Tuesday, October 7, 2008

ഒരു പക്ഷിക്കഥ

കാടിന് ഒത്ത നടുവില്‍ പന്തലിച്ചു നിന്നിരുന്ന മഹാവൃക്ഷത്തില്‍ പുതിയൊരു ഒറ്റക്കാലന്‍ പക്ഷി ചേക്കേറി.കാട്ടിലെ മറ്റു പക്ഷികള്‍ക്ക് അതത്ര ദഹിച്ചില്ല.പുറമെ നിന്നൊരുത്തന്‍,നമ്മുടെ കാട്ടില്‍!!! അതും,ലക്ഷണം കെട്ട ഒരു ഒറ്റക്കാലന്‍!!



പലഭാഗത്തു നിന്നും നൂറു സംശയങ്ങളും,ചോദ്യങ്ങളും ഒരുപോലെ ഉയര്‍ന്നു വന്നു."ഇവന്‍ ജന്മനാ ഒറ്റക്കാലനാണോ?അതോ,രണ്ടു കാലിലൊന്ന് പോയതാണോ?ഒറ്റക്കാലുള്ള പക്ഷിയുണ്ടോ?ഇവനെന്തിന് ഇങ്ങോട്ട് വന്നു?"....ഇങ്ങനെ നീണ്ടു പോയി ചോദ്യ ശരങ്ങള്‍...ചുരുക്കിപ്പറഞ്ഞാല്‍ ആ കാട്ടിലെ ആര്‍ക്കും,ആ ഒറ്റക്കാലനെ പിടിച്ചില്ല.ആരും,അവനെ കൂടെ കൂട്ടിയില്ല.ഒറ്റക്കാലനെ ഒറ്റപ്പെടുത്താന്‍ എല്ലാവരും തന്ത്രം മെനഞ്ഞു.



പക്ഷെ,പക്ഷിത്തലവന്റെ മകള്‍ വാനമ്പാടിയ്ക്ക് മാത്രം ഒറ്റക്കാലന്‍ പക്ഷിയോട് അലിവു തോന്നി.അവളുടെ കൗതുകമുണര്‍ത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവില്‍,ഒറ്റക്കാലനാണെങ്കിലും,ആ പേരറിയാപക്ഷിയോട് അവള്‍ക്കൊരു സ്നേഹം തോന്നി.പക്ഷെ,ഒറ്റക്കാലന്‍ പക്ഷിയുടെ ചിരിക്കാനുള്ള വിമുഖത,ഉരുക്ക് മുഷ്ടി തുടങ്ങിയ ഭാവങ്ങള്‍ അവളെ തന്റെ ആഗ്രഹത്തില്‍ നിന്നും ഉള്‍വലിയിച്ചു.



തന്റെ ആളുകളുടെ കാലുഷ്യങ്ങളും,മനസ്സുകളുടെ സംഘര്‍ഷാവസ്ഥയും അവള്‍ക്കറിയാമായിരുന്നു.എന്നിട്ടും,വാനമ്പാടിയുടെ മനസ്സ് തീവ്രമായ വൈയക്തികദുഖങ്ങളില്‍ മുങ്ങിത്താഴാതെ ഒറ്റക്കാലന്‍ പക്ഷിയുടെ, ഏതോതരത്തിലുള്ള "വ്യക്തി പ്രഭാവത്തില്‍" അലിഞ്ഞു ചേര്‍ന്നു.അവളുടെ കാത്തിരിപ്പിനുള്ള മറുപടിയെന്നപോലെ.... വാനമ്പാടിയുടെ ജീവിതത്തിലെ പുറത്തുകാണുന്ന പകിട്ടിനുമപ്പുറം, മനസ്സിനുള്ളിലെ ഇളനീര്‍ മധുരത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള സ്നേഹത്തെ ഒറ്റക്കാലനും തിരിച്ചറിഞ്ഞു. അവരുടെ ബന്ധത്തിന്റെ വികാര തീവ്രതയുടെ സ്വാഭാവിക നൈരന്തര്യവും,ഒഴുക്കും ഭാവിയിലെ പല കാര്യങ്ങള്‍ക്കും വേണ്ട തീരുമാനങ്ങള്‍ ഒന്നിച്ചെടുക്കാന്‍ അവരെ പ്രേരിപ്പിച്ചു.



ഒന്നു ചേരണമെന്നും,ഒരുപാടുകാലം ഒന്നിച്ചു ജീവിക്കണമെന്നും അവര്‍ രണ്ടു പേരും ഒരുപോലെ ആഗ്രഹിച്ചു.ആത്മ സാക്ഷാത്കാര നിര്‍വൃതി അനുഭവിച്ച ഒരു സന്യാസി അവരുടെ സ്നേഹബന്ധം കാണാനിടയായി.ആത്മാര്‍ഥത നിറഞ്ഞ ആ ബന്ധത്തിന്റെ ആഴം അറിഞ്ഞ അദ്ദേഹം വാനമ്പാടിയെ ഇങ്ങനെ അനുഗ്രഹിച്ചു, " ആത്മാവിനെ തട്ടിയുണര്‍ത്തുന്ന തരത്തിലുള്ള ഏതെങ്കിലും ഒരു മോഹം സാധ്യമാകട്ടെ" എന്ന്.



വാനമ്പാടിയുടെ മുറച്ചെറുക്കന്റെ ആഗമനം .... അവരുടെ സ്നേഹബന്ധതിനു പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു.ഞാനെന്ന ഭാവത്തിന്റെ കാഠിന്യം പേറുന്ന മനോഭാവം,ഒറ്റക്കാലന്‍ പക്ഷിയുടെ ശരീരഭാഷയോടുള്ള മുറച്ചെറുക്കന്റെ പുച്ഛം എന്നിവ ഒറ്റക്കാലനെ തീര്ത്തും വിഷമിപ്പിച്ചു.കൂടെ വളരുന്ന പുല്ല് പറിച്ചെറിയാതെ ചെടി വളരുകയില്ലെന്ന, കാലം ചെന്ന സത്യം മുറച്ചെറുക്കന്‍ പരീക്ഷിച്ചു വിജയിപ്പിക്കാന്‍ തീരുമാനിച്ചു



അവന്റെ വിഷലിപ്തമായ മനസ്സ് പക്ഷികള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.ഒടുവില്‍ എല്ലാ പക്ഷികളും ഒറ്റത്തീരുമാനത്തിലെത്തി.ഒറ്റക്കാലനെ തുരത്തുക!!!അങ്ങനെ അത് സംഭവിച്ചു.വാനംബാടിയോടു യാത്ര പോലും പറയാനാകാതെ ഒറ്റക്കാലന് ജീവനുംകൊണ്ടു ആ കാട്ടില്‍ നിന്നും രക്ഷപ്പെടെണ്ടി വന്നു.'ചിങ്ങനിലാവില്‍ കാണാം' എന്ന് വാനമ്പാടിയോട് പറഞ്ഞവാക്കു പോലും പൂര്‍ത്തിയാക്കാനാകാതെ ഒറ്റക്കാലന്‍ ആ കാട്ടില്‍ നിന്നും അപ്രത്യക്ഷനായി.




