ദോഹയില്‍ എത്തിയതും ഫ്ലാറ്റില്‍ കയറി മോള് മച്ചിലേക്ക് നോക്കി... മുകളിലേക്ക് നോക്കുംതോറും,അവളുടെ മുഖത്ത് ഗൌരവം കൂടിക്കൂടി വന്നു.ഒപ്പം പരമ പ്രധാനമായ പുച്ഛവും!!! "ഊം ... എന്താ വാവ നോക്കണേ?" ഞാന്‍ ചോദിച്ചു..അവള് ഒരു മറു ചോദ്യം ചോദിച്ചു."ഇവിടെന്താ ഫാനില്ലേ?" സംഗതി പിടികിട്ടി.ജനിച്ചപ്പോ തൊട്ടു കിടക്കയില്‍ മലര്‍ന്നു കിടന്നു മുകളിലേക്ക് നോക്കുമ്പോള്‍ കാണുന്ന ഏക സംഭവം.കറങ്ങുന്ന ഫാന്‍ !! കുട്ടിക്കതു കണ്ടു ശീലമായി പോയി..വയസ്സ് രണ്ടാകാന്‍ പോകുന്നു.കണ്ടു ശീലിച്ചത് പെട്ടെന്നെങ്ങനെ മറക്കും?അവള് പിന്നേം ചോദിച്ചു..."ഫാനെന്താ ഇല്ലാത്തെ?"
ഇതിനിപ്പോ,ഞാന്‍ എന്താ മറുപടി പറയ്യാ? ഫാന്‍ നമ്മുടെ നാട്ടിലല്ലേ?ഇവിടൊക്കെ എ.സി.യാ..ഫാനില്‍ നിന്നും കിട്ടുന്ന കാറ്റു പോര,ഇവിടത്തെ ഉഷ്ണം മാറാന്‍.കിട്ടിയ ചാന്‍സ് കളയാതെ ഞാന്‍ വീണ്ടും ഒരു ടീച്ചര്‍ ആകാന്‍ നോക്കി.വിശദീകരണം അല്പം കൂടിപ്പോയത് കൊണ്ടു അവള്‍ മൂട് തിരിഞ്ഞിരുന്നു.ദോഹയില്‍, ഏത് വീട്ടില്‍ പോയാലും അവള്‍ പ്രതീക്ഷയോടെ ഫാന്‍ തിരഞ്ഞു.ഒടുവിലവള്‍ ആ ഭീകരസത്യം തിരിച്ചറിഞ്ഞു."ഇവിടെ ബാത്രൂമില് മാത്രേ ഫാനുള്ളൂ." അവള്‍ കണ്ടുപിടിച്ചത് എക്സ്ഹോസ്റ്റ് ഫാനായിരുന്നു !!!!
ഫാനില്ലെന്ന പരാതിക്ക് കൂട്ടുപിടിച്ചു അതിന്റെ പിന്നാലെ ഒരു പരാതിക്കെട്ടു തന്നെ അവള്‍ അഴിച്ചുവിട്ടു.ഇവിടെ ഊഞ്ഞാലില്ല,കാക്കയില്ല,ഓട്ടോറിക്ഷയില്ല,ഉമ്മറം ഇല്ല,പശൂമ്പയില്ല.... എല്ലാത്തിനും പുറമെ,അമ്മമ്മയില്ല.പക്ഷെ,പൂച്ചയില്ലെന്നു മാത്രം അവള്‍ പറഞ്ഞില്ല..കാരണം ദോഹയിലെ മനുഷ്യരുടെ അത്ര തന്നെ പൂച്ചകളും ഉണ്ടായിരുന്നു.നല്ല ആരോഗ്യമുള്ള കൊഴുത്തു തടിച്ച പൂച്ചകള്‍. ഈ പൂച്ചകളൊക്കെ സുമോ ഗുസ്തിക്കാരാണോ എന്ന് വരെ നമ്മള്‍ ചോദിച്ചു പോകും അവരുടെ ആരോഗ്യം കണ്ടാല്‍.. .എനിക്കും പരാതികളുണ്ടായിരുന്നു...ചുമ്മാ കൊച്ചു വര്ത്തമാനം പറയാന്‍ ആരും ഇല്ല എന്നതായിരുന്നു പ്രധാനപ്പെട്ടത്.പരദൂഷണം തിനോന്നും അല്ല,കേട്ടോ.
