Monday, August 25, 2008

അച്ഛമ്മ



ലേഖയും(ചെറിയച്ഛന്റെ മകള്‍),ഞാനും കൂടി പ്ലാനിട്ടു,"ഇന്നു സുശീലേച്ചി നെല്ല് പുഴുങ്ങുന്നുണ്ട്.കൂടെ നമുക്കു പുളിങ്കുരു വറുക്കാം."അച്ഛമ്മ സമ്മതിച്ചില്ലെങ്കിലോ?" എനിക്ക് സംശയമായി.അവള്‍ പറഞ്ഞു,"സുശീലേച്ചി ഇല്ലേ സഹായിക്കാന്‍?നമുക്കു സമ്മതിപ്പിക്കാം."..കേട്ടപാടെ അച്ഛമ്മ പറഞ്ഞു, സുശീലക്ക്‌ തിരക്കുണ്ട്‌.അടുത്താഴ്ച വറുക്കാം" അതുകേട്ട് ഞാന്‍ പറഞ്ഞു,"അയ്യോ,അടുത്ത ശനിയാഴ്ച ഞാന്‍ വരില്ല. സ്കൂള്‍ഡേക്കുള്ള ബാന്ഡ്സെറ്റിന്‍റെ പ്രാക്ടീസ് ഉണ്ട്.പോരാത്തേന് സെക്കന്‍റ് സാറ്റര്‍ഡേയാ. അപ്പൊ,അമ്മ വീട്ടിലുണ്ടാവും. ലേഖ പറഞ്ഞു"അടുത്ത ശനിയാഴ്ച എനിക്ക് ട്യൂഷന്‍ ക്ലാസ്സില്‍ എക്സാമാ. അടുത്ത ആഴ്ച കുട്ടികള്‍ ഉണ്ടാവില്ല എന്ന് കേട്ടതേ അച്ഛമ്മയുടെ മുഖം വാടി. ജോലിക്കാരായ മക്കളും,മരുമക്കളും പോയാല്‍പിന്നെ സ്കൂളിന്‍റെ അവധിദിവസങ്ങളില്‍ ഞങ്ങള്‍ തറവാട്ടില്‍ എത്തിക്കോളണം.അതൊരു അലിഖിത നിയമം ആയിരുന്നു.ആ ദിനങ്ങള്‍ ഒരുപക്ഷെ,ഞങ്ങളെക്കാള്‍ കൂടുതല്‍ ആസ്വദിച്ചത് അച്ചമ്മയായിരുന്നു.ഞങ്ങളുടെ അതിര് കവിഞ്ഞ കുസൃതികള്‍ അച്ഛമ്മയ്ക്ക് തലവേദന ഉണ്ടാക്കാരുന്ടെങ്കിലും...അതുകൊണ്ട് തന്നെ ഇഷ്ടമില്ലെങ്കിലും പലതിനും,അച്ഛമ്മ കൂട്ട് നിന്നു.

അച്ഛമ്മ പറഞ്ഞു, സുശീലയെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല.അങ്ങനെയാണെങ്കില് തട്ടിന്‍പുറത്ത് കേറി കലം എടുത്തിട്ട് വന്നോളോ".ഇതു കേട്ടതും,ലാലു(ലേഖയുടെ അനിയന്‍) തട്ടിന്‍പുറത്തു ഓടിക്കയറി.പിന്നാലെ ഞങ്ങളും.അവന്‍ പോയ സ്പീഡില്‍ തന്നെ "ചട പടാ" ന്നു ഗോവണി ചാടിയിറങ്ങി ഞങ്ങളെ തട്ടി മറിച്ചിട്ട് ഓടി. കൂടെ ഉറക്കെ ഒരു നിലവിളിയും!!!"അയ്യോ..!! പൂച്ച!!!".അച്ഛമ്മ ഓടിവന്ന് ചോദിച്ചു.."എന്താ?എന്താണ്ടായെ?"അവന്‍ പറഞ്ഞു,"അച്ഛമ്മേ,അവിടെ വല്യേ ഒരു പൂച്ച!!".അച്ഛമ്മ അത് ശരി വച്ചു"ങാ,ഉവ്വ്,ശരിയാ,പൂച്ച പെറ്റു കിടക്കുവാന്നു തോന്നുണ്ട്.ഇടയ്ക്കെ പൂച്ച കുട്ട്യോള്‍ടെ കരച്ചില് കേള്ക്കാംകൊറച്ചു കഴിഞ്ഞു പോയാ മതി.അപ്പൊ തള്ള പൂച്ച പോയ്യീണ്ടാവും."

കുറച്ചു കഴിഞ്ഞു അച്ഛമ്മ തന്നെ സുശീലേച്ചിയോടു പറഞ്ഞു,"സുശീലേ,ഒന്നു തട്ടിമ്പുറത്തു കേറി ആ കലംഒന്നു ഇട്ത്തോളോ,കുട്ട്യോള്‍ക്ക് പുളിങ്കുരു വറുക്കണംന്നു പറയിണ്ട്. അവടെ പൂച്ച ഇണ്ട്ത്രെ.അവര്‍ക്കതിനെ പേടിയാ."സുശീലേച്ചി തട്ടിക്കയറി."ങും,ഇനീപ്പോ പുളിങ്കുരു വറക്കൂം കൂട്യേ വേണ്ടൂ.എനിക്കിന്ന് റേഷന്‍ കടേ പോണം.നെല്ല് പുഴിങ്ങി കഴിഞ്ഞിട്ട് പൂവാംന്നാ വിചാരിച്ചേ.അതും,ഇതും ഒക്കെ ചീയ്യാന്‍ നിന്നാ എനിക്ക് നേരം വൈകും."പതിവുപോലെ പരാതി പറഞ്ഞ് സുശീലേച്ചി തട്ടിമ്പുറത്തു കയറി.പിന്നാലെ ഞങ്ങള്‍ മൂവര്‍ പടയും. . തട്ടിന്‍പുറം എന്നും ഞങ്ങള്‍ക്ക് ഒരു ലഹരിയായിരുന്നു ഓടിനിടയില്‍ വച്ചിരിക്കുന്ന ചില്ലില്‍ കൂടി അരിച്ചിറങ്ങുന്ന വെയിലിനെ പിടിക്കാന്‍ എന്നും ഞങ്ങള്‍ പരസ്പരം മത്സരിച്ചിട്ടുണ്ട്ട്...പഴയ സാധനങ്ങളുടെ,ഓര്‍മകളുടെ കൂമ്പാരത്തിലേയ്ക്ക് എത്തി നോക്കാന്‍ എന്നും മനസ്സു വെമ്പിയിരുന്നു.

തട്ടിമ്പുറത്തു കാണാന്‍ ഒരുപാടുണ്ട്. അച്ഛമ്മയുടെ "ആന്റിക് കളക്ഷന്‍സ്" ന്‍റെ ഒരു എക്സിബിഷന്‍ എന്ന് വേണമെന്കില്‍ പറയാം.ചെമ്പ് - ഓട്ടു പാത്രങ്ങള്‍,സൂപ്പ് വയ്ക്കുന്ന കലം മുതല്‍ മരം കൊണ്ടുള്ള ചക്രം പിടിപ്പിച്ച ഉന്തുവണ്ടി വരെ.ഞങ്ങള്‍ കുട്ടികള്ക്ക് വലിയ "ക്രേസ്" ആയിരുന്നു ആ ഉന്തുവണ്ടി.ഇപ്പോഴത്തെ സുപ്പെര്‍ മാര്‍ക്കറ്റിലൊക്കെ കാണുന്ന ട്രോളിയുടെ ഒരു പഴയ രൂപം.ഞങ്ങളുടെ തറവാട്ടിലെ കടിഞ്ഞൂല്‍ സന്താനത്തിനുവേണ്ടി ഉണ്ടാക്കിയ മഹത്തായ ഒരു സംരംഭം. എന്ന് വച്ചാല്‍ അച്ഛമ്മ-അച്ഛാച്ചന്‍ ദമ്പതികളുടെ മൂത്തമകളുടെ മൂത്തമകന് വേണ്ടി ഉണ്ടാക്കിയ ഒരു "സംഭവം".അതിനെ ആരാധനയോടെ നോക്കി നില്‍ക്കാറുണ്ട് എന്നല്ലാതെ അതില്‍ ഇരിക്കാനുള്ള ഭാഗ്യം എന്തുകൊണ്ടോ ഞങള്‍ക്ക് ലഭിച്ചിട്ടില്ല.

ഉന്തുവണ്ടി കണ്ടതും,കിട്ടിയ അവസരം പാഴാക്കാതെ ലാലു അതില്‍ ചാടിക്കയറി ഇരുന്നു.പറയാതെതന്നെ ഞങ്ങള്‍ രണ്ടുപേരും അത് തള്ളാന്‍ തുടങ്ങി.ചക്രം ഉരുളുമ്പോള്‍ തട്ടിന്‍പുറത്ത് ഭയങ്കര ശബ്ദം.താഴെ ചാരു കസേരയില്‍ പത്രവായനകഴിഞ്ഞു,റിട്ടയര്‍മെന്‍റ് ലൈഫ് പകലുറക്കത്തിലൂടെ ആസ്വദിക്കുന്ന അച്ഛാച്ചയ്ക്ക് ആ ശബ്ദം ഭയങ്കര കര്‍ണ്ണകഠോരമായി തോന്നി!! സ്വാഭാവികം!! മൂപ്പര് അവിടന്ന് ചാടിഎണീറ്റ് തട്ടിന്‍പുറത്തേക്ക്‌ കയറാനുള്ള ഗോവണിയുടെ താഴെ വന്നു നിന്നു.ഉച്ചത്തില്‍ അച്ഛമ്മയോടായി ചോദിച്ചു,"അതേയ്..എന്താവ്ടെ?ആ പിള്ളേര് തട്ടിമ്പുറത്തു കേറീട്ടുണ്ടാവുംലേ..."? അച്ഛാച്ചേടെ ശബ്ദം താഴെ കേട്ടതും,ഞങ്ങള്‍ "വണ്ടി ഉരുട്ടല്‍ പരിപാടി" നിര്ത്തി വച്ചു.ഒന്നുമറിയാത്തപോലെ താഴേയ്ക്ക് ഇറങ്ങി വന്നു.ഉറക്കം പാതി മുറിഞ്ഞ മുഴിവ് മാറ്റാനായി,അച്ഛാച്ചന്‍,അച്ഛമ്മയെ നീട്ടി വിളിച്ചു,"അതേയ്...ഇത്തിരി ജീരകവെള്ളം…..”

