"നീയിങ്ങനെ ഒരു പ്രാധാന്യവും ഇല്ലാത്ത കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കാതെ!..നമുക്കു പരിഹാരമുണ്ടാക്കാം."അരുണ്‍ രമ്യതയോടെ പറഞ്ഞു.അവള്‍ പക്ഷെ,വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല."എന്തിനാ അരുണ്‍,നമ്മളിങ്ങനെ എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ വേണ്ടാന്നു വയ്ക്കുന്നത്?ഞാനത്രയേ ചോദിക്കുന്നുള്ളൂ..ഇനി മറ്റൊരു തരത്തില്‍ ജീവിക്കാന്‍ നമുക്കു വേറൊരു ജീവിതമില്ല.ഈ ഒരു ലൈഫ് ! അതെ,നമ്മുടെ മുന്നില്‍ ഉള്ളൂ. എന്ന് വച്ചു,നമ്മള്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ ഒരിയ്ക്കലും ചെയ്യണ്ട എന്ന് ഞാന്‍ പറയുന്നില്ലല്ലോ..എന്റെ ഓഫീസില്‍ നിന്നുള്ള ഈ ടൂറ് പോക്ക് പറഞ്ഞപ്പോഴല്ലേ,നിന്റമ്മയ്ക്ക് ഗുരുവായൂര് ഭജനം ഇരിയ്ക്കാന്‍ പോണംന്ന് തോന്നീത്?എന്നെ എപ്പോഴും ഒരു വിഡ്ഢിയാക്കാന്‍ നോക്കണ്ട.എനിയ്ക്കും എന്റേതായ വ്യക്തിത്വം ഉണ്ട്." വാദിച്ചുകൊണ്ട് അവള്‍ പറഞ്ഞു
. അരുണ്‍ സ്നേഹത്തോടെ വീണ്ടും പറഞ്ഞു,"നോക്ക് ദീപാ,നീയിങ്ങനെ രോഷം കൊള്ളാന്‍ മാത്രം ഒന്നൂല്യ.നമുക്കു എല്ലാവര്‍ക്കും ഒന്നിച്ചു ഗുരുവായൂര്‍ക്ക് പോകാം.നിന്റെ ഓഫീസില്‍ നിന്നു ഡിസൈഡ് ചെയ്ത സ്ഥലത്തേയ്ക്ക് നമ്മളും പോകുന്നു,പോരെ?"..."പോര !!എന്നും,നീ വിചാരിച്ചതുപോലെ മാത്രേ എന്നെ ജീവിക്കാന്‍ സമ്മതിക്കൂ..ഞാന്‍..എനിക്കും എന്റേതായ കാഴ്ച്ചപ്പാടുകളുണ്ട്.ഇതറിഞ്ഞിരുന്നെങ്കില്‍ ഞാനൊരു കല്യാണമേ കഴിക്കില്ലായിരുന്നു."ഹെയര്‍ ബ്രഷ് കൈയില്‍ പിടിച്ചുകൊണ്ട് അവള്‍ ഉറക്കെ പറഞ്ഞു.
സങ്കല്പ്പത്തിന്റെയും യാഥാര്‍ത്യത്തിന്റെയും കൂടിച്ചേരലുകള്‍ക്കിടയില്‍ ജീവിതത്തിന്റെ നിറം കെട്ട് വെറും "ബ്ലാക്ക് & വൈറ്റ്" ആകുന്നത് അവള്‍ തിരിച്ചറിഞ്ഞു.കാലങ്ങളായുള്ള പെണ്ണിന്റെ കീഴടങ്ങല്‍ - അതിനെന്നെ കിട്ടില്ല.പരസ്പരം വാരിയെറിയുന്ന ഈ ചെളി പറ്റിപ്പിടിക്കുന്നത് മനസ്സില്‍ തന്നെയാണ്.ഈ വിഴുപ്പലക്കലുകള്‍ ജീവിതം വെളുപ്പിച്ച് വീണ്ടും അവയില്‍ വര്‍ണ്ണപ്പൂക്കള്‍ തുന്നിപ്പിടിപ്പിക്കാന്‍ ഉപകരിക്കുന്നുമില്ല.എന്തൊക്കെ സങ്കല്‍പ്പങ്ങളായിരുന്നു കല്യാണത്തിന് മുന്‍പ്...ഇപ്പോള്‍ മനസ്സിലായി,അതെല്ലാം ഫ്രണ്ട്സ്നോട് വീരവാദം മുഴക്കാന്‍ മാത്രം ഉപകരിക്കുന്നവ ആണെന്ന്.അപ്പൂപ്പന്‍താടിപോലെയായിരിക്കണം ജീവിതം എന്ന് എപ്പോഴും താന്‍ ആഗ്രഹിച്ചിരുന്നില്ലേ?യാതൊരു കേട്ടുപാടുകളുമില്ലാതെ ....സ്വതന്ത്രമായി കാറ്റില്‍ പറന്നു നടക്കുന്ന അപ്പൂപ്പന്‍ താടി.ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക്..വെളുത്തു മൃദുലമായ ആ അപ്പൂപ്പന്‍താടി എന്നും അതിന്റെ സഞ്ചാരം തന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു.ഇഷ്ടമുള്ള സിനിമ കാണാനും,അരുണിന്റെ കൈയും പിടിച്ചു കടല്‍ കാറ്റേറ്റ് നടക്കാനും,വരാനുള്ള ലൈഫ്നെ മുന്‍കൂട്ടി കണ്ടു പ്ലാന്‍ ചെയ്യാനും ഒക്കെ ആഗ്രഹിക്കുന്നത് തെറ്റാണോ?മറ്റുള്ളവര്‍ക്ക് കീഴടങ്ങി ജീവിക്കുന്നത് എന്തൊരു ശ്വാസം മുട്ടലാണ് !!ജനാലയ്ക്ക് പുറത്തെ വള്ളിച്ചെടിയിലെ വെളുത്ത പൂക്കളെ നോക്കി നില്‍ക്കുമ്പോള്‍ തന്നില്‍നിന്നും ഉയര്‍ന്ന ദീര്‍ഘനിശ്വാസം, അത് തന്നെ തന്നെ പൊള്ളിച്ചതായി അവള്‍ക്ക് തോന്നി.
കിട്ടിയതെല്ലാം കെട്ടിപ്പൂട്ടി നീല നിറമുള്ള ബാഗില്‍ ഭദ്രമാക്കുമ്പോള്‍ ദീപ പറഞ്ഞു,"ഇനിയൊരു തിരിച്ചു വരവില്ല. എനിക്ക് വയ്യ,കാലുകെട്ടിയ കോഴിയെപ്പോലെ ഇങ്ങനെ ജീവിക്കാന്‍.അരുണ്‍ അച്ഛന്റെയും,അമ്മയുടെയും ഇഷ്ടത്തിനൊത്ത് ജീവിച്ചോളൂ..സ്വാതന്ത്ര്യം ഇല്ലെന്നതോ പോട്ടെ,എന്റെ മനസ്സിനെക്കൂടി പണയം വയ്ക്കാന്‍ എനിക്ക് വയ്യ.എന്നെ തിരിച്ചു വിളിയ്ക്കാന്‍ വരികയും വേണ്ട."...ഓഫീസില്‍ നിന്നു ടൂറ് പോകുന്നതാണോ ജീവിതം?അതോ, അത് വേണ്ടെന്നു വച്ചു ഗുരുവായൂരില്‍ ചെന്നു ഭജനമിരിയ്ക്കുന്നതോ?എല്ലാം കൂടി ചിന്തിച്ചു ആവിയായിപ്പോകുന്ന അവസ്ഥ!കെട്ടഴിഞ്ഞ പട്ടം കണക്കെ പറന്നു നടക്കണം എന്നൊന്നും തനിക്കില്ല.പക്ഷെ,പ്രതീക്ഷകളും,മോഹങ്ങളും എല്ലാം ഉരുകിയൊലിക്കുന്നത് കാണുമ്പോള്‍ സങ്കടം അടക്കാനാകുന്നില്ല.
വീട്ടില്‍ ചെന്നപ്പോള്‍,പതിവു ആശങ്കകളോടെ അമ്മയും,അച്ഛനും."നിന്നോടിങ്ങനെ ഇറങ്ങി വരരുതു എന്ന് എത്ര തവണ പറഞ്ഞിരിക്കുന്നു?അച്ചടക്കത്തോടെ വളര്‍ത്തിയില്ലെന്ന പരാതി ഞങ്ങള്‍ക്കാവും"....അമ്മ അച്ഛന്‍ കേള്‍ക്കാതെ രഹസ്യമായി ഒന്നുകൂടി ഓര്‍മ്മപ്പെടുത്തി."രണ്ട് കൈയും ഒന്നിച്ചു കൊട്ടിയാലേ ശബ്ദമുണ്ടാകൂ."അവള്‍ എടുത്തടിച്ച പോലെ മറുപടി പറഞ്ഞു,"ഞാനവരുടെ വീട്ടില്‍ കൈ കൊട്ടാനും,പാട്ടുപാടാനും ഒന്നും പോണില്ല.ശരിയ്ക്കു ഒന്നു ജീവിച്ചാ മതി.ഒരു കാര്യോം ഇഷ്ടത്തിന് ചെയ്യാനുള്ള സ്വാതന്ത്ര്യം ആ വീട്ടില്‍ ഇല്ല.എനിക്കറിയാം,അമ്മ അടുത്തതായി പറയാന്‍ പോകുന്ന പഴഞ്ചൊല്ല് .."തീയില്ലാതെ പുകയുണ്ടാവില്ലെന്നതല്ലേ? അത് ഞാന്‍ കേട്ട് മടുത്തു.ഇനി പുതിയതൊരെണ്ണം പറയ്" "അതെല്ലാം നിനക്ക് തോന്നുന്നതാ ദീപാ.." അമ്മ മടിയില്‍ കിടക്കുന്ന ദീപയുടെ തലമുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു.അമ്മ അവളെ തണുപ്പിച്ച് ബന്ധങ്ങളുടെ ഇടക്കണ്ണിയാകാന്‍ ഒരു ശ്രമം നടത്തി.
അവള്‍ അടുത്ത വാദം നിരത്തി."ഞാനെന്താ പച്ചമുളകും,വെളിച്ചെണ്ണയും കാണാതെ കിടക്കുകയായിരുന്നോ ഇവിടെ?ഞാനെന്തെടുത്ത് കറി വയ്ക്കാന്‍ നോക്കിയാലും അവര് സമ്മതിക്കില്ല.അതീന്ന് നുള്ളിപ്പറിച്ചു കുറച്ചു തിരിച്ചെടുത്തു വയ്ക്കണം.ഞാന്‍ എല്ലാ സാധനങ്ങളും അധികം ചിലവാക്കുന്നു പോലും!വാഷിംഗ് മെഷീന്‍ തൊടരുത്,ഫാന്‍ ഫുള്‍ ടൈം ഇട്ടാല്‍ കുറ്റം,പകല്‍ ഉറങ്ങാന്‍ പാടില്ല,അവര് വയ്ക്കുന്ന ചാനലേ കാണാന്‍ പാടൂ...അവിയലിന് തേങ്ങ അമ്മിയില്‍ തന്നെ അരയ്ക്കണം,മിക്സിയില്‍ അരച്ചാല്‍ എന്താ അത് തൊണ്ടേന്ന് ഇറങ്ങില്ലേ?വിറകടുപ്പില്‍ വച്ചാലേ അരി വേവൂ.കുക്കറില്‍ വേവ് കൂടും.ചെയ്യുന്ന പണിക്കൊന്നും സ്പീഡ് പോരാ.ഇങ്ങനെ ഒരു നൂറായിരം പരാതി.ഇതിനിടയില്‍ ഞാനെങ്ങനെ സ്വസ്ഥമായി ജീവിക്കും?വീക്ക് എന്‍ഡില്‍ വീട്ടില്‍ പൊയ്ക്കൂടാ..എപ്പോഴും വീട്ടില്‍ പോയാല്‍ ഒരു വിലയും ഉണ്ടാവില്ലാത്രേ.പോരാത്തതിന്,എന്റെ ഫ്രണ്ട്സ്നു ഇത്രമാത്രം ഫോണില്‍ സംസാരിക്കാന്‍ എന്താ?കമ്പ്യൂട്ടറിന് മുന്നില്‍ സമയം പാഴാക്കുന്നു..രാത്രി വൈകി വീട്ടില്‍ വന്നുകൂടാ..അവരെ പേടിച്ചു നല്ല ഫുഡ് പോലും ഹോട്ടലില്‍ നിന്നു കഴിക്കാന്‍ പാടില്ല.എന്റെ ശമ്പളം ഞാന്‍ ഡ്രസ്സ് എടുത്തു കൂട്ടുന്നു..എന്നെപ്പറ്റി അവര്ക്കു പരാതികള്‍ മാത്രം.അവര്ക്കു ആ വീട്ടില്‍ മകന് ഒരു ഭാര്യയല്ല ഒരു അടിമയെ ആണ് ആവശ്യം എന്ന് തോന്നുന്നു.നേരം വൈകി എണീക്കാനും,ഫ്രണ്ട്സ്ന്റെ കൂടെ ചുറ്റാനും,ഒറ്റയ്ക്ക് പുറത്തു പോകാനും അരുണിന് സ്വാതന്ത്ര്യം ഉണ്ട്.എനിക്കെല്ലാത്തിനും എസ്കോര്‍ട്ട് !പെണ്ണായിപ്പോയത് എന്റെ കുറ്റമാണോ? ദീപ ചോദിച്ചു.
