Sunday, August 10, 2008

കുഞ്ഞു ബോംബിനു പിറന്നാള്‍


അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷം...എനിക്കറിയില്ല,എന്‍റെ ഉള്ളില്‍ എന്ത് വികാരമായിരുന്നു, എന്ന്.സന്തോഷമോ,സംതൃപ്തിയോ..? അതില്‍ കുറഞ്ഞതൊന്നും ആയിരുന്നില്ലെന്ന് മാത്രം അറിയാം.പക്ഷെ,ഇടയ്ക്കെപ്പോഴോ പൊടിഞ്ഞ ചോര ... അത് ആശങ്കകളുടെ മുള്‍മുനയിലെത്തിച്ചു.ഉടനെ അച്ഛമ്മയെ ഫോണില്‍ വിളിച്ചു.അച്ഛമ്മ ഒട്ടും മറയില്ലാതെ പറഞ്ഞു,"അതിനെ നിനക്കു ചിലപ്പോ കിട്ടില്ല.ഇനീപ്പോ എന്തെങ്കിലും സംഭവിച്ചാ തന്നെ സങ്കടാവണ്ട.ദൈവം തരാന്ന് വച്ചിട്ടുണ്ടെങ്കില്‍ അതിനെ തന്നിരിക്കും."ഉള്ളില്‍ വന്ന ഭയം ഭര്‍ത്താവിനോട് പങ്കു വച്ചു."നമ്മുടെ കുഞ്ഞു വാവയ്ക്ക് എന്തെങ്കിലും പറ്റുമോ?എനിക്കെന്തായാലും കുഞ്ഞു വാവ വേണം".മൂപ്പര് പറഞ്ഞു,"ഏയ്,ഒന്നും പറ്റില്ലെന്നെ.നമ്മുടെ വാവ നല്ല ഉഷാറായി വരും.പേടിക്കണ്ട." കൂടെ സ്കാന്നിംഗ് റിപ്പോര്‍ട്ടും പ്രതീക്ഷ തന്നു.ഇടയില്‍,മൂപ്പര്‍ക്ക്,ദോഹയില്‍ നിന്നും വിസ വന്നു.കക്ഷി സ്ഥലം വിട്ടു.



ഒടുവില്‍ കാത്തിരുന്ന ദിവസം വന്നെത്തി.അച്ഛമ്മ പറഞ്ഞതുപോലെ ദൈവം അവളെ എനിക്ക് തരാം എന്ന് വച്ചിട്ടുണ്ടായിരുന്നു.പ്രസവം കഴിഞ്ഞു ,ലേബര്‍ റൂമില്‍ വേദനയുടെ ആലസ്യത്തില്‍ കിടക്കുമ്പോള്‍ ഡോക്ടര്‍ ചോദിച്ചു,"സ്മിതാ,മോളെ കാണണ്ടേ"?ഞാന്‍ പതിയെ കണ്ണ് തുറന്നു നോക്കി.ഡോക്ടറുടെ കൈയില്‍ എന്‍റെ മോള്.വെളുത്ത ടവലില്‍ പൊതിഞ്ഞു അവളെ എന്‍റെ അരികില്‍ കിടത്തിയിരിക്കുന്നു.അവള്‍ കണ്ണ് വിടര്‍ത്തി എന്നെ നോക്കുന്നു."അയ്യേ,ഇതെന്താ ഇത്ര നേരായിട്ടും എണീക്കാത്തെ"?അവളെന്നോട് കണ്ണുകള്‍ കൊണ്ടു ചോദിച്ചു.ഞാന്‍ പതുക്കെ ആ കവിളില്‍ തൊട്ടു,ഒരു ഉമ്മ കൊടുത്തു.അവളുടെ ചുരുട്ടി പിടിച്ചിരിക്കുന്ന കൈവിരലുകള്‍ പതിയെ നിവര്‍ത്തി. നല്ല നീളമുള്ള വിരലുകളും,നീണ്ട നഖവും.ഞാനോര്‍ത്തു."ഫുള്‍ സെറ്റപ്പിലാ കക്ഷി പോന്നിരിക്കുന്നത്."ആ നഖം തന്നെ അവള്‍ടെ മെയിന്‍ ആയുധം ആയിമാറി പിന്നീട്.



ഈയിടെ മോള്‍ടെ കുറുമ്പ് കണ്ടു അവള്‍ടെ അച്ഛന്‍ പറഞ്ഞു,എല്ലാവര്ക്കും ഉണ്ടായി കുഞ്ഞു വാവ.നമുക്കു മാത്രം ഉണ്ടായി ഒരു "കുഞ്ഞു ബോംബ്.".....ഇന്നു ഞങ്ങളുടെ കുഞ്ഞു ബോംബിന്‍റെ നാലാം പിറന്നാള്‍...

