Sunday, July 27, 2008

പ്രതീക്ഷപറഞ്ഞു പഴകിയ ഒരു കാര്യം..."പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍" എന്ന് വേണമെന്കില്‍ പറയാം..
****** ****** ****** ****** ******* ******* ******* ******* ******* ******

പ്രതീക്ഷയോടെ കലണ്ടറിലെ ദിവസങ്ങള്‍ വീണ്ടും അവള്‍ എണ്ണിക്കൂട്ടി.പതിനെട്ട്,പത്തൊമ്പത്,ഇരുപത്....വീണ്ടും മാസത്തിലെ ആ ദിനങ്ങള്‍ വരുന്നു.നാട്ടില്‍ നിന്നു അമ്മമാര്‍ വിളിക്കുമ്പോള്‍ എന്ത് പറയും?ദൈവമേ,ഇത്തവണയെങ്കിലും കൈവിടല്ലേ..എത്ര നാളായി ഇങ്ങനെ ഈ പ്രതീക്ഷയുടെ മുള്‍മുനയില്‍ നിന്നു കലണ്ടറിലെ പേജുകള്‍ എണ്ണി തുടങ്ങിയിട്ട്?ഇതു കൃത്യം എട്ടാമത്തെ വര്‍ഷം.എട്ടുവര്‍ഷമായി,താന്‍ വായുവില്‍ വിരല്‍ കൊണ്ടു എഴുതിയും,മായ്ച്ചും,അതെ വിരലുകള്‍ നിവര്‍ത്തിയും,മടക്കിയും ഓരോ മാസത്തെയും ആ ദിനങ്ങളെ പ്രതീക്ഷയോടെ എണ്ണുന്നത്. പ്രായമാണെങ്കില്‍ കൂടി വരുന്നു...കാലികമായ മാറ്റങ്ങളെ എന്നും അംഗീകരിച്ചേ തീരൂ..എങ്കിലും...

"മടുത്തോ തനിക്ക്?" അയാള്‍ ചോദിച്ചു."ഇല്ല, എങ്കിലും....." ആ 'എങ്കിലും' പിന്നീടുള്ള അവരുടെ സംഭാഷണത്തെ എവിടെയോ മുറിച്ചു.മനസ്സിന്‍റെ ഇടുങ്ങിയ അകത്തളങ്ങളില്‍, അവയുടെ മൂലകളില്‍ മാറാല പിടിച്ചു തുടങ്ങിയിരിക്കുന്നു എന്നത് സത്യം തന്നെ.തിങ്കളാഴ്ച വീണ്ടും ഡോക്ടറെ കാണണം.എന്നും ഒരേ വാചകങ്ങള്‍ തന്നെ.."പ്രതീക്ഷ കൈവിടണ്ട.രണ്ടാള്‍ക്കും ഒരു കുഴപ്പവും ഇല്ല.നമ്മള് മാത്രം വിചാരിച്ചാല്‍ പോരല്ലോ,ദൈവം എല്ലാം നിശ്ചയിച്ചു വച്ചിട്ടുണ്ടാകും." ചിരിക്കാനുള്ള വിമുഖത,ഡോക്ടറുടെ മുഖത്ത് പ്രകടമായിരുന്നു എന്നും...

പതിവുപോലെ അയാളുടെ അമ്മ വിളിച്ചു."പാരമ്പര്യമായി,ഈ തറവാട്ടില്‍ ആര്ക്കും കുട്ടികളില്ലാതില്ല.അതിപ്പോ,എന്റെ തറവാട്ടിലും,അവന്‍റെ അച്ഛന്റെ തറവാട്ടിലും പ്രസവിക്കാത്ത പെണ്ണുങ്ങള്‍ ഇല്ല.എന്താപ്പോ ചെയ്യ്വാ?ഡോക്ടറെ കണ്ടോ നീയ്?എന്താ പറഞ്ഞെ?" എന്നത്തേയും പോലെ,അവളെ അവര് സംസാരിക്കാന്‍ അനുവദിക്കാതെ,ഉള്ളിലുള്ള പരിഭവം മുഴുവന്‍ എണ്ണിതീര്ത്തു ഫോണ്‍ വെച്ചു.

ഇനി അടുത്ത ഊഴം തന്‍റെ അമ്മയ്ക്കാണ്."പിന്നെ,ഇന്നലെ ഭഗവതീടെ അമ്പലത്തില് തൊട്ടിലു കെട്ടി.മുപ്പെട്ടു വെള്ളീടന്നു വീണ്ടും ഉരുളി കമഴ്ത്തി.അവന് ഇനി എന്നാ ലീവ്?ഇനി വരുമ്പോ,ഗുരുവായൂര് ശയനപ്രദക്ഷിണം ചെയ്യിക്കാംന്നു നേര്ന്നുണ്ട്.ശിവന്‍റെ അമ്പലത്തിലെ നെയ്യ് ദിവസോം കഴിക്കണില്ലേ?മുടങ്ങാന്ടെ 'സന്താനഗോപാലം' ജപിച്ചോളൂ...നീയ് വിഷമിക്യൊന്നും വേണ്ട.കല്യാണം കഴിഞ്ഞു ,പത്തും,ഇരുപതും കൊല്ലം കഴിഞ്ഞട്ട് കുട്ടികളുണ്ടായിരിക്കുന്നൂന്ന് എത്രടത്ത് വായിച്ചിരിക്കുണൂ”

ജോമോനും ഡെയിസിയും ഡിന്നറിനു വന്നപ്പോള്‍ പറഞ്ഞ ആ വാചകം അവളുടെ മനസ്സിനുള്ളില്‍ മാറ്റൊലി കൊള്ളിച്ചു. ലോ വെയിസ്റ്റ് ജീന്‍സും,ശരീരത്തിലെ അവയവ മുഴുപ്പ് കാണിക്കുന്ന ടോപ്പും ഇട്ടു വന്ന അവള്‍ തികച്ചും സന്തോഷവതിയായിരുന്നു.പക്ഷെ,അതിനിടയില്‍ ഡെയിസിക്കും ,തന്നെപോലെ ചില കുറവുകള്‍ ഉണ്ടെന്നു കണ്ടുപിടിച്ചത് വെറും മണ്ടത്തരം.ഇടയ്ക്കെപ്പോഴോ അവള്‍ ഡെയിസിയോട് പറഞ്ഞു,"ഒരുകണക്കിന് നമ്മള്‍ തുല്യ ദു:ഖിതരാ അല്ലെ?സാരല്യ,ദൈവം എപ്പോഴും അത്ഭുതങ്ങള്‍ കാണിക്കുന്ന ആളല്ലേ?"...ചക്രവാള സീമയിലേക്ക് ഉറ്റു നോക്കിക്കൊണ്ട്‌ അവള്‍ കുലുങ്ങി ചിരിച്ചു.ചിരി അമര്‍ത്തിക്കൊണ്ടു അവള്‍ പറഞ്ഞു,"നീയിത്ര പൊട്ടിയായി പോയല്ലോ,ഞങ്ങള് പ്ലാനിങ്ങിലാ.ഇത്ര ചെറുപ്പത്തിലെ ഒരു കുട്ടി!!! ഞങ്ങളതിനെ കുറിച്ചു ചിന്തിച്ചിട്ട് പോലും ഇല്ല,മെന്റലി ഒരു കുഞ്ഞിന്‍റെ പാരെന്റ്സ് ആവാന്‍ ഞങ്ങള് പ്രീപ്പേര്‍ ചെയ്തിട്ടില്ല." ഇത്ര ചെറുപ്പമോ?മുപ്പതു വയസ്സ് ഒരു ചെറുപ്പമാണോ?ഒരു അമ്മയാവാന്‍ മുപ്പതു വയസ്സ് പോരെ?തന്‍റെ കളിക്കൂട്ടുകാരിയും,അവളുടെ ഭര്‍ത്താവും ഇത്ര പച്ചപരിഷ്കാരികളായത് അറിഞ്ഞതേയില്ല. പരിഹാസമായോ,അതോ അഹങ്കാരമായോ ഏത് ഭാവത്തിലാണ് ആ ചിരി തന്‍റെ കാതുകളില്‍ അലച്ചതെന്നു അപ്പോള്‍ അവള്‍ക്ക് മനസ്സിലായില്ല.