എല്ലാം സമാധാനപൂര്‍വ്വം കേട്ട് അമ്മ അവളെ സമാധാനിപ്പിക്കാന്‍ തിരിച്ചൊരു ശ്രമം നടത്തി."നോക്കൂ ദീപാ,ഇന്നത്തെ അമ്മമാരെല്ലാം ഒരുകാലത്ത് മകളും,പിന്നീട് മരുമകളും ആയവരാണ്.ഞാനടക്കം അവരെല്ലാം നിങ്ങളുടെ പ്രായം കടന്നു തന്നെയാ ഇന്നത്തെ സ്ഥിതിയിലേയ്ക്ക് വന്നത്.അന്നത്തെ കാലത്ത് അവരും ഒരുപാട് "സഫര്‍ " ചെയ്തിട്ടുണ്ട്.അതെല്ലാം പ്രകൃതി നിയമങ്ങളല്ലേ?ജീവിതം അഡ്ജസ്റ്റ്മെന്റ്കള്‍ ഉണ്ടെങ്കിലേ മുന്നോട്ട് നീങ്ങൂ.അതിനായി,പല പരാതികളും കണ്ടില്ലെന്നും,കേട്ടില്ലെന്നും വയ്ക്കണം.അതെവിടെ ആയാലും അങ്ങനെ തന്നെ.നിന്റെ പ്രായത്തിന്റെ പക്വതക്കുറവ് കൊണ്ടാണ് ഇതെല്ലാം വലിയ പ്രശ്നങ്ങളായി തോന്നുന്നത്.ഈ പ്രപഞ്ചത്തെ നിയന്ത്രിക്കാന്‍ ഒരു ഈശ്വരന്‍ ഇല്ലെങ്കില്‍ ഇതിനെന്തെങ്കിലും നിലനില്‍പ്പുണ്ടോ?നീയിവിടെ ആയൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു.ഇഷ്ടമുള്ള ചാനലും കണ്ടു,ഇഷ്ടമുള്ള ഡ്രെസ്സും ഇട്ട് ജീവിച്ചത് കൊണ്ടാണ് അതൊക്കെ സ്വാതന്ത്ര്യക്കുറവായി തോന്നുന്നത്.എല്ലാവരും,ഓരോരോ പ്രായത്തിനനുസരിച്ച് മാറിയേ തീരൂ.ചിട്ടയായി ജീവിയ്ക്കാന്‍ ചില നിയന്ത്രണങ്ങള്‍ ഒക്കെ ആവശ്യമാണ്."അമ്മ പറഞ്ഞുകൊണ്ടേ ഇരുന്നു.
രണ്ട് ദിവസത്തിന് ശേഷം ദീപ ഒന്നുംസന്ഭവിക്കാത്ത മട്ടില്‍ അരുണിന്റെ വീട്ടിലെത്തി.അത്ഭുതം ഒട്ടുമില്ലാതെ അരുണ്‍ ചോദിച്ചു,"ഇനി തിരിച്ചില്ലെന്ന് പറഞ്ഞിട്ട്?"ദീപ പറഞ്ഞു,"ഋതു പകര്ച്ചകള്‍ക്കിടയില്‍,സ്നേഹത്തിന്റെ പരിപൂര്‍ണ്ണതയ്ക്കായി ഞാനെന്റെ സ്ത്രൈണാംശത്തെ മൂര്‍ച്ച കൂട്ടാന്‍ തീരുമാനിച്ചു.ഇത്തവണ അരുണിന് ജിഞ്നാസ ഏറി."നീയെന്താ മലയാളം ഡിക്ഷ്ണരി ജ്യൂസ് അടിച്ച് കുടിച്ചോ?"...."ഇല്ല".വളരെ സംയമനത്തോടെ ദീപ പറഞ്ഞു."അപ്പൊ,നീയെങ്ങനെ അമ്മയുടെ കൂടെ ജീവിക്കും?"ഞാന്‍ അഭിനയിക്കാന്‍ തീരുമാനിച്ചു.വെറുതെയാണോ, എനിക്ക് കോളേജില്‍ 'ബെസ്റ്റ് അക്ട്രെസ്സ്' കിട്ടിയത്?"ഞാനാണ് ഏറ്റവും വലിയ സൂത്രക്കാരിയെന്ന മട്ടില്‍ അവള്‍ ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ടു പറഞ്ഞു."എന്തിനാ നിനക്ക് ഇഷ്ടമില്ലാതെ ഇങ്ങനെ അമ്മയെ സ്നേഹിക്കാന്‍ ശ്രമിക്കുന്നത്?" അരുണിന്റെ സംശയം തീരുന്നേയില്ല.സ്നേഹത്തോടെ അരുണിന്റെ ചുണ്ടിലൊരുമ്മ സമ്മാനിച്ചു കൊണ്ടവള്‍ പറഞ്ഞു,"കാരണം, എനിക്ക് നിന്നെ അത്രയ്ക്കിഷ്ടമായത് കൊണ്ട്. എനിക്ക് നിന്നെ വേണം അരുണ്‍..നീയെനിക്കിപ്പോ ഒരു "ഹാബിറ്റ്" ആയി മാറി.നീയില്ലാതെ എനിക്ക് പറ്റില്ലെന്നേ...അപ്പൊ,പിന്നെ ഞാന്‍ എന്തും അഡ്ജസ്റ്റ് ചെയ്യാംന്ന് വച്ചു"...അയാള്‍ കണ്ണ് മിഴിച്ചിരിക്കുമ്പോള്‍ ദീപ പതുക്കെ അടുക്കളയില്‍ കയറുന്നു."അമ്മ ചേന നുറുക്കണ്ട കേട്ടോ,കൈ ചൊറിയും.ഞാന്‍ നുറുക്കി തരാം.അച്ഛന് ഫില്‍റ്റര്‍ കോഫി അല്ലെ ഇഷ്ടം?മധുരം കുറച്ചു ഞാന്‍ ഇട്ടോളാം.ദീപയുടെ അടക്കവും,ഒതുക്കവും മുന്നിട്ടു നിന്ന ശൈലിയില്‍ ഉള്ള പറച്ചില്‍ കേട്ട് അരുണ്‍ ഉള്ളില്‍ ഊറിച്ചിരിച്ചു.
ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്നു കിട്ടിയതാണേ.
107 comments:
എനിക്ക് നിന്നെ അത്രയ്ക്കിഷ്ടമായത് കൊണ്ട്. എനിക്ക് നിന്നെ വേണം അരുണ്‍..നീയെനിക്കിപ്പോ ഒരു "ഹാബിറ്റ്" ആയി മാറി.നീയില്ലാതെ എനിക്ക് പറ്റില്ലെന്നേ...അപ്പൊ,പിന്നെ ഞാന്‍ എന്തും അഡ്ജസ്റ്റ് ചെയ്യാംന്ന് വച്ചു"...
:) അഭിപ്രായങ്ങള്‍ ഇല്ല. ന്നാലും ചിരിക്കാലോ , ഇല്ലേ സ്മിതേ?
സ്മിതാ,
ഈ കഥ ഒരുപാടു ഇഷ്ടപ്പെട്ടു.ജീവിതമുള്ള കഥ.ഇതുപോലെ ഉള്ള അമ്മമാരെ എല്ലാ ദീപമാര്‍ക്കും കിട്ടിയിരുന്നെങ്കില്‍?എല്ലാ ദീപമാരും ഇതുപോലെ അമ്മമാര്‍ പറയുന്നതു കേട്ടിരുന്നെങ്കില്‍? ഈ വിവാഹമോചനങ്ങളും വഴി പിരിയലും ഒന്നും ഉണ്ടാവില്ലായിരുന്നു.
കഥയ്ക്കൊപ്പം കൊടുത്ത ചിത്രങ്ങള്‍ കൂടുതല്‍ നന്നായി.അപ്പൂപ്പന്‍ താടിയെ ഒക്കെ കണ്ടിട്ട് എത്ര കാലമായി?ഞാനും സ്മിതയെപ്പോലെ ഒരു പ്രവാസി തന്നെ.
എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്.ഇതുപോലെ,രസകരമായി എഴുതാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാറുണ്ട്.ഇനിയും ഒരുപാട് കഥകള്‍ എഴുതൂ..
ഇന്നത്തെ യുവതലമുറയെ പ്രതിനിധീകരിക്കുന്ന ദീപയെ വരച്ചു കാട്ടിയത് നന്നായി.ആക്ഷേപ ഹാസ്യം..നന്നായി ഇഷ്ടപ്പെട്ടു.ഇന്നത്തെ സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍,വേറൊരു വീട്ടില്‍ വേര് പിടിക്കാന്‍ സമയമെടുക്കും.
എന്നാലും,അഭിനയം.. അത് ഇത്ര പരസ്യമായി പറയാമോ?എല്ലാ വീടുകളിലും ഇതു തന്നെ നടക്കുന്നത്.ഇഷ്ടമില്ലെങ്കിലും, അത് തുറന്നു പറയാതെ എത്രയോ ദീപമാര്‍ അഭിനയിച്ചു ജീവിക്കുന്നു.എന്റെ ഭാര്യ അടക്കം.
കഥ ഇഷ്ടപ്പെട്ടു.
ഞാന് കല്യാണമേ കഴിക്കുന്നില്ല എന്നു തീരുമാനിച്ചു.
അഭിനയങ്ങള്‍ വേദിയിലിരുന്നു കാണാനാണിഷ്ടം. ജീവിതത്തില്‍ വയ്യേ വയ്യ. അതുകൊണ്ടാ
ആശംസകള്‍
,"കൈയോ,കാലോ ഇല്ലെങ്കിലും മനുഷ്യന് നല്ല അന്തസ്സായി ജീവിക്കാം.പക്ഷെ,നട്ടെല്ലില്ലാത്തത് പുരുഷന്മാര്‍ക്ക് അംഗവൈകല്യം തന്നെയാണ്.ആണായാല്‍ നിവര്‍ന്നു നില്‍ക്കാന്‍ നട്ടെല്ല് വേണം.അല്ലാതെ,സ്വന്തം കഴിവ് കേടിനെ മറ്റുള്ളവരുടെ തലയില്‍ വച്ചു കെട്ടാന്‍ നോക്കരുത്
ഹൊ എന്റെ ദൈവമേ....
ഈ പോസ്റ്റങ്ങാനും അങ്ങേര് കണ്ടോ...ആവോ...
(ആത്മകഥാംശമാവാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥന)
"നീയിപ്പോ എനിക്കൊരു ഹാബിറ്റായി മാറി.."
ആ പ്രയോഗം എനിക്കിഷ്ടപ്പെട്ടു...
അതിലൊരു പുതുമയുണ്ട്...
അല്‍പം കുരുത്തക്കേട് മനസ്സിലുള്ളവര്‍ക്ക്
ചിന്തിക്കാന്‍ ഒരു പാട് കാര്യങ്ങളും...
എന്നത്തെയും പോലെ..
ഇതും ഇഷ്ടപ്പെട്ടതായി
ബോധിപ്പിച്ചു കൊണ്ട്
നിര്‍ത്തട്ടെ......:)
കീഴടങ്ങലാണൊ അതോ യാഥാര്‍ഥ്യങ്ങളിലേയ്ക്ക് ഒരു തിരിച്ചു പോക്കോ...
കൊള്ളാം സ്മിതേച്ചി.
:-)
ഉപാസന
സ്ഥിരമായുള്ള കീഴടങ്ങല്‍ തന്നെ?
കൊള്ളാം കേട്ടോ.. ആശംസകള്‍....
ഒരു സ്ത്രീയുടെ കീഴടങ്ങല്‍ .
പ്രിയ : ആദ്യ കമന്റ് നു നന്ദി..
ചിരിച്ചോളൂ...ചിരിച്ചോളൂ..അതിനൊരു പ്രശ്നവും ഇല്ല.
ഷീബ : പ്രവാസി ചേച്ച്യേ..ചുമ്മാ പോസ്റ്റ് വായിച്ചിരിക്കാതെ ഒരു ബ്ലോഗ് തുടങ്ങിക്കോളൂ.കഥയെപ്പറ്റി പറഞ്ഞതു ശരിയാണ് കേട്ടോ..എല്ലാ അമ്മമാരും,മക്കള്‍ക്ക് നല്ലത് പറഞ്ഞു കൊടുക്കണം,അതുപോലെ,എല്ലാ മക്കളും അത് അനുസരിക്കുകയും വേണം..എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍.. അത് വലുതാക്കാന്‍ ശ്രമിക്കുന്ന വീട്ടുകാരെയും ഞാന്‍ കണ്ടിട്ടുണ്ട്.
കമന്റ് നു നന്ദി.
സുരേഷ് : നന്ദി,കമന്റ് നു...അഭിനയമിന്നത്തെ ജീവിതത്തില്‍ എല്ലാവരും ചെയ്യുന്നതല്ലേ?സുരേഷ് തന്നെ പറയുന്നു,ഇയാള്‍ടെ ഭാര്യയും നന്നായി അഭിനയിക്കുന്നുണ്ട് എന്ന്..അതും,ഒരു നല്ല സൂത്രമല്ലേ?തല്ലുണ്ടാക്കി,കരച്ചിലും,പിഴിച്ചിലും ആയി കഴിയുന്നതിനേക്കാള്‍ ഭേദം അത് തന്നെയല്ലേ?ഹി..ഹി..
