Sunday, December 14, 2008

ഇതെന്താണെന്നു പറയാമോ?

ഇതെന്താണെന്നു പറയാമോ?
സൂക്ഷിച്ചു നോക്കിയാല്‍ പിടികിട്ടും.
പിടി കിട്ടിയോ?
അതെ... അത് തന്നെ...നല്ല അസ്സല്‍ "ആമ"ക്കുട്ടന്മാര്‍ !!!
വരിവരിയായി കിടക്കുന്നു."ചാച്ചി ഒറങ്ങാന്‍ " പൂവ്വാന്ന് തോന്നുണു...
ആദ്യം വിചാരിച്ചത് "കല്ല്‌" വരിവരിയായി വച്ചിരിക്ക്യാണെന്നാ ...
സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ പിടി കിട്ടിയത്..
ആമകള്‍ ആണ് എന്ന്.

ദോഹയിലെ 'മൃഗശാലയില്‍' നിന്നൊരു കാഴ്ച...

ചിത്രത്തില്‍ "ക്ലിക്കി'യാല്‍ വലുതായി കാണാം കേട്ടോ.

58 comments:

smitha adharsh said...

വിന്റെര്‍ ആയതോണ്ട് നാല് മണിയായപ്പോഴേയ്ക്കും ഇരുട്ട് തുടങ്ങി.
വെളിച്ചം അധികം ഇല്ലാത്തത് കൊണ്ടു,ആദ്യം ഇതു കണ്ടപ്പോള്‍,കല്ലാണെന്ന് തന്നെ വിചാരിച്ചു.
വരിവരിയായിക്കിടക്കുന്ന ആമകള്‍ ആണ് ഇത്.

ദോഹയിലെ 'മൃഗശാലയില്‍' നിന്നൊരു കാഴ്ച...

Anonymous said...

."ചാച്ചി ഒറങ്ങാന്‍ " പൂവ്വാന്ന് തോന്നുണു...
he he he he അങ്ങനെ ദൊഹ ആമകളെയും കാണാന്‍പറ്റി...

Tin2

panchami pavithran said...

ഫോട്ടോ നന്നായി.ഞാനും ആദ്യം കല്ല്‌ തന്നെയാണെന്ന വിചാരിച്ചത്.

വേറെ ഒന്നും ഇല്ലേ നീ കണ്ട മൃഗശാലയില്‍?ഈ ആമകള്‍ മാത്രേ ഉള്ളോ?എന്തായാലും,മടിച്ചി പുതിയ പോസ്റ്റ് എന്നും പറഞ്ഞു,ഒരു ഫോട്ടോ ഇട്ടു പറ്റിച്ചു.അപ്പൊ,പിന്നെ കൂട്ടത്തില്‍ കണ്ട എല്ലാ മൃഗങ്ങളുടെയും,പക്ഷികളുടെയും ഫോട്ടോ ഇടായിരുന്നില്ലേ?ഞങ്ങളാണെങ്കില്‍,ദോഹയിലെ മൃഗശാലയും കണ്ടിട്ടില്ലല്ലോ.
മര്യാദയ്ക്ക് പോയിരുന്നു നല്ല ഒരു പോസ്റ്റ് എഴുതിയുണ്ടാക്ക് പെണ്ണെ!വായ്ക്ക് രുചിയായി വായിക്കാന്‍ !

Rare Rose said...

സ്മിതേച്ചീ.,.ഇതു കൊള്ളാല്ലോ ഈ ആമക്കുട്ടന്മാര്‍..ചിതറിയൊന്നും കിടക്കാതെ നല്ല അച്ചടക്കത്തോടെ വരിയായിട്ടു തന്നെ ഉറങ്ങണു...:)

ജിജ സുബ്രഹ്മണ്യൻ said...

എന്തൊരു അച്ചടക്കം ! കുട്ടികളായാൽ ഇങ്ങനെ വേണം ! ആമയെ മാത്രേ കിട്ടിയുള്ളോ ?

ചാണക്യന്‍ said...

ആമശാല പോട്ടോം നന്നായി.....

ചാണക്യന്‍ said...
This comment has been removed by the author.
ഹരീഷ് തൊടുപുഴ said...

