Wednesday, September 10, 2008

കായ വറുത്താശംസകള്‍ !!!

ഓണമല്ലേ?കായ വറുത്താലോ?എന്‍റെ മോളാണെങ്കില്‍ ഇതു വരെ കായ വറുക്കുന്നത്‌ കണ്ടിട്ടില്ല.പാവം കുട്ടി..കായ വറുത്തിട്ട് തന്നെ കാര്യം ഞാനും വിചാരിച്ചു...അങ്ങനെ നാട്ടില്‍ നിന്നും ഇന്ത്യന്‍ എയര്‍വേയ്സ് കനിഞ്ഞത് കൊണ്ടുമാത്രം ഇവിടെ എത്തിയ കായ വാങ്ങി വറുത്തു..ശര്‍ക്കര വരട്ടിയും ഉണ്ടാക്കി.

ഈ കായ വറുക്കല്‍ ചടങ്ങില്‍ വെറും കാണിയായി സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ ഒറ്റയ്ക്ക് ഈ കടുംകൈ ചെയ്തത്...നാട്ടിലേയ്ക്ക് അമ്മയോട് വിളിച്ചു ചോദിച്ചു...എപ്പോഴാ ഉപ്പ് ചേര്‍ക്കണ്ടേ? ശര്‍ക്കര എങ്ങനെ ഉരുക്കാം എന്നീ വിദ്യകളൊന്നും ശാസ്ത്രീയമായി അത്ര വശമില്ലായിരുന്നേയ്... അങ്ങനെ ഫോണിലൂടെ കേട്ട നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഈ പണി തുടങ്ങിയതും,അവസാനിപ്പിച്ചതും..
ഇടയ്ക്ക് തോന്നി,ഇതൊക്കെ നിങ്ങളെ കൂടി കാണിച്ചാലോ എന്ന്....പണ്ടത്തെ ഓണ അനുഭവങ്ങള്‍ എഴുതിക്കൂട്ടി ഒരു ഓണം ആശംസിക്കുന്നതിലും നല്ലതല്ലേ,ഈ ചിത്രങ്ങള്‍ എന്നെനിക്കു തോന്നി...പക്ഷെ,എന്‍റെ "കത്തി" കൂടി സഹിച്ചാലെ ഫോട്ടോസ് കാണാന്‍ പറ്റൂ..

പറയാന്‍ വിട്ടു...ഫോട്ടോ എടുക്കാനുള്ള ഐഡിയ തോന്നിയപ്പോഴേക്കും കുറച്ചു കായയ്ക്ക് ഒക്കെ രൂപമാറ്റം വന്നു കഴിഞ്ഞിരുന്നു....അതുകൊണ്ട്,കിട്ടിയവരെ ഒക്കെ ഒന്നിച്ചു നി‌ര്‍ത്തി ഫോട്ടോ എടുത്തിട്ടുണ്ട്....ചിലപ്പോഴൊക്കെ ഫോട്ടോ എടുക്കാനും മറന്നു....കരിഞ്ഞാലോ,അടിപിടിച്ചാലോ തുടങ്ങിയുള്ള ഭയാശങ്കകള്‍ അത്യാവശ്യം ഉണ്ടായിരുന്നു താനും.ഒറ്റയ്ക്ക് ഒരു സാഹസം ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടതല്ലേ,ഒന്നും പുറത്തു കാണിക്കാന്‍ പറ്റില്ലല്ലോ...

