Sunday, March 16, 2008

ഓര്‍മകളുടെ ഗന്ധം

പ്ലാസ്റ്റിക് കവര്‍ തുറന്നു മാമ്പഴം എടുത്തപ്പോള്‍ ഉണ്ടായ ഗന്ധം അമ്മമ്മയെ ഓര്‍മിപ്പിച്ചു. എല്ലാം നഷ്ടപ്പെടുത്തിയ ഈ പ്രവാസ ജീവിതത്തിനിടയിലും ഇടക്കെങ്കിലും ഇനിയും ഓര്‍ക്കാനെന്കിലുംഒരുപാടു ഉണ്ട് എന്ന് ആ ഗന്ധം ഓര്‍മിപ്പിച്ചു. വെളുത്തു, ചുരുണ്ടമുടിയുള്ള അമ്മമ്മ . അമ്മമ്മയുടെ ചുവന്ന കല്ല് വച്ച മൂക്കുത്തി തൊട്ടു നോക്കിക്കൊണ്ടു ഒരിക്കല്‍ ഞാന്‍ ചോദിച്ചു, "ഇതെനിക്ക് തരുമോ? " .... "കുട്ടിക്ക് വേണെങ്കില്‍ വേറെ ഉണ്ടാക്കി തരാലോ...പക്ഷെ, ഇപ്പൊ വേണ്ട..പ്രയാവട്ടെ. ഒരു പെണ്ണായി കഴിഞ്ഞു നമുക്കു ആ നാരായണി തട്ടാത്തിയെ വിളിച്ചു കുട്ടീടെ മൂക്ക്‌ കുത്തിക്കാം . എന്നിട്ട് പുതിയതായി പണിയിച്ച മുക്കൂത്തിയിടാം.പോരെ?" ചിരിച്ചു കൊണ്ടു അമ്മമ്മ പറഞ്ഞു. "അപ്പൊ ഞാന്‍ പെണ്ണല്ലേ? ".....അമ്മമ്മ പറഞ്ഞു " നീ പെണ്ണ് ആയില്ലല്ലോ .ഇപ്പോള്‍ പെണ്‍കുട്ടിയല്ലേ?" " അപ്പോള്‍ ഞാന്‍ എപ്പോഴാ പെണ്ണ് ആവ്വാ??" " അതൊക്കെ ഉണ്ട് . വരൂ നമുക്കു മേലുകഴുകാന്‍ പോകാം. ആ തോര്‍ത്ത് മുണ്ട് എടുത്തോളൂ .""സൂക്ഷിച്ചു പടവ് ഇറങ്ങണം കേട്ടോ.." അമ്മമ്മ പറഞ്ഞു. കുളപ്പടവില്‍ മുളച്ചു വലുതായ വെള്ളതുമ്പപ്പൂ പൊട്ടിച്ചപ്പോള്‍ അമ്മമ്മ പറഞ്ഞു "അത് വെറുതെ പൊട്ടിച്ചു കളയല്ലേ കുട്ടീ, ആ തുമ്പ പൂവിനെ ഒന്നു നോക്കൂ......ശരിക്കും ഒരു കാല്പാദത്തിന്റെ ആകൃതി ഇല്ലേ അതിന്? ശ്രീ പാര്‍വതീ ദേവിയുടെ കാല്പാദം ആണ് അതെന്നാ സങ്കല്പം."...."എനിക്ക് തോന്നുന്നില്ല ." ഞാന്‍ ഒരു കുസൃതി പറഞ്ഞു."അതൊന്നു കമഴ്ത്തി വച്ചു നോക്കൂ കുട്ടിയെ..." അമ്മമ്മ പറഞ്ഞു." ശരിയാ. ശരിക്കും ഒരു കുഞ്ഞികാല് !!!!! എന്തൊരു ഭംഗിയാ ? " ..."വേഗം മേലുകഴുകി വന്നാല്‍ ഞാന്‍ മാമ്പഴം ചെത്തി തരാം. വന്നോളൂ."
കാലം ഒരുപാടു പോയ്പോയെന്കിലും , ആ തെക്കിനിയിലെ പഴുത്ത പലതരം മാമ്പഴ്ങളുടെയും ഗന്ധം എനിക്കിപ്പോഴും അനുഭവപ്പെടുന്നു......ഒരുപാടു നാളുകള്‍ കഴിഞ്ഞാലും അതൊന്നും കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെടില്ലയിരിക്കും. അല്ലെങ്കിലും, ഗതകാല സ്മരണകള്‍ ഇല്ലെന്കില്‍ മനുഷ്യന് പിന്നെ നിലനില്പ്പില്ലല്ലോ....?
"ദേ........മാമ്പഴം വീഴുന്ന ശബ്ദം കേട്ടു. കുട്ടി ഒന്നു ചെന്നു അത് എടുത്തിട്ടു വരൂ." മാവിന്‍ ചുവട്ടിലേക്ക് നടക്കുമ്പോള്‍ എനിക്ക് ചിരി വന്നു. ഈ അമ്മമ്മയ്ക്ക് ഇത്ര വയസ്സായിട്ടും എന്തിഷ്ടമാണ് മാമ്പഴം? ഞാന്‍ അത്ഭുതപ്പെട്ടു. പക്ഷെ, കൊണ്ടു കൊടുത്തപ്പോള്‍ അമ്മമ്മ പറഞ്ഞു,"വേണ്ട,എനിക്ക് കഴിക്കാന്‍ പാടില്ലെന്ന് കോമളം പറഞ്ഞു.പഞ്ചസാരയുടെ അസുഖം ഉണ്ടെത്രെ എനിക്ക്. അതാത്രേ, കാലിലെ മുറിവ്‌ ഉണ്ങാതതേ ...കുട്ടി കഴിച്ചോളൂ. ".."അപ്പൊ അമ്മമ്മയ്ക്ക് ഇനി മാമ്പഴം കഴിക്കാന്‍ പറ്റില്ലേ? അമ്മമ്മ കഴിച്ചോളൂ... ഞാന്‍ ആരോടും പറയില്ല." അമ്മയുടെ കണ്ണ് നിറഞ്ഞത്‌ എനിക്ക് കാണാമായിരുന്നു.അമ്മമ്മയ്ക്ക് കഴിക്കാന്‍ പറ്റാത്തത്‌ ഞാന്‍ എങ്ങനെയാണ് കഴിക്കുന്നത്? ഒന്നരാടം കൊല്ലം കൂടുമ്പോള്‍ കായ്ക്കുന്ന ആ പുളിമാവ്‌ ഇനി ഒരിക്കലും കായ്കാതിരുന്നെന്കില്‍ എന്നെനിക്കു തോന്നി.
ഓര്‍മകളെ പിന്നോട്ട് പായിച്ചു , ഭൂത കാലങ്ങളിലേക്കു സഞ്ചരിക്കാനുള്ള മനുഷ്യനെ കഴിവിനെ ഓര്‍ത്തുകൊണ്ട്‌ മാമ്പഴം എടുത്തത്‌ പോലെ തന്നെ തിരിച്ചു പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജ്‌ ലേക്ക് എടുത്തു വച്ചു.

