Thursday, September 4, 2008

ആറാം ഇന്ദ്രിയം

ടൈപ്പ് ചെയ്യാനൊരു മടി....അതുകൊണ്ട് പുതിയ പോസ്റ്റ് ഇടാന്‍ ഒന്നും ഒത്തില്ല....അപ്പൊ,പഴയത് ഒന്നു പൊടി തട്ടിയെടുത്തു....എന്‍റെ പഴയ ഒരു സൃഷ്ടി "സ്കാന്‍" ചെയ്തു ഒരു കുടുക്കയില്‍ സൂക്ഷിച്ചിരുന്നു....അതിനെ ഒരു പോസ്റ്റ് ആക്കിയിടുന്നു.ഓരോ ചെറിയ പേജിലും ക്ലിക്കിയാല്‍ വലുതായി കാണാം.... ഇതില്‍ ആദ്യം സ്കാന്‍ ചെയ്തു പോസ്റ്റ് ചെയ്ത ഓരോ പേജ്നും ഓരോ ചരിവ്...നമ്മുടെ രസികന്‍ ചേട്ടന്‍ അത് ശരിയാക്കി തന്നു..അതുകൊണ്ട്,ഇതൊന്നുകൂടെ എഡിറ്റ് ചെയ്തു പോസ്റ്റുന്നു..രസികന്‍ ചേട്ടനൊരു സ്പെഷ്യല്‍ താന്ക്സ്..























46 comments:

smitha adharsh said...

ഒരു കഥ പൊടി തട്ടിയെടുത്തു പോസ്റ്റ് ചെയ്യുന്നു..

Anonymous said...

when will you go online?

Sands | കരിങ്കല്ല് said...

നന്നായിട്ടുണ്ട് സ്മിതേ... ശരിക്കും വളരേ നന്നായിട്ടുണ്ട്.
എനിക്ക് നല്ല ഇഷ്ടായി..

സൌകര്യം പോലെ ഒരിക്കല്‍ കൂടി വായിക്കണം ..

Once again.. --- very nice! :)

Sarija NS said...

തുടക്കം നന്നായിരുന്നു സ്മിതേച്ചി.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

എന്താ സ്മിതേ ഇത്ര മടി.എന്തെങ്കിലും എഴുതാന്‍ ശ്രമിക്കൂ.പ്രസിദ്ധീകരിച്ച കൃതികള്‍ വീണ്ടും ഉപയോഗിക്കുന്നത് (അത് ബ്ലോഗിലായാലും)ശരിയല്ല.ഞാന്‍ വെറുതെ ഒന്ന് സൂചിപ്പിച്ചുവെന്നേയുള്ളു.കഥ വായിച്ചു. നന്നായിരിക്കുന്നു.ആശംസകള്‍....
വെള്ളായണി വിജയന്‍.

ജിജ സുബ്രഹ്മണ്യൻ said...

മോളേ സ്മിതേ .. മടിച്ചിക്കാളീ..കൊച്ചു പിള്ളേര്‍ ഒക്കെ ഇങ്ങനെ മടി കാണിച്ചാല്‍ ഞാനൊക്കെ ഈ പണി നിര്‍ത്തി പോവില്ലെ..മടി കാണിക്കാതെ നല്ല കുട്ടി ആകണം ട്ടോ

കഥ വായിച്ചു.എന്ന്നത്തേയും പോലെ നല്ല കഥ എന്നു പ്രത്യേകം പറയണ്ടല്ലോ.

ഓ ടോ : സ്മിതേടെ പല്ലിന്റെ പോസ്റ്റ് വായിച്ചിട്ടോ എന്തോ എനിക്ക് പുതിയ പല്ലു മുളച്ചു.. ആ കാരണം പറഞ്ഞു 2 ദിവസം ഞാന്‍ ലീവും എടുത്തു !!

അല്ഫോന്‍സക്കുട്ടി said...

കാലനെ പറ്റിച്ച കഥ നന്നായിരിക്കുന്നു. കോളേജില്‍ പഠിക്കുമ്പോ എഴുതിയതാണോ? ഇനിയും എഴുതുക.

അശ്വതി/Aswathy said...

നമ്മള്‍ ആള് പുലി ആണല്ലേ?
കൊള്ളാം കേട്ടോ.
'അച്ഛമ്മ' എന്ന പോസ്റ്റിന്റെ അഭിപ്രായം കുടി എവിടെ പറയട്ടെ. വളരെ വളരെ നന്നായിരുന്നു.very touching.
ചിത്രങ്ങളിലെ താത്പര്യം കൊണ്ടു ചോദിക്കട്ടെ അത് ഏത് / ആരുടെ പെയിന്റിംഗ് ആണ്? എനിക്ക് ചിത്രം വരയുംയി വല്യ ബന്ധം ഒന്നും ഇല്ല.എങ്കിലും നല്ല ചിത്രം...

ഭൂമിപുത്രി said...

സ്മിതാ,മരണത്തിനെ ഒരു തമാശയോടെ നേരിട്ട്,കാര്യമായിച്ചിലത് പറയുന്ന ഈ രീതി രസിച്ചുട്ടൊ.
കഥയെഴുത്തൊക്കെ പെട്ടീല് വെച്ച് പൂട്ടിട്ടുണ്ടെങ്കിൽ
ധൈര്യമായി പുറത്തെടുത്തോളു.