ഞങ്ങളുടെ ചെറുപ്പത്തില്‍ കായ വറുത്തു തുടങ്ങുമ്പോഴേ,ഞങ്ങളൊക്കെ ഓരോ പ്ലേറ്റ് സംഘടിപ്പിച്ചു അടുക്കള തളത്തില്‍ (ഇന്നത്തെ വര്ക്ക് ഏരിയ എന്ന് വെണമെങ്കില്‍ പറയാം) ചുറ്റിപ്പറ്റി നടപ്പ് തുടങ്ങും..തിളച്ച വെളിച്ചെണ്ണയില്‍ ഉപ്പ് ഒഴിക്കുമ്പോള്‍,മഴ പെയ്യുന്നത് പോലെയുള്ള ആ ശബ്ദം കേള്‍ക്കാന്‍ എന്ത് ആകാംക്ഷയോടെ ആണെന്നോ കാത്തിരിക്കാറുള്ളത്? ഇവിടെ ഉപ്പ് കുറച്ചു വെള്ളത്തില്‍ കലക്കി,തിളച്ച വെളിച്ചെണ്ണയില്‍ ഒഴിച്ചപ്പോള്‍,ഈ പെണ്ണിന് "നോ,കൂസല്‍" !!! അല്ലെങ്കിലും പിള്ളേര്‍ക്കുള്ള ഒരു ഭാവനാ സമ്പത്ത് ഒന്നും എന്‍റെ മോള്‍ക്ക്‌ കിട്ടിയിട്ടില്ലെന്ന് തോന്നുന്നു..പിന്നെ,തോന്നി...അവള്‍ അതിന് ആര്‍ത്തിരമ്പി വരുന്ന മഴയുടെ ശബ്ദം കേട്ടിട്ടില്ലല്ലോ..പിന്നെ,അവള്ക്ക് എന്ത് തോന്നാന്‍..?

അപ്പൊ,ദാ കണ്ടോളൂ..നല്ല ഒന്നാന്തരം പച്ച നേന്ത്രക്കായ !!
പച്ച ഉടുപ്പ് ഊരിക്കളഞ്ഞപ്പോള്‍ ഈ രൂപത്തിലായി..
ഇനി,ഇതിനെ മഞ്ഞളും,ഉപ്പും ചേര്‍ത്ത വെള്ളത്തില്‍ കുറച്ചു നേരം ഇട്ടു വച്ചു..സുന്ദരികള്‍ ആയിക്കോട്ടെ എന്നുവച്ചു..ഇതില്‍ ചില കായകളെ കണ്ടാല്‍ തോന്നും,"ഐശ്വര്യാ റായി" ക്ക് പഠിക്കുകയായിരുന്നോ എന്ന്....അത്രേം "സലിം ബ്യൂട്ടീസ്"


ശര്‍ക്കര വരട്ടി ഉണ്ടാക്കാന്‍ ഇത്തിരി നീളം കൂട്ടി മുറിച്ചു.കാഴ്ച്ചയ്ക്കൊക്കെ ഇത്തിരി സുഖമൊക്കെ വേണ്ടേ?
ദാ..അവരൊക്കെ തിളച്ച എണ്ണയില്‍..കണ്ടോ?

വറുത്തുകോരി....."മാതൃഭൂമിയില്‍" നിരത്തി...ശര്‍ക്കര പുരട്ടുന്നതിനു മുന്പെടുത്തത്.
ഇതാണ് വട്ടത്തില്‍ നുറുക്കിയത്...
വറവിന്‍റെ അവസാന ഘട്ടംശര്‍ക്കര പുരട്ടിയത്തിനു ശേഷം,ശര്‍ക്കര വരട്ടിയും...ചൂടാറിയതിന് ശേഷം കായ വറുത്തതും ടിന്നില്‍ ഇടം പിടിച്ചു....
ഇതൊരു രണ്ടു മൂന്നു ദിവസത്തിന് മുന്‍പെടുത്ത ചിത്രം ആണ്..ഇപ്പോള്‍ അതൊക്കെ തീരാനായി..
അപ്പൊ,എല്ലാം പറഞ്ഞ പോലെ...എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

66 comments:

smitha adharsh said...

എല്ലാ ബൂലോകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..!!

നിഖില്‍ കളത്തൂപറമ്പില്‍ said...

സ്മിതേച്ചീ ഓണാശംസകള്‍.....

കായ് വറുത്തതു രണ്ടെണ്ണം ഞാന്‍ അടിച്ചു മാറ്റി കെട്ടോ... നല്ല സ്വാദുണ്ടായിരുന്നു കെട്ടോ... ശര്‍ക്കരവരട്ടിയും നന്നായി...

അജ്ഞാതന്‍ said...