അവളുടെ കവിള്‍ത്തടത്തില്‍ മൃദുവായി തലോടിക്കൊണ്ട് അയാള്‍ പറഞ്ഞു,"സാരല്യ,നമ്മള്‍ എന്നും ഒരു ബിന്ദുവിനെ കേന്ദ്രമാക്കികൊണ്ട് മാത്രമാ ചിന്തിക്കുന്നതും,ജീവിക്കുന്നതും,ശ്വസിക്കുന്നത് പോലും..അതല്ലേ അങ്ങനെ പറഞ്ഞതു?നമുക്കൊന്ന് നാട്ടില്‍ പോകാം,ഒന്നു ഫ്രെഷ് ആയി വരാം"..."ഇല്ല,ഞാനില്ല.നാട്ടുകാരുടെയും,വീട്ടുകാരുടെയും മുന്നില്‍ ഞാനൊരു വലിയ ചോദ്യ ചിഹ്നമായി നില്‍ക്കണ്ടേ?വയ്യ,എന്‍റെ ഉള്ളിലെ തീയണയ്ക്കാന്‍ ഒന്നിനും ആവില്ലെന്ന് തോന്നുന്നു."അവള്‍ നിരാശയോടെ പറഞ്ഞു. "അതൊന്നും സാരല്യ. നമ്മളെന്തായാലും പോണൂ.ക്ലൈമറ്റ് ചേഞ്ച്‌ നല്ലതാണെന്ന് ഡോക്ടറും പറഞ്ഞതല്ലേ?" അയാള്‍ അവളെ ആശ്വസിപ്പിച്ചു.

വിചാരിച്ചതുപോലെ തന്നെ ഉത്തരമില്ലാത്ത ചോദ്യങ്ങളും,കീറാമുട്ടികളായ പ്രസ്താവനകളും അവരുടെ തലയ്ക്കു മുകളില്‍ ചിറകടിച്ചു പറന്നു."നിരാശപ്പെടണ്ട.വായ്ക്കരീടാനെന്കിലും ഒന്നിനെ ദൈവം തരാണ്ടിരിക്കില്യ....തലമുറ അന്യം നിന്നു പോയാ എന്താ ചെയയ്വ?...സഹതാപത്തിന്റെ നിലയില്ലാ കയങ്ങളില്‍ നില്‍ക്കകള്ളിയില്ലാതെ അവര്‍ മുങ്ങി താണു. "എനിക്ക് കുട്ടികളുണ്ടാവാഞ്ഞിട്ടാണോ?ആണും,പെണ്ണും ഒക്കെ ആയി എനിക്കും തന്നില്ലേ ഏഴ് എണ്ണത്തിനെ?എന്നിട്ടിപ്പോ എന്താ കാര്യണ്ടായെ?മരുന്നിനു പോലും ഒരെണ്ണം ഇവിടുണ്ടോ?എല്ലാരും പോയീല്യെ,അവരോരടെ പാടും നോക്കീട്ട്?മക്കളുണ്ടായാ മാത്രം പോര,അവറ്റെ കൊണ്ടു നമ്മക്ക് ഉപകാരംണ്ടാവും കൂടീം വേണം.എന്‍റെ അവസ്ഥ നീ നോക്ക്.നീയെന്തിനാ വെറുതെ വിഷമിക്കണേ?ഞാന്‍ പറയാച്ചാ,കുട്ട്യോളില്യാതേന് നീയിങ്ങനെ സങ്കടപ്പെടാന്‍ ഒന്നൂല്യ.നിനക്കു അവനും,അവന് നീയും ഇല്യേ?"..ചെറിയമ്മ നീട്ടിപരത്തി പറഞ്ഞതു ശരിയാണെന്ന് തോന്നി."അതെ,അങ്ങനെയൊക്കെ ചിന്തിച്ചു നമുക്കു ആശ്വസിക്കാം.പൊതുവായ നിരീക്ഷണത്തിലൂടെ കിട്ടിയ അറിവോടെ അയാള്‍ അവളോടെ പറഞ്ഞു.

അവളതോന്നും കേള്‍ക്കുന്നെയില്ലായിരുന്നു.എന്നും,എപ്പോഴും ബന്ധങ്ങളുടെ തീവ്രത രുചിച്ചറിഞ്ഞിരുന്നത് കൊണ്ടുതന്നെ ആ മാനസിക സംഘര്ഷാവസ്ഥയിലും അവള്‍ തന്‍റെ ഉള്ളില്‍ ഒരു സ്നേഹ മര്‍മ്മരം കാത്തിരുന്നു.അവളുടെ ജീവിതത്തിന്റെ ഭാഗമായ ആ കലണ്ടറില്‍ കൂട്ടിയും,കിഴിച്ചും,എണ്ണിയും അക്കങ്ങള്‍ തിട്ടപ്പെടുത്തിക്കൊണ്ടിരുന്നു, സ്വപ്നങ്ങുടെ ഗര്‍ഭഭാരത്തിനു താങ്ങാവുന്നതിനേക്കാള്‍ കനം കൂടുതലാണെന്ന് അവള്ക്കറിയാമായിരുന്നിട്ടും...... "സര്‍പ്പദോഷം ഉണ്ടെന്നാ ജ്യോല്‍സ്യര് പറഞ്ഞതു.അയാള് പറഞ്ഞതുപോലെ ഒരു കളം നടത്താം.ഇനി അതിന്‍റെ ഒരു കുറവ് വേണ്ട.ലീവ് ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്." തലമുറയുടെ പുതു നാമ്പിനായി ,മരണശേഷം ആരും കൊതിക്കുന്ന ഒരു ഉരുള ബലി ചോറിനായി.....എന്ത് വിട്ടു വീഴ്ചയ്ക്കും അയാളും തയ്യാറായി.