ഇതെന്താ സ്മിതേ ആമക്കുഞ്ഞുങ്ങളെ മാത്രമേ കിട്ടിയുള്ളോ...
ബാക്കിയുള്ള കുഞ്ഞുങ്ങളൊക്കെ എന്തിയേ??

Chullanz said...

അല്‍ ഐന്‍ സൂവിലും കാണാം ഈ ചുള്ളന്‍മാരെ. പക്ഷെ ഇങ്ങനെ വരിവരിയായി അസംബ്ളിക്കു പോണ പോലെ നിക്കണത്‌ ആദ്യായി കാണാ..... ഇനി ആമകള്‍ ടീച്ചറെ കണ്ടപ്പോ വരിവരി ആയതാണോ?

ഭൂമിപുത്രി said...

ആദ്യം വിചാരിച്ചു കുഞ്ഞിമുറങ്ങൾ കമഴ്ത്തി വെച്ചിരിയ്ക്ക്യാണെന്ന്.കൊള്ളല്ലൊ സ്മിതേ

ClicksandWrites said...

ദോഹയില്‍ നിന്നു ഇനിയും ധാരാളം ചിത്രങ്ങള്‍ വരട്ടെ.
Regards,
Ramesh Menon
www.talentshare.blogspot.com

പാമരന്‍ said...

കൊള്ളാല്ലോ ..!

Ranjith chemmad / ചെമ്മാടൻ said...

ആമ വാതം എന്നൊക്കെ കേട്ടിട്ടുണ്ട്!!!!!
ഇനി വല്ല വാതം പിടിച്ച ആമകളാണോ?
നന്നായിരിക്കുന്നു ആമക്കുട്ടന്മാര്‍....

അനോണി ആന്റണി said...

ആമകളെ ആമം വച്ച് മൃഗശാലയില്‍ ആക്കിയതില്‍ പ്രതിഷേധിച്ച് അവര്‍ ആമച്ചങ്ങല തീര്‍ത്തതാണെന്ന് തന്നെ തോന്നണത്.

തമാശ അപ്പാര്‍ട്ട്, ഇരുട്ടും ആമന്റെ പുറത്തെ പൊടിയും കാരണം തിരിച്ചറിയാന്‍ വയ്യ, എങ്കിലും തോടിന്റെ ഡിസൈന്‍ ഒക്കെ കണ്ടിട്ട് ഇവറ്റ അമേരിക്കന്‍ മരുഭൂമിയാമ ആണെന്ന് തോന്നുന്നു. ഇമ്മാതിരി വര്‍ഗ്ഗത്തിലുള്ള ആമകള്‍ക്ക് ചൂടുകാലം തീരുമ്പോള്‍ ശിശിരനിദ്ര വേണം. പാവങ്ങള്‍ കയറിയിരിക്കാന്‍ പൊത്തൊന്നും ഇല്ലാത്തതിനാല്‍ മതിലോട് ചേര്‍ന്ന് കിടന്ന് കുറച്ചാഴ്ച ഉറങ്ങാന്‍ ഒരു വിഫല ശ്രമം നടത്തുകയാണെന്ന് തോന്നുന്നു (എവിടെ ഉറങ്ങാന്‍? ലൈറ്റല്ലേ മുകളില്‍).
ആമ വളര്‍ത്തുകാര്‍ ഈ കാലം ആകുമ്പോ ആമയെ എടുത്ത് ഫ്രീഡ്ജില്‍ ഇരുത്താറുണ്ട്.

സു | Su said...

രാമ XI, എന്ന ഇരുപതുകാരനായ ബാങ്കോക്കുകാരൻ കടലാമയ്ക്കാണ് ആദ്യമായി ഫൈബർഗ്ലാസ് കൊണ്ടുള്ള പുറന്തോട് കിട്ടിയത്. ഒരു അപകടത്തിൽ അതിന്റെ ശരിക്കുള്ള തോട് കഷണങ്ങളായി. അപ്പോഴാണ് ഫൈബർഗ്ലാസ് പിടിപ്പിച്ചത്. പത്രത്തിൽ വായിച്ചതാണ്. ആമയെ കണ്ടപ്പോൾ പറയാം എന്നു തോന്നി.

paarppidam said...