ജയകൃഷ്ണന്‍ കാവാലം: കല്യാണമേ കഴിക്കുന്നില്ല എന്ന തീരുമാനം വേണ്ട.എല്ലാവരും അഭിനയിക്കുന്നില്ല.മുഖം മൂടികള്‍ ഉപയോഗിക്കാത്തവരും ഉണ്ട് കേട്ടോ.
നന്ദി,കമന്റ് നു.
അജയ് ശ്രീശാന്ത് : പോസ്റ്റ് അങ്ങോര് (ആരെയാ ഉദ്ദേശിച്ചേ?) കണ്ടിട്ടില്ല.നല്ല നട്ടെല്ല് ഉണ്ട് മൂപ്പര്‍ക്ക്.ഞാന്‍ ആണ് പ്രശ്നക്കാരി.
പോസ്റ്റ് ഇഷ്ടമായി എന്നറിയിച്ചതില്‍ സന്തോഷം.
ഉപാസന:നല്ല മൂര്‍ച്ചയുള്ള ചോദ്യം..! എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം..
നന്ദി,കമന്റ് നു.
പകല്‍ കിനാവന്‍ : നന്ദി..എല്ലാവരും,സ്ഥിരമായി കീഴടങ്ങിക്കൊണ്ടിരിക്കുന്നു...ഇനിയും വരൂ..
കാപ്പിലാന്‍ : അതെ..അങ്ങനെയും പറയാം..
നന്ദി...വന്നതിന്.
ലളിതമായ , വ്യക്തമായ ഭാഷയായതിനാല്‍ ഒടുക്കം വരെ വായിക്കാന്‍ പറ്റി
നല്ല കഥ.. പക്ഷെ ഇടക്കൊക്കെ ഒരു മെഗാ സീരിയല് ടച്ച് വന്നോ എന്നൊരു സംശയം...
ചെറിയ ഒരു സംശയെ ഉള്ളു കേട്ടോ... :-)
ദീപേടെ അമ്മേ പോലെ കാര്യങ്ങള്‍ നന്നായി പറഞ്ഞു കൊടുക്കുന്ന ഒരമ്മ ഉള്ളതു ഭാഗ്യം.ഇപ്പോളത്തെ അമ്മമാര്‍ എരിതീയില്‍ അല്പം എണ്ണ കൂടീ ഒഴിക്കാനേ നോക്കാറുള്ളൂ.എന്റെ മോള്‍ക്ക് ജോലി ഉണ്ടല്ലോ .അതു കൊണ്ട് നീ അവന്റെ അടിമയായി നില്‍ക്കണ്ടാ ന്നൊക്കെ ഉപദേശം കൊടുത്താല്‍ തീര്‍ന്നില്ലേ..അവരുടെ ജീവിതം അതോടെ കട്ടപ്പൊക
പോസ്റ്റ് നന്നായി സ്മിതേ
ഹാർഡ് റിയാലിറ്റി!
കഥയ്ക്കിങ്ങിനെ ഒത്തുപോകുന്ന ചിത്രങ്ങൾ തപ്പിയെടുത്തതിനു പ്രത്യേക അഭിനന്ദനം സ്മിത
എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട എഴുത്തുകാരിയാണ് കെ രേഖ. ഇങ്ങനെ ഈ രീതിയില്‍ എഴുത്ത് തുടര്‍ന്നാല്‍ ആ സ്ഥാനം സ്‌മിതച്ചേച്ചിക്കായിരിക്കും കിട്ടുക...അപ്പൂപ്പന്‍താടി, കഥയാണോ അതോ ജീവിതാനുഭവാണോ..? ഗംഭീരായിട്ട്‌ണ്ട്‌ട്ടോ..
പുതിയ പോസ്റ്റിട്ടിട്ടുണ്ടേ പോസ്റ്റ് പോസ്റ്റ്..
abhinaya jIvitham.. nalla ezhutt!!
ആത്മ കഥയാണോ? ശവത്തില്‍ കുത്തരുത്....
സസ്നേഹം,
പഴമ്പുരാണംസ്
കൊള്ളാം
“എനിക്ക് നിന്നെ അത്രയ്ക്കിഷ്ടമായത് കൊണ്ട്....”
വളരെ നല്ല കഥ.
‘അഭിനന്ദനങ്ങള്‍’
സ്മിതാ,
കഥ ഇഷ്ടപ്പെട്ടു. പറഞ്ഞുപഴകിയ വിഷയം പുതുമയോടെ, രസകരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
സ്നേഹിക്കുന്നവർക്കുവേണ്ടിയുള്ള കീഴടങ്ങൽ..അതൊരു സുഖം തന്നെ..
എന്നാല്‍ പിന്നെ ഒരു കാര്യം ചെയ്യാം. ദീപേടെ അമ്മയ്ക്ക് ഇനിയും പെണ്മക്കളുണ്ടോ?... (ജാതകം കൊടുത്തയക്കാനാ) ഒന്നുമില്ലെങ്കിലും ഒരു ബെസ്റ്റ് അമ്മായിയമ്മയെ കിട്ടുമല്ലോ...
കഥ നന്നായി ഇഷ്ടപ്പെട്ടു....നമ്മുടെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങള്‍.....ജീവിതമിക്കാലത്ത് അഭിനയങ്ങള്‍ക്കും, അഡ്‌ജസ്റ്റുമെന്റുകള്‍ക്കും ഇടയില്‍ക്കിടന്ന് ചുറ്റുകയാണല്ലേ...അതിനിടയില്‍ സ്നേഹത്തിനുവേണ്ടിയൊരു കീഴടങ്ങലും....നന്നായി.....
ഫൈനല്‍ റൗണ്ട് പോളിംഗില്‍ വോട്ടുചെയ്യാന്‍ മറക്കരുതേ.. ഇവിടെ ക്ലീക്കുക
നമുക്കെല്ലാവര്‍കും തല്‍കാലം ഇതു വായിച്ചു ചിരിക്കാം ഇല്ലേ. പക്ഷെ വിട്ടുവീഴ്ചകള്‍ നമ്മള്‍ ജീവിതകാലം മുഴുവന്‍ ചെയ്യേണ്ടതല്ലേ? ഭാര്യയാലും ഭര്‍ത്താവായാലും, അമ്മയായാലും, അച്ഛനായാലും ... ഒക്കെ?
പിന്നെ സ്മിതെ. ഒരു പ്രൂഫ് റീഡര്‍ ആവശ്യമാണ് ട്ടോ. ചില അപൂര്‍ണ വാചകങ്ങളും അക്ഷരത്തെറ്റുകളും വായനയുടെ ഒഴുക്ക് നഷ്ടപ്പെടുത്തുന്നു.
പോസ്റ്റ് ഇഷ്ടായി - ദീപയെയും!
കാര്യമായ കഥയാണല്ലോ അതോ കഥയായ കാര്യമോ ..?
അഭിനന്ദനങ്ങള്‍
സ്മിത ചേച്ചി, പോസ്റ്റ് ഒക്കെ കൊള്ളാം,
പക്ഷേ ഇടക്കിടക്ക് ചില വാക്കുകള്‍ വിട്ടു പോയിരിക്കുന്നു , ആ ഫസ്റ്റ് പാരഗ്രാഫ് മുഴുവന്നും.... പോസ്റ്റിന്റെ വിഡ്ത്ത് ഒന്നു കൂട്ടി നോക്കു...
I have found out a problem, when someone comes to your blog for the first time, some words are msiising, means if smeones using the perma link, evrythngs fine...othrwise sme words r getting hidden...i thnk it will change if u increase the width for the post content. and make sure no lines goes beyond a particular limit. First time, even i was not able to see some words, aftr that i used the permalink, its coming fine...chk it...
അപ്പൊ ഇതായിരുന്നൊ പ്രശ്നം എന്തായാലും ഫെമിനിസ്റ്റുകള്‍ കാണേണ്ടാ ഈ പോസ്റ്റ്
good story
സ്മിതാജീ: ബ്ലാക്ക് & വൈറ്റിനെ കളറാക്കി ജീവിക്കാന്‍ പഠിക്കുമ്പോഴാണ് ഓരോരുത്തരും ജീവിക്കുന്നത്, ജീവിതത്തിന്റെ മധുരം അറിയുന്നത് .
എന്റെ അഭിപ്രായത്തില്‍ വളരെ നല്ല പോസ്റ്റ് . ആശംസകള്‍
mole katha valare nannaayirikkunnu....
mole katha valare nannaayirikkunnu....
chila sambhashanangal enne chirippichu ... 100% kollaam ... snehamulla bhaarya ... snehamulla bharthaavu... snehamulla amma & achan ....
സ്മിതേച്ചി, കഥ ഇഷ്ടപ്പെട്ടു :-)
സ്മിത ചേച്ചി... ഇന്നലെയും , കല്യാണം എന്ന വധ ഭീഷണി, എന്നെ വന്ന് കൊഞ്ഞണം കുത്തികാണിച്ചതാ...
ഇതിന്റെ അദ്യഭാഗം വായിച്ചപ്പോള്‍... എങ്ങനെ ഒറ്റതടിയായി ജീവിക്കുന്നുത് തന്ന നല്ലതെന്ന് തോന്നി ചേച്ചി...
അറിഞ്ഞ് കൊണ്ട് രപ്തിസ്സാഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സിനു തലവെക്കണോ??? എന്നൊരു ചിന്ത...അമ്മയിയെ ഒക്കെ adjust ചെയ്യാം,ആ അരുണിനെ പോലെ ഒരു കെട്ടിയോനെ കിട്ടിയില്ലെങ്കില്‍ എന്താവും ജീവിതം????
ജീവിതം കൊഞ്ഞാട്ട!!! അല്ലേ???
അല്ല ചേച്ചി..undestanding, loving ,caring ഭര്‍ത്താവ് ഒരു സങ്കല്‍പമാണോ??? അതോ ശരിക്കും ഉള്ള സംഭവമാണോ????
ചെചിയുടെ കഥ എന്നെ വട്ടാക്കി....!!! :'(
Tin2
കുടുംബ ബന്ധമെന്നത് ഇന്ന് കൂടുതലും അഭിനയം തന്നെ. അവിടെ ഏത് കഥാപാത്രമാണ് തന്റെ കഴിവ് പ്രകടിപ്പിക്കുന്നത് അവറ് ജീവിതത്തിലും ശോഭിക്കുമെന്നായിരിക്കുന്നു. ദീപമാറ് കീഴടങ്ങി ആഘോഷിക്കൂ ഓരോ നിമിഷവും...
ശരിക്കും ദാമ്പത്യ ജീവിതം തന്നെ ഒരു adjustment അല്ലെ ? സ്മിത ചേച്ചി കഥ നന്നായിടുണ്ട് .
ഹായ് സ്മിത ചേച്ചി
ഈ കഥ വളരെ നനായിട്ടുണ്ട്...
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ...
.....
ജീവിതത്തിന്റെ നിറം കെട്ട് വെറും "ബ്ലാക്ക് & വൈറ്റ്" ആകുന്നത് അവള്‍ തിരിച്ചറിഞ്ഞു..
.........അത് കൊണ്ട് അന്നോ ബ്ലോഗ് "ബ്ലാക്ക് & വൈറ്റ്" ആകിയ്യത്
ഒരു പറിച്ചു നടലിൽ വേരു പിടിക്കാൻ കുറച്ചു സമയമെടുക്കും. അവിടെ അഡ്ജസ്റ്റ്മെന്റിനു [ഇവിടെ അതിനെ അഭിനയം എന്നു വേണമെങ്കിൽ വിളിക്കാം]വളരേ പ്രാധാന്യം ഉണ്ട്. ഒരിക്കൽ വേരുരപ്പിച്ചാൽ പിന്നെ പ്രശ്നം കാണില്ലായിരിക്കാം
പക്ഷെ അവസാനം ദീപ അരുണിനോട് പറഞ്ഞതു അഭിനയമല്ലെന്നു മൂന്നര തരം
നല്ല എഴുത്ത് സ്മിത
സ്മിത,
എന്റെ പോസ്റ്റ്-ൽ കമന്റ് കണ്ട് ഒന്നു കയറി നോക്കിയതാ. സത്യം പറയട്ടെ, വന്നു നോക്കിയിരുന്നില്ലെങ്കിൽ നഷ്ടമായേനെ. നന്നായിരിക്കുന്നു. എനിക്കും സ്വന്തമായൊരു ദീപയുണ്ട്! അതിനാൽ ശരിക്കും ആസ്വദിച്ചു.
ഞാനൊരു സീരിയസ്സ് ബ്ലോഗറൊന്നുമല്ല, വെറും അമച്ച്വർ. അതു കൊണ്ടുതന്നെ, ഇത്തരം കൊള്ളാവുന്നത് കാണുമ്പോൾ, നിങ്ങളുടെ കൂട്ടത്തിലൊരാളാണ് ഞാനും എന്നു പറയാൻ അഭിമാനം തോന്നുന്നു.
തുടരുക. ആശംശകൾ!
സ്മിതപ്പെങ്കോച്ചേ ....
കഥ നന്നായിട്ടുണ്ട് ...കേട്ട .....
പിന്നെ എന്നതായാലും അമ്മായി അമ്മേടെ ആ സ്വഭാവം ശരിയല്ല കേട്ടോ
ആ ടൂറിനു ഇടയ്ക്കു ഗുരുവായൂര്‍ ഭജന ...
ഇതുകൊണ്ടല്ലേ ഞാന്‍ കല്യാണം കഴിക്കാത്തത്
ശരിക്കും life തന്നെ ഒരു adjustment അല്ലെ ?
കൊള്ളാം .ഇഷ്ടപ്പെട്ടു കഥ.