വാനമ്പാടി പക്ഷെ,തന്റെ മാനസേശ്വരനെ തേടി അലഞ്ഞു.ഒറ്റപ്പെടലിന്റെ ഏകാന്തതയില്‍ അവള്‍ വെന്തുരുകി.വിരഹ ദുഖം ഇത്ര തീവ്രമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു.അധികം താമസിയാതെ സ്ത്രീയെന്ന പരിമിതിക്കുള്ളില്‍ പെട്ടത് കൊണ്ടു , അച്ഛന്റെയും,മുറച്ചെറുക്കന്റെയും തീരുമാനത്തിന് മുന്നില്‍ അവള്‍ക്ക് തല കുനിക്കേണ്ടി വന്നു.എങ്കിലും,ആപോഴും അവളുടെ ഉള്ളില്‍ ആ ഒറ്റക്കാലന്‍ മാത്രമായിരുന്നു.ഒറ്റക്കാലനോടോത്തുള്ള ജീവിതത്തില്‍ കവിഞ്ഞതൊന്നും അവള്‍ ആഗ്രഹിച്ചില്ലെന്നു വേണം പറയാന്‍.
ഏതൊരു സ്ത്രീ മനസ്സിനെയും പോലെ,അവളും വിവാഹാനന്തരം ഭര്‍ത്താവിനെ മാത്രം കേന്ദ്രീകരിച്ച് ജീവിതപന്ഥാവ് ഒരുക്കി. പക്ഷെ,വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക്‌ പിറവിയെടുത്ത കുഞ്ഞ് അവളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.കാരണം,അവര്‍ക്ക്‌ ജനിച്ച കുഞ്ഞ്...അതൊരു ഒറ്റക്കാലനായിരുന്നു!!!!!


കുഞ്ഞിനെക്കണ്ട് പക്ഷിത്തലവനടക്കം ഞെട്ടി!!മകളുടെ സ്വഭാവത്തെ സംശയിച്ചേക്കാവുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ മാത്രം എങ്ങും ഉടലെടുത്തു.വാനമ്പാടി മാത്രം മൗനം പാലിച്ചു. വാനമ്പാടിയുടെ ഭര്‍ത്താവ് രണ്ടും കല്‍പ്പിച്ച് ഭാര്യയുടെ പഴയ കാമുകനെത്തേടി - ആ ഒറ്റക്കാലന്‍ പക്ഷിയെത്തേടി - യാത്ര പുറപ്പെട്ടു.
ആരും,ഈ ഒറ്റക്കാലന്‍ പക്ഷിയെപ്പറ്റി കേട്ടിട്ടുപോലും ഇല്ല.ഒടുവില്‍ ആയിരം കാതങ്ങള്‍ക്കകലെയായി ഉണ്ടായിരുന്ന കീഴ്ക്കാം തൂക്കായ പാറക്കെട്ടുകല്‍ക്കിടയിലെ ഒരപൂര്‍വ്വ പക്ഷിക്ക് മാത്രം ഉത്തരം നല്‍കാനായി."മൂന്ന്‌ വര്‍ഷം മുന്നത്തെ ചിങ്ങനിലാവില്‍,ഒരു ഒറ്റക്കാലന്‍ പക്ഷി ഉറക്കെയുറക്കെ കേണുകൊണ്ട് പാറയില്‍ തലതല്ലി ചത്തെന്ന്‌" !!!
ചിത്രങ്ങള്‍ : അത് ഞാന്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും ചൂണ്ടിയത്.

86 comments:

Sands | കരിങ്കല്ല് said...

സ്മിതേ ... ഞാന്‍ തന്നെ ആദ്യം കമന്റാം അല്ലേ?

ഇനി ആര്‍ക്കും തേങ്ങാപ്പരിപാടി പറ്റില്ലാല്ലോ ;)

smitha adharsh said...

കഥയില്‍ ചോദ്യമില്ല കൂട്ടുകാരേ !!!

smitha adharsh said...

ഭഗവാനെ...!! ഇതെങ്ങനെ ഇടയില്‍ വന്നു...????
ഞാനിത് പോസ്റ്റി,കൈ എടുത്തില്ലല്ലോ...!!!

Sands | കരിങ്കല്ല് said...

വായിച്ചൂ...

എന്താ സ്മിതേ ഇതു...
സെന്റിയാണല്ല്ലോ!! :)

അവസാനം ഭയങ്കര സ്പീഡായി...
പിന്നെ ആ സന്ന്യാസിയുടെ റോളും ശരിക്കു് മനസ്സിലായില്ല....

കരിങ്കല്ല്.

Sands | കരിങ്കല്ല് said...

ഹ ഹ ഹ....

എല്ലാ‍മറിയുന്നവന്‍ ... ഞാന്‍ ശംഭോ മഹാദേവാ! ;)

smitha adharsh said...

ആദ്യമേ പറഞ്ഞതാ...കഥയില്‍ ചോദ്യമില്ലെന്ന്!!
പിന്നെ,കഥ ഒന്നുകൂടി കുത്തിക്കുലുക്കി വായിച്ചു നോക്കൂ..സന്ന്യാസീടെ റോള് ചിലപ്പോ പിടികിട്ടും..
ഈ വരം കിട്ടിയത് കൊണ്ടാണല്ലോ... ഏത്?
വാനമ്പാടി എപ്പോഴും ഒരുകാര്യം മാത്രം ആഗ്രഹിച്ചത്‌ കൊണ്ടാണല്ലോ... ഏത്?
പിന്നേം ഒരു കാര്യം കൂടി : കഥയില്‍ ചോദ്യമില്ല. അത് തന്നെ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട് സ്മിതേച്ചീ.

അല്ലാ പക്ഷികളുടെ ഭാഷയും ഇതിനിടെ ടീച്ചര്‍ പഠിച്ചോ?
:)

Typist | എഴുത്തുകാരി said...

കഥയില്‍ ചോദ്യമില്ലാത്തതുകൊണ്ട്, ഒന്നും ചോദിക്കുന്നില്ല.

കാവലാന്‍ said...

പക്ഷിക്കഥയിലും സീരിയസോ! വല്ല കുട്ടിക്കഥയുമാവും എന്നു വച്ചാ വന്നത്.എന്നാലും കൊള്ളാം :)

ഗോപക്‌ യു ആര്‍ said...

beautiful...like a fairy tale...

സന്തോഷ്‌ കോറോത്ത് said...

:)

ജിവി/JiVi said...

ഫാന്റസിയിലോട്ട് തിരിയുകയാണോ!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കഥയില്‍ ഉത്തരങ്ങളുണ്ടല്ലോ അതു മതീന്നേ
പക്ഷിക്കഥ നന്നായി ട്ടോ

ആത്മ/പിയ said...

ഒരു കഥ കേട്ട് ഉറങ്ങാന്‍ എത്ര കാലമായി
മോഹിക്കുന്നു. ഇനി ഈ ജന്മം നടക്കില്ലെന്നു
കരുതിയതാണ്. ഇനിയിപ്പം ചത്താലും വേണ്ടില്ല
സമാധാനമായി പോയി ഉറങ്ങട്ടെ,

പറയാന്‍ മറന്നു, വളരെ വളരെ നല്ല കഥ.
ഉള്ളിലും അതിനുള്ളിലുമൊന്നുമുള്ളതൊന്നും അറിയില്ലെങ്കിലും. നന്ദി.

ഭൂമിപുത്രി said...

പക്ഷിക്കൂട്ടത്തിലും മുറച്ചേറുക്കനും പെണ്ണുമൊക്കെ
ഉണ്ട് ല്ലേ?

Anonymous said...

എക്സ്ക്യുസ്‌ മീ... ലേറ്റ്‌ അയി പോയി...ഒന്നു ക്ഷെമി, എന്റെ ചേച്ചി....

ഈ.. ഒറ്റകാലന്റെ ഒരു കാര്യം... വനമ്പാടി പോയെങ്കില്‍ പോട്ടേ... "എന്റെ നമ്പറും വരും" എന്നു പറഞ്ഞ്‌ കാത്തിരിക്കാന്‍ പാടില്ലയിരുന്നോ???? തല തല്ലി ചത്തേക്കണ്‌... അഹങ്കാരി!!!....