ഓ ആമയാണല്ലേ? വെളിച്ചത്തിന്റെ പ്രത്യേകതയും ബാഗ്രൌണ്ടും കൂടെ ചേറ്ന്നപ്പോൾ ഒറ്റനോട്ടത്തിൽ മനസ്സിലായില്ല.നന്നാഇയിരിiക്കുന്നു..

BS Madai said...

ആമകള്‍ക്ക് എന്ത് നല്ല അനുസരണ?! കണ്ടു പഠിക്ക്... നല്ല കാഴ്ച, നല്ല പോട്ടം.

രാജീവ്‌ .എ . കുറുപ്പ് said...

സ്മിതെച്ചി ഞാന്‍ ആദ്യം ഓര്‍ത്തത്‌ ഏതോ കോട്ടയുടെ മതില്‍ ആണെന്നാണ്. എലിപ്പന ഷാപ്പിലെ കുട്ടന്‍ ചേട്ടന്‍ കണ്ടിരുന്നേല്‍ ഇപ്പോള്‍ തന്നെ പിടിച്ചു കറി വച്ചേനെ.

പുത്തന്‍ അനുഭവം, വളരെ നന്ദി

..:: അച്ചായന്‍ ::.. said...

ഞാന്‍ ഇന്നലെ ഇവിടെ ഒരു കമന്റ് ഇട്ടരുന്നല്ലോ
അതോ ഇനി ഞാന്‍ ഉറക്കത്തില്‍ വല്ലോം സ്വപ്നം കണ്ടതാണോ :D ആവു .. എന്തായാലും ഞാനും ആദ്യം കല്ല്‌ എന്ന ഓര്‍ത്തെ ...
കുടുതല്‍ ഫോട്ടോം പിന്നെ കഥയും പോരട്ടെ :)

വരവൂരാൻ said...

അപ്പടി ആമാ..... ഇതാണോ

चेगुवेरा ചെഗുവേര said...

ആമ മോശക്കാരിയല്ല. മൂലക്കുരുവിനു ആമയിറച്ചി മികച്ച ഔഷധമാണ്..

Jayasree Lakshmy Kumar said...

കൊള്ളാല്ലോ. ഇത് ആമകളാണല്ലേ? സൂക്ഷിച്ചു നോക്കൂ എന്നു പറഞ്ഞില്ലായിരുന്നെങ്കിൽ അതു വെറും കല്ലുകളാണെന്ന് വിചാരിച്ചേനേ.

നല്ല ചിത്രം

കാവാലം ജയകൃഷ്ണന്‍ said...

പുലിയുടെ പടം ഒന്നും ഇല്ലേ?

ശിശു said...

ചെളിയടരുകള്‍ ആണെന്നേ കരുതൂ.. സൂക്ഷിച്ചുനോക്കിയാലേ മനസ്സിലാകൂ. നന്നായി.

ആദര്‍ശ്║Adarsh said...

വരി വരിയായി ..
നിര നിരയായി..
മതിലോരം ചേര്‍ന്ന്..
കൂട്ടിനുള്ളില്‍ ...
കല്ലാമകള്‍...!
വെറും കല്ലായി...

നല്ല പടം കേട്ടോ..

രസികന്‍ said...

ഒറ്റനോട്ടത്തില്‍ കല്ലാണെന്നു തോന്നിയ സത്യം മറച്ചു വെക്കുന്നില്ല ... :) ആശംസകള്‍

420 said...

good photo..
funny too. :)

poor-me/പാവം-ഞാന്‍ said...

ഫൊട്ടോഗ്രാഫറെക്കാണാന്‍ വാരാന്ത്യത്തില്‍ "അപരിചിതരായ" ആമകള്‍ വന്നപ്പോള്‍ എടുത്തതായിരിക്കുമല്ലേ?(They might have taken!)

Senu Eapen Thomas, Poovathoor said...

ഞാന്‍ കരുതി സ്മിതയുടെ ഫോട്ടോയും കാണുമെന്ന്...പണ്ട്‌ ട്രാന്‍സ്‌പ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ ഫ്രയിം ചെയ്ത്‌ വെച്ചത്‌ ഇപ്പോഴും ഓര്‍ക്കുന്നു- ഞങ്ങളില്‍ ഔഷധ മൂല്യമില്ല. ഞങ്ങളെ ഉപദ്രവിക്കരുതേ!!!

