Thursday, December 25, 2008
ബാന്‍ഡ്സെറ്റ് ചരിതം
തലക്കഷ്ണം : ലോകത്തിലെ എല്ലാ കന്യാസ്ത്രീകളും സിസ്റ്റര്‍ സെഫിമാരല്ല.
"സ്കൂള്‍ യൂത്ത് ഫെസ്റിവല്‍നോടനുബന്ധിച്ചുള്ള മലയാളം കഥാ രചനയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കുട്ടികള്‍ ഓപ്പണ്‍ സ്റ്റേജ്ന് സമീപം വരേണ്ടതാണ്." ഇങ്ങനെയൊരു അനൌണ്സ്മെന്റ് കേട്ടതും ക്ലാസ്സിലെ പകുതിയിലേറെപ്പേരും താഴേയ്ക്ക് "ചട പടാ"ന്നു ചാടിയിറങ്ങി."വേര് ആര് യു ഗോയിംഗ്?"ഈ റാലി കണ്ടു സൂസന് ടീച്ചര്‍ ചോദിച്ചു." അത്..പിന്നെ...ഞങ്ങള്‍ കഥയെഴുതാന്‍ പൂവ്വാ..."കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു." എനിക്ക് മനസ്സിലായി,ഈ പീരീഡ് ഹിന്ദി 'പോയെം' ഞാന്‍ ചൊല്ലിക്കും. അത് ചൊല്ലാന്‍ പറ്റണോര് മാത്രം മാധവിക്കുട്ടിമാരായാല്‍ മതി."ടീച്ചര്‍ തറപ്പിച്ചു പറഞ്ഞു.ഇതാരും തീരെ പ്രതീക്ഷിച്ചില്ല.ഇളിഞ്ഞു പാളീസായി എല്ലാവരും ക്ലാസ്സില്‍ തിരിച്ചു കയറി.
ദൈവമേ,ഇനിയെന്ത് ? എന്ന് കണ്ണ് മിഴിച്ചു ഇരിക്കുമ്പോഴാണ് സ്കൂളിലെ ആയ മറിയാമ്മ ചേടത്തി ക്ലാസ്സിലെത്തി,"സ്മിതയെ വിളിക്കുന്നുണ്ട്,താഴേയ്ക്ക്" എന്നും പറഞ്ഞു പാഞ്ഞ് തിരിച്ചു പോയത്."സ്മിത എവിടെ?" സൂസന് ടീച്ചര്‍ ചോദിച്ചു.ക്ലാസ്സിലെ ഏഴ് സ്മിതമാരും പ്രതീക്ഷയോടെ ചാടി എണീറ്റു. അത് വാസ്തവം !ഞങ്ങളുടെ ക്ലാസ്സില്‍ സ്മിതമാരെ തട്ടിമുട്ടി നടക്കാന്‍ സ്ഥലമില്ലായിരുന്നു.കൂടെ ഏഴ് സുനിത,അഞ്ചു അശ്വതി,ആറ് നിഷ,നാല് ബിന്ദു..ദീപമാരുടെ കാര്യം പിന്നെ പറയണ്ട.ഇതൊക്കെ പോരാതെ സ്കൂളില്‍ ലില്ലി ടീച്ചര്മാര് നാലഞ്ചെണ്ണം വേറെ.
സ്മിതമാരുടെ മാര്‍ച്ച് താഴേയ്ക്ക്.അവിടെ ചെന്നപ്പോള്‍ മനസ്സിലായി,വിളിച്ചത് ബാന്‍ഡ് സെറ്റില്‍ ഉള്ള സ്മിതയെയാണ്.എന്ന് വച്ചാല്‍ എന്നെ.ബാന്‍ഡ് ടീമിന് പുതിയ യൂണിഫോം തയ്പ്പിക്കാനുള്ള തയ്യാറെടുപ്പ്.ബാന്‍ഡ് കുട്ടികളുടെ "കലപില".മെറ്റീരിയല്‍ സെലക്റ്റ് ചെയ്യലും, അളവെടുപ്പിക്കാനുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നു.ഒരു ടെക്സ്ടൈല്‍ ഷോറൂമില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ "സ്റ്റഫ് " തുണികളും അതിനിടയില്‍ 'ബാന്‍ഡ് കുട്ടികളും',കന്യാസ്ത്രീകളും.
ഞങ്ങളുടെ സ്കൂളില്‍ എന്നും ബാന്‍ഡ് സെറ്റ് കോണ്‍വെന്റ്ന്റെ പ്രൌഡിയുയര്‍ത്താന്‍ വേണ്ടി,കന്യാസ്ത്രീകള്‍ പണിപ്പെട്ട് നിലനിര്‍ത്തിപ്പോന്നിരുന്ന ഒരു സംഗതിയായിരുന്നു."നീണ്ട" അഞ്ചു വര്‍ഷം ഞാന്‍ ഞാന്‍ സ്കൂളിലെ ബാന്‍ഡ് സെറ്റില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സബ് ജില്ല,ജില്ല,സ്റ്റേറ്റ് യൂത്ത് ഫെസ്റിവലുകളില്‍ "എ" ഗ്രേഡ് അടക്കം അഞ്ചു പോയിന്റ് ലക്ഷ്യമിട്ട്കൊണ്ട് അധ്യയന വര്‍ഷാരംഭത്തില്‍തന്നെ ഞങ്ങള്‍ ഇരുപത്തിഒന്ന് പേര് അടങ്ങുന്ന ടീം പ്രാക്ടീസ് തുടങ്ങും.ഐവി ടീച്ചെരുടെയും,മേഴ്സി ടീച്ചെരുടെയും മേല്‍നോട്ടത്തില്‍ പോലീസ് ബാന്‍ഡ് ടീം അംഗമായ വര്‍ഗ്ഗീസ് മാഷിന്റെ നേതൃത്വത്തില്‍ പരിശീലനം...എല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ബഹുരസം....
സ്കൂള്‍ ജീവിതത്തില്‍ 'മിസ്' ചെയ്യുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് എനിക്കീ ബാന്‍ഡ് സെറ്റ്.അതില്‍ നിന്നു ലഭിച്ച അച്ചടക്കവും,വിട്ടു വീഴ്ച്ചാ മനോഭാവങ്ങളും,സൌഹൃദങ്ങളും എന്നും വിലയേറിയതായി അനുഭവപ്പെട്ടിട്ടും ഉണ്ട്.ഞങ്ങളുടെ സ്കൂളിന്റെ - തൃശ്ശൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ന്റെ - മുഖ്യഎതിരാളികള്‍ തൃശ്ശൂര്‍ ഹോളി ഫാമിലി കോണ്‍വെന്റ് ആയിരുന്നു.അതിന് പ്രധാന കാരണം,ആ സ്കൂളിന്റെ ബാന്‍ഡ് സെറ്റില്‍ നമ്മുടെ ബാന്‍ഡ് മാഷിന്റെ മോള് ഉണ്ട് എന്നത് തന്നെ. എത്ര വിശാല ഹൃദയനായാലും മാഷ്,മോള്‍ടെ സ്കൂളിന്റെ കാര്യത്തില്‍ സ്വാര്‍ഥനാകും.മൂപ്പര്,മറ്റേതു സ്കൂളില്‍ ബാന്‍ഡ് ട്രെയിനിംഗ് നല്കുന്നതിനേക്കാള് രണ്ടോ-മൂന്നോ സ്പെഷ്യല്‍ ട്യൂണ്കളും ഫോര്‍മേഷന്‍സും ബാന്‍ഡ് ഡിസ്പ്ലയില്‍ ഹോളിഫാമിലിയെ മാത്രം പഠിപ്പിച്ചിരിക്കും.രസകരമായ മറ്റൊരു വസ്തുത ,മിക്കവാറും എല്ലാ സ്കൂളിന്റെയും ബാന്‍ഡ് മാഷ് ഇതേ വര്‍ഗീസ്മാഷ് തന്നെയായിരിക്കും.മൂപ്പര് എല്ലാ സ്കൂളിലും ഒരുപോലെ ഓടിനടന്നു ട്രെയിനിംഗ് നല്‍കിയിരുന്നത് എങ്ങനെയാണാവോ?
യൂത്ത് ഫെസ്ടിവലിലെ മറ്റേത് ഐറ്റത്തിനേക്കാളും കൂടുതല്‍ പ്രാക്ടീസും,പണച്ചിലവും കൂടുതല്‍ ഉള്ളത് കൊണ്ടാണോ ,പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണക്കൂടുതലോ ,പരിപാടിയുടെ ദൈര്‍ഘ്യമോ അതോ ബാന്‍ഡ് സെറ്റിന്റെ മേളക്കൊഴുപ്പ് കൊണ്ടാണോ ....ബാന്‍ഡ് സെറ്റിനു ഞങ്ങളുടെ സ്കൂളില്‍ കൂടുതല്‍ പ്രാധാന്യം നല്കപ്പെട്ടിരുന്നത് എന്നെനിക്കറിയില്ല.സബ്-ജില്ലാ യുവജനോല്‍സവം വന്നാല്‍ ഞങ്ങളുടെ സ്കൂളില്‍ "ഗുരുകുല വിദ്യാഭ്യാസ" രീതിയായിരുന്നു.എന്ന് വച്ചാല്‍ എല്ലാവരും സ്കൂളില്‍ തന്നെ നില്‍ക്കണം.രാത്രിയടക്കം പ്രാക്ടീസ്."യുവജനോല്‍സവക്കുട്ടികളുടെ" ബഹളം സ്കൂളില്‍ ഇരുപത്തിനാല് മണിക്കൂറും.രാത്രിയില്‍ പതിനൊന്നു മണി വരെ നീളുന്ന പ്രാക്ടീസും,സമ്മാനം വാങ്ങേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള നീണ്ട "ബ്രെയിന്‍ വാഷിംഗ്" വേറെയും
പാതിരാത്രിയില്‍ എല്ലാവരും ഉറങ്ങുമ്പോള്‍,ഞങ്ങള്‍ 'ബാന്‍ഡ് കുട്ടികള്‍' തകര്‍ത്ത് പ്രാക്ടീസ്. സ്കൂള്‍ ഗ്രൌണ്ട്ന് തൊട്ടടുത്ത് താമസിക്കുന്ന ഡോക്ടറും,സ്കൂളിലെ സിസ്റ്റെര്‍മാരും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ബാന്‍ഡ് പരിശീലനത്തെപ്പറ്റി വാക്തര്‍ക്കം.അതും ഫോണിലൂടെ.ഞങ്ങളുടെ സിസ്റെര്മാരെ വാക്ക് സാമര്‍ത്ഥ്യത്തില്‍ തോല്‍പ്പിക്കാന്‍ സാക്ഷാല്‍ അശ്വമേധം ഫെയിം ജി.എസ്.പ്രദീപ് വന്നാലും തോറ്റ് മടങ്ങും.പതിവുപോലെ ഡോക്ടര്‍ പത്തിമടക്കി നല്ല കുട്ടിയായി,ചെവിയില്‍ പഞ്ഞി തിരുകി കിടന്നുറങ്ങിയിട്ടുണ്ടാകും.
