എന്റെ ഒരു പോസ്റ്റ് സ്റ്റൈല്‍ ആയി ഒരുത്തന് അടിച്ച് മാറ്റിയേ !!!! എല്ലാവരും ഒന്നു ഓടിവരണേ !!! അയ്യോ..എന്റെ ദൈവമേ!!! മാസം ഒന്നു ഇവിടെ നിന്നും മാറി നിന്നതെ ഉള്ളൂ..അതിനിടയില്‍ എന്റെ സമ്മതം കൂടാതെ എന്റെ പോസ്റ്റ്,ബ്ലോഗ് നെയിം അടക്കം അടിച്ച് മാറ്റി...പുനര്‍ പോസ്റ്റിങ്ങ് നടത്തിയിരിക്കുന്നു ആ മഹാന് !!!
യാരിദ് ചേട്ടന് പറഞ്ഞതു കൊണ്ടു മാത്രം ഞാന്‍ ഇതു അറിഞ്ഞു.എനിക്കിതു തന്നെ വരണം...കാരണം, സ്കൂളില്‍ പോണ്ടാന്ന് വാശി പിടിച്ചു കരഞ്ഞ എന്റെ വാവയെ, അത് മൈന്‍ഡ് ചെയ്യാതെ നിര്‍ബന്ധിച്ചു സ്കൂള്‍ ബസില്‍ കയറ്റി വിട്ടിട്ടാണ് ഈ ബ്ലോഗ് കുത്തിപ്പിടിച്ചു ഇരുന്നു എഴുതിയത്.അവളുടെ ഒരു "കുഞ്ഞി പ്രാക്ക്" എനിക്ക് ഏറ്റു കാണും തീര്‍ച്ച.
നാട്ടില്‍ വച്ചു “മാതൃഭൂമിയില്‍ “ വായിച്ചു,ഇഞ്ചി പെണ്ണിനും,സജിക്കും മറ്റു പലര്‍ക്കും സംഭവിച്ചത്. പലരും എല്ലാം അടിച്ച് മാറ്റിയതും,അശ്ലീലം എഴുതിയതും എല്ലാം വായിച്ചു.പക്ഷെ,നാട്ടില്‍ ആര്മാദിച്ചു നടക്കുന്നതിന്റെ തിരക്കിനിടയില്‍ പ്രതികരിച്ചു ഒരു കമന്റ് പോലും എഴുതിയില്ല. എല്ലാം വായിച്ചു വിട്ടു. മുകളിലിരിക്കുന്നവന് വിചാരിച്ചു കാണും,ഇവളെന്താ പ്രതികരിക്കാതിരുന്നത് എന്ന്... അത് കൊണ്ടു തന്നെ എന്റെ പോസ്റ്റ് അടിച്ച് മാറ്റാന്‍ മൂപ്പരും കൂട്ട് നിന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. എന്നാലും എന്നോടീ ചതി ചെയ്യും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.
നാട്ടില്‍ നിന്നും വന്നു പെട്ടി വച്ചതേയുള്ളൂ.വീട് അടുക്കിപ്പെറുക്കി വയ്ക്കുന്നതിനു മുന്‍പ്തന്നെ ആക്രാന്തം മൂത്ത് ബ്ലോഗ് തപ്പി വന്നതാണ്, യാരിദ് ചേട്ടന് പറഞ്ഞപ്പോഴാണ് ഞാനും ആ കാര്യം ശ്രദ്ധിച്ചത്.ഒരു പാവം സുമോദ് എന്റെ "ഒര്കുടിലെ കള്ളനാണയം " എന്ന പോസ്റ്റ് അടിച്ച് മാറ്റിയിരിക്കുന്നു.ദാ ഇതു കണ്ടോ?.....എന്റെ ബ്ലോഗ് നെയിം അടക്കം മൂപ്പര് കിളച്ചു പറിച്ചോണ്ട് പോയി,ഇപ്പോള്‍ മൂപ്പര് അത് അക്സസ്സ് ചെയ്യുന്നത് റെസ്ട്രിക്ട് ചെയ്തിരിക്കുന്നു.കാരണം അന്വേഷിച്ചു തേടിപ്പിടിച്ചു ഒരു മെസ്സേജ് അയച്ച എനിക്ക് ഇങ്ങനെ ഒരു മറുപടി വന്നു."സോറി,ഇനി ചെയ്യില്ല.ഒരു നല്ല കാര്യമാണെന്ന് കരുതി ചെയ്തതാണ്" എന്ന്. മൂപ്പര് എന്താണ് ഉദേശിച്ചത് എന്ന് മനസ്സിലായില്ല.