ഇതൊരു രണ്ടു കൊല്ലം മുന്‍പത്തെ കാര്യമാണ്.ഈ ബില്‍ഡിംഗ്, മൊത്തത്തില്‍ പന്ത്രണ്ട് ഫ്ലാറ്റ്.ഞങ്ങള്‍ മൂന്നാമത്തെ നിലയില്‍ ഒമ്ബതാമത്തെ ഫ്ലാറ്റില്‍.ആദ്യമേ പറയാം.. ലിഫ്റ്റ് ഇല്ല.ഇങ്ങോട്ട് കയറി വരുമ്പോള്‍,സ്റ്റെപ്പ് കയറി നടുവോടിയാതിരുന്നാല്‍ ഭാഗ്യം.ഞങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ ഒരു ചൈനാകാരി . ഭര്‍ത്താവ് ഒരു തെലുങ്കന്‍.കുട്ടികള്‍ മനുഷ്യ വിഭാഗത്തില്‍ പെട്ടിരുന്നു.സ്വര്‍ണ തലമുടിയുള്ള ആ കുട്ടികളുടെ അച്ഛന്‍ തെലുങ്കനല്ല എന്നൊരു കിംവദന്തി പരന്നിരുന്നു.എന്തായാലും,ഈ പോസ്റ്റ് എഴുതാനും,വായിക്കാനും ഒരു ഡി.എന്‍.എ.ടെസ്റ്റ് ന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.മാത്രമല്ല,അവര് ഈ ഫ്ലാറ്റില്‍ നിന്നും താമസം മാറി.തൊട്ടടുത്ത പത്താമത്തെ ഫ്ലാറ്റില്‍ സീമ ദീതി യും,ഭര്‍ത്താവ് അജയ് ചൌദരിയും.ഇപ്പുറത്തു,ഹേനാ ദീതിയും കുടുംബവും.താഴെ,ഒരു ഫ്ലാറ്റില്‍ മലയാളിയായി ഒരു പ്രിയന്‍ ചേട്ടന്‍.ഒറ്റക്ക്,ഒരു ത്രീ ബെഡ്രൂം ഫ്ലാടില് എന്ത് കാണിക്കുന്നോ ആവോ?
അതെ നിലയില്‍ തന്നെ തിവാരി സാറും,തിവാരി ആന്റി യും താമസിച്ചിരുന്നു.ഇവര്‍ക്കിടയിലാണ് നമ്മുടെ കഥാനായകനായ അറബിയും ഫാമിലി യും താമസിച്ചിരുന്നത്.താഴെ,വീണ്ടും ഒരു മലയാളി കുടുംബം.എന്ത് വന്നാലും,ആരോടും മിണ്ടില്ലെന്നു അവര്‍ പ്രതിന്ഞ എടുത്തിട്ടുണ്ട് എന്ന് തോന്നുന്നു.അവരുടെ കുഞ്ഞു വാവ ഇടയ്ക്കെപ്പോഴോ മലയാളത്തില്‍ കരയുന്നതു കേട്ടാണ് അവര് മലയാളി ആണ് ഈനു മനസ്സിലാക്കിയെടുത്തത്.അവരെ കൂടാതെ,രണ്ടു നോര്‍ത്ത് ഇന്ത്യന്‍സ് ഉം ,ഒരു ബംഗ്ലാദേശ് കാരനും താഴത്തെ നിലയില്‍ താമസിച്ചിരുന്നു.
ഭാഷക്കതീതമായി ഞങ്ങള്‍ നല്ലൊരു സൌഹൃദം ക്രമേണ വളര്‍ത്തിയെടുത്തു. എന്ന് വച്ചാല്‍,എവിടെ വച്ചു കണ്ടാലും വെളുക്കനെ ചിരിക്കുകയും,ഗുഡ്മോര്‍നിംഗ് പറയുകയും ചെയ്തു."ഹൌ ആര്‍ യു" എന്ന് ചോദിക്കാനും മറന്നില്ല.ആഴ്ചകള്‍ കടന്നു പോയതിനൊപ്പം ഞങ്ങള്‍ ഒത്തൊരുമയോടെ ഒരു ഭീകര സത്യം മനസ്സിലാക്കി.അതായത്..അറബിക്ക് ഞങ്ങളെല്ലാം ശല്യം!!! അതിനൊരു തെളിവ് കിട്ടിയത് പൊടിക്കാറ്റ് നിറഞ്ഞ ഒരു വെള്ളിയാഴ്ചയായിരുന്നു.വെള്ളിയാഴ്ചകളിലെ,പതിവു കറക്കത്തിനു ഇറങ്ങിയപ്പോള്‍,പ്രിയന്‍ ചേട്ടന്റെ ഫ്ലാറ്റ് ടൂറിനു പുറത്തു ഒരു വെളുത്ത പോസ്റ്റര്‍ !! അതില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ചുവന്ന മഷി കൊണ്ടു ഇങ്ങനെ എഴുതി വച്ചിരിക്കുന്നു..."പ്ലീസ് റെഡ്യൂസ് ദ വോള്യം ഓഫ് യുവര്‍ ടി.വി. ദാറ്റ് ഈസ് ഡിസ്ടര്ബിംഗ് അസ്."!!! അയ്യേ!!! ഇതെന്താപ്പോ ഇത്? ഇതാരോട്ടിച്ചു?ഇതിപ്പോ എല്ലാവരും കണ്ടിട്ടുണ്ടാവില്ലേ? നാണക്കേട്..!!! ഫ്ലാറ്റിലെ പെണ്ണുങ്ങളുടെ സി.ഐ.ഡി.പണിയില്‍നിന്നും ടി.വി.യുടെ ശബ്ദം കുറയ്ക്കണം എന്ന് പറഞ്ഞു പോസ്റ്റര്‍ ഒട്ടിച്ചത് അറബിയാണെന്ന് സംശയാതിതാമായി തെളിയിക്കപ്പെട്ടു.ദൈവമേ! എല്ലാവരെയും കാണിച്ചു വേണമായിരുന്നോ,ഈ പോസ്റ്റര്‍ ഒട്ടിക്കെണ്ടിയിരുന്നത്? ദുഷ്ടന്‍!!