66 comments:

smitha adharsh said...

ഇവള്‍ ലക്ഷ്മി നന്ദന....ഞങ്ങളുടെ നന്ദു
നന്ദൂസിനു ഹാപ്പി ബര്‍ത്ത് ഡേ..

ഗോപക്‌ യു ആര്‍ said...

so many happy returns of this day..nandukutty...

ഹരീഷ് തൊടുപുഴ said...

നാലാമത്തെ പിറന്നാളിനു ഈ മാമന്റെ ആശംസകള്‍...

അനില്‍@ബ്ലോഗ് // anil said...

“കുഞ്ഞു ബോംബിനു” ആശംസകള്‍.
നാലാം വയസ്സില്‍ നട്ടപ്രാന്തു,കേട്ടിട്ടില്ലെ?
അതൊരു സുഖമാണു, കണ്ടിരിക്കാന്‍.

Sands | കരിങ്കല്ല് said...

മോളൂട്ടിക്കു എന്റെ പേരില്‍ ഒരു ചാക്കുനിറയെ അല്‍ഭുതമുട്ട (ചോക്ക്‌ലേറ്റ് മുട്ട) വാങ്ങിക്കൊടുക്കൂ ;)

ജിജ സുബ്രഹ്മണ്യൻ said...

നന്ദൂട്ടിക്കു കാന്താരി ആന്റിയുടെ വക പിറന്നാള്‍ ആശംസകള്‍ ..കൂട്ടത്തില്‍ കുഞ്ഞി കവിളീല്‍ നിറയെ ചക്കര ഉമ്മയും.

അശ്വതി/Aswathy said...

പുന്നാര കുട്ടിക്ക് എന്റെ വക പിറന്നാള്‍ ആശംസകള്‍

യാരിദ്‌|~|Yarid said...

നാലാം പിറന്നാളുകാരിക്കു നാല്പതിനായിരം ജന്മദിനാശംസകള്‍..:)

ഗീത said...

നന്ദുക്കുട്ടിയ്ക്ക് ഒരായിരം പിറന്നാളാശംസകള്‍.

വാളൂരാന്‍ said...

ഞങ്ങള്‍ കുറച്ച് അയല്‍‌വക്കക്കാര്‍ ഇവിടെയുണ്ടായിട്ടും ഒരു പാ‍യസം പോലും വച്ച് തരാതെ ഇതിങ്ങനെ സൂത്രത്തില്‍ കഴിച്ചുകൂട്ടിയതിനെ ഞാനും ദോഹക്കൂട്ടം മൊത്തവും ശക്തമായി അപലപിക്കുന്നു...... ഒപ്പം ബോംബിനൊരു ചൂടന്‍ ആശംസയും

OAB/ഒഎബി said...

ഈ അങ്കിളിന്റെ വക ആശംസകള്‍....

Typist | എഴുത്തുകാരി said...

വേണ്ടാട്ടോ, നന്ദുമോളെ ബോംബ് ന്നൊന്നും വിളിക്കണ്ടാ. ആ വാക്കു കേക്കുമ്പഴേ പേടിയാവുന്നു. നമ്മുടെ കുഞ്ഞുവാവക്കതു വേണ്ട, അവളുടെ അഛനോടു പറയൂ. നന്ദുമോള്‍ക്കൊരു ചക്കരമുത്തം.

mayilppeeli said...

നന്ദൂട്ടിയ്ക്ക്‌ ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകള്‍

Sharu (Ansha Muneer) said...

നന്ദൂട്ടിയ്ക്ക് ഒരായിരം ജന്മദിനാശംസകള്‍.. :)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

Happy Birth Day Nandutti!!

വേണു venu said...

നന്ദുമോള്‍ക്കു് ജന്മ്ദിനാശംസകള്‍.
ബോംബുവിളി വേണ്ടേ വേണ്ട.:)

Rare Rose said...

നന്ദൂട്ടിക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ ട്ടോ...മിടുക്കിക്കുട്ടിയായി വളര്‍ന്നു വലുതാവാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ..:)

ബഷീർ said...

കുട്ടികളെ കളിയായിട്ടായാലും ചീത്ത വാക്കുകള്‍ കൊണ്ട്‌ വിളിക്കരുതെന്നാ.. ബോബ്‌ വേണ്ട ..എന്തായാലും..

നാലാ വയസ്സിലെ നട്ടപ്പിരാന്ത്‌ കാണാന്‍ നല്ല രസമാണല്ലോ..