സ്മിത ചേച്ചി... ഈ വനമ്പാടിക്ക്‌ ഇപ്പോഴത്തെ പെണ്‍പിള്ളേരുടെ.. അതേ സ്വഭാവം.... ബുദ്ധിജീവിയേയും,സുന്ദരനേയും,സല്‍സ്വഭാവിയേയും ഒന്നും വേണ്ട....അവര്‍ക്ക്‌ അറ്റ്രാക്ഷന്‍... റൗഡി,ഗുണ്ടാതലവന്‍,മൂശേട്ട സ്വഭാവക്കാരന്‍,മാറാരോഗി... ആ റെയിഞ്ച്‌ ആണ്‌...

കഥ കലക്കി ചേച്ചി...
Tin2
:D

സഹയാത്രികന്‍ said...

ഒരു ജീവിതം വേസ്റ്റായി.... :)

ഗീത said...

ഈ പക്ഷിപ്രേമകഥ ഭയങ്കര ഇഷ്ടമായി.
മനുഷ്യരെപ്പോലെ തന്നെ പക്ഷികള്‍ക്കും പ്രേമവും പ്രേമ നൈരാശ്യവും ആത്മഹത്യയുമൊക്കെയുണ്ടല്ലേ?

PIN said...

ഒറ്റക്കാലന്റെ അന്ത്യവും, വാനം പാടിയുടെ വികലാഗ ശിശുവും കഷ്ടമായിപ്പോയി.

പക്ഷിപ്പനിയുടെ കാലമാണ്‌ സൂക്ഷിക്കണം കെട്ടോ..

Dileep said...

അതെന്താ റ്റീച്ചറെ ആ സന്യാസിയുടെ അനുഗ്രഹം ഒട്ടും ആക് റ്റീവ് ആകാഞ്ഞത്? വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു,:)

ശ്രീ said...

കഥ ആണെങ്കിലും നന്നായി സ്മിതേച്ചീ... ആ സന്യാസിയുടെ അനുഗ്രഹം ഏറ്റത് ഒരു പ്രത്യേക രീതിയിലായിപ്പോയല്ലേ...

ratheesh ok madayi (Kannur) said...

oru nalla kadh...othiri eshtamayi..thudaruga

വേണു venu said...

അമ്മയുടെ മടിയിലിരുന്ന് ഒരു കഥ കേട്ടതു പോലെ. ഇഷ്ടമായി...

പരിമിധി = പരിമിതി

പിരിക്കുട്ടി said...

kadhakari...

pakshikalude idayil anganonnum illatto...
oro nunakadhayumayi vannekkunnu..
hhhhhmm
athittangalem vidaruthu

വരവൂരാൻ said...

മനസ്സിനുള്ളിലെ ഇളനീര്‍ മധുരത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള സ്നേഹത്തെ, ആത്മാവിനെ തട്ടിയുണര്‍ത്തുന്ന തരത്തിലുള്ള ഏതെങ്കിലും ഒരു മോഹം
മനോഹരമായിരിക്കുന്നു, ആശംസകളോടെ

കായംകുളം കുഞ്ഞാട് said...

എനിക്ക് ഒരു കാര്യം മാത്രം മനസ്സിലായില്ല...ആ ഒറ്റ കാലന്‍ പക്ഷി ചത്തു പോയിട്ടും വാനമ്പാടിക്ക് എങ്ങനെ ഒറ്റകാലന്‍ കുഞ്ഞു പിറന്നു? How is that possible? hehe...

പൈങ്ങോടന്‍ said...

നല്ല കഥ. സന്യാസിയുടെ റോള്‍ കമന്റിലൂടെ വിശദമാക്കിയത് നന്നായി .കുഞ്ഞാട് അതു വായിച്ചിലെന്നു തോന്നുന്നൂ.കുഞ്ഞാടേ അത് വായിച്ചാല്‍ മനസ്സിലാവും യേത്.. :)

പിന്നെ ഇതിലെ ചിത്രങ്ങള്‍ സ്മിത തന്നെ എടുത്തതോ അതോ നെറ്റില്‍ നിന്ന് എടുത്തതോ?
നെറ്റില്‍ നിന്ന് എടുത്തതാണെങ്കില്‍ ആ സൈറ്റിന്റെ ലിങ്ക് ചിത്രത്തോടൊപ്പം കൊടുക്കൂ.അതല്ലേ അതിന്റെ ഒരു ഒരു ..യേത് :)

Sands | കരിങ്കല്ല് said...

ഓകെ ഓകെ.. ചോദിക്കുന്നില്ല..
ഉത്തരം മനസ്സിലാവേം ചെയ്തു. പോരേ? :)

റിയല്‍ ലൈഫില്‍ നിന്നും ആര്‍ജ്ജവം ഉള്‍ക്കൊണ്ടാണോ കഥ... (അല്ലാ.. ഈ ചോദ്യവും പാടില്ലെന്നുണ്ടോ?) :)

Sands | കരിങ്കല്ല് said...
This comment has been removed by the author.
Sands | കരിങ്കല്ല് said...
This comment has been removed by the author.
Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഒരാള്‍ക്കും സ്വയം കഴുത്തു ഞെരിച്ചു മരിക്കാന്‍ കഴിയില്ല,അതുപോലെ ഒരു പക്ഷിക്കും തലതല്ലി.... (കുട്ടിക്ക്‌ ഈയിടെയായി ഒരുപാട്‌ കഥകള്‍ പറഞ്ഞു കൊടുക്കുന്നുണ്ടല്ലേ?)

Ranjith chemmad / ചെമ്മാടൻ said...

നന്നായിട്ടുണ്ട് ............

smitha adharsh said...

രാമചന്ദ്രന്‍ :കമന്റ് നു നന്ദി കേട്ടോ...പക്ഷികളുടെ ഭാഷയൊന്നും എനിക്ക് വശമില്ല കേട്ടോ..ഇതൊരു കഥയല്ലേ...

എഴുത്തുകാരി chechee : എന്നാലും,ചോദിക്കാമായിരുന്നു...വല്ല "കുനുഷ്ട്" ചോദ്യമാണോ എന്നോട് ചോദിക്കാന്‍ വച്ചത്?
നന്ദി,പോസ്റ്റ് വായിച്ചതിനും,കമന്റിയതിനും,

കാവലാന്‍ : ഇത്തിരി സീരിയസ് ആയിക്കൊട്ടെന്നു വച്ചു.നന്ദി കമന്റ് നു.

ഗോപക് : ഫെയറി ടെയില് പോലെ രസമായിരുന്നോ...ഇവിടെ ബാക്കി കമന്റ് അടിച്ചവരൊന്നും കേള്‍ക്കണ്ട.എന്നാലും,ഇങ്ങനെ പൊക്കി പറയുന്നതു കേള്‍ക്കാന്‍ ഒരു സുഖമുണ്ട് കേട്ടോ.നന്ദി കമന്റ് നു..

കോറോത്ത് : ഇങ്ങനെ വന്നു ചിരിച്ചതിനു നന്ദിയുണ്ട് ട്ടോ.

ജിവി : ഇടയ്ക്കൊക്കെ ഇത്തിരി ഫാന്റസി യും വേണ്ടേ? പണ്ടേ,എനിക്കീ ഫാന്റസി വേള്‍ഡ് നോട് ഇത്തിരി ഇഷ്ടം കൂടുതലാ...നന്ദി,ഈ കമന്റ് നും.വായനയ്ക്കും.

പ്രിയ : നന്ദി കേട്ടോ...കഥ ഇഷ്ടമായി എന്ന് പറഞ്ഞതിന്...

