണ്ട് സ്മിതേ
കൊച്ചിയിലെ പ്ലവർ ഷോയെക്കുറിച്ച് ഒരു ബ്ലോഗ് ഞാൻ ഇട്ടിരുന്നു. എന്നൽ ഈ ബ്ലോഗിലെ ചിത്രങ്ങൾ നന്നായിട്ടുണ്ട്. പൂക്കൾ ഒരിക്കലും മടുപ്പിക്കുന്ന കാഴ്ച അല്ല. അതുകൊണ്ട് പെട്ടന്നു പോരാനും തോന്നില്ല.
nalla photos , may you should attend one photography workshop of doha kootam to reduce the effect of sunlight, nice to see you back in action
ടീച്ചറേ,
ഇത് വൈകി ആണ് കണ്ടത്...
ആശംസകള്‍
തൃശൂരിനെ പറിച്ചുനടുക,ബ്ലോഗിലേക്ക്..
koolam
ഫ്ലവര്‍ ഷോ നേരിട്ട് കണ്ട പോലെ.
പിന്നെ ബ്ലോഗില്‍ വന്നതിനും അഭിപ്രായത്തിനും നന്ദി.
Post a Comment