വായില്‍ വെള്ളം വന്നിട്ടു വയ്യ..ഇമെയില്‍ അയിഡി തരാം..കുറച്ചു അയച്ചു തരുമോ?


താങ്കളുടെ ബ്ലോഗുകള്‍ പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍ കാണിക്കുന്നുണ്ട്

Sands | കരിങ്കല്ല് said...

ഞാനും വറക്കാന്‍ പോവാ.. കായ! :)

മാംഗ്‌ said...

ഇതൊരു കൊലച്ചതിയായിപോയി മനുഷ്യനെ ഇങ്ങിനെ കൊതിപ്പിക്കരുതു നിങ്ങൾ ഗൾഫിലുള്ളവർക്കു കേരളത്തിൽ കിട്ടുന്ന എല്ലാം കിട്ടും എന്നു കരുതി ഞങ്ങളെപോലെ ഇന്ത്യൻ ഐർലൈൻസ്‌ കേട്ടിട്ടു പൊലുമില്ലത്ത രാജ്യത്തു കിടക്കുന്നവരെ. ഓണമാ‍ീട്ടു.ങീ... ങീ... ചുമ്മാതല്ല ആഗ്രിഗേറ്റർ കണ്ടഭാവം നടിക്കാത്തതു.

അനില്‍@ബ്ലോഗ് said...

നിങ്ങള്‍ കായവറുത്ത ആഘോഷിക്കൂ,
ഞങ്ങള്‍ നാട്ടില്‍ റെഡിമേഡ് കായവറവു വാങ്ങിത്തിന്ന് ആഘോഷിക്കാം.

ഓണാശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അടിപൊളി!

ഓണാശംസകള്‍

അജ്ഞാതന്‍ said...

അഗ്രിഗേറ്റര്‍ കാണിക്കുന്നുണ്ട്..അതു കൊണ്ടാ വീണ്ടും ഇവിടെ എത്തിയെ...

താങ്കളുടെ ബ്ലോഗുകള്‍ പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍ കാണിക്കുന്നുണ്ട്

smitha adharsh said...

ഇവിടെ വന്നവര്‍ക്കെല്ലാം നന്ദി....ഓണമല്ലേ,ഇത്തിരി തിരക്കിലാ..അപ്പൊ,ഓണം കഴിഞ്ഞു കാണാം..ഒഫീഷ്യല്‍ ആയുള്ള നന്ദി പ്രകടനം അപ്പോള്‍ ആകാം...

പാമരന്‍ said...

അടിപൊളി! thenQ!

sv said...

കലക്കി...


ഓണാശംസകള്‍..

ശ്രീ said...

ഇതൊക്കെ കാട്ടി കൊതി പിടിപ്പിച്ചെങ്കിലും ഓണമല്ലേ എന്നോര്‍ത്ത് ഒന്നും പറയുന്നില്ല.

എന്നാലും ഒരു കാര്യം പരയാതിരുന്നാല്‍ ശരിയാവില്ലല്ലോ...
വേറൊന്നുമല്ല; “ഓണാശംസകള്‍” തന്നെ.

നന്ദു മോള്‍ക്ക് ഒരു സ്പെഷ്യല്‍ ഓണാ‍ശംസയും...
:)

കാന്താരിക്കുട്ടി said...

ഓണാശംസകള്‍ !!

ഒരു ആത്മ സംതൃപ്തിക്കായ്........ said...

സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

യാരിദ്‌|~|Yarid said...

അവിടെ വേറെ ജ്വാലികളൊന്നുമില്ല അല്ലെ സ്മിതെ? രാവിലെ കായവറുക്കലും അതിന്റെ പടം പിടിച്ചു പോസ്റ്റാക്കലും മാത്രം...!

ഓണാശംസകള്‍ നേരുന്നു...!

SHappy POnam..!!!

നിലാവ് said...

അഭിനന്ദനങ്ങള്‍. നാട്ടിലാനെന്കില്‍, അമ്മൂമ്മയടക്കം എല്ലാവരും പങ്കെടുക്കുന്ന ഒരു സംഭവമാണ് കായ വറക്കല്‍.

ഓണാശംസകള്‍

ഗോപക്‌ യു ആര്‍ said...