ഭാഗ്യം !!! എന്നെ തെറി വിളിച്ചു മറുപടി അയച്ചില്ലല്ലോ..അതില്‍ ഞാന്‍ സുമോദ് നോട് കടപ്പെട്ടിരിക്കുന്നു.മാത്രമല്ല മൂപ്പര് ആ ലിങ്ക് ഇപ്പോള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.ബൂലോകത്തിലെ മൊത്തം ബ്ലോഗ്ഗുകള്‍ അടിച്ച് മാറ്റുകയും,ചിലരുടെ പേരില്‍ അശ്ലീലം എഴുതി നിറക്കുകയും ചെയ്തത് വച്ചു നോക്കുമ്പോള്‍ എന്റെ ഈ കൊച്ചു പോസ്റ്റ് മോഷണം പോയത് ഒരു കാര്യമേയല്ല ...അല്ലെ?മോഷണം എന്നെ കൈയോടെ അറിയിച്ചതിനും,സുമോദ് നോട് കാര്യം അന്വേഷിക്കാന്‍ കൂടെ വന്നതിനും യാരിദ് ചേട്ടനോട് "സ്പെഷ്യല്‍ താങ്ക്സ്"
Wednesday, June 25, 2008
Subscribe to:
Post Comments (Atom)
41 comments:
എന്റെ ഒരു പോസ്റ്റ് മോഷണം പോയി.."ഒര്കുടിലെ ഒരു കള്ളനാണയം" എന്ന പോസ്റ്റ്....!!!
ഹോ! പേടിച്ചു പോയി..
വായിച്ചു വന്നപ്പോ ഞാനോർത്തു എന്നെയാവും എന്നാ, കാരണം സ്മിതയുടെ ഈ പോസ്റ്റിനെ പറ്റി ഞാൻ കൂട്ടം എന്ന സൈറ്റിൽ പറഞ്ഞിരുന്നു. അവിടെ പോസ്റ്റൊന്നും കോപ്പി ചെയ്തിട്ടില്ല ലിങ്ക് കൊടൂത്തിരുന്നു. മുഴുവൻ വായിച്ചപ്പോഴാ സമാധാനം ആയത്!!.
ബൂലോകത്തെയ്ക്ക് വീണ്ടും സ്വാഗതം.
ഹഹഹ എന്തായാലും ബൂലോകകള്ളന്മാര് ഇപ്പൊ കൂടി വരുകയാണ്..
ബൂലോകം മൊത്തം ഒന്നടങ്കം അടിച്ചുപോയ കേരള്സിനെക്കാള് കേമനാ പുള്ളീ..എങ്ങനെ കോപ്പിയടിക്കാതിരിക്കും മാഷെ കള്ളന് കപ്പലില്‍ തന്നെയായാല്‍ പിന്നെ എന്തു ചെയ്യാന്‍ പറ്റും ഹ്മം. പെണ്ബ്ലോഗിന്റെ പേരില്‍ തന്നെ ഇപ്പൊ എത്രബ്ലോഗുകള്‍ ഉണ്ട് ഞാനിനി അതുവഴി ഒന്ന് കറങ്ങിനോക്കട്ടെ 2 എണ്ണം മനസ്സിലായി ഇനിയിപ്പോള്‍ അടുത്ത ഞുഴഞ്ഞുകയറ്റം അതിലേക്കായിരിക്കും.ആ ബ്ലോഗര്‍മാര്‍ ജാഗ്രതൈ..:)
സ്മിതക്കുട്ടീ....
(അമ്മൂമ്മേന്ന് വിളിക്കാന്‍
തോന്നാഞ്ഞിട്ടാ. ട്ടോ :) ...)
കുറേ നാളായി ഇതുവഴിയൊക്കെ വന്നിട്ട്...
ഭവതിയുടെ പോസ്റ്റ് അടിയന് വായിക്കാറുണ്ടെങ്കിലും
കമന്റിട്ട് സാന്നിദ്ധ്യമറിയിക്കാന്‍ ചില
സാങ്കേതിക കാരണങ്ങളാല്‍ സാധിച്ചില്ല...
ഇപ്പോഴിതാ.. ഓടിച്ചെന്നു തേടിപ്പിടിച്ചു...
ഡയറിക്കുറുപ്പിന്റെ കൂട്ടുകാരിയുടെ ബ്ലോഗ്
നോക്കിയപ്പോള്‍..
" ഓര്‍ക്കൂട്ടിലെ കണ്ണനാണയം.."
അതാരോ...അടിച്ചുമാറ്റിയെന്നു കേള്‍ക്കുന്നു....
