Monday, August 4, 2008

മുപ്പതിയൊന്നാമതെ പല്ല്ഇതൊരിക്കല്‍ പ്രസിദ്ധീകരിച്ചതാണ്.ഖത്തറിലെ സംഘടനയായ "സംസ്കൃതി"യുടെ മാഗസിന്‍ ആയ "മിഴി"യില്‍.രണ്ടായിരത്തിആറ് സെപ്തെംബറില്‍....എന്‍റെ പ്രിയ സ്നേഹിത വിനീതയ്ക്ക് വേണ്ടി ഇതൊരു പോസ്റ്റ് ആക്കുന്നു.കളഞ്ഞു പോയ വിലപിടിച്ച മുത്ത്‌ തിരികെ കിട്ടിയത് പോലെയായിരുന്നു,വര്‍ഷങ്ങള്‍ക്കു ശേഷം അവളെപ്പറ്റിയുള്ള വിവരം ലഭിച്ചത്..

"ഇന്നു കുട്ടിക്ക് സ്കൂള്‍ അവധിയല്ലേ,എന്നെ ഒന്നു സഹായിച്ചാലെന്താ?" അടുക്കളയില്‍ നിന്നുള്ള അമ്മയുടെ ചോദ്യത്തില്‍ അമര്‍ഷമില്ലേന്നൊരു സംശയം."സ്കൂളിന് അവധിയുള്ളപ്പോ മുത്തശിടെ അടുത്ത് ചെല്ലണംന്നു പറഞ്ഞിട്ടുണ്ട്." ഞാന്‍ പറഞ്ഞു. ഓ,സ്കൂളെന്നു വച്ചാ,പേരിനല്ലേ ഈ സ്കൂളെന്നു പറയുന്നത്?പന്ത്രണ്ടാം ക്ലാസ്സ്ന്നു വച്ചാ പണ്ടത്തെ പ്രീഡിഗ്രിയാ.നിന്‍റെ ഈ പ്രായത്തില്,ഞാന്‍ ശ്രീനൂനെ പ്രസവിച്ചു. മുത്തശ്ശീടടുത്തു ചെന്നിട്ടു പഴമ്പുരാണം കേട്ടിരിക്കാനല്ലേ,അങ്ങനിപ്പോ പോണ്ട.എന്നെ ഒന്നു വന്നു സഹായിക്കനുണ്ടോ നീയ്?"

അമ്മ പറയുന്നതിലും കാര്യമില്ലാതില്ല.ഈ യൂണിഫോമും,ബാഗും...നാണക്കേട്‌!!"എന്‍റെ പരീക്ഷയാവാനായി, അത് കഴിഞ്ഞാപ്പിന്നെ എന്നെ അങ്ങ് കെട്ടിച്ചു വിട്ടേക്ക്.ഞാനും പ്രസവിക്കാന്‍ പറ്റ്വോന്ന് നോക്കാം." ഞാന്‍ തിരിച്ചടിച്ചു.അമ്മക്ക് ദേഷ്യം പിടിച്ചു."പ്രസവിക്കാനുള്ള പെണ്ണിന്‍റെ ഒരു പൂതിയേ..മര്യാദയ്ക്ക് സംസാരിച്ചോട്ടോ.അപ്പൊ,നീ ഡിഗ്രിക്ക് ചേരാനാ ഭാവം?എന്ട്രന്‍സ് കോച്ചിംഗ്നു പോണത് പിന്നെ എന്തിന്ന?കുട്ടീടെ ഉള്ളിളിരിപ്പോക്കെ എനിക്കസ്സലായിട്ടു അറിയാം.അതൊന്നും നടക്കാന്‍ പോണില്ല ഭാമേ..ഡിഗ്രിക്ക് ലിറ്ററേച്ചര്‍ എന്നും പറഞ്ഞു കണ്ണിക്കണ്ട പുസ്തകൊക്കെ വായിക്കാനല്ലേ നിന്റെ ഭാവം?"

തര്‍ക്കത്തിനൊന്നും ഞാനില്ലേ..വേഗം എഴുന്നേറ്റു ചെന്നു അടുക്കളയിലേക്ക്."ഞാനിന്നൊരു ഉഗ്രന്‍ മോരുകൂട്ടാന്‍ വയ്ക്കാം കേട്ടോ"പിന്നെയും വന്നു ശകാരം."മോരുകൂട്ടാന്‍ വയ്ക്കാനാണോടീ ഈ തക്കാളീം,വേണ്ടക്കായേം നുറുക്കണേ?കടന്നു പോ ഇവിടന്ന്".ശ്ശൊ!രക്ഷപ്പെട്ടു."ഇനി അടിച്ച് വാരാന്‍ വേറെ എടുത്തു പറയണോ ഉര്‍വ്വശിയോട്?"..ചൂലെടുത്ത് നടക്കുമ്പോള്‍ വായ്ക്കകതെന്തോ പൊട്ടി മുളച്ചപോലെ.കണ്ണാടിയില്‍ എത്തി വലിഞ്ഞു വാ പൊളിച്ചു നോക്കി.അയ്യടാ!! ഒരു സുന്ദരന്‍ പല്ലു മുളച്ചുവരുന്നു.എണ്ണി നോക്കി.കൃത്യം മുപ്പതിയോന്നാമത്തെ പല്ല്.ശ്ശെ!! വേണ്ടായിരുന്നു.വായ്ക്കകത്ത് തീരെ സ്ഥലമില്ല.അല്ലെങ്കിലും,സ്കൂളില്‍ ചിലരൊക്കെ എന്നെ കട്ടപ്പല്ലീന്നു വിളിക്കുന്നുണ്ട്.

രാത്രി ഉറങ്ങാന്‍ കിടന്നപ്പോ വായ്ക്കകത്തുനിന്നു ഒരു "കിരുകിരാ" ശബ്ദം.ശരിക്കും ശ്രദ്ധിച്ചപ്പോള്‍ പല്ലുകള്‍ സംസാരിക്കുന്നു."ഊം...നോക്കിക്കോ,ഇനി നിങ്ങളെ കൊണ്ടു പറ്റാത്തത് ഞാന്‍ ചെയ്യും,ഞാനേയ് ഭാമേടെ ഭാഗ്യപ്പല്ലാ."ഒരു പല്ല് പറഞ്ഞു.അപ്പോള്‍,മറ്റൊന്ന് ഇടയില്‍ കയറി പറഞ്ഞു,"ലോകത്താര്‍ക്കും പല്ലില്ലാത്ത പോലെ.വെറുതെ പൊല്ലാപ്പിനു നില്‍ക്കണ്ട.പല്ലുകള്‍,പല്ലുകളുടെ ജോലി ചെയ്താ മതി.എന്ത് കിട്ടിയാലും ചവച്ചരക്കുക.വേറെ ഒന്നിലും ഇടപെടണ്ട."അപ്പോഴുണ്ട് മുന്‍വശത്തെ ഇത്തിരി കുഞ്ഞന്‍ പറയുന്നു,"നമ്മള്‍ പല്ലുകള്‍ക്കും,ചിലതൊക്കെ ചെയ്യാന്‍ പറ്റുംന്നു കാണിച്ചു കൊടുക്കണം കേട്ടോ."

