Saturday, August 16, 2008

നന്ദു കണ്ട ദോഹയിലെ മീന്‍ചന്ത - കോര്‍ണീഷ്

ഇന്നലെ രാത്രി, അച്ഛന്റേം,അമ്മേടേം കൂടെ വാവ കാറ്റു കൊള്ളാന്‍ പോയി.രാത്രി എട്ടര കഴിഞ്ഞു കാണും,കോര്‍ണീഷില്‍ പോകാം,അവിടെ ചൂടു കുറവാന്നു അമ്മ പറഞ്ഞു.ഞാന്‍ റെഡിയായി.
അവിടെ ചെന്നപ്പഴല്ലെ നല്ല രസം !!!സാധാരണയില്‍ കൂടുതല്‍ ആള്‍ക്കാര്.ഫ്രൈഡേ അല്ലെ,ഹോളിഡേ അല്ലെ,അതോണ്ടാവുംന്നാ ആദ്യം വിചാരിച്ചേ.പിന്നെയല്ലേ,മനസ്സിലായെ,അവിടെ നമ്മുടെ നാട്ടിലെ പോലെ മീന്‍ ചന്ത.


നമ്മുടെ നാട്ടില്,വാവേടെ വീടിന്‍റെ മുന്നില് സുകുമാരന്‍ ചേട്ടനും,ഷാജി ചേട്ടനും മോട്ടോര്‍ സൈക്കിളില് മീമി വിക്കാന്‍ വന്നപ്പോ,ആ മീന്‍ പെട്ടി വാവ കണ്ടിട്ടുണ്ട്.(അമ്മേടെ ചെറുപ്പതിലൊക്കെ അവര് സൈക്കിളിലാത്രേ വന്നിരുന്നത്.അതും,മീമിയൊക്കെ കുട്ടയിലാക്കീട്ട്) അവരുടെ പെട്ടീല് നിറച്ചും മീമിയാ.ഐസ് ഒക്കെ ഇട്ടിട്ട്.മീമി കേടാവാതിരിക്കാനാത്രേ അതിന്‍റെ കൂടെ ഐസ് ഇടണത്.ഈ സൂത്രം അമ്മമ്മ പറഞ്ഞു തന്നതാ.

പിന്നെ,വാവേടെ നാട്ടില് തൃശൂര് ശക്തന്‍ മാര്‍ക്കറ്റിലും,പാട്ടുരായ്ക്കലിലെ മീന്‍ മാര്‍ക്കറ്റിലും വാവ ഓരോ പ്രാവശ്യം സുധിമാമേടെ കൂടെ മീമി വാങ്ങാന്‍ പോയിട്ടുണ്ട്.അതുപക്ഷേ,സന്ധ്യയ്ക്ക്‌ ആയിരുന്നു.അവിടെ ആവശ്യള്ളോര്‍ക്ക് മീമി വൃത്തിയാക്കി പീസാക്കി കൊടുക്കുന്നുണ്ടായിരുന്നു.പെട്രോമാക്സിന്‍റെ വെളിച്ചത്തില് അവിടേം വാവ ഐസ് കണ്ടു.
പക്ഷെ,ഇവിടെ ദോഹേല് ഈ കോര്‍ണിഷില് കിട്ടണത് "ഫ്രെഷ് ഫിഷ്" ആണെന്നാ അച്ഛ പറഞ്ഞത്.ഐസ് ഒന്നും ഇട്ടിട്ടില്ല.അവര് പീസാക്കീം കൊടുക്കണില്ല.ഇപ്പൊ,തന്നെ പിടിച്ചു കൊണ്ടുവന്ന നല്ല പെടയ്ക്കണ മീനാത്ര.

ഇതാ മീന്‍ പിടിക്കാന്‍ പോണ ബോട്ടുകള്..കാണണ്ടേ?