എന്തായാലും അത് ചെയ്തവന് ആള് പുലി തന്നെ...
കാരണം...
"അന്വേഷിച്ചു തേടിപ്പിടിച്ചു ഒരു മെസ്സേജ് അയച്ച എനിക്ക് ഇങ്ങനെ ഒരു മറുപടി വന്നു."സോറി,ഇനി ചെയ്യില്ല.ഒരു നല്ല കാര്യമാണെന്ന് കരുതി ചെയ്തതാണ്"
എന്ന് പറഞ്ഞ അവനെ സമ്മതിക്കണമല്ലോ..?
അവന് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തല്ലോ..നന്നായി..
എന്തായാലും അങ്ങേര്‍ക്കിട്ട് വല്ല ഷോക്ക്
ട്രീറ്റ്മെന്റും നല്കിയേര്... കേട്ടോ..?...
(ബൂലോകകരിവത്കരണത്തിനെതിരെ
ശബ്ദിച്ചതിന് കുറെ അവിഞ്ഞ കമന്റ് കേട്ടതാണ്...
അതിനാല്‍ ഞാന്‍ ഈ മോഷണം നടത്തിയവനെതിരെ
"കരിവാരമൊന്നും ആചരിക്കരുത്" .
എന്ന് ഞ്ഞാന്‍ പറയില്ല... :)
വന്നല്ലോ വനമാല!
അടിച്ചുമാറ്റിയവനെ നമുക്ക് ഇടിച്ച് ശരിയാക്കണം.
ബൂലോഗത്തേക്ക് വീണ്ടും സ്വാഗതം ട്ടോ...വന്ന പാടെ തന്നെ നല്ല കണിയാണല്ലോ കിട്ടിയതു സ്മിതേച്ചീ...എന്നാലും ഇങ്ങനെ ഒരു പോസ്റ്റ് മൊത്തതില്‍ സ്വന്തമെന്നു പറഞ്ഞു അടിച്ചു മാറ്റിയത് അത്ഭുതം തന്നെ..എന്തായാലും അതു കണ്ടെത്തി അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെട്ടല്ലോ...നന്നായി...
ഞാനത് അന്ന് കണ്ടിരുന്നു
ആ പോസ്റ്റില്‍ ഇട്ട എല്ലാ കമ്മന്റും അതില്‍ ഉണ്ടായിരുന്നു..
ഞാന്‍ കരുതി ബ്ലോഗ് സ്പോട്ടിലല്ലാത്തത് കൊണ്ട് സ്മിതയുടെ അനുമതി പ്രകാരം ചെയ്തതാകും എന്ന്...
നന്ദു ജീ : സ്വാഗതത്തിനു നന്ദി.എന്നാലും,എന്റെ പോസ്റ്റ് വായിച്ചിട്ട് ആദ്യം ഒന്നു പേടിച്ചല്ലോ.. എനിക്ക് സമാധാനം ആയി..ഒരാളെ എങ്കിലും പേടിപ്പിക്കാന്‍ പറ്റിയല്ലോ.നന്ദു ജീ..ഈ മോഷണം,വല്ലാത്ത ചെയ്ത്തായി പോയെന്നെ..എന്റെ ബ്ലോഗ് നെയിം അടക്കം കൊണ്ടു പോയെന്നെ...എന്തോ ഭാഗ്യം,കമന്റ്സ് കൂടെ കൊണ്ടു പോകാത്തത്...പിന്നെ,കൂട്ടം എന്ന സൈറ്റില്‍ എന്റെ പോസ്റ്റ് ലിങ്ക് കൊടുത്തതില്‍ സന്തോഷം...
മിന്നാമിനുങ്ങ് : എന്താ,ഈ പെണ്ബ്ലോഗ്ഗിന്റെ പേരില്‍ തന്നെ ഇപ്പോള്‍ എത്ര ബ്ലോഗ് ഉണ്ട് എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം?കറങ്ങി തിരിഞ്ഞു വല്ലതും കിട്ടിയാല്‍ അറിയിക്കണേ..
അന്യന് : നീ എന്റെ കൈയീന്ന് വാങ്ങിക്കും.പിന്നെ,അമ്മൂമ്മെന്നു വിളിക്കാതിരുന്നത് കൊണ്ടു ഇപ്പോള്‍ തല്ലുന്നില്ല....പിന്നെ,ഈ വഴി വന്നു പോസ്റ്റ് വായിച്ചു ഇത്ര നല്ല ഒരു കമന്റ് ഇട്ടതിനു നന്ദി.അന്യന്റെ ബ്ലോഗ് വായിക്കാന്‍ ഞാന്‍ അങ്ങോട്ട് വരുന്നുണ്ട്.