കുട്ടികളുടെ പ്രാക്ടീസ് സമയത്ത്,സിസ്റെര്മാരും കണ്ണില്‍ എണ്ണയൊഴിച്ചു കൂടെ കാവല്‍.കുട്ടികള്‍ക്ക് കിട്ടാന്‍ പോകുന്ന ഓരോ പോയിന്റും സ്കൂളിന്റെതാണ്.അതിന് പുറകിലെ അധ്യാപകരുടെ കഷ്ടപ്പാടുകളും എനിക്കോര്‍മ്മയുണ്ട്.പ്രാക്ടീസിന്റെ ബോറടി മാറ്റാന്‍ സിസ്റ്റര്മാര് സ്പോണ്സര് ചെയ്യുന്ന 'ട്രഷര്‍ ഹണ്ടിംഗ്' ആണ് മാസ്റെര്‍ പീസ്.തപ്പി തടഞ്ഞു,ഓടി ചാടി എത്തുന്നത് പത്തു പൈസയുടെ മിഠായി പാക്കറ്റ്,സോപ്പ് പെട്ടി,യേശു-മാതാവ് - ജോസഫ് എന്നിവരുടെ ഫാമിലി ഫോട്ടോ ഇത്യാദി "നിധികള്‍" വേട്ടയാടാനായിരിക്കും. ക്ഷീണം തോന്നാതിരിക്കാന്‍ ഇടയ്ക്ക് നാരങ്ങാ വെള്ളം, ബിസ്കറ്റ് സപ്ലൈ എന്നിവ മുറയ്ക്ക് ഉണ്ടാകും.അന്നൊക്കെ പക്ഷെ,ആ പ്രാക്ടീസെല്ലാം ഞങ്ങളെ സംബന്ധിച്ച് 'തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന രീതിയാണെന്ന്' തോന്നിയതെ ഇല്ല.
ഞങ്ങള്‍ക്ക് ചിലപ്പോ ട്യൂഷന് ക്ലാസ്സില്‍ നിന്നൊക്കെ 'ലീക്കായി' ചില ന്യൂസ് കിട്ടും.അതായത്,ഹോളിഫാമിലി കുട്ടികള്‍ വൈകുന്നേരം തൊട്ടു പ്രാക്ടീസ് ചെയ്യുന്നുണ്ട് എന്നൊക്കെ.ഞങ്ങള്‍ വഴി,അതറിഞ്ഞ സിസ്റെര്മാര്‍ ഞങ്ങള്‍ക്ക് ഉച്ച തൊട്ടേ സേക്രഡ്ഹാര്‍ട്ട്നു പ്രാക്ടീസ് പ്രഖ്യാപിക്കും.വന്ന് വന്ന് സേക്രഡ് ഹാര്‍ട്ട് - ഹോളി ഫാമിലി യുവജനോല്‍സവ തയ്യാറെടുപ്പ് ഇന്ത്യ-പാക്കിസ്ഥാന് യുദ്ധം പോലെയായി ഞങ്ങള്‍ക്ക്. സിസ്റെര്മാരെ സംബന്ധിച്ചും അങ്ങനെ തന്നെ.ഒരുപക്ഷെ,ഞങ്ങളെക്കാള്‍ കൂടുതല്‍ ഉഷാറ് അവര്‍ക്ക്.സ്പിരിറ്റ് കൂടിക്കൂടി ബാന്‍ഡ് മാഷിനു പകരം അവര്‍ രംഗത്ത് ഇറങ്ങും..മാഷിനെക്കേറി ഭരിക്കാന്‍ തുടങ്ങുന്നു.."ഈ കൌണ്ടര്‍ മാര്‍ച്ച് വേണ്ട,പകരം ടു ലൈന്‍ ഫോര്മേഷന് മതി.കഴിഞ്ഞ കൊല്ലാതെ പോലെ 'വന്ദേമാതരം' വേണ്ട,പകരം 'ഓം ജയ് ജഗദീശ് ഹരേ'..മതി."എന്നൊക്കെ നിര്‍ദ്ദേശം വരികയായി.ഇതൊക്കെ കേട്ട് ചൂടായ ബാന്‍ഡ് മാഷ് ,"എന്നാ പിന്നെ,നിങ്ങള്‍ക്ക് പഠിപ്പിച്ചാ പോരെ?എന്നെ എന്തിനാ വിളിച്ചേ?ദേ,സിസ്റെരെ ,ഇങ്ങനെ ബുദ്ധിമുട്ടിച്ചാ ഞാന്‍ എന്റെ പാട്ടിനു പൂവ്വും ട്ടാ..." .ആ ഭീഷണിയില്‍ പാവം സിസ്റെര്മാര്‍ ഒതുങ്ങും.
സിസ്റെര്മാര്‍ വേണ്ടതിനും,വേണ്ടാത്തതിനും ഇടപെട്ട് മാക്സിമം 'കുളങ്ങള്‍' കുഴിച്ചിടും.അന്നങ്ങനെ ഞങ്ങള്‍ക്ക് തോന്നിയിരുന്നു.പക്ഷെ,കാലം കടന്ന് ഞാനുമൊരു അധ്യാപികയായപ്പോള്‍,ഇത്തരം 'ഡെഡിക്കെഷന്‍' ഒരു ചുമതലാ ബോധമായി കാണാന്‍ കഴിയുന്നു...എങ്കിലും,ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന രസകരമായ ചിലത് കൂടി പറയട്ടെ.. പകല്‍ സമയത്ത്,ബാന്‍ഡ് പ്രാക്ടീസ് ചെയ്യുന്ന ശബ്ദം കേട്ടാല്‍ അപ്പോള്‍ തന്നെ, അത് കാണാന്‍ തൊട്ടടുത്ത മോഡല്‍ ബോയ്സ് ലെ 'ചേട്ടന്മാര്' ചുറ്റുമുള്ള മതിലില്‍ കയറിയിരിക്കും.അവരെ ഓടിക്കാന്‍ സിസ്റെര്മാര്‍ ചൂരലും പിടിച്ചു മതിലിനു ചുറ്റും ഓട്ടം തന്നെ ഓട്ടം!!മല്‍സരത്തിന് ഏകദേശം രണ്ടു ദിവസം മുന്‍പ് മാത്രമായിരിക്കും സിസ്റ്റര്‍ ഫൈനല്‍ പര്‍ച്ചെയ്സ് ലിസ്റ്റ് തരിക. അത് പരമ രഹസ്യമായിരിക്കും,.ആരോടും പറയരുത്.എതിര് സ്കൂളുകാര് എങ്ങാനും മണത്തറിഞ്ഞാല്‍ കോപ്പിയടിച്ചാലോ.യൂണിഫോംനെപ്പറ്റി ഒരു കുട്ടി പോലും ജീവന് പോയാലും പുറത്തു പറയാനേ പാടില്ല. .മിക്കവാറും ആ ലിസ്റ്റ് ഇങ്ങനെയായിരിക്കും : വൈറ്റ് കാന്‍വാസ് ഷൂ, വൈറ്റ് റിബ്ബണ്‍, വൈറ്റ് ഗ്ലൌസ്, വൈറ്റ് സോക്സ്...ഇങ്ങനെ ആകെ വൈറ്റ് മയം..
സിസ്റ്റര്‍ തന്ന ലിസ്റ്റും കൊണ്ടു വീട്ടില്‍ ചെല്ലുമ്പോള്‍,എല്ലാ 'ബാന്‍ഡ് കുട്ടികളുടെയും' വീട്ടില്‍ നിന്നു ഒരേ പ്രതികരണം : "ഈ മൊട്ടച്ചികള് ഈ തലേ ദിവസമാണോ ഈ ലിസ്റ്റ് കൊടുത്തയക്കുന്നത്?ഇനി ഇതു കിട്ട്വോ ആവോ?" ഞങ്ങളാ പ്രതികരണം അപ്പാടെ ബാന്‍ഡ് സിസ്റെരോട് അറിയിക്കും.ബാന്‍ഡ് സിസ്റ്റെര് ഓടി നടന്നു എണ്ണം എടുത്ത്,തൃശ്ശൂര്‍ ടൌണിലെ സകല കടകളിലും കയറിയിറങ്ങി,തപ്പി പിടിച്ചു സാധനങ്ങള്‍ സംഘടിപ്പിച്ചിരിക്കും. ബാന്‍ഡ് ഇന്‍സ്ട്രുമെന്റ്സ് പോളിഷിംഗ് ചെയ്യല്‍,യൂണിഫോം തയ്പ്പിക്കല്‍ എല്ലാം ഭംഗിയായി വേറൊരു വശത്ത് നടന്നിട്ടുണ്ടാകും.യൂത്ത്ഫെസ്ടിവലിലെ ഓരോ ഇനത്തിനും ഓരോ ടീച്ചര്‍മാര്‍ക്ക് ചാര്‍ജ് ഉണ്ടാകും.നമ്മുടെ ബാന്‍ഡ് സെറ്റിനു മാത്രം സിസ്റ്റര്മാര്.ഇവിടെ ടീച്ചര്മാര് വെറും മേല്‍നോട്ടക്കാര്‍.
