Monday, March 16, 2009

വാര്‍ഷിക പോസ്റ്റ്.


അങ്ങനെ എന്‍റെ ബ്ലോഗിന്‍റെയും ഒന്നാം പിറന്നാളെത്തി. ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷമായിരിക്കുന്നു.ബൂലോഗത്തില്‍ ഇതൊരു വിഷയമേയല്ല,എന്നാലും,എന്‍റെ ബ്ലോഗ് അല്ലെ?എനിക്കാഘോഷിക്കണ്ടേ?ഒരിയ്ക്കലും കരുതിയതല്ല,ഞാനും ഒരു ബ്ലോഗുടമയാകും എന്ന്.എങ്ങനെയോ ബ്ലോഗുലകത്തില്‍ വന്നു പെട്ടു.അങ്ങനെ എന്‍റെ ഡയറിക്കുറിപ്പുകള്‍ വെളിച്ചം കാണാനും തുടങ്ങി.നിങ്ങള്‍ക്കിടയില്‍ ഒരാളായി കരുതി,എനിക്ക് തന്ന പ്രോല്‍സാഹനങ്ങള്‍ക്കെല്ലാം നന്ദി.നന്ദി പറച്ചിലില്‍ ആരുടേയും പേരെടുത്ത് പറയുന്നില്ല.എല്ലാവര്ക്കും ഒരുപോലെ നന്ദി.വാര്‍ഷിക പോസ്റ്റ് ആയി ഒരു കഥ ഇടണമെന്ന് കരുതിയതാണ്.പ്രാബ്ധങ്ങള്‍ കാരണം,ഇപ്പോഴും അത് പണിപ്പുരയില്‍ തന്നെ.പകരം,എന്‍റെ എല്ലാ പോസ്റ്റുകളിലും വച്ച്, എനിക്കേറ്റവും ഇഷ്ടപ്പെട്ടതൊന്ന് വീണ്ടും പോസ്റ്റ് ചെയ്യുന്നു.എന്‍റെ ആദ്യകാല പോസ്റ്റുകളില്‍ ഒന്നാണ് അത്.അധികം പേര്‍ വായിച്ചിരിക്കാന്‍ ഇടയില്ലാത്തത്.അതപ്പാടെ തന്നെ പോസ്റ്റ് ചെയ്യുന്നു.വായിച്ചവര്‍ പ്ലീസ് ഒന്ന് ക്ഷമിക്കൂ...ചിത്രങ്ങള്‍ : എല്ലാം ഗൂഗിളില്‍ നിന്ന് സെര്ച്ചിയത്.തോട്ടരുകിലെ വീട്


ഇതെന്തു സ്ഥലം? ഈ ഭരതേട്ടന് ഇതെന്തു ഭ്രാന്താ?ഇവിടെയാണോ നമ്മള്‍ വീട് പണിയാന്‍ പോണേ? ഈശ്വരാ !!! ഈ വെള്ളത്തിലാണോ കുട്ടികള് കളിക്ക്യാ..?" നാലുപുറവും വെള്ളം കെട്ടിക്കിടക്കുന്ന നെല്‍പാടം കണ്ടു, അതിശയത്തോടെ രതി ചോദിച്ചു.പോരാത്തതിന് , തൊട്ട അയല്‍വക്കം സാമാന്യം നല്ല ഒഴുക്കുള്ള തോടും...."നീയൊന്നു പേടിക്കാതെ..മഴക്കാലം ആയതു കൊണ്ടാ വെള്ളം കെട്ടിക്കിടക്കുന്നത്.മഴ മാറിയാല്‍ ഈ വെള്ളം ഒന്നും ഉണ്ടാവില്ല.കുറച്ചുകാലം കഴിയട്ടെ,ഈ സ്ഥലം തന്നെ ആകെ മാറും.നോക്കിക്കോളൂ, നമ്മള് വീട് വച്ചു കഴിഞ്ഞാല്‍ പിന്നെ ആളുകള്‍ക്ക് ധൈര്യമായി.പിന്നെ,ഇതും ആള്‍ താമസം ഉള്ള സ്ഥലം ആണെന്നും പറഞ്ഞു ഇവിടെ നിറയെ വീടുകള്‍ കൊണ്ടു നിറയും,അന്ന് ആളുകള്‍ പറയും,അന്ന് ആദ്യമായി ഈ പാടത്ത് വീട് വയ്ക്കാന്‍ ധൈര്യം കാണിച്ചത് ഭരതനാണെന്ന് ".രതിയെ ആശ്വസിപ്പിച്ചു കൊണ്ടു ഭരതന്‍ പറഞ്ഞു."പിന്നെ, എന്ത് വന്നാലും നേരിടാന്‍ ഈ ഞാനില്ലേ കൂട്ടിന്...?''.....അവളെ ആശ്വസിപ്പിച്ചു കൊണ്ടു അയാള്‍ പറഞ്ഞു.
വീട് പണി മുഴുവനാകാതെ തന്നെ താമസിച്ചു തുടങ്ങിയപ്പോഴും രതിയുടെ പേടി മാറിയിരുന്നില്ല.പുതുമണ്ണില്‍ ആദ്യമായി നട്ട ചുവന്ന ചീര തൈകള്‍ക്ക് വെള്ളമൊഴിക്കുമ്പോള്‍ അവള്‍ മോളോട്‌ പറഞ്ഞു."പാടത്തിലൊക്കെ ഓടിക്കളിക്കുമ്പോള്‍ സൂക്ഷിക്കണം കേട്ടോ."....പക്ഷെ,മോള്‍ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.മീന്‍ പിടിക്കാനിരിക്കുന്ന ഒരു പൊന്മാനില്‍ ആയിരുന്നു അവളുടെ ശ്രദ്ധ.തോട്ടുവക്കത്ത് നട്ട തെങ്ങിന്‍ തൈയിന്‍റെ കൊച്ചു പട്ടയില്‍ ഇരിക്കുന്ന നീല പൊന്‍മാനിനെ നോക്കിക്കൊണ്ടു അവള്‍ പറഞ്ഞു..."എന്ത് ഭംഗിയാ ആ കിളിയെ കാണാന്‍..അല്ലെ അമ്മേ? അച്ഛമ്മേടെ വീട്ടില്‍ ഞാന്‍ ഇതു പോലത്തെ കിളിയെ കണ്ടിട്ടേ ഇല്ലല്ലോ..?" കണ്ണുകള്‍ വിടര്‍ത്തി കൌതുകത്തോടെ അവള്‍ അതിനെ പിന്നെയും പിന്നെയും നോക്കി.
അച്ഛന്‍റെ കൈ പിടിച്ചു ടെറസ്സില്‍ കയറി സൂര്യോദയം കാണുമ്പോഴും,തോട്ടിലെ നീന്തി കളിക്കുന്ന പരല്‍ മീനിനെ കാണുമ്പോഴും അവളുടെ കണ്ണുകളില്‍ നിറയെ കൌതുകം ആയിരുന്നു.അവള്‍,ആ പാടത്തെ തോട്ടരുകിലെ വീടിനെ കൂടുതല്‍ കൂടുതല്‍ സ്നേഹിച്ചു.വേലിപ്പടര്‍പ്പില്‍ വിടര്‍ന്നു നില്ക്കുന്ന നീല ശംഖുപുഷ്പവും,അകലെ നീലാകാശ തെളിമയില്‍ നിറങ്ങള്‍ വിടര്‍ത്തിയ മഴവില്ലും,എല്ലാം ആദ്യമായി കാണുകയായിരുന്നു.സന്ധ്യാ നേരത്തെ ശോണിമ പരത്തിയ പടിഞ്ഞാറന്‍ ആകാശവും,മുരിങ്ങകായ തിന്നാന്‍ വരുന്ന തത്തകളെയും എല്ലാം അവള്‍ അവിടെ കണ്ടു.രാത്രിയെ പേടിച്ചിരുന്ന കുട്ടി പിന്നീട് രാത്രിയുടെ ,ഇരുട്ടിന്‍റെ ഭംഗിയും കാണാന്‍ തുടങ്ങി.രാത്രിയിലെ ചീവീടിന്‍റെ കരച്ചിലിനും,രാത്രി മഴക്കും ഒരു പ്രത്യേക താളം ഉണ്ടെന്നു അവള്‍ തിരിച്ചറിഞ്ഞതും ആ വീട്ടില്‍ വച്ചായിരുന്നു.നിശാഗന്ധി പൂ വിടരുന്നത്‌ കാണാന്‍ അവള്‍ പുലരുവോളം കാത്തിരുന്നു.
പാടത്ത് വരമ്പ്‌ കിളയ്ക്കാന്‍ വന്ന കോരന്‍ കുട്ടിയുടെ പിറകേ നടന്നു അവള്‍ ചോദിച്ചു."കോരന്‍ കുട്ടിയെന്താ ചെരുപ്പിടാതെ?കാലില് ചേറ് ആവില്ലേ?"..."എനിയ്ക്ക് ചെരിപ്പിട്ടു ശീലല്യാ കുട്ടിയെ...പിന്നെ, ഈ പാടത്തെ ചേറ് ,ചെരിപ്പിട്ടാലും കാലില് പറ്റും.കുട്ടി വരമ്പത്തൂന്ന് ഇറങ്ങണ്ട.പാടത്തിലെ വെള്ളത്തില് നീര്‍ക്കൊലീണ്ടാവും,ചിലപ്പോ കാലിമ്മല് ഞണ്ട് ഇറുക്കും.കുട്ടി വീട്ടില്‍ക്ക് പോകുന്നതാ നല്ലത് ".കൈക്കോട്ട്‌ കൊണ്ടു കിളക്കുന്നതിനിടയില്‍ കോരന്‍ കുട്ടി അശ്രദ്ധമായി പറഞ്ഞു.