മറ്റു പലര്‍ക്കും ചലന സ്വാതന്ത്ര്യം വിലക്കിക്കൊണ്ട് പിന്നേം പോസ്റ്ററുകള്‍ പല വാതിലുകളിലും പതിഞ്ഞു."ഡോണ്ട് ഫീഡ് ദ കാറ്റ്സ്" .പോസ്ടരുകളില്‍ ഒന്നു അങ്ങനെ ആയിരുന്നു.ശ്ശെ.!! നാണക്കേട്.ആരുടെയോ ജന്തു സ്നേഹതിനിട്ടു അയാള്‍ പാര പണിതിരിക്കുന്നു.ആരോ,പൂച്ചക്ക് ചോറു കൊടുത്തതിനു മൂപ്പര് പണി കൊടുത്തു !! പോസ്റ്റര്‍ കണ്ടവര്‍,കണ്ടവര്‍ കാണാതതവരെ വിളിച്ചു കാണിച്ചു. മൂപ്പരുടെ വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്ത് ആരെങ്കിലും കാര്‍ പാര്‍ക്ക് ചെയ്‌താല്‍, അയാള്‍ എല്ലാ ഫ്ലാറ്റിലും കയറിയിറങ്ങി കാളിംഗ് ബെല്ലടിച്ചു,വാതില്‍ തുറക്കുന്നവരെ ചീത്ത വിളിക്കുന്നത് ഒരു ഹോബിയായി വളര്‍ത്തിയെടുത്തു.മൂപ്പര് ഒരിക്കല്‍ എന്നെയും ഈ തെറി വിളിയില്‍ അഭിഷേകം ചെയ്തു.എനിക്കാകെ മനസ്സിലായത്,"മിട്സുബിഷി" എന്ന ഒരേ ഒരു വാക്ക്!! മിനിമം എന്‍റെ പിതാമഹനെ എങ്കിലും എന്തെങ്കിലും തെറി ഉറപ്പായും വിളിച്ചിരിക്കും.. അത് എനിക്ക് മനസ്സിലാകാതിരുന്നത് എത്ര നന്നായി??? വന്നു വന്നു,തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ട് സ്ഥാനം മാറ്റി,പുനര്‍നിര്‍മാണം നടത്തണം എന്ന് ഖത്തര്‍ ഗവണ്മെന്റ് നോട് പറയും എന്ന ഒരു അവസ്ഥ വരെ സംജാതമായി.
ഇങ്ങനെ ഈ അറബിയെ പേടിച്ചു വളരെ പതുക്കെ മാത്രം സംസാരിക്കാനും,ജീവിക്കാനും പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ ഫ്ലാറ്റിലെ ഒരു എ.സി.പ്രശ്നക്കാരനായത്.ടി.വി.റൂമിലെ എ.സി.ക്ക് റോക്കറ്റ് പോകുന്ന തരത്തിലുള്ള ശബ്ദം.പോരാത്തതിന് ഞാന്‍ ഒരു സത്യം കൂടി കണ്ടു പിടിച്ചു.എ.സി.ക്ക് ലീക്ക് ഉണ്ട്.അതില്‍ നിന്നും ലീക്ക് ചെയ്യുന്ന വെള്ളം ഇറ്റിറ്റായി വീണു,താഴെ ഉള്ള കാര്‍പെറ്റ് നനയുന്നു.ഈ പ്രശ്നം ഭര്‍ത്താവിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.അദ്ദേഹം പറഞ്ഞു"എടീ,പൊട്ടി, അത് എ.സി.ലീക്ക് ചെയ്യുന്നതല്ല.വിന്‍ഡോ എ.സി. ആയതുകൊണ്ട് അതിലെ ഡ്രെയിന്‍ വാട്ടര്‍ വീഴുന്നതാ.വെള്ളം താഴെ വീഴുന്നത് ഒഴിവാക്കാന്‍ ഒരു ഹോസ് ഇട്ടു തരാം.ടെക്നിഷ്യന്‍ വരുന്നതു വരെ നീ തല്‍കാലം വെള്ളം വീഴുന്നിടത് ഒരു ബക്കറ്റ് വച്ചോളൂ.നിറയുമ്പോള്‍ എടുത്തു കളയാം." "വേഗം വേണം കേട്ടോ..ഇല്ലെങ്കില്‍ എ.സി ശബ്ദം കാരണം ഉറങ്ങാന്‍ പറ്റുന്നില്ലെന്നും പറഞ്ഞു ആ അറബി പോസ്റെറോട്ടിച്ചു മനുഷ്യനെ നാണം കെടുത്തും" ഭര്‍ത്താവിനു ഞാന്‍ മുന്നറിയിപ്പ് കൊടുത്തു.