പരസ്യമാണ് ....എന്നാലും ഇതൊന്നുhttp://chokklitales.blogspot.com/ നോക്കണേ പ്ലീസ്....

60 comments:

smitha adharsh said...

പറഞ്ഞു പഴകിയ ഒരു കാര്യം...ഒരു കാത്തിരിപ്പ്‌..പ്രതീക്ഷയോടെ..

Anonymous said...

Teachere....njan thenga udakkunnu...

Katha enikku average ayi thonni...
Entho prameyathinte puthuma illayma ayirikkum..allel ente aswadana nilavaram :)...

Ezhumallo..puthiya vishayangalum puthan prameyangalumayi...

All the best...

Haris from doha

Sands | കരിങ്കല്ല് said...

Intense... really intense..

Less is more... - kooduthal onnum parayunnilla! :)

- Sandeep.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nice...

പൊറാടത്ത് said...

നല്ല എഴുത്ത്.... :)

കഥയായിരിയ്ക്കുമെന്ന് വിശ്വസിയ്ക്കട്ടെ..?

കാന്താരിക്കുട്ടി said...

സ്മിത : കഥ ആയാലും കാര്യം ആയാലും നല്ല എഴുത്ത്..നമ്മുടെ ചുറ്റുപാടുകളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യം.. 20 വര്‍ഷത്തിനു ശേഷം മക്കളുണ്ടായ ദമ്പതിമാരെ എനിക്കറിയാം.പക്ഷേ അതു വഴിപാടിന്റെ ശക്തിയാലാണോ അതോ മെച്ചപ്പെട്ട ചികിത്സയുടെ ഫലമാണോ എന്നെനിക്കറിയില്ല.. രണ്ടിനും അതിന്റേതായ സ്ഥാനം ഉണ്ടായിരിക്കും അല്ലേ..എന്തായാലും എല്ലാ വഴിപാടുകളും നടത്തി പ്രതീക്ഷയോടേ അവര്‍ കാത്തിരിക്കട്ടെ..
കൂട്ടുകാരിയുടെ അനുഭവം പോലെ ദമ്പതിമാര്‍ പലപ്പോഴും പ്ലാനിങ്ങിലായിരിക്കും..അതൊരു പക്ഷേ അഹങ്കാരമായിരിക്കും.ജീവിതം ഒന്നു ആസ്വദിച്ചിട്ട് മക്കള്‍ മതി എന്ന ചിന്ത. അല്ലെങ്കില്‍ വല്ല പഠനവുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങള്‍ ഇപ്പോള്‍ വേണ്ടാ എന്ന ചിന്ത. എന്റെ കേസു തന്നെ പറഞ്ഞാല്‍ വിവാഹിത ആയി 5 വര്‍ഷത്തിനു ശേഷമാണ് മോന്‍ ഉണ്ടായത്. വേറൊന്നും കൊണ്ടല്ല.. വിവാഹ ശേഷമാണ് ഞാന്‍ ബി ടെക്ക് ചെയ്തത്.പക്ഷേ ചിലപ്പോഴൊക്കെ നാട്ടുകാര്‍ക്ക് എന്തൊരു വിഷമം ആണെന്നോ.. സങ്കടം തോന്നിയിട്ടുണ്ട് ഓരോരുത്തര്‍ പറയുന്നത് കേട്ട്.ഒടുവില്‍ കോഴ്സ് കഴിഞ്ഞ ഉടനെ എല്ലാ പ്ലാനിങ്ങും നിര്‍ത്തി..മോനുമായി...

നല്ല പോസ്റ്റ് സ്മിത.ഒപ്പം ഒരു ചക്കര ഉമ്മയും...

അനില്‍@ബ്ലോഗ് said...

മനസ്സിന്റെ വേദന പകര്‍ത്തിയിരിക്കുന്നു. നിരാശ അരുത്, പ്രതീക്ഷകളാണു നമ്മെ മുന്നോട്ട് നയിക്കുന്നതു.പിന്നെ ഒരോന്നിനും അതിന്റെ സമയവും ഉണ്ടു.മുപ്പതു വയസ്സു വളരെ ചെറുപ്പമായാണു ഞാ‍ന്‍ കാണുന്നതു.അഘോഷിക്കുക.

മിർച്ചി said...

നാട്ടുമ്പുറത്ത് ഇതൊരു പതിവല്ലെ സ്മിത. വിവാഹം കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ തിരക്കും “വിശേഷം ഒന്നുമായില്ലെ” ?.

നല്ല എഴുത്ത്.. :)

പാമരന്‍ said...

കൊള്ളാം ടീച്ചറെ... ചിലരെ നേരിട്ടു പരിചയമുള്ളതുകൊണ്ടീ വേവ്വ്‌ നന്നായി ഉള്‍ക്കൊള്ളാന്‍ പറ്റുന്നുണ്ട്‌..

കഥാകാരന്‍ said...

"തലമുറയുടെ പുതു നാമ്പിനായി ,മരണശേഷം ആരും കൊതിക്കുന്ന ഒരു ഉരുള ബലി ചോറിനായി.....എന്ത് വിട്ടു വീഴ്ചയ്ക്കും അയാളും തയ്യാറായി."

നല്ല എഴുത്ത്‌.

ശ്രീ said...

പ്രതീക്ഷകളാണല്ലോ നമ്മെ ജീവിപ്പിയ്ക്കുന്നത്. എന്നാലും... ഇത് ഒരു കഥ ആയിരിയ്ക്കട്ടെ, സ്മിതേച്ചീ.

നജൂസ്‌ said...

കുറെ പറയുമ്പോള്‍ പഴകി പോവുമെങ്കില്‍ പലതും മറക്കേണ്ടി വരും. കഥയാണേലും ഇത്തരം കഥാപാത്രങള്‍ എനിക്കപരിചിതമല്ല...

Rare Rose said...

കുട്ടികളില്ലാത്തവരുടെ നോവ് കൂടുതല്‍ പറയാതെ തന്നെ പകര്‍ത്തി വെച്ചിരിക്കുന്നു...പ്രതീക്ഷകള്‍ അത്ര വേഗം കുഴിച്ചു മൂടാന്‍ അവര്‍ക്കാവില്ലല്ലോ....നല്ല എഴുത്തു സ്മിതേച്ചി...ഇനിയും തുടരൂ...

രസികന്‍ said...