അമ്മയുടെ ഉപദേശം വളരെ നന്നായി. എരിതീയില്‍ എണ്ണ ഒഴിക്കല്‍ ആണ് ഇപ്പോള്‍ പതിവു.
ഇനിയും എഴുതു...എല്ലാ ആശംസകളും
ഇതിനൊരു ആണ്‍പക്ഷം കൊടുത്തു നോക്കട്ടെ, അബദ്ധമാണെങ്കില്‍ ക്ഷമിക്കൂ.
നട്ടെല്ലില്ലെന്നു പറയപ്പെടുന്ന ഭര്‍ത്താവ് (അല്ലെങ്കില്‍ മകന്‍, ആരോപണം മാതാപിതാക്കളില്‍ നിന്നുമാവാം) പലപ്പോഴും രണ്ടുപക്ഷത്തേയും രമ്യതയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്പോഴാണ് ഇത്തരം ആരോപണം കേള്‍ക്കുന്നത്. അത് പലപ്പോഴും നട്ടെല്ലിന്റെ പ്രശ്നമല്ല, തനിക്കിഷ്ടപ്പെട്ട രണ്ടു പേരും രണ്ടു ധ്രുവങ്ങളില്‍ ഇരിക്കുന്പോള്‍ അവന്‍ എന്ത് ചെയ്യും?
ഇതേ പോലൊരു ചോദ്യം ഭര്‍ത്താവ് ചോദിച്ചാല്‍ ഭാര്യ എന്ത് പറയും? അച്ഛന്റെയോ അമ്മയുടെയോ ഏതെങ്കിലും ഒരു പ്രവൃത്തി തനിക്കിഷ്ടപ്പെട്ടില്ല എന്ന ഭര്‍ത്താവ് പറഞ്ഞാല്‍ ഒരു ഭാര്യ എന്ത് ചെയ്യും? ആ പ്രവൃത്തി ചെയ്ത അച്ഛനേയോ അമ്മയെയോ തിരുത്തുമോ? അതോ സ്വന്തം ഭര്‍ത്താവിനെ "അതിന് ഞാനെന്താ ചെയ്യാ" എന്ന്‍ ചോദിച്ച് ഇരുത്തുമോ. ഭാര്യമാര്‍ പറയട്ടെ.
കഥ നന്നായില്ലെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. പക്ഷെ വിഷയം നട്ടെല്ലും അഭിനയവുമാവുന്പോള്‍ കാര്യം ഒന്നു മറിച്ചുവെന്നുമാത്രം.
കഥ ഇഷ്ടപ്പെട്ടു,
സ്നേഹിക്കുന്നവർക്ക് വേണ്ടി കീഴടങ്ങുന്നത്
കൊണ്ട് ഗുണമെ ഉണ്ടാവൂ..
സാംഷ്യ റോഷ് :അഭിപ്രായത്തിന് നന്ദി...മെഗാ സീരിയല് ടച്ച് വന്നോ?ആവോ?മനഃപൂര്വ്വം വരുത്താന് ഉദ്ദെശിചില്ലായിരുന്നു കേട്ടോ..ഇനിയും വരൂ..അഭിപ്രായം അറിയിക്കൂ.
കാന്താരിചേച്ചി:ചേച്ചി പറഞ്ഞതു സത്യം..ജോലി ഉണ്ടല്ലോ..വേറെ ഒന്നും ആശ്രയിക്കണ്ട എന്ന് കരുതുന്നവരും ഉണ്ട് .പോസ്റ്റ് നന്നായി എന്നറിയിച്ചതില് സന്തോഷം.
ഭൂമി പുത്രി ചേച്ചി : അതെ,ചേച്ചി..ഹാര്ഡ് റിയാലിറ്റി തന്നെ.ചിത്രങ്ങള് അങ്ങനെ കിട്ടിപ്പോയതാണ്..നന്ദി അഭിപ്രായം പറഞ്ഞതിന്.ഇനിയും വരണം കേട്ടോ..
പഹയന് : എന്നെ "അതി ഭയങ്കരമായി" പുകഴ്ത്തി..കെ.രേഖയുടെ അടുത്തൊന്നും നമ്മള് എത്തില്ല കേട്ടോ..എന്നാലും സന്തോഷം ഇങ്ങനെ ഒരു പറച്ചില് കേട്ടല്ലോ..നന്ദി...പിന്നെ,അപ്പൂപ്പന് താടി...കഥയും,ജീവിതാനുഭവവും..രണ്ടും കൂടിക്കലര്ന്നത്...ഇനിയും വരൂ ഇതിലെ
പുതിയ പോസ്റ്റ് കണ്ടു.അതി ഗംഭീരം.
ജിതെന്ദ്രകുമാര് : അഭിനയ ജീവിതം തന്നെ..നന്ദി,ഇവിടെ വന്നതിന്
സേനു ചേട്ടാ : ആത്മകഥയാണോ എന്ന് ചോദിച്ചു എന്റെ ശവത്തില് കുത്തരുത്.പിന്നെ,അവിടെ ശവത്തില് കുത്തരുത് എന്ന് പറഞ്ഞതിന്റെ പൊരുള് ഞാന് വായിച്ചെടുത്തു...ഹി..ഹി.ഹി.എനിക്കിഷ്ടപ്പെട്ടു.നന്ദി കേട്ടോ..ഇവിടെ വന്നു കമന്റ് ഇട്ടതിന്.
ഹരിത് : നന്ദി
രാമചന്ദ്രന് : അതെ.. എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടു തന്നെ..
നന്ദി..പോസ്റ്റ് വായിച്ചതിനു
ആത്മ : നന്ദി കേട്ടോ
ബിന്ദു ചേച്ചീ : അതെ,സ്നേഹിക്കുന്നവര്ക്കു വേണ്ടിയുള്ള കീഴടങ്ങല് അല്ലെ? അതിനും സുഖമുണ്ട്.നല്ല മനസ്സുള്ള സ്ത്രീകള് അങ്ങനെയേ പറയൂ..നന്ദി.
ജയകൃഷ്ണാ : ഞാന് ആ വഴിയ്ക്ക് ചിന്തിച്ചില്ല.നല്ല തല കാറ്റു കൊള്ളിയ്ക്കണ്ട.ദീപയ്ക്ക് അനിയത്തി ഇല്ല..ആ വെള്ളം വാങ്ങി വച്ചേക്ക് കേട്ടോ.അമ്പടാ..!
മയില്പ്പീലി : നന്ദി,ഈ അഭിപ്രായത്തിന്.
ആചാര്യന് ചേട്ടാ : വന്നിരുന്നു..എന്നും നോക്കുന്നുണ്ട്.. എനിക്ക് കാര്യമായി വോട്ട് വീഴുന്നുണ്ടല്ലോ..നന്ദി കേട്ടോ,എന്നെ കൂടി ഉള്പ്പെടുത്തിയതില്.സത്യത്തില് ഇതൊന്നും ഞാന് പ്രതീക്ഷിച്ചതേ ഇല്ല.അപ്പൊ,ഒരുപാടു പേര്ക്ക് ബ്ലോഗ് ഇഷ്ടമുണ്ട്.അറിഞ്ഞതില് സന്തോഷമുണ്ട്.
സന്ദീപ് :അതേ..വായിച്ചു ചിരിക്കാം..കൂടെ ജീവിതകാലം മുഴുവന് വിട്ടു വീഴ്ചകളും ചെയ്യാം.ജീവിതത്തില് എല്ലാവരും വിട്ടു വീഴ്ചകള് ചെയ്യേണ്ടാവരാണ്. അത് ശരി തന്നെ.
പിന്നെ സന്ദീപ് സൂചിപ്പിച്ച അക്ഷരത്തെറ്റുകളും,അപൂര്ണ്ണ വാചകങ്ങളും.. അത് ഒരു ടെക്നിക്കല് പ്രോബ്ലം ആണ് എന്ന് തോന്നുന്നു.പരിഹരിക്കാന് ശ്രമിക്കുന്നുണ്ട്.ഇവിടെ എന്റെ പെര്മനെന്റ്റ് ലിങ്ക് ഉപയോഗിച്ചാണ് തുറക്കുന്നത്.അതില് ഈ പറഞ്ഞ കുഴപ്പം കാണാന് പറ്റുന്നെയില്ല.എന്തായാലും ഈ പ്രശ്നം ചൂണ്ടിക്കാണിച്ചതില് നന്ദി.
ബി.എസ്.മാടായി : നന്ദി ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്
Amantoalktowith : അത്,എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.കാര്യമായ കഥ ആയോ,കഥ ആയ കാര്യമായോ..it’s up to you..Thanks 4 ur comment
കായംകുളം കുഞ്ഞാടെ : നന്ദി..നന്ദി..നന്ദി...ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നു അറിയിച്ചതിനും,പരിഹാരം പറഞ്ഞു തന്നതിനും.
ഇവിടെ എന്റെ പെര്മനെന്റ്റ് ലിങ്ക് ഉപയോഗിച്ചാണ് തുറക്കുന്നത് അത് കൊണ്ടു ഞാന് ഈ പ്രശ്നം തിരിച്ചറിഞ്ഞിരുന്നില്ല.ഒരിക്കല്ക്കൂടി നന്ദി.
മഹി : ഫെമിനിസ്റ്റുകള് കണ്ടാലും കുഴപ്പമില്ല.അവര്ക്കറിയാവുന്ന ഒരു "പ്രതിഭാസം"തന്നെയാ ഇതു.നന്ദി,അഭിപ്രായം അറിയിച്ചതിന്.
നിഷ്കളങ്കന് : നന്ദി
രസികന് ചേട്ടാ : നന്ദി പോസ്റ്റ് വായിച്ചതിനും,അഭിപ്രായം പറഞ്ഞതിനും.
കല്യാണി ചേച്ചീ : നന്ദി.
My crack words : ചിരിപ്പിച്ചു അല്ലെ?അങ്ങനെ ചിരിക്കാനും നല്ല മനസ്സു വേണം കേട്ടോ.നന്ദി,ഈ തുറന്നു പറച്ചിലിന്.
ആദര്ശ് : നന്ദി
ടിന്റു കുട്ട്യേ : ഒരു കല്യാണം കഴിക്കുന്നതോണ്ട് വല്യേ ദോഷമൊന്നും പറയാനില്ല.ന്നാലും,അല്ലറ ചില്ലറ ബുദ്ധിമുട്ടുകള് ഉണ്ടാക്ക്വേം ചെയ്യും.എന്താപ്പോ ചെയ്യ്വാ?..undestanding, loving ,caring ഭര്ത്താവ് ഒരു സങ്കല്പം ഒന്നും അല്ല കേട്ടോ..അസ്സലായി സ്നേഹിക്കുന്ന ഭര്ത്താക്കന്മാരൊക്കെ ഉണ്ട്.ചില തല്ലു കൊള്ളികളും ഉണ്ട്.അതുപിന്നെ ഏത് കാര്യത്തിലും ചില exeptions ഉണ്ടല്ലോ..നന്ദി പോസ്റ്റ് വായിച്ചതിനു.
OAB ചേട്ടാ :അതെ,ദീപമാര് കീഴടങ്ങി ആഘോഷിക്കട്ടെ..എന്നാലല്ലേ..ജീവിതത്തിനു മധുരം ഉണ്ടാകൂ..നന്ദി,ഈ വരവിന്
ഹൈവേ മാന് : അതെ,ദാമ്പത്യ ജീവിതം അഡജസ്റ്റ്മെന്റ് തന്നെ..അനുഭവം ഗുരു..നന്ദി അഭിപ്രായത്തിന്.
സായൂബ് : നന്ദി
മൈ ഡ്രീംസ് : അതുകൊണ്ടല്ല,ബ്ലോഗ് "ബ്ലാക്ക് & വൈറ്റ്" ആക്കിയത്. അത് ജന്മനാ ഇങ്ങനെയായിരുന്നു.ഒന്നു വെളുപ്പിക്കാന് "ഫെയര് & ലവ് ലി " തേച്ചു നോക്കാം.രസകരമായ കമന്റ് ചിരിപ്പിച്ചു.
ലക്ഷ്മി ചേച്ചി : അതെ,അവസാനം ദീപ അരുണിനോട് പറഞ്ഞതു അഭിനയമല്ല..മൂന്നര തരം.നന്ദി..കമന്റ് ന്.
പഥികന് ചേട്ടാ : ഞാന് അങ്ങ് പൊങ്ങി,പൊങ്ങി ആകാശം മുട്ടി.എന്നെ വല്ലാതെ പുകഴ്ത്തി കേട്ടോ.എന്റെ ബ്ലോഗ് വായിച്ചില്ലെങ്കില് ഒരു നഷ്ടമായേനെ എന്നൊക്കെ കേള്ക്കുമ്പോള് എന്ത് സുഖം..നന്ദി..നന്ദി..ഇനിയും വരൂ ട്ടോ.
പിരിക്കുട്ടി : കല്യാണം കഴിക്കാതത്തില് പ്രതേകിച്ചു അര്ത്ഥം ഒന്നുമില്ല.ഒരു കല്യാണമൊക്കെ കഴിച്ചു,ഇതു പോലെ വഴക്കിട്ടു..പിന്നെ,അഭിനയിച്ചു..അതിലേറെ സ്നേഹിച്ചു..മുന്നോട്ടു പോകുമ്പോഴേ യഥാര്ത്ഥ ജീവിതം ആകൂ..പിന്നെ,കല്യാണം കഴിക്കാത്ത ജീവിതത്തിനും നല്ല സുഖം ഉണ്ട്.നന്ദി പോസ്റ്റ് വായിച്ചു കമന്റ് ഇട്ടതിനു.