ദാ, കണ്ടോ..മീമീടെ പേരൊന്നും വാവയ്ക്ക് അറീല്യ.പക്ഷെ,നല്ല വില കുറവില് കിട്ടുംന്ന് അച്ഛ പറഞ്ഞു.ദെ,കണ്ടോ, മീമീടെ കൂടെ ഞണ്ടും ഉണ്ട് ട്ടോ.അതിനൊക്കെ ജീവനും ഉണ്ട്.അമ്മേടെ മൊബൈലില്‍ എടുത്ത ഫോട്ടോസാ


ഇവര് എമെജന്‍സി യാ ലൈറ്റ്‌നു വേണ്ടി വച്ചിരിക്കുന്നെ..ദാ,കണ്ടില്ലേ?s


പറയാന്‍ വിട്ടു,ഇങ്ങനെ മീന്‍ പിടിക്കാന്‍ പോയി,മീമി കൊണ്ടു വന്നു വില്ക്കുന്നവര് എല്ലാരും മലയാളി മാമാന്മാരാണ് ട്ടോ.അതില്,ഒരു മാമന്‍ തിരക്കിലാനെന്കിലും വാവയോട് വര്‍ത്തമാനോം പറഞ്ഞു



അങ്ങനെ വാവ ഇവിടെ ദോഹയിലെ രാത്രീലെ മീന്‍ ചന്തയും കണ്ടു.



54 comments:

smitha adharsh said...

എന്‍റെ മോളെക്കൂട്ടി ഇന്നലെ ദോഹയിലെ കോര്‍ണീഷില്‍ പോയപ്പോള്‍ കണ്ട മീന്‍ചന്ത.അവളുടെ കണ്ണിലൂടെ...

Anonymous said...

very nice! hahahahaha

sandoz said...

പൂയ്..പൂഹോയ്..
നല്ല പെടക്കണ മീനേയ്..
ഈ ദോഹേല് തിമീംഗലം കിട്ടോ...
തിമീംഗലം കഴിച്ചിട്ട് കൊറേ നാളായി...

ജിജ സുബ്രഹ്മണ്യൻ said...

വാവക്കു മീമി വറുത്തു കൊടുത്തോ അമ്മേ..നല്ല പെടക്കണ ചുന്ദരി ഞണ്ടിനെ എന്നാ ചെയ്തു വാവാച്ചീ.. ഞണ്ടു പിന്നിലോട്ട് നടക്കുന്നതു കണ്ടോ ?

അനില്‍@ബ്ലോഗ് // anil said...

മീനും മലയാളികളായിരുന്നൊ വാവെ?
കണ്ടിട്ടു നമ്മൂടെ മലയാളി മൂള്ളന്‍ മാതിരി ഉണ്ടല്ലൊ?

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
OAB/ഒഎബി said...

ഈ മലയാളി ഐലേം മുള്ളനും പലവകേം അല്ലാതെ മോളെക്കാളും പൊക്കൊള്ള മീനൊന്നും അവറ് കാണിച്ചു തന്നില്ലെ മോളെ.....

പാമരന്‍ said...

:)

യാരിദ്‌|~|Yarid said...

ഈ മീന്‍ കണ്ടിട്ടു കൊതി വരുന്നു. പഠിക്കുന്ന സമയത്തു വേറെ ഒരു ജോലിയുമില്ലെങ്കില്‍ ബാച്ചായിട്ടു ആറ്റില്‍ മീന്‍ പിടിക്കാന്‍ പോകുമായിരുന്നു. സ്ഥിരമായി മീന്‍ പിടിക്കാന്‍ പോകുന്ന കുറെ ടീ‍്മിനെ പരിചയപ്പെട്ട് വെച്ചിട്ടു അവരോടൊപ്പം പോകും. മീന്‍ പിടിച്ചതിനു ശേഷം അവര്‍ തന്നെ കപ്പയും പുഴുങ്ങി, ഈ മീനൊക്കെ പൊരിച്ചു തരുമായിരുന്നു..!