ആത്മ: കഥ കെട്ട് ഉറങ്ങണോ? ഇങ്ങോട്ട് പോരൂട്ടോ..പോരുമ്പോള്‍,ആ കുട്ടി പട്ടാളതിനെയും ഒപ്പം കൂട്ടിക്കോളൂ..ഞാന്‍ കഥ പറഞ്ഞുരക്കാന്‍ എക്സ്പെര്‍ട്ട് ആണ്.വേറെ നിവൃത്തിയില്ലാത്തത് കൊണ്ടു എക്സ്പെര്‍ട്ട് ആയിപ്പോയതാ ട്ടോ.നന്ദി ഇവിടെ വന്നതിനു.

smitha adharsh said...

ഭൂമിപുത്രി : ഇതെന്തൊരു ചോദ്യമാ? പക്ഷികള്‍ ,പിന്നെ ആകാശത്ത് നിന്നു പൊട്ടി വിരിയ്വോ?അവര്ക്കു അമ്മേം,അച്ഛനും...ഒക്കെ ഇല്ലേ?അപ്പൊ,പിന്നെ അവര്‍ക്കിടയില്‍ മുറചെറുക്കനും,മുറപ്പെണ്ണും ഒക്കെ ഉണ്ടാവില്ല്യെ?
നന്ദി കേട്ടോ..ഇവിടെ വന്നതിനും,പോസ്റ്റ് വായിച്ച്ടതിനും,കമന്റിയതിനും.

ടിന്റു കുട്ടാ : എന്റെ പക്ഷിക്കഥയെപ്പറ്റി ഇത്ര കീറി മുറിച്ചു ഒരു അപഗ്രഥനം നടത്തുമെന്ന്‌ ഞാന്‍ പ്രതീക്ഷിച്ചതെയില്ല..ഹി..ഹി..ഹി..ചുമ്മാ എഴുതിയതാണേ..
കഥ കലക്കിയെന്നു പറഞ്ഞതിന് ഒരു സ്പെഷ്യല്‍ താന്ക്സ്.

സഹയാത്രികന്‍ : അതെ..അതെ..അങ്ങനെ ഒരു ജീവിതം വേസ്റ്റ് ആയി.
എന്ത് ചെയ്യാം..വിഷയം പൈങ്കിളി ആയിപ്പോയില്ലേ..

ഗീത ചേച്ചി : നന്ദി കേട്ടോ..ഇവിടെ വന്നതിനു.
പക്ഷികള്‍ക്കിടയില്‍,പ്രേമവും,പ്രേമ നൈരാശ്യവും,ആത്മഹത്യയും ഒക്കെ കാണുമായിരിക്കും.

പിന്‍: പക്ഷിപ്പനിയും,പക്ഷിക്കഥയും ആയി എന്ത് ബന്ധം?
എന്നാലും,താന്ക്സ് ഉണ്ടേ...പോസ്റ്റ് വായിച്ചല്ലോ...കമന്റ് ഇട്ടല്ലോ..നല്ല കുട്ടി.

ദിലീപ് : ആ സന്ന്യാസീടെ അനുഗ്രഹം ആക്ടീവ് ആയില്ലേ?
ഓരോരുത്തര്‍ ഓരോ രീതിയിലല്ലേ,കഥ വായിച്ചു മനസ്സില്‍ പതിപ്പിക്കുന്നത്?
നന്ദി കമന്റ് നു.

smitha adharsh said...

ശ്രീ : അതെ..ശ്രീ ..വരം ഏറ്റത് വേറൊരു തരത്തില്‍ ആയിപ്പോയി.ശ്രീയ്ക്ക് കഥ പിടി കിട്ടി..അപ്പൊ,ഞാന്‍ ഉദ്ദേശിച്ചത് മനസ്സിലായി അല്ലെ?
നല്ല കുട്ടി...നന്ദി കേട്ടോ..കമന്റ് നു.

രതീഷ്‌ : നന്നായി എന്ന് പറഞ്ഞതിന് നന്ദി കേട്ടോ.

വേണു : ഇതു എന്റെ മടിയിലിരുന്നു കഥ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വാവയ്ക്ക് വേണ്ടി പറഞ്ഞു തുടങ്ങിയതാ.പക്ഷെ,ഈ "ഒറ്റക്കാലന്‍" എന്ന് കേട്ടപ്പോഴേ,അവള് വേണ്ടെന്നു പറഞ്ഞു.രണ്ടു കാലും ഉണ്ടെങ്കില്‍ അവള്ക്ക് കഥ കേട്ടാല്‍ മതി എന്ന്.ഒറ്റക്കൊമ്പോട് കൂടിയ ഗണപതിയെപ്പോലും അവള്ക്ക് വേണ്ട.രണ്ടു കൊമ്പും വേണംത്രെ.
പിന്നെ,ആ പരിമിധി...അതിനൊരു സോറി..കറക്റ്റ് ചെയ്തോളാം
നന്ദി..കമന്റ് നും,തിരുത്തലിനും.

പിരിക്കുട്ടി:കഥാകാരി എന്ന് എന്നെ കളിയാക്കി വിളിചാലുണ്ടല്ലോ..!!!
ന്നാലും,എനിക്കിഷ്ടായി..കളിയാക്കീതാനെങ്കിലും സാരല്യ..ഇതൊരു നുണക്കഥ തന്നെയാണ്..അങ്ങനെ പേരിടണം എന്ന് വിചാരിച്ചതാ..പിന്നെ,എന്തിനാ നുണക്കഥ എഴുതിയത് എന്ന് ചോദിച്ചു തല്ലാന്‍ വന്നാലോ എന്ന് പേടിച്ചാ പേരു മാറ്റിയത്. അത് കണ്ടു പിടിച്ചു അല്ലെ?മിടുക്കി.
ഒറ്റ ഒന്നിനേം വെറുതെ വിടില്ല.

വരവൂരാന്‍ : നന്ദി..ഇവിടെ വന്നു,ഈ പോസ്റ്റ് വായിച്ചു കമന്റ് ഇട്ടതിനു.ഇനിയും,വരണം..

ജിജ സുബ്രഹ്മണ്യൻ said...

കഥ വായിച്ചു,,,ഇഷ്ടപ്പെട്ടു..

smitha adharsh said...

കായംകുളം കുഞ്ഞാടെ : കഥ നന്നായി വായിച്ചിട്ടും മനസ്സിലായില്ലേ?
എന്റെ കഥ തോറ്റു...തോറ്റു തൊപ്പിയിട്ടു.
നന്ദി..ഈ ചോദ്യത്തിനും,കംമെന്റ്നും.

പൈങ്ങോടന്‍ : കമന്റ് ലെ ആദ്യത്തെ പാരാഗ്രാഫില്‍ എന്നോടൊപ്പം നിന്നതിനു നന്ദി.
ഇനി,രണ്ടാമത്തെ പാരഗ്രാഫിനുള്ള ഉത്തരം...സത്യമായിട്ടും,ഈ ചിത്രം ഞാന്‍ എടുത്തതല്ല..ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നു ചൂണ്ടിയതാണ്.ഇപ്പൊ,പോയി അത് ശരിയാക്കാം.സോറി..
പറയാന്‍ വിട്ടു..താന്ക്സ്..

കരിങ്കല്ലേ : തേങ്ങ ഉടച്ചതിന് നന്ദി പറയാന്‍ വിട്ടു.
റിയല്‍ ലൈഫില്‍ നിന്നും ആര്‍ജ്ജവം ഉള്‍ക്കൊണ്ടാണോ കഥ... (അല്ലാ.. ഈ ചോദ്യവും പാടില്ലെന്നുണ്ടോ?) :)
ഈ ചോദ്യത്തിന് ഉത്തരം : റിയല്‍ ലൈഫില്‍ നിന്നും ആര്‍ജ്ജവം ഉള്‍ക്കൊണ്ടു എഴുതിയ കഥയല്ല.ഈ ചോദ്യം ചോദിച്ചു ഇനി ഈ വഴി വന്നാല്‍ ഞാന്‍ നല്ല കരിങ്കല്ല് പെറുക്കി ഏറിയും.കേട്ടോ..
ഈ ചോദ്യവും പാടില്ല എന്നുണ്ട്.പക്ഷെ,ഇയാള് കേറി പാടിപ്പോയല്ലോ..!!