രഞ്ജിത്ത് : വന്നു..വന്നു..ബ്ലോഗ് അടിച്ച് മാറ്റിയവനെ ഇടിച്ചു ശരിയാക്കിയില്ലെലും കുഴപ്പമില്ല.അങ്ങനെ ചെയ്യാം എന്ന് പറഞ്ഞല്ലോ.. അത് തന്നെ ധാരാളം.ഇടിച്ചു ശരിപ്പെടുത്തിയത് പോലെ ആയി.നന്ദി ഉണ്ട് മാഷേ..
റോസ് : അപ്പോള്‍ ശബ്ദം ഉയര്‍ന്നു എന്ന് തോന്നിയല്ലോ...അല്ലെ,മതി തൃപ്തി ആയി..കമന്റ് നു നന്ദി
ചിതല് : പോസ്റ്റ് വായിച്ചതിനു നന്ദി കേട്ടോ..അപ്പോള്‍,സംഭവം കണ്ടിരുന്നു അല്ലെ,എന്റെ അനുമതി ഒന്നും വാങ്ങിയിരുന്നില്ലെന്നെ.യാരിദ് പറഞ്ഞില്ലെന്കില് ഞാന്‍ ഇതു അറിയുക പോലും ചെയ്യില്ലായിരുന്നു...പോസ്റ്റ് വായിച്ചതിനും,കമന്റ് എഴുതിയതിനും നന്ദി.
avan athu delete cheythuvo? smitha kodutha linkil click cheythittu kittunnilla..
Don't have enough time for a long detailed comment.
Missed you!
And am glad that you are back! :)
Sands.
സ്മിതേച്ചീ...
തിരിച്ചെത്തിയല്ലേ? സന്തോഷം.
എന്തായാലും ചെയ്തത് തെറ്റാണെന്ന് ബോദ്ധ്യം വന്ന അയാള്‍ മറുപടി തരാനും സോറി പറയാനും ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാനുമുള്ള മനസ്സു കാണിച്ചല്ലോ. നല്ലത്.
ഒരു നല്ല കാര്യം എന്നതു കൊണ്ട് ഇങ്ങനെ ഒരു വാണിങ്ങ് എല്ലാവര്ക്കും കൊടുക്കാമെന്നായിരിയ്ക്കാം അയാളുദ്ദേശ്ശിച്ചതെന്നു തോന്നുന്നു.
സ്മിതക്ക് പറ്റിയ പറ്റെ.അതെ ആ പാവം കുഞ്ഞിനെ ബുദ്ധിമുട്ടിച്ചിട്ട് ബ്ലോഗു തുടങ്ങിയില്ലെ അത് അമ്മെ കാണണം എന്ന് പറഞ്ഞ് കരഞ്ഞിട്ടുണ്ടാവും പാവം
എന്തായാലും നല്ലതെ കള്ളന്മാര് കൊണ്ട് പോകു
സ്മിതയുടെ രചന നല്ലതായിരുന്നു.
ഇപ്പോ കമന്റിനേക്കാള്‍ കള്ളന്മാര് അടിച്ചുമാറ്റുന്നത് നോക്കി വിലയിരുത്തുന്നതാണ് നല്ലത്.
തിരിച്ചു വന്നുല്ലേ നാട്ടില്‍ ഉത്സവമൊക്കെ കൂടിയോ
ഹാ പോട്ടെന്നേ, പുള്ളി മാപ്പും പറഞ്ഞു, സംഭവം പൂട്ടുകേം ചെയ്തു, എന്നിട്ടും ചേച്ചിയെന്തിനാ ബ്ലോഗില്‍ കരിവാരിത്തേച്ചിരിക്കുന്നേ?
ഓ.ടോ. അന്യാ...മേക്കപ്പില്ലാതെ കണ്ടാല്‍ നീ അമ്മൂമ്മേന്നല്ല അമ്മമ്മൂമ്മേന്നും വിളിച്ചു പോകും :)
ഞാനോടിയേ..പിന്നാലോടി വരല്ലേ.....
എന്താ ?
എന്താ അലച്ചു കൂവുന്നത്?
ഇത്രേ ഒള്ളൊ?
ബ്ലോഗണമെന്ന് തോന്നി
എഴുത്ത് വശമില്ല്,
കൊള്ളവുന്ന ഒന്നു തൂക്കി കൊണ്ടിട്ടു,
♪♪“വെറുമൊരു മോഷ്ടാവാമെന്നെ
കള്ളനെന്നു വിളിച്ചല്ലെ?