കുട്ടികളില്ലാത്ത വേദനയനുഭവിക്കുന്ന ചിലരെ എനിക്കറിയാം . പഴിപാടുകളും, നേർച്ചകളും ഒരു വഴിക്കും, മറ്റൊരു വഴിക്കു ചികിത്സയും നടത്തുന്ന എന്റെ ഒരു കൂട്ടുകാരനെ ഓർത്തുപോയി

നന്നായിരുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രതീക്ഷകളൊകയല്ലെ നമ്മുടെയൊക്കെ മുതല്‍ക്കൂട്ട്..
നന്നായിട്ടുണ്ട് മാഷെ... ചില സുഹൃത്തുക്കളുടെ കാര്യങ്ങള്‍ മനസ്സില്‍ ഒര്‍ത്തുപോയി..

annamma said...

നന്നായിട്ടുണ്ട്, 2 പോസ്റ്റ് വായിച്ചു കഴിഞ്ഞു. ജോലിയന്വേഷണം രസമായി.

ഇലക്'ട്രിക് വില്ല said...

കുഴപ്പം ഇല്ലായെന്ന് പറയുന്നത് പൊക്കിപറയുന്നതായിരിക്കാം ടീച്ചറെ....... എന്നാലും എഴുതികൊണ്ടിരിക്കണം ..

രണ്‍ജിത് ചെമ്മാട്. said...

നല്ല എഴുത്ത്
അവിവാഹിതരെ പ്രത്യേകിച്ച്
മണല്‍വാസികളെ
ഓരോന്ന് പറഞ്ഞ് പേടിപ്പിക്കല്ലേ
സ്മിതേച്ചീ....

Eccentric said...

ugran aayirikkunnu...really touching

ഹരീഷ് തൊടുപുഴ said...

സ്മിതേ,
എന്റെ മോളൂനെ ദൈവം എനിക്കു തന്നത് രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു. അതിനുവേണ്ടി കുറച്ചു ഡോക്ടര്‍മാരെ കാണുകയും, ഒട്ടേറെ വഴിപാടുകള്‍ കഴിക്കുകയും ചെയ്തിട്ടുണ്ട്.
പോസ്റ്റിലെ ഉള്ളടക്കത്തിലെ നൊമ്പരങ്ങള്‍ ഞാനും കുറെ അനുഭവിച്ചിട്ടുണ്ട്.

മലമൂട്ടില്‍ മത്തായി said...

ആവര്‍ത്തന വിരസം എന്ന് പറയാന്‍ പറ്റില്ല, ഓരോരുത്തരുടെയും അനുഭവങ്ങള്‍ വ്യതസ്തമാണല്ലോ. കുഞ്ഞുങ്ങള്‍ വേണ്ടെന്നു വെച്ചവരെയും, ഇപ്പോള്‍ വേണ്ടെന്നു തോന്നനവരെയും, പേരകുട്ടികളെ കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഭാവി- അമ്മൂമ്മമാരെയും അറിയാം. അങ്ങിനെ ബഹുജനം പലവിധം.

Typist | എഴുത്തുകാരി said...

പറഞ്ഞുപഴകിയതെങ്കിലും, എത്രയോപേരുടെ ദു:ഖമാണിതിന്നും.

ശിവ said...

ഇതു വായിച്ച് ഞാന്‍ ഏറെ ചിന്തിച്ചു...("എനിക്ക് കുട്ടികളുണ്ടാവാഞ്ഞിട്ടാണോ?ആണും,പെണ്ണും ഒക്കെ ആയി എനിക്കും തന്നില്ലേ ഏഴ് എണ്ണത്തിനെ?എന്നിട്ടിപ്പോ എന്താ കാര്യണ്ടായെ?മരുന്നിനു പോലും ഒരെണ്ണം ഇവിടുണ്ടോ?എല്ലാരും പോയീല്യെ,അവരോരടെ പാടും നോക്കീട്ട്?)

Sarija N S said...

എന്തൊ ഒരു വിഷാദം...

അനൂപ്‌ കോതനല്ലൂര്‍ said...

സ്മിത കുട്ടികളുണ്ടാകാത്ത മാതാവിന് ഒരു കുട്ടിയെ
ദത്തെടുത്താല്‍ എന്താണ്.എത്രയോ അനാഥകുട്ടീകള്‍ അവര്‍ക്കും ഒരച്ചനും അമ്മയുമ്മൊക്കെയുണ്ടാകാന്‍ അല്ലെല്‍ അങ്ങനെ വിളിക്കാന്‍ കൊതിയുണ്ടാവില്ലെ
പക്ഷെ ഒരാള്‍ക്കും അതിനു കഴിയില്ല.
തന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും ഉണ്ടാകുന്ന ഒരു കുട്ടി അത് ഒറോ സ്ത്രിയുടെയും സ്വപനമാണ്

ഹരിയണ്ണന്‍@Hariyannan said...

പ്രതീക്ഷയുടെ കിരണങ്ങളേറ്റ് എന്നുമുണരുന്നമനസ്സാണ് ജീവിതത്തെ ‘നടത്തി’ക്കൊണ്ടുപോവുന്നത്!

നല്ല ഭാഷ;നല്ല അവതരണം!

Who-Am-I said...

ahyamayittane njan smithayude blog vayikkunethe... kollam.... chilathokke adi poli... chilathallla ellam thanne....

smitha adharsh said...

എല്ലാവരും ഇതു കൂടൊന്നു നോക്കണം കേട്ടോ..

http://chokklitales.blogspot.com/

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

smitha adharsh said...

ഹാരിസ് ദോഹ :കമന്‍റ് നു വളരെ..വളരെ..നന്ദി.പുത്തന്‍ പ്രമേയങ്ങള്‍ ഭാവനയില്‍ തെളിഞ്ഞാല്‍ ഉറപ്പു ഇനിയും എഴുതും.
കരിങ്കല്ല് : താന്ക്യു..താന്ക്യു..കൂടുതല്‍ എന്തിനാ പറയുന്നതു?ഇതു തന്നെ ധാരാളം.
പ്രിയ : നന്ദി കേട്ടോ.ഇനിയും വരിക.
പൊറാടത്ത് : നന്ദി ..ഇതു കഥ തന്നെ..
കാ‍ന്താരി ചേച്ചി : ചക്കര ഉമ്മക്ക് സ്പെഷ്യല്‍ താന്ക്സ്.ഇതു കഥയാണെങ്കിലും..എവിടെയൊക്കെയോ പരിച്ചയമുള്ളതാനെന്നു തോന്നി..അതാണ്‌ എഴുതിയത്
അനില്‍ : ഇതു കഥയാണ് മാഷേ...ഇക്കാര്യത്തില്‍ നിരാശ ഒട്ടും ഇല്ല.പൂത്തുലഞ്ഞു,ഒരു പൂങ്കാവനമായി നടക്കുന്ന ഒരു പാവം "തല തെറിച്ച" മോള് എനിക്കുണ്ട്.പിന്നെ ചങ്കില്‍ കുത്തുന്ന വര്ത്തമാനം പറയരുത്. എനിക്ക് മുപ്പതായിട്ടില്ല. എനിക്ക് മനസ്സിലായി,ഇതു എന്നെ കൊണ്ടു പ്രായം പറയിപ്പിക്കാനുള്ള വേലയല്ലേ മാഷേ..അതങ്ങ് മനസ്സില്‍ വച്ചാല്‍ മതി..
മിര്‍ച്ചി : നന്ദി..ഈ വഴി വന്നതിനു.ഇനിയും സ്വാഗതം
പാമരന്‍: താന്ക്യു..താന്ക്യു..
കഥാകാരന്‍ : താങ്കള്‍ക്കും നന്ദിയുടെ ഒരു പൂച്ചെണ്ട്.
ശ്രീ : ഇതൊരു കഥയായി തന്നെ അവശേഷിക്കട്ടെ..അല്ലെ?
ഇഡ്ഡലി പുരാണം കഴിഞ്ഞു പിന്നൊന്നും കണ്ടില്ലല്ലോ..?
നജൂസ് : നന്ദി കേട്ടോ
റോസ് : എഴുത്ത് ഇനിയും തുടരാം..