സുശീലേച്ചി സ്ഥിരമായി നെല്ല് പുഴുങ്ങാറുള്ള പുറത്തെ അടുപ്പിനടുത്ത് തെങ്ങിന്‍ പട്ടയും,ചകിരിയും കൊണ്ടുവന്നു ഇട്ടു,തീകത്തിച്ചു,ഞങ്ങളോട് പുളിങ്കുരു വറുത്തോളാന്‍ പറഞ്ഞു.പുളിങ്കുരു ഇട്ടു വറുത്തു തുടങ്ങി.അച്ഛമ്മ സൂപ്പര്‍വൈസിംഗ്ന് എത്തി.അച്ഛമ്മ പറഞ്ഞു,"പൊട്ടിത്തെറിച്ച് തുടങ്ങീലോ,വറവായ മണോം വരണുണ്ട്.ചട്ടി അടുപ്പത്തുന്നു വാങ്ങിക്കോളോ സുശീലേ.."ചട്ടി വാങ്ങി,പകരം ചെമ്പ് വച്ചു സുശീലേച്ചി വെള്ളമൊഴിച്ചു.വെള്ളം തിളയ്ക്കുംപോഴേക്കും പത്തായത്തില്‍നിന്ന്‌ നെല്ല് അളന്നെടുത്തു കൊണ്ടുവരണം.പത്തായത്തില്‍ നിന്ന്‌ നെല്ലെടുക്കുമ്പോള്‍ പിന്നാലെ വാലായി ഞങ്ങളും.


പുഴുങ്ങിയെടുത്ത നെല്ല് തട്ടിന്‍പുറത്ത് പരത്തി ഉണങ്ങാന്‍ ഇട്ടിട്ടുവേണം സുശീലെച്ചിക്ക് വീട്ടില്‍ പോവാന്‍. ഓരോ തവണ,പുഴുങ്ങിയ നെല്ല് കുട്ടയിലാക്കി,തലയില്‍ വച്ചു തട്ടിന്‍പുറത്തേക്ക് കയറുമ്പോഴും ഞങ്ങള്‍ പിന്നാലെ വച്ചു പിടിച്ചു. ഓരോ തവണ തട്ടിന്‍പുറത്ത് കയറുമ്പോഴും ഉന്തുവണ്ടിയില്‍ കയറി ഇരിക്കാനുള്ള ഞങ്ങളുടെ പൂതി കൂടിക്കൂടി വന്നു.അവസാനം ഗതികെട്ട് അച്ഛമ്മയോട്‌ തന്നെ ലാലു ചോദിച്ചു,"അച്ഛമ്മേ,ആ ഉന്തുവണ്ടി താഴേയ്ക്ക് കൊണ്ടുവരട്ടെ?".അച്ഛമ്മ കണ്ണുരുട്ടി."അതല്ലാണ്ടെ വേറെ ഒന്നൂല്യെ,നിങ്ങക്ക് കളിക്കാന്‍? അത്,വിനു ചെറിയ കുട്ട്യ്യാവുമ്പോ അച്ഛാച്ച അപ്പു അശാരീനെക്കൊണ്ട് ഉണ്ടാക്കിച്ചതാ.തേക്കിന്റ്യാ അത്.അതാ ഇത്ര നാളും കേടാവാണ്ടിരിക്കണേ..ആണിയൊക്കെ തുരുംബായീണ്ടാവും. അത് കൈയിലോ,കാലിലോ ഒക്കെ കേറും.പോരാത്തേന്,മുറ്റത്ത്‌ കളം പണിതിട്ടിരിക്യാ.താണിക്കുടത്തൂന്ന് ഭഗവതി പറ വരാറായി.അതുരുട്ടിയാ മുറ്റൊക്കെ കേടാവും. "വിനുവേട്ടന്‍റെ ഉന്തുവണ്ടി ഞങ്ങള്‍ ഉരുട്ടിയാല്‍ ഇപ്പൊ എന്താ ഇണ്ടാവ്വ?ഷാര്‍ജെന്നു മൂപ്പര് ഇതു അന്വേഷിച്ചു വരാന്‍ നില്‍ക്കാ ഇപ്പൊ?" ഞങ്ങള്‍ പിറുപിറുത്തു.


"ദേ,വിനൂന്‍റെ ഫോട്ടോ കണ്ടോ?ഇതെടുക്കുമ്പോ അവന് അഞ്ചു വയസ്സാ."കിഴക്കേ തളത്തില്‍ ചുമരില്‍ നിരനിരയായി തൂക്കിയിട്ട ചില്ലിട്ട ഫോട്ടോകള്‍ നോക്കി അച്ഛമ്മ പറഞ്ഞു.തറവാട്ടിലെ ചില്ലിട്ട ഫോടോകള്‍ക്കും ഉണ്ട് അവയുടേതായ പ്രത്യകതയും,കഥകളും..ആ ചിത്രങ്ങളിലൂടെ ഓര്‍മകളെ പിന്നോട്ട് പായിക്കുമ്പോള്‍ അച്ഛമ്മയുടെ കട്ടിക്കണ്ണടയുടെ പിന്നിലെ കണ്ണുകളുടെ ആ തിളക്കം ഞങ്ങള്‍ കണ്ടു.ഓര്‍മകളെപറ്റി പറയാന്‍ നൂറ്‌ നാവ്.അപ്പോള്‍,നെറ്റിയിലെ ഭസ്മക്കുറിയ്ക്കും കൂടുതല്‍ ഭംഗി തോന്നി. അന്ന്,എഴുപതുകളിലെതിയിട്ടും നരയ്ക്കാത്ത അച്ഛമ്മയുടെ മുടി ഞങ്ങള്‍ക്ക് കൌതുകമായിരുന്നു. അച്ഛമ്മയുടെ മക്കളുടെ സ്കൂള്‍ ലീവിംഗ് ഫോട്ടോകളും,വിവാഹ ഫോട്ടോകളും എല്ലാം ചില്ലിട്ട് നിരനിരയായി ചുമരില്‍ തൂക്കിയിട്ടിരുന്നു. ഓരോ മക്കളുടെയും,ആദ്യത്തെ കുട്ടി കമഴ്ന്നു തലപൊക്കിപിടിച്ചു കിടക്കുന്ന ഫോട്ടോയും.ഞാന്‍ വീട്ടിലെ രണ്ടാമത്തെ സന്താനമായതിനാല്‍ എന്‍റെ ഫോട്ടോയും,ലാലുവിന്‍റെ പോലെത്തന്നെ ഇക്കൂട്ടത്തില്‍ ഇല്ലായിരുന്നു.എല്ലാ ഫോട്ടോകളും തൃശ്ശൂരിലെ കൃഷ്ണന്‍നായര്‍ സ്റ്റുഡിയോയില്‍ എടുത്തു ചില്ലിടീപ്പിച്ചത്.

അച്ഛമ്മയുടെ മാത്രമല്ല,ഞങ്ങളുടെ മുഴുവന്‍ തറവാടിന്‍റെ സ്മരണകളാണ് ഈ ചില്ലിട്ട ഫോടോകളിലൂടെ മനസ്സിനുള്ളില്‍ ലാമിനേറ്റുചെയ്തു വച്ചിരിക്കുന്നത് എന്ന് അന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അന്ന് വില തോന്നാതിരുന്ന മഞ്ഞ നിറം ബാധിച്ച ആ ചിത്രങ്ങള്‍ക്ക്,ഇപ്പോള്‍ മനസ്സിന്‍റെ അകത്തളങ്ങളില്‍ വിലമതിക്കാനാവാത്ത സ്വര്‍ണതിളക്കം ചാര്‍ത്തപ്പെട്ടിരിക്കുന്നു.കൂട്ടത്തില്‍ ചില്ലിട്ട വലിയ ഫോട്ടോ...മാലയിട്ട് വച്ചിരിക്കുന്നു.അതെന്‍റെ അച്ഛന്‍റെ - അച്ഛമ്മയുടെ മൂത്തമകന്‍റെ.ആ ഫോട്ടോയിലേയ്ക്കു നോക്കുമ്പോള്‍ മനസ്സിന്നുള്ളില്‍ തിങ്ങിയ വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞ്‌ എപ്പോഴും അച്ഛമ്മ വീര്‍പ്പുമുട്ടി."ഭരതന്‍" എന്ന വാക്ക് ഉച്ചരിക്കുമ്പോഴേ കണ്ണുകള്‍ നിറയുന്ന അച്ഛമ്മ..എന്‍റെ ഓര്‍മകളില്‍ അച്ഛമ്മയുടെ ചിത്രത്തില്‍ ഒരു തുള്ളി കണ്ണുനീര് കൂടെ ഉണ്ട് എപ്പോഴും.അച്ഛനും,അമ്മയും ജീവിച്ചിരിക്കുംപോഴുള്ള മകന്‍റെ ആയുസ്സ് എത്താതെ ഉള്ള മരണം..അതെപ്പോഴും,അച്ഛാച്ചയെക്കാള്‍ കൂടുതല്‍ വിഷമിപ്പിച്ചത് അച്ഛമ്മയെ തന്നെ.