അതും ഗള്ളനെന്നു വിളിച്ചല്ലേ?”♪♪
ബ്ലോഗ് ശില്പശാല സംഘാടകരെ
പരസ്യത്തില്‍ പറഞ്ഞിരുന്നൊ?
ബ്ലൊഗില്ലങ്കില് മോഡെണ് ആവില്ല
പെണ്ണിന്റച്ഛന് ചോദിക്കുമ്പൊള്
ചൂണ്ടിക്കാണിക്കാന്‍
“ഒരു ബ്ലോഗ് എങ്കിലും വേണം!!”
എന്നോ മറ്റോ...ങേഃ??
ഇനി സ്മിത ഒരു കാര്യം ചെയ്യ്
ഈ ഇതു അങ്ങ് മാറ്റ് അവിടെ
ആടും ഇല്ല ആട് കിടന്നിടത്ത് പൂടയും ഇല്ലാ.
ഇവിടം ഞാന്‍ കണ്ടു പോയസ്ഥിക്ക് ഇങ്ങനെ വല്ലതുമെഴുതിയാല്‍ ഞാന്‍ ചോട്ടില് വന്ന് വല്ലതും ഒക്കെ കോറിയിടും അതിനാവും അടുത്ത പോസ്റ്റ് .
ഈ യാരിദ് ചേട്ടന്റെ ഒരു സൈബര്‍ കണ്ണ് :)
ആ നിലവിളി ഇപ്പോഴാ കേള്‍ക്കാന്‍ കഴിഞ്ഞത്....പിന്നെ ഒറ്റ ഓട്ടമായിരുന്നു....
ഇവിടെ ....എനിക്ക് മുമ്പ് പതിനാലുപേര്‍ എത്തിയിരിക്കുന്നു.
എനിക്ക് ഒന്നേ പറയാനുള്ളൂ....അത് അടിച്ചുമാറ്റി എന്നെ പറഞ്ഞ് അത് ചെയ്തയാളെ കളിയാക്കരുത്...മൂപ്പര് ജസ്റ്റ് കോപ്പി പോസ്റ്റ് ആന്‍ഡ് പോസ്റ്റ് മാത്രമേ ചെയ്തു കാണുകയുള്ളൂ. പ്ലീസ് ...
പിന്നെ അയാള്‍ നല്ലൊരു മറുപടി തന്ന സ്ഥിതിയ്ക്ക് ഈ പോസ്റ്റില്‍ അയാളുടെ പേര് ഒഴിവാക്കാമായിരുന്നു. ഇത് എന്റെ അഭിപ്രായം.
സസ്നേഹം,
ശിവ
കാള എന്തോ ചെയ്തെന്നു കരുതി കയറു എടുത്ത് വന്നതാണ് ഞാന്‍ ..
"പക്ഷെ അത്ര വലിയ തെറ്റ് പ്രതി
ചെയ്തു എന്ന് സാഹചര്യ തെളിവ് വെച്ചു നോക്കുമ്പോള്‍ തോനുന്നില്ല .. ഒരു നല്ല മുന്നറിയിപ്പ് മറ്റുള്ളവരെ അറിയിക്കാം എന്ന് കരുതി ചെയ്തതാകാം , എന്ന് വേണം കരുതാന്‍... തന് ചെയ്യുന്നത് ഒരു മോഷണം ആണെന്ന് പോലും ആ പാവം കരുതിയിരിക്കില്ല ..
പ്രായവും , ചെയ്തിക്ക് പിന്നില്‍ ദുഷ്ചിന്ടകള് ഒന്നും ഇല്ലെന്നും കണക്കിലെടുത്ത് ഈ പ്രതിയെ വെറുതെ വിടണം എന്ന് ബഹുമാനപെട്ട കോടതിയോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു ... "
നേരത്തെ ആ പോസ്റ്റ് റെസ്ട്രിക്റ്റ് ചെയ്തിരുന്നു. എന്തൊ കൊണ്ട് ഞാനാ പേജിന്റെ സ്ക്രീന്‍ ഷോട്ടും, പേജ് സേവു ചെയ്തും വെച്ചിരുന്നു.ഒന്നുമുണ്ടായിട്ടല്ല. വെറുതെ..ഒരു കാര്യവുമില്ല.. ഇപ്പൊ എന്തായാലും അതു ഡിലീട് ചെയ്തിട്ടുണ്ട്. അറിവില്ലാതെ ചെയ്തതായിരിക്കും. ചെലപ്പൊ അറിഞ്ഞു കൊണ്ടു ചെയ്തതുമായിരിക്കും, എന്തൊ ആവട്ടേ.. അതു കഴിഞ്ഞില്ലെ...ഇനി വിട്ടുകള..;) വേണമെങ്കില്‍ നമുക്കൊരു പ്രതിഷേധ വാരം നടത്തിക്കളയാം...