21 comments:

Preetha Nair said...

സ്മിതുസേ, തകര്‍പന്‍ തുടക്കത്തിന് അഭിനന്ദനങ്ങള്‍!
:) :)

ajit melepat said...

ugrann !!! ugran !!!

Adharsh said...

gr8 chikk....

Sandeep Sadanandan said...
This comment has been removed by the author.
Sandeep Sadanandan said...

തുടക്കം മാത്രമല്ല ആ blog-description-ഉം തകര്‍പ്പന്‍ തന്നെ. :)

ആദ്യത്തെ കമന്റില്‍ ചെറിയൊരു അബദ്ധം പറ്റി. :)

Dichu said...

super!!!!!

Paradesy പരദേശി said...

സ്മിത നന്നായിട്ടുണ്ട്...പോരട്ടെ ഇനിയും ..

Anonymous said...

പഴയ തറവാട്ടിലെക്കൊരു തിരിച്ചു പോക്കിനു പറ്റി.ഓര്‍മകള്‍ക്ക് എന്നും പഴയതിനോട് തന്നെ ഇഷ്ടം....തുടക്കക്ക്രിയാനെന്നു തോന്നുന്നെയില്ല.....നന്നയായി...വളരെ...വളരേ....

MANOHAR said...

ippol thonnunnu, malayalam fonts type cheyyan pattiyenkil ennu.
you created this feeling, taking back to my College magazine days in Sree Kerala Varma. Now I am also thinking to start a blog for myself.
Good.. more than what I expected from Smitha..Nannayirikunnu.
What is more interesting is the blog description about urself

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം ചേച്ചീ...
തുടക്കം തന്നെ കണ്ണു നനയിച്ചല്ലോ. ഗൃഹാതുരമായ ഓര്‍മ്മക്കുറിപ്പ് ഹൃദ്യമായി.
:)

smitha adharsh said...