."ഇതെന്താ ഈ വെളുത്ത സാധനം..?വെളുത്ത കൊച്ചു ഗുളിക പോലെ?"..അവള്‍ പിന്നെയും ചോദിച്ചു." അത് ഞവിഞ്ഞിയുടെ മുട്ടയാ." തല ഉയര്‍ത്താതെ തന്നെ കോരന്‍ കുട്ടി പറഞ്ഞു."ഈ ഞവിഞ്ഞിന്ന്‌ പറഞ്ഞാ എന്താ?" ....അവള്‍ പിന്നെയും ചോദിച്ചു."ആ തോട് കണ്ടില്ലേ,അതിനുള്ളില്‍ ഒരു ജീവി ഉണ്ട്.അതാ ഞവിഞ്ഞി . അത് ആ തോടിന്നുള്ളിലാ ജീവിക്ക്യ." കോരന്‍ കുട്ടി അക്ഷമയോടെ പറഞ്ഞു."അതെയോ?,അതിന്റെ ആ തോട് മുറുക്കിന്റെ പോലെ ഉണ്ട്.വട്ടത്തില്.ഇതു ഒച്ചിനെ പോലെ ഉണ്ടല്ലോ..അപ്പൊ,ഈ മീമിയെന്താ ഇങ്ങനെ?"ചേറില്‍ പുതഞ്ഞു നീന്തി നടക്കാന്‍ പ്രയാസപ്പെടുന്ന ഒരു കൊച്ചു ആമ കുട്ടിയെ നോക്കി അവള്‍ ചോദിച്ചു."ഈ മീമിക്ക് കാലുണ്ടോ?കോരന്‍കുട്ടിയെന്താ മിണ്ടാത്തെ?"അവള്‍ നിഷ്കളങ്കതയോടെ ചോദിച്ചു.കൈകോട്ടു താഴെ വച്ചു അയാള്‍ ഒന്നു നീട്ടി തുപ്പി.മുറുക്കാന്‍ കലര്‍ന്ന തുപ്പല്‍ പാടത്തിലെ ചെളി വെള്ളത്തില്‍ പടര്‍ന്നു.വെള്ളം ആകെ ചുവന്നു.
തലയില്‍ കെട്ടിയ മുഷിഞ്ഞ തോര്‍ത്ത് അഴിച്ചു കുടഞ്ഞ്‌ തോളത്തിട്ടു കോരന്‍ കുട്ടി ഓടി വന്നു.ആമ ക്കുട്ടിയെ എടുത്തു നോക്കിക്കൊണ്ട്‌ പറഞ്ഞു,"ഇതു മീനല്ല,ഇതൊരു ആമക്കുട്ടിയാ."..."ആമക്കുട്ടിയോ?അയ്യോ,അതിന്‍റെ കാലോ?അതിന് നേരത്തെ കണ്ണ് ഉണ്ടായിരുന്നല്ലോ...?ഇതെന്താപ്പോ കല്ല് പോലെ?" അവള്‍ സംശയത്തോടെ ചോദിച്ചു."ങാ..ആമകള്‍ അങ്ങനെയാ....നമ്മള് അതിനെ തൊട്ടാല് അത് കൈയും ,കാലും ഉള്ളിലേക്ക് വലിക്കും.ഇതിനും ഉണ്ട് പുറന്തോട്‌.തോട്ടിലൂടെ ഒലിച്ചു വന്നതാവും.മോള് പോയി ഒരു ബക്കറ്റ് എടുത്തിട്ടു വാ..."കോരന്‍ കുട്ടി ഉത്സാഹത്തോടെ പറഞ്ഞു.
"വീടിന്റെ മുറ്റത്ത്‌ ഒരു ചെന്തെങ്ങിന്‍റെ തൈ നടുന്നത്‌ ഐശ്വര്യമാണ് രതി ഏടത്തിയെ....ഇതു നട്ടോളൂ"കണ്ണന്‍ ചേട്ടന്‍റെ ഒപ്പം കയറി വന്ന സരസ്വതി ചേച്ചി പറഞ്ഞു."ഈ താറാവ് മുട്ടയിട്ടോ?" സരസ്വതി ചേച്ചിടെ അനിയന്‍ കണ്ണന്‍ ചോദിച്ചു.." ഇല്യാന്നെ ..... അത് പൂവനാന്നാ തോന്നുന്നത്."അമ്മ പറഞ്ഞു....കുറച്ചു അകലെയാണ് എങ്കിലും പറയാന്‍ പറ്റിയ അയല്‍വക്കക്കാര്‍ അന്വേഷണം ആയി എത്തുന്നുണ്ട്.അമ്മക്ക് പരാതികള്‍ ഒഴിഞ്ഞു തുടങ്ങി.വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് പടര്‍ന്നു നില്ക്കുന്ന കയ്പ്പ പന്തല്‍ കണ്ടു സരസ്വതി ചേച്ചി പറഞ്ഞു"നിറയെ പൂവിട്ടല്ലോ അല്ലെ..".."പൂവ് മാത്രമല്ല മൂന്നു ,നാല് കയ്പയും തൂങ്ങി...നോക്കു..വലുതായി തുടങ്ങി.." അമ്മ സന്തോഷത്തോടെ പറഞ്ഞു.
കറുപ്പില്‍ മഞ്ഞ വരകളുള്ള പുറന്തോട്‌ ഉള്ള ആ ആമക്കുട്ടി ,ചുവന്ന ബക്കറ്റ്ലെ വെള്ളത്തില്‍ നീന്തികളിച്ചു.അതിലേക്ക് എത്തി നോക്കി ചോറ് ഇട്ടു കൊടുക്കുന്ന മോളെ നോക്കി അമ്മ പറഞ്ഞു"എന്താ ഈ കാട്ടണേ...? അത് ചോറോന്നും ഉണ്ണില്ല.തോട്ടില് കിടക്കണ ജീവിയെ പിടിച്ചു ഇവള്‍ ബക്കറ്റ് ഇല് ഇട്ടു വച്ചിരിക്ക്യാ.ഭരതേട്ടനിത് കണ്ടോ?"അമ്മ പരാതി പറഞ്ഞു.നെറുകയില്‍ തലോടിക്കൊണ്ട്‌ മോളെ പൊക്കിയെടുത്തു കൊണ്ടു അച്ഛന്‍ പറഞ്ഞു."അതിനെ നമുക്കു വിട്ടേക്കാം.അതിന് ബക്കറ്റ് ല് ജീവിക്കാന്‍ പറ്റില്ല."അല്ലെങ്കിലും ഈ പാടത്ത് നിറച്ചും ഇഴ ജന്തുക്കള്‍ മാത്രമെ ഉള്ളു"അമ്മ പറഞ്ഞു."ഈ അമ്മക്കെന്താ ഇങ്ങനെ തോന്നാന്‍?എനിക്കീ വീട് ഒത്തിരി ഇഷ്ടായി.ഇവിടത്തെ സീനിയ പൂവുകളൊക്കെ എന്ത് ഭംഗിയാ ?പക്ഷെ,ഒരു കാര്യം മാത്രം ഇഷ്ടല്യ.." മോള് പറഞ്ഞു."എന്താ എന്‍റെ മോള്‍ക്ക്‌ ഇവിടെ ഇഷ്ടല്യാത്തത് ? ഈ വീടിന്‍റെ പണി മുഴുവന്‍ തീരാത്തത് കൊണ്ടാ?" അച്ഛന്‍ സ്നേഹത്തോടെ ചോദിച്ചു."പറയട്ടെ..അച്ഛക്ക് സങ്കടാവുമോ?" അവള്‍ ചോദിച്ചു. "ഇല്യ. ,മോള് പറഞ്ഞോളൂ." അച്ഛന്‍ ധൈര്യം കൊടുത്തു."ആ വേലിപ്പടര്‍പ്പിലെ മൈലാഞ്ചി പൂവില്ലേ..മഞ്ഞ നിറത്തിലുള്ളത് ....അതിന്‍റെ മണം മാത്രം മോള്‍ക്കിഷ്ടല്യ...." മോള് പറഞ്ഞു."അത്രക്കെ ഉള്ളൂ,അച്ഛന്‍ വേറെന്തൊക്കെയോ വിചാരിച്ചു., അത് അച്ഛ വെട്ടിക്കളയാം....പിന്നെ,അമ്മക്ക് ഈ വീട് ഇഷ്ടമില്ലാതെ ഇവിടെ പൂന്തോട്ടം ഉണ്ടാക്കുമോ?നമ്മളിവിടെ താമസിക്കുമോ? അമ്മയ്ക്കും ഈ വീട് നല്ല ഇഷ്ടാ.." കുട്ടിയെ തോളില്‍ കിടത്തി കൊണ്ടു അച്ഛന്‍ പറഞ്ഞു.എന്ത് പറഞ്ഞാലും സാധിച്ചു തരുന്ന അച്ഛന്‍റെ തോളില്‍ കിടന്നു ഉറങ്ങുമ്പോള്‍ അവളുടെ അടഞ്ഞ കണ്ണുകള്‍ ,പാട വരമ്പിലൂടെ ഓടിനടന്ന് തുമ്പിയെ പിടിക്കുന്ന സ്വപ്നം കാണുകയായിരുന്നു......