അച്ഛമ്മ,പണ്ടത്തെ കാര്യങ്ങള്‍ പറഞ്ഞ്‌ കൂടുതല്‍ സങ്കടപ്പെടാന്‍ തുടങ്ങുന്നതിനുമുമ്പ് ഐസ്പെട്ടിക്കാരന്‍റെ നീണ്ട പീപി വിളി."പീ...പീ.."ലാലു ചോദിച്ചു,"ഞങ്ങള്‍ക്ക് ഐസ് വാങ്ങി തര്വോ?"...ഉന്തുവണ്ടി കളിക്കാന്‍ തരാത്തതിന്‍റെ "കോംപെന്‍സേഷന്‍" എന്ന നിലയില്‍ അച്ഛമ്മ പറഞ്ഞു,"അയാളെ ഇങ്കട്‌ വിളിക്കണ്ട.അച്ഛാച്ചയ്ക്ക് ദേഷ്യം വരും.വഴീകൂടെ കൊണ്ടുപോണ കണ്ണീകണ്ട സാധനങ്ങളൊക്കെ വാങ്ങിതിന്നാ അച്ഛാച്ചയ്ക്ക് ഇഷ്ടാവില്യ."അടുക്കളയില്‍ ജീരകചെപ്പിലാണ് അച്ഛമ്മ പൈസ ഇട്ടു വയ്ക്കുന്നത്.അച്ഛമ്മ തന്ന ജീരകത്തിന്‍റെ മണമുള്ള നാണയതുട്ടുകളുമായി ഞങ്ങള്‍ ഐസ്കാരന്‍റെ അടുത്തേക്കോടി.

പണ്ട് ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട് ശനിയാഴ്ച്ചകള്‍ക്ക് നീളം കുറവാണെന്ന്.എന്നും,ശനിയാഴ്ചകളില്‍ കളിച്ചു മതിയാകാതെ തിരിച്ചു വീട്ടിലേയ്ക്ക്‌ പോകുമ്പൊള്‍ അറിഞ്ഞിരുന്നില്ല ഇനി വരുന്ന ശനിയാഴ്ചകള്‍ നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ മാത്രമുള്ളതാണ് എന്ന്.വീട്ടില്‍ വേണ്ടപ്പെട്ടവര്‍ വന്നാല്‍ നമ്മള്‍ ചോദിക്കില്ലേ ,"ചായ കുടിച്ചില്ലേ?" എന്ന്..പക്ഷെ,തറവാട്ടില്‍ ഞങ്ങള്‍ കുട്ടികള്‍ വീട്ടില്‍ വന്നവരോട് ചോദിക്കാരുണ്ട്,"അച്ഛമ്മ കെട്ടിപ്പിടിച്ചു ഉമ്മ തന്നില്ലേ" ന്ന്.ആ കളിയാക്കലിന്‍റെ രസത്തിനിടയില്‍ ഇപ്പോള്‍ വേര്പാടിന്‍റെ വേദന ഉടലെടുത്തിരിക്കുന്നു.തറവാടിന്‍റെ പടി കയറുമ്പോഴും,ഇറങ്ങുമ്പോഴും "പീതേ,(അച്ഛമ്മ എന്നെ അങ്ങനെയാ വിളിച്ചിരുന്നത്) അടുത്ത ശനിയാഴ്ച വരണംട്ടോ." എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു ഉമ്മ തരാന്‍ ഇന്നു അച്ഛമ്മയില്ല.ആ തറവാടും... തറവാട് അവിടെത്തന്നെ നില്‍പ്പുണ്ട്‌.പക്ഷെ,അച്ഛമ്മയില്ലാത്ത ആ വീട് എങ്ങനെ ഞങ്ങള്‍ക്ക് പഴയ തറവാടാകും????? ഓര്‍മകളുടെ ഭാണ്ഡം പേറുന്ന ആ തട്ടിന്‍പുറത്ത് ഇനിയെന്ന് കയറാനാകും......????????????

75 comments:

smitha adharsh said...

കുറച്ചു പഴയ ഓര്‍മ്മകള്‍..അവധി ദിവസങ്ങളിലെ ഞങ്ങളുടെ പുളിങ്കുരു വറുക്കലും..തട്ടിന്‍പുറത്ത് കയറലും..ഒക്കെ...
കൂടെ ഒരുപാടു സ്നേഹിക്കാന്‍ അറിയാവുന്ന അച്ഛമ്മയെക്കുറിച്ചുള്ള ഓര്‍മകളും...

Sands | കരിങ്കല്ല് said...

ഉടച്ചു...

Sands | കരിങ്കല്ല് said...

ഉടക്കല്‍ ഞാന്‍ കരാറെടുത്താലോ? ;)

സ്മിജ said...

ടീച്ച്രേച്യേ, എനിക്ക് ഇന്നാത്മസംത്ര് പ്തീടെ ദെവസ്സാ.
കുറെ ബ്ലൊഗന്മാരെ കമന്റാന്‍ കിട്ടി. അല്ലാ ഈ ചേച്ചി എല്ലാടേം കേറി നിരങ്ങണ്ണ്ട് ല്ലോ? വേറെ ഒരു പണീം ല്ലേ?
അച്ഛമ്മേനെ ഓര്‍മ്മ വരണു. നല്ല പോസ്റ്റില്‍ എന്തായാലും അലമ്പാക്കണില്യ. എനിക്ക് ബോറടിച്ചു. ഇത് മാറ്റാന്‍ ഞാനിമ്പടെ സഗീറേട്ട്ന്റെ ഒരു കവിതകൂടി വായിക്കണ് ണ്ട്. ചേച്ചീ, വായിച്ചിട്ടില്യേ അത്? വായിച്ചില്യാച്ചാലതൊരു നഷ്ടം തന്ന്യാട്ടോ. ഞാനൊരു അവാര്‍ഡ് (ഏകാംഗ) കമ്മിറ്റിണ്ടാക്കണ് ണ്ട്. ചേച്ചിക്കൊന്നും തരില്യാ. ആദ്യത്തെത് സഗീറേട്ടനാണ്. ആനിലവാരത്തിലെഴുത്യാ ചേച്ചിക്കും കിട്ടും.
വിശദാംശകങ്ങള്‍ക്ക് ഞാന്‍ പോഷ്ടിടാം
http://smijagopal.blogspot.com

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മഴക്കാലത്ത് പുളിങ്കുരു വറുത്തത് ഉപ്പ് വെള്ളത്തിലിട്ട് കുതിര്‍ക്കും എന്നിട്ട് തൊലി കളഞ്ഞ് മഴയും നോക്കിയിരുന്ന് തിന്നാന്‍ (ഒപ്പം തായം കളിയും)നല്ല സുഖമായിരുന്നു. തിന്നുകൊണ്ടേയിരിക്കാന്‍ തോന്നും. പുളിങ്കുരു വറുത്ത മണം....

PIN said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു...അച്ചമ്മയുടെ സ്നേഹം മനസ്സിലാക്കൻ അവുന്നുണ്ട്‌....

മലമൂട്ടില്‍ മത്തായി said...

നല്ല ഓര്‍മ്മകള്‍, എനിക്കും കുറെ ഉണ്ട് ഇങ്ങനത്തെ ഓര്‍മ്മകള്‍. എന്തായാലും കുട്ടികാലം നന്നായി ആസ്വദിച്ചല്ലോ, അത് മതി.

ഹരീഷ് തൊടുപുഴ said...

ചെറുപ്പത്തില്‍ സ്കൂള്‍ അവധിയ്ക്ക് അയ്യന്തോളിലുള്ള അമ്മവീട്ടില്‍ വന്ന് നില്‍ക്കുമ്പോളുള്ള അനുഭവങ്ങള്‍ ഓര്‍മവരുന്നു...
താണിക്കുടം ക്ഷേത്രം അയ്യന്തോളാണോ?

ഷാജൂന്‍ said...

മനോഹരമായ പെയിന്റിംഗാണല്ലൊ ഇത്‌. എഴുത്തൊന്നോടിച്ചു നോക്കി. ലാളിത്വത്തോടെ ഭാഷ. എഴുതുക ഒപ്പം മറ്റുള്ളവര്‍ക്ക്‌ കമന്റിടുകയും വേണം കെട്ടോ. അതുകൂടി പറയാനാണ്‌ ഞാനിത്രിടം വന്നത്‌. ലാളിത്യമാര്‍ന്ന പെരുമാറ്റങ്ങളെ തിരിച്ചു പിടിക്കേണ്ടതുണ്ട്‌.

നരിക്കുന്നൻ said...

നല്ല് ഓർമ്മക്കുറിപ്പ്. മനസ്സില് ഇത്തരം ഒരുപാട് നല്ല ഓർമ്മകൽ ഇല്ലാത്തവർ ആരുമുണ്ടാവില്ല അല്ലേ...

നല്ല എഴുത്ത്...
ആശംസകൾ..

ചാണക്യന്‍ said...

ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആലേഖനം...
ആശംസകള്‍...

യാരിദ്‌|~|Yarid said...

:)
കുറച്ചു കൂടി പാരഗ്രാഫ് തിരിച്ചു എഴുതാന്‍ നോക്കു സ്മിതെ. ഒന്നാമതു കറുത്ത ടെമ്പ്ലേട്. വായിക്കാന്‍ ഇച്ചിരി പ്രയാസമുണ്ട്..!

നവരുചിയന്‍ said...

നനവുള്ള ഓര്‍മ്മകള്‍ ...... അത് കോറിയിടാന്‍ മനോഹരം അയ ഭാഷയും ..... വളരെ നന്നായി

ഭൂമിപുത്രി said...