ദോഹാ സൂയില്‍ ആമയും, സ്മിറ്റിഹയും മാത്രമേ ഉള്ളോ???

ഓര്‍മ്മയുണ്ടോ ആ ക്യാപ്ഷന്‍.

സസ്നേഹം,
പഴമ്പുരാണംസ്‌

d said...

കൊള്ളാം :)

പകല്‍കിനാവന്‍ | daYdreaMer said...

പിടിച്ചു കൊണ്ടു പോയി ഫ്രൈ ആക്കാമായിരുന്നില്ലേ..
കുബ്ബൂസും കൂട്ടി അടിക്കാംആയിരുന്നല്ലോ ...
ഹഹ കൊള്ളാം .....

മുസാഫിര്‍ said...

പാവം മുയലുകള്‍ ഒക്കെ ഓട്ടത്തിലായിരിക്കും അല്ലെ ??

മുക്കുവന്‍ said...

where is turtle's there? I see only stones :)

പെണ്‍കൊടി said...

ഫാട്ടം കൊള്ളാം..
ഇവിടെ ബണ്ണാര്‍ഗട്ട മൃഗശാലയിലും ഞാന്‍ ഇത്തരം ആമകളെ കണ്ടിരുന്നു...

-പെണ്‍കൊടി...

Areekkodan | അരീക്കോടന്‍ said...

Is it star turtles?

Sarija NS said...

ഉറങ്ങാന്‍ നേരത്തും എന്തൊരച്ചടക്കം!!!

ശ്രീ said...

ലവന്മാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു തന്നില്ലല്ലേ?

പിരിക്കുട്ടി said...

aamakale okke chennappolekkum mayakki alle?
kollam aaamakutty smithappennu

മാംഗ്‌ said...

കൊള്ളാം ഇപ്പൊ ഇപ്പൊ എല്ലാം പൊടിക്കൈകളാണാല്ലോ. ജോലിയൊക്കെ കിട്ടിയപ്പൊ എഴുതാൻ സമയമില്ലേ.

Sentimental idiot said...

AAAAAAAAAAAAAAAAAAAAAAMA................

കഥ പറയുമ്പോള്‍ .... said...

നല്ല ഫോട്ടോ ആണ് സ്മിത ചേച്ചി....ആരാ ഇതു എടുത്തേ...

ഒരു സ്നേഹിതന്‍ said...

നല്ല ചിത്രം, മൃഗശാലയിലെ ബാക്കി ഫോട്ടോകള്‍ അടുത്ത പോസ്റ്റില്‍ പ്രദീക്ഷിക്കുന്നു.

Anonymous said...

sharikkum kallu ennu thanne karuthi..
good photo..

Vinitha.

Anil cheleri kumaran said...

ആമ പിടുത്ത കേന്ദ്രം!!!

suresh gopu said...

നന്നായിരിക്കുന്നു.ഒരു അത്ഭുതകാഴ്ച പോലെ..ദോഹയിലെ ബാക്കി കാഴ്ചകളും പോരട്ടെ..

amantowalkwith@gmail.com said...

united sleep of tortoise
kollaam

smitha adharsh said...

ആദ്യമേ ഒരു സോറി പറയട്ടെ...കണ്ണിനു നല്ല സുഖമില്ലായിരുന്നു,അതാണ് ഇവിടെ വീണ്ടും വരാന് വൈകിയത്.

ടിന്റു കുട്ടീ :ഈ ആദ്യ കമന്റ് നു നന്ദി കേട്ടോ.

പഞ്ചമി : അതെന്താ ഫോട്ടോ ഇട്ടത് ഒരു പോസ്റ്റ് അല്ലെ?വേറെ എഴുതുന്നുണ്ട്. കണ്ണ് ശരിയായിട്ടില്ല.കണ്ണിന്റെ ഫ്യൂസ് അടിച്ച് പോയി.ബാക്കി ഫോട്ടോസ് ഉണ്ടായിരുന്നു,പക്ഷെ,ഞങ്ങള് എത്തിയപ്പോഴേയ്ക്കും സന്ധ്യ ആയില്ലേ..അപ്പൊ,ഇരുട്ട് തുടങ്ങി,നല്ല ചിത്രങ്ങള് കുറച്ചേ ഉള്ളൂ..ബാക്കി പിന്നീടൊരിക്കല് ഇടാം ട്ടോ.കമന്റ് നു നന്ദി.