smitha adharsh said...

രസികന്‍ : കുട്ടികളില്ലാത്തത് ഒരു വേദന തന്നെയാണ് മാഷേ...എനിക്കും നേരിട്ടറിയാം ഒരുപാടു പേരെ പറ്റി.
സജി : വന്നതിനും,കംമെന്റ്നും നന്ദി
അന്നമ്മ : നന്ദി
ഇലക്ടിക് വില്ല : നന്നായില്ലെന്കില്‍..ഇല്ലെന്നു പറയാം അത് കൊണ്ടു കുഴപ്പം ഒന്നും ഇല്ലെന്നെ.എന്തിനാ ഒരു കാര്യവും ഇല്ലാതെ പൊക്കി പറയുന്നതു?അതില്‍ ഒരു ആത്മാര്‍ത്ഥത കുറവില്ലേ?
രഞ്ജിത്ത് : പേടിക്കണ്ട....ഇതു വെറും ഒരു കഥ.
eccentric : Thank you
ഹരീഷ് : സാരമില്ല.ദൈവം നല്ലൊരു മോളെ തന്നല്ലോ..അദ്ദേഹത്തോട് നന്ദി പറയൂട്ടോ
മത്തായി : ഓരോരുത്തരുടെയും അനുഭവങ്ങള്‍ വ്യത്യസ്തം തന്നെ.
എഴുത്തുകാരി : ശരിയാണ് കേട്ടോ
ശിവ : ചിന്തിച്ചതിനു നന്ദി
സരിജ : പോസ്റ്റ് വായിച്ചതിനും,കമന്‍റ് ഇട്ടതിനും നന്ദി
അനൂപ് : പറഞ്ഞതു ശരിയാണ് കേട്ടോ....കുട്ടികള്‍ ഉണ്ടാകാതവ്ര്‍ ദത്തെടുക്കാന്‍ മനസ്സുള്ളവര്‍ വേണം.നമ്മുടെ സമൂഹത്തിലെ എല്ലാവര്ക്കും അതില്ലാതെ പോയി.പിന്നെ....കുട്ടികള്‍ വേണം എന്ന് വച്ചു വേണ്ടെന്നു വയ്ക്കുന്നത് കഷ്ടം അല്ലെ?

smitha adharsh said...

ഹരിയണ്ണാ : പ്രതീക്ഷകള്‍ ഇല്ലാത്തവര്‍ ആരാ ഉള്ളത്?

Who-Am-I :എന്നെ വല്ലാതെ അങ്ങ് പൊക്കി പറഞ്ഞു.ഞാന്‍ വഷളായി പോകുമോ ആവോ?
പുകഴ്ത്തിയത്തിനു നന്ദി..

sv :നേര്‍ന്ന മംഗളങ്ങള്‍ക്ക് നന്ദി

തോന്ന്യാസി said...

സ്മിതേച്ചീ.......

ഒരു കമന്റിടാന്‍ നോക്കുമ്പോ വാക്കുകള്‍ക്ക് വല്ലാത്ത ക്ഷാമം........

എന്നാലും ഒരു കയ്യൊപ്പ്

Senu Eapen Thomas, Poovathoor said...

പ്രതീക്ഷകള്‍ ഒന്ന് കൊണ്ട്‌ മാത്രമാണു മനുഷ്യര്‍ ജീവിതം മുന്‍പോട്ടു നീക്കുന്നത്‌.

റ്റിവിയില്‍ ഈയടെ ഒരു അപ്പച്ചനെ കണ്ടു. മക്കള്‍ എല്ലാം അമേരിക്കയില്‍. കൂടെ ആരും ഇല്ലാത്തതിന്റെ കുറവ്‌ നികത്താന്‍ സ്വന്തം പ്രതിമ സ്ഥാപിച്ചു ഏകാന്തത ഒഴിവാക്കാന്‍ ശ്രമിച്ചു.

മക്കള്‍ ഉണ്ടാകാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുമ്പോള്‍, മറ്റൊരു കൂട്ടര്‍ മക്കളെ കൊണ്ട്‌ വീര്‍പ്പ്‌മുട്ടുന്നു, മറ്റ്‌ ചിലര്‍ മാനക്കേട്‌ കൊണ്ട്‌ പ്രസവം കഴിഞ്ഞ്‌ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നു.

നന്നായി അവതരിപ്പിച്ചുവോ ഈ കഥ. സ്മിതയ്ക്ക്‌ തമാശ തന്നെയാണു ചേരുന്നതെന്ന് എനിക്ക്‌ തോന്നുന്നു.

ആശംസകളോടെ....
പഴമ്പുരാണംസ്‌.

അരുണ്‍ രാജ R. D said...
This comment has been removed by the author.
അരുണ്‍ രാജ R. D said...

ടീച്ചര്‍ക്ക്‌,
കുട്ടികള്‍ ഇല്ലാത്തതിന്റെ കുറവ് എനിക്ക് ഇപ്പോള്‍ മനസ്സിലാകുന്നേയില്ല.ഒരു ഉത്തരവാദിത്തങ്ങളും ജീവിത പ്രശ്നങ്ങളും ഇല്ലാത്ത ഒരു bachelor ആണേ..അത് കൊണ്ടാകും.
എഴുത്ത് മനോഹരമാകുന്നുണ്ട്.അത് പറയാതെ വയ്യ..!

എന്റെ chokklitales-നെ പരിചയപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദി..ഒത്തിരി നന്ദി..

സ്നേഹത്തോടെ, അരുണ്‍ രാജ

ഹാരിസ്‌ എടവന said...

സ്മിത
എനിക്കു ചുറ്റും ഒരു പാടു കഥാപാത്രങ്ങളുണ്ട്.ഇത്തരത്തില്‍.
സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പകച്ചു പോകുന്നവര്‍

പഴയതു പോലെ പറയാം
നന്നായി
പിന്നെ മിന്നാമിനുങ്ങീന്റെ നുറുങ്ങു വെട്ടം ഒന്നു കൂടി കാണാന്‍ തോനുന്നു.