ഓഫ്: മേലാല്‍ എന്നെ യാരിദ് ചേട്ടാ എന്നു വിളിച്ചു പോകരുത്. എനിക്കു ചേട്ടന് ആകാന്‍ മാത്രം പ്രായമൊന്നുമില്ല..(വെറുതെ..) ചുമ്മാ യാരിദെ എന്നു വിളിക്കു..;) യാരിദ് ചേട്ടാ എന്നൊക്കെ പറയുമ്പോള്‍ ആള്‍ക്കാരു തെറ്റിദ്ധരിക്കും ഈ യാരിദ് എന്നു പറയുന്നത് പത്തു നാല്പതു വയസുള്ള ആരെങ്കിലുമാകുമെന്നു..;)
ഹഹ, കിരണെ ഞാനിപ്പോഴാ തന്റെ കമന്റ് കണ്ടതു. ജീവിക്കാന്‍ സമ്മതിക്കുലാ അല്ലെ...:(
ഹല്ലോ ...
തിരിച്ചെത്തിയല്ലേ...സന്തോഷം..
വന്നപ്പോഴേ നല്ല വിശേഷം ആണല്ലോ.
അവധി ക്കാലത്തെ കുറിച്ചു ഉടനെ ഒരു പോസ്റ്റ് പ്രടീക്ഷികാമല്ലോ അല്ലെ?
സാദിഖ് : യെസ്..യെസ്.. അവന് അത് ഡിലീറ്റ് ചെയ്തു..
കരിങ്കല്ല് : മിസ് ചെയ്തു എന്നറിഞ്ഞതില്‍ സന്തോഷം
ശ്രീ : തിരിച്ചെത്തി...പറഞ്ഞതു നേരാണ് കേട്ടോ...തെറ്റാണ് എന്ന് ബോധ്യം വന്നത് കൊണ്ടല്ലേ,മൂപ്പര് അത് ഡിലീറ്റ് ചെയ്തത്
അനൂപേ : നാട്ടില്‍ ഉല്‍സവ കാലം ആല്ലായിരുന്നല്ലോ..എന്നാലും,ആനയും,അമ്പലവും ഒക്കെ കണ്ടു കേട്ടോ..പോസ്റ്റ് വായിച്ചതിനു നന്ദി
തോന്ന്യാസി : ദുഷ്ടന് ! അമ്മമ്മൂമ്മ...that is ur !!~@#$%^&*(
പോസ്റ്റ് വായിക്കാന്‍ വന്നവരെ ഓടിച്ചിട്ട് അടിച്ച് ശീലമില്ലാത്തത് കൊണ്ടു അങ്ങനെ ചെയ്യുന്നില്ല...ഹും !!
മാണിക്യം ചേച്ചീ..കമന്റ് കലക്കി കേട്ടോ..പോസ്റ്റ് വായിച്ചതിനും,കമന്റ് ഇട്ടതിനും താന്ക്സ്
കിരണ്‍സ് : ശരിക്കും അതെ....യാരിദ് ചേട്ടന് ആള് സൂപ്പര്‍ തന്നെ....മൂപ്പരുടെ കണ്ണിനെ കണ്ണ് വക്കണ്ട കേട്ടോ
ശിവ : പറഞ്ഞതു ശരിയായിരിക്കാം....എന്നാലും,ഞാന്‍ നട്ടു വളര്‍ത്തിയ ഒരു ചെടിയെ വേരോടെ പറിച്ചോണ്ട് പോയത് എനിക്കത്ര സഹിച്ചില്ല ..പിന്നെ,അയാളെ ഞാന്‍ കളിയാക്കിയോന്നും ഇല്ല മാഷേ
മുക്കൂറ്റിപൂവേ : പ്രതിയെ വെറുതെ വിട്ടു പോരെ..പോസ്റ്റ് വായിച്ചതിനു നന്ദി
യാരിദ് ചേട്ടാ..പ്രൊഫൈല്‍ ഇല് എഴുതിയ പ്രായം ഉള്ളതല്ലേ..? അപ്പോള്‍,പിന്നെ എനിക്ക് ധൈര്യമായിട്ട് ചേട്ടാ എന്ന് വിളിക്കാം..ഒരു കല്യാണം കഴിച്ചുപോയി,പിന്നെ,ഒരു കുട്ടി ഉണ്ടായി എന്നൊക്കെ വച്ചു നമ്മള് കാര്‍ന്നോമ്മാരെ ബഹുമാനിക്കണ്ടേ? വേണ്ടെന്കില്,എടാ,യാരിദെ ഇനി മുതല്‍ യാരിദെ എന്നെ വിളിക്കൂ പോരെ..?