പിന്നെയും,പിന്നെയും ചിലയ്ക്കലുകള്‍ തന്നെ.പക്ഷെ,അവറ്റകളുടെ സംസാരവിഷയങ്ങള്‍ അനവധി...തൂവല്‍ പോലെ നനുത്ത പ്രണയവും,ഹ്യൂമനിസത്തിന്റെ പ്രത്യേകതകളും,സ്ത്രീ മനസ്സുകളുടെ ചപല മോഹങ്ങളും മോഹഭംഗങ്ങളും,പ്രത്യയശാസ്ത്ര വീക്ഷണങ്ങളും,ഉത്തരാധുനിക കവിതകളും,സര്‍ക്കാര്‍ ഉദ്യോഗസ്ഥ വൃന്ദങ്ങളിലെ അഴിമതിയും എല്ലാം ചര്‍ച്ചാവിഷയങ്ങള്‍ ആയിത്തീര്‍ന്നു.ഞാനോര്‍ത്തു,ഒരു കൌമാരക്കാരിയുടെ മനസ്സിന്‍റെ അഗാധതലത്തില്‍ ഒന്നു സ്പര്‍ശിക്കുകപോലും ചെയ്യാത്ത കാര്യങ്ങള്‍!!ഈ പല്ലുകള്‍ സംസാരിക്കുന്നതേയ്...എന്‍റെ ദൈവമേ..എന്‍റെ വായിലെ പല്ലുകള്‍ സര്‍വവിജ്ഞാനകോശങ്ങളാണോ? എന്തൊരു ശല്യം ?ഈ കിരുകിരാ ശബ്ദം ശല്യമായിരിക്കുന്നു.ഞാനൊരു മുട്ടന്‍ ചീത്ത വിളിച്ചു."ഒന്നു നിര്‍ത്ത്വോ?"ഞാന്‍ പല്ല് കടിച്ചു.വേദനെയെടുക്കട്ടെ അവറ്റക്ക്‌..

"ഭാമേ,ഉറക്കത്തില് പല്ല് കടിക്കണ സ്വഭാവം ഇനീം നിന്നില്ലേ?അനങ്ങാണ്ടെ കെടക്കണ്ണ്ടോ നീയ്?നാളെ കൊറച്ചു മരുന്നുകൂടി തരാം.ഞാന്‍ തന്നത് മുഴുവന്‍ കഴിച്ചു കഴിഞ്ഞോ?"ഗൌരിയേടത്തി വിളിച്ചു ചോദിച്ചു.അല്ലെങ്കിലും,ഇവള് ഈ വീട്ടില്‍ തിരിച്ചു വന്നേപ്പിന്നെ ഒരു സ്വൈര്യവും ഉണ്ടായിട്ടില്ല,മനുഷ്യന്.പ്രസവിക്കാന്‍ ഏഴാം മാസം തന്നെ പെണ്ണിന്‍റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന ഈ ഏര്‍പ്പാട് ആരാ ഉണ്ടാക്കീത്‌ ആവോ?പ്രസവിക്കാന്‍ വന്നവര് ആര്ക്കും ശല്യണ്ടാക്കാണ്ടേ പ്രസവം കഴിഞ്ഞു തിരിച്ചുപോണം.അല്ലാണ്ടെ ഡോക്ടര്‍ ആണെന്ന്വച്ചു ഇതൊരു ഹോസ്പിറ്റല്‍ ആക്കാന്‍ നോക്കണ്ട.ഇതെന്‍റെ മുറിയാ.ഇവിടെ ആരോട് ചോദിച്ചിട്ടാ ഈ മുറി നീ കന്‍സല്‍ടിംഗ് റൂംആക്കിയത്? കാശിനോടുള്ള ആര്‍ത്തി മാറീല്ലാലെ?നീ എന്നെ ഭരിക്കാന്‍ വരണ്ട.ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്യും.നീയാരാടീ ചോദിക്കാന്‍?എണീറ്റ്‌ ഇതൊക്കെ അവളുടെ മുഖത്ത്നോക്കി ചോദിക്കണംന്നുണ്ടായിരുന്നു.പിന്നെ,ധൈര്യമില്ലാതതുകൊണ്ട് വേണ്ടെന്നു വച്ചു.പല്ലുകളുടെ സംസാരം നിലച്ചിരിക്കുന്നു.എങ്ങനെയോ ഉറങ്ങിപ്പോയ.

പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ സംഭവബഹുലം തന്നെയായിരുന്നു.എന്തൊക്കെ മാറ്റങ്ങളാ സംഭവിച്ചത്?പല്ലുകളുടെ സംസാരം ആകെ ശല്യമായിരിക്കുന്നു.ശരിക്കും,ഞാന്‍ പേടിച്ചു പോകുന്നു,ചിലപ്പോഴൊക്കെ.ആരെങ്കിലും കേട്ടാല്‍ എന്താ വിചാരിക്ക്യാ?അതുകൊണ്ട് ഞാന്‍ തന്നെ ഒരുപരിഹാരം കണ്ടെത്തി.പല്ലുകള്‍ക്കെപ്പോഴും ജോലി കൊടുക്കുക.ജോലി ഇല്ലാതെ വെറുതെ ഇരിക്കുമ്പോഴല്ലേ ഈ സംസാരം.എപ്പോഴും എന്തെങ്കിലും തിന്നു കൊണ്ടേയിരിക്കും.പിന്നെ വേറൊരു വഴിയുണ്ട്.ഒന്നും പറ്റിയില്ലെങ്കില്‍ അതും ഞാന്‍ പരീക്ഷിക്കും.മുത്തശ്ശീടെ കൈയീന്ന് കുറച്ചു മുറുക്കാന്‍ അടിച്ചുമാറ്റി മുറുക്കുക തന്നെ.

ഗത്യന്തരമില്ലാതെ മുത്തശ്ശീടെ അടുത്തെത്തി.കാര്യം അവതരിപ്പിച്ചു.പല്ലുകള്‍ സംസാരിക്കുന്നതോന്നും പറഞ്ഞില്ല.വട്ടാണെന്ന് പറഞ്ഞാലോ..പുതിയ പല്ലുവന്നത് മാത്രം പറഞ്ഞു.മുത്തശ്ശി പറഞ്ഞു,"ചിങ്ങത്തിലെ ആയില്യം ഞാറ്റുവേല ആരംഭത്തിലാ ഭാമ ജനിച്ചതേയ്.ഒരു പ്രായമെത്തിയാ മാണിക്യം കിട്ടുംന്നാ വേലുക്കണിയാര് അന്ന് ഗണിച്ചു പറഞ്ഞത്.ഇതിപ്പോ,മുപ്പതിയോന്നാമത്തെ പല്ലല്ലേ?ഭാഗ്യപ്പല്ലാ കുട്ട്യേ.എനിക്കും ഇങ്ങനെ തന്നെ ആയിരുന്നൂട്ടോ,കല്യാണം കഴിഞ്ഞു കൊല്ലം കൊറേ കഴിഞ്ഞിട്ടും കുട്ട്യോളില്ലാണ്ടിരുന്ന ഞാന്‍ മുപ്പതോന്നാമത്തെ പല്ലു മുളച്ചേപ്പിന്ന്യാ നിന്‍റെ അച്ഛമ്മേനെ പെറ്റത്.പിന്നങ്ങോട്ട് കുട്ടീടെ മുത്തശ്ശന് വെച്ചടി,വെച്ചടി കേറ്റായിരുന്നൂട്ടോ.ങാ...പിന്നെ,നിന്‍റെ അച്ഛമ്മ നിന്‍റെ അച്ഛനെ പെറ്റതും അവള്‍ടെ മുപ്പതോന്നാമത്തെ പല്ലിന്‍റെ വരവിന് ശേഷാ".