സ്മിതേടൊപ്പം തട്ടുമ്പുറത്തൊക്കെയൊന്ന് കേറിയിറങ്ങി,ഒളിച്ച്നിന്ന് ആ അഛമ്മയുടെ സ്നേഹപ്രകടനം കണ്ടു.
മധുരമുള്ള,പുളീയും എരിവും ഉപ്പുമൊക്കെയുള്ള,
കുഞ്ഞിക്കുഞ്ഞി അനുഭവങ്ങൾ.. ഓർമ്മകൾ.. എല്ലാം കയ്യിൽനിന്നൂർന്നുപൊകുമ്പോഴാണ് മൂല്ല്യമറിയുക,അല്ലെ?
ശനിഞായർ ദിവസങ്ങളിൽ ശ്വാസംവിടാൻപോലും സമയമില്ലാതെ,
ട്യൂഷൻസെന്ററുകളിൽനിന്ന് ട്യൂഷൻസെന്ററുകളിലേയ്ക്ക് പായുന്ന ഇന്നത്തെ കുട്ടികളെന്താൺ സത്യത്തിൽ പഠിയ്ക്കുന്നതു?
ഫോർമുലകളും സമവാക്യങ്ങളും മനഃപാഠമാക്കുന്ന തിരക്കിൽ അവർക്ക് നഷ്ട്ടമാകുന്നതു ബാല്ല്യത്തിന്റെ,ഇതുപോലെയുള്ള ആർദ്രതകളും ഊഷ്മളതകളും,അല്ലെ?
അതുകൊണ്ടൊക്കെയാകുമോ,അവർ വല്ലാതെ ഇൻസെൻസിറ്റിവ് ആയാൺ വളരുന്നതെന്ന് നമുക്ക് തോന്നാറില്ലേ?

ഈയിടെ ഇ.ഹരികുമാറിന്റെ ഒരുനോവൽ വായിച്ചിരുന്നു-തട്ടുമ്പുറാനുഭവങ്ങളേ മറ്റൊരുതലത്തിലേക്ക് കൊണ്ടുപോകുന്ന ഒരു കഥ.

ശ്രീ said...

സ്മിതേച്ചീ...
വായിച്ചവസാനിച്ചപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞൂല്ലോ. അച്ഛമ്മയ്ക്ക് കൊച്ചുമക്കളോടുള്ള സ്നേഹം തിരിച്ചറിയാനാകുന്നു, ഈ എഴുത്തില്‍ നിന്നും.

എന്റെ തറവാട്ടിലെ തട്ടിന്‍‌പുറത്ത് ഞങ്ങള്‍ കുട്ടികളും പണ്ട് കയറിയിരുന്നത് ഞങ്ങളുടെ അച്ഛമ്മയുടെ കൂടെയാണ്. ഇതില്‍ പറഞ്ഞതു പോലെ തന്നെ വല്ലാത്തൊരു ത്രില്ലായിരുന്നു അതിനു മുകളില്‍ കയറുക എന്നുള്ളത്.

പഴയ കുറേ സംഭവങ്ങളെ ഓര്‍മ്മിപ്പിച്ചു, ഈ പോസ്റ്റ്... നന്ദി.

Sands | കരിങ്കല്ല് said...

ഇന്നലെ വായിച്ചിട്ടു കമന്റാതെ പോയി..

എന്താ കമന്റാ എന്നറിയില്ലായിരുന്നു.. തിരക്കിലും ആയിരുന്നു...
ഇന്നു ആലോചിച്ച് എഴുതാം എന്ന്‌ വെച്ചു...

ഇന്നും അറിയണില്ല.. എന്താ എഴ്‌താ എന്നു്‌ :(

ജിജ സുബ്രഹ്മണ്യൻ said...

സ്മിതേടെ വീട്ടിലെ തട്ടുമ്പുറത്തൊക്കെ ഞാനും ഒന്നു വലിഞ്ഞു കയറീ..എത്ര രസാ ആ പഴയ ഓര്‍മ്മകള്‍..സുശീലേച്ചീടെ നെല്ലു പുഴുങ്ങലും ഉണക്കലും എല്ലാം ഇപ്പോള്‍ കണ്ടതു പോലെ തന്നെ
യ്യോ പറഞ്ഞിരുന്നപ്പോള്‍ മറന്നു പോയി.. അടുപ്പില്‍ ഞാന്‍ പുളിങ്കുരു ചുടാന്‍ ഇട്ടിട്ടുണ്ട്..അതു തിന്നിട്ട് വേണം ചക്കക്കുരു ചുട്ടെടുക്കാന്‍..


നല്ല പോസ്റ്റ് എന്നു ഞാന്‍ പ്രത്യേകിച്ചു പറയേണ്ടല്ലോ..

ഉപാസന || Upasana said...

while publishing blog posts use exact date and time in "Post Options" in compose window.
aggregator won't cheat.
:-)
Upasana

അനില്‍@ബ്ലോഗ് // anil said...

അച്ഛമ്മമാരും മുത്തശിമാരും പുതു തലമുറക്കന്യമാണെന്നു തോന്നുന്നു.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

athoru kaalam...!!!

അല്ഫോന്‍സക്കുട്ടി said...

കുറെ കൊല്ലങ്ങള്‍ കഴിഞ്ഞിട്ട് ഇന്ന്‍ ഒരു പുളിങ്കുരു തിന്ന പോലെ. നന്നായിരിക്കുന്നു തട്ടിന്‍പുറവും അച്ചമ്മയുടെ ഓര്‍മ്മകളും.

കിഴക്കന്‍ said...

നല്ല പോസ്റ്റ്...ഇനീം വരാം...

കിഴക്കന്‍ said...
This comment has been removed by the author.
കിഴക്കന്‍ said...
This comment has been removed by the author.
കുറ്റ്യാടിക്കാരന്‍|Suhair said...

നല്ല ഓര്‍മ്മകള്‍... മനോഹരമായ വിവരണം.

OAB/ഒഎബി said...

തട്ടിന്‍ പുറം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഉമ്മന്റെയും, ഉപ്പാന്റെയും ബാപ്പ ഉമ്മമാരും ഉണ്ടായിരുന്നില്ല. അതിനാല്‍ ആ രണ്ട് മൂന്ന് ഭാഗ്യം ഉണ്ടായില്ല.
പുളിംകുരു നന്നായി വറുത്ത് തൊലി കളഞ്ഞ് കുപ്പായ കീശയിലിട്ട് സ്കൂളില്‍ ഒരു പെന്‍സില് കഷ്ണത്തിന്‍ പകരം വിറ്റിട്ടുണ്ട്. അതൊന്ന് ഓറ്ത്ത് പോയി.

മാംഗ്‌ said...

ഇനി ഞാൻ വരില്ല നിർത്തി. കരയിപ്പിക്കല്ലേ?
എന്റെ അച്ചമ്മ.......

പാമരന്‍ said...

നല്ല പോസ്റ്റ്‌.. വരാന്‍ വൈകിപ്പോയി...

ഓ.ടോ. ഫോര്‍മാറ്റിംഗ്‌ ഒന്നു കൂടെ ശ്രദ്ധിക്കുമോ? ഡയലോഗുകള്‍ സെപ്പറേറ്റ്‌ ലൈനിലാക്കിയാല്‍ വായനസുഖം കൂടുമെന്നു തോന്നുന്നു.. (ചുമ്മാ, ഉപ്ദേശിക്കാന്‍ ചാന്‍സു കിട്ട്യാല്‍ വിടാനൊക്കുമോ? ;) )

joice samuel said...

നന്നായിട്ടുണ്ട്..
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്..!!

Sharu (Ansha Muneer) said...

ഓര്‍മ്മകളുടെ സുഗന്ധം... :)

Sureshkumar Punjhayil said...

Good Work...Best Wishes...!!!

annamma said...

ഓര്‍മ്മകളേ നിന്നെയോര്‍ത്തു ................

കാവലാന്‍ said...

നല്ല സ്മരണകള്‍.

സ്കൂളില്‍ പഠിക്കുമ്പോള്‍ (ഞാന്‍ സ്കൂളിലും പഠിച്ചിട്ടുണ്ട്!!!) ഉമ്മക്കുട്ടികളായിരുന്നു പുളിങ്കുരു മൊത്തക്കച്ചവടം. ഊണു കഴിഞ്ഞ് പാതിമയക്കത്തില്‍ ക്ലാസിലിരിക്കുമ്പോള്‍ ക്ടും ക്ട൪ ൪..ടും.എന്ന് ഒച്ച കേള്‍ക്കാം. ചിലപ്പോള്‍ ടീച്ചര്‍ പിടിച്ചു രണ്ടു പെടയും കൊടുക്കും...

ഹഹഹ......... ഇത്ര പെട്ടന്ന് അതൊക്കെ കാലത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറയുമെന്നാരറിഞ്ഞു.

Rare Rose said...

സ്മിതേച്ചീ..,എത്താന്‍ വൈകിപ്പോയി ഓര്‍മ്മകള്‍ മായാതെ കിടക്കുന്ന ഈ തട്ടിന്‍ പുറത്തേക്ക്...അച്ഛമ്മയുടെ സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന അക്കാലം ഇത്ര ഹൃദ്യമായി പങ്കുവെച്ചു നല്‍കിയതിനു നന്ദീ ട്ടോ...

ജിവി/JiVi said...

നല്ല പോസ്റ്റ്. സമാനമായ അനുഭവങ്ങളും സമാനമായ ഒരു തറവാടും സമാന സ്വഭാവക്കാരിയായ ഒരു അച്ഛമ്മയും ഉണ്ടായിരുന്നവരാണ് ഒരുപക്ഷെ ഇതു വായിച്ചവരില്‍ ബഹുഭൂരിപക്ഷവും. ഞാനും അക്കൂട്ടത്തില്‍ തന്നെ.

അങ്ങനെയൊരു ബാല്യം ഉണ്ടായിരുന്നതും ഇപ്പോഴത് ഇങ്ങനെ അയവിറക്കാന്‍ കഴിയുന്നതും ഭാഗ്യം തന്നെ.

Sherlock said...

വൌ നൊസ്റ്റാള്‍ജിയ..:)


(പല പോസ്റ്റുകളും അറിയാതെ പോകുന്നു. ഇനി പോസ്റ്റുമ്പോള്‍ ലിങ്ക് മെയില്‍ ചെയ്താല്‍ കൊള്ളാം)

qw_er_ty

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സ്മിതേച്ചീ,ഒന്ന് ഓടിച്ചു വായിച്ചു നല്ലൊരു അനുഭവകുറിപ്പ്,വിശദമായ് വായിക്കണം!