114 comments:

smitha adharsh said...

അങ്ങനെ എന്‍റെ ബ്ലോഗിന്‍റെയും ഒന്നാം പിറന്നാളെത്തി. ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷമായിരിക്കുന്നു

ullas said...

കൊതിപ്പിക്കുന്ന കേക്ക് കൂടുള്ള വിഭവും .ആശംസകള്‍ . ഒരു ചിന്നന്‍ ബ്ലോഗന്‍ ആണ് ഞാന്‍ .

കാന്താരിക്കുട്ടി said...

പിറന്നാളാശംസകൾ.ഒപ്പം നല്ല ഒരു കേക്കും അതിലും മധുരമുള്ള ഒരു പോസ്റ്റും.നന്നായി സ്മിത.ആശംസകൾ

നരിക്കുന്നൻ said...

പിറന്നാളാശംസകൾ.
ഇനിയും ഒരുപാട് കാലം ഈ ബൂലോഗത്ത് ഒരു വലിയ ശബ്ദമായി ഒഴുകി നടക്കാൻ കഴിയട്ടേ..

പിറന്നാളിന് അവതരിപ്പിച്ച ഈ പഴയ പോസ്റ്റ് മനോഹരമായി. അതെ, പാടവരമ്പത്ത് തുമ്പിയെ പിടിക്കാൻ നടക്കുന്ന കുട്ടിയുടെ കൌതുകം പോലെ.. മനോഹരമായിരിക്കുന്നു.

ആശംസകളോടെ
നരി

സമാന്തരന്‍ said...

നേരുന്നു,കലക്കന്‍ വാര്‍ഷികാശംസകള്‍..
ഞാനും പിന്നാലെണ്ടാവും ട്ടാ ന്തൂട്ടെഴ്ത്യാലും

സന്ദീപ്‌ ഉണ്ണിമാധവന്‍ said...

മനോഹരങ്ങളായ ഒരു പാടു പോസ്റ്റുകള്‍ക്ക്‌ നന്ദി. ഒരു വര്‍ഷത്തിനിടയില്‍ ഇത്രയുമധികം വായനക്കാരുള്ളത് അത്ര ചെറിയ കാര്യമൊന്നുമല്ല :) ഈ ബ്ലോഗ് ഇനിയും ഒരു പാടു വാര്‍ഷികങ്ങള്‍ ആഘോഷിക്കട്ടെ!

ഉഗാണ്ട രണ്ടാമന്‍ said...

പിറന്നാളാശംസകള്‍...

Sands | കരിങ്കല്ല് said...

ആശംസകള്‍ ...

ഞാന്‍ അവിടെ ഇട്ട കമ്ന്റെടുത്തു്‌ ഇവിടേക്കു്‌ കോപ്പി-പേയ്സ്റ്റണോ?

Dhanya said...

പിറന്നാള്‍ ആശംസകള്‍ :)
1 കൊല്ലം കൊണ്ട് ചരിത്രം സൃഷ്ടിച്ചല്ലോ :)

sreeraj said...

ചേച്ചിയുടെ ബ്ലോഗിന്‍റെ ഒന്നാം പിറന്നാളിന് എല്ലാ ഭാവുകങ്ങളും നേരുന്നു .. google translator link അയച്ചു തന്നതിന് നന്ദി

Suraj P M said...