ജിതെന്ദ്രകുമാര്‍ : ഒരാള്‍ക്കും സ്വയം കഴുത്തു ഞെരിച്ചു മരിക്കാന്‍ കഴിയില്ല,അതുപോലെ ഒരു പക്ഷിക്കും തലതല്ലി....
ഇതൊരു കഥയല്ലേ...അതില്‍ ഞാന്‍ ആ പക്ഷി,തല തല്ലി ചത്തെന്നു എഴുതിപ്പോയില്ലേ..?? ഇനി എന്ത് ചെയ്യും?സാരമില്ല..അടുത്ത കഥയില്‍ അങ്ങനെ എഴുതില്ല കേട്ടോ.
നന്ദി കമന്റ് നു.

രഞ്ജിത്ത് : നല്ല കുട്ടി...ഇങ്ങനെ കഥ വായിച്ചു നല്ലത് പറഞ്ഞതിന് താന്ക്സ്..

smitha adharsh said...

കാന്താരി ചേച്ചീ: ഇടയില്‍ വന്നത് കണ്ടില്ലായിരുന്നു ..
കമന്റ് നു നന്ദി ട്ടോ.

നിരക്ഷരൻ said...

ഇതുപോലുള്ള കഥകള്‍ ഇമവെട്ടാതെ കേട്ടിരിക്കുന്ന ഒരു പ്രായമുണ്ട്. അക്കാലത്തേക്ക് ഒന്ന് മടങ്ങിപ്പോകാന്‍ പറ്റിയെങ്കിലോന്ന് വെറുതെ ഒന്ന് ആശിച്ചുപോയി :)

നിലാവ് said...

കഥ കൊള്ളാം...

എന്നാലും..ഒറ്റക്കാലന്‍ തല തല്ലി ചവന്ടായിരുന്നു...

oru mukkutti poovu said...

ഇവിടെ ചൂടിനു ഒരു കുറവുമില്ല ... ചൂടേറ്റു തളര്‍ന്നിരിക്കുമ്പോള്‍ ഒരു ചെറു കാറ്റ് അതും തണുപ്പുള്ള സുഖമുള്ള കാറ്റ്...കഥ നന്നായി .
ഭാഗ്യം ..
അനുഗ്രഹം ഉണ്ടായതുകൊണ്ട് മൂന്നു വര്ഷം കഴിഞ്ഞാലും അത് സാധിച്ചു...

അജയ്‌ ശ്രീശാന്ത്‌.. said...

"ഒടുവില്‍ ആയിരം കാതങ്ങള്‍ക്കകലെയായി ഉണ്ടായിരുന്ന കീഴ്ക്കാം തൂക്കായ പാറക്കെട്ടുകല്‍ക്കിടയിലെ ഒരപൂര്‍വ്വ പക്ഷിക്ക് മാത്രം ഉത്തരം നല്‍കാനായി."മൂന്ന്‌ വര്‍ഷം മുന്നത്തെ ചിങ്ങനിലാവില്‍,ഒരു ഒറ്റക്കാലന്‍ പക്ഷി ഉറക്കെയുറക്കെ കേണുകൊണ്ട് പാറയില്‍ തലതല്ലി ചത്തെന്ന്‌" !!!"

പക്ഷികള്‍ക്കുമുണ്ട്‌...ജീവിതം
നൊമ്പരങ്ങളും ആഹ്ലാദവും
വിരഹവും പിന്നെ മരണവും
അവയ്ക്കും ഏറ്റുവാങ്ങേണ്ടിയിരിക്കുന്നു...
നന്നായിരിക്കുന്നു..സ്മിതാ..
ഒറ്റക്കാലന്‍ പക്ഷിയുടെ
മനോഹരമായ കദനകഥ.

ആശംസകള്‍...

Jayasree Lakshmy Kumar said...

."ഇവന്‍ ജന്മനാ ഒറ്റക്കാലനാണോ?അതോ,രണ്ടു കാലിലൊന്ന് പോയതാണോ?ഒറ്റക്കാലുള്ള പക്ഷിയുണ്ടോ?‘

എനിക്കു മനസ്സിലായി. ജന്മനാ ഒറ്റക്കാലനാ
[പൊള്ളുന്നൊരു കഥാതന്തു മനസ്സിൽ കിടക്കുമ്പോൾ ഒരു മുത്തശ്ശിക്കഥ പോലെ സമാനമായ ഒരു കഥ ഇവിടെ]
കഥ അതിമനോഹരം.ഗൂഗിൾ സെർച്ചിൽ നിന്നു ചൂണ്ടിയ ചിത്രങ്ങളും

raadha said...

കഥ വായിച്ചു. അല്പം പൈംകിളി അല്ലെ കഥ? എന്നാലും വായിക്കാന്‍ രസമുണ്ട്.
ആശംസകള്‍.

പെണ്‍കൊടി said...

പക്ഷികളും‌ മനുഷ്യരെ കണ്ട്‌ ഓരോന്നൊക്കെ പഠിച്ചിട്ടുണ്ടല്ലോ...
എന്താ കഥ !!!!

Kunjipenne - കുഞ്ഞിപെണ്ണ് said...

കഥയില്‍ സംശയം പാടുണ്ടോ?
സാറാമ്മയുടെ നാട്ടിലേക്ക് പരുക്കനും ഒറ്റയാനുമായ കുട്ടന്‍ പിള്ള കടന്നുവരുന്നു. അവര് തമ്മില്‍ ഡിങ്കോലാഫിയാകുന്നു. തൊമ്മിക്കുഴീലെ പള്ളീലച്ചന്‍ അവരുടെ കല്ല്യാണം നടത്തികൊടുക്കാമെന്നേല്‍ക്കുന്നു.ടണ്ടടൈ..
ഇതറിഞ്ഞ സാറാമ്മയുടെ മൊറച്ചറുക്കനെത്തുന്നു..ഫീരുവായ കുട്ടന്‍ പിള്ള പാത്തുപോയി ആത്മഹത്യ ചെയ്യുന്നു..ടണ്ടടൈ..
ഫക്ഷെ ഒരു തമ്ശയം 3 വര്‍ഷം ഒരാളെ മനസ്സിവച്ചോണ്ടിരുന്നാ അതേകണക്കുള്ള കൊച്ചൊണ്ടവുമൊ?
ആ.. അത് പുളുവാ...ടണ്ടടൈ..

ആദര്‍ശ്║Adarsh said...

ഒറ്റക്കാലന്റെ കഥ ഇഷ്ടപ്പെട്ടു..
ആ ചിത്രങ്ങള്‍ കഥയ്ക്ക് ഒരു ഫീല്‍ ഉണ്ടാക്കുന്നുണ്ട്..

പിരിക്കുട്ടി said...

ambadi kallippenne?

Sarija NS said...

ന്നാലും സ്മിതേച്ചി ആ ഒറ്റക്കാലന്‍ പക്ഷിയെ കൊല്ലണ്ടായിരുന്നു. :( എനിക്കിഷ്ടപ്പെട്ടായിരുന്നു

Unknown said...

ബൂലോകത്തെ ചുറ്റിക്കറക്കങ്ങള്‍ക്കിടയില്‍ ഇന്നേ ഇങ്ങോട്ടൊന്നെത്തി നോക്കാനൊത്തുള്ളൂ.. പക്ഷി കഥ എന്ന തലക്കെട്ട് കണ്ടപ്പൊ ഇതു വല്ല കുട്ടിക്കഥയോ യക്ഷിക്കഥയൊ ആകുംന്നാ വിചാരിച്ചേ.. കഥയില്‍ ചോദ്യമില്ലാന്ന് മുന്‍കൂറായി തന്നെ നയം വ്യക്തമാക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ തല്‍ക്കാലം ഒന്നും ചോദിക്കുന്നില്ല. എന്തായാലും പക്ഷിക്കഥ നന്നായി..
ആശംസകള്‍.

annamma said...