ഇങ്ങനെ ഒരു വാഗ്ദാനം നടന്നതല്ലാതെ ഒരു ടെക്നിഷ്യന്‍ പോലും ഈ വഴി വന്നില്ല.അതുകൊണ്ട് തന്നെ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കി. ഏകദേശം രണ്ടു ദിവസം ആകുമ്പോഴേക്കും ബക്കറ്റില്‍ വെള്ളം നിറയുന്നു. അത്,അവിടെ നിന്നു താങ്ങിപ്പിടിച്ച്,എടുത്തു കൊണ്ടുവന്ന് ബാത്രൂമില്‍ ഒഴിക്കേണ്ട ശ്രമകരമായ ദൌത്യം എന്‍റെ സ്നേഹമയനായ ഭര്‍ത്താവ് എന്‍റെ തലയില്‍ വച്ചു കെട്ടി.ഒരു കൊച്ചു വാതില്‍ തുറന്നു വേണം ആ ബക്കറ്റ് ഉള്ളിലെക്കെടുക്കാന്‍.അങ്ങനെ വാതില്‍ തുറക്കുമ്പോള്‍,സൈഡില്‍ വച്ചിരിക്കുന്ന നിലവിളക്ക്,ശ്രീകൃഷ്ണന്‍,ഗണപതി ഇവര്‍ക്കൊന്നും അനക്കം തട്ടരുത്.കൂടാതെ ഒട്ടും അകലെയല്ലാതെ വച്ചിരിക്കുന്ന ടീപോയില്‍ ബക്കറ്റ് തട്ടി വെള്ളം താഴെ പോവരുത്.അതിനടുതിരിക്കുന്ന മോള്‍ടെ സ്കൂട്ടര്‍ അനങ്ങുകയെ ചെയ്യരുത്.എന്നിങ്ങനെയുള്ള അലിഖിത നിയമങ്ങള്‍ പാലിച്ചു കൊണ്ടു മേലനങ്ങാന്‍ ഇഷ്ടമല്ലതിരുന്ന ഞാന്‍ ഈ ജോലി കൃത്യമായി നിര്‍വഹിച്ചു പോന്നു.
ഒരുദിവസം മാത്രം പറഞ്ഞു," എനിക്ക് വയ്യ ഇത്രേം കനമുള്ള ബക്കറ്റ് താങ്ങിപ്പിടിച്ച് കൊണ്ടുപോയി കളയാന്‍..ഇന്നു അതെടുത്ത് കളയണം ട്ടോ." മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.ബക്കറ്റ് പുറത്തേക്കെടുത്തു ബാത്രൂമില്‍ കൊണ്ടുപോയി വെള്ളം കളയുന്നതൊന്നും ഞാന്‍ കണ്ടില്ല.ചോദിച്ചപ്പോള്‍ പറഞ്ഞു,"കുഴി എണ്ണാന്‍ നിക്കണ്ട.അപ്പം തിന്നാല്‍ മതി." ഓഹ് !! ധാരാളം മതി..
പിറ്റേദിവസം ഭര്‍ത്താവ് ജോലിക്ക് പോകാനായി വാതില് തുറന്നപ്പോള്‍, വാതിലിന്മേല്‍ ഒരു വലിയ പോസ്റ്റര്‍!!! "ഡോണ്ട് പോര്‍ ദ വാട്ടര്‍ ത്രൂ ദ വിന്‍ഡോ.യു ആര്‍ ഡാമേജിംഗ് ഔര്‍ എ.സി." എന്ന് വച്ചാല്‍, ജനലിലൂടെ വെള്ളം പുറത്തേക്ക് ഒഴിക്കരുത്.നിങ്ങള്‍ ഞങ്ങളുടെ എ.സി.നശിപ്പിക്കുകയാണ് എന്ന്.അയ്യേ! നാണക്കേട്!!ആ അറബി മാമന്‍ പിന്നേം പണി പറ്റിച്ചു. വെള്ളം നിറച്ച ബക്കറ്റ് താങ്ങിയെടുക്കാന്‍ കൂട്ടാക്കാതെ എന്‍റെ ഭര്‍ത്താവ് ആ ബക്കറ്റ് എടുത്തു പൊക്കി,വിന്‍ഡോ യിലൂടെ പുറത്തേക്ക് വെള്ളം ഒഴിക്കുക മാത്രമെ ചെയ്തുള്ളൂ.അപ്പോള്‍,വെള്ളം "ചട പടാ " ന്നു അറബി മാമന്‍റെ എ.സി.ക്ക് പുറത്താണ് വീണത്. മുകളില്‍ നിന്നും കനമുള്ള എന്തെങ്കിലും താഴേക്ക് ഇട്ടാല്‍ അത് താഴേക്ക് വീഴും. അത് സ്വാഭാവികം!! അതിന് കാരണം ഗുരുത്വകര്ഷണ ബലം!! അല്ലാതെ,......പക്ഷെ,നമ്മുടെ അറബിയും സ്വത സിദ്ധമായ രീതിയില്‍ പ്രതികരിച്ചു.അത്രയേ ഉള്ളൂ.