പിരിക്കുട്ടി said...

smithe....
kothiyaavunnu...
inganathe oru achammanem...oru nalla balyavum kittiyallo..
nice touching...
anubhavikkan pateellenkilum...
enikkum akanam inganthe oru ammomma
ayussunakumo avo?

പിരിക്കുട്ടി said...
This comment has been removed by the author.
രസികന്‍ said...

നന്നായിരുന്നു ...
തട്ടിൻപുറം എന്നു കേട്ടപ്പോൾ പണ്ട് ഞങ്ങളുടെ വീട്ടിന്റെ തട്ടിൻപുറത്ത് കയറി ധീര വീര പരാക്രമികളായ മൂഷിക വീരന്മാരെ കെണിവെച്ചു പിടിക്കുന്നതാണു ഓർമ്മവന്നത് . എലികളും , പൂച്ചകളും , പഴയ കുറെ പാത്രങ്ങൾ ചാരു കസേരകൾ തുടങ്ങിയവ അടങ്ങിയ ഞങ്ങളുടേ തട്ടിൻപുറം ഇന്നും നിലകൊള്ളുന്നു ....

സ്മിതയുടെ പോസ്റ്റ് വായിച്ചപ്പോൾ ഞാനും അറിയാതെ കുറച്ചുസമയം എന്റെ കുട്ടിക്കാലത്തിലേക്ക് എത്തിനോക്കിപ്പോയി.

നല്ല ഓർമ്മകൾ സമ്മാനിച്ചതിന് നന്ദി

smitha adharsh said...

കരിങ്കല്ല് : ഉടച്ച തേങ്ങയ്ക്ക് നന്ദി..തേങ്ങ ഉടയ്ക്കല് കരാര് എടുക്കാനോക്കെ സമയം ഉണ്ടോ?
സ്മിജ : ഈ വഴി വന്നതിനും,കമന്റിയതിനും നന്ദി...വേറെ ഒരു പണീം ഇല്ലേന്ന് ചോദിച്ചാല് കുഴയും.നാട്ടിലായിരുന്നപ്പോള് ഒരു ചെറിയ പണിയുണ്ടായിരുന്നു.ഇവിടെ വന്നിട്ട് മോളെ നോക്കലും,ഫുഡ് വച്ചുണ്ടാക്കലിംഗ്, അത് വെട്ടി വിഴുങ്ങലിംഗ്,അലക്കലിംഗ്,കുളിക്കലിംഗ്,വീട് വൃത്തിയാക്കലിംഗ്,ടി.വി.കാണലിംഗ്,ബ്ലോഗിങ്ങ്,മെയിലിംഗ് ... ഇതൊക്കെ മാത്രേ പണിയായി ഉള്ളൂ..കൂടെ എല്ലാവരുടെയും ബ്ലോഗ് കയറിയിറങ്ങി നടക്കലും,കമന്റ് അടിക്കലും മാത്രം..അത് നിരങ്ങല് തന്നെയാ അല്ലെ? പക്ഷെ,ആ നിരങ്ങല് എനിക്കിഷ്ടാണേയ്.. ചപ്പു ചവറുകള് കുറച്ചൊക്കെ ഉണ്ടെന്നല്ലാതെ വായിക്കാനും,മനസ്സില് സൂക്ഷിക്കാനും പറ്റുന്ന ബ്ലോഗുകളും ഒക്കെ ഉണ്ട്.. കണ്ണ് തുറന്നു നോക്കെന്റെ കുട്ട്യേ..പിന്നെ,ഒരാളെ പേരെടുത്തു പറഞ്ഞു കളിയാക്കുന്ന വിദ്യ അത്ര നന്നല്ല കേട്ടോ..അതൊഴിച്ചു ബാക്കിയൊക്കെ എനിക്കും ഇഷ്ടപ്പെട്ടു.
രാമചന്ദ്രന്:ഈ കമന്റ് വായിച്ചപ്പോള് തന്നെ മഴ നോക്കിയിരുന്നു പുളിങ്കുരു തിന്ന ഒരു സന്തോഷം.കമന്റ് നു നന്ദി
പിന്:താന്ക്സ്. കേട്ടോ..ഇനിയും ഇടക്കൊക്കെ ഈ വഴി വരൂ
മത്തായി ചേട്ടാ: കുട്ടിക്കാലം നന്നായി ആസ്വദിച്ചു കേട്ടോ...അതെല്ലാം എഴുതിക്കൂട്ടിയാല് "രാമായണ"ദ വെല്ലാം..പക്ഷെ,എല്ലാം അതുപോലെ തന്നെ എഴുതി വച്ചാല് എന്റെ കസിന്സ് എല്ലാം കൂടി എന്നെ കുനിച്ചു നിര്ത്തി ഇടിക്കും..മണ്ടത്തരങ്ങള് ഒരുപാടു ചെയ്തു കൂട്ടിയിട്ടുണ്ടേ..അതാ കാര്യം!!
ഹരീഷേട്ടാ: എനിക്കും ഉണ്ട് അമ്മ വീട്ടിലെ ഓര്മ്മകള്..ഒരുപാടു...താണിക്കുടം ക്ഷേത്രം അയ്യന്തോള് അല്ല...താണിക്കുടത്ത് തന്നെ.ഞങ്ങളുടെ വീട് തൃശ്ശൂരിലെ ചേറൂര് ആണ്.അതായത്,നമ്മുടെ എഞ്ചിനീയറിംഗ് കോളേജ്,വിമല കോളേജ് എന്നിവയുടെ അടുത്ത്..അവിടെ നിന്നു ഏകദേശം ഒരു ഏഴ് - എട്ടു കിലോമീറ്റെര് കാണും ഈ പറഞ്ഞ താണിക്കുടം ക്ഷേത്രത്തിലേയ്ക്ക്.

smitha adharsh said...

ഷാജൂണ്:മനോഹരമായ ആ പെയിന്റിംഗ് അത് കൊള്ളാവുന്ന വേറെ ആരോ വരച്ചതാ..ഞാന് ഗൂഗിള്ന്നു തപ്പിപിടിച്ച് എടുത്താതാ....പണ്ടു,ഈ പെയിന്റിംഗ് കുറെ പഠിച്ചിരുന്നു...കുറെ വരച്ചിരുന്നു..പിന്നെ,എന്റെ വാവ വന്നപ്പോ,അതങ്ങ് വിട്ടു..പിന്നേ..സ്മിജയുടെ കമന്റ് കണ്ടിരുന്നോ?കക്ഷി പറഞ്ഞു,ഞാന് എല്ലായിടത്തും കമന്റ് ഇടാന് നിരങ്ങുന്നു എന്ന് !!! ഇയാള് പറയുന്നു,മറ്റുള്ളവര്ക്ക് കമന്റ് ഇടണം എന്ന്..ഞാന് എന്തൊക്കെ കേള്ക്കണം?അങ്ങോട്ട് വന്നു നോക്കി...കണ്ടോ ആവോ?
നരിക്കുന്നന്:ശരിയാണ്,മനസ്സില് ഇത്തരം ഓര്മ്മകള് ഉണ്ടാവാത്തവര് ആരും ഉണ്ടാവില്ല.എന്റെ ഓര്മ്മകള് വായിക്കാന് വന്നതില് സന്തോഷം..
ചാണക്യന്:നന്ദി,ഈ വരവിനും,കംമെന്റ്നും
യാരിദ് : പോസ്റ്റ് ബുദ്ധിമുട്ടി വായിച്ചതില് സന്തോഷം..കേട്ടോ...അക്ഷര പിശാച് ഉണ്ടെന്നു പറഞ്ഞില്ലല്ലോ..അതില് അതിലേറെ സന്തോഷം..പിന്നേ,ഈ പാരഗ്രാഫ്...നമുക്കു അടുത്തതില് ശരിയാക്കാം..പക്ഷെ,ഞാന് വളരെയേറെ മെച്ചപ്പെട്ടില്ലേ?പണ്ടത്തെതില് നിന്നു?
നവരുചിയന്:നന്ദി കേട്ടോ..
ഭൂമിപുത്രി:നന്ദി ഈ നല്ല കമന്റ്ന്...എഴുതിയത് വേറെ എന്തൊക്കെയോ ആയിരുന്നു..പക്ഷെ,മനസ്സിനെ വേദനിപ്പിക്കുന്നതെന്തോക്കെയോ ഒഴിവാക്കി വന്നപ്പോള് ഇങ്ങനെയായി..

smitha adharsh said...

ശ്രീ : ഇതു വായിച്ചു കണ്ണ് നിറഞ്ഞോ?എനിക്കും ഈ പോസ്റ്റ് എന്തൊക്കെയോ കാരണം കൊണ്ട് കേട്ടോ..കമന്റ്ന് നന്ദി.അപ്പൊ,ശ്രീക്കും തട്ടിന്പുറത്ത് കയറി പരിചയം ഉണ്ട് അല്ലെ?
കരിങ്കല്ല്: സാരല്യ..പോസ്റ്റ് വായിച്ചല്ലോ...ഉള്ളു തുറന്ന ഈ കമന്റ് നും നന്ദി.
കരിങ്കല്ലിന്റെ ബാല്യം ഇന്നത്തെപോലെ പോസ്റ്റ് മോഡേണ് തന്നെയായിരുന്നോ?
കാന്താരി ചേച്ചീ : എന്നിട്ട് പുളിങ്കുരു ചുട്ടു തിന്നോ? നല്ല പോസ്റെന്നു പറഞ്ഞതിന് നന്ദി.ഇനിയും കാണണേ..


