Monday, April 21, 2008

ചില കലപിലകള്‍


എന്‍റെ ഡയറികുറിപ്പുകളെ എന്ത് പേരിട്ടു വിളിക്കണം എന്നെനിക്കു അറിയില്ലായിരുന്നു.വികാരങ്ങളെന്നോ....അതോ വിചാരങ്ങളെന്നോ...????തല്‍കാലം വിവേകമുള്ള വികാരങ്ങളെന്നു സ്വയം വിളിക്കാം.....എന്‍റെ വികാരങ്ങളെല്ലാം ഡയറിക്കുള്ളില്‍ കിടന്നു വീര്‍പ്പുമുട്ടി.പുറം ലോകം കാണാതെ അവ കലപില കൂട്ടി പരാതിപ്പെടാന്‍ തുടങ്ങി.ഞങ്ങള്‍ക്കും വേണം സ്വാതന്ത്ര്യം എന്ന്...!!! ഞാന്‍ പുറത്തു പോകുമ്പോള്‍ അവയെ കൂടെ കൂട്ടിയില്ല.എന്തിനാ വെറുതെ?എന്നാലും,എനിക്കവയോട് നീതി പുലര്തെണ്ടേ?എത്ര കാലമായി സ്വരുക്കൂട്ടി വച്ച എന്‍റെ ആശയങ്ങളും,വിചാരങ്ങളും,വികാരങ്ങളും,ദു:ഖങ്ങളും,സന്തോഷങ്ങളും,സ്നേഹവും എല്ലാം നിറഞ്ഞതാണ് അവ?
വെറുതെയിരിക്കുമ്പോള്‍,ഒരിക്കല്‍ പ്രിയതമന്റെ ചെവിയില്‍ പറഞ്ഞു..."ഞാനിവയെ ആര്‍ക്കെങ്കിലും ഏല്‍പ്പിച്ചു കൊടുക്കും..." മൂപ്പര് കളിയാക്കി.."ഭ്രാന്തു മനസ്സില്‍ തന്നെ വച്ചോ..നീയെന്താ നിന്റെ ഡയറിയെ കെട്ടിച്ചു വിടാന്‍ പോകുന്നോ?" അയ്യേ! ഇത്രയും ചെറുതാക്കി കാനെണ്ടിയിരുന്നില്ല.അതിനെ.ചിലതൊക്കെ അടുക്കി പെറുക്കി,വീണ്ടും എഴുതിക്കൂട്ടി ,കിട്ടിയ മേല്‍ വിലാസതിലോക്കെ അയച്ചു കൊടുത്തു.പോയ സ്പീഡില്‍ തന്നെ തിരിച്ചെത്തി.വേണ്ടായിരുന്നു.ഇത്തിരി ആര്‍ഭാടമായി പോയി..വീണ്ടും,ചില ലോട്ട്ലോടുക്ക് വിദ്യകളൊക്കെ പയറ്റി ....ചിലതൊക്കെ പ്രസിദ്ധീകരിച്ചു വന്നിരിക്കുന്നു...!!!!! ലോകം പിടിച്ചടക്കിയ സന്തോഷം..!!! എന്നാലും പോര...എല്ലാം വിചാരിച്ചത് പോലെ ഭംഗിയായില്ല.. ഇനിയും,ഒരുപാടവശേഷിക്കുന്നു,വിശ്വസിച്ചു ഏല്‍പ്പിക്കാന്‍ ആരുമില്ലാതെ..ഏയ്!ഞാന്‍ പ്രതീക്ഷ കൈ വിടില്ല.ആത്മവിശ്വാസം എന്നോ,അഹങ്കാരമെന്നോ,അത്യാഗ്രഹം എന്നോ...എന്ത് വേണമെങ്കിലും അതിനെ വിളിക്കാം...
തന്നിലെക്കൊതുങ്ങിക്കൂടി ഒരുപാടു മനക്കോട്ട കെട്ടി."അടുത്തത് എഴുതിയോ?എന്നാണ് വായിക്കാന്‍ കിട്ടുക?"എന്നൊക്കെ മുറവിളി കൂട്ടുന്ന ഒരു ആരാധകവൃന്ദം...!!! അതിന്റെ നടുവില്‍ ശ്വാസം മുട്ടി നില്‍ക്കുന്നതിനു പകരം "ചിക്കനെന്താ ഫ്രൈ ചെയ്യാത്തെ?ബ്രെഡ്‌ നെയ്യില്‍ പൊരിച്ചാല്‍ മതി." എന്നൊക്കെയുള്ള പതിവു കല്പനകളില്‍ ഞാന്‍ ഞെരുങ്ങിയമര്‍ന്നു....
എല്ലാത്തിനും പുറമെ, ഡയറികുറിപ്പുകള്‍ സംഘടിച്ചു സമരം തുടങ്ങി.കുത്തിയിരിപ്പു,ഘൊരാവോ,നിരാഹാരം,ഇറങ്ങിപ്പോക്ക്,മുദ്രാവാക്യം വിളി....എല്ലാം തകൃതിയായി നടന്നു.ഇറങ്ങിപ്പോയവയെ തപ്പിപിടിച്ച് ചേര്ത്തു വച്ചു ഞാന്‍ ഒരു തുറന്ന ചര്‍ച്ചക്കും തയ്യാറായി.അവയ്ക്ക്,ഞാന്‍ ഇനിയും കൂടുതല്‍ വായ്തോന്നിയത് ,എഴുതി ഡയറിയില്‍ കുത്തി നിറയ്ക്കുമോ, എന്നാണ് സംശയം.പഴയവയ്ക്ക് അവരുടെ നിലനില്‍പ്പിന്റെ പ്രശ്നം..... അവര്‍ക്കും,അവരുടെ നിലനില്‍പ്പ്‌ നോക്കണ്ടേ?അല്ല,പിന്നെ...എന്കില്‍ പിന്നെ ഇതിനൊരു പരിഹാരം കണ്ടെത്തിയിട്ടു തന്നെ കാര്യം....