So nostalgic... ആശംസകളോടെ

അപരിചിത said...

santhosha janmadinam blogginum bloggikum...hehehehe
:D

happy blogging chechiiiiiiiii

:)

janmadinam appam kittiyillaaaaaaaaaaa....fotom kanichu patikalle
:P

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഹാപ്പി ബര്‍ത്ഡേ... ഒരു കൊല്ലമായല്ലേ ... ദൈവമേ.... ഇനിയും ഒരു പാടു കൊല്ലംകൂടി സഹിക്കാനിടവരുത്തണേ.....

യാരിദ്‌|~|Yarid said...

വാർഷിക പോസ്റ്റിനു ആശംസകൾ :)

മാംഗ്‌ said...

ഒരു വർഷത്തിന്റെ ധന്യതയിൽ ഞാനും പങ്കു ചേരുന്നു. മധുരമായ ഒരു കഥ ആ ടിപ്പിക്കൽ സ്മിത ടച്ച്‌ അതു ഈ കഥയിലുണ്ടു നനുത്ത സ്മരണകളുടെ കോൾനിലങ്ങളിലൂടെ ഒരു യാത്ര.
ആശംസകൾ

മാണിക്യം said...

ഒന്നാം വാര്‍ഷികത്തിന്റെ
മധുരം നുണഞ്ഞു കൊണ്ട്
ഇനിയും ഇനിയും
ഓര്‍മ്മിക്കാന്‍
ഓമനിക്കാന്‍ തോന്നുന്ന
“പകല്‍കിനാവ്”
കൊണ്ട് ഈ ബൂലോകം
നിറക്കൂ എന്ന്
ആശംസിക്കുന്നു
പ്രാര്‍ത്ഥിക്കുന്നു
അനുഗ്രഹിക്കുന്നു..
നന്മകള്‍ നേരുന്നു!
സ്നേഹാശംസകളോടേ മാണിക്യം

ചങ്കരന്‍ said...

ഒന്നാം പിറന്നാള്‍ ആശംസകള്‍...

Mahesh said...
This comment has been removed by the author.
തെന്നാലിരാമന്‍‍ said...

കുട്ടിയെ തോളില്‍ കിടത്തി കൊണ്ടു അച്ഛന്‍ പറഞ്ഞു.എന്ത് പറഞ്ഞാലും സാധിച്ചു തരുന്ന അച്ഛന്‍റെ തോളില്‍ കിടന്നു ഉറങ്ങുമ്പോള്‍ അവളുടെ അടഞ്ഞ കണ്ണുകള്‍ ,പാട വരമ്പിലൂടെ ഓടിനടന്ന് തുമ്പിയെ പിടിക്കുന്ന സ്വപ്നം കാണുകയായിരുന്നു......

സുഖകരമായൊരു വായന...

ഹരീഷ് തൊടുപുഴ said...

ഒന്നാം പിറന്നാള്‍ ആശംസകള്‍...

ഇനിയുമിനിയും കാതങ്ങളോളം പറക്കാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ...

Anonymous said...

Happy B'day... Sweets തയോാാാാാാാാാാാാാാാാാാ........

ഈ ചേച്ചി എന്നിലെ പ്രകൃതി സ്നേഹിയെ കിടന്നുറാങ്ങാന്‍ വിടില്ല...എന്റെ ദൈവമേ ,പുഴയുടെ കരയിലു വീടും താറാവും 'മീമിയും' ചെടികളും....
Tin2

Typist | എഴുത്തുകാരി said...

ആശംസകള്‍, ഒന്നാം പിറന്നാളിനു്.

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

സ്മിതേച്ചി ബ്ലോഗിന്റെ ഒന്നാം പിറന്നാളിന് എല്ലാ വിധ ആശംസകളും. തുടര്‍ന്നും എഴുതാനും ശക്തി നല്‍കട്ടെ എന്ന് ജഗദീശരനോട് പ്രാര്‍ത്ഥിക്കുന്നു.

പ്രകൃതിയെ തൊട്ടറിഞ്ഞ, പച്ച മണ്ണിന്റെ ഗന്ധമുള്ള "തോട്ടരുകിലെ വീട്" ഒത്തിരി ഇഷ്ടമായി.

വള്ളിക്കുന്ന് Vallikkunnu said...

ആ പോസ്റ്റ് വീണ്ടും പോസ്ടിയതിനു പെരിയ നന്‍ഡ്രി.. ഞാന്‍ ഇപ്പോഴാ വായിക്കുന്നേ.
വാര്‍ഷികത്തിന് എന്റെ ആശംസ കിട്ടിയില്ലാന്നു പറയരുത്.., കിടക്കട്ടെ ഇതും..

അരുണ്‍ കായംകുളം said...

ഹാപ്പി ബര്‍ത്ത് ഡേ റ്റൂയൂ,ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ ബ്ലോഗ്,ഹാപ്പി ബര്‍ത്ത് ഡേ റ്റൂയൂ

ആര്യന്‍ said...

blog ജന്മദിനാശംസകള്‍!
nice post.

പിരിക്കുട്ടി said...

ഒരു കൊല്ലം ആയോ
ആശംസകള്‍ ......
ഇതൊക്കെ കണ്ടു ഞാനും പോയി നോക്കി
എന്‍റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ മെയില്‍ ആണ്
തോട്ടരുകിലെ വീട് എനിക്കും നല്ല ഇഷ്ടം ആയി കേട്ടോ ....
ഞാനും ഇപ്പോളാ വായിക്കുന്നേ

യൂസുഫ്പ said...

അപ്പൊ ഇതായിരുന്നു അല്ലേ ആ വീട്..?

Sreedevi Menon said...

Aasamsakal Smitha.... Pine kadha kollam ketoo.. Oru karyam chodikatte.. ithu swantham kadha aano? njan ithile kadhapathramkalayi kandathu ningale thanneya..smitha,smithede amma, smithede achan.. njan paranjathu shariyano smitha???? karanam athiloru jeevan undayirunnu..

വരവൂരാൻ said...

വേലിപ്പടര്‍പ്പില്‍ വിടര്‍ന്നു നില്ക്കുന്ന നീല ശംഖുപുഷ്പവും,അകലെ നീലാകാശ തെളിമയില്‍ നിറങ്ങള്‍ വിടര്‍ത്തിയ മഴവില്ലും,എല്ലാം മുള്ള
പാടത്തെ തോട്ടരുകിലെ ഈ മനോഹരമായ വീട്‌ കാലങ്ങളോള്ളം ഇങ്ങിനെ നിറഞ്ഞു നിൽക്കട്ടെ
ആശംസകൾ ഒത്തിരി ഒത്തിരി.

smitha adharsh said...