റോസ് : അതെ,നല്ല അച്ചടക്കമുള്ള ആമകള്.നന്ദി.

കാന്താരി ചേച്ചി : ആമകള് മാത്രമല്ല കേട്ടോ..ഞാന് പിന്നീട് ഇടാം ബാക്കി.നന്ദി,കമന്റ് നു.

ചാണക്യന് : നന്ദി

ഹരീഷേട്ടാ : ബാക്കിയുണ്ട്,പക്ഷെ,അതൊക്കെ ഇടണോ..ഒന്നും അത്ര നന്നായില്ല.അതാ..പോസ്റ്റ് ആയി ഇടുമ്പോള് നല്ല ഫോട്ടോസ് ഇടണ്ടേ?എല്ലാം ഇരുട്ടത്ത് എടുത്തത് കൊണ്ടു ക്ലിയര് ആയില്ലെന്നേ.നന്ദി,കമന്റ് നു.

ചുള്ളന്സ് : ചിലപ്പോ,ടീച്ചര് ആണെന്ന് അവര്ക്കു മനസ്സിലായിക്കാണും,അതാ,വരിവരിയായിക്കിടന്നത്.രസകരമായ ഈ കമന്റ് നു നന്ദി.

ഭൂമിപുത്രി ചേച്ചി : അങ്ങനെ വിചാരിച്ചു അല്ലെ..ഹി..ഹി.ഹി..എനിക്കിഷ്ടായി.

ടീം 1 ദുബായ് : നന്ദി

പാമരന് ചേട്ടാ : നന്ദി

രഞ്ജിത്ത് : പറയാന് പറ്റില്ല,ചിലപ്പോ,ആമ വാതം പിടിച്ചതായിരിക്കും.
നന്ദി കേട്ടോ...ഇവിടെ വന്നതിനു,

അനോണി ആന്റണി :ആദ്യമായാണ് അല്ലെ ഇവിടെ ? ആദ്യമേ ഒരു നന്ദി..ഇവിടെ വന്നതിനു.അമേരിക്കന് മരുഭൂമിയാമ ആണെന്ന് പറഞ്ഞു തന്നതിന് നന്ദി കേട്ടോ.ഇനിയും വരൂ സമയം കിട്ടിയാല്.

സു ചേച്ചി : പങ്കു വച്ച വിശേഷത്തിനു നന്ദി.കമന്റ് നും.

smitha adharsh said...

പാര്പ്പിടം : നന്ദി കേട്ടോ.ആദ്യം എനിക്കും മനസ്സിലായില്ല.

ബി.എസ്.മാടായി : അതെ അവരെ കണ്ടു പഠിക്കണം..


കുറുപ്പിന്റെ കണക്കു പുസ്തകം : ശ്ശൊ! ഷാപ്പില് കറി വയ്ക്കാന് പോലും ! ദോഹ മൃഗശാലക്കാര് കേള്ക്കണ്ട.ഞാനും കേട്ടിട്ടുണ്ട്,നമ്മുടെ നാട്ടിലെ കടലാമകളെ കറി വച്ചു കഴിച്ചു അവ ഇപ്പോള്,വംശ നാശ ഭീഷണി നേരിടുന്നു എന്ന്.നന്ദി,ഈ കമന്റ് ചിരിപ്പിച്ചു.

അച്ചായാ : അങ്ങനെ ഒരു സംഭവം ഉണ്ടായോ? ഇതിന് മുന്പ് കമന്റ് ഇട്ടിരുന്നോ?സത്യമായിട്ടും ഞാന് കണ്ടിരുന്നില്ല കേട്ടോ.എന്തായാലും വീണ്ടും വന്നു കമന്റ് ഇട്ടല്ലോ..നല്ല കുട്ടി,നന്ദി.