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

ഇതു കൊള്ളാം സ്മിതേ ... ഒരു പുതിയ സ്റ്റൈല്‍ ഒക്കെയുണ്ട് :)നല്ല ചിത്രങ്ങളും. എനിക്ക് സത്യം പറഞ്ഞാല്‍ മീന്‍ തിന്നാന്‍ കൊതിയായി :)

ഞാന്‍ ഒരു സ്ഥിരം വായനക്കാരനാണ്. പരിചയം ഉണ്ടോന്നറിയില്ല. എന്‍റെ അതേ പേരുള്ള ഒരു വായിനോക്കി ഇവിടെ സ്ഥിരം കമ്മന്റുന്നത്‌ കൊണ്ടു ഞാന്‍ മിണ്ടാതെ പോവാറാണു പതിവ് :( ഇപ്രാവശ്യം ഒന്നു കമ്മന്റി നോക്കാം എന്ന് വെച്ചു :)

riyaz ahamed said...

'ഫിഷ് ഫ്രൈ'ഡേ

നരിക്കുന്നൻ said...

മോളുകുട്ട്യേ.. മീന്‍ പൊരിച്ചോ....

അങ്ങനെ ദോഹയില്‍ പോകാതെ ദോഹയിലെ മീഞ്ചന്തയും കണ്ടു.

Sands | കരിങ്കല്ല് said...
This comment has been removed by the author.
ഫസല്‍ ബിനാലി.. said...

നാട്ടിലെ പോലെ രണ്ട് മാസം പഴക്കമുള്ള ഫ്രഷ് മീനൊന്നും ഇവിടെ കിട്ടില്ലെ?

Sands | കരിങ്കല്ല് said...

സംഭവം കൊള്ളാല്ലൊ :)
എന്നിട്ട് മീന്‍ വാങ്ങ്വേം ചെയ്തോ?
അതോ വാവയോട് വര്‍ത്തമാനം പറഞ്ഞ മാമന്‍ മീമി രണ്ടെണ്ണം വെറുതേ തന്നോ?

സാന്‍ഡോസേ...
പൂയ്...., ഞാന്‍ മിനിഞ്ഞാന്ന് പിടിച്ച മൂന്ന് തിമിംഗലങ്ങളില്‍ രണ്ടെണ്ണം ഇപ്പഴും ബാക്കിയുണ്ട്. വേണെങ്കില്‍ ഒരെണ്ണം ഞാന്‍ കൊറിയറില്‍ അയച്ചു തരാം (തിമിംഗലങ്ങളെ വെള്ളത്തില്‍ ഇട്ടു വെക്കണ കുപ്പി അധികം കയ്യിലില്ല.. അപ്പൊ കുപ്പി തിരിച്ചയക്കണം)

ഹരീഷ് തൊടുപുഴ said...

വാവേ....
അപ്പോ ഏതു മീമിയാ അമ്മ വാങ്ങിത്തന്നേ....പൊരിച്ചുതന്നോ???

ബിന്ദു കെ പി said...

ഇതു കൊള്ളാമല്ലോ. ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റ് ഓര്‍മ്മ വന്നു. ഇവിടെയൊന്നും ഇങ്ങനത്തെ മാര്‍ക്കറ്റ് കണ്ടിട്ടില്ല കേട്ടോ.അതോ എനിയ്ക്ക് അറിയാഞ്ഞിട്ടാണോ എന്തോ.

നന്ദു said...

സ്മിത, നന്ദു എന്ന് കണ്ടാ ഞാൻ ഓടിയെത്തിയെ! മോളുടെ പേരും നന്ദൂന്നാ അല്ലെ?.
നല്ല വിവരണം. ചിത്രങ്ങളും.
ഇതിന്റെ പാചകം കൂടെ പോരട്ടെ.

പ്രയാസി said...

മോളൂട്ടീ...കൊള്ളാട്ടാ...:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

:)

ചാണക്യന്‍ said...

ഇതിനെ എങ്ങനെ തിന്നാന്‍ പരുവത്തിലാക്കാം എന്ന് കൂടി പറഞ്ഞു തരൂ‍...

രസികന്‍ said...

അവിടെ “ തുഫായില്‍ “ നല്ല പെടക്കണ ചാള കിട്ടുമോ .......

എനിക്കു ഒരു കിലോ വേണമായിരുന്നു. ചുമ്മാ വേണ്ടെന്നെ! വെറുതെ തന്നാൽ മതി !!