ഞങ്ങള്‍ മൂന്നാമത്തെ നിലയിലായത് ഭാഗ്യം!! കാരണം,താഴത്തെ നിലയില്‍ ഉള്ളവര്‍ ജോലിക്ക് പോകാനായി,ഇവിടേക്ക് ഇത്രയും സ്റ്റെപ്പ് കേറി വന്നു വീണ്ടും തിരിച്ചു ഇറങ്ങി പോകില്ലല്ലോ.... ഭര്‍ത്താവ്,പോസ്റ്റര്‍ കണ്ടു അല്പം അമര്‍ഷത്തോടെ അത് വലിച്ചു കീറി.എന്നിട്ട് എന്നോട് ചോദിച്ചു...."ആരെങ്കിലും കണ്ടിട്ടുണ്ടാവുമോ?" ഞാന്‍ പറഞ്ഞു.."കുഴി എണ്ണാന്‍ നില്‍ക്കണ്ട..അപ്പം എന്തായാലും നന്നായിട്ടുണ്ട്"
43 comments:
ദോഹയില്‍ വന്നു അറബികളെ കാണുമ്പോഴും അവരുടെ വസ്ത്ര ധാരണ രീതികള്‍ അടുതരിഞ്ഞപ്പോഴും എപ്പോഴും കൌതുകം മാത്രമായിരുന്നു...പേരു പോലും അറിയാത്ത ഒരു അറബിയെ കുറിച്ചു....ഫ്ലാറ്റിലെ അറബി..
നല്ല അടിപൊളിയായിട്ടുണ്ട്! :)
എനിക്കിഷ്ടായി! :)
ടീച്ചറെ, നല്ല എഴുത്ത്.
ഖത്തറിലെ അറബിയായതുകൊണ്ട് പോസ്റ്ററൊട്ടിച്ചെയുള്ളു. എന്നു കരുതി സമാധാനിക്കൂ സൌദിയിലെ അറബിയെങ്ങാനുമായിരുന്നെ ആദര്‍ശിനെ എടുത്ത് പോസ്റ്ററാക്കിയൊട്ടിച്ചേനെ!!
Very good-
Bharyudeeyum bharthavinteeyum aarogya rahasyam enikku eppolallee pidi kittiyathu-ethu pole APPANGAL ennum kittarundu,kazhikkaan,alle????
സ്മിതേ,
തേങ്ങയടിക്കാന്‍ വന്നപ്പോഴേക്കും താമസിച്ചുപോയി!!
നല്ല മനോഹരമായ എഴൂത്ത്, ഒഴുക്കുള്ള വായനാസുഖം തരുന്നു.. ഇനിയും എഴുതൂ.. അഭിനന്ദനങ്ങള്‍....
നന്നായിരിക്കുന്നു. ഇത്തരം നേരമ്പോക്കുകള്‍ ബോറടി മാറ്റാന്‍ പറ്റും. വായനാ സുഖമുണ്ട്. ടൈപ്പിംഗ് എററുകള്‍ പരിഹരിക്കണം.
കൊച്ചു കുട്ടികള്‍ ഇങ്ങനെയാ ആ മോളുടെ
ഫാനിനോടുള്ള കൌതുകം വളരെ രസകരമായി
തോന്നി.കുട്ടിക്കാലത്ത് കുട്ടിക്കള്‍ക്ക് പലതിലും
വലിയ സംശയങ്ങളാണ് അത് തീര്‍ത്ത് കൊടുക്കുക
മാതാപിതാക്കളുടെ കടമ തന്നെയാണ്
ഒഹൊ...പരദൂഷണം പറഞിട്ടെയില്ല....ഈശ്വരാ...ആ ഫ്ലറ്റിലുള്ള ഒരെണ്ണത്തിനെ വിട്ടിട്ടില്ല....ആ സൊര്‍ണ മുടി പിള്ളെരുടെ അചചനാരെന്നു കണ്ടു പിടിച്ചാല്‍ ഒന്നു പറയണെ......
അത് കലക്കി!
(പിന്നെ ഞങ്ങള്‍ ആണുങ്ങള്‍ ഇങ്ങനെയാ... എവിടെയും വളരെ "ബുദ്ധിപൂര്‍വമായ" shortcuts കണ്ടു പിടിക്കും...)
കൊള്ളാം സംഭവം.
good
nalla kurippukal...nannayittundu...
ആദ്യം ഇത്തിരി ബോറടിച്ചെങ്കിലും, അറബി പോസ്റ്ററൊട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആസ്വദിച്ചു.
നന്ദുജീയുടെ കമന്റ് കലക്കി.
:)
കൊള്ളാം :-)....
അറബി കലക്കി
കുഴിയെണ്ണാതെ അപ്പം തിന്നതും, പിന്നീട് അപ്പം തിന്ന ശേഷം കുഴിയെണ്ണിയതും രസിച്ചു കേട്ടോ...