അപ്പോഴാണ് ബ്ലോഗ് എന്ന ഒരു സംഭവം ഉണ്ടെന്നു അറിയുന്നത്.എന്തും എഴുതാത്രേ..ഹൊ!സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ!! ഒരുകൈ നോക്കാന്‍ തന്നെ തീരുമാനിച്ചു.വിശദമായി അന്വേഷിച്ചപ്പോഴാണ് അറിയുന്നത്....ഇതു തുടങ്ങിയിട്ട് കാലം കുറച്ചായി.മുളച്ചു പൊങ്ങി,തഴച്ചു വളര്‍ന്നു..ഓരോരുത്തര്‍ മഹാ വട വൃക്ഷങ്ങള്‍ ആയിതീര്‍നിരിക്കുന്നു....ഇവിടെ,വെറുതെ ഇരുന്നു തിന്നു മുടിപ്പിച്ചു,ടി.വി.കണ്ടു കാലം എത്ര വേസ്റ്റ് ആക്കി????...നഷ്ട ബോധം തലപൊക്കി. ഊം...ഒന്നു നോക്കി കളയാം..
പ്രീത,കുറച്ചു നാളായി,പിന്നില്‍ നിന്നും ഉന്താന്‍ തുടങ്ങിയിട്ട്.....ചുരുങ്ങിയത്,പ്രീതയോടെന്കിലും അല്പം നീതി പുലര്തണ്ടേ? തുടങ്ങിക്കളയാം...നെറ്റില്‍ കയറി വാശിയോടെ ,മൊഴി ഡൌണ്‍ലോഡ് ചെയ്തു.തറ,പറ ഐശ്വര്യമായി തന്നെ എഴുതി പഠിച്ചു.....അങ്ങനെ ഞാനും തുടങ്ങി,ഒരു ബ്ലോഗ്....നാമകരണം നടത്തി.അങ്ങേയറ്റത്തെ പൈങ്കിളി പേരായി പോയി..പക്ഷെ,പറഞ്ഞിട്ടു കാര്യമില്ല.അല്ലേലും,എനിക്കീ പൈങ്കിളി ചായ്‌വ് പണ്ടേ ഉള്ളതാ.ഇനി,പേരു മാറ്റാന്‍ പറ്റില്ല.ഉള്ളത് കൊണ്ടു ഓണം പോലെ.വച്ചു കാച്ചാന്‍ തന്നെ തീരുമാനിച്ചു.മുന്നോട്ടു വച്ചകാല് പുറകോട്ടില്ല.ഞാനും പോസ്റ്റി....ഇതാരും തിരിച്ചയക്കില്ലല്ലോ...
എന്നാലും,ഇവിടെയും കമന്റ്നെ പേടിക്കണം....രണ്ടാമത്തെ പോസ്റ്റ്‌ ആയപ്പോഴേക്കും ഒരു "മരമാക്രി" ചേട്ടന്‍ വന്നു..കമന്റ് ഇട്ടു..."ഇതോ മലയാള ഭാഷ താന്‍ മാദക ഭംഗി"??? വായിക്കുക,പ്രതികരിക്കുക... എന്ന്...കാലമാടന്‍!!! ദുഷ്ടന്‍!! ഒരു തുടക്കകാരിയോടു ഈ ചതി വേണമായിരുന്നോ? മുന്പിന്നോട്ടു ആലോചിക്കാതെ ആ കമന്റ് അങ്ങ് ഡിലീറ്റ് ചെയ്തു.പിന്നീട് എല്ലാ ബ്ലോഗിലും കയറിയിറങ്ങി നോക്കിയപ്പോഴാണ് മൂപ്പര് എല്ലാത്തിലും കേറി ഈ സെയിം കമന്റ് ഫോട്ടോസ്റ്റാറ്റ് എടുത്തു പതിച്ചു വച്ചിരിക്കുന്നു...അമ്പട..!! ഒന്നുകൂടി വരികള്‍ക്ക് ഇടയിലൂടെ വായിച്ചു നോക്കിയപ്പോഴാണ് പിടികിട്ടിയത്,എന്‍റെ പോസ്റ്റ്‌ നു കമന്റ് എഴുതിയതല്ല...മൂപ്പര്,മൂപ്പരുടെ പോസ്റ്റ്‌ നു പരസ്യം ഒട്ടിച്ചതാനെന്നു...എന്തൊരു ഐഡിയ?.....അല്ലേലും,എനിക്കീ കമന്റ്നെ പേടിക്കേണ്ട കാര്യം എന്താ? ഓ... പിന്നെ..പേടിയേ..അതും എനിക്ക്...എനിക്കൊരു ചുക്കിനേം പേടിയില്ല...ഞാന്‍ എനിക്ക് ഇഷ്ടമുള്ളത്‌ ചെയ്യും....