മണിക്കുട്ടി : പറഞ്ഞതു 100% വാസ്തവം.Thanks 4 ur comment
അശ്വതി : അതെ..എരിതീയില് എണ്ണ ഒഴിക്കാതെ കാര്യങ്ങള് മനസ്സിലാക്കി കൊടുക്കുന്ന അമ്മമാര് ഇക്കാലത്ത് അപൂര്വ്വമാണ്.
നന്ദി
അപ്പൂട്ടന് : ഈ ആണ്പക്ഷം വിശദമായി ചിന്തിച്ചു.പറഞ്ഞതില് കഴമ്പില്ലാതില്ല.ഭാര്യയേയും,വീട്ടുകാരെയും ഒരുമിച്ചു കൊണ്ടു പോകാന് നല്ല പണിയാണ്.അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില് മാത്രം.ഇല്ലെങ്കില് ഒരു ബുദ്ധിമുട്ടേ ഇല്ല.പിന്നെ,ചിന്തിച്ചു കാടുകയറുമ്പോള്..ഒരു പരമ പ്രധാനമായ കാര്യമുണ്ട്..അതായത്..ഭൂരിഭാഗം ഭര്ത്താക്കന്മാര്ക്കും ഭാര്യ വീട്ടില് വന്നു "അഡജസ്റ്റ്മെന്റ് " ചെയ്യേണ്ട ഒരു കാര്യം ഇല്ല.കാരണം,ഒരു പെണ്കുട്ടിയാണ് അത് വരെ ജീവിച്ച സാഹചര്യത്തില് നിന്നും വേരോടെ പിഴുതു വേറൊരു വീട്ടില് എത്തിപ്പെടുന്നത്.അവള്ക്കാണ് കൂടുതല് അഡജസ്റ്റ്മെന്റ്ന്റെ ആവശ്യം വരുന്നതു.ഭാര്താവിനോരിക്കലും സ്വന്തം വീട് വിട്ടു നില്ക്കേണ്ടി വരുന്നില്ലല്ലോ..ഞാനൊരു തര്ക്കത്തിനില്ല...കാര്യം പറഞ്ഞെന്നു മാത്രം.പിന്നെ,ഒരു കാര്യം ചോദിക്കട്ടെ..sincere ആയി ഉത്തരം പറയണം..100% ഭര്ത്താക്കന്മാരും ഭാര്യമാരെ വല്ലാതങ്ങ് കേറി സപ്പോര്ട്ട് ചെയ്യുന്നുണ്ടോ?എവിടെയൊക്കെയോ കല്ലുകടി ഉണ്ടാകുമ്പോള് ഭാര്യയെ ഇടയ്ക്കെങ്ങാനും തള്ളിപ്പരയുന്നില്ലേ? തള്ളിപ്പരയുന്നില്ലെങ്കില്..വിട്ടേക്കൂ ട്ടോ. ഞാന് ഒന്നും പറഞ്ഞിട്ടില്ല..
എന്തായാലും നന്ദി ഉണ്ട്.ഇത്ര ആഴത്തില് ചിന്തിച്ചു വിശദമായ ഒരു കമന്റ് ഇട്ടതിനു.ഇനിയും വരണം.
മോനൂസ് : അതെ..സ്നേഹിക്കുന്നവര്ക്ക് വേണ്ടി കീഴടങ്ങുന്നത് നല്ലത് തന്നെ..നന്ദി,ഇവിടെ വന്നതിനും,കമന്റ് ഇട്ടതിനും.
ആത്മകഥയാണോ? ഒരു സംശയം. സംശയം മാത്രമാണേ...
katha ishtapettu..
സ്മിതേച്ചി ഈ കഥക്ക് നല്ല കെട്ടുറപ്പ് ഉള്ളതായി തോന്നി. പിന്നെ ഒരു കാര്യം സത്യം തന്നെ.
ജീവിതം അഡ്ജസ്റ്റ്മെന്റ്കള്‍ ഉണ്ടെങ്കിലേ മുന്നോട്ട് നീങ്ങൂ.അതിനായി,പല പരാതികളും കണ്ടില്ലെന്നും,കേട്ടില്ലെന്നും വയ്ക്കണം.അതെവിടെ ആയാലും അങ്ങനെ തന്നെ.നിന്റെ പ്രായത്തിന്റെ പക്വതക്കുറവ് കൊണ്ടാണ് ഇതെല്ലാം വലിയ പ്രശ്നങ്ങളായി തോന്നുന്നത്.ഈ പ്രപഞ്ചത്തെ നിയന്ത്രിക്കാന്‍ ഒരു ഈശ്വരന്‍ ഇല്ലെങ്കില്‍ ഇതിനെന്തെങ്കിലും നിലനില്‍പ്പുണ്ടോ?നീയിവിടെ ആയൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു.ഇഷ്ടമുള്ള ചാനലും കണ്ടു,ഇഷ്ടമുള്ള ഡ്രെസ്സും ഇട്ട് ജീവിച്ചത് കൊണ്ടാണ് അതൊക്കെ സ്വാതന്ത്ര്യക്കുറവായി തോന്നുന്നത്.എല്ലാവരും,ഓരോരോ പ്രായത്തിനനുസരിച്ച് മാറിയേ തീരൂ.ചിട്ടയായി ജീവിയ്ക്കാന്‍ ചില നിയന്ത്രണങ്ങള്‍ ഒക്കെ ആവശ്യമാണ്."അമ്മ പറഞ്ഞുകൊണ്ടേ ഇരുന്നു.
ഇതു ഇന്നത്തെ തലമുറയിലെ ആണും പെണ്ണും പരസ്പരം അറിഞിരിക്കേണ്ട കാര്യം തന്നെ. ADJUSTMENT എന്നത് നഷ്ടപെടുന്ന ഈ സമൂഹത്തിലെ പുതിയ തലമുറ ഈ വരികളില്‍ ഒന്നു കണ്ണോടിച്ചാല്‍ നന്നായിരിക്കും
അനുമോദിച്ചതിന് നന്ദി..ഏഴാം ക്ലാസ്സില്‍ നിര്‍ത്തീതാണ് കവിതയെഴുത്തെന്ന പണി..പിന്നെ ഉച്ചക്ക് ഉണ്ണാന്‍ പോകുമ്പോള്‍ ഒരു ദിവസം ഒരു തോന്നല്‍, യുദ്ധാനന്തരം എന്തു സംഭവിക്കുമെന്ന്...അതാണെഴുതിയത്..എന്തായാലും പ്രോത്സാഹനമായി..നന്ദി പിന്നെയും പിന്നെയും
സ്‌മിതേച്ചി..പുതിയ അനുഭവങ്ങളൊന്നുമില്ലേ..പ്രതീക്ഷിക്കുന്നു
സ്മിതാജീ...
ആഴത്തില്‍ ചിന്തിച്ചിട്ടാണോ എന്നറിയില്ല (അങ്ങിനെ ഒരു കപ്പാസിറ്റി ഉള്ളതായി തെളിവുകളധികമില്ല) ഏതായാലും പെണ്‍പക്ഷം ധാരാളം കേള്‍ക്കുന്പോള്‍ ഞാനും എന്തെങ്കിലും എഴുതണ്ടേ എന്ന് കരുതി, അത്ര മാത്രം.
മൂരാച്ചികളായി ധാരാളം ഭര്‍ത്താക്കന്മാര്‍ ഉള്ള ഈ ലോകത്ത് സ്ത്രീകള്‍ ഒരുപാട് സഹിക്കുന്നുണ്ട്, സത്യം. അഡ്ജസ്റ്റ് ചെയ്തോളണം എന്ന മുന്‍വിധിയോടെ ധാരാളം പുരുഷന്മാര്‍ സ്ത്രീകളോട് ഇടപഴകുന്നുമുണ്ട്. ഇതു കാണാതെയോ മനസിലാക്കാതെയോ അല്ല ഞാന്‍ എഴുതിയത്. ഒരു "മറുപുറം" എഴുതിയെന്നു മാത്രം.
പക്ഷെ ഒരു കാര്യം ചോദിച്ചോട്ടെ (ഇതില്‍ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ല)
നമ്മള്‍ നമുക്കു വളരെ പരിചിതമായ സാഹചര്യങ്ങളിലല്ലേ കൂടുതല്‍ കടുംപിടുത്തക്കാരാകുന്നത്. ഹോസ്റ്റല്‍ മെസില്‍ വളിച്ച സാന്പാര്‍ വലിയ വിഷമമില്ലാതെ അകത്താക്കുന്ന വിദ്യാര്‍ത്ഥി വെക്കേഷന് വീട്ടിലെത്തുന്പോള്‍ തൊട്ടതിനും പിടിച്ചതിനും അമ്മയെ കുറ്റം പറയുന്നില്ലേ. സത്യത്തില്‍ ഇതുപോലൊക്കെ തന്നെയാണോ ഭര്‍തൃഗൃഹത്തിലും സംഭവിക്കുന്നത്? വീട്ടില്‍ കയറിയതിനുശേഷം ആദ്യദിവസങ്ങളില്‍ ഒട്ടുമിക്ക സ്ത്രീകളും പരാതികള്‍ അധികം പറയാറില്ല, തോന്നിയാല്‍ പോലും. കാലം കഴിയുന്പോള്‍ ചില കാര്യങ്ങളെങ്കിലും "ശീലമായി" എന്ന് തോന്നാറില്ലേ?
ഈ രീതിയില്‍ നോക്കിയാല്‍ ഭാര്യവീട്ടില്‍ വരുന്ന ഭര്‍ത്താവ് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്, കാരണം കുറച്ചുദിവസം താമസിക്കുന്ന ഞാന്‍ അവിടെ വലിയ പ്രശ്നമുണ്ടാക്കരുത് എന്ന ചിന്ത അയാള്‍ക്കുണ്ടാവും.
പിന്നെ സപ്പോര്‍ട്ട്, അവിടെയാണ് ഞാന്‍ പറഞ്ഞ രണ്ടു ധ്രുവങ്ങള്‍ക്കിടയിലെ പ്രശ്നം വരുന്നത്. സ്വന്തം സമാധാനത്തിനെങ്കിലും ചിലപ്പോള്‍ ഒരാളെ മാറ്റിനിര്‍ത്തി സംസാരിക്കേണ്ടിവരും. ഞാന്‍ ന്യായീകരിക്കുന്നില്ല, പക്ഷെ 100% സപ്പോര്‍ട്ട് പ്രായോഗികമായിക്കൊള്ളണമെന്നില്ല.
ഒരു ചെറിയ കാര്യം കൂടി.... ഇടക്കെങ്കിലും സപ്പോര്‍ട്ട് ചെയ്യുന്ന ഭര്‍ത്താവല്ലേ പലപ്പോഴും നട്ടെല്ലില്ലാത്തവനാകുന്നത്. ഭാര്യയുടെ അഭിപ്രായത്തിന് തീരെ വില കല്‍പ്പിക്കാത്ത ഭര്‍ത്താവോ? അങ്ങിനെ ഒരുത്തനെക്കുറിച്ച് അത്തരം പരാതികള്‍ അധികം (അമ്മയുടെ വാലെന്നോ മറ്റോ) കേള്‍ക്കാറില്ലല്ലോ. അതെന്താ അങ്ങിനെ?????
(സുവര്‍ണലത വായിച്ചിട്ടുണ്ടോ? അതിലെ മുക്തകേശിയുടെ മക്കളും മരുമക്കളും കൂടി എല്ലാത്തരം ഭര്‍ത്താക്കന്മാരെയും പ്രതിനിധീകരിക്കുന്നു എന്ന്‍ എനിക്ക് തോന്നിയിട്ടുണ്ട്)
ഒരു ചിന്ന കഷ്ണം കൂടി. (ചര്‍ച്ച നീട്ടി വിഷമിപ്പിക്കുന്നില്ല, ബോറായെങ്കില്‍ ക്ഷമിക്കൂ)
എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ഒരു ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്നും വഴക്ക്. അവസാനം ഭര്‍ത്താവ് നന്നാവാന്‍ തീരുമാനിച്ചു. എല്ലാ കാര്യത്തിലും സംയമനം പാലിക്കുന്നത് ശീലമാക്കി. ഭാര്യ എന്ത് പറഞ്ഞാലും എതിര് പറയാതായി.
ഒരു ദിവസം ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു (അതോ വട്ടായെന്നോ വിവാഹമോചനത്തിനു പെറ്റീഷന്‍ കൊടുത്തെന്നോ എന്തോ ആണ്)..... കാരണം?
ഭര്‍ത്താവുമായുള്ള വഴക്ക് ആ സ്ത്രീയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സത്യത്തില്‍ ഇതായിരുന്നു അവരുടെ വിരസമായ ജീവിതത്തിലെ സ്റ്റിമുലസ്. അതില്ലാതായപ്പോള്‍ പിന്നെ ജീവിതത്തിന് പുതുതായൊന്നും നല്കാനില്ലാത്ത അവസ്ഥ.
ഇതെത്രമാത്രം ശരിയായ വിലയിരുത്തലാണെന്നറിയില്ല. ഇത് സ്ത്രീകള്‍ക്ക് മാത്രം ബാധകമായതുമല്ല. ഇങ്ങിനെയും മനുഷ്യരുണ്ടാവാം എന്ന് മാത്രം.