ഇതു വായിച്ചപ്പോള് വി.ഡി. രാജപ്പന്റെ ഒരു കോമഡി കഥാപ്രസഗം ആണ് ഓര്മ്മ വന്നതു. പിന്നെ “വൈറ്റ് ലഗോണ്” എന്ന വിളിയും.

smitha adharsh said...

നിരക്ഷരന്‍ ചേട്ടാ : എന്റെ കഥ കുട്ടിക്കാലത്തിലേയ്ക്ക് കൊണ്ടു പോയോ?അപ്പൊ, എനിക്ക് സന്തോഷിക്കാം അല്ലെ?കമന്റ് നു നന്ദി.

നിലാവ് : ഒറ്റക്കാലന്‍ ചാവണ്ടായിരുന്നു..എഴുതി വന്നപ്പോ,അങ്ങനെ വന്നു പോയതാ..അഭിപ്രായത്തിന് നന്ദി.ഇനിയും വരൂ,ഇതിലെ..

മുക്കൂറ്റി പൂവേ : കഥ ഇഷ്ടമായി എന്നറിയിച്ചതില്‍ സന്തോഷം...കേട്ടോ

അമൃതാ വാര്യര്‍ : കഥ വായിച്ചതിനും,കമന്റിയതിനും നന്ദി.

ലക്ഷ്മി : കമന്റ് നു നന്ദി.അപ്പൊ,ജന്മനാ ഒറ്റക്കാലന്‍ ആണ് അല്ലെ?എനിക്കും അങ്ങനെ തോന്നി.

രാധ : അതെ..അതെ.അല്പം അല്ല,അസ്സലായി പൈങ്കിളി തന്നെ.ഇഷ്ടപ്പെട്ടതില്‍ സന്തോഷം..

പെണ്‍കൊടി : അതെ.. അതെ... പക്ഷികളും,മനുഷ്യരെ കണ്ടു ഓരോന്നൊക്കെ പഠിച്ചു തുടങ്ങി..

കുഞ്ഞി പെണ്ണ് : കഥയില്‍ സംശയം പാടില്ല.
3 വര്‍ഷം ഒരാളെ മനസ്സിവച്ചോണ്ടിരുന്നാ അതേകണക്കുള്ള കൊച്ചു ഉണ്ടാവ്വോ?
ആ....എനിക്കറിയില്ല..പുളു എന്ന് തോന്നിയോ? പുളുവെങ്കില്‍..പുളു..

smitha adharsh said...

ആദര്‍ശ് : കഥ ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ സന്തോഷം..
കഥയ്ക്ക്‌ ഒരു ഫീല്‍ ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നു കിട്ടി..

പിരിക്കുട്ടി : ശ്ശൊ! ഞാന്‍ ശരിക്കും കള്ളിപ്പെണ്ണ് ആണോ?ന്നാലും എനിക്കിഷ്ടായി..അങ്ങനെ വിളിച്ചത്.

സരിജ : ഒറ്റക്കാലന്‍ പക്ഷിയെ വേണംന്നു വിചാരിച്ചു കൊന്നതല്ല കേട്ടോ.അങ്ങനെ അബദ്ധത്തില്‍ വന്നുപോയതാ

പുടയൂര്‍ : ഇങ്ങോട്ട് വന്നതില്‍ സന്തോഷം..സംശയം ചോദിച്ചു എന്നെ കശാപ്പ് ചെയ്യാതിരുന്നതിനു നന്ദി.ആശംസകള്‍ക്ക് പ്രത്യേകം നന്ദി.

അന്നമ്മ : വി.ഡി.രാജപ്പന്റെ ആ കോമഡി കഥാപ്രസംഗം കേള്‍ക്കാനുള്ള ആ ഭാഗ്യം എനിക്ക് ഇതേ വരെ സിദ്ധിച്ചിട്ടില്ല.
പിന്നെ,ആരോടും പറയണ്ട..ഈ കഥാ പ്രസംഗം എനിക്ക് പണ്ടു തൊട്ടേ ഇഷ്ടമല്ല.സ്കൂളിലൊക്കെ യൂത്ത് ഫെസ്ടിവലിന് കഥാ പ്രസംഗം മത്സരം ഉണ്ടാവില്ലേ.. അത് തുടങ്ങുമ്പോഴേ,ഞാന്‍ എണീറ്റ്‌ ഓടും.
അതുകൊണ്ട്,"വൈറ്റ് ലഗോണ്‍" എന്ന വിളിയും കേട്ടിട്ടില്ല.ഇവിടെ വന്നു കമന്റ് അടിച്ചതിനു നന്ദി കേട്ടോ.ഇനിയും വരണം.

poor-me/പാവം-ഞാന്‍ said...

appol andhamaayi angu vaayichekkaam allyo?
With regards poor-me
www.manjaly-halwa.blogspot.com

അശ്വതി/Aswathy said...

ithu kollalo....

സ്മിജ said...

സ്മിതേച്യേ, ഇയ്ക്ക് കഥ ഇഷ്ടായീട്ടോ.
പാവം ഒറ്റക്കാലന്‍.. (കാലനല്ലാ‍ലോ?)

ചേച്ചീം ചൂണ്ടല് തൊടങ്ങ്യോ? (പടേയ്..)
(വെറുത്യാട്ടോ).

കഥ നല്ല ഇഷ്ടായീ. കണ്ണിക്കണ്ട മിഠായീടേം പടട്ട് ആളോളെ പറ്റിക്കാണ്ട് ഇങ്ങനത്തെ കഥെഴുത്യാപ്പോരേ ന്റെ ചേച്ച്യേ?

സ്നേഹത്തോടെ...

രസികന്‍ said...

ഒറ്റക്കാലൻ ആളുകൊള്ളാമല്ലൊ....
ഞാൻ കഥേൽ ഒരു കൊസ്ത്യനും ചോദിക്കുന്നില്ലേ...
എന്തിന് . ഞാൻ ഇതിലെ വന്നിട്ടുപോലുമില്ല.

നന്നായിരുന്നു ആശംസകൾ

ജഗ്ഗുദാദ said...

സ്മിത,
മനോഹരവും ഹൃദയ സ്പര്ശിയും ആയിരിക്കുന്നു ഈ കഥ.. കഥയുടെ അടുക്കും ചിട്ടയും ഭംഗിയും ഒക്കെ ഉണ്ട് ഈ കഥയ്ക്ക്.. ഗംഭീരം എന്നെ എനിക്ക് പറയാനുള്ളൂ.. ട്രാജഡി ആയതുകൊണ്ട് മാത്രം ഞാന്‍ ഒരു മാര്‍ക്ക് കുറയ്ക്കും...അപ്പൊ ധ പത്തില്‍ ഒരു ഒന്‍പതു മാര്‍ക്ക് അങ്ങ് പിടിച്ചാലും...

സസ്നേഹം
ജഗ്ഗു ദാദ

smitha adharsh said...

പാവം ഞാന്‍ : അപ്പൊ,അന്ധമായി അങ്ങ് വായിച്ചു അല്ലെ?
നന്ദി..

അശ്വതി : ശരിക്കും കൊള്ളാമോ?കമന്റിയതിനു നന്ദി.