ഒക്കെ തട്ടിയശേഷം പോസ്റ്റ്‌ ചെയ്തു!!
കൊതി പറ്റാതിരിക്കാന്‍ അല്ലെ!!
kollaam...


ആശംസകള്‍....
ഓണാശംസകള്‍.......
കായ വറുത്താശംസകള്‍........

നിരക്ഷരന്‍ said...

ഇത്തിരി പൊതികെട്ടി കൊടുത്തുവിടാമോ ?
ഒന്നാം ഓണമായിട്ട് ‘ഓണക്കളം’ തിന്നേണ്ടി വന്ന ഒരു ഗതികെട്ടവന്റെ കൊതിയാണെന്ന് കൂട്ടിക്കോ.

ഓ..ഓണക്കളം എന്ന് പറഞ്ഞത് പിസ്സയെ ഉദ്ദേശിച്ചാ. രാവിലെ മുതല്‍ വെള്ളമില്ല. മെയിന്‍ റോഡില്‍ പൈപ്പ് പൊട്ടി പോലും. പിന്നെന്തു ചെയ്യും ? പിസ്സ ഓര്‍ഡര്‍ ചെയ്തു, ഭേഷായിട്ട് അടിച്ചു.

കുറ്റ്യാടിക്കാരന്‍ said...

ഓണാശംസകള്‍!!

ഹരീഷ് തൊടുപുഴ said...

സ്മിതയ്ക്കും, കുടുംബാംഗങ്ങള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍....

ശിവ said...

താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ

Senu Eapen Thomas, Poovathoor said...

ഇതെന്താ കായ വറക്കലിന്റെയും, ശര്‍ക്കര പിരട്ടിയുടെയും റിയാലിറ്റി ഷോയോ.....ദോഹയിലിരുന്ന് ഓരോന്ന് ഒക്കെ ഉണ്ടാക്കി, അതും പോരാഞ്ഞ്‌ ബ്ലോഗി...നാട്ടുകാരെ മൊത്തം കാണിച്ച്‌....

അമ്മ പറയാത്ത മറ്റൊരു കാര്യം ഞാന്‍ പറയട്ടെ. ഇത്രയും പേര്‍ കണ്ടില്ലേ....ഉപ്പേരിയും, ചക്കര വരട്ടിയും ആ അടുപ്പിലേക്ക്‌ ഒന്ന് കളഞ്ഞേരെ....കൊതി കിട്ടാതിരിക്കാനാണേ.....

ഏതായാലും കൊള്ളാം. ഉപ്പേരി കച്ചവടക്കാരുടെ വയറ്റത്തടിക്കരുതേ!!!

സ്മിതയ്ക്കും, കുടുംബാംഗങ്ങള്‍ക്കും ഞങ്ങളുടെ
സ്നേഹം നിറഞ്ഞ ഓണാശംസകള്‍....

സസ്നേഹം,
പഴമ്പുരാണംസ്‌.

മായ said...

ഓണാശംസകള്‍!

മായ said...

ഓണാശംസകള്‍!

അനൂപ് തിരുവല്ല said...

ഓണാശംസകള്‍..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഓണാശംസകള്‍.

കാപ്പിലാന്‍ said...

ഓണാശംസകള്‍!!

PIN said...

കായ്‌ വറുത്തതും ശർക്കര വരട്ടിയും നന്നായിട്ടുണ്ട്‌. നന്ദി...
പകരം അൽപം അടപ്രഥമൻ കൊടുത്തയ്ക്കുന്നു. എങ്ങനെ ഉണ്ട്‌?

ഓണാശംസകൾ...

ഇഷ്ടങ്ങള്‍ said...

അടിപൊളി കായ വറുക്കല്‍.......
കൂടുതല്‍ ഓണവിഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ente gandarvan said...

parambikulam aaliyaar karaarum pinne ..kaaya varuthathum ..athanenikku ishtapettathu ..kudumbathil (adukkalayil )piranna oru post..cheers

രസികന്‍ said...