പിറന്നാള്‍ ആശംസകള്‍.. കുഞ്ഞു കുറുമ്പിയ്ക്ക്‌

ശ്രീലാല്‍ said...

Happy Cake Day Molootty !!

സ്‌പന്ദനം said...

ഈയിടെ മോള്‍ടെ കുറുമ്പ് കണ്ടു അവള്‍ടെ അച്ഛന്‍ പറഞ്ഞു,എല്ലാവര്ക്കും ഉണ്ടായി കുഞ്ഞു വാവ.നമുക്കു മാത്രം ഉണ്ടായി ഒരു "കുഞ്ഞു ബോംബ്.".....ഇന്നു ഞങ്ങളുടെ കുഞ്ഞു ബോംബിന്‍റെ നാലാം പിറന്നാള്‍...
കുഞ്ഞുബോംബൂട്ടിക്ക്‌ ഈ ഏട്ടന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍...(മോളൂട്ടി..നീ പപ്പ പറഞ്ഞതു കേള്‍ക്കണ്ടാ തകര്‍ത്തോളൂട്ടോ..ഇപ്പഴൊക്കെയേ അതിനു പറ്റൂട്ടോ..)

രസികന്‍ said...

കുഞ്ഞുവാവയ്ക്ക് ഈ അങ്കിളിന്റെ വക ജന്മദിനാശംസകൾ

ഭൂമിപുത്രി said...

സ്മിതാ,കുഞ്ഞിമോൾക്ക് ഇനിയൂമൊട്ടേറെ സന്തോഷം നിറഞ്ഞ പിറന്നാളുകൾ ആശംസിയ്ക്കുന്നു

എം.എസ്. രാജ്‌ | M S Raj said...

നന്ദൂസിനു സ്നേഹനിര്‍ഭരമായ പിറന്നാളാശംസകള്‍..!

ആദ്യമായിട്ടാ ഈ വഴിയൊക്കെ. ഇനി വല്ലപ്പോഴുമൊക്കെ വരാം. :)

Lathika subhash said...

നന്ദൂട്ടീ,
ഒരിടത്തൊരിടത്തൊരു കാക്കയുണ്ടായിരുന്നു
ആ കാക്ക ഒരുദിവസം വാഴക്കയ്യില്‍ പോയി ഇരുന്നു.
വാഴക്കൈ ഒടിഞ്ഞു പോയി.
പാവം കാക്കയിടെ കാലില്‍ ഒരു മുള്ളു കൊണ്ടു.
കാക്ക ഒരു വൈദ്യന്റെ അടുത്തു ചെന്നു.
വൈദ്യന്‍ അതിനൊരു ഗുളിക കൊടുത്തു.
കാക്ക ആ ഗുളിക ഒരു കിണറ്റിന്‍ കരയില്‍
ചെന്നിരുന്ന് അരച്ചു.
കഷ്ടം! ഗുളിക കിണറ്റിലേക്കു പോയി.
കാക്ക കിണറ്റിലിറങ്ങി, മുങ്ങിത്തപ്പി.
ഹായ്!!! കാക്കയ്ക്ക്,പൊന്‍കിണ്ടീം വളയും
കിട്ടി.
അതുമായി അച്ഛന്റെ അമ്മാത്തു ചെന്നപ്പോ
എല്ലാവര്‍ക്കും സന്തോഷമായി.

ഇതുകണ്ട് ഒരു അസൂയക്കാരി കാക്ക വാഴക്കയ്യില്‍ പോയി ഇരുന്നു.
വാഴക്കൈ ഒടിഞ്ഞില്ല.
കാക്ക അത് കൊത്തിയൊടിച്ചു.
കാക്കയുടെ കാലില്‍ മുള്ള് കൊണ്ടില്ല.
അത് മുള്ളു കുത്തിക്കേറ്റി.
വൈദ്യരുടെ അടുത്തു ചെന്നു ഗുളിക വാങ്ങി.
കിണറ്റിങ്കരയില്‍ ചെന്നു ഗുളിക അരച്ചു.
ഗുളിക താഴെ പോയില്ല.
കാക്ക ഗുളിക തട്ടിയിട്ടു.
ഗുളികയെടുക്കാനായി മുങ്ങിത്തപ്പിയ കാക്കയ്ക്ക്
മണ്ണാങ്കട്ടയും കരിയിലയും കിട്ടി.
അതുമായി അച്ഛന്റെ അമ്മാത്തു ചെന്നപ്പോള്‍
തീക്കൊള്ളി വച്ചൊരു കുത്തും, ചട്ടകം വച്ചൊരേറും കിട്ടി.
ചക്കര വാവേ എന്റെ അമ്മൂമ്മ എനിക്കും,
എന്റെ മോന്(കണ്ണന്‍ ചേട്ടന്‍)അവന്റെ
അമ്മൂമ്മയും പറഞ്ഞു കൊടുത്ത ഈ കഥ
നന്ദനക്കുട്ടിയുടെ കൂട്ടുകാര്‍ക്കെല്ലാം പറഞ്ഞു കൊടുക്കണേ........
പിറന്നാളാശംസകള്‍!!!
സ്നേഹത്തോടെ,
ലതിയാന്റി.