ഭാഗ്യപ്പല്ലിന്റെ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മ തള്ളിയില്ലെന്നെയുള്ളൂ.അച്ഛനോട് തട്ടിക്കയറുന്നത്‌ കേട്ടു."ദേ,നിങ്ങള്‍ടെ അമ്മമ്മക്കെന്തിന്റെ സൂക്കേടാ?കുട്ട്യോള്‍ക്ക് ഓരോന്ന് പറഞ്ഞു കൊടുക്കനതെയ്.സെഞ്ചുറി തികഞ്ഞിട്ടും ഓര്‍മ്മയ്ക്കൊരു കുറവൂല്യ. എന്നോട് വന്നു പറഞ്ഞു,"ഒന്നും പഠിക്കണ്ട.വായും പൊളിച്ചിരുന്നു പരീക്ഷയെഴുതിയാല്‍ മതി.നല്ല മാര്‍ക്ക് കിട്ടും,പിന്നെ എം.ബി.ബി.എസ്സിന് ചേര്വെ വേണ്ടൂ.പിന്നേയ്,പല്ലിനോട് ഇത്തിരി കാശും,സ്വര്‍ണോം തരാന്‍ പറയണം ട്ടോ.ഞങ്ങള്ക്ക് പിന്നെ വി.ആര്‍.എസ്.എടുക്കാലോ?അമ്മ മിടുക്കിയാ.കളിയാക്കിയതാനെന്കിലും മനസ്സിനെ നോവിക്കാതെ.പക്ഷെ,ഓരോന്നായി ആലോചിച്ചാല്‍ മുത്തശ്ശി പറഞ്ഞത് അക്ഷരം പ്രതി ശരിയാ.

ഈ പല്ല് മുളച്ചതില്‍ പിന്നെ ഒരുപാടു അത്ഭുതങ്ങള്‍ തീര്ച്ചയായും സംഭവിച്ചിട്ടുണ്ട്.അല്ലെങ്കില്‍ പിന്നെ തിരുവനന്തപുരത്തെ കൃഷ്ണമാമേം,അച്ച്വോളും വന്നപ്പോ ഒരു കാര്യോല്യാതെ എനിക്ക് ആ പാലയ്ക്കാമാല തര്വോ?പിന്നെ,അത്ര നന്നായിട്ടൊന്നും പാടാനറിയാത്ത എനിക്ക് കൈരളീലെ "സിംഗ് & വിന്‍"പ്രോഗ്രാമില്‍ പങ്കെടുത്തു രണ്ടായിരത്തിഅഞ്ഞൂറ് രൂപ കിട്ടീല്ലേ?അതുപോലെ പ്ലസ്ടു ഫെസ്റിവലില്‍ ചെറുകഥാ മല്‍സരത്തില്‍ ഒന്നാം സമ്മാനം കിട്ടീതോ?മറ്റു പലതും ഉണ്ടായീല്ലേ?മുത്തശ്ശി പറഞ്ഞത് വെളുംബിയുടെ ജീവിതത്തില്‍ ആദ്യമായിട്ടാ കഴിഞ്ഞ ആഴ്ച പശുക്കുട്ടീനെ പെറ്റതെന്നാ . ഇക്കാലമത്രയും മൂരിക്കുട്ടികളെ മാത്രേ അത് പെറ്റിട്ടുള്ളൂത്രേ.അപ്പൊ,എന്റെ ഭാഗ്യപ്പല്ല് എനിക്ക് മാത്രല്ല, എനിക്ക് വേണ്ടപ്പെട്ടവര്‍ക്കും ഭാഗ്യം തരും.തറവാട്ടിലെ സൌദാമിനി ചെറിയമ്മ എന്തായാലും സന്തോഷത്തിലാ.കുട്ടേട്ടന് ജോലി കിട്ടിയല്ലോ.പിന്നെ,പ്രേമചന്ദ്രന്‍ സര്‍ വി.ആര്‍.എസ്.എടുത്തത്‌കൊണ്ടാണെങ്കിലും,പ്രതീക്ഷിചിരിക്കാത്ത അവസരത്തിലല്ലേ അച്ഛന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയി പ്രമോഷന്‍ കിട്ടിയത്?അല്ലെങ്കില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയി റിട്ടയര്‍ ചെയ്യേണ്ടതല്ലേ?ഇതൊക്കെ ശരിക്കും പല്ല് തന്ന ഭാഗ്യം തന്നെയാ.ഇനീം പല്ലിനെക്കൊണ്ട് കുറച്ചു കാര്യങ്ങള്‍ കൂടിയുണ്ട്.ഊം..സമയമാവട്ടെ,ശരിയാക്കാം,പല്ലിനോട് പറയണം.പക്ഷെ,പല്ലുകള്‍ ഇപ്പൊ സംസാരിക്കുന്നെയില്ല.ദേഷ്യപ്പെട്ടത്‌ കാരണം പിണക്കമാണോ..അതോ,പല്ല് കടിച്ചതോണ്ട് വേദനിച്ചിട്ടാണാവോ?വേണ്ടായിരുന്നു...

"മുലപ്പാലുണ്ടാവാന്‍ മുരിന്നയിലത്തോരന്‍ നല്ലതാ.കുട്ടീ,ആ ടെറസ്സിലുകേറി കുറച്ചു മുരിങ്ങയില പൊട്ടിച്ചു കൊണ്ടു വര്വോ ഭാമേ?" അമ്മ ചോദിച്ചു."എടാ,കുഞ്ഞു വാവേ,നിന്നെ പ്രസവിക്കാനെന്നും പറഞ്ഞു നിന്‍റെ അമ്മ ഇവിടെ വന്നതുമുതല്‍ തുടങ്ങീതാ എന്നെ ബുദ്ധിമുട്ടിക്കാന്‍.ഞാനിപ്പോ മുരിങ്ങയില കൊണ്ടുവരാത്തത് കൊണ്ടു നിനക്കുകുടിക്കാന്‍ പാലില്ലാണ്ടിരിക്കണ്ട.ചിറ്റ ഇപ്പൊ വരാം.ഉറങ്ങരുത്‌ ട്ടോ."ഞാന്‍ പറഞ്ഞു."മഴക്കാലമല്ലേ,വഴുക്കലുണ്ടാവും,സൂക്ഷിച്ചു കേറണം ട്ടോ".അമ്മ വിളിച്ചു പറഞ്ഞു.ടെറസ്സിലു കാല് വച്ചതേയുള്ളൂ..സ് സ് സ് സ് സ് സ് സ് ...... കാല് വഴുതി.ചന്തി കുത്തി,പുറം തല്ലി വീണു."അമ്മേ....."!!

"കാലിലെ ഓടിവോക്കെ ആറാഴ്ച കഴിഞ്ഞാ ഭേദാവും കുട്ട്യേ..മുത്തശ്ശി കാടാംബുഴേല് മുട്ടെറക്കാന്‍ തേങ്ങകൊടുത്തു വിട്ടിട്ടുണ്ട്ട്ടോ.പിന്നെ ധന്വന്തരി ക്ഷേത്രത്തില് വഴിപാടും.അസുഖങ്ങളൊക്കെ ധന്വന്തരിമൂര്‍ത്തി തഴുകി ഭേദാക്കുംന്നാ പറയ്വാ.പിന്നെ എന്താ ഈ വീഴ്ചാന്നാ വിചാരം?ന്‍റെ കുട്ടീടെ ഭാഗ്യപ്പല്ലിന്റെ ഭാഗ്യം തീര്‍ന്നു.കാരണംന്താന്നറിയ്വോ?ഭാമയ്ക്ക് മുപ്പത്തിരണ്ടാമത്തെ പല്ല് മുളച്ചു തുടങ്ങി.അപ്പൊ പിന്നെ മുപ്പതോന്നാമത്തെ പല്ലിന്‍റെ ശക്തി ക്ഷയിക്കും.ഇനി,അധ്വാനിക്കാതെ,ഭാഗ്യം കൊണ്ട്‌ കാര്യങ്ങള് നടക്കില്ല. എന്ന് വച്ചു മുപ്പതിരണ്ടാമന്‍ ദോഷം ചെയ്യൂല്യ." മുത്തശ്ശി പറഞ്ഞു.