കുപ്പിയിൽ കയറി ഞെളിഞ്ഞിരിക്കുന്ന ലവന്മാരെകണ്ടിട്ട് ഇരിപ്പുറയ്ക്കുന്നില്ല കെട്ടോ.
റെഡിമയ്ഡിന്റെ ഈക്കാലത്ത് ഇതെല്ലാം പുതിയ തലമുറയ്ക്ക് അന്യമാണല്ലൊ

വിവരണം നന്നായിരുന്നു
ഓണാശംസകൾ

മനു said...

ടീചറുടെ കയ്പുണ്യ്മം കൊള്ളാം

നരിക്കുന്നൻ said...

വളരെ ഇഷ്ടപ്പെട്ടു. കായവറുത്തോണം കലക്കി. ഇനി ഇവിടെ ഞാനും ഒന്ന് ശ്രമിക്കട്ടേ.

Aisibi said...

നമ്മളെ കോയിക്കോട് കല്ല്യാണി ബനാന ചിപ്സിന്റെ കടയുടെ മുമ്പിൽ എത്തുമ്പോൾ വരാറുള്ള ആ ഉപ്പിന്റെയും വെളിച്ചെണ്ണയുടേയും പല്ലുമ്മൽ ഒട്ടുന്ന മണം... തിന്നാൻ കൊതിയായി പോയി :(

Anonymous said...

good...
geetha mohan

sreedevi said...

വീട്ടില്‍ വറുത്ത ഉപ്പേരിയും ശര്‍ക്കര പുരട്ടിയും കഴിച്ച കാലം മറന്നു...ഫോട്ടോ കണ്ടു കൊതിയായി

സ്‌പന്ദനം said...

ഹെന്റെ തെയ്‌േേേേേേേേവ ദാാ നാവിലൂടെ ഇപ്പോള്‍ കപ്പലോട്ടാമെന്ന പരുവമായി. ഇതുമാത്രം ഇഷ്ടായില്ല. എനിക്കു തരാതെ തന്നെ തിന്നുകളഞ്ഞില്ലേ എല്ലാം...ദുഷ്ടേച്ചീ..(സാരല്യ..ഇവിടെ ഓഫിസില്‍ എല്ലാവരും കൊണ്ടു വന്നു ശര്‍ക്കരവരട്ടിയും ചിപ്‌സുമൊക്കെ...കടയില്‍ നിന്നു വാങ്ങിയതാണെങ്കിലും)

വികടശിരോമണി said...

കണ്ടാലൊന്നും കുഴപ്പമില്ല.സ്വാദുണ്ടാവില്ലെന്നുറപ്പ്.എന്നുവെച്ചാ കിട്ടാത്ത മുന്തിരി പുളിക്കും എന്നര്‍ത്ഥം.

saritha said...

ഇപ്പോ ഞങ്ങള്‍ തൃശൂര്‍കാര്‍ കായ വറക്കുന്നത്‌ നിര്‍ത്തി.ഇനി ഗള്‍ഫില്‍ നിന്ന്‌ വാങ്ങാനാ തീരുമാനം.പല ഭാവത്തിലും രൂപത്തിലും കായവറുക്കലിന്റെ വിവിധ ഘട്ടങ്ങള്‍ ഗംഭീരായിട്ടുണ്ട്‌.പിന്നെ ഇവിടെ നാട്ടില്‍ ഇവയൊക്കെ തിന്ന്‌ മടുത്തിരിക്ക്യാ..ഓണം തീര്‍ന്നല്ലേയുള്ളൂ.പിന്ന കാണാംട്ടോ.

oru mukkutti poovu said...
This comment has been removed by the author.
oru mukkutti poovu said...

ഒരു ബിസിനസ് കൂടി തുടങ്ങിയാലോ ... ഈ പരിപാടി ഉഗ്രനായി...ശര്ക്കര എങ്ങിനെ പുരട്ടി എന്നുകൂടി പറയു

സ്മിജ said...

സ്മിതേച്യോട് മിണ്ടില്യാ. ഞാനിവ്ടെ ഓണല്യാതെ നടക്കുമ്പോ ഉപ്പേരീംണ്ടാക്കി തിന്ന്വാര്‍ന്നൂ ലേ? ന്നാ പിന്നെ ത്തിരി കൊടുത്തേക്കാന്‍ തോന്ന്യോ? മിണ്ടില്യാ.