ഫസല്‍ ബിനാലി.. said...

“കുഞ്ഞു ബോംബിനു” ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മോളൂട്ടിയ്ക്ക് പിറന്നാളാശംസകള്‍!!!

നാലാമ്ം വയസ്സിന്റെ നട്ടപ്പ്രാന്ത് തുടങ്ങിക്കാണുമല്ലേ ല്ലെ... :))

ബിന്ദു കെ പി said...

കുഞ്ഞുവാവയ്ക്ക് പിറന്നാളാശംസകള്‍..ബോംബെന്നു വിളിച്ചതിന് അമ്മയ്ക്ക് നല്ല അടിയും..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്ദുക്കുട്ടിയ്ക്ക് എന്റെ വക പിറന്നാള്‍ ആശംസകള്‍

അല്ഫോന്‍സക്കുട്ടി said...

ലക്ഷ്മി മോള്‍ക്ക് നൂറായിരം പിറന്നാളാശംസകള്‍.

നിരക്ഷരൻ said...

നന്ദൂസിന് പിറന്നാളാശംസകള്‍. 4 മെഴുകുതിരി കത്തിച്ച കേക്ക് മുറിച്ചോ ഇന്നലെ ?

7 വര്‍ഷം മുന്‍പുള്ള കുറേ നല്ല ദിനങ്ങളിലേക്കാണ് സ്മിത കൂട്ടിക്കൊണ്ടുപോയത്. നന്ദി. വളരെ വളരെ നന്ദി.

ദിലീപ് വിശ്വനാഥ് said...

കുഞ്ഞുവാവയ്ക്ക് പിറന്നാളാശംസകള്‍..

മലമൂട്ടില്‍ മത്തായി said...

Please convey my birthday wishes to your daughter.

ഹാരിസ്‌ എടവന said...

സ്മിതാ മോള്‍ക്കു പിറന്നാളാശംസകള്‍
പിന്നെ
പിറന്നാളീനു വിളിക്കാമായിരുന്നു.
അല്പം പരിഭവം ഉണ്ടുകേട്ടോ

കാപ്പിലാന്‍ said...

പിറന്നാള്‍ ആശംസകള്‍ കുഞ്ഞിനു കൊടുക്കുന്നു .ഈ കമെന്റ് അതിനുള്ളതല്ല അതിനെക്കാള്‍ കൂടുതല്‍ ആയി അമ്മയുടെ ( സ്മിത) വേവലാതി ,സന്തോഷം ഇവ പങ്ക് വെച്ചതില്‍ ആണ് .
ഈശ്വരന്‍ എല്ലാ ഐശര്യങ്ങളും കൊടുക്കട്ടെ .സന്തോഷകരമായ ഒരു ജന്മദിനം മോള്‍ക്ക്‌ ആശംസിക്കുന്നു

ഹരിശ്രീ said...

നന്ദുമോ‍ള്‍ക്ക് ഈ അങ്കിളിന്റെ പിറന്നാള്‍ ആശംസകള്‍....

ഇവിടെ എത്താന്‍ അല്പം വൈകിപ്പോയി നന്ദുകുട്ടി...

:)

ബഷീർ said...

ലതിയുടെ കുഞ്ഞു കഥ നന്നായി

തോന്ന്യാസി said...

ബോംബൂട്ടിക്ക് ഒരു ന്യൂക്ലിയര്‍ റിയാക്ടര്‍ നിറയെ പിറന്നാളാശംസകള്‍...........

Areekkodan | അരീക്കോടന്‍ said...

പിറന്നാള്‍ ആശംസകള്‍ ..(late but not too light)

ഗിരീഷ്‌ എ എസ്‌ said...

ജന്മദിനാശംസകള്‍...

smitha adharsh said...