പ്രാക്ടീസെല്ലാം കഴിഞ്ഞു,പുതിയതായി തയ്പ്പിച്ച ഡ്രസ്സ് ഒക്കെ ഇട്ടു ഞങ്ങള്‍ ഒരു പോക്കുണ്ട്.അതിന് മുന്‍പായി ഹെഡ്മിസ്ട്രെസ്സ് ന്റെ നേതൃത്വത്തില്‍ ഒരു കൂട്ടായ പ്രാര്‍ഥനയും.."ഓ,മൈ ജീസസ് , മൈ ഗേള്‍സ് ആര് ഗോയിംഗ്" .. എന്ന് തുടങ്ങുന്ന സിസ്റ്റര്‍ടെ ഒരു 'സ്വയം കൃതി' പ്രാര്‍ത്ഥന. അത് കഴിഞ്ഞാണ് ' അഡ്വൈസ് സെഷന് '.അതിങ്ങനെ തുടങ്ങും..'' ഇന്‍സ്ട്രുമെന്റ്സ്ന്റെ കനം സാരല്യ..ആകെ ഇരുപതു മിനിറ്റല്ലേ വേണ്ടോ,പിന്നെ,അവിടെ ഒരുപാട് വായ് നോക്കി ആമ്പിള്ളാര് ഉണ്ടാവും,അവരോടൊന്നും,ചിരിക്കാനും,കൊഴയാനും നിക്കണ്ടാ ട്ടാ.കഴിഞ്ഞ കൊല്ലത്തെ റിപബ്ലിക്ഡേ പരേഡ്നു പോയിട്ട് ജാസ്മിന് ചെക്കമ്മാരോട് ചിരിച്ചു മറിന്ഞത് ഞാന്‍ കണ്ടുണ്ടാര്‍ന്നു. അത് ഇത്തവണ വേണ്ടാ ട്ടാ."
സിസ്റ്റെര്ടെ വാണിംഗ് ന് ജാസ്മിന്‍ന്റെ മറുപടി," അത് പിന്നെ സിസ്റ്റെരെ,നമ്മള് ഒരു സ്ഥലത്തു 'ഹോള്‍ട്ട്' ചെയ്തപ്പോ ഒരാള്‍,അയാള്ടെ കുട്ടീനെ എടുത്ത് പൊക്കീട്ടു,എന്റെ സാക്സഫോണിന്റെ സ്പീക്കരില്‍ക്ക് കാണിച്ചിട്ട് പറയ്വാ..''ഈ കോളാംമ്പി ക്കൂടെപോയാ ആ ചേച്ചീടെ വായില്‍ എത്തുംന്നു.''.ഇതു കേട്ടാ ആരായാലും ചിരിക്കില്ല്യെ?"അവള് നയം വ്യക്തമാക്കി.അപ്പൊ,പിന്നെ സുജ ചിരിച്ചതോ?ഐവി ടീചര്‍ പറഞ്ഞല്ലോ..സുജ ഒരു കൊല്ലമായി അടക്കിപിടിച്ചു വച്ചിരിക്കുന്ന ആ ഭീകരസത്യം പുറത്തു വിട്ടു,"എന്റെ ട്യൂ ഷന് ക്ലാസ്സിലെ വിനു എന്നെ കണ്ടപ്പോ, അടുത്ത് വന്നു ചോദിച്ചു,"ഈ പെണ്‍ഗ്വിന്‍ ആണോ നിന്റെ സിസ്റ്റെര് എന്ന്.അപ്പൊ, എനിക്ക് ചിരി വന്നു.സിസ്റ്റെര്ടെ വെളുത്ത ഉടുപ്പിന്റെ കൂടെ ഉള്ള തലേലെ ഈ തുണി കറുപ്പല്ലേ..അതോണ്ടാ അങ്ങനെ ചോദിച്ചേ"....സിസ്റ്റെര് വീണ്ടും,വീണ്ടും ഉറപ്പിച്ചു പറഞ്ഞു," അത് തന്നെയാ പറഞ്ഞെ,നമ്മള് ഒരു കോണ്‍വെന്റ് ലെ കുട്ടികളാ .അതിന്റേതായ അടക്കോം,ഒതുക്കോം ,സംസ്കാരോം,അന്തസ്സും എവിടെ ചെന്നാലും കാണിക്കണം. അത് ആരും മറക്കണ്ട."
മിക്കവാറും എല്ലാ കൊല്ലത്തെയും യൂത്ത്ഫെസ്റിവലുകള്‍ പതിവുപോലെ അധ്യാപകരുടെ "കടിപിടി'യിലാണ് അവസാനിക്കാറ്. ഭരത നാട്യത്തിന് 'എ' ഗ്രേഡ് അല്ലേ ഞങ്ങള്‍ക്ക് കിട്ടിയത്,അപ്പൊ പിന്നെ 'ഗ്രൂപ്പ് ഡാന്‍സ്' നും 'എ' ഗ്രേഡ് വാങ്ങാന്‍ ഞങ്ങള്‍ക്ക് അറിയാം നിങ്ങളൊക്കെ കോടതി ഉത്തരവ് വാങ്ങിയിട്ടല്ലേ,ഈ അര്‍ഹതയില്ലാത്ത സമ്മാനം വാങ്ങാന്‍ വന്നിരിക്കുന്നത്?. എരിതീയില്‍ എണ്ണ ഒഴിക്കാന്‍ അച്ഛനമ്മമാരും,ഡാന്‍സ് മാഷ്-ടീച്ചര്‍ മാരും.പരസ്യമായ വെല്ലുവിളി എവിടെയും കേള്‍ക്കാം.കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്ന അധ്യാപകരുടെ യഥാര്‍ത്ഥ അച്ചടക്കം നമ്മള്‍ക്കവിടെ കാണാം. ഇതിനിടയില്‍ മിഴിച്ചു നില്ക്കുന്ന കുട്ടികള്‍..!ഇങ്ങനെ വളരെയധികം അച്ചടക്കത്തോടെ ''കാക്കയില്‍ നിന്നും,പരുന്തില്‍ നിന്നും കാക്കുന്ന കോഴിയമ്മയെ' പോലെ ഞങ്ങളെ മല്‍സര വേദിയായ ഗ്രൌണ്ട്ന് സമീപം ഏതെങ്കിലും ഒരു വണ്ടിയില്‍ ഇരുത്തി പുറത്തു സിസ്റ്റെര്മാര്‍ കാവല്‍ നില്ക്കും.എല്ലാവരെയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ചെസ്റ്റ് നമ്പര്‍ ആകുമ്പോഴേ പുറത്തിറങ്ങൂ..
യുവജനോല്സവത്തില് ബാന്‍ഡ് സെറ്റിന്റെ പെര്‍ഫോമന്‍സ് ടൈം കൃത്യം ഇരുപതു മിനിട്ട്.അതില്‍ 'കടുകിട' വ്യത്യാസം വരാന്‍ പാടില്ല.ഒന്നോ-രണ്ടോ സെക്കന്റുകളില്‍ എങ്ങാനും ചില്ലറ ഏറ്റക്കുറച്ചില്‍ വന്നാല്‍ പിന്നെ കഴിഞ്ഞു കഥ !!!പിന്നെ,ഞങ്ങള്‍ ബാന്‍ഡ് കുട്ടികള്‍ ആ ഡിസ്ട്രിക്ട് വിടണം.ഇല്ലെങ്കില്‍,സ്കൂളിലെ സകല ടീച്ചര്‍മാരും,സിസ്റ്റെര്‍മാരും കൂടി ഞങ്ങളെ വളഞ്ഞു 'ചീത്തപറച്ചില് സെഷന്' ആരഭിക്കും.പ്രൈസ് കിട്ടിയാല്‍ പിന്നെ പറയണ്ട....ഞങ്ങളെ അങ്ങ്,സ്നേഹിച്ചു,പുകഴ്ത്തി,മാനം മുട്ടിച്ചു കൊല്ലും...പിന്നെ,എടുത്ത് പൊക്കലായി,ഫോട്ടോ എടുക്കലായി...തിരിച്ചു സ്കൂളില്‍ വന്നു ഓപ്പണ്‍ അസംബ്ലി വിളിച്ചു കൂട്ടി ഞങ്ങളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കലായി..ഒരുവിധം എല്ലാ സ്കൂളുകളിലും ഇങ്ങനെയൊക്കെ തന്നെയാണ് യുവജനോല്സവങ്ങള് ഇപ്പോഴും 'കൊണ്ടാടുന്നത്' എന്ന് എനിക്ക് തോന്നുന്നു.
ഈ ബാന്‍ഡ് ടീം കൊണ്ടു എനിക്കുണ്ടായ വേറൊരു ഗുണം ഞാന്‍ സ്കൂളില്‍ "ബാന്‍ഡ് സ്മിത' എന്നറിയപ്പെട്ടു എന്നതാണ്.ബാക്കി സ്മിതമാരൊക്കെ,"കുട്ടി സ്മിത, സോഡാ ഗ്ലാസ് ,സില്‍ക്ക് " എന്നൊക്കെ അറിയപ്പെട്ടപ്പോള്‍ ഞാന്‍ ബാന്‍ഡ് സ്മിതയായി വിലസി.വെറുതെയിരിക്കുമ്പോള്‍,ഇടയ്ക്കെങ്കിലും അന്ന് പ്രാക്ടീസ് സമയത്ത് കാണിച്ചു കൂട്ടിയ "കോപ്രായങ്ങള്‍" ഓര്‍ക്കുമ്പോള്‍ എനിക്കാ പഴയ 'ബാന്‍ഡ് സ്മിത'യാകാന്‍ ഒരു പൂതി! "ബാന്‍ഡ് റെഡി" എന്ന കമാന്‍ഡ് കേള്‍ക്കുമ്പോള്‍ ആ പഴയ 'ബാന്‍ഡ് കുട്ടി'യാകാന്‍ ഒരു കൊതി!