ഉപാസന : നിര്ദ്ദേശത്തിനു നന്ദി കേട്ടോ..ഞാനും,വിചാരിക്കാറുണ്ട്,എന്താ ചില പോസ്റ്റുകള് ഒന്നും അഗ്ഗ്രെഗേറ്റില് എത്താത്തത് എന്ന്..
അനില് : പറഞ്ഞതു ഒരുപരിധി വരെ ശരി തന്നെയാണ്.സ്നേഹ ബന്ധങ്ങള് വരെ അന്യം നിന്നു പോകുന്ന അവസ്ഥ വരെ സംജാതമായിരിക്കുന്നു.പോസ്റ്റ് വായിച്ചതിനു നന്ദി കേട്ടോ
ജിതെന്ദ്രകുമാര് : സത്യം! അതൊരു കാലം..ഒരിക്കലും തിരിച്ചു കിട്ടാത്തത്..
അല്ഫു : ഞാനും വര്ഷങ്ങള്ക്കു ശേഷം കഴിഞ്ഞ വെക്കേഷന് പോയപ്പോള് പുളിങ്കുരു തിന്നുട്ടോ...ലേഖയുടെ കൂടെ തന്നെ.പോസ്റ്റ് വായിച്ചതിനും,കമന്റ് ഇട്ടതിനും നന്ദി
കിഴക്കന്:നന്ദി..ഇനിയും വരണേ...
കുറ്റ്യാടിക്കാരന് : നന്ദി..പോസ്റ്റ് വായിച്ചു കമന്റ് ഇട്ടതിന്.
Oab : എന്താ പറയ്വാ..അറിയില്ല..അതൊരു നഷ്ടം തന്നെയാണ് കേട്ടോ..കുട്ടികള്ക്കെന്കിലും അത് കിട്ടട്ടെ..
മാംഗ് : അയ്യോ,അങ്ങനെ വരില്ലെന്ന് തീര്ത്തു പറഞ്ഞു പോകല്ലേ..പോസ്റ്റ് വായിച്ചതിനു നന്ദി..ഇനിയും വരൂ
പാമരന് : പാമുവേ...പറഞ്ഞതെല്ലാം ശ്രദ്ധിക്കാം കേട്ടോ...അതിനെപറ്റിയൊന്നും വലിയ വിവരം ഇല്ലെന്നെ...ഇനി നോക്കട്ടെ..ഉപദേശിക്കാന് ചാന്സ് കിട്ടിയാല് വിട്ടുകളയരുത്...നന്നായി ഉപദേശിക്കണം... എനിക്ക്,എന്നെ ഉപദേശിക്കാന് വരുന്നവരെ,കല്ല് പെറുക്കി എറിയാന് തോന്നും(പാമുവിനെ അല്ല കേട്ടോ)..പക്ഷെ,ഒരാളെ ഉപദേശിക്കാന് എനിക്ക് കിട്ടിയാല് എന്റെ "സകലകലാവല്ലഭത്തരം" പുറത്തെടുത്ത് ഞാന് ഉപദേശിക്കും..പക്ഷെ,ചില്ലറ മാന്ത്,പിച്ച്,കടി ഒക്കെ ദക്ഷിണയായി കിട്ടിയിട്ടുണ്ട്.മറ്റാരുടെ കൈയില് നിന്നും അല്ല..സ്വന്തം സന്താനത്തിന്റെ കൈയീന്ന്!!!

smitha adharsh said...

മുല്ലപ്പൂവ് : നന്ദി കേട്ടോ..
ഷാരു : കൊച്ചു കമന്റ് സുഗന്ധമുള്ള കമന്റ്
സുരേഷ്കുമാര് : താന്ക്യു
അന്നമ്മ : നന്ദി
കാവലാന് : ഞങ്ങളും ഈ സ്കൂളില് നിന്നു തന്നേയാ ഈ പുളിങ്കുരു തിന്നു പഠിച്ചത്..അവിടത്തെ സിസ്റെര്മാര്ക്കും(കന്യാസ്ത്രീകള്ക്ക്) ഈ സംഭവം തീരെ ഇഷ്ടമല്ലായിരുന്നു.ക്ലാസ് ടൈമില് ഇതു തിന്നുന്നത് കണ്ടാല് പിടിച്ചു പുറത്തു നിര്ത്തും.പക്ഷെ,ഞാന് നല്ല കുട്ടിയായിരുന്നു....ശബ്ദമുണ്ടാക്കാതെ തിന്നാന് എനിക്കറിയാമായിരുന്നു.
അതോണ്ട് പുറത്തു നില്ക്കേണ്ടി വന്നിട്ടില്ല.
റോസക്കുട്ടീ :നന്ദി ഞാന് ഇങ്ങെടുത്തു..പകരം തിരിച്ചു വേറൊരു നന്ദി..പോസ്റ്റ് വായിച്ചു കമന്റ് ഇട്ടതിന്.
ജീവി : ഇതുപോലത്തെ ഭാഗ്യം ഒക്കെ ഉണ്ടായിട്ടുണ്ട് അല്ലെ..സെയിം പിനച്ച്
ജിഹേഷ് :നൊസ്റ്റാള്ജിയ തന്നെ..എങ്ങനെയാ ലിങ്ക് മെയില് ചെയ്യണോ?നോക്കട്ടെ..അവസാനം,എന്തിനാ ലിങ്ക് മെയില് ചെയ്തത് എന്നും പറഞ്ഞു തല്ലാന് വരരുത്.
സഗീര് : നന്ദി കേട്ടോ
പിരിക്കുട്ടി : ഇങ്ങനെ ഒരു അമ്മൂമ്മയാകാന് പ്രാര്ഥിക്കാം കേട്ടോ...നടക്കും.
രസികന്:പോസ്റ്റ് വായിച്ചു കമന്റ് ഇട്ടതിന് നന്ദി..

Sands | കരിങ്കല്ല് said...

എന്റെ ബാല്യത്തിലും അച്ഛമ്മയും തട്ടിന്പുറവും പുഴയും പറമ്പും മാങ്ങയേറും ചക്കയും എല്ലാം നിറഞ്ഞതു തന്നെ ആയിരുന്നു. നാട്ടിലെ അതി സാധാരണവും സുന്ദരവും ആയ ഒരു ഗ്രാമത്തില്‍ ...

ഡീറ്റെയില്‍സ് എഴുതാതിരിക്കാന്‍ ഒരു പ്രത്യേക കാരണമുണ്ടെന്നു മാത്രം ;)
സൌകര്യം പോലെ അറിയിക്കാം :)

പിന്നെ എല്ലായിടത്തും നൊസ്റ്റാള്‍ജിയ എന്നെഴുതാന്‍ സുഖമില്ല... (എഴുതാന്‍ തുടങ്ങിയാല്‍ ബൂലോകത്ത് 50% എങ്കിലും അതു തന്നെ എഴുതേണ്ടി വരും )

അപ്പൊ.. ഈ നൊസ്റ്റാള്‍ജിയ വരുമ്പോള്‍ .. എന്താ എഴുതണ്ടേ എന്നറിയില്ല എന്നു പറയും ;) [ഇമേജ് കളയരുതല്ലോ ... നൊസ്റ്റാള്‍ജിയ പോലുള്ള മൃദുല വികാരങ്ങള്‍ എനിക്കാവാന്‍ പാടില്ലല്ലോ .. യേത്‌!!]

oru mukkutti poovu said...

ഇതെന്റെ രണ്ടാമൂഴം ആണ് ... ആദ്യ തവണ കമന്റാതെ പോയതെന്കില് ഇത്തവണ എനിക്ക് അതിനു കഴിഞ്ഞില്ല.... പുകഴതുന്നതിനെക്കാള് , നന്ദി പറയാനാണ് എനിക്ക് തോനുന്നത് ...നന്ദി നന്ദി...
കണ്ണു നീരോടെ...

Unknown said...

its a good work,i liked that the way you narrated...

Tince Alapura said...

ormakalkku enthu suhantham

Mahi said...

ആരാ പറഞ്ഞേ സാഹിത്യമൊന്നുമറിയില്ലാന്ന്‌.ബല്യകാലസ്മരണകളൊക്കെ വായിക്കുമ്പോലെ വളരെ ടച്ചിങ്ങായിട്ടാണെനിക്ക്‌ തോന്നിയത്‌.ആ ഗൃഹാതുരതയെ നിലനിര്‍ത്താന്‍ വാക്കുകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.ഇപ്പൊ ഒരു സംശയം നന്ദുവാണൊ സ്മിതേച്ചിയാണൊ കുട്ടിയെന്ന്‌?എനിക്കും ഒരു ചേച്ചിയുണ്ട്‌ അമ്മായിടെ മോള്‌.ഇപ്പോഴുമതേ പീതേച്ചിയെന്നെ ഞാന്‍ വിളിക്കാറുള്ളൂ.പണ്ട്‌ ശരിക്കും പറയാന്‍ കഴിയാതെ ഞാന്‍ പറഞ്ഞു പോയ ആ വാക്കിന്‌.എന്തൊ വല്ലാത്തൊരു.........എന്താ പറയാ അത്‌ വിളിച്ചാലേ ആ അടുപ്പം കിട്ടുള്ളൂച്ചാല്‍....

Mahi said...

ആരാ പറഞ്ഞേ സാഹിത്യമൊന്നുമറിയില്ലാന്ന്‌.ബല്യകാലസ്മരണകളൊക്കെ വായിക്കുമ്പോലെ വളരെ ടച്ചിങ്ങായിട്ടാണെനിക്ക്‌ തോന്നിയത്‌.ആ ഗൃഹാതുരതയെ നിലനിര്‍ത്താന്‍ വാക്കുകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.ഇപ്പൊ ഒരു സംശയം നന്ദുവാണൊ സ്മിതേച്ചിയാണൊ കുട്ടിയെന്ന്‌?എനിക്കും ഒരു ചേച്ചിയുണ്ട്‌ അമ്മായിടെ മോള്‌.ഇപ്പോഴുമതേ പീതേച്ചിയെന്നെ ഞാന്‍ വിളിക്കാറുള്ളൂ.പണ്ട്‌ ശരിക്കും പറയാന്‍ കഴിയാതെ ഞാന്‍ പറഞ്ഞു പോയ ആ വാക്കിന്‌.എന്തൊ വല്ലാത്തൊരു.........എന്താ പറയാ അത്‌ വിളിച്ചാലേ ആ അടുപ്പം കിട്ടുള്ളൂച്ചാല്‍....