37 comments:

smitha adharsh said...

"ചില കലപിലകള്"
11 Comments - Show Original Post Collapse comments
Anonymous said...
smitha...enthina comment ne pedikkunne.....kool ayi postunne....
porattangine porattey...



regards

Haris
April 19, 2008 9:46 PM


അനൂപ് എസ്.നായര് കോതനല്ലൂര് said...
ഞാനും പണ്ടു ധാരാളം ഡയറി കുറിപ്പുകള് എഴുതുമായിരുന്നു.കാരണം വല്ലോ ശത്രുക്കളും വല്ലോ ചെയതാല് പോലീസുക്കാര്‍ക്ക്
എളുപ്പമാകട്ടെ എന്നു കരുതിയായിരുന്നു എഴുത്ത്
പിന്നെ ചാന്‍ലുകള് പത്രങ്ങള് അവസാനം ഈ ബ്ലോഗിലും എത്തി
April 19, 2008 10:06 PM


അനൂപ് എസ്.നായര് കോതനല്ലൂര് said...
പാവം മാക്രി ഏല്ലായിടത്തും ശത്രുക്കളാണു .
പ്ക്ഷെ ഈ മാക്രി ഇല്ലായിരുന്നെകില് ഞാന് ബ്ലൊലൊകം അറിയാതെ പോയെനെ
ഇന്ന് എന്റെ എറ്റവും നല്ലചങ്ങാതിയാണു മാക്രി
April 19, 2008 10:08 PM

Paradesy പരദേശി said...
ഇതു കൊണ്ടാണു ഞാന് പണ്ടേ ഈ ഡയറി എഴുത്തു നിര്‍ത്തിയതു...എന്തായലും ആ ഡയറിക്കൊരു “ കൊടു കൈ” അതു കാരണം ഞങ്ങള്‍ക്കൊരു കിടിലം ബ്ലോഗ്ഗറെ കിട്ടിയല്ലൊ..
April 20, 2008 9:59 AM

sheethal said...
ente chechi alu maha puli yanennu pinnem theliyichu, great going, expecting more from u, love u alot my sweeeeet cute pretty chechiiiiiiii
April 20, 2008 11:18 AM


Rare Rose said...
അങ്ങനെ പുറത്തു വരാന് വേണ്ടി വീര്‍പ്പുമുട്ടിക്കഴിഞ്ഞ ഡയറിക്കുറിപ്പുകളുടെ സമരം വെറുതെയായില്ലല്ലേ..കമന്റുകളെ പേടിക്കാതെ ധൈര്യം ആയിട്ടങ്ങട്ട് തുടങ്ങിക്കോളൂ...ലക്ഷം ലക്ഷം പിന്നാലെ...പകല്‍ക്കിനാക്കള് ഒക്കെ ചിറക് വിടര്‍ത്തിയൊരുപാട് ഉയരങ്ങള് കീഴടക്കട്ടെ......ആശംസകള്..:)
April 20, 2008 2:50 PM

kilukkampetty said...
അക്ഷര ലക്ഷ്മിമാരെ ആ ഡയറിക്കുള്ളില് തളച്ചിടുന്നതു മഹാ പാപം .ബ്ലോഗ് ലോകത്തില് ഓടികളിക്കാന്, കളിച്ചു തിമിര്‍ക്കാന് അനുവദിച്ചാലും.എല്ലാ നന്മകളും.......
April 20, 2008 4:50 PM


ഓര്മ്മകള് ഉണ്ടായിരിക്കേണം.... said...
കൊള്ളാം കൊച്ചേ. ഇങ്ങനെ പേടിക്കാന് തുടങ്ങ്നിയാല് നമ്മളെങ്ങനെ ജീവിക്കും?
April 20, 2008 7:09 PM


ഹരീഷ് തൊടുപുഴ said...
ഭയങ്കര ഗട്ട്സ് ആണല്ലോ, സ്മിതേ.........
April 20, 2008 8:59 PM

ഗീതാഗീതികള് said...
സ്മിത, ഇഷ്ടമായി. നമ്മള് ഒരേതൂവല്‍‌പക്ഷികള് അല്ലെങ്കില് ഒരേ തോണിയില് യാത്രചെയ്യുന്നവര് എന്നു പറഞ്ഞാല് മതിയല്ലോ......
April 20, 2008 9:34 PM


അശ്വതി said...
ഇപ്പൊ ഡയറി എഴുത്ത് ഇല്ല. എങ്ങിലും പഴയ ഡയറി എല്ലാം സുക്ഷിച്ച് വെച്ചിട്ടുണ്ട്.
പണ്ടു ഞാന് ഏട്ടനോട് പറയും 'എല്ലാ ഡയറി യും ഞാന് ഏട്ടന്റെ കുട്ടിയുക്ക് കൊടുക്കും കാരണം എന്റെ കുട്ടി ഇങ്ങനെ പൊട്ടത്തി ആവാന് എനിക്ക് തീരെ താത്പര്യം ഇല്ല.'എന്ന്.' അമ്പടി ഭയങ്കരി' എന്നൊരു നോട്ടം നോക്കും ഏട്ടന്.
എഴുത്ത് നന്നായി. നമ്മളെല്ലാം ഒരേ തോണി യിലാണ് എന്ന് ഗീതാഗീതികള് പറഞ്ഞതു വളരെ ശരി....
ആശംസകള് ...ഇനിയും എഴുതുക...
April 21, 2008 9:29 AM