ഫോട്ടോ : ഗൂഗിളില്‍ നിന്നു 'കഷ്ടപ്പെട്ട്' അടിച്ച് മാറ്റി,രൂപ പരിവര്‍ത്തനം ചെയ്തത്..ഷേപ്പ് മാറ്റാതെ ഇട്ടാല്‍ യഥാര്‍ത്ഥ അവകാശികള്‍ ചീത്ത വിളിച്ചാലോ എന്ന ഭയത്താലാണ് ഇങ്ങനെ ചെയ്തത്.ഞങ്ങളുടെ എല്ലാ കൊല്ലത്തെയും ഫോട്ടോസ് വീട്ടില്‍ ഭദ്രമായി ഇരിപ്പുണ്ട്. അത് ഇവിടെ എത്തിക്കാനും ,സ്കാന്‍ ചെയ്യാനും യാതൊരു മാര്‍ഗ്ഗവും കാണാത്തതിനാലാണ് ഈ കടും കൈ ചെയ്തത്.
Subscribe to:
Post Comments (Atom)
74 comments:
ഈ ബാന്‍ഡ് ടീം കൊണ്ടു എനിക്കുണ്ടായ വേറൊരു ഗുണം ഞാന്‍ സ്കൂളില്‍ "ബാന്‍ഡ് സ്മിത' എന്നറിയപ്പെട്ടു എന്നതാണ്.ബാക്കി സ്മിതമാരൊക്കെ,"കുട്ടി സ്മിത, സോഡാ ഗ്ലാസ് ,സില്‍ക്ക് " എന്നൊക്കെ അറിയപ്പെട്ടപ്പോള്‍ ഞാന്‍ ബാന്‍ഡ് സ്മിതയായി വിലസി.വെറുതെയിരിക്കുമ്പോള്‍,ഇടയ്ക്കെങ്കിലും അന്ന് പ്രാക്ടീസ് സമയത്ത് കാണിച്ചു കൂട്ടിയ "കോപ്രായങ്ങള്‍" ഓര്‍ക്കുമ്പോള്‍ എനിക്കാ പഴയ 'ബാന്‍ഡ് സ്മിത'യാകാന്‍ ഒരു പൂതി! "ബാന്‍ഡ് റെഡി" എന്ന കമാന്‍ഡ് കേള്‍ക്കുമ്പോള്‍ ആ പഴയ 'ബാന്‍ഡ് കുട്ടി'യാകാന്‍ ഒരു കൊതി!
Excellent, keep writing.
:)
Kollam smitha.. Sathyam paranjal Ithu vare ezhuthiyathil eettavum nalla blog ithu thanne.. kalakki... kadhapathramkal jeevanode munnil ninna feel!!! Natural aayi thonnunna oru ozhukku lekhanathil udaneelam undayirunnu.. ithanu athinte shari... :) !! really good.. keep it up.. ongrats!!!(from the bottom of my heart)
ടീച്ചറെ..ഒന്നൊന്നര പോസ്റ്റ് ആയല്ലോ...കിടിലന്‍ ട്ടാ..ഇതു വായിച്ചപ്പോ,എനിക്കും ആ പഴയ മതിലേല് കേറുന്ന കുട്ടിയാവാന്‍ ഒരു കൊതി.കന്യാസ്ത്രീകള്‍ എന്നേം ഓടിച്ചിട്ടുണ്ടേ..നിങ്ങള്‍ ആ ബാന്‍ഡ് കൊട്ടുന്ന ശബ്ദം കേട്ടാല്‍ നെഞ്ചിനകത്ത് പെരുമ്പറ മുഴങ്ങുന്ന ഒരു കാലമുണ്ടായിരുന്നു.ആ മതില് കെട്ടിനകതു എന്ത് നടക്കുന്നു എന്നറിയാന്‍ ആ മൊട്ടച്ചികള് ഒരു കാലത്തും സമ്മതിച്ചിട്ടില്ല.പഴയ യുവജനോല്‍സവ വേദികളും എല്ലാം ഓര്‍മ്മയിലൂടെ കടന്നു പോയി.നന്ദി ഈ പോസ്റ്റ്ന്.
ചേച്ചി... ഇതു ശരിക്കും ഉള്ളിന്നു എഴുതിയതാ അല്ല്ലേ.... എന്തായലും SH നെ കുറിച്ചു കേട്ടിട്ടുണ്ട്, എന്നു ഈ പോസ്റ്റില്‍ കൂടി ഒന്നു കയറി ഇറങ്ങി കാണാനും പറ്റി ബാന്റ് സ്മിത ചേച്ചിയുടെ സ്കൂള്‍...
Tin2
:D
Hi Smitha, I was a silent reader here for sometime now. Have always liked your nostalgic writing.. And today I was surprised to discover that you are also from SHC.. How can we ever forget the Sacred Heart - Holy Family rivalry and of course the advices against boys ;) And Ivy teacher , Mercy teacher , Susan teacher - You did bring lots of memories.. Which batch you were in ?
ബാൻഡ് സ്മിതേ ! ആ പഴയ കാലം എത്ര രസമായിരുന്നു അല്ലേ.സ്കൂളിൽ ഇങ്ങനെ ഓരോ പരിപാടിക്കായ് റ്റീച്ചർമാർ വിളിക്കാൻ കതോർത്തിരിക്കുമ്പോൾ ആണു ഈ ഹിന്ദി പോയം ചൊല്ലിക്കേല്പ്പിച്ചിട്ട് ആ പരിപടിക്ക് പോയാൽ മതീ ന്നൊക്കെ ചില കണ്ണിൽച്ചോരയില്ലാത്ത,കുട്ടികളുടെ മനശ്ശാസ്ത്രം അറിയാത്ത റ്റീചർമാർ കല്പിക്കുന്നത്!
പോസ്റ്റ് ഒത്തിരി ഇഷ്ടമായി.
ബാന്‍ഡു സ്മിതയുടെ ബാന്‍ഡുമേളം പൂര്വ്വ്വാധികം ഗംഭീരമായി...
പക്ഷെ...” .......അതില്‍ നിന്നു ലഭിച്ച അച്ചടക്കവും,വിട്ടു വീഴ്ച്ചാ മനോഭാവങ്ങളും,....”
ഈ വരി മാത്രം അത്ര ദഹിച്ചില്ലട്ടൊ...ആദര്ശേട്ടന് അതു സമ്മതിചു തരുമോ....
അങ്ങനെ സ്മിത ബാന്‍ഡ് സ്മിത ആയി.... കുറെ നല്ല ഓര്‍മ്മകള്‍....
rasikan post ..
congrats
happy new year
എന്റെ സ്മിത ടീച്ചറെ.... സംഗതി ഉഗ്രന്‍ ...എല്ലാം സ്കൂളിലും കഥ ഇതു തന്നെ എന്നറിയുന്നതില്‍ സന്തോഷിക്കുന്നു. ഒരനുഭവം കൂടിപറയട്ടെ ഈ ബാന്‍ഡ് ഇന്റെ കൂടെ ഒരു വടി കറക്കല്‍ ഉണ്ടല്ലോ . എന്റെ സുഹൃത്ത് അതില്‍ വിദഗ്ദ്ധന് ആയിരുന്നു . ഈ പ്രാക്ടീസ് നടക്കുമ്പോള്‍ അവന് കൈകൊണ്ടു ഗോഷ്ടികാട്ടി വടി മുകളില്‍ എറിയുമായിരുന്നു. ഒരിക്കല്‍ മെയിന്‍ എവെന്റ്റ് യുവജനോത്സവത്തില്‍ ഈ വടി എറിഞ്ഞു അത് നേരെ അവന്റെ തലയില്‍ വീണു ചോര വന്നു ഇവന് അവിടെ അയ്യോ വിളിച്ച് ഗോഷ്ടി നിര്‍ത്തി എങ്ങിലും ബാന്‍ഡ് തുടര്‍ന്നു ഒരു മനുഷ്യന് പോലും സഹായിക്കാന്‍ വന്നില്ല. പിന്നെ ആ വിധി കര്‍ത്താക്കള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് സ്റ്റിച്ച് ഇട്ട ശേഷം പിന്നെയും കളിയ്ക്കാന്‍ അവസരം കൊടുത്തു .....ഈ യുവജനോത്സവം വരുത്തി വെയ്ക്കുന്ന ഓരോ പ്രോബ്ലെംസ് ...ഇവന്റെ പിന്നീടുള്ള പേരു വടിയന്‍ വാസു എന്നായിരുന്നു
സ്മിത ബ്ലോഗ് അസ്സല് ആയിട്ടുണ്ട്..
നാനും ഉണ്ടാവാറുണ്ട് ആ ഏരിയയില്‍ ഒക്കെ... ഓര്‍മ്മയുണ്ടോ
CMS തല റെരിച്ചവാന് മാരെ.. പലപ്പോഴും girls സ്കൂളില്‍ സമരം നടത്താന്‍ നങളും Modal boys ഘടികളും തമ്മില്‍ യുദ്ധം തന്നെ നടന്നിട്ടുണ്ട്.. അന്ന് കയറിയ SHGHS വീണ്ടും മനസ്സിലെതിച്ച സ്മിതേ... നന്ദി നന്ദി ഒരായിരം നന്ദി
സ്മിതേച്ചീ ബാന്‍ഡു വിശേഷം ഇഷ്ടായി....
സ്കൂളൊലെ ബാന്‍ഡ് ടീമില്‍ ആളെവേണമെന്ന അറിയിപ്പു കേട്ട് ചെന്ന എന്നോട് “ ടാ ബാന്‍ഡ് ടീമിലെ മറ്റേ കുട്ടികളൊടൊപ്പം നിക്കുമ്പോ അറ്റ്ലീസ്റ്റ് നിന്റെ തൊപ്പിയെങ്കിലും നാട്ടാര്‍ക്ക് കാണാനുള്ള ഉയരമുണ്ടായിരുന്നെങ്കില്‍ നിന്നേം എടുത്തേനെ” എന്ന ബാന്‍ഡു മാഷുടെ വാക്കുകള്‍ കേട്ട ആ നിമിഷം തൊട്ട് എനിക്ക് ബാന്‍ഡ് എന്ന വാക്ക് കേള്‍ക്കുന്നതേ വെറുപ്പാണ്......
