
സ്കൂളില്‍ പോകാതിരിക്കാന്‍ വേണ്ടി ഗൌരി നടത്തുന്ന പതിവുള്ള യുദ്ധം കുറച്ചു നീണ്ടു. ഒടുവില്‍ ഗൌരി തന്നെ പരാജയം സമ്മതിച്ചു. ഗൌരിയെ പിടിച്ചു വലിച്ചു ദാസ് ,അവളെ കാരിനുള്ളിലാക്കി ബാക്ക് ഡോര്‍ അടച്ചു. വീങ്ങിക്കെട്ടിയുള്ള അവളുടെ മുഖം കണ്ടു, ഗൌരിയോട് ദാസിനു സഹതാപം തോന്നി. പണ്ട്, താനും ഇങ്ങനെ ആയിരുന്നില്ലേ...ദാസ് ഓര്‍ത്തു.സ്കൂള്‍ ബസ്സ് വരാറായി എന്ന് തോന്നുമ്പോഴാണ് അമ്മയോട് എന്നും ജീരകവെള്ളം കുടിക്കണം എന്ന് പറയാറുള്ളത്.അന്ന്,പക്ഷെ, തനിക്കരിയില്ലായിരുന്നു, ജീരകവെള്ളം കുടിക്കാന്‍ അധികം സമയമൊന്നും വേണ്ടെന്നു....വെള്ളം കുടിക്കുന്ന സമയത്തിനുള്ളില്‍ ബസ്സ് പൊയ്ക്കോട്ടേ എന്ന് തന്നെയായിരുന്നു അന്ന് തന്റെ ഉള്ളിലിരിപ്പ്... ഇപ്പോള്‍ എല്ലാം ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു...സ്കൂള്‍ അവധി ആണെന്ന് കേട്ടാല്‍ തുള്ളിചാടരുമുണ്ട്.
അവളെ ഒന്നു സോപ്പ് ഇട്ടു തണുപ്പിക്കാന്‍ ദാസ് തീരുമാനിച്ചു."നമുക്കിന്നു ന്യൂ ഇന്‍ഡ്യന്‍ സുപെര്‍മര്‍കെട്ട് വഴി സ്കൂളിലേക്ക് പോകാം.വാവയ്ക്ക് ഒരു പാക്കറ്റ് ചീട്ടോസ് വാങ്ങാം." ദാസ് പറഞ്ഞു. അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ചിപ്സ് ആണ് അത്.കേട്ട പാതി, കേല്ക്കാത്ത പാതി , അവള് ഉത്സാത്തോടെ ഒരുങ്ങിയിരുന്നു.സുപെര്മാര്‍കെട്ട്ലെ ചോക്ലറെ വിഭാഗത്തില്‍ പതിവില്‍ കവിഞ്ഞ സാമര്ത്യതോടെ അവള് ഓടി നടന്നു.
വേഗം ഒരു മുട്ടന്‍ ബോക്സ് എടുതുപിടിച്ചു .ദാസ് ഒന്നു നടുങ്ങി!!!! എന്റമ്മേ... ഇവളെ ഇങ്ങോട്ട് കൊണ്ടു വന്നത് കുരിശായോ?എന്തെന്കിലുമാവട്ടെ എന്ന് കരുതി നടക്കുമ്പോഴാണ് അടുത്ത ലീലാവിലാസം!!! കൈയിലെ ബോക്സ് അവിടെ തന്നെ വച്ചു മറ്റൊരു വലിയ പാക്കറ്റ് എടുത്തു പിടിച്ചു. വീണ്ടും ആശയ കുഴപ്പം ...അത് അവിടെ വച്ചു, ആദ്യത്തേത് തന്നെ എടുത്തു. ഏയ്..ഇതു വേണ്ട..അത് അവിടെ ഇട്ടു.വേറെ ഒന്നെടുത്തു.ഒടുവില്‍ വേറൊന്ന് എടുത്തു....അവള്‍ക്ക് താങ്ങി നടക്കാന്‍ കഴിയുന്നതിനും അപ്പുറത്ത് ഉള്ള ഒന്നു.ഒരു മുട്ടന്‍ പാക്കറ്റ്.ദാസ് പതുക്കെ പാകെടിലേക്ക് ഒന്നു പാളി നോക്കി.സാമാന്യം നന്നായി ഒന്നു ഞെട്ടി.വെറും നാല്പതു റിയാല്‍.എന്ന് വച്ചാല്‍ നമ്മുടെ നാനൂറു രൂപയിലധികം.ഈ സുപെര്മാര്‍കെട്ട് സന്ദര്‍ശനം വേണ്ടായിരുന്നു, എന്ന് തോന്നി.ഒരു ദിവസം സ്കൂളില്‍ പോകാന്‍ അവള്‍ക്ക് കൈക്കൂലി നാനൂറു രൂപയുടെ മിട്ടായി.ദാസ് പറഞ്ഞു..."അത് വേണ്ട ഗൌരി,ആ ബോക്സ് മതി."...."ഏയ്.. ഇന്ച്ചു അത് വേണ്ട വാവച്ചു ഇതാ ഇട്ടം.ഇതു മതി." ഗൌരി നിഷ്കളങ്ങതയോടെ പറഞ്ഞു.വീണ്ടും ഒന്നു മയത്തില്‍ പറഞ്ഞു നോക്കി..."അച്ഛന്റെ കൈയില്‍ കാശില്ല കേട്ടോ."..."സാരല്ല്യ.. നമുക്കിത് ബില്ലിടണ്ട.അപ്പൊ, കൊയപ്പം ഇല്ല്യാലോ.." പാക്കെട്ടും താങ്ങി പിടിച്ചു അവള് വിജയ ഭാവത്തില്‍ മുന്നോട്ടു നടന്നു.ഇടയ്ക്ക് പാക്കറ്റ് പൊട്ടിച്ചു തീറ്റയും തുടങ്ങി. എന്ത് വേഗതിലാ പ്രശ്നം പരിഹരിച്ചത്....??????? ടിവിയില്‍ കണ്ട പരസ്യത്തിലെ പാട്ടും ഒപ്പം വന്നു.എന്തൊരു രസമാണെന്നോ...ലോകം ഡയറി മില്‍ക്ക് ന്റെ താനെന്നോ....!!!!!!!!