ഞാന്‍ നാവുകൊണ്ട് വായില്‍ തടവി നോക്കി.ശരിയാ,മുപ്പത്തിരണ്ടാമത്തെ പല്ല് മുളച്ചു തുടങ്ങിയിരിക്കുന്നു.ഈശ്വരാ, എന്‍റെ ഭാഗ്യം പോയോ?അപ്പൊ എന്‍റെ മറ്റേ കാര്യം... !!!

60 comments:

smitha adharsh said...

ഭാമയ്ക്ക് മുപ്പത്തിയൊന്നാമത്തെ പല്ലു മുളച്ചു. അത് ഭാഗ്യം വരുത്തി....

Ajeesh Mathew said...

നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍ .............

Rare Rose said...

സ്മിതേച്ചീ..,...ശരിക്കും നന്നായീന്നു പടഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല...അത്രക്കും ഇഷ്ടായി...പല്ലുകളുടെ കോലാഹലങ്ങളും ഭാമേടെ വിചാരങ്ങളും ഒഴുക്കൊടേ പറഞ്ഞു പോയിരിക്കുന്നു...ഇനിയും പോരട്ടെ ഇത്തരം രചനകള്‍...ആശംസകള്‍ ട്ടോ.. :)

ഫസല്‍ / fazal said...

പല്ലു പുരാണം
കൊള്ളാം, ആശംസകള്‍

ബഷീര്‍ വെള്ളറക്കാട്‌ said...

അപ്പോള്‍ എല്ലാറ്റിനും കാരണം ആ പല്ലായിരുന്നു അല്ലേ.. :)

പല്ലുകളുടെ സംസാരം ആദ്യായിട്ടാ കേള്‍ ക്കുന്നത്‌.. അല്‍പം ഒരു വട്ടില്ലാത്തവര്‍ക്ക്‌ ഇതൊന്നുംകേള്‍ക്കാന്‍ കഴിയില്ല..

നന്നായിട്ടുണ്ട്‌ പല്ലിന്‍ കഥ..

രസികന്‍ said...

സ്മിത മുപ്പത്തി ഒന്നാമന്റെ ഭാഗ്യം ഇനിയും നിലനിർത്തണമെങ്കിൽ ബാക്കിയുള്ളവന്മാരെ പിഴുതെറിഞ്ഞാൽ മതി .

വളരെ നന്നായിരുന്നു ....
നല്ല ശൈലി
ആശംസകൾ

നിഷാദ് said...

ഹലോ,നല്ല രസായിട്ട്ണ്ട് ട്ടോ...

നിക്കിഷ്ടായി....

ഈനിയും സ്മിതങ്ങള്‍ പോരട്ടേ.. ::)

രണ്‍ജിത് ചെമ്മാട്. said...

കൊള്ളാം,ആശംസകള്‍....

കരീം മാഷ്‌ said...

മുപ്പത്തൊന്നാമത്തെ പല്ലിനു നേടിത്തരാൻ പറ്റാതെ പോയ ആ മറ്റേ കാര്യം പിന്നെ എന്നൊത്തു?
രസകരമായിരിക്കുന്നു.
മിണ്ടുന്ന പല്ലുകളും!
മിണ്ടാത്ത ഒരു കാര്യവും!!.

കാന്താരിക്കുട്ടി said...

സംസാരിക്കുന്ന പല്ലുകളുടെ കഥ എനിക്കൊത്തിരി ഇഷ്ടമായി..മുപ്പത്തൊന്നാമത്തെ പല്ലിനു നടത്താന്‍ പറ്റാതെ പോയ കാര്യം മുപ്പത്തി രണ്ടാമന്‍ ചെയ്തു തന്നോ ??

കിടങ്ങൂരാൻ said...

ന്തൂട്ടാ കീറ്‌...കൊള്ളാല്ലോ പല്ല്

Senu Eapen Thomas, Poovathoor said...

ശെ!!! എനിക്ക്‌ എന്നാണാവോ മുപ്പത്തി ഒന്നാമന്‍ വന്നത്‌... എത്ര ഓര്‍ത്തിട്ടും ഓര്‍മ്മ വരുന്നില്ല. എനിക്ക്‌ തോന്നുന്നു ഞാന്‍ ജനിച്ചതെ 32 പല്ലും കൊണ്ടാണന്നാ.

ഏതായാലും ഇത്രയും സംഭവം ഉണ്ടായിയെന്ന് പറയുന്നത്‌ സത്യം തന്നെയാണോ???
"ഈ പല്ല് മുളച്ചതില്‍ പിന്നെ ഒരുപാടു അത്ഭുതങ്ങള്‍ തീര്ച്ചയായും സംഭവിച്ചിട്ടുണ്ട്.അല്ലെങ്കില്‍ പിന്നെ തിരുവനന്തപുരത്തെ കൃഷ്ണമാമേം,അച്ച്വോളും വന്നപ്പോ ഒരു കാര്യോല്യാതെ എനിക്ക് ആ പാലയ്ക്കാമാല തര്വോ?പിന്നെ,അത്ര നന്നായിട്ടൊന്നും പാടാനറിയാത്ത എനിക്ക് കൈരളീലെ "സിംഗ് & വിന്‍"പ്രോഗ്രാമില്‍ പങ്കെടുത്തു രണ്ടായിരത്തിഅഞ്ഞൂറ് രൂപ കിട്ടീല്ലേ?അതുപോലെ പ്ലസ്ടു ഫെസ്റിവലില്‍ ചെറുകഥാ മല്‍സരത്തില്‍ ഒന്നാം സമ്മാനം കിട്ടീതോ?"
ഓഹ്‌!!! പണ്ഡാരം...എന്റെ വായ കഴച്ചത്‌ മിച്ചം.. എനിക്ക്‌ ഇപ്പോള്‍ 30 പല്ല് മാത്രം...2 എണ്ണം പുഴുപ്പല്ലായിരുന്നതിനാല്‍ പറിച്ചു കളഞ്ഞു. 30 പല്ലന്മാര്‍ക്ക വല്ല ഗുണവുമുണ്ടാകുമോയെന്ന് ആ സ്വെഞ്ചറി അടിക്കാന്‍ കത്തു നില്‍ക്കുന്ന അമ്മച്ചിയോട്‌ ഒന്ന് തിരക്കൂന്നേ...പ്ലീസ്‌.

ഇതു തകര്‍ത്തു....

പഴമ്പുരാണംസ്‌

OAB said...

ചന്തിയും കുത്തി വീണതിന്‍ ഭാഗ്യം. മൂന്തയും കുത്തിയാ വീണതെങ്കില്‍ എണ്ണം കുറേയേറെ കുറഞ്ഞേനെ. ഈ ഭാമേടെ ഒരു കാര്യേ...മറ്റേ കാര്യേം...?