ഗോപക്,ഹരീഷ് : പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി
അനില്‍:നന്ദി..നട്ടപ്രാന്ത് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ തുടരുന്നു
കരിങ്കല്ല് : അത്ഭുതമുട്ട പിറന്നാളിന് വാങ്ങി കൊടുത്തില്ല.പക്ഷെ,ഒരു ഷഷ്ടിപൂര്‍ത്തിക്കുള്ള ചെലവ് വന്നു..മൂപ്പരുടെ ട്രൌസര്‍ പൊളിഞ്ഞു.
കാന്താരിചേച്ചി : ഉമ്മ കൊടുത്തു കേട്ടോ..നന്ദി
അശ്വതി,യാരിദ്‌,ഗീത ചേച്ചി:പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി കേട്ടോ
വാളൂരാന്‍ ചേട്ടാ : ചൂടന്‍ ആശംസക്ക് നന്ദി.ദോഹാക്കൂട്ടത്തിന്റെ പരിഭവം മനസ്സിലാകും.ബാക്കിയൊക്കെ അടുത്ത പിറന്നാളിന്.
എഴുത്തുകാരി : ചക്കര മുത്തത്തിനു നന്ദി.ബോംബ് എന്ന് കേട്ട് പേടിക്കണ്ട. അത് സ്നേഹത്തോടെ വിളിക്കുന്നതല്ലേ..
മയില്‍‌പീലി,ഷാരു,ജിതെന്ദ്രകുമാര്‍: പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ വന്നതിനു താന്ക്സ്.
വേണു: ഇവിടെ ഒന്നു വന്നു നോക്കൂ..ബോംബെന്നല്ല..ചിലപ്പോള്‍ മിസൈല്‍ എന്ന് വിളിച്ചു പോകും.
റോസ്:മിടുക്കിയായി വളരട്ടെ എന്ന് ഞങളും ആശിക്കുന്നു.ഈ വഴി വന്നതിനു നന്ദി കേട്ടോ
ബഷീര്‍ ഇക്കാ:അപ്പൊ,മാഷ്‌ ചീത്ത വാക്കൊന്നും കേട്ടിട്ടില്ല അല്ലെ?മോശം..മോശം..ബോംബ് ഒരു ചീത്ത വാക്കാണോ?

smitha adharsh said...

സ്പന്ദനം:അച്ഛന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു മോള്!!! അങ്ങനെ ഒരു സുദിനം ഞങളുടെ ജീവിതത്തില്‍ ഉണ്ടാകുമോ ആവോ?
രസികന്‍,ഭൂമിപുത്രി,എം.എസ്.രാജ്,ഫസല്‍ : പിറന്നാള്‍ ആശംസയ്ക്ക് നന്ദി.രാജ് ഇനിയും ഈ വഴി ഇടയ്ക്കൊക്കെ വരൂ
ലതി: കഥ മോള്‍ക്ക്‌ ഇഷ്ടപ്പെട്ടു.നന്ദി..കഥയ്ക്ക്‌ പ്രത്യേകം നന്ദി.ഈ കഥ ഞാനും കേട്ടിട്ടുണ്ട്.പക്ഷെ,മോള്‍ക്ക്‌ ഇതുവരെ പറഞ്ഞു കൊടുത്തിരുന്നില്ല.
പ്രിയ : നന്ദി കേട്ടോ..നട്ടപ്രാന്ത് എന്നേ തുടങ്ങി.
ബിന്ദു ചേച്ചി:അമ്മയ്ക്ക് അടി വേണ്ടാട്ടോ.
ആശംസയ്ക്ക് നന്ദി
സഗീര്‍ ഇക്ക : ആശംസയ്ക്ക് നന്ദി.ഞാന്‍ ഒരു മെയില് അയച്ചിരുന്നു.കിട്ടിയോ ആവോ?
അല്ഫു: നന്ദി കേട്ടോ
നിരക്ഷരന്‍ ചേട്ടാ : നാലു മെഴുകുതിരി കത്തിച്ച കേക്ക് ഒക്കെ മുറിച്ചു.
7 വര്‍ഷം മുന്‍പുള്ള കുറേ നല്ല ദിനങ്ങളിലേക്കാണ് സ്മിത കൂട്ടിക്കൊണ്ടുപോയത്. നന്ദി.
ഇത്രയും പറഞ്ഞതിന് നന്ദി.
ഞാന്‍ കുറെ കൂടി ടൈപ്പ് ചെയ്തിരുന്നു.പിന്നെ,ഈ പെണ്ണുങ്ങളുടെ പ്രസവ കാര്യം ഇത്ര പറയാന്‍ എന്തിരിക്കുന്നു എന്നും ചോദിച്ചു വല്ലവരും എന്നെ തല്ലാന്‍ വന്നാലോ എന്ന് പേടിച്ചു സെന്‍സര്‍ ചെയ്തു.
വാല്മീകി,മത്തായി:എല്ലാവര്ക്കും നന്ദിയുണ്ട് കേട്ടോ
ഹാരിസ് : പരിഭവം വേണ്ട കേട്ടോ..ഞാന്‍ പോസ്ടിലൂടെയെന്കിലും അറിയിച്ചല്ലോ
കാപ്പുവേ : ഈ വഴി വന്നതില്‍ സന്തോഷം..ആശംസകള്‍ക്കും. എനിക്ക് പ്രത്യേകം നന്ദി പറഞ്ഞതിന് തിരിച്ചും ഒരു "മുട്ടന്‍ താന്ക്സ്"

smitha adharsh said...