കൊള്ളാം കേട്ടോ,ഇഷ്ടായി.നാല്` ബിന്ദു,ഏഴ് സ്മിതാ പിന്നെ....?
:)
ബാന്‍ഡ് സ്മിതാ... :)
ഈ ഒരു പോസ്റ്റില്‍ മാത്രം ഞാനങ്ങനെ വിളിക്കുന്നു.
ഒരുപാട് പഴയ ബാന്‍ഡ് ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി ഈ പോസ്റ്റ്. യു.പി.സ്കൂളില്‍ അസംബ്ലിക്ക് ഒരു ഒറ്റബാന്ഡ് അടിച്ചിരുന്നത് ഈയുള്ളവനാണേ...
ഈ പോസ്റ്റിന് നന്ദി... :)
തലക്കഷണം കൊള്ളാം . എല്ലാ ജാതിയിലും , മതത്തിലും , വര്‍ഗ്ഗത്തിലും , കൂട്ടായ്മയിലും , സംഘടനയിലും ....... നല്ലവരും , വളരെ നല്ലവരും , മിതമായ രീതിയില്‍ നല്ലവരും , അതുപോലെതന്നെ ചീത്തയും , വളരെ ചീത്തയും , മിതമായ രീതിയില്‍ ചീത്തയും ആയ ആള്ക്കാര് ഉണ്ടെന്നാണ് എന്റെ ഒരു കാഴ്ച്ചപ്പാട് . ഇനി ഇതേപ്പിടിച്ച് ആരും എന്നെ കടിച്ചുകീറാന്‍ വരണ്ട. ഞാന്‍ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്ന് മാത്രം .
സ്മിതാ നന്നായിടോ ...ഒത്തിരി ഓർമകൾ തികട്ടി വരുന്നു അതു വയിക്കുംബോ.....ഇനിയും എഴുതൂട്ടോ
പെപ്പരെപ്പേ പെപ്പേ പെപ്പേ ...
പെപ്പരപ്പേ പേ പേ...
ആ മതിലിന്റെ മോളില് കേറിയിരിന്നു നീട്ടി വിളീക്കാന്‍ തോന്നുണൂ..'ബാന്‍ഡ് സ്മിതാ കീ ജയ്...'
"ഇയ്യാ... ഉവ്വാ... സേക്രഡ് ഹാര്‍ട്ട്സ്..."
അദ്ധ്യാപിക ആയപ്പോള്‍ ഇതൊക്കെ "ഡെഡിക്കേഷന്" ആയല്ലേ. അയ്യട! പിന്നൊരു സംശയം? സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് കഥാരചന ഒന്നും ഇല്ലായിരുന്നോ?
അപ്പൊ ബാന്‍ഡ് കുട്ടി ആയിരുന്നല്ലേ? അതില്‍ നിന്നും അച്ചടക്കവും, വിട്ടുവീഴ്ചാ മനോഭാവവും കിട്ടിയത് നന്നായി. ഇല്ലായിരുന്നേല്‍ ... എന്തായേനെ?
പ്രിയ സ്മിത ..........ഇത്രേം വലിയ ഒരു പോസ്റ്റ് വായിക്കാന്‍ അല്പം സമയമെടുത്തു കേട്ടോ. ....പട്ടാള ഭാഷയില്‍ പറഞ്ഞാല്‍ .......ഇമ്മിണി ബഡാ പോസ്റ്റ് ......ആശംസകള്‍
Dear madam
Happy new year
ബാന്‍ഡ് സ്മിത, എല്ലാം നന്നായി. സ്കൂളില്‍ ബാന്‍ഡ് സെറ്റില്‍ പ്രമുഖ ആയിരുന്ന എന്റെ ചേച്ചിയെ ഓര്മ വന്നു. പാലക്കാട് മോയന്‍ഗേള്‍സ് ഹൈ സ്കൂളിലെ അന്നത്തെ സ്റ്റാര്‍ ആയിരുന്നു എന്റെ അച്ഛന്റെ പെങ്ങളുടെ മോള് ആയ ശോഭചേച്ചി. പഴയ കാലത്തേക്ക് കൂട്ടികൊണ്ടുപോയതിനു
നന്ദി.
വളരെ ഹൃദ്യമായ അവതരണം!
നന്നായി ഇഷ്ടപ്പെട്ടൂ!
ഹും !!!
തല കഷണം കലക്കി...
ഈ ബാന്റ്ടു കഥ ഒത്തിരി ഇഷ്ടമായി..
നല്ല അവതരണം... ഒപ്പം
പുതുവത്സരാശംസകള്‍....!
''ഏഴ് സുനിത,അഞ്ചു അശ്വതി,ആറ് നിഷ,നാല് ബിന്ദു..ദീപമാരുടെ കാര്യം പിന്നെ പറയണ്ട.ഇതൊക്കെ പോരാതെ സ്കൂളില്‍ ലില്ലി ടീച്ചര്മാര് നാലഞ്ചെണ്ണം വേറെ.''
ആവുന്നതും പറഞ്ഞതാ അവിടെങ്ങാനും പഠിച്ചു കൊള്ളാം എന്ന്... :)
Team 1 Dubai : ആദ്യ കമന്റ്ന് നന്ദി.
യാരിദ് : വന്നതില്‍ നന്ദി.തിരിച്ചും ഒരു സ്മൈലി...
:)
ശ്രീദേവി മേനോന് :എന്നെ അതിഭയങ്കരമായി പുകഴ്ത്തിയത്തിനു വളരെ നന്ദി കേട്ടോ...
ഇതു നമ്മുടെ സ്കൂളിന്റെ ബാന്‍ഡ് ആയതോണ്ടാവും ശ്രീ ഇത്ര ഇഷ്ടായത്..കാക്കയ്ക്കും തന് കുഞ്ഞു പൊന്കുഞ്ഞല്ലേ...
നന്ദി കേട്ടോ..ഈ കമന്റ് വായിച്ചു എന്റെ മനസ്സു നിറഞ്ഞു.
സുരേഷ് :അപ്പൊ,നിങ്ങളൊക്കെ ആയിരുന്നു,ഞങ്ങള്‍ടെ "മേരി ലാന്‍ഡ്" മതിലില്‍ കേറി ഇരുന്നു കൂവിയിരുന്നത് അല്ലെ?ഞങ്ങള്‍ടെ ബാന്‍ഡ്ന്റെ ശബ്ദം കേട്ടാല്‍ നെഞ്ഞിനകത് പെരുമ്പറ മുഴങ്ങാറുണ്ട് അല്ലെ?അതിഭയങ്കരന്‍!പിന്നെ,ഞങ്ങള്‍ടെ സിസ്റ്റെര്മാരെ "മൊട്ടച്ചികള്"ന്നു വിളിചാലുണ്ടല്ലോ...ഞങ്ങള്‍ക്കങ്ങനെ വിളിക്കാം എന്ന് വച്ചു,നിങ്ങള്‍ അങ്ങനെ വിളിക്കാന്‍ പാടില്ല കേട്ടോ..
നന്ദി കേട്ടോ,പഴയ ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ കൂടിയതിന്.
ടിന്റു കുട്ടീ : അപ്പൊ,ഞങ്ങളുടെ സ്കൂളിനെപ്പറ്റി കേട്ടിട്ടുണ്ട് അല്ലെ..നല്ല കുട്ടി.
നന്ദി,ഇവിടെ വന്നതിനും,കമന്റിയതിനും.
ധന്യ : നമ്മള് രണ്ടാളും സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ നിന്നാണ് എന്നതില്‍ സന്തോഷം ഉണ്ട് കേട്ടോ..പുതിയൊരു കൂട്ടുകാരിയെക്കിട്ടിയത്തില് സന്തോഷം.ഓര്‍ക്കുട്ടില്‍ തപ്പി പിടിച്ചിട്ടുണ്ട്.അപ്പൊ,ഇനി "സൈലന്റ് റീഡര്‍" ആവണ്ട.എന്തുണ്ടെങ്കിലും തുറന്നു പറയാം.
നന്ദി,ഈ പുതിയ വായനയ്ക്കും ,കൂട്ടിനും..
കാന്താരി ചേച്ചി : ശരിയാ പഴയ കാലം എന്ത് നല്ലതായിരുന്നു?അന്നൊന്നും,അതിന്റെ വില മനസ്സിലായില്ല..പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിയിച്ചതില് സന്തോഷം.
മുക്കൂറ്റി പൂവേ :വന്നതിനും,കമന്റ് ഇട്ടതിനും നന്ദി..പക്ഷെ,ഈ "പക്ഷെ" എനിക്ക് തീരെ പിടിച്ചില്ല കേട്ടോ.ആദര്ശേട്ടന് നന്നായറിയാം.ഞാന്‍ നല്ല കുട്ടിയാണെന്ന്.ഇത്രക്കും "അച്ചടക്കവും,വിട്ടു വീഴ്ച്ചാ മനോഭാവങ്ങളും" ഒക്കെ ഉള്ള വേറെ ഒരു കുട്ടിയെ എവിടന്നു കിട്ടാന്‍?മൂപ്പര് ഭാഗ്യവാനാ..ദൈവം നല്ലൊരു ഭാര്യയെ കൊടുത്തു !!
ശിവ: അതെ..അങ്ങനെ ബാന്‍ഡ് സ്മിത ആയി..നന്ദി,ഇവിടെ വന്നതിനു.
amantowalkwith :നന്ദി.തിരിച്ചും നല്ലൊരു പുതുവര്‍ഷം നേരുന്നു.
ഭാസ്കരമൂര്‍ത്തി : "വടിയന്‍ വാസു"വിന്റെ കഥ അസ്സലായി.ചിരിപ്പിച്ചു.ഞങ്ങളുടെ ബാന്‍ഡില്‍ അങ്ങനെ ഒരു ദുരന്തം സംഭവിച്ചിട്ടില്ല.'ഡമ്മി സ്ടിക്ക്' കൊണ്ടു അസ്സലായി പ്രാക്ടീസ് ചെയ്തിട്ടാണ് ഒറിജിനല്‍ കൊടുക്കുന്നത്.പിന്നെ,ഇങ്ങനെയൊരു അബദ്ധം ഉണ്ടാകാറില്ല.പിന്നെ, ഓരോ ഇന്സ്ട്രമെന്റ്ന്റെയും വില എടുത്തു പറഞ്ഞു സിസ്റ്റര്മാര് പുറകില്‍ ഉണ്ടാകും.അപ്പൊ,പിന്നെ,നമ്മളും കടും കൈയ്യൊന്നും ചെയ്യാറില്ല.കമന്റിലൂടെ പങ്കു വച്ച അനുഭവത്തിന് നന്ദി.