പോസ്റ്റ് രസകരമായിരുന്നു കേട്ടോ.മറ്റു ഫ്ലാറ്റിലുള്ളവരുടെ വിവരണം കുറച്ച് അധികമായോ? ബാക്കി ഭാഗം നന്നെ ഇഷ്ടപ്പെട്ടു.
അറബി കഥ കലക്കി. എപ്പോഴാണ് കണ്ടത്.
ആശംസകള്‍ ...
ഇനിയും എഴുതുമല്ലോ ...
നന്നായിരിക്കുന്നു സ്മിതാ.
പരദൂഷണം ഇത്തിരിയെങ്കിലും ഇല്ലാതെ എന്തു പെണ്ണ്???
നല്ല ഒഴുക്കുള്ള വിവരണം.
നല്ല എഴുത്ത്. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍
നല്ല പോസ്റ്റ്...ടീച്ചര്‍...
അഭിനന്ദനങ്ങള്‍
:)
Hi Smitha,
Commenting from university - hence no malayalam :)
blog link - this is a pdf file where I have explained how to do the thing you asked.
If not clear enough, then I shall explain in more detail.
And Now, how to make a link in a comment. :)
That is a little more complicated than the other one.
Onnam class jayichu vannaal randaam class-l ithu padippichu tharam :)
Sandeep.
PS: Live Writer - I had once suggested you.. to try this. The very first time you might find it a little difficult. But this will make your life really easy! :)
'മുകളില്‍ നിന്നും കനമുള്ള എന്തെങ്കിലും താഴേക്ക് ഇട്ടാല്‍ അത് താഴേക്ക് വീഴും. അത് സ്വാഭാവികം!! അതിന് കാരണം ഗുരുത്വകര്ഷണ ബലം!! അല്ലാതെ,......പക്ഷെ,നമ്മുടെ അറബിയും സ്വത സിദ്ധമായ രീതിയില്‍ പ്രതികരിച്ചു'
‘for very action there is an equal and opposite reaction‘
ശ്ശൊ. മൊത്തം ന്യൂട്ടന്‍ നിയമങ്ങളാണല്ലോ
സത്യത്തില്‍ കണ്ണു നിറഞ്ഞു പോയി.....നാട്ടിന്റെ സൌഭാഗ്യങള്‍ നഷ്ടമായപ്പോള്‍ എനിക്കു തോന്നിയ അതേ വികാരങള്‍ തന്നെ.....
വരണ്ട നാടും അതിലും വരണ്ട കുറെ ജീവിതങ്ങളും......
മാമ്പഴം എന്റെ അനുഭവം തന്നെ......
പിന്നിട്ട വഴികളിലെ തണല്‍ മരങ്ങളും നനഞ്ഞ കല്‍പ്പടവുകളും പായല്‍ മണക്കുന്ന കുളവും ഓര്‍മ്മകളിലെ നൊമ്പരപ്പൂക്കളാകുന്നു....
ഇനിയൊരിക്കലും കയ്യെത്തിപ്പിടിക്കാനാകില്ലെങ്കില്‍ കൂടി അതില്ലെങ്കില്‍ ഞാനില്ലെന്നു തിരിച്ചറിയുന്നു.....
നന്ദി.....
:) Niceooo..... enikkishtaayi...
aa photo evideyo kanda parichayam...
photo ownerekondu blog vaayipicho smithusee.....
:) Niceooo..... enikkishtaayi...
aa photo evideyo kanda parichayam...
photo ownerekondu blog vaayipicho smithusee.....
.."കുഴി എണ്ണാന്‍ നില്‍ക്കണ്ട..അപ്പം എന്തായാലും നന്നായിട്ടുണ്ട്"
അല്ല മാഷേ കണവന്റെ മോന്ത എങ്ങിനെയിരുന്നു അപ്പോള്‍?
സന്ദീപ് : നന്ദി കേട്ടോ...പിന്നെ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു.റിസള്‍ട്ട് ഉടനെ അറിയും...
നന്ദുജീ : രസകരമായ കമന്റ് നു നന്ദി... ഇവിടത്തെ അറബി മോശക്കാരനായത് കൊണ്ടല്ല,മൂപ്പരെ എടുത്തു പോസ്റ്റര്‍ ഒട്ടിക്കാഞ്ഞത്.ഞാനേ തിങ്കളാഴ്ച നോമ്പ് എടുക്കുന്നത് കൊണ്ടാ..ഹി..ഹി..ഹി..
പ്രിയാ : ഇങ്ങനെ ഞങ്ങളുടെ വീക്നെസ്സില്‍ കയറി,പരസ്യമായി പിടിക്കണ്ടായിരുന്നു.
ഹരീഷ് തൊടുപുഴ : ഹൊ! എന്നെ അടുത്ത കാലത്തൊന്നും ആരും ഇങ്ങനെ പുകഴ്ത്തിയിട്ടില്ലായിരുന്നു...മനസ്സു കുളിര്‍ത്തു..
സാദിക് : പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കാം കേട്ടോ..