Manu said...

As usual, read the story a little late, after you posted.
Really it has an emotional touch. You have succeeded the even the unwanted reader to go with you up the staircase and come down with a moist eyes..

Welldone Smitha

Unknown said...

''അച്ഛമ്മയുടെ മാത്രമല്ല,ഞങ്ങളുടെ മുഴുവന്‍ തറവാടിന്‍റെ സ്മരണകളാണ് ഈ ചില്ലിട്ട ഫോടോകളിലൂടെ മനസ്സിനുള്ളില്‍ ലാമിനേറ്റുചെയ്തു വച്ചിരിക്കുന്നത് ''

എന്താ ഇതു ടീച്ചറെ. അര്‍ത്ഥം തുളുമ്പുന്ന വാക്കുകള്‍.. ഇഷ്ട്ടായി.

Senu Eapen Thomas, Poovathoor said...

പഴയ നല്ല കാലത്തേക്ക്‌ കൂട്ടി കൊണ്ട്‌ പോയതിനു സന്തോഷം. തട്ടിന്‍പുറവും, അവിടുത്തെ പഴകിയ സാധണങ്ങളും ഈ ഉള്ളവുനും ക്രേസ്സായിരുന്നു. എപ്പ്പ്പോള്‍ തട്ടിന്‍പുറത്ത്‌ കയറിയാലും എന്തെങ്കിലും എന്റെ കൈയില്‍ പറ്റും. പിന്നെ കുറച്ച്‌ ദിവസത്തെ ക്രേസ്സ്‌. കുറച്ച്‌ കഴിയുമ്പോള്‍ വീണ്ടും സാധനം തട്ടിന്‍പുറത്ത്‌ തന്നെ.

എന്നാലും സ്വര്‍ണതിളക്കം ചാര്‍ത്തപ്പെട്ടിരിക്കുന്നു.കൂട്ടത്തില്‍ ചില്ലിട്ട വലിയ ഫോട്ടോ...മാലയിട്ട് വച്ചിരിക്കുന്നു.അതെന്‍റെ അച്ഛന്‍റെ - അച്ഛമ്മയുടെ മൂത്തമകന്‍റെ.ആ ഫോട്ടോയിലേയ്ക്കു നോക്കുമ്പോള്‍ മനസ്സിന്നുള്ളില്‍ തിങ്ങിയ വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞ്‌ എപ്പോഴും അച്ഛമ്മ വീര്‍പ്പുമുട്ടി."ഭരതന്‍" ....

കുറച്ച്‌ വിഷമം ഉണ്ടാക്കി..

പുളിങ്കുരു റെഡിയായോ?? നല്ല ഒരു മണം വരുന്നു....

സസ്നേഹം,
പഴമ്പുരാണംസ്‌.

എം.എസ്. രാജ്‌ | M S Raj said...

ടീച്ചറേ,
എനിക്കു പുളിങ്കുരു റ്വറുത്തു തിന്നു പരിചയം തീരെയില്ല. അതുകൊണ്ടു കമന്റുകളില്‍ കണ്ട മണവും രുചിയും തെരിയാത്.

പക്ഷേ എനിക്കുമുണ്ടായിരുന്നു ഒരു അച്ഛമ്മ. ഇന്നിപ്പോ ആ വര്‍ഗ്ഗം തീരെ കുറവല്ലേ? കൂടുതലും ഗ്രാന്‍‌മാ മാരൊക്കെയല്ലെ?

ഇന്നും വീട്ടില്‍ ചെല്ലുമ്പോള്‍ എന്തെങ്കിലും ആവശ്യത്തിനു തട്ടിന്‍പുറത്ത് കയറുമ്പോള്‍ കുട്ടിക്കാലത്താണു ഞാനെന്നോര്‍ക്കും.

കുഞ്ഞന്‍ said...

സ്മിതാജീ..

അച്ഛമ്മയെ വായിച്ചപ്പോള്‍, മനസ്സില്‍ വിങ്ങലുണ്ടാക്കുന്നു. ഇനിയും ആ കാലങ്ങള്‍ എവിടെയും കാണാനാകുകയില്ലെന്ന തിരിച്ചറിവും.

ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതൊക്കെ നഷ്ടപ്പെട്ടു പോകുന്നുവല്ലൊ. പുളിങ്കുരു, നെല്ലു പുഴുങ്ങല്‍, തട്ടിന്‍പുറം, ചില്ലിട്ട പടങ്ങള്‍, എന്തിന് സ്കൂള്‍ അവധി ദിനങ്ങള്‍ വരെ ഇല്ലാതായി.

കുട്ടികള്‍ക്ക് അച്ഛനമമ്മമാരോടുള്ളതിനേക്കാള്‍ സ്നേഹം തോന്നുന്നത് മുത്തശ്ശനോടും മുത്തശ്ശിയോടുമായിരിക്കും.

പിന്നെ കറുത്ത പ്രഥലത്തില്‍ വെളുത്ത അക്ഷരം വായന സുഖം കുറക്കുന്നു. വെളുത്ത പ്രഥലത്തില്‍ കറുത്ത അക്ഷരമായിരുന്നെങ്കില്‍...

ഹരിശ്രീ said...

:)

kariannur said...

ഇത് എന്‍റെ കഥയാണല്ലോ. വഴീന്ന് കളഞ്ഞുകിട്ടിയതാണോ. വളരെ നന്നായിട്ടുണ്ട്

smitha adharsh said...

കരിങ്കല്ലേ : ഞാന്‍ വെറുതെ ചോദിച്ചെന്നെ ഉള്ളൂ കേട്ടോ..ഒന്നും തോന്നല്ലേ..അപ്പൊ,ബാല്യം നന്നായി ആഘോഷിച്ച ആളാണ് അല്ലെ?നന്നായി.
മുക്കൂറ്റിപ്പൂവേ :എന്തായാലും തിരിച്ചു വന്നു കമന്റ് ഇട്ടല്ലോ..നന്ദി കേട്ടോ...
ആദര്‍ശ് : ബബീ...അപ്പൊ,വായിച്ചു അല്ലെ?കമന്റിയതിനും ,വായിച്ചതിനും നന്ദി...ഇതെപ്പോഴാ വായിച്ചത്?ഞാന്‍ കണ്ടെയില്ലല്ലോ..?
ടിന്‍സ് : നന്ദി കേട്ടോ
മഹി:സത്യം കേട്ടോ..എനിക്കും ഇഷ്ടമായിരുന്നു,ആ "പീതേ" എന്നുള്ള ആ വിളി.പിന്നെ,എന്നെ നന്നായി പുകഴ്ത്തി കേട്ടോ..നന്ദി
മനോഹര്‍ ജീ : പോസ്റ്റ് വായിച്ചതിനും,കമന്റിയതിനും നന്ദി...ഇതു കഥയല്ല കേട്ടോ...എന്‍റെ പഴയ കുറച്ചു ഓര്‍മ്മകള്‍..
മുരളിക : നന്ദി ഈ നല്ല കമന്‍റ് നു...ഇനിയും ഇതിലെ ഇടക്കൊക്കെ വരൂട്ടോ..
സേനു ചേട്ടാ : അപ്പൊ,നമ്മളും കുറെ തട്ടിന്‍പുറത്ത് കയറിയതാണ് അല്ലെ? സന്തോഷം..നന്ദി കേട്ടോ..ഈ കമന്‍റ്ന്.
രാജ് : മനസ്സുകൊണ്ടു ഒരു കുട്ടിയായിരിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ലേ,നമ്മളില്‍ അധികവും..കുട്ടിയാനെന്നുള്ള ചിന്ത മനസ്സില്‍ എപ്പോഴും സൂക്ഷിച്ചോളൂ..കളങ്കം ഉണ്ടാവില്ല..നന്ദി,ഈ വഴി വന്നതിന്.
കുഞ്ഞന്‍ ചേട്ടാ :ശരിയാ കേട്ടോ..ഇപ്പോഴത്തെ കുട്ടികള്ക്ക് അവധി ദിവസം പോലും ഇല്ലാതെ അവസ്ഥ..എന്ത് കഷ്ടമാ അല്ലെ?
കറുത്ത ടെമ്പ്ലേറ്റ് ഞാന്‍ ഒരിക്കല്‍ മാറ്റാന്‍ നോക്കിയതാ.. അത് ശരിയാകുന്നില്ല..ഒന്നുകൂടി നോക്കട്ടെ കേട്ടോ..
ഹരിശ്രീയെട്ടാ - :) തിരിച്ചും ഒരു ചിരി..അല്ല,ഈ ചിരിയുടെ അര്ത്ഥം പിടികിട്ടിയില്ല കേട്ടോ..എന്തായാലും ഞാന്‍ പോസിറ്റീവ് ആയി എടുത്തു. ഇവിടെ വന്നു പോസ്റ്റ് വായിച്ചതിനും,ചിരിച്ചതിനും നന്ദി.
kariannur: അല്ല കേട്ടോ..ഇതു എന്‍റെ കഥ തന്നെ...നമ്മുടെ എല്ലാം ബാല്യം ഒന്നുപോലെ ഉണ്ട് അല്ലെ?സെയിം പിന്ച്ച്..നന്ദി ഈ വഴി വന്നതിന്..ഇനിയും വരൂട്ടോ.

Unknown said...

smithaa .........very good ..
Old memories are sweet memorable.
I like your style of writing.
Good presentation
...