ഭാഷ മനസ്സിലായിട്ടില്ലെങ്കിലും എന്റെ കുറെ ഉറക്കം കെടുത്തിയതാണീ പല്ലിന്റെ സംസാരം. കട്ടിലിന്‍ ഒര്‍ ചവിട്ടങ്ങ് കൊടുക്കുമ്പോള്‍ താനേ നില്‍ക്കും. അത് പല്ല് പേടിച്ചിട്ടൊ അതോ പല്ലിന്റെ ഉടമ പേടിച്ചിട്ടൊ എന്ന്‍ അറിയില്ല.

അനില്‍@ബ്ലോഗ് said...

ഹോ ഭാഗ്യപ്പല്ലോ?
എങ്കില്‍ മുപ്പത്തിരണ്ടാമത്തെ പല്ലുമൂളക്കാതിരിക്കാന്‍ വല്ല മരുന്നും കിട്ടുമോന്നു നോക്കാമായിരുന്നു.
മുപ്പത്തിരണ്ടാമത്തെ “പല്ലു വിസ്ഡം ടൂത്”, അല്ലെ?

കഥാകാരന്‍ said...

നന്നായിട്ടുണ്ട്‌......

ശിവ said...

അയ്യോ..ഈ പല്ലുകളും കൂറ്റി ഇങ്ങനെ മിണ്ടിത്തുടങ്ങിയാല്‍ ഇനി എന്തു ചെയ്യും...

ഈ പുരാണം ഇഷ്ടമായി....

അല്ഫോന്‍സക്കുട്ടി said...

മുത്തശ്ശിയും ഭാമയും അമ്മയും പല്ലും ഒക്കെ ഒത്തിരി ഇഷ്ട്മായി. എനിക്കെന്നാണാവോ 31-മത്തെ പല്ല് വരണത്.

മച്ചുനന്‍ said...
This comment has been removed by the author.
മച്ചുനന്‍ said...

ടീച്ചറേ..
സത്യത്തില്‍ ആ same pitchനു നന്ദി പറയാനാ ഇത്രടം വന്നത്..ദേണ്ടാ കിടക്കുന്നു പുതിയൊരു പോസ്റ്റ്..അതു വായിച്ചു കഴിഞ്ഞു ഞാന്‍ നേരെ ബാത്ത് റൂമിലെ കണ്ണാടിയില്‍ പോയി നോക്കി..
എണ്ണിവന്നപ്പൊ ഒരു സംശയം, അപ്പൊ തിരിച്ചു വന്ന് കാല്‍കുലേറ്റര്‍ എടുത്ത് കൂട്ടി നോക്കി..ഹാ..എനിക്കും മുപ്പത്തൊന്ന് പല്ലുകള്‍!!!
പണ്ട് കോളെജിലെ തേങ്ങയിട്ട് കടിച്ചു പൊളിക്കുന്നതിനിടയില്‍ ഒരു പല്ല് വീണുപോയത് ഇവിടെ കണക്കില്‍ എടുത്തിട്ടില്ലട്ടൊ..പറഞ്നു വന്നത്
എനിക്കും ഇപ്പൊ നല്ല സമയാ.പോയ പല്ല് ഇനിയൊട്ട് വരികയുമില്ല..അപ്പൊ ബഹുകേമം..
നന്ദി,പിച്ചിയതിനും കണ്ണാടീടെ മുമ്പിലേയ്ക്കൊടിച്ചതിനും..
മച്ചുനന്‍ കണ്ണന്‍

ധ്വനി | Dhwani said...

പല്ലുകള്‍ സംസാരിച്ചതും ഒളിച്ചു നിന്നു കേട്ടോ? :D

Jithendrakumar/ജിതേന്ദ്രകുമര്‍ said...

"പല്ലുകള്‍,പല്ലുകളുടെ ജോലി ചെയ്താ മതി.എന്ത് കിട്ടിയാലും ചവച്ചരക്കുക.വേറെ ഒന്നിലും ഇടപെടണ്ട."അപ്പോഴുണ്ട് മുന്‍വശത്തെ ഇത്തിരി കുഞ്ഞന്‍ പറയുന്നു,"നമ്മള്‍ പല്ലുകള്‍ക്കും,ചിലതൊക്കെ ചെയ്യാന്‍ പറ്റുംന്നു കാണിച്ചു കൊടുക്കണം കേട്ടോ."
kathayile etavum nalla varikal!!

Sands | കരിങ്കല്ല് said...

ഇങ്ങനെയൊക്കെ ആലോചിച്ചു കൂട്ടാന്‍ സാധിക്കുന്നത് ഒരു കഴിവു്‌ തന്നെയാണേ..!

സമ്മതിച്ചിരിക്കുന്നു... :)

പാമരന്‍ said...

കൊള്ളാല്ലോ കുഞ്ഞന്‍ പല്ല്‌! വരാന്‍ ലേറ്റായിപ്പോയി.

കൌമാരക്കാരിയുടെ കാഴ്ച കൊള്ളാം.

mayilppeeli said...

സ്മിതാ,

മുപ്പത്തിയൊന്നാം പല്ലിന്റെ വരവ്‌ ഉഗ്രനായി, എന്തു കാര്യവും പിന്നത്തേയ്ക്കു മാറ്റി വയ്ക്കാതെ ഉടനെ ചെയ്യണമെന്ന്‌ ഇപ്പോ മനസ്സിലായല്ലോ, എങ്കിലാ മറ്റേ കാര്യം മുടങ്ങില്ലായിരുന്നു.. വളരെ നന്നായിട്ടുണ്ട്‌....തുടര്‍ന്നും പ്രതീക്ഷിയ്ക്കുന്നു.......മയില്‍പ്പീലി

അശ്വതി/Aswathy said...

കൊള്ളാലോ പല്ലു കഥ.
നല്ല ഒഴുക്കുണ്ട്.വായിക്കാന്‍ നല്ല സുഖമുണ്ട്.

പല്ലു മോശക്കാരന്‍(മോശക്കാരി) അല്ല എന്ന് മനസില്ലയില്ലേ?

maravan said...

മുത്തശിയും മുപ്പത്തിഒന്നാമത്തെ
പലലും വളരെ നന്നായി.

smitha adharsh said...

അജീഷ് : കമന്‍റ്നു നന്ദി ട്ടോ.
റോസ് : വന്നതിനും,അഭിപ്രായം പറഞ്ഞതിനും നന്ദി..എന്നാലും,എന്നെ ഇങ്ങനെ പുകഴ്തെണ്ടിയിരുന്നില്ല.
ഫസല്‍ : താന്ക് യു.
ബഷീര്‍ ഇക്കാ : പല്ലുകള്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടില്ല.ഇതു ഭാമയല്ലേ കേട്ടത്? അപ്പൊ, എനിക്ക് വട്ടില്ല..ഓക്കേ
രസികന്‍ ചേട്ടാ:നല്ല ഐഡിയ ....പരീക്ഷിച്ചു നോക്കികോളൂ...ട്ടോ
നിഷാദ് : ഇഷ്ടപ്പെട്ടു അല്ലെ..വളരെ,വളരെ..നന്ദി..
രഞ്ജിത്ത് : പോസ്റ്റ് വായിച്ചതിനു നന്ദി
കരീം മാഷേ....മറ്റേ കാര്യം ഒത്തു കിട്ടിയോ എന്ന് ഭാമയോട് ചോദിക്കാം.
കാ‍ന്താരി ചേച്ചീ..മുപ്പതിരണ്ടാമന്‍ ആ കാര്യം ചെയ്തോ എന്ന്...ശേഷം ചിന്തനീയം..അപ്പൊ,ഇതിന്‍റെ ഒരു സെക്കന്റ് പാര്‍ട്ട് നു സ്കോപ്പ് ഉണ്ടല്ലേ..പിന്നെ,ട്രെയിനിംഗ് വിശേഷം..വായിച്ചു ട്ടോ..നന്നായി പഠിച്ചു നല്ല കുട്ടിയായി ജയിക്കണം കേട്ടോ.ബൂലോകത്തിനു നാണക്കേട്‌ ഉണ്ടാക്കരുത്.
കിടന്ങൂരാന്‍ : നന്ദി കേട്ടോ..

smitha adharsh said...