MANOHAR said...

I want to write the comment in two parts.

enganya dharyathil oru comment ezhuthum.angottu "chooral" kondu onnu thannal, ingottu "ulakka" yum kondalle varunnathu .. :-)

Good one. Honstly, you get good marks when you write humourous blogs. But it is always welcome, you deviate from humourous topics and experiment on these "touching" stories

MANOHAR said...

I know several couple going thru these saga. In Doha, 3 couple, among them one got kid last year. Another one, our family friend, when were in Rajasthan in 1995. A couple who married in 88. We met them in 2000 in Kerala, she is still visiting temples !!!!
Is there anything so much importance in "swantham chora", "swantham kunju"....etc... WHy these couples cannot adopt a child, instead of spendign the whole life in "trying" and in temples ?
The readers may ask- whether I will do this ? YES, YES, YES.... I got my first child after 4 years, And we had seriously searchng for a baby girl to adopt .....
You shoud shape up your mindset, instead of reacting emotionaly "swantham chora".....

smitha adharsh said...

തോന്ന്യാസി :കമന്‍റ് ഇടാന്‍ വാക്കുകള്‍ക്കു ക്ഷാമം വന്നെങ്കിലും ഒരു കയ്യൊപ്പ് ഇട്ടല്ലോ..ധാരാളം മതി.നന്ദി
സെന് ചേട്ടാ : കമന്‍റ് നു നന്ദി..നന്ദി... എനിക്ക് തമാശയാണ് ചേരുന്നത് എന്ന് പറഞ്ഞതിന് നന്ദി കേട്ടോ..എനിക്കും അങ്ങനെ തന്നെ.ബാക്കി മെയില്‍ അയച്ചിട്ടുണ്ട്.നോക്കിക്കോളൂ
അരുണ്‍ രാജ : അത് കുട്ടിയുടെ ഈ പ്രായത്തില്‍ എല്ലാവരും പറയുന്നതു തന്നെ.അങ്ങനെ ചിന്തിക്കേണ്ട പ്രായം ഒന്നും ആയിട്ടില്ല.ഇപ്പോള്‍ അടിച്ച് പൊളിച്ചു നടക്കൂ..കൂട്ടത്തില്‍ ചൊക്ലി പുരാണം ഒരു "സംഭവം" ആക്കി മാറ്റൂ
നന്ദി വരവ് വച്ചു.
ഹാരിസ് : comment nu നന്ദി കേട്ടോ...പറഞ്ഞതെത്ര ശരി?നമുക്കു സമൂഹത്തിനെയാണ് എപ്പോഴും ബോധ്യപ്പെടുതെണ്ടി വരുന്നത്
പക്ഷെ,എന്ത് ചെയ്യാം പലപ്പോഴെല്ലാം നമ്മള്‍ നിസ്സഹായരായി പോകുന്നു.
മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടം..ഒന്നു കൂടി കണ്ടോളൂ.

മനോഹര്‍ ജീ : കമന്‍റ് നു നന്ദി..ചൂരല്‍ കൊണ്ടു ഒന്നു തന്നാല്‍ എപ്പോഴും ഉലക്ക കൊണ്ടു തിരിച്ചു തരും എന്നൊന്നും ഇല്ല കേട്ടോ...പക്ഷെ,അതിന് മനോഹര്‍ അങ്കിള്‍ അര്‍ഹനാണെങ്കില്‍ തീര്ച്ചയായും തന്നിരിക്കും.
ഒരു കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചിരുന്നു എന്ന തീരുമാനം..തികച്ചും അഭിനന്ദനീയം തന്നെ..പക്ഷെ,നമ്മുടെ സമൂഹം എപ്പോഴും "സ്വന്തം ചോര" ക്ക് തന്നെ ഇപ്പോഴും അമ്പലങ്ങളില്‍ പോയി ഈശ്വര പ്രീതിക്കായി കാത്തിരിക്കുന്നു.ഞാനാനെന്കിലും ഒരുപക്ഷെ, അത് തന്നെ ചെയ്തേനെ.ദത്തെടുക്കാനൊക്കെ ഉള്ള തീരുമാനം,ശരിക്കും ഈശ്വര തുല്യര്‍ മാത്രം ചെയ്യുന്ന കാര്യം.

ഇന്ദു said...

kollam chechi..nalla post..chechi-kku humour matramalla ellam pattum alle??kollam keto

ഹരിശ്രീ said...

സ്മിതടീച്ചറേ,

ഇതൊരു കഥയായ് മാത്രം അവശേഷിക്കട്ടെ...

ഇവിടെ മരുഭൂമിയിലെ എന്റെ ഒന്നു രണ്ടു സുഹൃത്തുക്കള്‍ ഇത്തരത്തില്‍ കുട്ടികളുണ്ടാകാത്തതില്‍ വിഷമിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്..

അവരുടേയും കഥയിലേയും പ്രതീക്ഷകള്‍ സഫലമാകട്ടെ...

അരൂപിക്കുട്ടന്‍/aroopikkuttan said...

അപ്പോ ഞാനും ഈവഴിക്ക് വന്നിട്ടേ ഇല്ല!
:)

mmrwrites said...

ഞാന്‍ ഈ വഴിക്കൊന്നു കയറിപ്പോയേ.. എല്ലാം വായിച്ചേ.. കൊള്ളാമേ..

Team Campus Times Islahiya said...

വലിയ വലിയ കാര്യങ്ങളൊക്കെ വായിക്കാരാവുന്നതേയുള്ളൂ എന്നാണ്‌ എല്ലാവരുടെയും അഭിപ്രായം. രഹ്നയുടെ കഥ വായിച്ചു. പേടിക്കേണ്ട കാലം തന്നെ

ബിന്ദു കെ പി said...

സ്മിതാ,
പറഞ്ഞുപഴകിയതും ,എല്ലാവരും കഥ മാത്രമായിരിക്കണേ എന്നും എഴുതിയിരിക്കുന്ന ഈ കഥയ്ക്ക് എന്റെ ജീവിതത്തിന്റെ തന്നെ അനുഭവച്ചൂട് ഉണ്ട്.
എന്റെ ഈ പോസ്റ്റ് ഒന്നു വായിക്കുമല്ലോ:
http://bindukp.blogspot.com/2008/03/blog-post_29.html

അജ്ഞാതന്‍ said...

നല്ല എഴുത്ത്..വീണ്ടും ഈ വഴി വരാം :)

ലതി said...

സ്മിത,
ഞാന്‍ വൈകിയാ ഈ വഴി വന്നത്.
നന്നായി എഴുതിയിരിക്കുന്നു. ഇനിയും എഴുതൂ.
ആശംസകള്‍...