ഹരിശ്രീ ചേട്ടാ : വൈകിയിട്ടൊന്നും ഇല്ല.ആശംസക്ക് നന്ദി
ബഷീര്‍ ഇക്ക: വീണ്ടും വന്നല്ലോ..മോള്‍ക്കും ആ കഥ ഒത്തിരി ഇഷ്ടപ്പെട്ടു.
തോന്ന്യാസി:ന്യൂക്ലിയര്‍ റിയാക്ടര്‍ നിറയെ ആശംസകള്‍ക്കൊപ്പം എനിക്ക് ഒരു ചിറകും കൂടി തരാമായിരുന്നു.അവള്‍ടെ കുറുമ്പ് സഹിക്കാന്‍ വയ്യാതായാല്‍ പറന്നു പോകാന്‍.കുറച്ചു കഴിഞ്ഞു തിരിച്ചു വന്നാല്‍ മതിയല്ലോ..
അരീക്കോടന്‍,ദ്രൌപദി:നന്ദി..ഈ വഴി വന്നതിനും,എന്‍റെ മോള്‍ക്ക്‌ സ്നേഹാശംസകള്‍ അറിയിച്ചതിനും..

പാമരന്‍ said...

കൊച്ചു ബോംബിനു പിറന്നാളാശംസകള്‍... :)

ശ്രീ said...

നന്ദുമോള്‍ക്ക് കുറച്ചു വൈകിയ ജന്മദിനാശംസകള്‍!

:)

ശ്രീ said...

അല്ല സ്മിതേച്ചീ.... ചിലവു കിട്ടിയില്ല...
;)

[വൈകി വന്നതു കൊണ്ടു എല്ലാം കഴിഞ്ഞൂന്നായിരിയ്ക്കും :( ]

Anonymous said...

happy delivery day !!!

kooduthal rasam thonni...aa santhosham njangalum face cheyyan povukayalle...
oru chinna bombine kathu njangalum...

kunju bombinum aattam bombinum aasamsakal....koodathe kunju bombinu special bday wishes..

ഇന്ദു said...

nandoosinu belated happy birthday...
nandu midukkiyatto..peril oru indu chuvayille..athondu enthayalum midumidukki aakum...examples veno??

pine smitha chechi..evidunnaa mozhi download cheythe??eniku donload cheyyan pattunilla.. aa link onnu tharamo?? ente ethelum oru post-nte comment aayi kondu ittal mathi :):)

Vanaja said...

നന്ദൂസിനു ആശസകള്‍..
കൈയ്യെന്തിനാ പൊക്കി പിടിച്ചേക്കുന്നേ? നഖം എവിടെ?

Anonymous said...

പിറന്നാളും കഴിഞ്ഞ് സദ്യയുമുണ്ട് കഥയും പറഞ്ഞ് എല്ലാരും പോയെന്നു തോന്നുന്നു നന്ദനക്കുട്ടീ,
ഞാന്‍ വരാനല്പ്പം വൈകി.

പിറന്നാളാശംസകള്‍. അടുത്ത തവണ വരുമ്പോള്‍ ഒരു കഥ പറഞ്ഞു തരാംട്ടൊ.

ഒരു സ്നേഹിതന്‍ said...

കുഞ്ഞു ബോംബിനു ഈ സ്നേഹിതന്റെ സ്നേഹത്തിന്റെ “‘പിറന്നാള്‍ ആശംസകള്‍”.

joice samuel said...

ചക്കരകുട്ടിക്കു ഞാനും ജന്മ ദിനാശംസകള്‍ ആശംസകള്‍ നേരുന്നു......
സസ്നേഹം,
മുല്ലപ്പുവ്..!!

Nikhil Paul said...

nandoone ജന്മദിനാശംസകള്‍!

Mahi said...