ആശംസകള്‍ നേരാന്‍ എത്തിയവര്‍ക്കെല്ലാം നന്ദി...
പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിയിച്ചവര്‍ക്കും നന്ദി.
നന്ദി പ്രകടനത്തോടൊപ്പം ഒരുകാര്യം പറയട്ടെ..
ഇത് കഥയല്ല ട്ടോ...തോട്ടരികിലെ വീട് എന്‍റെ വീട് ആണ്.
അതിപ്പോഴും അവിടെ തന്നെ ഉണ്ട്..എല്ലാം പഴയ പോലെ..
പോസ്റ്റില്‍ പറഞ്ഞ ഭരതേട്ടന്‍ ഇപ്പോള്‍ ഈ ലോകത്തില്ല.എന്‍റെ അച്ഛന്‍..
ആ വീട്ടില്‍ താമസമാക്കിയതിന്റെ രണ്ടാമത്തെ കൊല്ലം പോയി.ഞങ്ങളെ ഒക്കെ വിട്ട്..
ഭരതേട്ടന്‍ നട്ടു വളര്‍ത്തിയ തെങ്ങും,മാവും എല്ലാം വലുതായി..
ഭരതേട്ടന്‍ തനിച്ചാക്കിപ്പോയ ആ കുഞ്ഞു മോള് ഞാനും.
രതി അവിടെ ഉണ്ട്..ഭരതേട്ടന്റെ ഓര്‍മ്മകളുമായി.
കോരന്‍ കുട്ടിയും പോയി..
നെല്‍പ്പാടം അവിടെ ഉണ്ട്.പക്ഷെ,നെല്കൃഷിയോന്നും ഇല്ല ഇപ്പോള്‍..
ചുമ്മാ കാടുകേറി കിടക്കുന്നു...
ഭരതേട്ടന്റെ ആ മോള്..ദാ..ഇവിടെ ദോഹയില്‍ ...
ബാക്കി എല്ലാം പഴയ പോലെ..
തോടും,പൊന്മാനും,ശംഖുപുഷ്പവും,തോട്ടിലെ മീനും,ആമയും..എല്ലാം..

ഹരിശ്രീ said...

ടീച്ചറേ,

ഒന്നാം വാര്‍ഷികാശംസകള്‍ !!!

തോട്ടരുകിലെ വീട് വായിച്ചത് ഓര്‍ക്കുന്നുണ്ട്...

സസ്നേഹം

ഹരിശ്രീ

:)

ആത്മ said...

“ആശംസകള്‍”
ഈ കഥ ഒരിക്കല്‍ വായിച്ചിട്ടുണ്ട്. വളരെ ഇഷ്ടം തോന്നിയിരുന്നു. ഒരിക്കല്‍ക്കൂടി വായിക്കാന്‍ പോകുന്നു...

pattepadamramji said...

പഴയ ഓര്‍മ്മകള്‍ക്കു തന്നെയാണ്‌ ആഴവും പരപ്പും ഏെറുക. നല്ല എഴുത്ത്‌. ഇഷ്ടായി.

MANIKANDAN [ മണികണ്ഠന്‍‌ ] said...

പിറന്നാൾ ആശംസകൾ.

പ്രൊമിത്യൂസ് said...

പകല്‍ കിനാവിനു ജന്മദിന ആശംസകള്‍..
തൊട്ടടുത്ത വീട്ടില്‍ തന്നെ ആഘോഷം...
ആഘോഷിക്കൂ....!!!

ശ്രീഹരി::Sreehari said...

എന്റെ വകയും പിറന്നാള്‍ ആശംസകള്‍..

പ്രകൃതിയെ തൊട്ടറിഞ്ഞ എഴുത്ത്

നിരക്ഷരന്‍ said...

ബ്ലോഗ് വാര്‍ഷികാശംസകള്‍. എന്തൊക്കെയാണ് മറ്റ് ആഘോഷപരിപാടികള്‍ ?

പോസ്റ്റ് മുന്നേ വായിച്ചിരുന്നു. നന്നായിട്ട് എഴുതിയിട്ടുണ്ട്.

...പകല്‍കിനാവന്‍...daYdreamEr... said...

എല്ലാ ആശംസകളും സ്മിതാ...

നിര്‍ ഝ രി said...

Happy Anniversary !

നിര്‍ ഝ രി said...

Happy Anniversary!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

Onnaam Blogaashamsakal..!!!

ബിനോയ് said...

ആശംസകള്‍

ചിതല്‍ said...

വായിക്കാത്ത പോസ്റ്റായിരുന്നു..
രസായി...
ബ്ലോഗ് ആശംസകള്‍

ചിതല്‍ said...

സോറി ..പിറന്നാള്‍ ആശംസകള്‍

poor-me/പാവം-ഞാന്‍ said...

Congratulations. Delighted to hear about first anniversary. Let many more years of pleasant blogging be there ahead...I pray for the best..
Because as a friend I am most bothered about you, your near ones ,your blog, comments to your blog....

തറവാടി said...

വാര്‍ഷികാശംസകള്‍ :)

smitha adharsh said...

ഉല്ലാസ് ജീ : കൊതിപ്പിച്ചോ കേക്ക്?


കാ‍ന്താരി ചേച്ചി : പോസ്റ്റ് ഇഷ്ടപ്പെട്ടോ?


നരിക്കുന്നന്‍ : പഴയ പോസ്റ്റ് ആണെങ്കിലും ഇഷ്ടപ്പെട്ടതില്‍ സന്തോഷം.


സമാന്തരന്‍ : വാര്‍ഷികാശംസ കലക്കി.


സന്ദീപ് ജീ : ഞാനല്ലേ നിങ്ങളോടൊക്കെ നന്ദി പറയേണ്ടത്? നിങ്ങളൊക്കെ ക്ഷമയുള്ള വായനക്കാരായില്ലേ?


ഉഗാണ്ട രണ്ടാമന്‍ : ആശംസകള്‍ സ്വീകരിച്ചു.


കരിങ്കല്ല് : ശ്ശൊ! അതൊക്കെ ബുദ്ധിമുട്ടാവില്ലേ?
എന്നാലും,ആദ്യ കാലങ്ങളില്‍ എന്നെ ഏറ്റവും ഭയപ്പെടുത്തിയതും..എന്നാല്‍ കമന്റ് കൊണ്ട് ഉദ്ദേശിച്ചത് എന്തെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നെഞ്ചില്‍ ഏറ്റിയതും ആയ കമന്റ് ആണ് അത്...
ഒരു തുടക്കക്കാരിയെ മുന്നേറാന്‍ അത് ഒരുപാട് സഹായിച്ചിട്ടുണ്ട് കേട്ടോ.
നന്ദി..നന്ദി..നന്ദി


ധന്യ : അതെയോ?ചരിത്രം സൃഷ്ടിച്ചോ?


ശ്രീരാജ് : ഭാവുകങ്ങള്‍ സ്വീകരിച്ചു.


സൂരജ് : അതെ..ഈ നോസ്ടാല്‍ജിയ എന്‍റെ ഒരു വീക്നെസ് ആണെന്നേ..


അപരിചിത :ആ ഹാപ്പി ബ്ലോഗിങ്ങ് ഞാന്‍ ഇങ്ങു എടുത്തു ട്ടോ.


കുളത്തില്‍ കല്ലിട്ട കുരുത്തം കെട്ടവന്‍ : അപ്പൊ,സഹനം അപാരം ല്ലേ?


യാരിദ്‌:ആശംസകള്‍ സ്വീകരിച്ചു


മാംഗ് : അത് കഥയല്ല കേട്ടോ..അങ്ങനെ തെറ്റിദ്ധരിക്കല്ലേ...അത് എന്‍റെ ജീവിതമാണ്.


മാണിക്യം : നേര്‍ന്ന നന്മകള്‍ സ്വീകരിക്കുന്നു..


ചങ്കരന്‍ : ആശംസകള്‍ സ്വീകരിച്ചു.


തെന്നാലിരാമന്‍ :സുഖകരമായോ? വായന? എങ്കില്‍ സന്തോഷം..


ഹരീഷേട്ടാ : നന്ദി..ഒരുപാട്,എനിക്കയച്ച മെയിലിനും..ഈ ആശംസയ്ക്കും.