Sands | കരിങ്കല്ല് said...

ബ്ലോഗ്ഗിനു പുറത്ത് നമ്മള്‍ തമ്മില്‍ പലതുമുണ്ടായിട്ടുണ്ടാവാം .. അതൊക്കെ ഇവിടെക്കു്‌ വലിച്ചിഴക്കണോ സന്ദീപേ? അതു മഹാമോശമല്ലേ..

ഇല്ല, ഞാനായിട്ടൊന്നും പറയുന്നില്ല. വായിക്കുന്നവരും കാണുന്നവരും മനസ്സിലാക്കട്ടെ.

---
സ്മിതേ ... ഇവിടെ ഇതെഴുതേണ്ടി വന്നതില്‍ ഖേദിക്കുന്നു.

നിസ്സാറിക്ക said...

ദോഹയും ബര്‍ദുബായിയും ഒക്കെ ഏകദേശം ഒരുപോലെതന്നെ. എന്തായാലും മടിച്ചി ആണെന്ന് തോന്നുന്നില്ല.. ഇതെല്ലാം എപ്പോള്‍ വായിച്ചു തീര്‍ക്കും എന്നാ സംശയം..

നിസ്സാറിക്ക

http://kinavumkanneerum.blogspot.com/

ഒരു സ്നേഹിതന്‍ said...

അങ്ങനെ ദോഹയിലെ മലയാളി മീൻ ചാന്തയും കണ്ടു.

നന്ദി വാ‍വെ...

മീൻ നാല്ല രസോണ്ടാ‍യിരുന്നോ വാവെ....

smitha adharsh said...

global penny stocks : thanks 4 ur comment
സാന്ഡോസേ : ഇവിടെ ദോഹയില് തിമിന്ഗലം കിട്ടുമോ എന്നറിയില്ല..ഒന്നു ചോദിച്ചു നോക്കട്ടെ...അത്ര അത്യാവശ്യമാനെന്കില്‍ ദാ,നമ്മുടെ കരിങ്കല്ല് അയച്ചുതരാം എന്ന് പറയുന്നുണ്ട്.കക്ഷിയോടു ഒന്നു ചോദിച്ചു നോക്കിക്കോളൂട്ടോ
കാ‍ന്താരി ചേച്ചീ : അവള് ഞണ്ടിനെ ആദ്യായിട്ടല്ല കേട്ടോ കാണുന്നത്.നാട്ടില്‍ വച്ചു,ഞങ്ങളുടെ തൊട്ടു വക്കിലെ പാവം ഞണ്ടിനെ കണ്ടിട്ടുണ്ട്.മീമി വാങ്ങിയില്ലെന്നെ...ഞങ്ങള് ചുമ്മാ കാറ്റു കൊള്ളാന്‍ പോയതല്ലേ...?അപ്പൊ,കണ്ടൂന്നു മാത്രം
അനില്‍ : മീമി,മലയാളിയാണോ എന്നറിഞ്ഞില്ല...കണ്ടിട്ട് മുള്ളന്‍ പോലെ ഒക്കെ ഉണ്ട്.
oab :വലിയ മീനൊക്കെ ഉണ്ടായിരുന്നു...അതൊന്നും എന്‍റെ പാവം മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.
കമന്റ് നു നന്ദി
പാമരന്‍ : എന്താണ് പാമുവേ,ഒരു ചിരി?
യാരിദ്‌ : അപ്പൊ,പഠിപ്പിക്കാന്‍ വിട്ട സമയത്തു ഇതായിരുന്നു പണി അല്ലെ?
എന്തായാലും അതൊക്കെ കണ്ടതുകൊണ്ടു ജീവിതവും കൂടെ പഠിച്ചില്ലേ?കമന്റ് നു നന്ദി കേട്ടോ

smitha adharsh said...