സേനു ചേട്ടാ : ആ ബഡായി ഞാന്‍ വിശ്വസിച്ചു.ജനിച്ചത്‌ 32 പല്ലും കൊണ്ടാണ് എന്നത്.തല്‍ക്കാലം,century കഴിഞ്ഞ ആ അമ്മച്ചിയോട്‌ വിവരം തിരക്കാന്‍ മാര്‍ഗമില്ല.കണ്ണില്‍ കണ്ട,മിട്ടായി ഒക്കെ തിന്നു,പുഴുപ്പല്ല് വരുത്തി വച്ചവരോട് കക്ഷിക്ക് തീരെ പ്രിയം ഇല്ല.രസികന്‍ കമന്‍റ് നു നന്ദി കേട്ടോ.
oab : അതെ..അതെ..ചന്തി കുത്തി വീണത്‌ ഭാഗ്യം.അപ്പൊ,ഇയാളും ഈ പറഞ്ഞ പല്ലുകളുടെ സംസാരം കേട്ടിട്ടുണ്ട് അല്ലെ? ഭാഗ്യവാന്‍..കമന്‍റ് നു നന്ദി ട്ടോ
അനില്‍ : ആ മരുന്നിനെ പറ്റി അന്വേഷിച്ചു വയ്ക്കുന്നത് നല്ലതാണ്.അപ്പൊ,പിന്നെ മുപ്പത്തി രണ്ടാമന്‍ വരില്ലല്ലോ...
കഥാകാരന്‍ : ഈ വഴി വന്നതിനു നന്ദി
ശിവ : ഈ പുരാണം ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിന് നന്ദി.
അല്ഫോന്സ കുട്ടി : അയ്യോ...ഇതുവരെ മുപ്പത്തിഒന്നാമത്തെ പല്ലു വന്നിട്ടില്ലേ?...ഞാന്‍ അതങ്ങ് വിശ്വസിച്ചു..ഒരു ചെറിയ കുട്ടി വന്നിരിക്കുന്നു..ഉവ്വ്..ഉവ്വേ.
മച്ചുനന്‍ : ഇക്കാര്യത്തില്‍ എനിക്ക് സെയിം പിനച്ച് തരാന്‍ പറ്റില്ല.ഞാന്‍ തേങ്ങ കടിച്ചു പൊട്ടിച്ചിട്ടില്ല...കുരുത്തം കേട്ടവന്‍ !! എന്ന് അപ്പൊ,മറ്റുള്ളവരെകൊണ്ട് കുറെ പറയിപ്പിച്ചിട്ടുണ്ട് അല്ലെ?ആ പല്ലു പോയത് ഭാഗ്യമായി..അതുകൊണ്ടല്ലേ,ഇപ്പോഴും വായില്‍ മുപ്പത്തി ഒന്നു പല്ലു ഉള്ളത്?ഇതൊക്കെ പറഞ്ഞു തന്നെ എന്നെ ഒന്നു അഭിനന്ദിക്കൂ പ്ലീസ്.

smitha adharsh said...

ധ്വനി: പല്ലുകള്‍ സംസാരിക്കുന്നത് ഒളിച്ചു നിന്നു കേട്ടില്ല....ഒരു കാര്യം മനസ്സിലായി..പോസ്റ്റ് മുഴുവന്‍ വായിച്ചില്ല എന്ന്..എന്നാലും,ഈ വഴി വന്നതിനു നന്ദി.
ജിതെന്ദ്രകുമാര്‍: ഈ വഴി വന്നതിനു നന്ദി..ഞാന്‍ ആ വഴി വന്നിരുന്നു..ശകുന്തള പുരാണം വായിച്ചതാ..പക്ഷെ,വോട്ട് ചെയ്യാന്‍ പഠിച്ച പണി 18നോക്കി...പറ്റിയില്ല.so,sorry...really sorry
കരിങ്കല്ല് : അഭിപ്രായം അറിയിച്ചതിനു നന്ദി... ഇപ്പൊ മനസ്സിലായോ,ഞാന്‍ ആളത്ര ചില്ലറക്കാരിയല്ല എന്ന്...കാണാന്‍ ഒരു ലുക്കില്ലെന്നെയുള്ളൂ...ഹി..ഹി..(കടപ്പാട് : സലിം കുമാര്‍-മീശ മാധവന്‍)
പാമരന്‍ ചേട്ടാ : കൌമാരക്കാരിയുടെ കാഴ്ച ഇഷ്ടപ്പെട്ടതിന് നന്ദി
മയില്‍‌പീലി : ശരിയാ.. എന്തു കാര്യവും പിന്നത്തേയ്ക്കു മാറ്റി വയ്ക്കാതെ ഉടനെ ചെയ്യണമെന്ന്‌ ഇപ്പോ മനസ്സിലായി. എങ്കിലാ മറ്റേ കാര്യം നടന്നേനെ.
കമന്‍റ് നു നന്ദി
അശ്വതി : കഥ വായിച്ചതിനു നന്ദി..ഇനിയും ഈ വഴി പ്രതീക്ഷിക്കുന്നു.
മറവന്‍ : ഈ വഴി വന്ന്,പോസ്റ്റ് വായിച്ച്,കമന്‍റ് ഇട്ടതിന്‌ നന്ദി..കേട്ടോ.

ഒരു ആത്മ സംതൃപ്തിക്കായ്........ said...

നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍ .............

Sands | കരിങ്കല്ല് said...

ഉവ്വ ഉവ്വ (കട്: തിലകന്‍ - കാട്ടുകുതിര) ;)
പിന്നേയ്.. സ്മിത ചില്ലറക്കാരിയാണെന്നു ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല...
പണ്ടേ അറിയായിരുന്നു... ഇതു കൂടിയ ഇനം എഴുത്തുകാരിയാണെന്നു. [എന്റെ കമന്റുകള്‍ ഓര്‍മ്മയില്ലേ?] ;)

- ഞാന്‍ കല്ലു്‌, കരിങ്കല്ലു്‌ {James Bond പറയും പോലെ വായിക്കണേ}

ഓ.ടോ: പോയിപ്പോയി.. ഇപ്പൊ കടപ്പാട് അറിയിക്കാതെ ഒന്നു സമാധാനമായി കമന്റാനും പറ്റാതായിത്തുടങ്ങി... :(

അഗ്രജന്‍ said...

നല്ല രസികന്‍ ശൈലി... നന്നായിട്ടുണ്ട് കേട്ടോ...വെളുംബിയുടെ ജീവിതത്തില്‍ ആദ്യമായിട്ടാ കഴിഞ്ഞ ആഴ്ച പശുക്കുട്ടീനെ പെറ്റതെന്നാ . ഇക്കാലമത്രയും മൂരിക്കുട്ടികളെ മാത്രേ അത് പെറ്റിട്ടുള്ളൂത്രേ. അപ്പൊ,എന്റെ ഭാഗ്യപ്പല്ല് എനിക്ക് മാത്രല്ല, എനിക്ക് വേണ്ടപ്പെട്ടവര്‍ക്കും ഭാഗ്യം തരും....