ടിന്‍റു കുട്ടീ :ഇതൊക്കെ എന്‍റെ വീടിനു ചുറ്റും ഇപ്പോഴും ഉണ്ട് ട്ടോ.


എഴുത്തുകാരി ചേച്ചി : ആശംസ തന്നല്ലോ..നല്ല ചേച്ചി.


കുറുപ്പിന്‍റെ കണക്കു പുസ്തകം : തോട്ടരികിലെ വീട് ഇഷ്ടമായതില്‍ സന്തോഷം.


വള്ളിക്കുന്ന് : ആശംസ കിട്ടിയില്ല എന്ന് ഇനി പറയുന്നത് എങ്ങനെ? കിട്ടിയല്ലോ...


അരുണ്‍ കായംകുളം : താന്ക്യു..താന്ക്യു..
താന്ക്യു..താന്ക്യു..താന്ക്യു..താന്ക്യു..
താന്ക്യു..താന്ക്യു..


ആര്യന്‍ : നന്ദി


പിരിക്കുട്ടി : ഒരു കൊല്ലം തികച്ചുമായീട്ടോ..അവിടത്തെ പിറന്നാള് ഉണ്ണാന്‍ വരാം.


യൂസുഫ്പ:ഹ്മം..അത് തന്നെ...


ശ്രീദേവി : അടി കിട്ടും..!!!
ഇത് കഥയല്ല..
എന്‍റെ ഓര്‍മ്മകള്‍..
അതിനു ഇപ്പോഴും ജീവന്‍ ഉണ്ട്..എനിക്ക് ജീവന്‍ ഉള്ളിടത്തോളം.


വരവൂരാന്‍ : ഒത്തിരിയൊത്തിരി ആശംസകള്‍ക്ക് നന്ദി


ഹരിശ്രീ ചേട്ടാ : എന്‍റെ പോസ്റ്റ് ഓര്‍ക്കുന്നു എന്ന് പറഞ്ഞതില്‍ സന്തോഷം.


ആത്മ : വായിച്ചു എന്നറിഞ്ഞതിലും,വായിക്കാന്‍ പോകുന്നതിനും സന്തോഷം.


Pattepadamramji: അതെ...പഴയ ഓര്‍മ്മകള്‍ക്കു തന്നെയാണ്‌ ആഴവും പരപ്പും കൂടുതല്‍.അത് തിരിച്ചറിഞ്ഞല്ലോ..


മണികണ്ഠന്‍‌ :ആശംസയ്ക്ക് നന്ദി


പ്രൊമിത്യൂസ് :ആഘോഷിച്ചു(ചുമ്മാ)


ശ്രീ ഹരി : പ്രകൃതിയെ തൊട്ടറിഞ്ഞ പോലെ തോന്നിയോ?


നിരക്ഷരന്‍ ജീ :ഹോ!നമ്മള്‍ക്കെന്താഘോഷം???


പകല്‍ കിനാവന്‍:ആശംസകള്‍ എടുത്തു.


നിര്‍ഝരി: താന്ക്യു


രാമചന്ദ്രന്‍ വെട്ടിക്കാട്:ആശംസകള്‍ക്ക് നന്ദി


ബിനോയ് : നന്ദി


ചിതല്‍ : രസായി അല്ലെ?ഇത് കേള്‍ക്കുമ്പോള്‍ തന്നെ രസായി


പാവം ഞാന്‍ : സത്യമായിട്ടും എന്നെക്കുറിച്ചു ഇത്രേം ബോധവാനാനെന്നു അറിയില്ലായിരുന്നു..(നല്ലോണം മസാല ഉണ്ട് അല്ലെ)


തറവാടി:ആശംസകള്‍ക്ക് നന്ദി.

Bindhu Unny said...

ഞാന്‍ ലേറ്റായിപ്പോയി. സോറീട്ടോ. ആശംസകള്‍.
കഥ ഇഷ്ടമായി. :-)

വിജയലക്ഷ്മി said...

മോളുടെ ബ്ലോഗിന് പിറന്നാളാശംസകള്‍ !!!ഈ പഴയ പോസ്റ്റ് പുതുമയോടെ വായിച്ചു .ഒത്തിരി ഇഷ്ടമായി ..

വിജയലക്ഷ്മി said...

മോളുടെ ബ്ലോഗിന് പിറന്നാളാശംസകള്‍ !!!ഈ പഴയ പോസ്റ്റ് പുതുമയോടെ വായിച്ചു .ഒത്തിരി ഇഷ്ടമായി ..

ഞാനും എന്‍റെ ലോകവും said...

കഥ മുഴുവന്‍ വായിച്ചില്ലെങ്കിലും ഒന്നാം വാര്‍ഷികത്തിനു ആശംസകള്‍ അറിയിക്കുന്നു .അവിചാരിതമായി എത്തിയതാനിവിടെ മറുമൊഴിയില്‍ നിന്നും തൃശൂര്‍ തേക്കിന്‍ കാടു മൈതാനത്തെ ആല്‍ത്തറയില്‍ ഇരിക്കാന്‍ ആണായിരുന്നെങ്കില്‍ എന്ന് കണ്ടു വന്നതാണിവിടെ .അണായ തൃശ്ശൂര്‍ ക്കാരനായ എന്റെയും ആഗ്രഹം അതൊക്കെ തന്നെ പ്രവാസ ജീവിതം കഴിഞ്ഞു നമ്മുടെ തൃശ്ശൂര്‍ നാട്ടില്‍ ജീവിക്കാന്‍
നാട്ടുക്കാരിക്ക് നാട്ടുകാരന്റെ വക പ്രത്യേക ആശംസകള്‍ ഇനിയും വരാം
സജി തോമസ്
തൃശൂര്‍

അനില്‍@ബ്ലോഗ് said...

അയ്യോ , ആഘോഷമെല്ലാം കഴിഞ്ഞ് ബിരിയാണിച്ചെമ്പ് കഴുകിയോ? !!
:)

വാര്‍ഷിക പോസ്റ്റിന് ആശംസകള്‍.

പഴയ പോസ്റ്റ് നന്നായിട്ടുണ്ട്. കുട്ടിക്കാലത്ത് ഞവിഞ്ഞ പിടിക്കാന്‍ പാടത്ത് പോയതും പാടത്തിനൊപ്പം നിറഞ്ഞു പരന്നു കിടക്കുന്ന കുളത്തില്‍ ചാടിയതും(നീന്തി രക്ഷപ്പെട്ടു കേട്ടോ)ഒക്കെ ഓര്‍മ വരുന്നു. മഴ കഴിഞ്ഞ്‍ എന്റ്റെ മോളെയും കൂട്ടി പാടത്തെ ചളിയില്‍ കൂടി കുറേ പാഞ്ഞു കഴിഞ്ഞ വര്‍ഷം. ഇത്തവണയും അങ്ങിനെ ചെയ്യണം എന്ന് കരുതുന്നു.

ഒരിക്കല്‍ കൂടി ആശംസകള്‍

പാക്കരന്‍ said...

എന്‍റെ ബ്ലോഗനാര്‍ കാവിലമ്മേ !!! ബ്ലോഗിനും പിറന്നാളൊ? ആ കേക്ക് ഒരു പീസ് കിട്ടിയുരുന്നേല്‍ കൊള്ളാമായിരുന്നു.

ശ്രീ said...

ഒന്നാം പിറന്നാളാശംസകള്‍, സ്മിതേച്ചീ...

പോസ്റ്റ് പണ്ട് വായിച്ചിരുന്നു. :)

രഘുനാഥന്‍ said...