സന്ദീപ് ഉണ്ണി മാധവന്‍ : ഇവിടെ പുതിയ ആളല്ല അല്ലെ?,അല്ലെ?നന്ദി,ഈ വഴി വന്നതിനും കമന്റ് നും..
റിയാസ് അഹമദ്:ഫിഷ് ഫ്രൈഡേ ടു യു ടൂ...നന്ദി ഈ വഴി വന്നതിനു.
നരിക്കുന്നന്‍: മീന്‍ പൊരിച്ചു.പക്ഷെ,അവിടെ നിന്നും വാങ്ങിയതല്ല..
ഫസല്‍:ഇല്ലെന്നെ...നമ്മുടെ നാട്ടിലെ പോലെ രണ്ടുമാസം പഴക്കമുള്ള മീന്‍! അത് കലക്കി...ഇതു ഫ്രെഷ് ഫിഷ് ആണെന്നാ അറിയാന്‍ കഴിഞ്ഞത്.
കരിങ്കല്ല്:വാവയോട് മാമന്‍ വെറുതെ വര്ത്തമാനം മാത്രം പറഞ്ഞു.മീമി വെറുതെ തന്നില്ല.സാന്‍ഡോസിനെ വെറുതെ കൊതിപ്പിക്കരുത്.പറഞ്ഞതുപോലെ അയച്ചു കൊടുക്കണം.പറഞ്ഞ പോലെ,ഇവിടേം ഈ തിമിന്ഗലതിനെ ഇട്ടു വയ്ക്കുന്ന കുപ്പി കിട്ടാനില്ല.
കമന്റ് നു നന്ദി.പോസ്റ്റ് വായിച്ചതിനും.
ഹരീഷ്: അമ്മ മീമി വാങ്ങിയില്ലെന്നെ...മുന്പ് വാങ്ങി വച്ച മീമി പൊരിച്ചു കൊടുത്തു.
ബിന്ദു:ഇവിടെ ഇങ്ങനെ ഒരു മാര്‍കെറ്റ് ഉണ്ട് എന്ന് കേട്ടിരുന്നെന്കിലും കാണുന്നത് ഇതു ആദ്യമായിട്ടാ..
നന്ദു:നന്ദി കേട്ടോ..പോസ്റ്റ് വായിക്കാന്‍ ഓടി വന്നല്ലോ.നന്ദി കേട്ടോ .പാചകം..അതിനെപ്പറ്റി ഒരു പോസ്റ്റ് ഇതു വരെ ആലോചിച്ചിട്ടില്ല.നോക്കാം..

smitha adharsh said...

പ്രയാസി : നന്ദി..
ജിതെന്ദ്രകുമാര്‍ : തിരിച്ചും ഒരു :)
ചാണക്യന്‍:ഞാന്‍ പറഞ്ഞില്ലേ,തിന്നാനുള്ള പരുവത്തില്‍ ആക്കാനുള്ള വിദ്യയൊക്കെ നന്നായി അറിയാം.മുന്പ് മേലനങ്ങുന്നത് തീരെ ഇഷ്ടമല്ലായിരുന്നു.ഇപ്പൊ,എല്ലാം പഠിച്ചു.പക്ഷെ,പാചകം പോസ്റ്ലൂടെ ആക്കുന്നതിനെ കുറിച്ചു പിന്നീട് ആലോചിക്കാം.ഈ വഴി വന്നു പോസ്റ്റ് വായിച്ചു കമന്റ് ഇട്ടതിനു നന്ദി കേട്ടോ
രസികന്‍:ഇതു "തുഫായി" അല്ല...ഖത്തര്‍ -ദോഹ ആണ്.ഇവിടെ നല്ല ചാള കിട്ടും.പെടയ്ക്കുമോ എന്നറിയില്ല..കമന്റ് നു നന്ദി
കരിങ്കല്ല് : എന്നെ സംബന്ധിക്കുന്നതല്ലാത്തത് കൊണ്ടു ഞാന്‍ ഒന്നും മിണ്ടുന്നില്ല.
നിസാറിക്ക: ഈ വഴി വന്നതിനു നന്ദി..തന്ന ലിന്ക്ലൂടെ ആ ബ്ലോഗും ഞാന്‍ വായിക്കാം.
സ്നേഹിതന്‍: നന്ദി കേട്ടോ..ഈ വഴി വന്നതിന്.