സ്മിതേച്ചി ആ പേരില്‍ തന്നെയുണ്ട്‌ താങ്കളുടെ സന്തോഷം.ഇവള്‍ ആള്‌ പുലി തന്നെ.വൈകീട്ടാണെങ്കിലും ഈ മാമന്റെ വക നൂറു നൂറു ആശംസകളുടെ ഉമ്മകള്‍.സ്മിതേച്ചി ഒരു മോള്‍ മനസില്‍ എന്നോ കേറി കൂടിയതാണ്‌ പേരു വരെയിട്ട്‌ കാത്തിരിപ്പാണ്‌ ഇതൊക്കെ എന്റെയൊരു വട്ട്‌. വരും അവള്‍ വരും എന്റെ ബാല്യത്തിന്റെ ഇടവഴികളിലേക്ക്‌ കൈവിരല്‍ തുമ്പ്‌ പിടിച്ച്‌ എന്നെ നയിക്കാന്‍ അവള്‍ വരും എന്റെ മോള്‍ സ്മിതേച്ചിയും ഒരു ബാല്യത്തിന്റെ മുറ്റത്ത്‌ തന്നെയാണ്‌ നില്ക്കുന്നതെന്ന്‌ എന്റെ മനസു പറയുന്നു.സ്മിതേച്ചി താങ്കളുടെ കുടുംബത്തിലെ ഒരംഗമായപ്പോലെ ഇപ്പോള്‍................

മച്ചുനന്‍/കണ്ണന്‍ said...

ടീച്ചറേ..
എനിക്കിപ്പം ഈ ബോംബിന്റെ പ്രായമാ..
അതാ എന്റെ ഇപ്പോഴത്തെ പോസ്റ്റുകള്‍ ഇങ്ങനെ..
ഒരു സെയിം പിച്ച് ( വേദനിപ്പിക്കാതെ.) മോള്‍ക്കു ഈ മച്ചുനന്‍ മാമന്റെ വക കൊടുത്തേര്..

മഴവില്ലും മയില്‍‌പീലിയും said...

അതെ ഒരു മാമന്‍ കൂടെ ഉണ്ട്..കാണാമറയത്ത് ഒരു മാമന്‍..:) കുഞ്ഞുമോള്‍ക്ക് എല്ലാ ആശംസകളും :)

അരുണ്‍ രാജ R. D said...

Belated Happy birth day Kunjubomb..:D

High Power Rocketry said...

: )

Ranjith chemmad / ചെമ്മാടൻ said...

പിറന്നാളാശംസകള്‍!!!

Sunith Somasekharan said...

pirannaal aasamsakal....
nandu mole bomb ennu vilikkanamaayirunno ... sneham kondaanengilum negative padangal upayogikkaathirunnaal nallathaayirikkum ennu oru pandhithan paranju kettittundu ...

smitha adharsh said...

പാമരന്‍ ചേട്ടാ : പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി കേട്ടോ.
ശ്രീ : ശ്രീ വൈകിയിട്ടൊന്നും ഇല്ല.ഇവള്‍ ഈ മാസം മുഴുവന്‍ പിറന്നാള്‍ ആഘോഷിക്കും എന്നാ തോന്നുന്നത്.ഇന്നലെയും അവള്‍ടെ ഒരു ഫ്രണ്ട് ബര്ത്ഡേ വിഷ് ചെയ്യുന്നുണ്ടായിരുന്നു.
അജിത് : അപ്പൊ,പിറന്നാള് മാറ്റി, അത് ഡെലിവറി ഡേ ആക്കി അല്ലെ...?അതും ഒരുകണക്കിന് ശരിയാണ് അല്ലെ?പിന്നെ,എന്നെ ആറ്റം ബോംബ് എന്ന് വിളിച്ചത് മനസ്സിലായി കേട്ടോ..പിന്നെ,നിങ്ങളുടെ കാത്തിരിപ്പും വേഗം സഫലമാകട്ടെ എന്ന് ആശംസിക്കുന്നു.ഈ കാത്തിരിപ്പ്‌ ഒരു സുഖമുള്ള ഒര്മയാകട്ടെ ഭാവിയില്‍.