ഗീതാഗീതികള്‍ said...

കൊതിപ്പിച്ചു കൊന്നു......

puTTuNNi said...

ബിലേട്ടഡ് ഹാപ്പ്യോണം..

"ഓണം പോയോണം പോയ്
ഓണം പോയേ..
ഓണത്തിന് മുമ്പന്നുപ്പേരീം പോയേ.. "

ഉപ്പേരിയൊക്കെ കുറെ തിന്നെങ്കിലും.. ഇതു കണ്ടിട്ട് വായില്‍ നിന്നു കുറെ കപ്പലോടിപ്പോയി

പിരിക്കുട്ടി said...

kazhichu theernnittalle? postakkiyathu kuzhappam illa...
njaanum undakki ikkollam upperi maathram so tasty....
ramsaan nombilayathinaal theernittillla
any way nalla bhagi undutto photos

Mahi said...

എന്റെ സ്മിതേച്ചി വെറുതെ കൊതിപ്പിക്ക്യാണ്‌ അല്ലെ ! നമുക്കൊന്നും ഓണം ആഘോഷിക്കാനുള്ള യോഗല്ല്യ.തിരുവോണത്തിന്റെയന്ന്‌ അര്‍ജന്റ്‌ ഷിപ്മെന്റ് ഉള്ള കാരണം ഞാനിങ്ങനെ ഡാറ്റയുടെ പിന്നാലെ ഓടി നടക്കുകയായിരുന്നു.ഒരു മലയാളിയുടെ ഗതികേട്‌.ഇപ്പോഴാണൊന്ന്‌ ശ്വാസം വിട്ടത്‌.മൊള്‍ക്ക്‌ പുത്യേ ഉടുപ്പൊക്കെയെടുത്തില്ലെ? വൈകീട്ടാണെങ്കിലും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആ നിറഞ്ഞ കുപ്പികള്‍ ഇപ്പൊ ‍തീരാറായി എന്ന ഡിസ്‌ക്ലെയ്‌മര്‍ .. ആരും അന്വേഷിച്ച് വരണ്ടാ എന്നുള്ള സൂചനയല്ലേ? :)

ഇന്ദു said...

വൈകി ആണു പോസ്റ്റ് കണ്ടതു ചേചി....ശര്‍ക്കര ഉപ്പെരി ഞാന്‍ അടിചു മാറ്റി.. :) :)

adarsh said...

വരാന്‍ അല്പം വൈകി ...ഹാ.. എന്തായാലും അടുത്ത ഓണത്തിന് ഞാന്‍ നേരത്തെ അങ്ങോട്ടു വരുന്നുണ്ട് ..എല്ലാവരും തിന്നു തീര്‍ത്തില്ലേ?എനിക്ക് വല്ലതും ബാക്കിയുണ്ടോ?വായില് വെള്ളം വന്നത് മിച്ചം..

രജന said...

ശര്‍ക്കര പുരട്ടുന്നതെങ്ങനെയാണെന്നു പറഞ്ഞില്ല

മാറുന്ന മലയാളി said...

എല്ലാം തീര്‍ന്നു അല്ലേ?ഉറപ്പാണോ?
അല്ലെങ്കിലും എനിക്കീ സാധനങ്ങളൊന്നൂം ഇഷ്ടമല്ല...:)

Anonymous said...

എന്റെ ചേച്ചിയേ... അതിലെ പോയി ഞാന്‍ ഇവിടെയാണു എത്തിയത്ത്‌... ഞാനും മോളേ പോലെ തന്നെയാണു... കായ വറുക്കുപ്പ്പോള്‍ അങ്ങനെ ഒക്കെ ശബ്ധം ഉണ്ടാവും എന്നു എനിക്കും ഒരു പുതിയ അറിവായിരുന്നു...

നന്നയിട്ടുണ്ട്‌....

പിന്നെ....എനിക്കെഴുതിയ കമന്റിനു നന്ദി......

smitha adharsh said...