സ്മിതേച്ചി, കഥ ഇഷ്ടപ്പെട്ടു! വായിക്കാന് വൈകി.പണ്ട് എന്റെ ഓട്ടൊഗ്രാഫിലൊരു പെണ്ണ്കുട്ടി എഴുതിയ വരികളാണിത്“എനിക്ക് നിന്നെ അത്രയ്ക്കിഷ്ടമായത് കൊണ്ട്..........”ഇല്ല ഞാന് പറയില്ല!ഇപ്പോളവള് എവിടെയോ........ആരുടേയൊ...........മതി!
ടീച്ചറെ,
പ്രമേയത്തിന് പുതുമ അവകാശപെടനില്ലെന്കിലും അവതരണം മോശമല്ല. പിന്നെ ഈ കിഴടങ്ങുക എന്ന പ്രയോഗത്തിനോട് എനിക്ക് വിയോജിപ്പാണ്. ഒരു adjustment നെ അങ്ങിനെ കാണണോ?
i visited here
ദീപക്കീടെക്നിക്കും ഗൂഗിളീന്നെന്നെ കിട്ട്യേതാണോ???
chechi...
katha orupaadishtamaayi ketto ...:)
chila yaadhaardhyangal valachu kettalukal illaathe..
കാലത്തിനിണങ്ങിയ കഥ.
ദീപയുടെ അമ്മയെപ്പോലെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിയ്ക്കുന്ന അമ്മമാര്‍ ഇപ്പോള്‍ ഉണ്ടാകുമോ എന്തോ...
എന്റെ പിറന്നാള്‍ സമ്മാനം ബ്ലോഗില്‍ വച്ചിട്ടുണ്ട്..എടുക്കാന്‍ മറക്കരുത്..ഇഷ്‌ടായോന്നും പറയണം..
malayalam illa.
arun rakshapettu.. athu vijarichu deepayude maha manaskathaye maanikkathe vayya... ethoru bharthavum aagrahikkunna bharya..
kadha nannayi...
pinnampuram : "maha kavi P yude kavithakal sreshtmaayirunnu but jeevithathil athonnu kandirunnillathe...athaayathu kadhaakarikku ingane aakan pattumo,deepayepole(eppozhenkilum) ?
ഒറ്റ ദിവസം മുപ്പത്തിനാല് വോട്ടൊക്കെയാ സ്മിതാജിക്കു വീഴുന്നത്...സൂപ്പര്‍ സൂപ്പര്‍
ചുള്ളന്‍സ് : ആത്മ കഥ അല്ല.എന്നാലും,കല്യാണം കഴിഞ്ഞ ഉടനെ ഭര്‍ത്താവിന്റെ വീട്ടില്‍ പൊരുത്തപ്പെട്ടു പോകാന്‍ ഇത്തിരി കഷ്ടപ്പെട്ടിടുണ്ട്.കീഴടങ്ങല്‍ ഒക്കെ നന്നായി ചെയ്തിട്ടുണ്ട്.അല്ലെങ്കിലും,എല്ലാ പെണ്‍കുട്ടികളുടെയും വാശി..ഭര്‍ത്താവിന്റെ വീട്ടില്‍ വില പോകില്ലല്ലോ..പോസ്റ്റ് വായിച്ചതിനും,സംശയം ചോദിച്ചതിനും നന്ദി.
മേരിക്കുട്ടി : കഥ ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ സന്തോഷം.
കുറുപ്പിന്റെ കണക്കു പുസ്തകം:അതെ..ഇന്നത്തെ തലമുറ "അഡജസ്റ്റ്മെന്റ്" എന്താണ് എന്ന് അറിഞ്ഞിരിക്കണം.നന്ദി,ഈ വരവിന്.
പഹയന്‍:എല്ലാ അനുഭവങ്ങളും പോസ്റ്റ് ആക്കാന്‍ പറ്റുമോ?എന്നാലും,പുതിയ പോസ്റ്റ് ഇടാം..ഇപ്പൊ,ഒന്നും മനസ്സില്‍ ഇല്ല.
അപ്പൂട്ടന്‍:അപ്പൂട്ടന്‍ പറഞ്ഞതു വളരെ ശരിയാണ് കേട്ടോ..നമ്മള്‍ പരിചിതരായ സാഹചര്യങ്ങളില്‍ തന്നെയാണ് നമ്മള്‍ കൂടുതല്‍ കടുംപിടുത്തക്കാര്‍ ആകുന്നത്.ഭര്‍തൃ ഗൃഹത്തിലെ പരാതികള്‍ പലപ്പോഴും,പല പെണ്‍കുട്ടികളും കണ്ടില്ലെന്നു നടിച്ചു "ശീലമാക്കാന്‍" പ്രാപ്തരാകുന്നു.ഭാര്യ വീട്ടില്‍ "വിസിറ്റ്" നടത്തുന്ന ഭര്‍ത്താവ് ഒരു പരിധിയില്‍ കവിഞ്ഞ അഡജസ്റ്റ്മെന്റ് നടത്തേണ്ടതായി വരുന്നില്ല.സ്ഥിരമായി നില്‍ക്കാത്തത് കൊണ്ടു,അവിടെ വലിയ കുറ്റങ്ങളും,കുറവുകളും അയാള്‍ക്ക് "ഫേസ് " ചെയ്യേണ്ടതായി വരുന്നില്ല.എന്നും,വരുന്ന ആള്‍ അല്ലല്ലോ എന്ന് കരുതി അയാളെ സല്‍ക്കരിച്ചു ശ്വാസം മുട്ടിക്കലാണല്ലോ നാട്ടുനടപ്പ്.പക്ഷെ,ഈ ഒരു സ്വീകരണം ഒരിയ്ക്കലും ഒരു പെണ്‍കുട്ടിയ്ക്കും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കിട്ടിയതായി എനിക്ക് തോന്നുന്നില്ല.ഇതെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായം ആണ് കേട്ടോ.
ആശാ പൂര്‍ണ്ണാ ദേവിയുടെ സുവര്‍ണ്ണ ലതയും ബകുളിന്റെ കഥയും വായിച്ചിട്ടുണ്ട്.അതിലെ സുവര്‍ണ്ണ ലതയും ആദ്യം പക്ഷെ,കുറെ അനുഭവിക്കുന്നില്ലേ?പിന്നീട് പക്ഷെ,അവകാശങ്ങള്‍ പിടിച്ചു വാങ്ങാന്‍ തുടങ്ങിയ മാറ്റവും കാണുന്നുണ്ട്.ഭാര്യയെ സപ്പോര്ട്ട് ചെയ്യുന്ന ഭര്‍ത്താവ് "നട്ടെല്ല് ഇല്ലാത്തവനാകും" എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.യഥാര്‍ത്ഥത്തില്‍ "ശരി"യുടെ ഭാഗത്ത് നില്‍ക്കേണ്ടാവനാണ് പുരുഷന്‍.എല്ലായ്പ്പോഴും അങ്ങനെ ആകണമെന്നില്ല.അമ്മയുടെ വാലാകുന്നതിനോടൊപ്പം ഭാര്യയുടെ ഇഷ്ടങ്ങളും അറിഞ്ഞിരിക്കണ്ടേ?
കമന്റില്‍ പറഞ്ഞ ഭാര്യയുടെയും,ഭര്‍ത്താവിന്റെയും വഴക്കിന്റെ കഥയോട് ഒന്നും പ്രതികരിക്കാന്‍ തോന്നുന്നില്ല.ദാമ്പത്യ ജീവിതത്തിലെ പല നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലും ശരിയായ തീരുമാനം എടുക്കാത്തത് മൂലം പലരുടെയും ജീവിതം "പൊട്ടി പാളീസ്" ആയ അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്.അപ്പൂട്ടന്‍ പറഞ്ഞതു പോലെ,അങ്ങനെയും മനുഷ്യരുണ്ടാകാം.കമന്റ്സ് ഒന്നും ബോറടിപ്പിച്ചില്ല..ഇനിയും പറയാം..നോ പ്രോബ്ലം.
പിന്നെ,ഞാനൊരു ചെറിയ കാര്യം പറയട്ടെ..ഒരു തര്‍ക്കത്തിനുള്ള വഴി മരുന്ന് ഇടുകയല്ല.ഭൂരിപക്ഷം പെണ്ണുങ്ങളും,സമാധാന പ്രിയര്‍ തന്നെ എന്ന് തന്നെയാ എന്റെയും അഭിപ്രായം.അറിഞ്ഞു കൊണ്ടു ഒരു "സമാധാനമില്ലായ്മ"അവര്‍ ജീവിതത്തില്‍ വരുത്തി വയ്ക്കാന്‍ ആഗ്രഹിക്കുമോ?
സഗീര്‍ ഇക്കാ :ഈ തുറന്നു പറച്ചിലിന് നന്ദി.
ഇനിയും വരൂ ട്ടോ.
ചാളിപ്പാടന്‍ :നന്ദി,ഈ അഭിപ്രായ പ്രകടനത്തിന്.പറഞ്ഞതു പോലെ ഈ പ്രമേയത്തിന് പ്രത്യേകിച്ച് ഒരു പുതുമയും അവകാശപ്പെടാന്‍ ഇല്ല.അതുപോലെ,അഡജസ്റ്റ്മെന്റ്നെ "കീഴടങ്ങല്‍" എന്നും വിശേഷിപ്പിക്കണ്ട ആവശ്യം ഇല്ലായിരുന്നു.പക്ഷെ,"അപ്പൂപ്പന്‍ താടി " പോലെ പറന്നു നടക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു പെണ്‍കുട്ടി കുറച്ചൊക്കെ അഡജസ്റ്റ് ചെയ്യുന്നത് അവളുടെ കണ്ണില്‍ ഒരു "കീഴടങ്ങല്‍" തന്നെ എന്നേ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ.വിയോജിപ്പ് പ്രകടിപ്പിച്ചത് ഞാന്‍ മനസ്സിലാക്കുന്നു.
ഷിഹാബ് : നന്ദി,ഈ സന്ദര്‍ശനത്തിന്.
കുളത്തില്‍ കല്ലിട്ട കുരുത്തം കെട്ടവന്‍ : പറയാന്‍ പറ്റില്ല.ഇപ്പോഴത്തെ പെങ്കുട്ട്യോളൊക്കെ പുരോഗമിച്ചില്ലേ?എന്തെങ്കിലും ഒരു പ്രശ്നം വന്നാല്‍ ചിലപ്പോള്‍,ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു പ്രശ്നത്തിന് പരിഹാരം കാണുന്നുണ്ടായിരിക്കാം.എന്തായാലും,ഈ കുരുത്തം കേട്ട ചോദ്യം ഉഗ്രന്‍!അപ്പൊ,പോയ സ്ഥലത്തു ലാപ് ടോപ്പ് ഒക്കെ വാങ്ങി സ്ഥിര താമസത്തിന് തയ്യാരെടുതോ?
അനാമിക:നന്ദി..ഈ പോസ്റ്റ് വായിച്ചതിനും,ഈ അഭിപ്രായം അറിയിച്ചതിനും.
ശ്രീ : ശ്രീക്ക് തോന്നിയ സംശയം ശരി തന്നെ കേട്ടോ.നന്ദി..കമന്റ് ന്
പഹയന്‍:വന്നിരുന്നു..പിറന്നാള്‍ സമ്മാനം കണ്ടു.അഭിപ്രായം അറിയിച്ചിട്ടുണ്ട്.
മുക്കൂറ്റി പൂവേ :വന്നതിനും,കമന്റ് ഇട്ടതിനും നന്ദി കേട്ടോ.
പിന്നാമ്പുരത്തിനുള്ള മറുപടി :കഥാകാരി എന്ന് എന്നെയാണോ വിശേഷിപ്പിച്ചത്?എങ്കില്‍ ആദ്യം ഒരു നന്ദി..കാരണം,എന്റെ ജീവിതത്തില്‍ എന്നെ ആരും ഇതുവരെ അങ്ങനെ വിശേഷിപ്പിച്ചിട്ടില്ല. എനിക്ക് ദീപയെപ്പോലെ ആകാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍...പറ്റും..മാഷേ..ഇതു എത്ര നാള്‍ മുന്നേ "പറ്റേണ്ടി " വന്നു എന്നറിയാമോ?കാരണം,സ്നേഹം ഉള്ളത് കൊണ്ടു അത് ഒരു "കീഴടങ്ങല്‍" ഫീല്‍ ഉണ്ടാക്കുന്നില്ലെന്ന് മാത്രം.അങ്ങനെ എന്റെ "അരുണും"(ആദര്‍ശ്) രക്ഷപ്പെട്ടു.എന്നെപ്പോലെ ഒരു 916 തിളക്കം ഉള്ള ഭാര്യയെ കിട്ടിയത് കൊണ്ട്.(ആത്മ പ്രശംസ ഒട്ടും കുറയ്ക്കേണ്ട എന്ന് കരുതി)
ആചാര്യന്‍ ചേട്ടാ : സത്യത്തില്‍ ഒരുപാട് സന്തോഷം ഉണ്ട്..ഇത്രയും വോട്ട് വീഴുന്നതില്‍.ഒരിയ്ക്കലും പ്രതീക്ഷിച്ചതെ ഇല്ല കേട്ടോ.ഇങ്ങനെ എന്നെ സപ്പോര്ട്ട് ചെയ്യും എന്ന്.നന്ദി ഉണ്ട് ഒരുപാടൊരുപാട്.എല്ലാവരോടും.
എന്റെ ബാല്യകാലത്ത് എനിക്കേറ്റവും പേടിയുള്ള ഒരു സാധനമായിരുന്നത്രെ അപ്പൂപ്പന്‍ താടി എന്ന് എന്റെ ചേച്ചി പറഞ്ഞ് കേട്ടിരുന്നു...