ഇങ്ങനെ ഔപചാരികമായ ഒരു നന്ദി പ്രകടനം ഉണ്ടെന്നു എനിക്കറിയില്ലായിരുന്നു...ക്ഷമിക്കണം.
പ്രീത : തുടക്കം തകര്പ്പനാണ് എന്ന് പറഞ്ഞു പുകഴ്ത്തിയത്തിനു താങ്ക്സ്‌...
അജിത്‌ : കമന്റ് നു നന്ദി...
ആദര്ശ് : താങ്ക്സ് ഡാ ചക്കരേ...
സന്ദീപ്‌ സദാനന്ദന്‍ :ബ്ലോഗ് നന്നായെന്നു പറഞ്ഞതിന് നന്ദി കേട്ടോ.
ദിച്ചു : താങ്ക്യൂ കേട്ടോ.
പരദേശി : താങ്ക്യൂ പരദേശി..
അനോണിമസ് : പേരറിയാത്ത ബ്ലോഗ് റീഡര്‍ ക്ക് നന്ദി.
മനോഹര്‍ : താങ്ക്യൂ മനോഹര്‍ ജി....ബ്ലോഗ് വായിച്ചതിനു തന്നെ നന്ദി..
ശ്രീ : ഈ തുടക്കക്കാരി ചേച്ചിയ്ക്ക് അഭിനന്ദനം അറിയിച്ചതില്‍ നന്ദിയുണ്ട് മാഷേ

Anil Melepat said...

hello..manga eduthathu pole thanne thirichu fridgile vechu ennu paranhath nhanangu viswasichu..kandalum thonnum " ee kutti manga fridgil eduthu vekkunna kuttiyaney" ennu..

(ivide kandappol adbudham..santhosham..! pinne , nammude parol kazhinhu ketto..this month middle aavumbol edapal ilekulla busil kayarum.ningalude okke kaaryam..aho kashtam!)

(konchalsine manassilayirikumallo alle? avalude konchal nhan nirthunnund,poyitt)

sheethal said...

oh ente chechi itrem expect cheythilla alu vallya immani vallya oru sambhavam anlle?

sheethal said...

hiiiiiiiii chechuse alu immani vallya sambhavam analle?

smitha adharsh said...

അനില്‍ : കമന്റ് നു നന്ദി...കൊഞ്ചല്സ് ഇനിയും കൊഞ്ചിക്കോട്ടേ ..അനിലേട്ടാ .... ഈ ശൈലിയില്‍ കൊഞ്ചാന്‍ എല്ലാവര്‍ക്കും ദൈവം കഴിവ് കൊടുക്കില്ലെന്നെ..
ശീതല്‍ : നമ്മള് വലിയ സംഭവം ഒന്നും അല്ലെന്നേ...താങ്ക്സ് ഫോര്‍ യുവര്‍ കമന്റ്

റീവ് said...

font ഭയങ്കര പ്രശ്നമാണല്ലോ ടീച്ചറെ. എന്താ ഒരു വഴി?

ജനാൻ സജ്ജിദ് said...

വളരെ നന്നയിരിക്കുന്നു.എനിയും എയുതുക എയുതി കൊണ്ടെയിരിക്കുക.

ജനാൻ സജ്ജിദ് said...

വളരെ നന്നയിരിക്കുന്നു.എനിയും എയുതുക എയുതി കൊണ്ടെയിരിക്കുക.

:a-b-u: said...

kidilan...!

Thaikaden said...

Ithu vayichappol sarikkum kannu niranju. Njanente ammoommaye orthupoyi.(Marichittu 4 masam avunnu.) Ezhuthu nannayirikkunnu.

കൊച്ചുമുതലാളി said...

അങ്ങനെ സ്മിതേച്ചീടെ ആദ്യത്തെ ബ്ലോഗ് വായിച്ചു.. :)

നല്ലൊരു മനുഷ്യനെ ഒരു നല്ല കലാകാരനാക്കാന്‍ പറ്റൂ, ഓര്‍മ്മകള്‍ മായാതെ നില്‍ക്കുന്ന ഒരു മനസ്സിനെ അതെല്ലാം കടലാസ്സിലേയ്ക്ക് പകര്‍ത്തുവാന്‍ പറ്റൂ.. അങ്ങനെയുള്ളവര്‍ക്കേ ബന്ധങ്ങളുടെ ആഴപ്പരപ്പ് മനസ്സിലാകൂ.. സ്മിതേച്ചിയ്ക്ക് ഇതെല്ലാമുണ്ട്..!

ആ‍ശംസകള്‍!