നന്ദിപ്രകടനം..കുറച്ചു വൈകിപ്പോയി..ക്ഷമിക്കൂ..
നിഖില്‍ : അടിച്ച് മാറ്റി അല്ലെ?
സാരല്യ,സ്വാദ് ഉണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ..നല്ല കുട്ടി.
അജ്ഞാതന്‍:മെയില് ഐഡി തന്നിട്ട് കാര്യമില്ല.എല്ലാം തീര്ന്നു പോയി..
കരിങ്കല്ല് : കായ വറുത്തോ? ഈ അതിക്രമം കാണിക്കുമോ?
മാംഗ് : സൊ,സോറി ഡിയര്‍...കരയണ്ട കേട്ടോ.ഇനി,ഇങ്ങനെ ചെയ്യില്ല.
അനില്‍ : ഞാനും,ഇത്തവണ ചുമ്മാ വരുത്തതാ...
പ്രിയ : നന്ദി കേട്ടോ..
അജ്ഞാതന്‍ : ഒരിക്കല്‍ കൂടി നന്ദി
പാമരന്‍ : നന്ദി
sv : നന്ദി..തിരിച്ചും ഓണാശംസ..വൈകിപ്പോയി..എങ്കിലും ഇരിക്കട്ടെ
ശ്രീ : നന്ദി..മോളോട് ആശംസ പറഞ്ഞുട്ടോ.തിരിച്ചും ആശംസ
കാ‍ന്താരി ചേച്ചി: നന്ദി..
സഗീര്‍ : ഓണാശംസക്ക് നന്ദി

smitha adharsh said...

യാരിദ്‌ : ഷാപ്പീ പോയോ?
നിലാവ്: ശരിയാ കേട്ടോ..ഞങ്ങളുടെ വീട്ടിലുംഎല്ലാവരും പന്കെടുക്കുന്ന ഒരു പരിപാടിയായിരുന്നു ഇതു
ഗോപക് : നന്ദി
നിരക്ഷരന്‍ ചേട്ടാ : പിസ്സയെ ഓണക്കളം എന്ന് പറയുന്നതു ആദ്യായിട്ട് കേള്‍ക്കുകയാ..
പൊതി കെട്ടി,കൊടുത്തു വിട്ടിരുന്നു കിട്ടിയിരുന്നോ?
കുറ്റ്യാടിക്കാരന്‍ :നന്ദി
ഹരീഷ് : ഓണാശംസകള്‍ക്ക് നന്ദി
ശിവ : നന്ദി കേട്ടോ
സേനു ചേട്ടാ : ഉപ്പേരി കച്ചവടക്കാരുടെ വയറ്റത്ത് അടിക്കാനോന്നും ഞാനില്ലേ...ഇതു വറുത്തു കോരിയപ്പോള്‍ തന്നെ എന്‍റെ നടു ഒടിഞ്ഞു.

മായ
അനൂപ്
രാമചന്ദ്രന്‍
കാപ്പിലാന്‍
ഗീത ചേച്ചി
നന്ദി കേട്ടോ

പിന്‍: അടപ്രഥമൻ കിടിലന്‍! നന്ദി
ഇഷ്ടങ്ങള്‍ : ഇനി ഓണ വിഭവം ഒന്നും ഇല്ല കേട്ടോ.ഓണം കഴിഞ്ഞില്ലേ?
ഇവിടെ വന്നു പോയതിനു നന്ദി
ഗന്ധര്‍വന്‍ : ഹൊ! കുടുംബത്തില്‍ പിറന്ന പോസ്റ്റ് എന്നൊക്കെ പറഞ്ഞു കേട്ട് ഞാനങ്ങ് മാനം മുട്ടിപ്പോയി.

smitha adharsh said...