സ്മിജ : ഞാന്‍ പടങ്ങള്‍ പണ്ടു തൊട്ടേ ചൂണ്ടല്‍ പരിപാടി തന്നെയായിരുന്നു..
മിഠായി പടങ്ങള്‍ ഇട്ടു പറ്റിക്കുന്നതിലും നല്ലത്, ഇങ്ങനത്തെ കഥ തന്നെ..പക്ഷെ,ഈ സൈസ് കഥ എപ്പോഴും വരണ്ടേ?
കമന്റ് നു നന്ദി.

രസികന്‍ ചേട്ടാ : ഇതിലെ വന്നിട്ട് പോലും ഇല്ല..അതിന് പ്രത്യേകം നന്ദി..ക്വസ്റ്യന്‍ ചോദിക്കാതത്തിനു വേറെ ഒരു നന്ദിയും..

ജഗ്ഗുവേ : പത്തില്‍ ഒന്‍പതു മാര്‍ക്ക് തന്നല്ലോ..ധാരാളം..നന്ദി..നന്ദി..നന്ദി...ഇനിയും വരൂ ഇതിലെ..

ത്രിശ്ശൂക്കാരന്‍ said...

നല്ല കത. ഇത് നല്ല കത.

ടീച്ചറേ..എനി ഒരു കാക്കേടെ കത പറയൊ?

ത്രിശ്ശൂക്കാരന്‍ said...

നല്ല കത. ഇത് നല്ല കത.

ടീച്ചറേ..എനി ഒരു കാക്കേടെ കത പറയൊ?

മാംഗ്‌ said...

ഈ കഥ കാണാൻ കുറച്ചു വൈകി കഴിഞ കുറെ ദിവസങ്ങളായി പരീക്ഷയും പിന്നെ 3 കോർട്ടർ റിപ്പോർട്ടും ഒക്കെ ആയിട്ടു തിരക്കിലായിരുന്നു പിന്നെ ഇവിടത്തെ മിഷൻ കഴിയാറായി അടുത്തു സുഡാനായിരിക്കു എന്നറിഞ്ഞതു മുതൽ ഒരു ടെൻഷൻ. അതിനിടയിൽ ഒരു പാട്‌ പേരു പുതിയ പോസ്റ്റിട്ടു പലതും വായിച്ചെൻകിലും കമന്റൊന്നും ഇട്ടില്ല. അതിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല എന്നതാണു സത്യം അതുകൊൻടെന്തുപറ്റി ഒരു പുതിയ പോസ്റ്റ്‌ ഇട്ടിട്ടു ഒരു കുഞ്ഞിനെ പോലും ആവഴി എങ്ങും കൻടില്ല.

Unknown said...

katha vaayichu.\\

O.T -athinidakku eppozha a/c sectionil joli kittiyathu?

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

കൊള്ളാം സ്മിതെ. പഴയ വീഞ്ഞ് ആണെങ്കിലും, പുതിയ കുപ്പി വളരെ നന്നായി.

കുഞ്ഞന്‍ said...

സ്മിതാജീ..

കഥ വളരെ ഇഷ്ടമായി..കഥയിലൂടെ ഒരു പാട് കാര്യങ്ങള്‍ പറയുന്നു. സ്നേഹത്തിനു മുന്നില്‍ ജാതിയും അംഗവൈകല്യങ്ങളും പ്രതിബന്ധമായി വരുന്നില്ലെന്നും സ്നേഹം അനശ്വരമാണെന്നും കഥ തെളിയിക്കുന്നു.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ വേറൊരാളെ മാത്രം ധ്യാനിച്ചിരുന്നാല്‍ ആ ആളിന്റെ മുഖഛായ ഉണ്ടാകുമെന്ന് എവിടെയൊ വായിച്ചിട്ടുണ്ട്. അതുപോലെ സംഗീതം വായന വരയ്ക്കല്‍ എന്നിവ ഗര്‍ഭകാലത്ത് ഉപയോഗിച്ചാല്‍ അത് കുട്ടിയിലേക്കും പകര്‍ന്നു കിട്ടുമെന്നും കേള്‍ക്കുന്നു. പിന്നെ ഒരു സിനിമയിലും ഇതേ പ്രമേയം (കുഞ്ഞിന്റെ ജനിതക ഛായ)വന്നിട്ടുണ്ട്. ഏതൊരുവനെ നിനച്ചിരുന്നാലും വരുന്നവരൊക്കെ അവനാണെന്നു തോന്നും എന്നൊരു പഴഞ്ചൊല്ലും ഇതോടൊപ്പം കൂട്ടി വായിക്കാം.

നല്ല ആഴമുള്ള കഥ..ഓരോ വരികളും ബുദ്ധിപൂര്‍വ്വം എഴുതിയിരിക്കുന്നു..ഇത് എന്റെ കാഴ്ചപ്പാട് മാത്രം.

Anil cheleri kumaran said...

വായിച്ചു ഇഷ്ടപ്പെട്ടു

--xh-- said...

എന്റെ മാഷെ - ഇതു കുറച്ചു സെന്റി ആയല്ലോ... നന്നായിട്ട് എഴുതിയിരിക്കുന്നു...

panchami pavithran said...

സ്കൂളില്‍ വച്ചു ക്ലാസ് ടൈമില്‍ നിന്റെ കഥ വായിച്ചു എത്ര ചിരിച്ചിരിക്കുന്നു..ഞാന്‍?
ആദ്യമായാണ് ഒരു ബ്ലോഗിന് കമന്റ് ഇടുന്നത്..
എല്ലാ പോസ്റ്റും വായിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതു,"അച്ഛമ്മ"യും,"തോട്ടരികിലെ വീട്" ഉം ആണ്.
നീ എഴുത്ത് കേട്ടോ.നമുക്കു ഇനിയും ക്ലാസ് കട്ട് ചെയ്യാന്‍ വേണ്ടി story writing competition nu പോകാം.നീ തന്ന ലിങ്ക് വച്ചു മലയാളം ടൈപ്പ് ചെയ്യുന്നു.മൊശമില്ല അല്ലെ..നീ ഷമി..so,sorry dear

panchami pavithran said...

സ്കൂളില്‍ വച്ചു ക്ലാസ് ടൈമില്‍ നിന്റെ കഥ വായിച്ചു എത്ര ചിരിച്ചിരിക്കുന്നു..ഞാന്‍?
ആദ്യമായാണ് ഒരു ബ്ലോഗിന് കമന്റ് ഇടുന്നത്..
എല്ലാ പോസ്റ്റും വായിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതു,"അച്ഛമ്മ"യും,"തോട്ടരികിലെ വീട്" ഉം ആണ്.
നീ എഴുത്ത് കേട്ടോ.നമുക്കു ഇനിയും ക്ലാസ് കട്ട് ചെയ്യാന്‍ വേണ്ടി story writing competition nu പോകാം.നീ തന്ന ലിങ്ക് വച്ചു മലയാളം ടൈപ്പ് ചെയ്യുന്നു.മൊശമില്ല അല്ലെ..നീ ഷമി..so,sorry dear

Senu Eapen Thomas, Poovathoor said...

ശൊ ഇതു തല വേദനയാകും. ഒരു അഭയാകേസ്‌ ഇതു വരെ തെളിയിക്കാന്‍ പറ്റാത്ത നമ്മുടെ നാട്ടില്‍ ഇനി ഒരു ഒറ്റകാലന്‍ പക്ഷിയുടെ ദിവ്യ ഗര്‍ഭം തേടി ഉത്തരം കണ്ടെത്താന്‍ മനേകാ ഗാന്ധിയെ ഏല്‍പ്പിച്ചാല്ലോ...പുള്ളിക്കാരിയാകുമ്പോള്‍ ഈ കുഞ്ഞിനു ഒരു പക്ഷെ പഠിത്തതിനു വേണ്ട സ്കോളര്‍ഷിപ്പ്‌, വികലാംഗ പെന്‍ഷന്‍ മുതലായവ റെഡിയാക്കും..നമ്മള്‍ക്ക്‌ നോ ടെന്‍ഷന്‍.