അശ്വതി : തിരിച്ചെത്തി....നോക്കട്ടെ..പോസ്റ്റാന്‍ പറ്റുമോ എന്ന്....
വലിയ കലാകാരന്മാരുടെ കഥകള്‍ കോപ്പിയടിക്കും. ഈ അടുത്ത കാലത്ത് ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ഒരു കവിത ഒരു മഞ്ഞ മാസികയില്‍ മറ്റൊരു കവിയുടെ പേരില്‍ പ്രസിദ്ധപ്പെടുത്തി കണ്ടു.
ഏതായാലും ചെയ്തത് തെറ്റാണെന്ന് മനസ്സിലായല്ലോ...സോറിയും പറഞ്ഞു... ആളൊരു ഡിസെന്റ് മലയാളിയാ...
എല്ലാ ആശംസകളും. '
യാരിദിനെ ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍, കുറ്റക്കാരെ കൈയ്യോടെ പിടിക്കാന്‍ സ്ഥിരമായി ചുമതലപ്പെടുത്തിയിരിക്കുന്നതായി ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. യാരിദേ...ദേ എന്റെ കാര്യം കാര്യമായി ഒന്ന് നോക്കിക്കോണെ...
സസ്നേഹം.
പഴമ്പുരാണംസ്.
എന്തായാലും ഒരു കാര്യത്തില്‍ സന്തോഷിക്കാം സ്മിതേ. അത്രയും നല്ലതായതു കൊണ്ടല്ലേ അതേപടി അങ്ങെടുത്തുകൊണ്ടു പോയത്.... ആ പോസ്റ്റ് ഒന്നു കൂടെ പോസ്റ്റുമോ സ്മിതേ?
28 വയസ്സുള്ള യാരിദ് ചേട്ടാ, അങ്ങയുടെ ആ കുറ്റാന്വേഷണപടുതയ്ക്കു മുന്പില് നമിക്കുന്നു...
കമന്റുകള്‍ കണ്ടു... :)
സത്യമായും എനിക്കു സന്തോഷമായി.. :)
Kind of touched...! :)
കരിങ്കല്ലാണെങ്കിലും... ഒരു രണ്ട് സെക്കന്റ് നേരത്തേക്കൊന്നു സോഫ്റ്റായി.. :)
:)
qwerty
qw_er_ty
പഴമ്പുരാണംസ് :ഈ വഴി വന്നു പോസ്റ്റ് വായിച്ചു കമന്റ് ഇട്ടതിനും,കോപ്പിയടി നിയന്ത്രിക്കാന്‍ യാരിദിനെ ഏര്പ്പാടാക്കിയതിനും സന്തോഷം...നന്ദി അറിയിക്കുന്നു.
ഗീത ചേച്ചീ.. : പിന്നെ,ഒര്കുടിലെ കള്ളനാണയം എന്ന പോസ്റ്റിന്റെ ലിങ്ക് ഇതാണ് http://chirakullapakalkinaavu.blogspot.com/2008/05/blog-post_13.html കേട്ടോ.വായിച്ചോളൂ.
കരിങ്കല്ല് : അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ എന്നും "സോഫ്റ്റ്" തന്നെയാണ് കരിങ്കല്ലേ...പേരു കരിങ്കല്ല് എന്നാനെന്കിലും സോഫ്റ്റ് ആയല്ലോ... അത് മതി..ധാരാളം.
അവധിയൊക്കെ ആഘോഷിച്ചല്ലോ അല്ലേ.... പലരും അവധിക്കുപോകുമ്പോഴാണ് വീട്ടില്‍ കള്ളന് കയറാറ് പതിവ്, ഇതും അതുപോലെ അല്ലേ...
സ്മിത,
വെക്കേഷന് ഒക്കെ അടിച്ചു പൊളിച്ചു തിരിച്ചെത്തി അല്ലേ ???
പോസ്റ്റ് മോഷണം പോയത് കഷ്ടമായി.
ബൂലോകത്തേക്ക്
വീണ്ടും സ്വാഗതം....