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എഴുതുക ഇനിയും ബൂലോകത്തിലേയ്ക്ക് സ്വാഗതം..
ഓര്‍മയുടെ കോണീല്‍ കുടപിടീയ്ക്കുന്ന പുസ്തകത്താളും ഒളിമങ്ങാത്ത ഡയറികുറിപ്പുകളും എല്ലാം നമ്മുടെ തുറന്ന ആദ്ധ്യായങ്ങള്‍ ആയതുകൊണ്ടാകും അവയെ ഒക്കെ നാം മാനം കാണാതെ മനസ്സിന്റെ ഉള്‍ക്കൊണീല്‍ കാത്തുസൂക്ഷിക്കുന്നത്..


യ്യൊ ഇതെന്താ ഈ ബ്ലോഗ് ഇങ്ങനെ...?
ഇവിടെ ഇന്നലെ വന്നു നോക്കിയപ്പോള്‍ കുറേ കമന്റുകണ്ടിരുന്നല്ലൊ ഇപ്പൊ അത് കാണാനില്ല കമന്റിനെ പേടിച്ച് അത് ഡീലീറ്റ് ചെയ്തതാണൊ അതൊ ഈ പോസ്റ്റില്‍ വല്ല ഭൂതപ്രേതാതികളും ഉണ്ടൊ..?
അതൊ ഇന്നലെ കണ്ടത് വേറെ പോസ്റ്റ് ആയിരുന്നൊ അതു ഡിലീറ്റി പിന്നെയും അതേ വരികള്‍ തന്നെ ഇന്ന് പോസ്റ്റ് ചെയ്യുന്നു..
ഇതെന്താ ഇങ്ങനെ എന്ന് ഒന്ന് പറഞ്ഞുതരണ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ് ഇത്കൊള്ളാം ഞാന്‍ ഒരു കമന്റ് പറയാന്‍ കാത്തിരുന്നൊ 11 കമന്റ് ഒരുമിച്ച് വരാല്‍... കണ്ടാ കണ്ടാ ഇതില്‍ ഭൂതപ്രേതമുണ്ട് സത്യമായും ഉണ്ട്..

smitha adharsh said...

എന്റെ മിന്നാമിനുങ്ങ്‌ സജീ.. : രണ്ടു ദിവസം മുന്പ് പോസ്റ്റ് ചെയ്ത ഈ ബ്ലോഗില്‍ ഭൂതവും,പ്രേതവും ഒന്നും ഇല്ല ട്ടോ.. പക്ഷെ,പോസ്റ്റ് വന്നപ്പോള്‍,അതില്‍ ചില സ്ഥലത്തു കുറച്ചു വാക്കുകള്‍ മിസ്സ്‌ ആയിപോയിരിക്കുന്നു..എന്തിനാ,വെറുതെ വാല് പോയ കുതിര പോലെ അത് കിടക്കുന്നത് എന്ന് കരുതി,കമന്റ്സ് അടക്കം....ഡിലീറ്റ് ചെയ്തു...അതിന് മുന്പേ, അത് കോപ്പി ചെയ്തു മിട്ടായി ഭരണിയില്‍ സൂക്ഷിച്ചു..അത്രേള്ളൂ.... കുറച്ചു കഴിഞ്ഞു അത് വീണ്ടും പോസ്റ്റി.... കമന്റ്സ് പോസ്റ്റ് ചെയ്യാന്‍ ഇത്തിരി താമസിച്ചു...ഇതാണ് വാസ്തവത്തില്‍ നടന്നത്...ഇതു കണ്ടുപിടിച്ച സജിക്ക് ഒരു ഡയറിമില്‍ക്ക് വാങ്ങി തരുന്നുണ്ട്...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഡയറീമില്‍ക്ക് കഴിക്കേണ്ട പ്രായമൊക്കെ കഴിഞ്ഞു മാഷെ..
ഇപ്പൊ സ്വയം ജീവിതം ഹോമിക്കുന്ന പ്രവാസത്തിന്റെ മേലങ്കി അണിഞ്ഞിരിയ്ക്കുകയാണ്.

smitha adharsh said...