അപ്പോ... വെളുംബിപ്പയ്യിന്‍റെ ആരായിട്ട് വരുംന്നാ പറഞ്ഞേ :)

നൊമാദ്. said...

നന്നായി എഴുതിയിരിക്കുന്നു.ഇനി ആ തലക്കെട്ടിനു താഴെയുള്ള മുന്‍ കൂര്‍ ജാമ്യം അങ്ങ് എടുത്തു കളഞ്ഞേര്. ആശംസകള്‍

നിഖില്‍ കളത്തൂപറമ്പില്‍ said...

കൊള്ളാം.. കഥ ഇഷ്ടപെട്ടു... എനിക്കാണെ ഇപ്പൊ 30 പല്ലേ ഒള്ളൂ.... കയ്യിലിരിപ്പിന്റെ ആയിരിക്കും അല്ലെ!!

അരുണ്‍ കായംകുളം said...

അവതരണവും ഭാമയുടെ മനോവിചാരവും എല്ലാം കലക്കി.
പക്ഷേ പല്ലു സംസാരിച്ചത്?
ശരിക്കും വട്ടായോ?

മുസാഫിര്‍ said...

കഥക്ക് ഒരു ഫ്രഷ്നെസ്സ് ഉണ്ട്,ഇഷ്ടമായി.

ഇന്ദു said...

കഥയൊക്കെ ഇഷ്ടപ്പെട്ടു..പക്ഷെ ഒരു സങ്കടം ഉണ്ട്..പല്ലില്‍ കമ്പി ഇടാന്‍ എന്റെ 4 പല്ലു പറിച്ചു കളഞ്ഞു..അത് കൊണ്ടു എനിക്ക് ഒരിക്കലും മുപ്പതോന്നമത്തെ പല്ലു മുളക്കില.. അയ്യോ.. ങ്ങി.. ങ്ങി..ങ്ങി.. എനിക്ക് ഭാഗ്യ പല്ലു വരില്ലേ... ങ്ങി..ങ്ങി..

അനില്‍ വേങ്കോട്‌ said...

Intersting, but you have to take it more serious. then you will get more flow and things. congrats

smitha adharsh said...
This comment has been removed by the author.
smitha adharsh said...

ആത്മ സംതൃപ്തി : അഭിനന്ദനങ്ങള്‍ക്ക് നന്ദി..
കരിങ്കല്ല് : കമന്റ് കള്‍,നല്ല ഓര്‍മയുണ്ട്..പക്ഷെ, അന്ന് ഞാനത് വായിച്ചു ഇത്തിരി വിയര്‍ത്തുപോയി....ഉദ്ദേശം മനസ്സിലാവാതെ.
കടപ്പാട് ചേര്ത്തു പറഞ്ഞു..പറഞ്ഞു..ഞാന്‍ എന്നെ കൊണ്ടു തന്നെ തോറ്റു.
അഗ്രജന്‍ : പോസ്റ്റ് വായിച്ചു നിഷ്കരുണം കമന്റ് എഴുതിയതിനു നന്ദി.വെളുമ്പി,എന്‍റെ അമ്മായീടെ മോള് അല്ല പിന്നെ...
നൊമാദ് : ആശംസകള്‍ക്ക് നന്ദി
നിഖില്‍ : ഈ വഴി വന്നതിനു നന്ദി..കൈയിലിരിപ്പ് കൊണ്ടല്ലേ രണ്ടു പല്ലു കളഞ്ഞത്?
അരുണ്‍: ഈ വഴി വന്നതിനു നന്ദി..ഇത്തിരി വട്ടു വന്നുപെട്ടു പോയി..എന്ത് ചെയ്യാം..?
മുസാഫിര്‍ : ഒറ്റ വാചകത്തില്‍ എന്നെ പുകഴ്ത്തിയത്തിനു നന്ദി

ഇന്ദു : ഭാഗ്യപ്പല്ല് വന്നില്ലെന്കിലും സാരമില്ല ..സുന്ദരി കുട്ടി ആയില്ലേ?ഇതിലും കൂടുതല്‍ എന്ത് വേണം?
അനില്‍ : വന്നു പോസ്റ്റ് വായിച്ചു കമന്റ് ഇട്ടല്ലോ..നന്ദി..കഴിഞ്ഞ തവണ സീരിയസ് ആയി എന്നും പറഞ്ഞു കുറെ പേരു എന്നെ തല്ലാന്‍ വന്നു..ഇനി കുറച്ചു കൂടി സീരിയസ് ആകാം..

annyann said...

ഓഹോ ഭാഗ്യം കാത്തിരിക്കയാ അല്ലെ?
അധ്വാനിക്കാതെ എന്നും ഭാഗ്യം കിട്ടില്ലെനു പഠിച്ചില്ലേ?

achu said...

കമറ്റ്നിനു നന്ദി........ പല്ല് പുരാ നം വയിചു .........വല്ലരെ നല്ലതെ.......മിക്ക പൊസ്റ്റുകലും വയിചു.........iam a new comer...kute expect cheyunnu:)

Sands | കരിങ്കല്ല് said...

നന്നായി ചിരിച്ചൂട്ടോ... {LOL}

അപ്പൊ എന്നെ സംശയത്തിന്റെ കണ്ണില്‍ കൂടിയാണു്‌ കുറേക്കാലം കണ്ടിരുന്നതു്‌ അല്ലേ! :)

പിരിക്കുട്ടി said...

hai kollallo..........

njaanum karutharundu ....

ee delivery kku veeti vannu

chechimarude adhikaram.....

njaanum annum bhamede pole chinthichutto.............

ishtaayi smithaaa

PIN said...

നന്നായിരിക്കുന്നു...
തുടർന്നെഴുതുക.... ആശംസ്സകൾ...

അജ്ഞാതന്‍ || sib said...

കൊള്ളാം :)

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
യാരിദ്‌|~|Yarid said...

:)

smitha adharsh said...

കണ്ട അണ്ടനും,അടകോടനും ഇവിടെ വന്നു പരസ്പര ബന്ധമില്ലാത്ത വിഷയത്തെ കുറിച്ചു അനോണി കമന്‍റ് ഇടാന്‍ ഇതു ഒരു പഞ്ചായത്ത് പറമ്പിന്റെ മതില്‍ അല്ല...എന്‍റെ പോസ്റ്റ് വായിച്ച്,തല നാരിഴ കീറി പരിശോധിച്ച്,എന്ത് കുറ്റമോ,കുറവോ കണ്ടു അത് പരസ്യമായി എഴുതുന്നതില്‍ വിരോധം ഇല്ല...ആരോ എഴുതിയ പോസ്റ്റ് വായിച്ച്,അതിന്മേല്‍ പിടിച്ചു കയറി .... അതിന്‍റെ വേസ്റ്റ് ഇവിടെ കോട്ടേണ്ട യാതൊരു കാര്യവും ഇല്ല...ഞാനൊരു പാവം...ജീവിച്ചു പൊക്കോട്ടെ...മുഴുവന്‍ മനസ്സിലാകാത്തവര്‍ക്ക് ചിലപ്പോള്‍ ഇതുവഴി പോയാല്‍ പിടി കിട്ടിയേക്കും.
http://sageerpr.blogspot.com/2008/08/blog-post_09.html

ഞാന്‍ ചെയ്തത് ഇത്രമാത്രം...ഒരു പോസ്റ്റ് വായിച്ച് കമന്‍റ് ഇട്ടു.അതിന് ഞാന്‍ എന്തൊക്കെയോ കേട്ടു.ഞാന്‍ മാത്രമല്ല ആ പോസ്റ്റില്‍ കമന്റിയത്.വേറെയും ചിലരുണ്ട്.പക്ഷെ,പുറത്തു വന്നത് എന്‍റെ പേരു മാത്രം...