സുമേഷ്:ഹ്മം..സി.എം.എസ്. ലെ തല തെറിച്ചവന്മാരെ ഒക്കെ നല്ല ഓര്‍മ്മയുണ്ട്.എന്റെ ഭര്‍ത്താവും,അതിലൊന്നായിരുന്നു.ഞങ്ങളും, അന്ന് സി.എം എസ് ലെയും,മോഡല്‍ ബോയ്സ് ലെയും "സമരചേട്ടന്"മാരെ കാത്തിരുന്നിട്ടുണ്ട്.നന്ദി,ഈ കമന്റ് ന്.
തോന്ന്യാസി : ഹി..ഹി..ഹി..ചിരിപ്പിച്ച ഈ കമന്റ് ന് നന്ദി..ഞങ്ങളുടെ സ്കൂളിലും,നല്ല ഉയരമുള്ള കുട്ടികളെ നോക്കിയാ ബാന്‍ഡ് ടീമിലേയ്ക്ക് സെലക്റ്റ് ചെയ്തിരുന്നത്.
അരുണ്‍ കായംകുളം: അതേന്നേ.. സ്കൂളില്‍ ആകെ കൂട്ടി നോക്കിയാല്‍ ഈ പെരുള്ളവരൊക്കെ ഒരു അമ്പതു വീതം ഉണ്ടായിരുന്നിരിക്കും.നന്ദി,ഇവിടെ വന്നതിനു.
നിരക്ഷരന് ചേട്ടാ : നിരു പറഞ്ഞ 'ഒറ്റ ബാന്‍ഡ്' ബെയ്സ് ഡ്രം അല്ലെ?ഞങ്ങളുടെ സ്കൂളില്‍,ഈ സിസ്റ്റെര്മാര്‍ മൊത്തം ബാന്ഡ്നെ തന്നെ ഇറക്കുമായിരുന്നു.നിരുവും ബാന്‍ഡില്‍ ഉണ്ടായിരുന്നല്ലേ..ബാന്‍ഡ് മനോജ് എന്നാണോ കുട്ടികള്‍ വിളിച്ചിരുന്നെ..?
പിന്നെ,തലക്കഷണം ചുമ്മാ ഇട്ടതാ.ഞങ്ങളുടെ സ്കൂളിലെ സിസ്റ്റെര്മാര്‍ എന്നും ഞങ്ങള്‍ക്ക് നല്ലതേ പറഞ്ഞു തന്നിട്ടുള്ളൂ..നല്ലതേ പടിപ്പിചിട്ടുള്ളൂ..നിരു പറഞ്ഞ പോലെ,എല്ലാവരിലും നല്ലതും,ചീത്തയും ഉണ്ട്.. അത് അറിയാം നന്നായി..
.നന്ദി.ഇവിടെ വന്നതിനും,അഭിപ്രായം അറിയിച്ചതിനും.
Hi : Thanks
കുളത്തില്‍ കല്ലിട്ട കുരുത്തം കേട്ടവന് : നന്ദി..നന്ദി..നന്ദി..
സേക്രഡ് ഹാര്‍ട്ട് നും,എനിക്കും ജയ് വിളിച്ചതിന്.പോസ്റ്റ് വായിച്ചതിനും,കമന്റ് ഇട്ടതിനും വേറെ നന്ദി..അപ്പൊ,മതില് കേരള പരിപാടി കുരുത്തം കേട്ടവനും ഉണ്ടായിരുന്നോ?
സന്ദീപ് : 'ഡെഡിക്കേഷന്' എന്ന് പറയുമ്പോ,ഒന്നൊന്നര ഡെഡിക്കേഷന് വരും,ഈ ടീച്ചര്‍ ആയപ്പോ ഉണ്ടായത്.ഞാന്‍ ടീച്ചര്‍ ആയപ്പോ,ഉണ്ടായ ഒരു "പൂക്കള മത്സരം" അതി ഗംഭീരം ആയി..സ്പിരിറ്റ് കേറി,കേറി..ഞാന്‍ പിള്ളേരെ കേറി ഹെല്‍പ്പി. അത് പ്രിന്‍സി അറിഞ്ഞു..ഇത്തിരി,"മുറുമുരുപ്പോക്കെ" ഉണ്ടായാലും സമ്മാനം എന്റെ കുട്ടികള്‍ക്ക് തന്നെ കിട്ടി.
അതേ..ഈ അച്ചടക്കോം,വിട്ടുവീഴ്ച്ചാ മനോഭാവോം ഒന്നും ഇല്ലായിരുന്നെങ്കില്‍ എന്തായേനെ?കളിയാക്കിയതാ അല്ലെ മോനേ..സന്ദീപേ..
വച്ചിട്ടുണ്ട് ഞാന്‍..
പിന്നെ, കഥാരചന - പറഞ്ഞല്ലോ..ക്ലാസ് കട്ട് ചെയ്യാന്‍ വേണ്ടി എത്ര കഥകള്‍ ഞാന്‍ രചിച്ചിട്ടുന്ടെന്നോ..പക്ഷെ,ഒന്നും വെളിച്ചം കണ്ടില്ല.പക്ഷെ,കോളേജില്‍ പഠിക്കുമ്പോള്‍ വെളിച്ചം കണ്ടു.
പോസ്റ്റ് വായിച്ചതിനും,കമന്റ് ഇട്ടതിനും നന്ദി
രഘു നാഥ് : "ബഡാ" പോസ്റ്റ് വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി,ഇനിയും വരണേ..
രഘു നാഥ്: മുന്‍പ് വന്ന ഈ രഘു നാഥഉം ,ഇയാളും വേറെ വേറെ ആളാണോ?അതോ ഒരാളോ?എന്തായാലും,ഹാപ്പി ന്യൂ ഇയര്‍ന് നന്ദി.തിരിച്ചും പുതുവര്‍ഷാശംസകള്‍.
സുകന്യ : എന്റെ ഈ പോസ്റ്റ് ചേച്ചിയെ ഓര്‍മ്മിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
ജയന് : നന്ദി,ഇവിടെ വന്നു അഭിപ്രായം അറിയിച്ചതിനു.
അയ്യേ : വന്നതില്‍ നന്ദി കേട്ടോ.
പകല്‍ കിനാവന് : തലക്കഷണം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ആവശ്യം ആണ് എന്ന്തോന്നി. അത് കൊണ്ടു ഇട്ടതാണേ.പുതുവര്ശാഷംസയ്ക്ക് നന്ദി.അങ്ങോട്ടും നല്ലൊരു പുതുവത്സരം നേരുന്നു.
മുരളിക : ചിരി നിറുത്താന്‍ ഞാന്‍ പാടുപെട്ടു കേട്ടോ.ഈ രസികന്‍ കമന്റ് വായിച്ചിട്ട്...നന്ദി,ഇവിടെ വന്നതിന്.
haaaiiiiii....maaaammm....
ente new year aashamsakal
എന്തിനാ സിസ്റ്റർ സെഫിയെ ഇതിലേക്കു വലിച്ചു കൊണ്ടു വന്നത്? ബാൻഡ് സുന്ദരിമാർ എല്ലായിടത്തും വി ഐ പി കളാണ് അല്ലെ
ബാന്‍ഡ് സ്മിത .... നല്ല പേര്.... :)
അച്ചടക്കം പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ യൂത്ത്ഫെസ്റ്റിവലില്‍ ‘അച്ചടക്കം’ നിറഞ്ഞ വാക്കുകളുടെ സമുദ്രം തീര്‍ത്ത് കുട്ടികള്‍ക്കൊരു മാതൃകയാകുന്നു അല്ലേ.....ഹിഹി...:)
എഴുത്ത് നന്നായിരുന്നു . ആശംസകള്‍
കോണ്‍വെന്റ് സ്കൂളുകളിലായിരുന്നു എന്റേയും
വിദ്യാഭ്യാസം."ബാന്‍ഡ് സ്മിത” പറഞ്ഞ പല
കാര്യങ്ങളും ഞങ്ങളുടെ സ്കൂളുകളിലും നടന്നതു തന്നെ.
നന്ദി,
ഒരുവട്ടംകൂടി എന്നെ അവിടേയ്ക്കു കൊണ്ടുപോയതിന്.
നവവത്സരാശംസകള്‍.
ഗീതയും ഉഷയും സന്ധ്യയും സിന്ധുവുമൊന്നും ക്ളാസിലുണ്ടായിരുന്നില്ലേ!!!!
എന്റെ ബാൻഡ് സ്മിതേ,
എന്തൊരെഴുത്തായിത്. കലക്കി.
സ്മിതേ അതൊക്കെ ഒരു കാലം അല്ലേ? നഷ്ടബോധം തോന്നിക്കുന്ന സ്മരണകള്‍...
ബാന്‍ഡില്‍ ഏത് ഇന്സ്ട്രുമെന്റാ വായിച്ചിരുന്നത് എന്നു പറഞ്ഞില്ലല്ലോ.
നന്നായിരിക്കുന്നു...അല്പം നീളം കൂടിയൊ എന്നൊരു സംശയം...
വോട്ടിംഗിന് ഇനി ഒരു ദിനം കൂടിമാത്രം...വോട്ടുചെയ്യാനുള്ളവര്‍ ഇവിടെ ക്ലിക്കുക... happy new year
അജീഷ് : നന്ദി,അജീഷിനും നല്ലൊരു പുതുവല്‍സരം നേരുന്നു..