രസികന്‍ : നന്ദി
മനു : നന്ദി
നരിക്കുന്നന്‍ : നന്ദി
aisibi :നന്ദി
ശ്രീദേവി ചേച്ചി :നന്ദി
സ്പന്ദനം :നന്ദി
വികട ശിരോമണി :അമ്പടാ..ഇതു സ്വാദൊക്കെ ഉണ്ടായിരുന്നു കേട്ടോ.
സരിത : thank you
മുക്കൂറ്റി പൂവ് : ശര്‍ക്കര പുരട്ടിയത് പിന്നെ പറയാം കേട്ടോ

സ്മിജ : പിണങ്ങണ്ട ..അടുത്ത തവണ തരാം ഓക്കേ.
ഗീത ചേച്ചി
പുട്ടുണ്ണി
പിരിക്കുട്ടി
മഹി
കിച്ചു & ചിന്നു
ഇന്ദു
രജന
മലയാളി
ടിന്‍റു
പോസ്റ്റ് വായിച്ചു കമന്റ് ഇട്ട എല്ലാവര്ക്കും നന്ദി..

Typist | എഴുത്തുകാരി said...

ഞാന്‍ ഇത്തിരി വൈകിപ്പോയീട്ടോ (എന്നും എവിടേയും അങ്ങിനെയൊക്കെ തന്നെയാ പതിവും).ഓണവും കഴിഞ്ഞു. അതുകൊണ്ട് ആശംസകളൊന്നൂല്യ.

കായ വറുത്തതും ശര്‍ക്കര ഉപ്പേരിയുമെല്ലാം തന്നെ ഉണ്ടാക്കീല്ലോ, എന്നാലും. very good.

paarppidam said...

കൊതിപ്പിച്ച്ച്ചുകൊല്ലല്ലെ? ദേ ഓഫീസിൽ വന്നിരുന്നു തുറന്നുണൊക്കിയപ്പോൾ ഈ നൊമ്പ്കാലത്ത് തന്നെ വേണോ ഇത്?

paarppidam said...

കൊതിപ്പിച്ച്ച്ചുകൊല്ലല്ലെ? ദേ ഓഫീസിൽ വന്നിരുന്നു തുറന്നുണൊക്കിയപ്പോൾ ഈ നൊമ്പ്കാലത്ത് തന്നെ വേണോ ഇത്?

Sreedevi Menon said...

Kollam smitha.. kalakki.. nattil poyi vanna polundu..athum oru 10-15 varsham munpu..tharavattil kaya varuthirunna Raghavan Embranthiri marichittu thanne ippol kollam 10-12 akunnu... pinne packet kaya thanne pathivu..enthayalum ee blog nalla oru feel thannirikkunnu..thanks smitha..

Arun Meethale Chirakkal said...

ശര്‍ക്കര വരട്ടി തീര്‍ന്നോ?
ഇല്ലെങ്കില്‍ കുറച്ച്...
കണ്ടിട്ട് സഹിക്കുന്നില്ല...

ബ്ലോഗാക്ഷരി said...

ആഹ രുചികരം ആനന്ദകരം........ ഞാന്‍ ഒരു ടിന്‍ എടുക്കുവാ ;)

അമൃതാ വാര്യര്‍ said...

ഹൊ എത്ര പടങ്ങളാ സ്മിതാ ഇത്‌.....
മിഠായികള്‍ കണ്ടിട്ട്‌
നാവില്‍ വെള്ളമൂറുന്നു....
ഈ പടങ്ങളൊക്കെ
എടുക്കാന്‍ തന്നെ
കുറെ സമയം വേണ്ടിവന്നിട്ടുണ്ടാവുമല്ലോ......
എന്തായാലും സമ്മതിച്ചു....

കൃഷ്ണപ്രസാദ് said...

nannayittund nella ruchi thonnunnu.

കൃഷ്ണപ്രസാദ് said...

thank you 4 ur comment
keep in touch

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

P.R said...

അതേയ്,
ശര്‍ക്കര ഉപ്പേരി (വരട്ടി) ഇത്ര എളുപ്പം ണ്ടാക്കാം ന്ന് എല്ലാവരും തെറ്റിദ്ധരിയ്ക്കുംട്ടൊ. ശര്‍ക്കര പാവാക്കി, അത് കായയില്‍ ചേര്‍ത്തിളക്കുന്ന ദേഹാദ്ധ്വാനമാവണായിരുന്നു അതിന്റെ ഹൈലൈറ്റ്.
:)
പോസ്റ്റിപ്പഴാ കണ്ടത്.