ജഗ്ഗുദാദ said...

മീന്ച്ചന്ത അപ്പൊ ഗള്‍ഫ് ഇലും ഉണ്ടോ? ശെടാ ഞാന്‍ കരുതി നമ്മടെ നാട്ടില്‍ ആണ് ഇതൊകെ ഉള്ളത് എന്നാണ് ..അല്ല എന്നാലും ചാലയുടെ അത്രേം വരുമോ?

ഹരിശ്രീ said...

ടീച്ചറേ,

കൊള്ളാം, മീന്‍ മാര്‍ക്കറ്റ് ...

നല്ല വിവരണം....
:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇതു കണ്ടിട്ട് നമ്മടെ പൊന്നാനി ചന്ത പോലേണ്ടല്ലോ... രാത്രിയാന്നൊര് വ്യത്യാസം മാത്രം

Mahi said...

എത്തി കേട്ടൊ എങ്ങനെ എത്താതിരിക്കും ഇവിടേക്ക്‌ വിളിക്കുന്നത്‌ സാഹിത്യത്തിന്റെ കൈകളല്ലല്ലൊ സ്നേഹത്തിന്റെ കൈകളല്ലെ നന്ദുവിനോട്‌ എന്റെ അന്വേഷണം പറയുക

ഇന്ദു said...

kollam..puthiya oru style-il ulla e ezhuthu..

ശ്രീ said...

നന്ദു മോളെ ഇനിയും എല്ലായിടവും കൊണ്ടു പോയി കാണിയ്ക്കൂ...

മൊബൈല്‍ ഫോട്ടോസും മോശമായില്ല
:)

simy nazareth said...

ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂ‍ലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.

അനോണിമാഷ് said...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Anonymous said...

ഈ മീമി ഒക്കെ ശരിയാക്കി ഒരു കിടിലന്‍ ഊണു കൂടി വിളംബാമായിരുന്നു.. :)

Lajeev said...

ഈ മീമി ഒക്കെ ശരിയാക്കി ഒരു കിടിലന്‍ ഊണു കൂടി വിളംബാമായിരുന്നു.. :)

അപരിചിത said...

:)

അരുണ്‍ രാജ R. D said...

ഈ മീന്‍ചന്ത ഭയങ്കര സംഭവം തന്നെ..മീന്‍ ചന്തയില്‍ കാറ്റ് കൊള്ളാന്‍ പോകാന്‍ പറ്റിയ സ്ഥലം ആണെന്ന് മനസ്സിലായി...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ദോഹയിലെ മീഞ്ചന്തയെ കുറിച്ചെഴുതിയത്‌ വളരെ രസമുണ്ട്‌ വായിക്കാന്‍

HARI VILLOOR said...

ദോഹയിലെ മീന്‍ ചന്ത കാട്ടി തന്നതിന്‌ ഒരുപാടൊരുപാട് നന്ദിയുണ്ട് മാഷേ.... ശൈലി നന്നായിട്ടുണ്ട്.... അപ്പോല്‍ ഇനിയും പുതിയ എന്തെങ്കിലുമായിട്ട് വന്ന് വിളികുമല്ലോ.. അല്ലേ?

അശ്വതി/Aswathy said...

നന്ദുട്ടി മിടുക്കി ആണല്ലോ.
മിമി യൊക്കെ പൊരിച്ചു അടിച്ച് വിട്ടോ?
അമ്മയോട് എന്റെ അന്വേഷണം പറഞ്ഞേക്കണേ ....

സമദ് പൊന്നാട് SAMAD PONNAD said...

നന്നായി,
ഇഷ്ടായി....

സ്മിജ said...