ഹാരിസ് : എനിക്ക് കമന്റ്സ് ഒട്ടും പേടിയില്ല കേട്ടോ..എന്നാലും ധൈര്യം തന്നതിന് സ്പെഷ്യല്‍ താന്ക്സ്
അനൂപേ: എനിക്ക് മാക്രിയോടു ഒരു വിരോധവും ഇല്ല... മൂപ്പരുടെ ധൈര്യതിനോട് ദേ,ഇത്തിരി അസൂയ ഉണ്ട് പറയാതിരിക്കാന്‍ വയ്യ. കമന്റ് നു നന്ദി കേട്ടോ...
പരദേശി : "കൊട് കൈ" ക്ക് നന്ദി.... പിന്നെ, പരദേശി യും എഴുതിതുടങ്ങിയതില്‍ സന്തോഷം.
ശീതൂസ് : എന്നെ ഇങ്ങനെ പുകഴ്ത്തി നാശമാക്കല്ലെടാ ചക്കരേ..
റോസ് : കിനാക്കളെ ചിറകു വിടര്‍ത്തി പരത്താന്‍ തന്നെ തീരുമാനിച്ചു.. നന്ദി കേട്ടോ..ഈ വഴി വന്നതിനു..ഇനിയും,വരുമല്ലോ...
കിലുക്കാംപെട്ടി : നേര്‍ന്ന നന്മകള്‍ എല്ലാം സന്തോഷപൂര്‍വ്വം സ്വീകരിച്ചു..നന്ദി..
ഓര്‍മകള്‍ ഉണ്ടായിരിക്കണം : പേടിയൊക്കെ മാറിയെന്നെ...ഇനി പേടിക്കാതെ എഴുതുന്നുണ്ട്..
ഹരീഷ് തൊടുപുഴ : അതെ..അതെ.. ഈ ഗട്ട്സ് നു ഞാന്‍ പണ്ടേ പേരു കേട്ടതാ..
ഗീത ചേച്ചി : ഒരേ തോണിയില്‍ ഞാനും ഉണ്ട്.. തോണി മറിയില്ലല്ലോ.. അല്ലേ?
അശ്വതി കുട്ടീ.. നമുക്കു ഒന്നിച്ചു പോകാം ന്നേ... വരൂ ട്ടോ..
മിന്നാമിനുങ്ങ്‌.. : വിശദീകരണം കൊണ്ടു തൃപ്തന്‍ ആയി എന്ന് കരുതട്ടെ

smitha adharsh said...

മിന്നാമിനുങ് : ഡയറിമില്‍ക്ക് കഴിക്കാന്‍ പ്രായമോന്നും നോക്കണ്ട മാഷേ... എങ്കിലും,ഒരുകാര്യം വാസ്തവം... പ്രവാസ ജീവിതം ഒരുതരത്തില്‍ ജീവിതം ഹോമിക്കല്‍ തന്നെ... സാരമില്ലെന്നേ..നമുക്കും,എന്തെങ്കിലും ഒക്കെ ഈ ജീവിതം തന്നെ തരും എന്ന് ആശിക്കാം.. ഞാനും,എന്റെ മോളും,ഒരു സൂര്യോദയം കണ്ടിട്ട് എത്ര നാളായെന്നോ... നേരത്തെ ഉറക്കം എണീക്കാതെ അല്ല കേട്ടോ.. ഈ ഫ്ലാറ്റില്‍ അതിനുള്ള സൌകര്യം ഇല്ലെന്നേ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അതും ഒരു കാര്യത്തില്‍ ശരിയാ ഈ നാലുംകൂട്ടി കെട്ടിയ ഫ്ഫാറ്റ് ജീവിതത്തില്‍ മനുഷ്യജീവിതത്തിനു എന്ത് വില എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
ഓരൊ പ്രവാസജിവിതത്തിന്റേയും കാര്യം ഇതൊക്കെതന്നെയാ..
പോസ്റ്റുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുപോയി കെട്ടൊ ക്ഷമീ.
പിന്നെ മാഷ് പറഞ്ഞപോലെ പ്രതീക്ഷകളാണ് ഓരോ മനുഷ്യന്റേയും മുതല്‍ക്കൂട്ട് തന്നെ സ്വപ്നങ്ങളും പ്രതീക്ഷകളും ഇടകലലര്‍ന്ന ഈ ജീവിതം മരീചികയാര്‍ന്ന ഈജീവിതം

Sands | കരിങ്കല്ല് said...

ഇനിയും അഭിനന്ദിച്ചാല്‍... കണ്ടമാനം പൊങ്ങിപ്പോകും...

പക്ഷേ ഉള്ളത് പറയണമല്ലോ... -- നല്ല രസം‌ണ്ട് വായിക്കാന്‍...

ഇനി പാര(ഗ്രാഫ്) തിരിച്ചെഴുത്വോ?

കരിങ്കല്ല്.

Jayasree Lakshmy Kumar said...

ചിറകുള്ള പകല്‍ക്കിനാവിന്റെ ഈ കലപിലകള്‍ വായിക്കാന്‍ ഒരു പ്രത്യേക രസമുണ്ട്. ഇഷ്ടമായി

പ്രവീണ്‍ ചമ്പക്കര said...

സ്മിത ,
കൊള്ളാം ധൈര്യമായി മുന്‍പോട്ടു പോക്കോളു‌ഒരു തുടക്കകാരന്‍ ആയ ഞാനും ഉണ്ട്......വിമര്ശനങ്ങളെ നല്ല കണ്ണോടെ കാണുക......ഇല്ലാത്തതിനെ ഉണ്ടാക്കി കാണിക്കുന്ന വിമരശനങള്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കുക,,

മണിലാല്‍ said...

ഒന്നിനെയും പേടിക്കരുത്.....മാര്‍ജാരനെ വന്നു കണ്ടതില്‍ സന്തോഷം......ബ്ലോഗ് വായിച്ചു വരുന്നതേയുള്ളൂ.....