ഇന്ദു : പേരിലുള്ള ആ "ഇന്ദു" ചുവ ഉള്ളത് കൊണ്ടു നല്ല കുട്ടി ആണ് അല്ലെ?അമ്പടി കേമീ..
പിന്നെ,മൊഴി ഒക്കെ ഡൌണ്‍ ലോഡ് ചെയ്തോ?എഴുതി തുടങ്ങിയില്ലേ?
വനജ:ആശംസയ്ക്ക് നന്ദി കേട്ടോ.അവള് കൈയും,തലയും വേണ്ടി വന്നാല്‍ തലയും ഒക്കെ പൊക്കി പിടിക്കും.എന്ത് ചെയ്യാനാ?എന്റെയല്ലേ മോള്?പിന്നെ,നഖം ഒക്കെ അവിടെ തന്നെയുണ്ട്‌ ട്ടോ.
കാവലാന്‍ : ഈ വഴി വന്നതിനും,അടുത്ത തവണ കഥ പറയും എന്ന് പറഞ്ഞതിനും നന്ദി..പറ്റിക്കരുത്.കഥ പറയണം..പ്ലീസ്.
സ്നേഹിതാ : ഈ വഴി വന്നതിനും,ആശംസകള്‍ അറിയിച്ചതിനും നന്ദി കേട്ടോ
മുല്ലപ്പൂവ്:പിറന്നാള്‍ ആശംസകള്‍ അറിയിച്ചതിനു നന്ദി

smitha adharsh said...

നിഖില്‍: ആശംസയ്ക്ക് നന്ദി ട്ടോ
മഹി : ശരിക്കും ഇപ്പോള്‍ മഹിയുടെ മനസ്സു കാണാന്‍ സാധിക്കുന്നുണ്ട്.എല്ലാം സാധിക്കട്ടെ.ഈ വഴി വന്നു പിറന്നാള്‍ ആശംസ അറിയിച്ചതിനു നന്ദി.ഇനിയും വരൂ ട്ടോ
മച്ചുനന്‍:കണ്ണാ..ആശംസ പറഞ്ഞു,ആ സെയിം പിന്ച്ച് ഞാന്‍ എടുത്തു വച്ചിട്ടുണ്ട്.പിന്നെ കൊടുത്തോളാം.ഇന്നലെ അവളെ,വെറുതെ ഒന്നു അടിച്ചതിനു എന്‍റെ കൈയില്‍ കടിച്ചു പൊട്ടിച്ചു...!!! അതിന്റെ വേദന മാറിയിട്ട് ഈ സെയിം പിന്ച്ച് കൊടുത്തു പകരം വേറെ വല്ലതും വാങ്ങിക്കോളാം.
കാണാമറയത്ത് : ആശംസകള്‍ക്ക് നന്ദി
മാമന്‍റെ ആശംസകളും പറയാം
അരുണ്‍ രാജ : നന്ദി കേട്ടോ
r2k: ഈ വഴി ആദ്യമായാണല്ലോ...നന്ദി ഈ വിസിറ്റ് ന്.
രഞ്ജിത്ത് ചേട്ടാ :പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി
my crack words :പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി.പണ്ഡിതന്‍ പറഞ്ഞതു അനുസരിക്കാം കേട്ടോ.

അരൂപിക്കുട്ടന്‍/aroopikkuttan said...

അല്പം വൈകിയാണെങ്കിലും വാവക്ക് പിറന്നാളാശംസകള്‍!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്ദനക്ക് വൈകിയാണെങ്കിലും പിറന്നാളാശംസകള്‍. ഞാനീ കുസ്രുതിയെ കണ്ടിട്ടുണ്ട്.
പിന്നെ, ചൊക്ലിയിലേക്ക് വഴി കാട്ടിയതിന് നന്ദി..

Senu Eapen Thomas, Poovathoor said...

മത്ത കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ല. വാവ ബോംബ്‌ ആണെങ്കില്‍ അച്ചന്‍ ബോംബേയായിരിക്കും.

വാവയുടെ പിറന്നാളിന്റെ ചിലവ്‌....അത്‌ എപ്പോളാണു??

വാവയ്ക്ക്‌ പിറന്നാള്‍ ആശംസകള്‍.[അല്‍പം വൈകിയെങ്കിലും]

സസ്നേഹം,
പഴമ്പുരാണംസ്‌.

Senu Eapen Thomas, Poovathoor said...

മത്ത കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ല. വാവ ബോംബ്‌ ആണെങ്കില്‍ അച്ചന്‍ ബോംബേയായിരിക്കും.

വാവയുടെ പിറന്നാളിന്റെ ചിലവ്‌....അത്‌ എപ്പോളാണു??

വാവയ്ക്ക്‌ പിറന്നാള്‍ ആശംസകള്‍.[അല്‍പം വൈകിയെങ്കിലും]

സസ്നേഹം,
പഴമ്പുരാണംസ്‌.

Anonymous said...

nannayittundatto, keralathinte thanathaaya bhaashayil, kooduthal thongalukalum alankarangalumillathey valarey lalithamayaa bhazhayil ezhuthichertha priya chechikku pranamam.

inium inganeyulla kurippukal ezhuthicherkkuvaan kuttiyem kootti vallappozhum purathirangukaa, if you can write something on the struggling life of our workers in the camps of industrial area.