Kichu & Chinnu | കിച്ചു & ചിന്നു said...

good one ...
cudnt read the link which u gave,, some weird font problem.. circles between letters...

smitha adharsh said...

ഇന്ദു..ഞാനൊരു മഹാ സംഭവം ആണ് എന്ന് ഇപ്പോള്‍ മനസ്സിലായല്ലോ,അല്ലെ? കംപ്ലിമെന്റ്റ്നു നന്ദി..തീര്ച്ചയായും ഇനിയും ഈ വഴി വരണം.
ഹരിശ്രീ ചേട്ടാ : അതെ..അതെ..എല്ലാവരുടെയും പ്രതീക്ഷകള്‍ പൂവണിയട്ടെ..നമുക്കു അത് ആശിക്കാന്‍ മാത്രമല്ലേ സാധിക്കൂ.
അരൂപിക്കുട്ടാ : ഞാന്‍ ആ വഴി വന്നപ്പോള്‍,അവിടെ പൊരിഞ്ഞ തല്ലുപിടുതം..അതാ കമന്റ് അങ്ങനെ ഇട്ടു പോന്നത്...ഇവിടെ വന്നു പകരം വീട്ടും എന്ന് കരുതിയില്ല.എന്തായാലും വന്നതിനു നന്ദി കേട്ടോ
mmrwrites :താന്ക്യു..താന്ക്യു..നന്ദി,വീണ്ടും വരിക
ബിന്ദു ചേച്ചീ..ഞാന്‍ ആ പോസ്റ്റ് വളരെ മുന്നേ വായിച്ചിരുന്നു.ഇതു എഴുതുമ്പോള്‍,ചേച്ചിയും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു.ചേച്ചി വിഷമിക്കണ്ട.ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനാണ്..ഫലം കിട്ടും തീര്‍ച്ച.ഞാനും,പ്രാര്‍തഥിക്കാം ...
അജ്ഞാതന്‍ : പോസ്റ്റ് വായിച്ചതിനും,വീണ്ടും ഈ വഴി വരാം എന്ന് പറഞ്ഞതിനും നന്ദി
ലതി : വൈകിയിട്ടൊന്നും ഇല്ലാട്ടോ..വന്നല്ലോ,വായിച്ചല്ലോ,കമന്റ് ഇട്ടല്ലോ..ധാരാളം മതി..നന്ദി..നന്ദി..നന്ദി..

ജിഹേഷ് said...

ഞാനും ഇത്തിരി ലേറ്റായി...

ഡിസ്‌ക്ലെയ്മര്‍ ഇട്ടതോണ്ട് രക്ഷപ്പെട്ടുട്ടോ :)


qw_er_ty

Sands | കരിങ്കല്ല് said...

സ്മിതേ... ഞാന്‍ കമന്റ് കാണാന്‍ വൈകീട്ടോ... സോറി.

പിന്നെ അപ്പോഴേക്കും കാന്താരിച്ചേച്ചി മറുപടി തന്നല്ലോ ഇല്ലേ? :)

വേറൊരു കാര്യം എന്താന്നുവെച്ചാല്‍ ... ഞാന്‍ അഗ്രിഗേറ്റര്‍ വഴിയൊന്നുമല്ല വായിക്കുന്നതു്‌. നിങ്ങളേപ്പോലെ (സ്മിതയും മറ്റു ചിലരും ) എനിക്കു കുറച്ചു്‌ തെരഞ്ഞു പിടിച്ച എഴുത്തുകാരും അവരുടെ ബ്ലോഗുകളും ഉണ്ട്.. അവിടെ മാത്രമേ ഞാന്‍ വായിക്കാന്‍ പോവാറുള്ളൂ :)

പുതിയതെല്ലാം വായിച്ചു നോക്കാനുള്ള സമയം ഇല്ല.. സ്റ്റാന്‍ഡേര്‍ഡ് ഉള്ളതു തെരഞ്ഞു പിടിച്ചു വെച്ചു വായിക്കുക... അതല്ലേ നല്ലതു്‌ ;)

qw_er_ty
_qw_er_ty_

അരുണ്‍ കായംകുളം said...

വരികള്‍ മനസ്സിനെ വല്ലാതെ ഉലച്ചു.എനിക്ക് അറിയാവുന്ന ഒന്നു രണ്ട് കേസ്സുണ്ട്.എന്താ ചെയ്യുക.ദൈവത്തിന്‍റെ ഒരോ കളികളേ.നമ്മുക്ക് ഒന്നു ചെയ്യാന്‍ പറ്റും.അവരുടെ വിഷമം മനസ്സിലാക്കി ഒന്നും ചോദിക്കാതിരിക്കാം.അല്ലേ?
അവതരണം വളരെ നന്നായി....
ഒരു പ്രാര്‍ത്ഥനയുണ്ട്.എഴുതിയിരിക്കുന്ന അവസ്ഥയിലുള്ള ദമ്പതികള്‍ ഇത് വായിക്കാതിരിക്കട്ടെ.വെറുതെ എന്തിനാ അവരേ.......

നന്ദ said...

സ്മിത, കമന്റ് വഴി എത്തിപ്പെട്ടു ഇവിടെ, ഇഷ്ടമായി.

ഭാവുകങ്ങള്‍!


qw_er_ty

girishvarma balussery... said...

അസ്സലായിട്ടുണ്ട് കേടോ.... ബ്ലോഗു സഞ്ചാരം തുടങ്ങിയിട്ടേ ഉള്ളൂ ഞാന്‍.. ഇനിയും പോരട്ടെ .....കഥകള്‍

ഇഷ്ടങ്ങള്‍ said...

കണ്ണെടുക്കാതെ വായിച്ചു. ഇത് എന്റെ കഥയാണ്. കലണ്ടറിലെ ദിവസങ്ങളെണ്ണലും,രണ്ട് അമ്മമാരുടെ
വിളിയും ഭര്‍ത്താവിന്റെ പ്രതികരണവും ആളുകളുടെ ചോദ്യവുമെല്ലാം മുന്നാലുവര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്നു. സന്താനഗോപാലം ജപിക്കാന്‍ അറിയില്ല. അതൊന്ന് പറഞ്ഞുതരാമൊ? അറിയാവുന്ന ആരെങ്കിലും.
മുകളില്‍ കൊടുത്തിരിക്കുന്ന ഫൊട്ടൊ കാണുമ്പോള്‍ പ്രതിക്ഷ തോനുന്നു.സിമാര്‍ ഹൊസ്പിറ്റലിന്റെ പരസ്യം പോലെ കാത്തിരിക്കാന്‍ തോനിക്കുന്നു.

ഉണ്ണികൃഷ്ണന്‍ പുഞ്ചപ്പാടം said...

നന്നായിട്ടുണ്ട്

Anonymous said...