പാവത്താന്‍ : സിസ്റ്റര്‍ സെഫിയെ ഇതിലേയ്ക്ക് വലിച്ചു ഇഴച്ചതല്ല കേട്ടോ..ഇപ്പൊ,എല്ലാ ഫോര്‍വേര്‍ഡ് മെയിലുകളിലും, ഇപ്പോള്‍ കാന്യാസ്ത്രാകള്ക്ക് അത്ര നല്ലൊരു ഇമേജ് അല്ല കാണുന്നത്..അതുകൊണ്ട് ഒരു മുന്‍കൂര്‍ ജാമ്യം എടുത്തു എന്ന് മാത്രം.
ബാന്‍ഡ് സുന്ദരികള്‍ എല്ലായിടത്തും,വി.ഐ.പി.കള്‍ ആയിരുന്നോ എന്നറിയില്ല.എന്തായാലും ഞങ്ങള്‍ക്ക് സ്കൂളില്‍ ഒരു വി.ഐ.പി പരിഗണന കിട്ടിയിട്ടുണ്ട്.
നന്ദി ഇവിടെ വന്നതിന്.
രസികന്‍ ചേട്ടാ : അധ്യാപകരുടെ യൂത്ത് ഫെസ്റിവല്‍ പരിസരത്തെ 'അച്ചടക്കം' ഞാന്‍ പറയാതെ തന്നെ അറിയാലോ?പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
ലതി ചേച്ചീ : അപ്പൊ,എല്ലാ കോണ്വെന്റ്ലും കാര്യങ്ങള്‍ ഒരുപോലെ ആണ് അല്ലെ?വന്നതിലും,അഭിപ്രായം അറിയിച്ചതിലും സന്തോഷം..
തിരിച്ചും നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.
ജിതേന്ദ്രകുമാര്‍ : ഹ്മം..എന്താ പെണ്കുട്ടികളെപ്പറ്റി അന്വേഷണം..! ഗീതയും,ഉഷയും ഒന്നും കൂടെ ഇല്ലായിരുന്നു..സിന്ദുവും,സന്ധ്യയും ഉണ്ടായിരുന്നൂട്ടോ..
നന്ദി,ഇവിടെ വന്നു പെണ്കുട്ടികളെപ്പറ്റി അന്വേഷിച്ചതിനു.
പാറുക്കുട്ടി : നന്ദി
ഗീത ചേച്ചി : അതെ,ശരിക്കും നഷ്ടബോധം തോന്നിക്കുന്ന ഓര്‍മ്മകള്‍ തന്നെ..ബാന്‍ഡില്‍ ഞാന്‍ നാല് കൊല്ലം 'അഡ്വാന്‍സ്ഡ് ട്രംപെറ്റ്' ആണ് വായിച്ചിരുന്നത്.ഒരു കൊല്ലം 'സൈഡ് ഡ്രം' ഉപയോഗിച്ചു കേട്ടോ..
നന്ദി കമന്റ് നും,ഈ വായനയ്ക്കും.
ഷാജ്കുമാര്‍ : നന്നായി എന്ന് അറിയിച്ചതില്‍ സന്തോഷം.നീളം,അല്പമല്ല..നല്ല അസ്സലായിട്ട് കൂടിപ്പോയി എന്ന് തന്നെ അറിയാം..ഇതിലും ചെറുതാക്കാന്‍ കഴിഞ്ഞില്ലെന്നേ..
നന്ദി,ഈ തുറന്നു പറച്ചിലിന്.
ആചാര്യന് ചേട്ടാ : ഹാപ്പി ന്യൂയര്‍
ഈ വരവിന് നന്ദി.
ormakale oru canvasil koriyitta pole...kaalam ithra aayenkilum podipidikkathe tattikudanju vecha ormakurippu nannayittund..
അടിപൊളി പോസ്റ്റ് സ്മിതെ..ആര്‍ക്കാ ആ ദിവസങ്ങള്‍ ഒക്കെ മറക്കാന്‍ പറ്റുന്നത്?എങ്ങനെ ഇങ്ങനെ, ഓരോ പോയിന്റും വിടാതെ ഓര്‍ത്തെടുത്തു എഴുതാന്‍ കഴിഞ്ഞു ?മിടുക്കി ! ആ ഉണ്ണിയേശു,യൌസേപ്പ്,മാതാവ് ഫാമിലി ഫോട്ടോ ഒരു പത്ത്എണ്ണമെങ്കിലും എന്റെ കൈയില്‍ ഉണ്ട് ഇപ്പോഴും.ഹോളി ഫാമിലി-സെക്രെട് ഹാര്‍ട്ട് മത്സരം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.ബാന്‍ഡ് ടീം നിങ്ങള്‍ നമ്മുടെ ക്ലാസ്സില്‍ നിന്നു ഒരു ഗാങ്ങ് ഉണ്ടായിരുന്നില്ലേ.. ജിനു,ലിജോ,സ്മിത,രെഹന..പിന്നീം ഉണ്ടായിരുന്നല്ലോ...സൂസന് ടീച്ചര്‍ടെ ഹിന്ദിയേക്കാള്‍ കൂടുതല്‍ അന്നക്കുട്ടി ടീച്ചര്‍ടെ മലയാളം ഗ്രാമര്‍ ക്ലാസ് കട്ട് ചെയ്യാനല്ലേ,നമ്മള് കഥയെഴുതാന്‍ നടന്നിരുന്നത്..?
നിങ്ങള്‍ പേയിന്റെടിച്ച ജനലില്‍ പോയി ഒട്ടിപ്പിടിച്ച കഥയൊന്നും എന്തേ എഴുതാഞ്ഞേ?അതും കൂടി എഴുതടോ..
ഈ പോസ്റ്റ് എഴുതി,കഴിഞ്ഞ കാലം ഒന്നു കൂടി ഓര്‍മ്മിപ്പിച്ചതിനു ഒരു ഉമ്മ...
ശരിക്കും ഇഷ്ടപ്പെട്ടു.മറിയാമ്മ ചേടത്തി,സൂസന് ടീച്ചര്‍,ഐവി ടീച്ചര്‍,മേര്സി ടീച്ചര്‍..അയല്‍വക്കത്തെ ഡോക്ടര്‍..എല്ലാം ഒരിക്കല്‍ക്കൂടി നേരിട്ടു കണ്ടത് പോലെ..
ബാന്‍ഡ് സ്മിത! ഹിഹി. നല്ല പേരു തന്നെ.
ഓര്‍മ്മക്കുറിപ്പ് രസമായി, ചേച്ചീ. ശരിയ്ക്ക് ഭാവനയില്‍ കാണാന്‍ കഴിയുന്നുണ്ട്...
പുതുവത്സരാശംസകള്‍!
“ഞങ്ങളുടെ ക്ലാസ്സില്‍ സ്മിതമാരെ തട്ടിമുട്ടി മടക്കാന്‍ സ്ഥലമില്ലായിരുന്നു.കൂടെ ഏഴ് സുനിത,അഞ്ചു അശ്വതി,ആറ് നിഷ,നാല് ബിന്ദു..ദീപമാരുടെ കാര്യം പിന്നെ പറയണ്ട.“ ഞാന്‍ കരുതിയിരുന്നത് ‘ബിന്ദു’ മാരെ തട്ടിയിട്ട് നടക്കാന്‍ പാടില്ലാന്നാണ്. :-)
ബാന്ഡ്സ്മിതയുടെ അനുഭവക്കുറിപ്പ് രസിച്ചു :-)
അപ്പോള്‍ സ്കൂളില്‍ തവളച്ചാട്ടത്തിനു പേരു കൊടുത്തിട്ടില്ലേ?
ബാന്‍ഡ് സ്മിത എന്ന പേരു കണ്ടപ്പോള്‍ ഉണ്ടായ ഒരു സംശയമാണേ....
intimate staranger : നന്ദി,ഈ കമന്റ് നു.ഓര്‍മ്മക്കുറിപ്പ് ഇഷ്ടപ്പെട്ടു എന്നറിയിച്ചതില് സന്തോഷം.
പഞ്ചമി : തന്ന ഉമ്മയ്ക്കും,എഴുതിയ കമന്റ് നും നന്ദി..
ആ ഫാമിലി ഫോട്ടോ നമ്മുടെ സ്കൂളിന്റെ ഓര്‍മ്മകള്‍ പുതുക്കാന്‍ എടുത്തു വച്ചോളൂ ട്ടോ.നീ പറഞ്ഞതു ശരിയാ നമ്മുടെ ക്ലാസ്സില്‍ നിന്നു ബാന്‍ഡ് നു ഒരു പട തന്നെ ഉണ്ടായിരുന്നു..ജിനു,രെഹന,ലിജോ,സുനിത..പിന്നെ ഞാന്‍.. അന്ന് ജനലില്‍ ഒട്ടിപ്പിടിച്ച കാര്യം നിനക്കു ഇപ്പോഴും ഓര്‍മ്മയുണ്ടോ..നല്ല കുട്ടി.നീ എന്നും ,സന്തോഷ് ബ്രഹ്മി കഴിക്കുന്നുണ്ട് അല്ലെ..ഹി..ഹി..
ശ്രീ : നന്ദി,കമന്റ് നും,പുതുവല്സരാശംസകള്ക്കും..
തിരിച്ചും നല്ലൊരു പുതു വര്‍ഷം നേരുന്നു.
ബിന്ദു ഉണ്ണി :ശോ!! അക്ഷര പിശാച് വന്നതാ..സംഭവം ശരിപ്പെടുതിയിട്ടുണ്ട്.കേട്ടോ.ഞാന്‍ ഉദ്ദേശിച്ചത്,സ്മിതമാരെ തട്ടി മുട്ടി നടക്കാന്‍ സ്ഥലമില്ലായിരുന്നു എന്ന് തന്നെയാ ഉദ്ദേശിച്ചേ..നന്ദി..ഈ ചൂണ്ടിക്കാണിക്കലിന്....
അപ്പൂട്ടന് : അതേയ്..എന്നെ കളിയാക്കി കൊല്ലാന്‍ വന്നതാല്ലേ?തവളച്ചാട്ടതിനു പേരു കൊടുത്തിരുന്നില്ല..പോരെ !!ഹ്മം..
നന്ദി കേട്ടോ..ഈ രസകരമായ ചോദ്യത്തിന്..
Thank you for the real comment! Happy New Year always!