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

നിറമുള്ള ഒരു പാട് ഓര്‍മകളും, ചില ചെറിയ നൊമ്പരങ്ങളും. എനിക്ക് അമ്മമ്മയെയും, തറവാട് വീടും ഒക്കെ ഓര്‍മ വന്നു. അവിടെ പുളിങ്കുരു വറക്കുന്ന പരിപാടി ഇല്ലായിരുന്നു. ചക്കക്കുരു ആയിരുന്നു ക്രേസ് :) മനോഹരം സ്മിതെ

K C G said...

ഓര്‍മ്മകള്‍ നന്നായി. നെല്ലു പുഴുങ്ങുമ്പോള്‍ അതിനകത്തു മരച്ചീനി വച്ചു പുഴുങ്ങിത്തരുന്നതാണ് ഓര്‍മ്മവരുന്നത്. ചിലപ്പോള്‍ കനലിലും ചുട്ടുതരും.

സ്നേഹം നിറഞ്ഞ മനസ്സുകളുള്ള അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ ഉണ്ടാവുക ഒരു ഭാഗ്യമാണ് സ്മിതേ.

ഇന്ദു said...

ഇതു എനിക്കിഷ്ട്ടപെട്ടു ഒര്‍മകല്‍ ....

pinne oru doubt..chechi engenya varamozhi use cheyyune??njan varamozhi install cheythu,malyalm okke bhangiyayi type cheythu but athu blogger window-ilekku copy cheythappol enthokkeyo kure symbols vannu !! :( :(

അനില്‍ വേങ്കോട്‌ said...

Nice, realy nostalgic naration.

നിസ്സാറിക്ക said...

നന്മയുള്ള മനസ്സുകളില്‍ നിന്നും നല്ല നല്ല ഓര്‍മകള്‍ വിട്ടുമറില്ല..ഈ ഓര്‍മകളാണ് നമ്മുടെ അസ്ഥിത്വം.
ഓരോ ബ്ലോഗും, അതിലെ ഓരോ പോസ്റ്റും മനസ്സിനെ ഭൂതകാലത്തേക്കു കൂട്ടികൊണ്ടു പോകുന്നവയാണ്.

മനോജ് ജോസഫ് said...

കൊള്ളാം ട്ടോ... നന്നായിട്ടുണ്ട്.. വായിച്ചപ്പോള്‍ ആകെ ഒരു നൊസ്റ്റാള്‍ജിക് ഫീലിംഗ്...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

സ്മിതേ,
ഇപ്പോഴാണ് സ്മിതയുടെ പോസ്റ്റുകള്‍ കാണാന്‍ തരപ്പെട്ടത്.”അച്ഛമ്മ” വായിച്ചപ്പോള്‍ എന്റെ കുട്ടിക്കാലം ഒരു നൊള്‍സ്റ്റാള്‍ജിയ ആയി എന്റെ മനസ്സില്‍ കുടിയേറിയിരിക്കുന്നു.
നന്നായിരിക്കുന്നു.വായിച്ച് പോകുവാന്‍ ഒരു സുഖമുണ്ട്.നന്ദി.
വെള്ളായണി

മാണിക്യം said...

അച്ഛമ്മയെ കാണാന്‍
വരാനിത്തിരി വൈകി
തട്ടിന്‍ പുറത്തെ ചില്ലില്‍
കൂടിവരുന്ന സൂര്യരശ്മിയെ പിടിക്കുക,
സൂക്ഷിച്ചു വച്ചിരിക്കുന്ന
പുരാവസ്തുക്കള്‍ കൈകാര്യം ചെയ്യുക
അവധിക്കാലത്ത് അമ്മാവന്മാരുടെ
സ്വൈര്യം കെടുത്തുക എന്തെല്ലാം ഭാഗ്യം ഉണ്ടായിരുന്നു പഴം തലമുറയ്ക്ക്
ഇന്നത്തെ കുട്ട്യോള്‍ക്ക് അതൊക്കെ നഷ്ടമായല്ലൊ!
ഓര്‍‌മ്മകളില്‍ കൂടി ഒന്ന് ഊള്ളിയിട്ടു..

:)
ഓണാശംസകള്‍!

smitha adharsh said...

my dreams :പഴയ ഓര്‍മ്മകള്‍ ശരിക്കും മധുരിക്കുന്നവ തന്നെ...ഇവിടെ വന്നതിനു നന്ദി
സന്ദീപ് : വന്നതിനും,കമന്റിയതിനും നന്ദി...ഞാന്‍ ചക്കക്കുരു വറുത്തത് തിന്നിട്ടെ ഇല്ല..അതുകൊണ്ട്,അതിന്‍റെ രുചി അറിയില്ല.
ഗീത ചേച്ചി : ഇവിടെ വന്നു പോസ്റ്റ് വായിച്ചു കമന്‍റ് ഇട്ടതിനു നന്ദി
ഇന്ദു : നന്ദി കേട്ടോ
സംശയത്തിനുള്ള മറുപടി അവിടെ വന്നു തരാം.സോറി ഇതുപക്ഷേ,കാണാന്‍ വൈകിപ്പോയി കേട്ടോ
അനില്‍ : നന്ദി..
നിസ്സാറിക്ക: എന്‍റെ പോസ്റ്റുകള്‍ ഭൂതകാലതെയ്ക്ക് കൂട്ടികൊണ്ടുപോയി എന്ന് അറിഞ്ഞതില്‍ സന്തോഷം
മനോജ് ജോസഫ് : നോസ്റാല്‍ജിക് ഫീലിംഗ് വന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട് ട്ടോ
വെള്ളായണി വിജയന്‍ : "അച്ഛമ്മ" എന്റെയും കുട്ടിക്കാലം ആണ്.കമന്‍റ് നു നന്ദി
മാണിക്യം:വൈകിയാലും പോസ്റ്റ് വായിച്ചതില്‍ സന്തോഷം...പറഞ്ഞപോലെ ഇന്നത്തെ കുട്ടികള്ക്ക് ഒരു ഓര്‍ത്തുവയ്ക്കാന്‍ ഒരു നല്ല ബാല്യം ഉണ്ടാകാന്‍ തീരെ നിവൃത്തിയില്ല അല്ലെ?ഇവിടെ വന്നു പോസ്റ്റ് വായിച്ചതിനു നന്ദി
ഒനാശംസകള്‍ക്ക് നന്ദി..തിരിച്ചും,നല്ലൊരു ഓണം നേരുന്നു..

കനല്‍ said...

ഓര്‍മ്മകളെ ഭംഗിയായി വരച്ചു കാട്ടി തരുന്ന പോസ്റ്റ്.

എനിക്കുമുണ്ടായിരുന്നു ഇത്തരം അനുഭവങ്ങള്‍
ഇതു പോലെ നെല്ലു പുഴുങ്ങുന്നതും ആ അടുപ്പിനു ചുറ്റും തണുപ്പുകാലത്ത് ഞങ്ങള്‍ കുട്ടികള്‍ കൂടിയിരിക്കുന്നതും,ചില വെളുപ്പാന്‍ കാലങ്ങളില്‍ ഈ അടുപ്പിനു ചുറ്റും ഇരിക്കുമ്പോഴാണ് മുത്തശ്ശി പഴങ്കഥകള്‍ പറഞ്ഞു തരിക, മുത്തശ്ശന്‍ അന്നത്തെ ഷെഡ്യൂള്‍ (പ്രാവിനെ ഓടിക്കാന്‍ വയലില്‍ പോകേണ്ടവര്‍-സമയം, ജോലിക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്ന ജോലി,തേങ്ങയിടുന്ന ആളിന് എസ്കോര്‍ട്ട് പോകുന്ന ജോലി, അങ്ങനെ...)അവതരിപ്പിക്കുക. മുത്തശ്ശിയോട് കുഞ്ഞു വഴക്കുണ്ടാക്കുന്നതില്‍ ഹരം കണ്ടിരുന്നു. പക്ഷെ മറവിയിലാണ്ടു പോയ ആ ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കുവാന്‍ ഈ പോസ്റ്റ് സഹായിച്ചു.

നന്ദി സ്മിത, അഭിനന്ദനങ്ങള്‍

വിജയലക്ഷ്മി said...

post nannayirikunnu.achammayekurichulla ormmkalum.....

നിരക്ഷരൻ said...

ഓര്‍മകളുടെ ഭാണ്ഡം പേറുന്ന ആ തട്ടിന്‍പുറത്ത് ഇനിയെന്ന് കയറാനാകും......????????????

നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ പോയാല്‍ ഒരിടത്തുമെത്തില്ല. വിട്ട്‌പിടി....

മാഹിഷ്മതി said...

ഓര്‍മ്മകളുടെ ഈ നിലാവെളിച്ചെം ....ജീവിക്കാന്‍ വല്ലാത്ത ആസക്തി തോന്നിക്കും .ഒരു പക്ഷെ അതായിരിക്കാം നമ്മെളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും

ദീപാങ്കുരന്‍ said...

ഏതായാലും തട്ടിന്‍പുറം പോലെ ഓര്‍മകള്‍ക്കു മാറാല പിടിച്ചില്ലല്ലോ.. അതുതന്നെ ഭാഗ്യം...

m.k.khareem said...

aake madhuramayam

Devarenjini... said...

എനിയ്ക്ക് പറയാനുള്ളതെല്ലാം ഇവിടെ പറഞ്ഞു കഴിഞ്ഞിരിയ്ക്കുന്നു ബാക്കി എല്ലാവരും ... ഒരിയ്ക്കലും ഒരിയ്ക്കലും തിരിച്ചു വരാത്ത കാലങ്ങളെ എന്തിനാണ് ഞാന്‍ ഇങ്ങനെ ഭ്രാന്തമായി സ്നേഹിയ്ക്കുന്നത് എന്ന് എപ്പോഴും ആലോചിയ്ക്കാറുണ്ട് ... ഒരു നിമിഷം ഞാനും എന്റെ അച്ഛമ്മയെ ഓര്‍ത്ത് പോയി... ആ സ്നേഹവും... സ്മിതാ... നന്ദി ... അത്രയ്ക്ക് മനോഹരം ....