അങ്ങനെ ഒരു തലേക്കെട്ട് കണ്ടപ്പോഴാ ഞാന്‍ ഇത് വായിക്കാന്‍ തുടങ്ങിയത്.
സ്മിതക്കുട്ടിക്ക് മംഗളങ്ങള്‍ നേരുന്നു...
അവിടുത്തെ മോളുടെ പടങ്ങള്‍ അങ്കിളിനയക്കുക.
ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍
ഇവിടെ എവിടെയാ വീട്..
പണ്ടെന്നോട് പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല.
ശ്രീയേട്ടന്റെ ആശങ്കയില്‍ പങ്കു ചേര്‍ന്ന് ജീവിതഗന്ധിയായ ഈ പോസ്റ്റിനോടുള്ള ഇഷ്ടം രേഖപ്പെടുത്തിക്കൊള്ളുന്നു.
സസ്നേഹം,
എം.എസ്. രാജ്
സ്മിതാ ജീ..
വളരെ നല്ല കഥ, ചിന്തകള്‍ നല്‍കുന്നവ.
വിട്ടുവീഴ്ചകളില്ലെങ്കില്‍ ജീവിതം കട്ടപ്പുകയാകുമെന്ന് കഥ തെളിയിക്കുന്നു. കല്യാണത്തിനു മുമ്പുള്ള ഒരു പെണ്ണിന്റെ സങ്കല്പങ്ങളും ഇതില്‍ കാണാം. സത്യം പറഞ്ഞാല്‍ പുരുഷനാണ് കൂടുതല്‍ അഭിനയിക്കേണ്ടിവരുന്നത് കാരണം അവനൊരു മീഡിയേറ്ററും കൂടിയാണല്ലൊ.
സ്മിതാജിയുടെ പോസ്റ്റുകള്‍ എന്തുകൊണ്ടൊ ഞാന്‍ കാണാതെ പോകുന്നു, വീണ്ടും വീണ്ടും..!
ഈ സ്ത്രീകളുടെ ഒരു കാര്യം...
കൊള്ളാം.....കൊള്ളാം....കൊള്ളാം
സ്മിതാ...
ശരീരത്തിന് അംഗഭംഗം വന്നവരെ നമുക്കു വികലാന്ഗര്‍ എന്ന് വിളിക്കാം. ഒരിക്കല്‍ അപ്പൂപ്പന്‍ താടിപോലെ ഒഴുകിനടന്നവരെ കാലം വികലാംഗന്‍റെ വേഷം അണിയിച്ചു ഒരു പുനര്‍വിചിന്തനം നടത്താന്‍ അവസരം കൊടുക്കുന്നു... പക്ഷെ മനസിന് അംഗഭംഗം വന്നവര്‍ക്ക് അത്തരം ഒരു അവസരം കൂടി കാലം കൊടുക്കുന്നില്ല..കാരണം അവര്‍ക്ക് സ്വബുദ്ധിയോടെ ചിന്തിക്കാനുള്ള അവസരം കൂടി നഷ്ടപ്പെടുന്നു..
എന്‍റെ ചെറുപ്പത്തില്‍ കുറെ വര്‍ഷം ഡല്‍ഹിയിലും ഗോവയിലും ആയി കടന്നുപോയെങ്കിലും അപ്പൂപ്പന്‍ താടി ഒഴുകി നടക്കുന്നതിനെ അത്ഭുത്തോടെ നോക്കിയിരിന്നിട്ടുണ്ട്..
കാരണം പറക്കാനുള്ള അവയുടെ കഴിവിനാല്‍ ഞാന്‍ അതും ഒരു ജീവിയാണെന്ന് കരുതിയിരുന്നു..
ഇപ്പോഴും അപ്പൂപ്പന്‍ താടി കാണുമ്പോള്‍ എന്തോ ഒരിത്...
എനിക്ക് എന്‍റെ ചെറുപ്പം തിരിച്ചു തരാന് ദൈവത്തോട് പറയണം എന്ന് തോന്നാറുണ്ട്...
അയ്യോ..... ചെറുതായി തെറ്റി. ഇത്തവണ ഞാന്‍ പുരുഷപക്ഷം പറഞ്ഞതല്ല. സുവര്‍ണലതയെക്കുറിച്ച് ഞാന്‍ പറഞ്ഞത് പൂര്‍ണമായും സ്ത്രീപക്ഷത്തു നിന്നു കൊണ്ടുതന്നെയാണ്. അതില്‍ എല്ലാത്തരം ഭര്‍ത്താക്കന്മാരെയും കണ്ടേക്കാം എന്ന് മാത്രമെ ഉദ്ദേശിച്ചുള്ളൂ. ഫെമിനിസം എന്ന ആശയത്തോട് (പ്രായോഗികതലത്തിലെ ഇപ്പോള് കാണുന്ന വിഡ്ഢിത്തങ്ങളോടല്ല) യോജിപ്പ് തോന്നിത്തുടങ്ങിയ കാലത്ത് വായിച്ചതാണ് ആശാപൂര്‍ണാദേവിയുടെ മൂന്നു പുസ്തകങ്ങളും, അതിനാല്‍ സുവര്‍ണലതയെക്കുറിച്ച് പറഞ്ഞുവെന്നു മാത്രം.
അഡ്ജസ്റ്റ്മെന്റ് എന്നത് മനുഷ്യന്‍ എന്നും ചെയ്യുന്നതാണ് എന്ന് മാത്രമെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. ആ അഡ്ജസ്റ്റ്മെന്റ് ഒരു ശീലമാകുന്നതിനെ കാണിക്കാന്‍ മാത്രമാണ് ഒരു കഥ ഓര്‍മയില്‍ നിന്നും ചികഞ്ഞെടുത്ത് പറഞ്ഞത്. (ഹാഫ് ബേക്ക്ഡ് ആണ്, സോറി)
"ശരി" ആപേക്ഷികമല്ലെ? ഒരു തരത്തില്‍ ചിന്തിച്ചാല്‍ സമാധാനം പോലും ആപേക്ഷികമാണ്. ഒരാളെ അവഗണിച്ചാല്‍ വരെ സമാധാനമുണ്ടാവാം. പല ഭര്‍ത്താക്കന്മാരും മക്കളും അത് പ്രയോഗിക്കുന്നുണ്ട്. അപ്പോള്‍ മറുഭാഗം പറഞ്ഞേക്കാം നട്ടെല്ലില്ലാത്തവനെന്ന്. (ഈ പ്രയോഗം ഭാര്യമാര്‍ക്ക് മാത്രമുള്ളതല്ലല്ലോ, ഭര്‍ത്താവിന്റെ ബന്ധുക്കളും തരം പോലെ പ്രയോഗിക്കും)
ഇനിയൊരു കാര്യം കൂടി (ഇതും സ്മിത ചിന്തിച്ചിട്ടുണ്ടായിരിക്കും, ഇല്ലെന്നു പറയുന്നില്ല)
"അവധിക്കു നാട്ടില്‍ വരുന്പോള്‍ അവന്‍ ആദ്യം പോണത് ഭാര്യവീട്ടിലാ" എന്നുള്ള കമന്റ് എത്ര ഭര്‍ത്താക്കന്മാരെക്കുറിച്ച് കേള്‍ക്കാം.
തര്‍ക്കിക്കുന്നില്ല...... നിര്‍ത്തുന്നു.
എനിക്കു കിട്ടിയ ഏറ്റവും നല്ല പിറന്നാള്‍ സമ്മാനം..താങ്ക്‌സ്‌ണ്‌ട്ട്‌ട്ടോ...
എന്റെ ബ്ലോഗില്‍ എഴുതിയ കമന്റ് കണ്ടു എത്തിയതാണ് ഇവിടെ..... എത്തിയപ്പോള്‍ , സ്മിത എഴുതിയിരിയ്ക്കുന്നത് വായിച്ചപ്പോള്‍ എനിയ്ക്ക് മനസ്സിലായി ഞാന്‍ കൊറച്ചു കൂടി മുന്‍പേ എത്തിയിരുന്നെങ്ങില്‍ എന്ന്.... ഉം...ആദ്യം മുതല്‍ വായിച്ചു തുടങ്ങിയിരിയ്ക്കുന്നു .. ഓരോന്നും ഒന്നിനൊന്നു മെച്ചം... വായിക്കുന്തോറും ഞാന്‍ എന്റെ ഓര്‍മകളെ എവിടെയൊക്കെയോ വെച്ച് കണ്ടുമുട്ടുന്നു... മനോഹരം... തുടര്‍ന്നും എഴുതുക...
ആത്മ കഥ വായിച്ചു. രസിച്ചു. എന്തു ചെയ്യാം ഒരു പനയില്‍ രന്ടു യക്ഷികള്‍ക്കു വാഴാന്‍ പറ്റില്ലെന്നു റൂള്‍ എഴുതിവെചു പോയില്ലെ മുകളിരിക്കുന്ന ആള്‍... ചിലര്‍ ഗള്‍ഫിലേക്കു ഓടി രക്ഷപ്പെട്ടൂ കളയും എല്ലാവര്‍ക്കും അങനെ പറ്റില്ലല്ലോ?
നീയെനിക്കിപ്പോ ഒരു "ഹാബിറ്റ്" ആയി മാറി.
:D
പുതു തലമുറക്കെന്നല്ല. എല്ലാവര്‍ക്കും ഒരു സന്ദേശം ഈ കഥ നല്‍കുന്നു. ജീവിതമെന്താണെന്ന് മനസ്സിലാക്കാതെ നാഴികക്ക് നാല്‍പത് വട്ടം വീടു വിട്ടിറങ്ങുന്നവരില്‍ പലര്‍ക്കും പിന്നെ ആ ജീവിതം തിരിച്ച് കിട്ടാതാവുന്നതാണു കഷ്ടം. ഇണക്കങ്ങളും പിണക്കങ്ങളും സ്വാഭാവികം. എല്ലാറ്റിനും ഒരു പരിധി വേണം.
എന്നാലും ആ നട്ടെല്ലിന്റെ കാര്യം. അതും ഒരു വിഷയമാണേ പക്ഷെ ഒപ്പം ദുരഭിമാനവും ദുര്‍ വാശിയും കൂടിയയാല്‍ പെരുവഴിയമ്പലം ശരണം
OT
ജയകൃഷ്ണാ. സമയം കളയണ്ട.
Good words... Good things...Good story...
ഇങ്ങനാ പെണ്‍ മനസ്സ് !അല്ലേ സ്മിതേ?
അരുണിനെന്നല്ല ആര്‍ക്കും മനസ്സിലാവില്ല.
കുറ്റപ്പെടുത്തല്‍ ഒരു ‘ഹാബിറ്റ് ആന്‍ഡ് ഹോബി’ ആയിട്ടുള്ളവര്‍ ധാരാളം ഉണ്ടെന്നുള്ളത് ഒരു പരമാര്‍ത്ഥം തന്നെയാണ് സ്മിത.
എഴുത്ത് നന്നായിട്ടുണ്ട്,
കേട്ടു പഴകിയതാണെങ്കിലും എഴുതിയ രീതി ബോറടിപ്പിച്ചില്ല...
ഓ ടോ..ജീവിതം കഥയാക്കിയതാണൊ??:-)
ഇതിലൊരു രസം കിട്ടിയില്ല എന്താന്നു അറിയില്ല. ഞാൻ എന്നിലൂടെ കഥാപാത്രങ്ങളെ കാണുന്നതു കൊണ്ടാവാം.
അപ്പൂപ്പന് താടി പോലെയുള്ള ജീവിതം!!! നല്ല ഭാവന. അങ്ങനെ ഒഴുകി ഒഴുകി നടക്കുന്നത് നല്ല രസം. പക്ഷെ ഒഴുകി എത്തുന്നത് എരിതീയിലോ നടുക്കടലിലോ എന്ന് അപ്പൂപ്പന് താടി അറിയുന്നില്ല. നല്ല അവതരണം. ചെറിയ ഒരു വിമര്‍ശനം. ഭാഷക്ക് അല്പം കൂടി ഒഴുക്ക് ആവാമായിരുന്നു. അല്പം കൂടി ശ്രദ്ധിച്ചാല്‍ വായിക്കാന്‍ സുഖം കൂടുമായിരുന്നു.
ഈ പിണങ്ങിപ്പോക്കും തിരിച്ചുവരലും സ്ഥിരം പരിപാടി ആണല്ലേ.....
ആയുഷ്മാന്‍ ഭവ......
hum!!!
എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു.പക്ഷേ ആ അരുണും ദീപയും.
അത് കൊലച്ചതി ആയി പോയി.ഞാനും ഒരു അരുണാണെ,കെട്ടാന്‍ പോകുന്നത് ഒരു ദീപയേയും.
അയ്യോ!!!
"നീയിപ്പോ എനിക്കൊരു ഹാബിറ്റായി മാറി.."
ആവര്‍ത്തിക്കുന്ന ഒരു പ്രമേയം അവതരണത്തിലൂടെ മനോഹരമാക്കിയ സ്.ആ. ന് അഭിനന്ദനങ്ങള്‍
കഥ കൊള്ളാരുന്നു പക്ഷെ അവസാനം തിടുക്ക പെട്ട ഒരു അവസാനം പോലെ തോന്നി .. ഇനിയും ഇവിടെ വരാം .. നല്ല കഥകള്‍ക്കായി :)
നല്ല കഥ. ഇങ്ങനെ പറഞ്ഞുകൊടുക്കുന്ന അച്ഛനമ്മമാര്‍ മക്കളുടെ മുജ്ജന്മസുകൃതം തന്നെ.