Kaithamullu said...

ചിറകുള്ള കിനാവ് ഇന്ന് കണ്ടതേയുള്ളു.
(ബാക്കി പിന്നെ വായിക്കാം.)

എഴുതിക്കൊണ്ടിരിക്കൂ,ട്ടോ.
അഭിനന്ദനങ്ങള്‍!

Preetha Nair said...

:) :)
Kettipidichorumma....
Edu komban vannalum nammude smithukuttidatratolam varilya...
dhairyaayitt angadu ezhuduaa...
Backilaalund ;) ;)

Kore chirichu...Ammayekondum vaayipichu....
ishtaayitto style..:) :)

Adutha post poratte...:):)

തറവാടി said...

പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ വായിക്കാനെളുപ്പം

നജൂസ്‌ said...

ഡയറി ഒരു വേവലാതിയായെന്റെ പഴയ തുരുമ്പ്‌ പിടിച്ച അലമാരയില്‍ ഉറക്കമാറ്റിരിക്കും. ഉണര്‍ത്തില്ലതിനെ.
ഏകവചനത്തിലൊഴുകുന്ന പുഴയാണങ്കിലും ബഹുവചനത്തിലാക്കണമെന്നുണ്ട്‌.

എഴുത്ത്‌ നന്നയിരിക്കുന്ന്‌. കറങ്ങി തിരിഞ്ഞ്‌ ഇന്നാണിവിടെ എത്തിയത്‌

നജൂസ്‌ said...
This comment has been removed by the author.
Jithendrakumar/ജിതേന്ദ്രകുമാര്‍ said...

!!!!
???
_____ ____
+

smitha adharsh said...

സന്ദീപ്‌ സദാനന്ദന്‍ : അധികം പൊങ്ങി പോകില്ല...പേടിക്കണ്ട...
പിന്നെ, പാരഗ്രാഫ് ഒക്കെ തിരിച്ചു എഴുതിയത് തന്നെയാ മാഷേ...ഇതിലെന്തോ,കുട്ടിച്ചാത്തന്റെ ഉപദ്രവം ഉണ്ട്... ഈ കുന്ത്രാണ്ടം പോസ്റ്റ് ആയി വരുമ്പോള്‍ ഈ ഷേപ്പ് ലെ വരൂ.. അടുത്തതിനു ശരിക്കും നോക്കാം . അഭിപ്രായത്തിനു നന്ദി..
ലക്ഷ്മി : അഭിനന്ദനതിനു നന്ദി..
പ്രവീണ്‍ ചമ്പക്കര : ധൈര്യം തന്നതിന് നന്ദി..
മാര്‍ജാരന്‍ : എന്നിട്ട് വായിച്ചോ? ഇല്ലെങ്കിലും,വേണ്ടാ.. ഈ വഴി വരാന്‍ റൂട്ട് പഠിച്ചല്ലോ.. അത് മതി
പ്രീത : ഇത്രേം പൊക്കണ്ട ഒരാവശ്യവും ഇല്ലായിരുന്നു...അമ്മയോട് താങ്ക്സ് പറയണേ
തറവാടി : അടുത്തതിനു ശ്രമിക്കുന്നുണ്ട്
നജൂസ് : എഴുത്ത് നന്നായെന്നു പറഞ്ഞതിന് നന്ദി കേട്ടോ..
ജിതെന്ദ്രകുമാര്‍ : എന്താണ് ഉദേശിച്ചത്‌ എന്ന് മനസ്സില്ലായില്ല... നമുക്കു അറിയുന്നത് പോലെയല്ലേ എഴുതാന്‍ പറ്റു....

Kichu $ Chinnu | കിച്ചു $ ചിന്നു said...

:-) ആദ്യായാണ്‍ ഇവിടെ.... എല്ലാരും പറഞ്ഞ പോലെ പാരഗ്രാഫ് തിരിച്ചെഴുതുന്നത് നന്നായിരിക്കും, പ്രത്യേകിച്ചും കറുത്ത ബാക്ക്ഗ്രൌണ്ട് ആയതു കൊണ്ട്....

പ്രൊഫൈലില്‍ interestsല്‍ എഴുതിയത് ഇഷ്ടായി, പോസ്റ്റും....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

Location: Thrissur Doha : Kerala Qatar : India
അല്ല മാഷെ ഇതെന്തൊരു ലോക്കേഷന്‍ ആണ്..
എന്നിട്ട് ഞാന്‍ ഇന്ന് വരെ കണ്ടിട്ടില്ലലൊ ഇങ്ങനെ ഒരു ലോക്കേഷന്‍..?
ഓഹ് ചിലപ്പോള്‍ ഖോര്‍ണേഷ്യ ആയിരിയ്ക്കും അല്ലെ എന്നാലും കേരളാ ഖത്തര്‍ അതെന്തൊരു ഖത്തര്‍ ഹെന്റമ്മൊ.....ഒഹ് ചിലപ്പോള്‍ ലൂലൂസെന്ററിനടുത്തായിരിക്കും അല്ലെ ശ്ശെ അല്ലല്ല റമ്മ്ദ സിഗനലിന്റെ അടുത്തായിരിയ്ക്കും അല്ലെ എന്തായാലും നല്ല കിടിലല്‍ ലൊക്കേഷന്‍..