Jithendrakumar/ജിതേന്ദ്രകുമര്‍ said...

"ജിതെന്ദ്രകുമാര്‍: ഈ വഴി വന്നതിനു നന്ദി..ഞാന്‍ ആ വഴി വന്നിരുന്നു..ശകുന്തള പുരാണം വായിച്ചതാ..പക്ഷെ,വോട്ട് ചെയ്യാന്‍ പഠിച്ച പണി 18നോക്കി...പറ്റിയില്ല.so,sorry...really sorry "
ഞാന്‍ രണ്ടാമത്‌ ഇവിടെയെത്താന്‍ ഒത്തിരി ലേറ്റായല്ലോ. ഇനി ഇത്‌ കാണുമോ എന്ന് ആറ്‍ക്കറിയാം. എങ്കിലുംഎഴുതുന്നു. എന്‍റെ പുതിയ പോസ്റ്റിനു താഴെ ഒരു രണ്ടാം ലിങ്ക്‌ ഇട്ടിട്ടുണ്ട്‌. വോട്ട്‌ ചെയ്യാന്‍ ഒന്നു ശ്രമിച്ചുനോക്കൂ. ശകുന്തളക്ക്‌ അര്‍ഹമായ വോട്ട്‌ കളഞ്ഞുകൂടല്ലോ. എന്തായാലും നന്ദി.

ഒരു സ്നേഹിതന്‍ said...

ടെറസ്സിലു കാല് വച്ചതേയുള്ളൂ..സ് സ് സ് സ് സ് സ് സ് ...... കാല് വഴുതി.ചന്തി കുത്തി,പുറം തല്ലി വീണു."അമ്മേ....."!!

ഭാഗ്യം പോയൊരു പോക്കെ...

ആ മുപ്പത്തിരണ്ടാമത്തെ പല്ലങ്ങ് എടുത്ത് മാറ്റിക്കൂടെ, അപ്പൊ പിന്നെ ഭാഗ്യം കൂ‍ടെ തന്നെ കാണും.... എങ്ങനെയുണ്ടന്റെ “പുത്തി“...

വാളൂരാന്‍ said...

രസിച്ച് വായിപ്പിക്കുന്ന എഴുത്ത് അത്ര എളുപ്പമല്ല, ടീച്ചര്‍ക്കത് നന്നായി ചെയ്യാനാവുന്നു....

smitha adharsh said...

അന്ന്യന്‍ : അധ്വാനിക്കാതെ കാര്യം നടക്കില്ലെന്ന് മനസ്സിലായി..
കമന്‍റ്നു നന്ദി
അച്ചു : ഈ വഴി വന്നതിനു നന്ദി കേട്ടോ
കരിങ്കല്ല് : സംശയം ഒന്നും ഉണ്ടായിരുന്നില്ല.എന്നാലും,എവിടെയോ ഞാന്‍ ഇത്തിരി പേടിച്ചിരുന്നു.. അത് സത്യം...അന്നാണെങ്കില്‍(ബ്ലോഗ് തുടങ്ങിയ ഉടനെ) ആ മരമാക്രി ചേട്ടനും കയറി വന്നു ഒന്നു പേടിപ്പിച്ചു.അപ്പൊ,പിന്നെ..എന്ത് കണ്ടാലും ആദ്യം ഉള്ളൊന്നു കാളും...ഇപ്പൊ,ഞാന്‍ നോര്‍മലായി.എന്നാലും ഇടക്കൊന്നു പേടിക്കേണ്ടി വരുന്നു ഇപ്പോഴും.
പിരിക്കുട്ടി : പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ സന്തോഷം.
പിന്‍: ആശംസകള്‍ക്ക് നന്ദി
അജ്ഞാതന്‍ : ഈ വഴി വന്നതിനു നന്ദി
അനോണി ചേട്ടന്മാര്‍ക്ക് : ഈ പോസ്റ്റുമായി പുല ബന്ധം പോലും ഇല്ലെങ്കിലും,കഷ്ടപ്പെട്ട് ഈ വഴി വന്നു എന്‍റെ കമന്‍റ് കളുടെ എണ്ണം കൂട്ടാന്‍ സഹായിച്ചതിന് നന്ദി.പക്ഷെ,ചില സാഹചര്യ സമ്മര്‍ദ്ദം മൂലം ആ കമന്റ്സ് ഞാനങു ഡിലീറ്റ് ചെയ്തു.കാരണം ഞാന്‍ വേണ്ടപ്പെട്ടവരോട് പറഞ്ഞിട്ടുണ്ട്.
പക്ഷെ,മുഹമ്മദ് സഗീര്‍ ഇപ്പോള്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തല്ലോ...എന്ത് പറ്റി?ഇനി,ആ യുദ്ധം കാണണമെങ്കില്‍ ഈ ലിങ്ക് ലൂടെ പോകേണ്ടി വരും.


http://blogpuli.blogspot.com/2008/08/blog-post.html

യാരിദെ: ചിരിക്കുന്നോ? അപ്പൊ,സംഗതി മുഴുവന്‍ വായിച്ചു രസിച്ചു ...എന്നെ ആക്കി ചിരിച്ചതാണ് അല്ലെ?എന്നാലും,കൂടെ ചിരിക്കാനെന്കിലും എത്തിയല്ലോ..നന്ദി.
ജിതെന്ദ്രകുമാര്‍ ബായി: ഞാന്‍ ഒരിക്കല്‍ കൂടി അവിടെ പോയി വോട്ട് ചെയ്തു കേട്ടോ..പ്രായപൂര്‍ത്തി ആകാത്തതുകൊണ്ട് വോട്ട് ചെയ്യാന്‍ വലിയ പിടി ഇല്ലായിരുന്നു.പറഞ്ഞു തന്ന മാര്‍ഗത്തിലൂടെ പോയി വോട്ട് വിജയകരമായി ചെയ്തു.
സ്നേഹിതാ :"പുത്തി" സൂപ്പര്‍..സ്നേഹിതന് തന്നെ പരീക്ഷിക്കാവുന്നതെയുള്ളൂ.
വാളൂരാന്‍ ചേട്ടാ:കമന്‍റ് നു നന്ദി കേട്ടോ..

അരുണ്‍ രാജ R. D said...

ഒരൊറ്റ വരി പോലും ബോറടിപ്പിച്ചില്ല ടീച്ചറെ..പല്ലുകളുടെ സംസാരവും മനോഹരം..ചിരി നിറച്ചു വച്ച വരികള്‍..

R2K said...

: )

ജെപി. said...

സ്മിതയുടെ എഴുത്തുകള്‍ അവിടെയും ഇവിടെയും നോക്കി.....
ത്രിശ്ശൂരിലാ വീടെന്നറിഞ്ഞ്പ്പോള്‍ സ്ന്തൊഷിച്ചു...
പക്ഷെ ആളിപ്പോല്‍ കത്തറിലാണല്ലേ>
ത്രിശ്ശൂറ്കാരനായ ഉണ്ണ്യേട്ടനെ അറിയുമോ?
ഇപ്പോള്‍ ഇവിടെ ഉണ്ടു...
മുലപ്പലുണ്ടാവനുള്ള സൂത്രം... വായിച്ചു....
എനിക്കത് ഒരു പുതിയ അറിവാണു...

Sureshkumar Punjhayil said...

Good work... Best wishes...!!!

ദീപക് രാജ്|Deepak Raj said...

nice work smitha adrash..