ജെ.പി അങ്കിള് : നന്ദി,ഇവിടെ വന്നതിനും..അഭിപ്രായം അറിയിച്ചതിനും.
അപ്പൂപ്പന്താടി പിന്നെ ആര്ക്കാ ഇഷ്ടമില്ലാത്തത് അല്ലെ?
വീട്..നാട്ടിലെ തൃശ്ശൂരിലെ ചേറൂരില് ആണ്. എന്ന് വച്ചാല്..തൃശൂര് എഞ്ചിനീയറിംഗ് കോളേജ് ,വിമല കോളേജ് ...അതിന്റെയൊക്കെ അടുത്തായിട്ടു വരും.
എം.എസ് രാജ് : പോസ്റ്റ് നോട് ഇഷ്ടം രേഖപ്പെടുത്തിയതില് സന്തോഷം.
നന്ദി
കുഞ്ഞന് ചേട്ടാ :കുഞ്ഞന് ചേട്ടന് പറഞ്ഞതു സത്യം തന്നെ കേട്ടോ..പുരുഷന്മാര്ക്കും കൂടുതല് അഭിനയിക്കാന് സ്കോപ്പ് ഉണ്ട്.ഭാര്യയുടെയും,ഭര്ത്താവിന്റെയും ഇടയില് കിടന്നു "എരിപൊരി" കൊള്ളുന്നത് അവരാണല്ലോ..
എന്താ എന്റെ പോസ്റ്റ് കാണാതെ പോണേ?സാരല്യ..കണ്ടു പിടിച്ചു വായിച്ചല്ലോ..നന്ദി..സന്തോഷം.
ഗോപക്: ചില സ്ത്രീകള് അങ്ങനെയാനെന്നേ..എന്ത് ചെയ്യാം..!
നന്ദി,പോസ്റ്റ് വായിച്ചതിന്.
അരീക്കോടന് : നന്ദി..നന്ദി..നന്ദി..
ദീപക് രാജ് : ചെറുപ്പം തിരിച്ചു തരാന് ദൈവത്തോട് പറയുമ്പോള്,എന്റെ കാര്യം കൂടി പ്ലീസ്..എനിക്കും ഇഷ്ടം ഉണ്ട്..അങ്ങനെ ഒരു കാര്യം..നന്ദി,കമന്റ് നു.
അപ്പൂട്ടന് ചേട്ടാ : ഫെമിനിസം (പ്രായോഗികതലത്തിലെ ഇപ്പോള് കാണുന്ന വിഡ്ഢിത്തങ്ങളോടല്ല) എന്ന ആശയത്തോട് ഒരിക്കലെങ്കിലും യോജിപ്പ് തോന്നിയിട്ടുണ്ട് എന്നറിഞ്ഞതില് സന്തോഷം.
നമ്മള്,അറിഞ്ഞതും,കേട്ടതും മുഴുവന് ശരിയല്ലല്ലോ..പകുതിയും "പതിരല്ലേ?"
ഞാനും തര്ക്കിക്കാന് ഇല്ല,മാത്രമല്ല അപ്പൂട്ടന് ചേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നും ഉണ്ട്.
നന്ദി,വിശദമായ ഈ അഭിപ്രായത്തിന്.ഇനിയും വരൂ ട്ടോ.
പഹയന് : താങ്ക്സ് വരവ് വച്ചു..
ദേവരഞ്ജിനി : നന്ദി,ഇവിടെ വന്നതിനും..എന്നെ പുകഴ്ത്തി പറഞ്ഞതിനും..ഇങ്ങനെ പൊക്കി പറയുന്നതു കേള്ക്കാന് തന്നെ ഒരു സുഖമുണ്ടേ..ഇടയ്ക്ക് വരൂ..ഇതിലെ.
പാവം ഞാന് : രസകരമായ കമന്റ് ഇഷ്ടപ്പെട്ടു.
ഇത് എന്റെ ആത്മ കഥയല്ല ....പിന്നെ,കല്യാണം കഴിഞ്ഞു ചെന്നു കയറുന്ന വീട്ടില് ഒരു പെണ്കുട്ടിയ്ക്ക് കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടതായി വരും.അതില്ലെന്നു ഞാന് പറയുന്നില്ല.
എന്നെ ഇങ്ങനെ പരസ്യമായി "യക്ഷി" എന്ന് വിശേഷിപ്പിക്കെണ്ടിയിരുന്നില്ല.ഞാന് വച്ചിട്ടുണ്ട് ഇതിന്.പിന്നെ,ആ പനയുടെ മുകളില് ഉണ്ടായിരുന്ന യക്ഷികള് രണ്ടും...(ഉദ്ദേശിച്ചത് എന്നെയും,എന്റെ അമ്മായിയമ്മയെയും ആണെങ്കില്) ഒരുമിച്ചാണ് ഗള്ഫിലേയ്ക്ക് പോന്നത്.ഹി..ഹി..ഹി..
അന്നമ്മ : അതെ..ഒരു ഹാബിറ്റ് ആയിപ്പോയി..
നന്ദി, ഈ വരവിന്..
ബഷീര് : നന്ദി,ഈ അഭിപ്രായത്തിന്.
പറഞ്ഞ പോലെ,ഈ "നട്ടെല്ല്" അത്,ഒരു വിഷയം തന്നെയാണേ..
Tourismmap : നന്ദി ..
ഗീത ചേച്ചി : അതെ...ഈ തുറന്നു പറച്ചിലിന് നന്ദി..
പേരൊക്കെ മാറ്റി അല്ലെ? കൊച്ചു കള്ളി..
കൂട്ടുകാരന് : ജീവിതം കഥയാക്കിയതല്ല.കേട്ടോ..
നന്ദി ഇവിടെ വന്നതിനു.
മാംഗ് : രസം കിട്ടിയില്ല അല്ലെ?
ഓരോരുത്തരും, ഓരോ രീതിയിലല്ലേ ചിന്തിക്കുന്നത്.
മാലതി & മോഹന്ദാസ് : അതെ,അപ്പൂപ്പന് താടിയ്ക്ക് വിവേചന സിദ്ധി ഇല്ലല്ലോ.എവിടെയെത്തും എന്ന് ഒരു പിടുത്തവും ഇല്ല.
പിന്നെ,വിമര്ശനം ഞാന് കണക്കിലെടുക്കുന്നു.പരിഗണിക്കാം.
നന്ദി,ഇവിടെ വന്നതിന്
മോഹനം :പിണങ്ങിപ്പോക്കും തിരിച്ചുവരലും സ്ഥിരം പരിപാടി ആണ്......
പക്ഷെ..എന്റെയല്ല കേട്ടോ..ആ ദീപയുടെ.
നന്ദി,കമന്റ് നു.
അയ്യേ : നന്ദി
അരുണ്:പേടിക്കണ്ട.അങ്ങനെ പേരിട്ടത് മനഃപൂര്വ്വം അല്ല കേട്ടോ.സാരല്യ.എല്ലാ അരുണും,ദീപയും ഒന്നും ഇങ്ങനല്ല.
നന്ദി കമന്റ് നു.
മുരളിക: അതെ..ഒരു ഹാബിറ്റ്
നന്ദി,ഈ സന്ദര്ശനത്തിന്.
മാഹിഷ്മതി : നന്ദി..ഈ അഭിപ്രായ പ്രകടനത്തിന്.
സ്മിത ആദര്ശ് എന്നത് ചുരുക്കി..സ്.ആ.എന്നാക്കിയത്തില് പ്രത്യേകം നന്ദി
അച്ചായന് : പറഞ്ഞതു ശരിയാ..ഇത്തിരി തിടുക്കപ്പെട്ടു.കുറച്ചുകൂടി എഴുതിയിരുന്നു.പക്ഷെ,നീളം ഞാന് തന്നെ വെട്ടിച്ചുരുക്കി.ഇതൊരു പോസ്റ്റ് അല്ലെ..പേപ്പര്ലെ പോലെ നീളം കൂടിയാല് ബുദ്ധിമുട്ടാ
നന്ദി,ഈ തുറന്നു പറച്ചിലിന്.
സ്നേഹതീരം :അതെ, നല്ലത് പറഞ്ഞു കൊടുക്കുന്ന അച്ഛനമ്മമ്മാര് നല്ലതല്ലേ..നന്ദി കെട്ടോ
അഗ്നി : adjustment ആണോ understanding ആണോ
വേണ്ടതെന്ന് ഉള്ള സംശയം.. അത് ശരി തന്നെ..എന്നാലും രണ്ടും വേണ്ടേ?
നന്ദി,ഇവിടെ വന്നതിന്.
സ്മിതാ..
അഭിനന്ദനങ്ങള്‍... ഇങ്ങനെ ജീവിതഗന്ധിയായ ഒരു കഥ എഴുതിയതിന്.ഇതിലെ ദീപയുടെ പരാതികള്‍ എത്ര തവണ ഞാനും പറഞ്ഞിരിക്കുന്നു.എന്തുകൊണ്ടോ,ചില വീടുകളിലെങ്കിലും,ചെന്നു കയറുന്ന പെണ്‍കുട്ടിയെ അവര്‍ക്ക് അംഗീകരിക്കാന്‍ ഒരു ബുദ്ധിമുട്ട് ഉണ്ടാകും,ഇതു തന്നെ എന്റെ എത്ര ഫ്രണ്ട്സ് പറഞ്ഞു കേട്ടിരിക്കുന്നു!ഭര്‍ത്താവിന്റെ സപ്പോര്‍ട്ട് കൂടി ഇല്ലെന്കിലത്തെ അവസ്ഥ!
പിന്നെ,ഞാനും അഡ്ജസ്റ്റ് ചെയ്യാന്‍ അങ്ങ് വിചാരിച്ചു. അത് ശരിക്കും,അഭിനയവും,കീഴടങ്ങലും,സോപ്പിടലും എല്ലാം ചേര്‍ന്നുള്ള ഒരു പരിപാടി തന്നെ അല്ലെ?ചില വീടുകളില്‍ പെണ്കുട്ടി കൊണ്ടു പോയ സ്വര്‍ണവും,കാശും ഇതിനെയെല്ലാം നിയന്ത്രിക്കാറുണ്ട്. അത് നീ പറഞ്ഞില്ലല്ലോ..
എന്നാലും..
നീയെങ്ങനെ ഇത്ര കൃത്യമായി എന്റെ മനസ്സു വായിച്ചെടുത്തു?എന്നിട്ട് നല്ല അസ്സല്‍ കഥയും എഴുതി.മിടുക്കി.
ഞാനുമൊരു നട്ടെല്ലില്ലാത്തവന്‍.
nalla katha smithakkutty!iniyum ezhuthu.
Oru Klack & White Sthyam... Bhavukangal..>!!!
ഇന്നാണ് ഈ കഥ കണ്ടത്. ജീവിത യാഥാര്ഥ്യന്ഗളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
അസ്സലായിരിക്കുന്നു .... ഒരു ചെറിയ സിനിമ കണ്ട അനുഭവം :)
കൊള്ളാം.. അടിപൊളി.. പൂമ്പൊടീടെ തള്ള ഇതൊന്നും വായിക്കാണ്ടിരുന്നാ മതിയായിരുന്നു
അപ്പൂപ്പന്‍ താടിയില്‍ നിന്ന് കീഴടങ്ങിലേക്ക് വളെരെ നന്നായിട്ട്യ്ണ്ട്..!!!
ഒരുപക്ഷെ അരുണ്മാര്‍ വികലാംഗരായി പോകുന്നതാണ്..
കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ..
രണ്ടായാലും കാര്യം പ്രശ്നം തന്നെ..
വല്ലാത്ത കണ്‍ഫ്യൂഷനിലായിരിക്കും അരുണ്‍..
പാവം അരുണിന് സ്വന്തം അമ്മെയെയും വാമഭാഗത്തെയും ഒഴിവാക്കാന്‍ വയ്യല്ലോ.
ഒരുപക്ഷെ അരുണിന്റെ അമ്മയും അരുണിനെ അത്രമാത്രം സ്നേഹിക്കുന്നുണ്ടായിരിക്കാം..
അതായിരിക്കും ഇത്ര പൊസ്സസ്സീവ്നസ്സ്. ദീപയ്ക്കും ഇതുതന്നെയാണല്ലോ പ്രശ്നം.
അവസാനം ദീപ അഭിനയിക്കാന്‍ തന്നെ തീരുമാനിച്ചു. ക്ലെവര്‍ ഗേള്‍..!!!
അത്രയ്ക്കും അഡിക്റ്റായിപോയില്ലേ അരുണില്‍ അവള്‍...!!!
സ്മിതചേച്ചിയുടെ രചനാശൈലി വളരെയധികം ഇഷ്ടപ്പെട്ടു.. സാധാരണാക്കാരനുമായി വളരെ ബന്ധം പുലര്‍ത്തുന്ന ശൈലി.
ഇനിയും എഴുതുവാന്‍ പറയുന്നില്ല.. എഴുതിക്കൊണ്ടേയിരിക്കുമെന്നറിയാം.. വറ്റാത്ത നീരുറവയാണല്ലോ ജീവിതം.
അപ്പോ പിന്നെ എഴുത്തല്ലാതെ നമുക്കെന്താഘോഷം..!!! അങ്ങിനെ പകല്‍കിനാവുകളും എന്റെ ഫേവര്‍റ്റ്സില്‍ ഇടം പിടിച്ചു...
ആശംസകളോടെ..
ഒരു ആംഗ്ലോ അക്കാദമി സുഹൃത്ത്.
അനില്‍ കേച്ചേരി.
Post a Comment