മിട്ടായി എടുക്കൂ ആഘോഷിക്കൂ .......

പി.സി. പ്രദീപ്‌ said...

ബ്ലോഗിന്റെ ഒന്നാം പിറന്നാളിന് എല്ലാ വിധ ആശംസകളും നേരുന്നു.

the man to walk with said...

പിറന്നാളാശംസകൾ.

കുമാരന്‍ said...

ആശംസകൾ

ശാരദനിലാവ് said...

ആകാശത്തിലെ പറവകളെപ്പോലെ , ഭൂമിയിലെ മണല്‍തരികളെപ്പോലെ ധാരാളം പോസ്റ്റുകളിട്ട്..... പോസ്റ്റുകളിട്ട്..... അങ്ങനെ കുറേക്കാലം മുതുക്കിയായി .. മൂക്കില്‍ പല്ല് മുളച്ചു ...അങ്ങനെ ബൂലോഗത്തില്‍ സജീവ സാന്നിധ്യമായിരിക്കട്ടെ എന്നാശംസിക്കുന്നു

poor-me/പാവം-ഞാന്‍ said...

ഇക്കഴിഞ പുതു വര്‍ഷത്തില്‍ ആരോ എനിക്കു ഒരു ആശംസ നേര്‍ന്നു...
ആശംസ വായിച്ചു സന്തോഷിച്ച എന്നെ അടുത്ത വരികള്‍ ഞെട്ടിച്ചു കളഞു! ആ കാര്യം തന്നെ കുറച്ചു കൂടി മയമായി പിറ്റെ ദിവസം പറയമായിരുന്നു...
അന്നു മുതല്‍ ഞാന്‍ തീരുമാനിച്ചു നമ്മളുടെ ഒരോ വാക്കും സൂക്ഷിച്ചു മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ ഉപയോഗിക്കണമെന്നു.
അതുകൊണ്ടാണു താങ്കള്‍ക്കു ആനന്ദമുണ്ടാകേണ്ട രീതിയില്‍ എഴുതിയതു...ബ്ളോഗിനിയാല്‍ കേവലം മസാലയായിട്ട് കരുതപ്പെടുംഎന്റെ സന്ദേശം എന്നു ഞാനുണ്ടോ കരുതി...ഇവിടെയും ഈ പാവം ഞാന്‍ തോറ്റു പോയി....

പാവപ്പെട്ടവന്‍ said...

സദൈര്യമയി മുന്നോട്ട് പോകു
ആശംസകള്‍

കൂട്ടുകാരന്‍ | Friend said...

ഇവിടെ ക്ലിക്കി ദയവായി ഒരു അഭിപ്രായം പറയുക.

ശിവ said...

ആശംസകള്‍.....

Anonymous said...

ചേച്ചീ,
വൈകിയ ആശം സകൾ.....മുൻപേ തന്നെ വായിക്കാറുണ്ടായിരുന്നു ബ്ലോഗ്‌.....അന്നൊന്നും ബ്ലോഗറിൽ ഇല്ലായിരുന്നു......
ഏറെ ഇഷ്ടമാണ്‌.....തുടരൂ എഴുത്ത്‌...എല്ലാ ഭാവുകങ്ങളും....

panchami said...

aashamsakal...

അശ്വതി/Aswathy said...

പിറന്നാളാശംസകൾ

ചാളിപ്പാടന്‍ | chalippadan said...

മാസങ്ങള്‍, ആണ്ടുകള്‍.......അത് ഒരു പാച്ചിലാണ്....
ഈ കഴിഞ്ഞ വര്ഷം ബോലോഗത്തിനു ഒരുപാട് നല്ല പോസ്റ്റുകള്‍ സമ്മാനിച്ച പകലകിനാവിനു ആശംസകള്‍.

sheeba said...

എത്താന്‍ വൈകിപ്പോയി..
എന്ത് കൊണ്ടും,വേറിട്ടതും,ഫെവര്‍ിട്ടും ആണ് സ്മിതെടെ ബ്ലോഗ്..
ഹൃദയം നിറഞ്ഞ ആശംസകള്‍..
ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ..

Sapna Anu B.George said...

ഒന്നാം പിറന്നള്‍ കഴീഞ്ഞു പോയി.....എങ്കിലും ഒരു ആശംസകള്‍ ഇരിക്കട്ടെ...ഈ ബ്ലൊഗ് സുന്ദരിയെ 15 വര്‍ഷം ദോഹയില്‍ ഉണ്ടായിരുന്ന ഞാന്‍ കണ്ടിട്ടില്ലല്ലോ!!! അതോ പ്രൊഫൈല്‍ ചിത്രം മാ‍റ്റിയതാന്നൊ???ഇപ്പൊ കണ്ടതില്‍ സന്തോഷം. ഫോളോ അപ്പ് ലിങ്ക് ഇടൂ ബ്ലൊഗില്‍, വീണ്ടും വരുന്നതായിരിക്കും സ്മിതക്കുട്ടി

ചാണക്യന്‍ said...

ഒന്നാം വാര്‍ഷികാശംസകള്‍...

Kunjipenne - കുഞ്ഞിപെണ്ണ് said...

എന്റെ ഉള്ളിലെ നന്‍മ മുഴുവന്‍ തന്നത്‌ ഇങ്ങനെയൊരു വയലും തോടും ഒക്കെയാണ്‌
നന്മകള്‍

Kunjipenne - കുഞ്ഞിപെണ്ണ് said...

എന്റെ ഉള്ളിലെ നന്‍മ മുഴുവന്‍ തന്നത്‌ ഇങ്ങനെയൊരു വയലും തോടും ഒക്കെയാണ്‌
നന്മകള്‍

Sands | കരിങ്കല്ല് said...

സ്മിതയുടെ മറുപടി വായിച്ചൊന്നു പുഞ്ചിരിച്ചു! :)

സുപ്രിയ said...

സ്മിതയുടെ ബ്ലോഗിലെത്താന്‍ വളരെ താമസിച്ചു പോയി. എല്ലാ പോസ്റ്റും കുത്തിയിരുന്നു വായിച്ചു. എല്ലാം വളരെ നന്നായിട്ടുണ്ട്. നല്ല ഒഴുക്ക്. നല്ല വായനാസുഖം. അതാണല്ലോ ഏറ്റവും അത്യാവശ്യം. പല പോസ്റ്റിലും കമന്റിടണം എന്നുകരുതിയെങ്കിലും 'പശുവും ചത്തു മോരിലെ പുളിയും കെട്ടു' ഇനിയെന്തിനാ എന്നു കരുതി വേണ്ടെന്നുവച്ചു.

വളരെ നന്ദി. താമസിച്ചെങ്കിലും ഒരു വര്‍ഷം തികച്ചതിന്റെ ആശംസകള്‍ കയ്യോടെ പിടിച്ചോളൂ...

ജഗ്ഗുദാദ said...

വരാന്‍ ലേശം അങ്ങിട് ലേറ്റായി..
ആഹ ബ്ലോഗ്ഗ് ജനിച്ചു ഒരു വര്ഷം.. പതിയെ പിച്ച വെച്ചു തുടങ്ങി അല്ലെ? പിച്ച വെച്ചു വളര്ന്നു വലുതായി കെട്ടി പണ്ടാരം അടങ്ങി ഒരു കാക്കതൊള്ളായിരം ബ്ലോഗ് പിള്ളേരുമായി, അവരുടെ ഒക്കെ കാരണവതി ആയി തീരട്ടെ എന്ന് ആശംസിക്കുന്നു...