എച്ചുമുവിന്റെ പൂവനുമ് പിടയും മുട്ടയും എന്നവഴിയാണ് ഇവിടെ എത്തിയത് ...നന്നായി എഴുതി ..അവിടെ ഇട്ട അതെ കമന്റു തന്നെ ഇവിടെയും ചേര്‍ക്കുന്നു ...

ഇതുവരെ കാണാത്ത കുഞ്ഞിനു വേണ്ടി ഇത്രയും നാള്‍ സ്വന്തത്തെ പോലെ സ്നേഹിച്ച വ്യക്തിയെ കുറ്റപെടുതാനും ഒറ്റപ്പെടുത്താനും കഴിയുന്ന മനസ്സുകള്‍ക്ക് എന്തിന് വേണം ഒരു കുഞ്ഞ് ..അതിന്റെ പേരില്‍ നാളെ പരസ്പരം പഴിചാരനോ.???..നാളെ ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ സ്വപ്നം കണ്ടു ആരും ആരെയും വിവാഹം കഴിക്കുന്നില്ല ..അത് കാല ക്രമേണ ജീവിതത്തില്‍ സ്വപ്നമായി പിന്നീട് പലര്‍ക്കും യാഥാര്‍ത്യമായി വരുന്നു എന്ന് മാത്രം ..ആണായാലും പെണ്ണായാലും ദുഖം ഒന്ന് തന്നെ ..പെണ്ണ് കരഞ്ഞു പ്രകടിപ്പിക്കും ..ആണ് കടിച്ചു പിടിച്ച് ഉള്ളില്‍ ഒതുക്കിയും ....

"സാരല്യ,നമ്മള്‍ എന്നും ഒരു ബിന്ദുവിനെ കേന്ദ്രമാക്കികൊണ്ട് മാത്രമാ ചിന്തിക്കുന്നതും,ജീവിക്കുന്നതും,ശ്വസിക്കുന്നത് പോലും.."ഇത്തരം അവസ്ഥയിലുള്ള ദമ്പതിമാര്‍ പലപ്പോഴും ഇങ്ങിനെയാണ്‌ ...ഈ ഒരു ചിന്ത മാത്രം ...ജീവിതത്തില്‍ മറ്റൊരുപാട് കാര്യങ്ങള്‍ ഉണ്ട് ..അത് മറക്കുന്നു ...ഇല്ലായിമകള്‍ക്ക് പകരം ഇള്ളതുകള്‍ എണ്ണി നോക്കിയാല്‍ ജീവിതത്തില്‍ ദൈവത്തോട് നന്ദി പറയാനേ നേരം കാണു ....

"നമുക്കൊന്ന് നാട്ടില്‍ പോകാം,ഒന്നു ഫ്രെഷ് ആയി വരാം"..."ഇല്ല,ഞാനില്ല.നാട്ടുകാരുടെയും,വീട്ടുകാരുടെയും മുന്നില്‍ ഞാനൊരു വലിയ ചോദ്യ ചിഹ്നമായി നില്‍ക്കണ്ടേ?വയ്യ,എന്‍റെ ഉള്ളിലെ തീയണയ്ക്കാന്‍ ഒന്നിനും ആവില്ലെന്ന് തോന്നുന്നു."അവള്‍ നിരാശയോടെ പറഞ്ഞു. " ഇതാണ് പലപ്പോഴും സത്യം ...ഒരു ദമ്പതികള്‍ക്ക് കുഞ്ഞില്ലെങ്കില്‍ അവരെക്കാള്‍ ദുഖം എന്തിന് മറ്റുള്ളവര്‍ക്ക് ? അവിടെയും ഈ "സ്വന്തം ചോര " സങ്കല്പം തന്നെയല്ലേ കളിക്കുനത്...കല്യാണം കഴിഞ്ഞു എന്തിന് ഒരു വര്‍ഷത്തില്‍ കുടുതല്‍ പലരും കാത്തിരിക്കുന്നു .. orphanages ദത്തുഎടുക്കല്‍ എല്ലാം എപ്പോഴും ഉണ്ടല്ലോ ?അവിടെയും കളിക്കുന്നു ഈ സ്വന്തം ചോര എന്ന വികാരം ...അതാണ് ശരി ...സ്വന്തം കുടുംബം ,സ്വന്തം ഭര്‍ത്താവ് ,സ്വന്തം ഭാര്യ ,സ്വന്തം അമ്മ ,സ്വന്തം അച്ഛന്‍ ,സ്വന്തം വീട് എന്നപോലെ തന്നെ സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞ് ...അതില്‍ ഇങ്ങിനെ തെറ്റുപറയാന്‍ ആകും ...അത്തരം ചിന്തകളില്‍ നിന്നു വേറിട്ട്‌ നിന്നു ജീവിച്ചു "കാണിച്ചവര്‍ " അനുഗ്രഹീതര്‍ ...ഈ കാര്യത്തില്‍ ഉപദേശകര്‍ക്ക് ഒരു കുറവും കാണില്ല ...അനുഭവസ്ഥര്‍ പലപ്പഴും ഉപദേശം കൊടുക്കാന്‍ ഒന്ന് വിങ്ങും ...അതാണ് സത്യം !!!

പലതും അതിന്റെ അര്‍ത്ഥത്തില്‍ അറിയണമെങ്കില്‍ അത് അനുഭവിക്കുക തന്നെ വേണം ..ഒരു പക്ഷെ അഞ്ചാറു വര്‍ഷങ്ങള്‍ മറികടന്നു തുടര്‍ന്ന് കൊണ്ടിരിക്കണം അവ ...എന്നാലെ അനുഭവത്തിന്റെ തീക്ഷണത അറിയാന്‍ ആകൂ ..അങ്ങിനെയുള്ള ഒരു അവസ്ഥയാണ് ഇത് ...അതിനോടൊപ്പം കൂട്ടിവായിക്കാം ദത്തെടുക്കലും...പല നല്ല കാര്യങ്ങളും പലപ്പോഴും മനുഷ്യന്റെ വികാരങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു ..പുറത്തു നിന്നു നോക്കുമ്പോള്‍ നിസാരം ...അടുത്തു ചെല്ലുമ്പോള്‍ അറിയുന്നു അതിന്റെ സങ്കീര്‍ണാവസ്ഥ!!!

ദിവാരേട്ടന്‍ said...

"മരണശേഷം ആരും കൊതിക്കുന്ന ഒരു ഉരുള ബലി ചോറിനായി.....എന്ത് വിട്ടു വീഴ്ചയ്ക്കും അയാളും തയ്യാറായി"

ഇത്രയും വായിച്ചതില്‍നിന്ന് ഈ വരി ദിവാരേട്ടന് വളരെ ഇഷ്ടായി. ആശംസകള്‍ !!

Echmukutty said...

ശരിയാണ്, ഇല്ലാത്തവർക്ക് ഇല്ല എന്ന ദു:ഖം. ഉള്ളവർക്ക് ഉണ്ട് എന്ന ദു:ഖം.