അനൂപേ : സംഭവം മുഴുവനും വായിച്ചിട്ടാണോ,മാഷേ കമന്റ് അടിച്ചത്? എനിക്കൊരു സംശയം..ഇല്ലാതില്ല..
വിമല്‍ : ദേ,പ്രിയയെ പോലെ വീണ്ടും എന്‍റെ വീക്നെസ്സില്‍ കയറി തോണ്ടി..വേണ്ടായിരുന്നു..മനസ്സാ വാചാ ഞാന്‍ അറിഞ്ഞു കൊണ്ടു ഒരു പരദൂഷണത്തിന് ഇറങ്ങി പുറപ്പെടും എന്ന് തോന്നുന്ന്നുടോ? പിന്നെ,അവര് പറയുന്നതു എങ്ങനെയാ കേള്‍ക്കാതിരിക്കുക? സ്വര്‍ണതലമുടിയുള്ള കുട്ടികളും,അച്ഛനും ഇവിടെ നിന്നു താമസം മാറി. അത് കൊണ്ടു അവരെ വെറുതെ വിട്ടു..
തസ്കരവീരന്‍ : നിങ്ങള്‍ ആണുങ്ങളുടെ ഷോര്‍ട്ട് കട്ട് കാരണം വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ ഇതുപോലെ അപ്പം തിന്നേണ്ടി വരരുത്.അഭിനന്ദനതിനു നന്ദി
കാപ്പിലാന്‍ : വന്നതിനും,അഭിപ്രായം അറിയിച്ചതിനും നന്ദി.
my crack words :താങ്ക്യൂ സൊ മച്ച്
നിരക്ഷരന്‍ : നന്ദി വന്നതിനും,വായിച്ചതിനും,കമന്റ് ഇട്ടതിനും.
കിച്ചു & ചിന്നു : താങ്ക്യൂ
ഗീത ചേച്ചി : താങ്ക്യൂ
ബിന്ദു : ഞാന്‍ പണ്ടേ അങ്ങനെയാ,തുടങ്ങിയാല്‍ പിന്നെ നിറുത്താന്‍ കുറെ പാടാ. അത് കൊണ്ടു എവിടെ ഫുള്‍ സ്റ്റോപ്പ് ഇടണം,എന്ത് കളയണം എന്നൊന്നും അറിയില്ല.അഭിപ്രായത്തിനു നന്ദി.
അശ്വതി : ഇനിയും എഴുതണം എന്നുണ്ട് ...പറ്റിയാല്‍ വീണ്ടും കാണാം..
തണല്‍ : താങ്ക്യൂ വെരി മച്ച്
വിടരുന്ന മൊട്ടുകള്‍ :വന്നതിനു നന്ദി..പറഞ്ഞ കാര്യം ചെയ്തു.ഇങ്ങോട്ട് പറഞ്ഞു തന്ന കാര്യത്തിനു സ്പെഷ്യല്‍ താങ്ക്സ്
ഹരിശ്രീ : താങ്ക്യൂ
സന്ദീപേ : അപ്പോള്‍,പറഞ്ഞതു പോലെ..
ലക്ഷ്മി : അതെന്നേ.ഈ ന്യൂട്ടണ്‍ നിയമം കാരണം,വെള്ളം താഴെ വീണു..ആകെ പ്രശ്നമായി..
സിനി : അപ്പോള്‍,ഒരു സെയിം പിന്ച്ച് ഉണ്ട് അല്ലെ..നന്ദി പോസ്റ്റ് വായിച്ചതിനു..
പ്രീടത് : താങ്ക്യൂ...ഒറിജിനല്‍ ഫോട്ടോ ഇട്ടിരുന്നെന്കില്‍ എനിക്ക് വേറൊരു പോസ്റ്റ് കൂടി എഴുതാമായിരുന്നു..
സ്പന്ദനം : കണവന്റെ മോന്ത അതുപോലെ തന്നെ ഉണ്ടായിരുന്നു.സ്കിന്‍ നു നല്ല തിക്ക്നെസ് ആണേ..മൂപ്പര് ഏതാ മോന്‍?
Blog nannayirikkunnu… enikku malayalam fontil ezhuthaan patttiyirunnenkil…
Satyam paranjaal ithrakku sense of humour undennu arinjirunnilla ( kandaal thonnilla tto ) …
ezhuthiyezhuthi “paradooshana”thil ethiyappol, ezhuthukaari swayam alinju nalla aathmarathathayode ezhuthi…aa sentencesil aathmakathaamshamulla approach nannayittundu….hahaha
Enthinaanu, arabi foto yil, Qatariyude dress ittathu…… I don’t think the Arabi was a Qatari. He must be a Palestinian or Jordanian, right ?