സ്മിതേച്ചീ.. എന്ത് മീങ്കഥയായാലും പെണ്ണെഴുത്തിന് കമന്റാനാളുണ്ട്... വെറുതെയല്ല ചിത്രകാരന്‍ പെണ്ണെഴുത്തിനെപ്പറ്റി എഴുതീത്. വറുത്ത മീന്‍ എനിക്കിഷ്ടാ.. പക്ഷെ .. വീട്ടില്‍ വെജ് ആയകാരണം ഫ്രണ്ട്സിന്റെ (അവര്‍ണ്ണ) വീട്ടീ പ്പോ‍യാലേ ശാപ്പിടാന്‍ സാധിക്കാറുള്ളൂ..
(എന്റെ കമന്റ് കണ്ടിട്ട് കണ്ണ് മിഴിക്കണ സ്മിതേച്ചീനെ ഞാന്‍ കാണണു... ഞാന്‍ പുതീതാണേയ്... കമന്റാന്‍ മാത്രായിട്ട് ഞാനൊരു ബ്ലോഗ് തുടങ്ങീട്ടുണ്ട്.. പോസ്റ്റ്ണൂംണ്ട്.. കേറി നോക്കണം ചേച്ചീ...)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പൂഹോയ്......... പൂ‍ഹോയ്........മീനേ മീനേ... ചാള... അയില... എന്ന വിളിയാ‍ണ് നാട്ടില്‍ കേട്ടിട്ടുള്ളത്.. പണ്ട് സൈക്കിളിലിലായിരുന്നെങ്കില്‍ ഇന്ന് മീനെയ്റ്റി (ബജാജിന്റെ എം 80) യിലും പള്‍സറിലും ഒക്കെയാണ് ദൈവത്തിന്റെ നാട്ടിലെ മീന്‍ വില്പന. ഞാനീ ഖത്തറില്‍ പത്ത് പന്ത്രണ്ട് കൊല്ലായിട്ടും ഈ പറഞ്ഞ ചന്ത കണ്ടിട്ടില്ല. എന്റെ മീന്‍ ചന്ത ലുലുവിലും ഫാമിലി ഫുഡ് സെന്ററിലും ആണ്. ഒറ്റയൊരിക്കല്‍ ഞാന്‍ ഫിഷ് മാര്‍ക്കറ്റില്‍ പോയിട്ടുണ്ട്. പണ്ട്.. ഭാര്യയുടെ നിര്‍ബന്ധം സഹിക്കാ‍തെ... പിന്നീടൊരിക്കലും.. ഊംഹും... ഞാന്‍ പോവ്വാറില്ല. എനിക്കിഷ്ടല്ല ആ നാറ്റം. ഡ്രസ്സും.. വണ്ടീലും മീന്‍ നാറ്റം.. എത്ര വില കുറച്ച് കിട്ട്യാലും ഞാനില്ല ഫിഷ് മാര്‍ക്കറ്റിലേക്ക്...

VIPIN said...

teacher..
oru kilo fresh meen vangichu ayachu tharamo....evide ennum panimudakka...meen poyittu ari medikkan polum kadakal thurakkan sammathikkunnila..:)

oru mukkutti poovu said...

വല്ലഭനു പുല്ലും ആയുധം എന്ന് കേട്ടിട്ടുണ്ട്....അത് ഇതാണെന്ന് ഇപ്പോള് മനസിലായി... ദോഹയുടെ കഥാകാരിയുടെ കയ്യില് ഇതും ഭദ്രം !!

smitha adharsh said...