:)
'ഓര്‍കുട്ടിലെ കള്ളനാണയം’ പോസ്റ്റ് ഞാനും വായിച്ചിരുന്നു. സ്മിതേടെ ബ്ലോഗില്‍ നിന്നാണോ മറ്റേ ബ്ലോഗില്‍ നിന്നാണോന്ന് ഓര്‍മ്മയില്ല. ഓഫീസിലിരുന്ന് വായിച്ചതോണ്ട് കമന്റും ഇട്ടില്ല. എന്തായാലും അയാള്‍ ക്ഷമ പറഞ്ഞൂല്ലോ. :-)
സുമോദിന്റെ പേര് ഒഴിവാക്കാമായിരുന്നു,,,അവന് ഒരു നല്ല ഉദ്ദേശത്തോടെ ചെയ്യ്തതാണ്,,,
എല്ലാവര്ക്കും ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ,,അല്ലാതെ മോഷ്ടിച്ച് സ്വോന്തമാക്കാന് ചെയ്യ്തതല്ല
kollaam....ithu blog kallanmaarude kaalam aanennu thonnunnu...2 varsham munpu enteyum blog ithu pole oruthan adichu maatti...annu ithu pole ente oru suhruthu athu kandupidichu...mail ayachum orkutil contact cheythum ellam avane naanamkeduthi...appo avante response..."same thoughts came to my mind. i din't copy from ur blog"...enthu parayaan...enthaayalum avan post eduthu maatti:D
ക്ഷമ പറഞ്ഞ സ്ഥിധിക്ക് അവനോട്
നമുക്കു കഷമിക്കാമെന്നാണ് തോന്നുന്നത്....
വാളൂരാന്‍ : അവധിയൊക്കെ ആഘോഷിച്ചു തിരിച്ചു വന്നു.വന്നതിലും,കണ്ടതിലും സന്തോഷം.
ഹരിശ്രീ ചേട്ടാ : സ്വാഗതത്തിനു നന്ദി കേട്ടോ..ഇനിയും കാണാം.
ബിന്ദു : പോസ്റ്റ് വായിച്ചതിനു നന്ദി...സുമോദ് ക്ഷമ പറഞ്ഞു...പിന്നെ,സുമോദ് അറിയാതെ ചെയ്തതാണ് ഇതു എന്ന് പറഞ്ഞു.മനപൂര്‍വ്വം അല്ലെന്നും പറഞ്ഞു മെയില്‍ അയച്ചിരുന്നു.
അമൃത് : സുമോദ് എന്ന പേരു ഒഴിവാക്കാമായിരുന്നു.ഇനി,പറഞ്ഞിട്ട് കാര്യമില്ലല്ലോ..വായിക്കേണ്ടവര് എല്ലാം ഈ പോസ്റ്റ് വായിച്ചു.പിന്നെ,ഞാന്‍ ആ കുട്ടിക്ക് മെയില്‍ അയച്ചിരുന്നു.അപ്പോള്‍ പിന്നെ തീര്‍ന്നല്ലോ..പരിഭവം.ആ കുട്ടിക്ക് തെറ്റ് മനസ്സിലായിട്ടുണ്ട്.ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു.
പ്രവീണ്‍ : സുമോദ് എന്തായാലും നല്ല കുട്ടിയാ..പറഞ്ഞു കഴിഞ്ഞപ്പോള്‍,ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നോട് തര്‍ക്കിക്കാനൊന്നും നിന്നില്ല.
സ്നേഹിതാ : ക്ഷമിച്ചു കഴിഞ്ഞു ....
എല്ലാവര്ക്കും നന്ദി
hmmmmmmmm
ingane okke sambavichalle?
ennalum paavam sumod
ഇതു കൊള്ളാലോ... ഈ കള്ളന്മാരെ കൈകാര്യം ചെയ്യാന്‍ ഐ.ട്ടി യില്‍ കഴിവുള്ള ബ്ലൊഗര്‍ മാര്‍ എന്തെങ്കിലും പ്രോഗ്രാം ഉണ്ടാക്കിയെ തീരു..എന്തിനു സ്വന്തമായി എഴുതുന്ന ബ്ലോഗര്‍മാരെ ഇങ്ങനെ കരയിക്കണം
നന്നായി ഈ കുറിപ്പുകള്‍
ഓര്‍കുട്ടിലെ കള്ളനാണയം വായിച്ചിട്ടാണ് ഞാനും സ്മിത ജി യുടെ ഒരു ആരാധകന് ആയതു... അത് അടിച്ചോണ്ട് പോയില്ലെങ്കിലെ അല്‍ഭുതമുള്ളൂ..അത്രയ്ക്ക് സുന്ദരം ആണ് അത് ...
7a replica bags philippines replica bags qatar replica bags los angeles
Post a Comment