Sands | കരിങ്കല്ല് said...

ഈ പാര (ഗ്രാഫു്‌) തിരിച്ചെഴുതല്‍ അത്ര ബുദ്ധിമുട്ടുണ്ടോ?
http://get.live.com/writer/overview - ഇതൊന്നു്‌ പരീക്ഷിക്കൂ....

ഇനി Warning: യു വില്‍ ഗെറ്റ് അഡിക്റ്റഡ് റ്റു ഇറ്റ്.

jyothi said...

ഹഹഹ..നന്നായിട്ടുണ്ടല്ലോ? വിട്ടു കൊടുക്കണ്ടാ, ട്ടോ!ഇഷ്ടം പോലെത്തന്നെ ഇനിയുമെഴുതൂ...

G.MANU said...

നന്നായി.
പാരഗ്രാഫ് പ്ലീസ്

ശ്രീ said...

ഇങ്ങനെ കലപില കൂട്ടാതെ അടുത്ത പൊസ്റ്റെഴുത് ചേച്ചീ... :)

യാരിദ്‌|~|Yarid said...

ടെം‌പ്ലേറ്റിന്റെ പ്രശനമാണൊ അതൊ, ഫോണ്ടിന്റെ പ്രശ്നമാണൊ എന്നറിയില്ല. പക്ഷെ വാ‍യിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നു.. കുറച്ചൂടെ ലൈറ്റ് ആയിട്ടുള്ള ടെം‌പ്ലേറ്റ് സെലെക്റ്റ് ചെയ്യു..അതായിരിക്കും നല്ലത്..:)

ഉഗാണ്ട രണ്ടാമന്‍ said...

നന്നായി...ആശംസകള്..:)

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"എന്‍റെ വികാരങ്ങളെല്ലാം ഡയറിക്കുള്ളില്‍ കിടന്നു വീര്‍പ്പുമുട്ടി.പുറം ലോകം കാണാതെ അവ കലപില കൂട്ടി പരാതിപ്പെടാന്‍ തുടങ്ങി.ഞങ്ങള്‍ക്കും വേണം സ്വാതന്ത്ര്യം എന്ന്...!!!"

അത്രയ്ക്കങ്ങ്‌
സ്വാതന്ത്ര്യം കനിഞ്ഞുനല്‍കണ്ട...
എന്താച്ചാല്‍,.....
ഈ ജീവിതമെന്ന്‌ പറയുന്നത്‌
ഒന്നല്ലേയുള്ളൂ......

പിന്നെ;...
മരമാക്രിയോട്‌
ഇത്രയ്ക്ക്‌ ചതി
ചെയ്യണമായിരുന്നോ.....
ഇക്കാലത്ത്‌ പരസ്യം കൊടുക്കുന്നത്‌..
ഒരു തെറ്റാണോ....?!!.....

കമന്റിനെ പേടിക്കേണ്ട...
പക്ഷേ ആരെയും പേടിയില്ലെന്ന്‌
അങ്ങ്‌ കയറി പ്രഖ്യാപിച്ച്‌ കളയരുത്‌....
പിന്നെ നില്‍ക്കാനും വയ്യ
ഇരിക്കാനും വയ്യ...എന്ന അവസ്ഥയാവും....
ഏത്‌....അതുതന്നെ.....

എന്തായാലും... ഡയറിക്കുറുപ്പും ചില കലപിലകളും കൊള്ളാം....

Sherlock said...

സുസ്വാഗതം :)
മനു പറഞ്ഞതു മറക്കണ്ട

qw_er_ty

smitha adharsh said...

കിച്ചു & ചിന്നു : ഈ വഴി വന്നതിനു നന്ദി...നിര്‍ദേശം പാലിക്കാന്‍ നോക്കാം..
മിന്നാമിനുങ്. : എന്‍റെ മിന്നാമിനുങ്ങേ.. ലൊക്കേഷന്‍ ശരിയാക്കിയിട്ടുണ്ട് പോരെ...??? റമ്മ്ദ സിഗനലിന്റെ അടുത്തല്ല. ലുലു സെന്‍റര്‍ നു അടുത്തും അല്ല... എയര്‍പോര്‍ട്ട് നു അടുത്താണ്.
സന്ദീപ്‌ : പാരഗ്രാഫ് തിരിച്ചു എഴുതാന്‍ ശ്രമിക്കുന്നുണ്ട്..
ജ്യോതിര്‍മയി.:വിട്ടു കൊടുക്കില്ലാ..നന്ദി..പോസ്റ്റ് വായിച്ചതിനും..കമന്റ് എഴുതിയതിനും..
മനു : താങ്ക്യൂ ...പാരഗ്രാഫ് ശരിയാക്കാം.
ശ്രീ : അടുത്ത പോസ്റ്റ് ഒക്കെ എഴുതാം..പ്രരബ്ധം ഉണ്ട് കുറച്ചു..പിന്നെ,കണ്ണിന്റെ ഫ്യൂസ് അടിച്ച് പോയി...തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ നു മുമ്പില്‍ ഇരിക്കാന്‍ വയ്യ.
യാരിദ് : ഒക്കെ ശരിയാക്കാം കേട്ടോ..
ഉഗാണ്ട രണ്ടാമന്‍ : ആശംസകള്‍ക്ക് നന്ദി..
അന്യന്‍ : മരമാക്രി ചേട്ടനോട് ബഹുമാനമേ ഉള്ളൂ.അപാര ധൈര്യം അല്ലെ..മൂപ്പര്‍ക്ക്..
ഈ വഴി വന്നു വായിച്ചു കമന്റ് ഇട്ടതിനു പ്രത്യേകം നന്ദി..
ജിഹേഷ് : ശരി മാഷേ..എല്ലാം പറഞ്ഞതു പോലെ..

yousufpa said...