വരവൂരാന് : കണ്ടുപിടിച്ചു അല്ലെ?നന്ദി

ചെഗുവേര : വെറുതെയല്ല,നമ്മുടെ നാട്ടിലെ ആമകള് എല്ലാം വംശനാശ ഭീഷണി നേരിടുന്നു എന്ന് പറയുന്നതു..ഈ മൂലക്കുരു ഉള്ളവര് പിടിച്ചു ഇരച്ചിയാക്കുന്നത് കൊണ്ടാവും.നന്ദി കേട്ടോ.കമന്റ് ഇട്ടതിനു

ലക്ഷ്മി : നന്ദി,ഇവിടെ വന്നതിനു

ജയകൃഷ്ണന് : പുലിയുടെ പടം ഉണ്ട്..പക്ഷെ,എടുത്ത ഫോട്ടോ നന്നായില്ലെന്നേ.നന്ദി

ശിശു : നന്ദി കമന്റ് ഇട്ടതിനും,ഇവിടെ സന്ദര്ശിച്ചതിനും.

ആദര്ശ് : നിമിഷ കവിത എഴുതിയതിനു നന്ദി

രസികന് ചേട്ടാ : കല്ലാണ് എന്ന് തോന്നിയില്ലേ..അതുകൊണ്ട ഞാന് ഇതു പോസ്റ്റ് ആയി ഇട്ടത്.നന്ദി,ഇവിടെ വന്നതിനു,

ഹരിപ്രസാദ് : നന്ദി

പാവം ഞാന് : അത്ര പാവമല്ലാത്ത ഈ കമന്റ് നു നന്ദി

സെന് ചേട്ടാ : എന്നെ ഇങ്ങനെ പരസ്യമായി,ഔഷധ ഗുണം ഇല്ല എന്ന് വിശേഷിപ്പിക്കണ്ടായിരുന്നു..എന്താ ഒരു കാപ്ഷന് നെ പറ്റി പറഞ്ഞല്ലോ..എന്താ അത്?സത്യമായിട്ടും എനിക്ക് ഓര്മ്മയില്ല കേട്ടോ..എന്താ?
നന്ദി,ഈ ചിരിപ്പിക്കുന്ന കമന്റ് ഇട്ടതിനു,

smitha adharsh said...

വീണ: നന്ദി

ഉപാസന : നന്ദി

പകല് കിനാവാന് : അമ്പടാ ,"തീറ്റ".."തീറ്റ" എന്ന ഒറ്റ വിചാരമേ ഉള്ളൂ അല്ലെ?ഹ്മം..
നന്ദി കേട്ടോ..കമന്റ് നു

മുസാഫി : പാവം മുയലുകള് അപ്പുറത്ത് ഓട്ടത്തില് തന്നെയായിരുന്നു.
നന്ദി,ഇവിടെ വന്നതിനു,

മുക്കുവന്: നന്ദി

പെണ്കൊടി: നന്ദി
അവിടത്തെ ഫോടോസും പോരട്ടെ..പോസ്റ്റ് ആയി

അരീക്കോടന് : അറിയില്ല കേട്ടോ..അനോണി ആന്റണി ചേട്ടന് പറഞ്ഞു, അത് അമേരിക്കന് മരുഭൂമി ആമ ആണ് എന്ന്..അവിടെ നെയിം ബോര്ഡ് ഒന്നും കണ്ടതായി ഓര്ക്കുന്നില്ല.

സരിജ: അതെ,ഉറങ്ങാന് നേരത്തും നല്ല അച്ചടക്കം..നന്ദി,ഈ കമന്റ് നു.

ശ്രീ : ഇല്ല,ലവന്മാര്ക്കു തീരെ മാനേര്സ് ഇല്ലായിരുന്നു.അവരെക്കാണാന് ചെന്നിട്ടു ഒന്നു മുഖം കാണിച്ചു പോലും ഇല്ല.നന്ദി ,ഈ കമന്റ് നു.