Enthayaalum nannayittundu………. Crispy aaya chips kazhikunnathu pole, nalla rasathode vayikkkam
( ethrayum vegam bill settle cheyyanam. allenkil paisa thannittanu ee comment ezhuthiyathu ennu elllavarodum njan vilichu parayum )
മനോഹര്‍ ജീ : ഹൊ ! കമന്റ് വായിച്ചു,വായിച്ചു ഞാന്‍ അങ്ങ് പൊങ്ങി,പൊങ്ങി..മാനം മുട്ടി.. !!! ബില്‍ ന്റെ കാര്യം വായിച്ചു "ടപ്പോ.." ന്നു താഴേക്ക് വീണു...എന്നാലും,മനോഹര്‍ ജീ..ഇത്രയും വേണ്ടായിരുന്നു...ദിസ് ഈസ് ടൂ മച്ച് !! ഞാന്‍ മിക്കവാറും,ഒരു സെറ്റ് വാടക ഗുണ്ടകളെ അങ്ങോട്ട് പറഞ്ഞു വിടാന്‍ ചാന്‍സ് ഉണ്ട്..സൂക്ഷിച്ചോളൂ.അതുപോലെ,എന്‍റെ വീക്നെസ്സില്‍ (പരദൂഷണം) വെറുതെ തോണ്ടി..എന്നെ വേദനിപ്പിച്ചു..!!
teachereaaaaaaa... valarea nalloru vaayanaa anubhavam orukkithannathinu nandi. oru souhridham kothichu pokunnu. orkut link ittoodeaa blog il
വെള്ളം അറബിയുടെ തലയില്‍ വീണില്ലാ.. :)
വായിക്കാന്‍ സുഖമുള്ള എഴുത്തു.. :)
നല്ല എഴുത്ത്.പാരഗ്രാഫ് തിരിച്ച് ഒന്നു എഡിറ്റ് കൂടി ചെയ്തിരുന്നെങ്കില്‍ ഒന്നുകൂടി മെച്ചമായേനേ.
ഹൊ ആ അറബീടെ ഒരു കാര്യം....
സ്വസ്ഥമായി ജീവിക്കാന്‍ പോലും സമ്മതിക്കില്ലാന്ന് വച്ചാല്‍.....
സ്മിത...
നല്ല രസമുള്ള പോസ്റ്റ്...ആണ്ട്ട്ടോ....
ഇതിപ്പോഴാട്ടോ കണ്ടതു..ഈ പോസ്റ്റര്‍ വീരന്‍ അറബി കൊള്ളാല്ലോ..ഒട്ടും മുഷിപ്പിക്കാതെ നന്നായി രസിപ്പിച്ചു ഈ പോസ്റ്റ്...അവസാനം അറബി അപ്പത്തിലെ കുഴിയെല്ലാം ഒറ്റയടിക്ക് എണ്ണിപ്പിച്ചത് കണ്ട് ഒത്തിരി ചിരിച്ചു..:)
ഷിഹാബ് : എന്നെ നന്നായി പൊക്കി പറഞ്ഞതിന് നന്ദി... ഒരു നാല് ആഴ്ച മുന്‍പായിരുന്നു ഓര്‍ക്കുട്ട് ലിങ്ക് ഇടാന്‍ പറഞ്ഞതെന്കില്‍,ഞാന്‍ ഒരു കൈ നോക്കിയേനെ...ഒരു ഫ്രണ്ട് നു ഒരു ദുരന്താനുഭവം ഉണ്ടായി...ഓര്‍കുടില്‍ നിന്നും..അതില്‍ പിന്നെ ഞാന്‍ നല്ല കുട്ടിയായി.
സൌഹൃദം നമുക്കു ബ്ലോഗിലും ആവാമല്ലോ..
മുസാഫിര്‍ : ഈ പാരഗ്രാഫ് തന്നെ എന്റെ കഴിവിന്റെ പരമാവധി ആണ് മാഷേ,എന്റെ മുന്‍ പോസ്റ്റുകള്‍ ഒന്നു മറിച്ച് നോക്കിയാല്‍ കാണാം.എന്നാലും,ശരിപ്പെടുത്താന്‍ നോക്കാം.
അമൃതാ :താങ്ക്യൂ ഈ വഴി വന്നതിനും,വായിച്ചതിനും,അതിലുപരി കമന്റ് ഇട്ടതിനും..
റോസ് : ചിരിച്ചല്ലോ.. അത് മതി..
സ്മിത ചേച്ചി കൊള്ളാട്ടോ സംഭവങ്ങള്‍...രസമാകുന്നുണ്ട്..
എ സിയില്‍ വെള്ളം ഒഴിച്ചിട്ടും പോസ്റ്റര്‍ ഒട്ടിക്കുന്ന അറബിയോ...പാവം :))
Smitha ,
I read a couple of your posts. Really nice !
Rachana..
pokki parranjathalla teachareaa.. sathymaayum parranjathaa. pongi poyengil onnu thaazhea nikku teachereaa. thiruthunnu. "cheetha vaayana mealil ithu aavarthikkaruth " hehe. anubhavam guru.
ഫ്ലാറ്റിലെ അറബി കൊള്ളാമല്ലോ.
:)
കൊള്ളാം :-).... അറബി കലക്കി
top [url=http://www.xgambling.org/]free casino bonus[/url] hinder the latest [url=http://www.casinolasvegass.com/]free casino[/url] free no set aside hand-out at the foremost [url=http://www.baywatchcasino.com/]casino online
[/url].
Post a Comment