എനിക്ക്‌ വലുതാകുമ്പോള്‍ ഒരു വെറ്റിനറി ഡോകടറായാല്‍ മതി. അപകടം പറ്റിയാലും ആരും ചോദിക്കാന്‍ വരില്ലാ എന്ന് ഏതോ ഒരു മണ്ടന്‍ പറഞ്ഞതായി ഒരു കഥ കേട്ടിട്ടുണ്ട്‌. ആ കഥ സ്മിതയും കേട്ടോ...

നന്നായി എഴുതിയിട്ടുണ്ട്‌.... ഒരു ഡി.എന്‍.എ ടെസ്റ്റ്‌ നടത്താന്‍ ശ്രമിച്ചു കൂടെ....

എല്ലാ ആശംസകളോടെ,
പഴമ്പുരാണംസ്‌.

Mahi said...

നന്ദൂസിന്റെ ഭാഗ്യം അല്ലാണ്ടെന്താ ഇതു പൊലെ ഒരു പാട്‌ കഥ കേക്കാലൊ ആ കാളിക്ക്‌.......................

Indian said...

ഇതൊന്നു വായിച്ചു നോക്കൂ...
http://orunimishamtharoo.blogspot.com/2008/10/blog-post_15.html
പ്രതികരിക്കാന്‍ തോന്നുകയാണെങ്കില്‍ മാത്രം http://thurannakannu.blogspot.com/
ഇവിടെ പ്രതികരിക്കൂ..

അരുണ്‍ കരിമുട്ടം said...

ഒരു പക്ഷേ ആ ഒറ്റക്കാലനായിരിക്കും ഈ കുഞ്ഞായി ജനിച്ചത് അല്ലേ?ആണോ?

Unknown said...

സ്മിത നന്നായിരിക്കുന്നു കൊച്ചു കുട്ടികള് വായിക്കട്ടേ

ബഷീർ said...

കഥ വായിച്ചു ..കമന്റുകളും . ടിന്റു വിന്റെയും കുഞ്ഞന്റെയും കമന്റുകള്‍ എന്റെതു കൂടിയായി കോപ്പി.. പേസ്റ്റ്‌..

എന്നാലും സന്യാസിയുടെ വരം ഇങ്ങിനെയായല്ലോ ..അതിന്റെ അവസാനം എന്നതില്‍ .ഒരു ഇത്‌..

നല്ല ഭാവനയുണ്ട്‌. ഇനിയും എഴുതൂ കാക്ക .പൂച്ച ..കുയില്‍. ആന
മയില്‍ ഒട്ടകം കഥകള്‍. :) ഭാവുകങ്ങള്‍

smitha adharsh said...

ത്രിശ്ശൂക്കാരന്‍: അപ്പൊ,ഇതു "കത" ആയോ?ഞാന്‍ ഇതു ഒരു കഥ എന്നാണു ഉദ്ദേശിച്ചത്..
കാക്കേടെ കഥ പറയാം ട്ടോ..പക്ഷെ,ഇപ്പോഴില്ല..
നന്ദി ഈ കമന്റ് നു.

മാംഗ് : പരീക്ഷയും,റിപ്പോര്‍ട്ടും ഒക്കെ കഴിഞ്ഞു വന്നു പോസ്റ്റ് വായിച്ചതിനും,കമന്റിയതിനും ഒക്കെ നന്ദി കേട്ടോ

മുന്നൂരാന്‍ : കഥ വായിച്ചതിനു നന്ദി..
ജോലി കിട്ടിയിട്ട് രണ്ടു മാസം ആയി കേട്ടോ..ഇടയ്ക്കൊക്കെ ഇതു വഴി വന്നാലല്ലേ..ഇതൊക്കെ അറിയൂ..

സന്ദീപ് : കുപ്പി ഇഷ്ടപ്പെട്ടതില്‍ സന്തോഷം..

കുഞ്ഞന്‍ ചേട്ടാ : കഥ വായിച്ചു എന്നെ ഇത്രയധികം പുകഴ്ത്തിയത്തില്‍ വളരെ,വളരെ സന്തോഷം...ഇനിയും വരണം ഇടയ്ക്കൊക്കെ ഈ വഴി

കുമാരന്‍ : വായിച്ച്,ഇഷ്ടപ്പെട്ടതില്‍ സന്തോഷം..
xh: വേണം എന്ന് വച്ചു സെന്റി ആക്കിയതല്ല..ആയിപ്പോയതാ..ഇവിടെ വന്നതില്‍ സന്തോഷം..കേട്ടോ.

smitha adharsh said...

പഞ്ചമി : കഥ ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ സന്തോഷം..ഇനിയും വന്നു വായിക്കൂ..
കഥയെഴുതാന്‍ എന്നും പറഞ്ഞു ക്ലാസ്സ് കട്ട് ചെയ്തത്..നീ ഇങ്ങനെ എല്ലാവരും കേള്‍ക്കെ വിളിച്ചു കൂവണ്ട കേട്ടോ.

സേനു ചേട്ടാ : പറഞ്ഞ പോലെ..എല്ലാം മനേകാ ഗാന്ധിയെ ഏല്‍പ്പിച്ചിട്ടുണ്ട്.കക്ഷി,എല്ലാം ഏറ്റിട്ടുണ്ട്.ഡി.എന്‍.എ ടെസ്റ്റ് ഒക്കെ നടത്തും എന്നാണു കേട്ടത്..പിന്നെ,ബുദ്ധി അധികം കാറ്റു കൊള്ളിക്കണ്ട കേട്ടോ.
നന്ദി,കഥ വായിച്ചതിനും,കമന്റിയതിനും.

മഹി : അതെ,നന്ദൂനു പറഞ്ഞു തുടങ്ങിയ കഥ തന്നെയാ ഇതു.
നന്ദി കമന്റ് നു..
ഇന്ത്യന്‍ - :)

അരുണ്‍ : ആവോ,എനിക്കറിയില്ല...കഥയില്‍ ചോദ്യം ഇല്ല എന്ന് പറഞ്ഞില്ലേ?
എനിക്കിട്ടു പാര വയ്ക്കാന്‍ ഇറങ്ങിയതാ അല്ലെ?

അനൂപ്: വായിക്കാന്‍ അറിയുന്നവര്‍ എല്ലാം വായിക്കണം എന്നാ എന്റെ ഉള്ളിലിരിപ്പ്..
നന്ദി,കമന്റ് നു.

നിയാസ്: നന്ദി കേട്ടോ..കഥ വായിച്ചതിനു.

ബഷീര്‍ ഇക്കാ : വന്നതിനും,അഭിപ്രായം അറിയിച്ചതിനും നന്ദി..

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

amantowalkwith@gmail.com said...

katha..kathayalla..
congrats

മേരിക്കുട്ടി(Marykutty) said...

കഥ കൊള്ളാം..അഷിതയുടെ കഥ ഓര്മ വരുന്നു.

പ്രിയ കിരണ്‍ said...

Smithaa....
Njan malayalm ezhuthaan vasappeduthiyittu ithinu comment idaam... ..Kshamikku..!

ഹാരിസ് നെന്മേനി said...

:)http://harisnenmeni.blogspot.com/

resh said...

Ente smithachechi
BAND SET STORY NJAN VAYICHU.
Njan oru Holy Family kari aayathu kondu sathru pakshathu varumalle...

mcceere said...

browse around here replica designer bags wholesale go now gucci replica bags click to find out more 7a replica bags wholesale

neendedi said...

check that www.dolabuy.ru blog dior dolabuy blog link replica louis vuitton bags

Unknown said...

look at this now dolabuy hermes Continue Reading Loewe Dolabuy my review here dolabuy