പിരിക്കുട്ടി : ദേ..ദേ..ഇല്ലാത്തു പറഞ്ഞുണ്ടാക്കരുത്..കേട്ടോ..ഞാന് ആരേം മയക്കിയിട്ടൊന്നും ഇല്ല.ഹ്മം..നന്ദി,ഇവിടെ വന്നതിനും,ഈ ആരോപണം ഉന്നയിച്ചതിനും

മാംഗ്:ഇപ്പൊ,പൊടിക്കൈകള് മാത്രമല്ല കേട്ടോ..എഴുതാന് കണ്ണിനു നല്ല സുഖമില്ല,അതുകൊണ്ട്,അധികം സമയം കമ്പ്യൂട്ടര് നു മുന്പില് ഇരിക്കാന് വയ്യ.പിന്നെ,ഈ പൊടിക്കൈകളും എനിക്ക് ഇഷ്ടപ്പെടുന്നുണ്ട് കേട്ടോ.
നന്ദി ഇവിടെ വന്നതിനു

welcome to the shadows of life : thank u so much

അനീഷ് : നന്ദി,ഫോട്ടോഗ്രാഫര് ഞാന് താന്..

സ്നേഹിതന്: ഞാന് പറഞ്ഞില്ലേ..നല്ല ഫോട്ടോ അല്ലെന്നേ..അതുകൊണ്ട് വേണ്ട..നന്ദി ഇവിടെ വന്നതിനു

വിനീത : നന്ദി

കുമാരന് : നന്ദി..

സുരേഷ് : നന്ദി

amantowalkwith : Thank you

Sureshkumar Punjhayil said...

Manoharam...!!!

Unknown said...

ശരിക്കും കല്ല്‌ തന്നെയാണെന്ന് തോന്നും സ്മിതാ.നല്ല ചിത്രം.വേറെ ഫോട്ടോസ് ഒന്നും ഇല്ലേ?

ഞാന്‍ ആചാര്യന്‍ said...
This comment has been removed by the author.
ഞാന്‍ ആചാര്യന്‍ said...

ആമകളെ കൊല്ലുന്നതും പടമെടുത്ത് ബ്ലോഗുന്നതും കുറ്റമാണെന്നറിയില്ലേ...സ്മിതാജി, കണ്ണുകള്‍ ഓക്കേ?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അപ്പോ ഹാപ്പി ക്രിസ്മസ്

smitha adharsh said...

സുരേഷ് കുമാര്‍

ഷീബ

നന്ദി,ഇവിടെ വന്നതിനും അഭിപ്രായഅറിയിച്ചതിനും.

ആചാര്യന്‍ ചേട്ടാ : ആമകളുടെ പടം ബ്ലോഗ്ഗുന്നത് കുറ്റമാണെന്ന് അറിഞ്ഞിരുന്നില്ല.ഇനിയെന്തു ചെയ്യും?പോസ്റ്റ് ഡിലീറ്റ് ചെയ്യട്ടെ ?ആ പൂതി മനസ്സില്‍ വച്ചാ മതി കേട്ടോ.. കണ്ണ് ശരിയായി വരുന്നു.ശരിപ്പെടുത്തിക്കൊണ്ടിരിക്കുന്നു കേട്ടോ..

കുളത്തില്‍ കല്ലിട്ട കുരുത്തം കേട്ടവന്‍ : നന്ദി,ഇവിടെ വന്നതിനു..അപ്പൊ,ഹാപ്പി ക്രിസ്മസ്...ട്ടോ..

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

ങേ .... സ്മിത പടം പിടിത്തവും തുടങ്ങിയോ? നല്ല ചിത്രം ... ട്ടോ

മുസ്തഫ|musthapha said...

ഇനി വരുന്നവരാരും ചിത്രത്തില് ക്ലിക്കരുത്... ഈ പടം വലുതായി കാണുതിലും ഭംഗി ഇങ്ങിനെ തന്നെ കാണാനാണ്... :)

ullas said...

പെങ്ങളെ .നല്ല ആശയങ്ങള്‍ അഭിപ്രായങ്ങള്‍ .മനസ്സിന് കുളിര്‍മയേകുന്ന ചിത്രങ്ങള്‍ .ആകെക്കു‌ടി ഒരു ഉദ്യാനത്തില്‍ കയറിയ പ്രതീതി .വഴിതെറ്റി ബ്ലോഗ് ഉലകത്തില്‍ എത്തിയ ഒരു വഴി പോക്കനാണ് ഞാന്‍ .