ജഗ്ഗുദാദ :പിന്നേ..ഇവിടേം ഇതൊക്കെ ഉണ്ട്.ചാളയും ഇവിടെ കിട്ടും കേട്ടോ
ഹരിശ്രീ ചേട്ടാ : നന്ദി,ഈ സന്ദര്‍ശനത്തിനും,കമന്റ് നും.
കിച്ചു & ചിന്നു : ശോ! പൊന്നാനി ചന്ത ഞാന്‍ കണ്ടിട്ടില്ലല്ലോ..!!കമന്റ് നു നന്ദി കേട്ടോ
മഹി:സാഹിത്യം ഒന്നും എനിക്കറിയില്ലേ...നന്ദുനോട് അന്വേഷണം പറഞ്ഞു...ഇനിയും ഈ വഴി ഇടയ്ക്കൊക്കെ വരൂട്ടോ
ഇന്ദു:നന്ദി
ശ്രീ: നന്ദു നെ എല്ലായിടത്തും കൊണ്ടുപോയി കാണിക്കണം എന്നുണ്ട്.പക്ഷെ,നമ്മുടെ ചേട്ടായി ഇവിടെ തീയറ്റര്‍, ഹോട്ടല്‍ ഇതു കഴിഞ്ഞാല്‍ ബാക്കിയെല്ലാം "കട്ട പോക"സ്റ്റൈല്‍ ആണ്.
സിമി : മറുപടി ഞാന്‍ അവിടെ വന്നു തന്നിരുന്നു.കണ്ടോ?
അനോണി മാഷ്‌:എന്‍റെ ബ്ലോഗ് എന്നും കരുതാന് ഇരിക്കുന്നത്. അത് ഞാന്‍ ഒരിക്കല്‍ പറഞ്ഞു എന്നാണു ഓര്മ
ലെജി:ഊണ് പിന്നീടാകട്ടെ
അപരിചിത,മുല്ലപ്പൂവ്: തിരിച്ചും ഓരോ ചിരി :) വന്നതിനു നന്ദിയുണ്ട് കേട്ടോ
അരുണ്‍ രാജ : മീന്‍ ചന്തയില്‍ കാറ്റൊന്നും കൊല്ലാന്‍ പറ്റില്ല.ആദ്യമായാണ്‌ ഇവിടെ മീന്‍ ചന്ത ഉണ്ട് എന്ന് അറിഞ്ഞത് തന്നെ

smitha adharsh said...

സഗീര്‍ : നന്ദി,വായനയ്ക്കും,കമന്റ് നും
ഹരി കുമാര്‍ : പുതിയത് വരുമ്പോള്‍ വിളിക്കാം..തീര്ച്ചയായും വരണേ
അശ്വതി : നന്ദി കേട്ടോ
സമദ്: നന്ദി
സ്മിജ : ഞാന്‍ അങ്ങോട്ട് വന്നിരുന്നു.കരുതിക്കൂട്ടി ഇറങ്ങി പുരപ്പെട്ടിരിക്ക്യാണ് അല്ലെ?
പെണ്ണെഴുത്ത്‌ എന്നൊക്കെ പറഞ്ഞാലുണ്ടല്ലോ..!!! സൂത്രക്കാരി !!
രാമചന്ദ്രന്‍ : ഇവിടെയും,മീന്‍ വാങ്ങുന്നത് "ഫാമിലി ഫുഡ് സെന്റര്‍"ല് നിന്നു തന്നെയാ..ഇതു വെറുതെ പോയപ്പോള്‍ കണ്ടു എന്നേയുള്ളു...മീനിനു പിന്നെ നാറ്റം അല്ലാതെ മുല്ലപ്പൂവിന്റെ സുഗന്ധം ഉണ്ടാവ്വോ മാഷേ?
വിപിന്‍: മീന്‍ വാങ്ങിച്ചു അയച്ചു തരാം..അഡ്രസ്സ് തന്നോളൂ
മുക്കൂറ്റി പൂവേ : ഹൊ! ഞാന്‍ വല്ലഭനാണോ?നന്ദി ഈ കമന്റ് നു...അപ്പോള്‍,ഇനിയും കാണാം.

Senu Eapen Thomas, Poovathoor said...

വാവ- മീന്‍ വില്‍ക്കുന്നവരെ കണ്ടു, പലതരം പെടയ്ക്കുന്ന മീനുകളെ കണ്ടു, മീന്‍ പിടിയ്ക്കാന്‍ പോകുന്ന ബോട്ടുകള്‍ കണ്ടു അങ്ങനെ പലതും കണ്ടു, കേട്ടു. കൂൂൂയ്യ്‌, കൂൂൂയ്യ്യ്യ്യ്യ്‌... ഈ വിളി കേട്ടോ ദോഹയില്‍.....

സസ്നേഹം,
പഴമ്പുരാണംസ്‌.

Sureshkumar Punjhayil said...

really nice... Best wishes...!!!

നിരക്ഷരൻ said...

:)

മണിലാല്‍ said...

പകല്‍ക്കിനാവിന്‍ സുന്ദരമാമൊരു......