നന്നായി എഴുതിയിരിക്കുന്നു!മറന്നു പോവുന്ന പല അനുഭവങ്ങളിലൂടെ എനിക്കും യാത്ര ചെയ്യാന്‍ സാധിച്ചു,ഈ പോസ്റ്റുകൊണ്ട്!നന്ദി.....ഒപ്പം സ്മിതേച്ചി(ചെ...മറന്നു)സ്മിതക്കും കുടുംബത്തിനും പുതു വത്സരാശംസകള്‍.
പഴയ കാലത്തേക്കു തിരിച്ചു പോകാന്‍ ഒരു മോഹം അല്ലേ? പക്ഷേ മോഹിക്കയല്ലാതെ,നടക്കില്ലല്ലോ.
നവവത്സരാശംസകള്‍.
nannayittundutto smithakutty....
band smitha nalla pera
ബാന്‍ഡ് സ്മിതയ്ക്ക് ഗ്രാന്‍ഡ് ആശംസകള്‍.. നല്ല ഓര്‍മ്മക്കുറിപ്പ്. കണ്ണില്‍ കണ്ടത് പോലെ ആ ബാന്‍ഡ് മേളം..പിന്നെ എല്ലാ കന്യാസ്ത്രീകളും സെഫിമാരല്ല. കരക്റ്റ്. പക്ഷെ കന്യാസ്ത്രൈീകളിലും സെഫിമാരുണ്ട് എന്ന സത്യം ഇനിയെങ്കിലും പെണ്‍കുട്ടികള്‍ മനസ്സിലാക്കി വെക്കുന്നത് അവര്‍ക്ക് നല്ലത്
സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു
ആഹാ നല്ല readability ഉള്ള പോസ്റ്റ് ..ഇനിയും എഴുതു..
http://harisnenmeni.blogspot.com/
ബാന്‍ഡ് പോസ്റ്റ് കലക്കിട്ടോ....
പുതുവത്സരാശംസകള്‍...
ഷാജ്കുമാര്‍ : നന്ദി..
തിരിച്ചും നല്ലൊരു ന്യൂ ഇയര്‍ ആശംസിക്കുന്നു.
സഗീര്‍ ഇക്കാ :എന്റെ പോസ്റ്റ് കാരണം,പലതും ഓര്‍ത്ത് എടുക്കാനായി എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.ഹാപ്പി ന്യൂ ഇയര്‍..ഇനി,എന്നെക്കേറി സ്മിതെച്ചിന്നു വിളിച്ചാല്‍..!!!
നന്ദി,ആശംസകള്‍ക്ക്..
എഴുത്തുകാരി : ചേച്ചീ...അതെ,പഴയതൊന്നും ഇനി തിരിച്ചു വരില്ലല്ലോ..എന്നാലും,ഒരു ആശ.പുതുവര്‍ഷം ആശസിച്ചതിനും,കമന്റിയതിനും നന്ദി.
തിരിച്ചും നല്ലൊരു പുതുവര്‍ഷം നേരുന്നു.
പിരിക്കുട്ടി : നന്ദി..
ബഷീര്‍ ഇക്ക : ഗ്രാന്‍ഡ് ആശംസകള്‍ക്ക് നന്ദി,പറഞ്ഞതു വാസ്തവം കേട്ടോ.
നന്ദി,കമന്റ് നു.
നൊമാദ് : നന്ദി ആശംസകള്‍ക്ക്.തിരിച്ചും നല്ലൊരു പുതു വര്‍ഷം നേരുന്നു.
നെന്മേനി : നന്ദി..
നിലാവ് : നന്ദി,ഇവിടെ വന്നതിനു..ആശംസകള്‍ക്കും നന്ദി..
തിരിച്ചും ഹാപ്പി ന്യൂ ഇയര്‍..
ഈ പോസ്റ്റ് വായിക്കാൻ ഇത്തിരി വൈകിപ്പോയി. ഇപ്പോഴാണ് ഓടിക്കിതച്ചെത്തിയത്. ഒരുപാടുപേർ പറഞ്ഞിട്ടുപോയതുതന്നെയേ എനിയ്ക്കും പറയാനുള്ളൂ. പോസ്റ്റ് കലക്കി എന്ന്! വളരെ രസകരമായി പറഞ്ഞിരിക്കുന്നു.
പിന്നെ തലക്കെട്ടിന്റെ സ്പെല്ലിങ്ങിൽ ഒരു കല്ലുകടി തോന്നി. ബാൻഡ്സെറ്റ് എന്നല്ലേ വേണ്ടത്. എന്നാലും ഒരുകാര്യത്തിൽ അഭിനന്ദിക്കാതെ വയ്യ: ആ ‘ൻ’ ന്റെ മുമ്പിലുള്ള ‘പുള്ളി’ എങ്ങിനെ ഇട്ടു? ഞാൻ എത്ര ശ്രമിച്ചിട്ടും നടന്നില്ല കേട്ടോ :)
അയ്യോ, മറന്നു:
സ്മിതയ്ക്കും കുടുംബത്തിനും പുതുവത്സരാശംസകൾ കേട്ടോ..
പോളിംഗിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതിന് അഭിനന്ദനങ്ങളും.
തലക്കഷ്ണം കൊള്ളാം ...
കൂടെ ഒരു വാല്‍ക്കഷ്ണവും കൂടി...
"എല്ലാ സിസ്റ്റര്‍മാരും അഭയമാരല്ലാ...."
bhandukuttikkum kudumbathhinum sasneham puthuvalsaraashamsakal!!
പോളിംഗ് കഴിഞ്ഞു ഫലം വന്നല്ലോ.
അഭിനന്ദനങ്ങള്‍
“തലക്കഷ്ണം : ലോകത്തിലെ എല്ലാ കന്യാസ്ത്രീകളും സിസ്റ്റര്‍ സെഫിമാരല്ല.“
അത് കലക്കി. ബാന്‍ഡ് റെഡി. സല്യൂട്ട്..
ടീച്ചറിനും കുടുംബത്തിനും നന്മ നിറഞ്ഞ പുതു വത്സരം ആശംസിക്കുന്നു.
സ്മിതാ അസ്സല് പോസ്റ്റ്.
ഇഷ്ടപ്പെട്ടു.ഒരുപാടൊരുപാട്.
സിസ്റെര്മാരുടെ സ്കൂളില്‍ പഠിച്ചത് കൊണ്ടാവും,ഈ പോസ്റ്റ് എനിക്കും കൂടുതല്‍ ഇഷ്ടമായത്.
പുതുവല്‍സരം നേര്‍ന്നു കൊണ്ട്.
സില്‍ക് സ്മിത ആകാഞ്ഞതു നന്നായി അല്ലെ?
Orupadu doore ente Schoolilekkanu Smitha enne kaipidichukondupoyathu. Ashamsakal.. Bhavukangal...!!!
ബാൻഡ്കഥകൾ പലർക്കും അത്ര പരിചയമുണ്ടാകില്ല.ഇതിവിടെ പങ്ക് വെച്ചത് നന്നായി സ്മിത.എനിയ്ക്കുമുണ്ടായിരുന്നു കുറെ കന്യാസ്ത്രീകളായ അദ്ധ്യാപികമാർ പിള്ളേരുടെകളിയാക്കലിനൊക്കെ അവരിങ്ങിനെ നിന്ന് തരാറുണ്ടല്ലെ.ഞാൻ പഠിയ്ക്കുന്ന സമയത്ത് കുറെക്കൂടി ഗൌരവക്കാരായിരുന്നു
എന്നാലും കന്യാസ്ത്രീകളെ‘മൊട്ടച്ചി’
യെന്നാരെങ്കിലും പറഞ്ഞ്കേൾക്കുന്നത് എനിയ്ക്കും ദേഷ്യമായിരുന്നു.പൊതുവെ നല്ല സ്നേഹവും കരുതലുമൊക്കയാൺ അവരിൽനിന്ന് എനിയ്ക്ക് കിട്ടീട്ടുള്ളത്.
എന്റെ ക്ലാസിലും ഒരു സ്മിത ഉണ്ടായിരുന്നു. 5 ലും 6 ലും. അവളെ
ഓര്‍ത്തു ഈ പോസ്റ്റ് വായിച്ചപ്പോള്‍...
രസകരം.
ടീച്ചറെ .... സ്കൂളില്‍ തിരിച്ചു കയറുമ്പോള്‍ അപ്പൊ ബാന്‍ഡ് ഇന്ചാര്ച്ച് ആക്കാം.
നന്നായി...നല്ല പോസ്റ്റ്. സ്കൂള്‍ കാലഘട്ടത്തിലേക്ക് ഒരു യാത്ര.
ഞങ്ങള്‍ക്ക് (N.S.S) ചുറ്റും കോളേജ് ചേച്ചിമാരയിരുന്നു കുടുതലും. കേരള വര്‍മയും, നിര്മലയുമൊക്കെ.
Nice post. I was a member in the school band team, and the same dramas used to be there during the youth festival season.
smitha ചരിത്രം കലക്കി .. ഞാനും ഇതുപോലെ ഒരു കോണ്‍വെന്റ് സ്കൂളിലെ
ബാന്‍ഡ് ഇല് അംഗമായിരുന്നു. എന്റെ ബാന്‍ഡ് ചരിത്രവും ഒട്ടും വെത്യാസമല്ല ... പ്രക്ടിസെന്നു പറഞ്ഞു ക്ലാസ് കട്ട് ചെയ്യുനതും വഴ്തപെടുനതും സിസ്റെര്മാരുടെ പ്രകടനവും ... വീണ്ടും ആ കാലത്തേക്ക് മടങ്ങിപോക്കാന് തോന്നുന്നു..
നന്ദി നല്ലൊരു പോസ്റ്റിനു ...
luxury replica bags FFQBV best replica bags online BFQW cheap replica handbags DFRW
d7f42d5o37 i4l35k5w09 w7t81m2i92 q0t55p6d86 v1m87t7a16 g0j80e0o64
w5u67s1q72 d2m52i8j81 b7i76i1q79 f9h34s0d06 h0r18c0b52 j0i22p3c04
Post a Comment