സസ്നേഹം
ജഗ്ഗു ദാദ

Sureshkumar Punjhayil said...

Pirannal Ashamsakal. Wish you all the best.

ഏകാന്തപഥികന്‍ said...

ആശംസകള്‍....

മേരിക്കുട്ടി(Marykutty) said...

പിറന്നാള്‍ ആശംസകള്‍...

Shamly Surendran said...

orkutile pala vazhikaliloode sancharichu enganeyo ivide ethi. peru kettappol nalla parichayam. nammal thammil kandu muttiyittundo? st.paul's, st.mary's ingane evideyengilum vechu?

രസികന്‍ said...

പകല്‍കിനാവ് ഇനിയും ഒരുപാടൊരുപാട് വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ കഴിയട്ടെ ( വെറും ഒരു കേക്കിന്റെ പടത്തിലൊതുക്കാതെ) എന്നാശംസിക്കുന്നതോടൊപ്പം സര്‍വ്വവിധ ഐശ്വര്യങ്ങളും നിറയട്ടെ എന്നുംകൂടി ആശംസിക്കുന്നു

പിന്നെ പഴയ പോസ്റ്റ് നന്നായിരുന്നു കെട്ടോ

thommaേതാമ്മ said...

teacher.....ee bloginte black theme onnumattamo....kanninu strain undakkunnu.....any way happy onnam pirannal to ur blog

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഒന്നാം വാർഷികാശം സകൾ.. കേക്കിന്റെ ഒരു പീസ്‌ എടുക്കുന്നു പിന്നെ ഈ നല്ല പോസ്റ്റിനും നന്ദി

പാവത്താൻ said...

പിറന്നാളാശംസകൾ. പിന്നെ
വാർഷികാഘോഷ പരിപാടികൾക്ക്‌ ഭാവുകങ്ങൾ.

Thechikkodan said...

Happy anniversary

thanks for your visit and comments in my blog.

Sadeesh said...

um... Best wishes ,

A teacher , am scared to do a comment ,,, teachers were always bad people for me... Hope u r not one among them( just kidding).. blog is nice,, will tell u once i finish off reading all these stuff....

"A PERSON , WHO DOES NOT KNOW HIS OWN SELF CANNOT BE A GOOD TEACHER"

i don't remember , where i read this , but it seems dat u know urself very much... GOOD LUCK TEACHEREEEEEEEEEEEEE

Sad's

shajkumar said...

Happy birth day to you.!!

മാര്‍...ജാരന്‍ said...

സ്മിതാ...വിരുന്നിന് നന്ദി...രണ്ടാം വര്‍ഷം ഗംഭീരമായി തുടരട്ടെ.വിഷസ്

മാഹിഷ്‌മതി said...

അല്പം വൈകിയ പിറന്നാൾ ആശംസകൾ

anamika said...

smitha chechi..

Happy birthday to your blog :)

Sudheesh|I|സുധീഷ്‌ said...

പകല്‍ക്കിനാവ് നന്നായിട്ടുണ്ട്...
ആശംസകള്‍...
ഒപ്പം വൈകിയ ബ്ലോഗുപിറന്നാള്‍ ആശംസകളും...

ദൈവം said...

രസം, രസകരം :)

ബൈജു (Baiju) said...

aashamsakal!
iniyum dhaaralam postukal prathikshikkunnu...

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി...
ആശംസകള്‍...

കുഞ്ഞന്‍ said...

സ്മിതാജീ..

വൈകിയ എന്റെ ആശംസകള്‍ സ്വീകരിക്കണേ..ഇനിയും അനവധികാലങ്ങള്‍ ബ്ലോഗില്‍ സ്മിതാജിയുടെ സാന്നിദ്ധ്യം നിറഞ്ഞു നിലക്കട്ടേ..

മുരളിക... said...

കത്തിയെവിടെ കത്തി??
(കേക്ക് മുറിക്കാനാണ് ടീച്ചറെ, പേടിച്ചു പോയോ??)

വരവൂരാൻ said...

ഇന്നു ഒന്നു കൂടെ വായിച്ചു ഈ "തോട്ടരുകിലെ വീട്"

hAnLLaLaTh said...

ബ്ലോഗിന്
വൈകിയ പിറന്നാള്‍ ആശംസ... :)

oru mukkutti poovu said...

happy birthday to u....
..happy birthday to u dear "pakalkinavu"....happy birth day to u..... cake kashnam kittiyilla...

Many many happy returns of the day...

oru mukkutti poovu said...

Noooru....100

ജെപി. said...

ഹലോ സ്മിതാജീ

വേര്‍ ആര്‍ യു ഡിയര്‍

അടുത്തെങ്ങും കണ്ടിട്ടില്ലല്ലോ
വിഷു ആശംസകള്‍

please visit and join
http://trichurblogclub.blogspot.com/

രൂപ്‌സ് ഡെര്‍ക് said...

teacher enthanu blogging stop cheytho..?

പൊറാടത്ത് said...

ഒരുപാട് വൈകിയെങ്കിലും വാർഷികാശംസകൾ...

സ്വീകരിയ്ക്കുമോ..?

ഫ്ലവർഷോയും ഇന്നാണ് കണ്ടത്. അസ്സലായിരിയ്ക്കുന്നു. വളരെ നന്ദി..

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആശംസകള്‍ ചേച്ചി... :)
ആ കേയ്ക്ക് കണ്ടീട്ട് സഹിക്കണില്ല്.. ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലാതോണ്ടീപ്പൊ നല്ല വിശപ്പ് തോന്നുന്നുണ്ട്

paarppidam said...

ഇതുവായിച്ചപ്പോൾ അന്തിക്കാട്ടെ ജീവിതം ഓർത്തുപോകുന്നു. വർഷക്കാലത്ത്‌ വഞ്ചിയും,നീന്തലും ഒക്കെയായി ആഹ്ലാദം പങ്കിടുന്ന ദിവസങ്ങൾ... പച്ചവിരിച്ചുനിൽക്കുന്ന പാടശേഖരങ്ങൾ,കൊയ്ത്തിന്റെ ഉത്സവലഹരി... അത്തരം ജീവിതം ഒന്ന് അനുഭവിച്ചുതന്നെ അറിയണം.

അടിപൊളി പോസ്റ്റ്‌.

VEERU said...

NICE TO READ...SUNDARAM LALITHAM...

kalyani said...

ആശംസകള്‍് ! ഇനിയും ഒത്തിരി പോസ്റ്റുകള്‍ ഇതില്‍ നിറയട്ടെ , നിറഞ്ഞു കവിയട്ടെ !

Reflections..... said...

Nannayirikkunnu...

സൂത്രന്‍..!! said...

ashamsakal .. eniyum pratheekshikkunnu...

എം.സങ് said...

valare nannayittundu

കുമാരന്‍*kumaran said...
This comment has been removed by the author.
smitha adharsh said...

ഇവിടെ വന്നു പോസ്റ്റ്‌ വായിച്ച് കമന്റ്‌ ഇട്ട എല്ലാവര്ക്കും നന്ദി..
എല്ലാവരുടെയും ആശംസകള്‍ ഞാന്‍ ഹൃദയത്തിനോട് ചേര്‍ക്കുന്നു..

സൂത്രന്‍..!! said...

ഞാനും ദോഹയിലാണ്

കാട്ടുപൂച്ച said...

excellent description of the beauty of the nature without a turbulent flow. well done.