“ഡയറി റെവല്യൂഷനില്‍ നിന്നും ബ്ലോഗ് റെവല്യൂഷനിലേക്ക്..അല്ലേ“..?
എന്നും ആ തന്റേടം നിലനിര്‍ത്തുക.

Sunith Somasekharan said...

oru puthiya comment...kollalo aalu budhimathiyanalley.....

Sunith Somasekharan said...

pratheeksha kaivittittilla...aa oru nimisham

Ranjith chemmad / ചെമ്മാടൻ said...

എന്നാലും ഇയാളൊരു ഭയങ്കര സംഭവം തന്നെയാണേ....
ബ്ലോഗെഴുതിയെഴുതി കമന്റു കിട്ടിക്കിട്ടി
ഒരു ബൂലോക രാജാവായി നീണാല്‍ വാഴട്ടെ....

നിരക്ഷരൻ said...

ഈ വഴി വരുമ്പോള്‍ എനിക്കൊരു ചെറുചിരി വരും. കാരണം എന്താണെന്നല്ലേ ? അഴകിയ രാവണന്‍ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ ഒരു നോവലുണ്ട്. അതിന്റെ പേരാണ് ‘ചിറകൊടിഞ്ഞ കിനാവുകള്‍’

ഞാന്‍ ഓടി :) :)

ഓ.ടോ:- വരികള്‍ക്കിടയില്‍ എന്താണ് നല്ല പുളിച്ച ചീത്ത വിളിച്ചതുപോലെ ചില ക്യാരക്ടറുകള്‍ കാണുന്നത് ? മിക്കവാറും എല്ലാ പോസ്റ്റിലും ഉണ്ടല്ലോ ? ഇനി അത് എന്റെ കമ്പ്യൂട്ടറില്‍ വല്ല വൈറസും കേറിയതോണ്ടാണോ ?

smitha adharsh said...

ഊം...കളിയാക്കി കൊല്ല് .... മനുഷ്യനെ ഒന്നു നന്നാവാനും സമ്മതിക്കില്ല...ബ്ലോഗന്റെ പേരു അങ്ങേയറ്റം പൈങ്കിളി ആയിപോയെന്നു അറിയാം..ഇനി,പക്ഷെ..മാറ്റുന്നില്ല...ചിറകും,കിനാവും ഒക്കെ അങ്ങനെ തന്നെ കിടക്കട്ടെ..
പക്ഷെ,
നിരക്ഷരന്‍ ചേട്ടന്‍ ഇതു എഴുതി വച്ചത് മനസ്സിലായില്ല.
ഓ.ടോ:- വരികള്‍ക്കിടയില്‍ എന്താണ് നല്ല പുളിച്ച ചീത്ത വിളിച്ചതുപോലെ ചില ക്യാരക്ടറുകള്‍ കാണുന്നത് ? മിക്കവാറും എല്ലാ പോസ്റ്റിലും ഉണ്ടല്ലോ ? ഇനി അത് എന്റെ കമ്പ്യൂട്ടറില്‍ വല്ല വൈറസും കേറിയതോണ്ടാണോ ?

നിരക്ഷരൻ said...

സ്മിത ക്ഷമിക്കണം...
എനിക്ക് താങ്കളുടെ പോസ്റ്റിലെ വരികള്‍ക്കിടയില്‍ ചില വൈല്‍ഡ് ക്യാരക്ടേഴ്സ് കാണാന്‍ സാധിച്ചു. അന്ന് ഞാന്‍ ഈ പോസ്റ്റ് വായിച്ചത് മറ്റൊരു സിസ്റ്റത്തില്‍ നിന്നാണ്. ഇപ്പോള്‍ എന്റെ സ്വന്തം സിസ്റ്റത്തിലൂടെ നോക്കുമ്പോള്‍ കുഴപ്പമൊന്നും കാണുന്നില്ല. ഞാന്‍ അന്നേ പറഞ്ഞതുപോലെ വല്ല വൈറസിന്റേയും മറ്റും കളിയായിരിക്കും. എന്ത് കളിയാ‍യാലും അത് എന്റെ സൈഡിലായിരുന്നു എന്ന് ഇപ്പോള്‍ ഉറപ്പായി. മനപ്രയാസം ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കണം. മനപ്രയാസം ഇല്ലെങ്കില്‍ ഒന്ന് ചിരിച്ചാല്‍ മതി :) കമന്റിലൂടെ ചിരിക്കണ്ട. ചുമ്മാ അവിടെ ഇരുന്ന് ചിരിച്ചാല്‍ മതി. എനിക്ക് ഇവിടന്ന് കാണാം. :) :)