Rafeeq said...

തമാശയൊടെയാണെങ്കിലും കാര്യം എഴുതിയതു നന്നായിട്ടുണ്ട്‌..
ഇഷ്ടെപെട്ടു.. ആശംസകള്‍

ശ്രീ said...

കഥ കൊള്ളാമല്ലോ സ്മിതേച്ചീ...

മരണം നീട്ടിയെടുക്കാന്‍ കാരണങ്ങള്‍ എത്രയെത്ര... അല്ലേ?
എല്ലാവര്‍ക്കും ജീവിതത്തില്‍ പറയാനുണ്ടാകും ഇതു പോലെ നൂറു നൂറു കാരണങ്ങള്‍... ഓരോ സമയത്തും ആവശ്യങ്ങള്‍ മാറി മാറി വരും. എന്നാല്‍ മരണം നമുക്കു വേണ്ടി മാറി നില്‍ക്കില്ലല്ലോ.

കഥ ഇഷ്ടായീട്ടോ. :)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കഥ നന്നായിരിക്കുന്നു, പ്രത്യേകിച്ച്‌ അവസാനത്തെ പാരഗ്രാഫ്‌.

Nikhil Paul said...

കൊള്ളാം നന്നായിട്ടുന്ട്.

K C G said...

സ്മിതേ കഥ വായിച്ചു. നല്ലത്.

ഓ.ടോ.
ഇതു കാന്താരിക്കുട്ടിയോട് :

കാന്താരീ 25ആം വയസ്സിലാണു wisdom teeth മുളക്കുക എന്നാണ് കേട്ടിട്ടുള്ളത്. കാന്താരിക്ക് ഇപ്പോഴേ wisdom വന്നുള്ളോ‍???
ഹി ഹി എന്നെ കൊല്ലല്ലേ . ഞാന്‍ പൊയ്ക്കോളാം....
പിന്നെ, ഈയിടെ എന്റെ ഒരു പല്ലു പറിച്ചു കളയേണ്ടി വന്നപ്പോള്‍ എന്റെ wisdom എല്ലാം പോയി എന്നു പറഞ്ഞ് ഒരാളെന്നെ ഒരുപാടു കളിയാക്കി. ആ അണപ്പല്ല് ആണു പറിച്ചതെന്നു മിണ്ടേണ്ടിയിരുന്നില്ലെന്നു പിന്നെനിക്കു തോന്നിപ്പോയി.....ഹി ഹി..

smitha adharsh said...

unbelievable : എന്തിനാണാവോ ഓണ്‍ലൈന്‍ വരുന്ന സമയം അറിയുന്നത്?
കരിങ്കല്ലേ : നന്ദി കേട്ടോ..എന്നെ അതി കഠിനമായി പുകഴ്ത്തിയത്തിന്...സൌകര്യം പോലെ ഇനിയും വായിച്ചോളൂ..
സരിജ : താന്ക്യു കേട്ടോ...ഇതിന്‍റെ അവസാനം ഞാന്‍ ഒന്നു ഒപ്പിക്കാന്‍ പെട്ട പാട്!!! അതാവും തുടക്കം മാത്രം ഇഷ്ടപ്പെട്ടത്.തുറന്നു പറഞ്ഞതിന് നന്ദി..
വെള്ളായണി വിജയന്‍:പ്രസിദ്ധീകരിച്ച കൃതികള്‍ വീണ്ടും ഉപയോഗിച്ചത് "വെറും" മടി കൊണ്ടാണ് കേട്ടോ..അല്ലാതെ വേറെ ഉദ്ദേശം ഒന്നും ഇല്ല..പിന്നെ, എനിക്ക് പറയത്തക്കതായി അങ്ങനെ വിശേഷപ്പെട്ട പ്രസിദ്ധീകരിച്ച കൃതികള്‍ ഒന്നും ഇല്ല..അവിടേം,ഇവിടേം കുറച്ചു കഥകള്‍ മാത്രം...ഇനി ഉപയോഗിക്കില്ല...തല പോയാലും..ഓക്കേ
അപ്പൊ,ഇവിടെ വന്നതിനു നന്ദി കേട്ടോ..വിജയന്‍ ജീ..
കാ‍ന്താരി ചേച്ചീ : എന്‍റെ മടിയെന്നു പറഞ്ഞാല്‍ ഒടുക്കത്തെ മടിയാ..കേട്ടോ..എന്ത് ചെയ്യാം നല്ല കുട്ടിയാവണം എന്നൊക്കെയുണ്ട്..പക്ഷെ,എന്ത് ചെയ്യാനാ?ചൊട്ടയിലെ കിട്ടിയ ശീലമല്ലേ?ഇപ്പൊ തന്നെ ഓണമല്ലേ,മോള് ഇതുവരെ കായ വറുക്കുന്നതൊന്നും കണ്ടിട്ടില്ലല്ലോ...അപ്പൊ,വിശാലമായി കായ വറുക്കാം എന്ന് വച്ചു..അമ്മ ഫോണിലൂടെ സംഭവം ഒക്കെ വിശദമായി പഠിപ്പിച്ചു തന്നു.ഇതുവരെ അങ്ങനെ ഒരു സാഹസം ചെയ്തിട്ടില്ല...ഇവിടെ നല്ല കായ കിട്ടാന്‍ പാടാ..എന്നിട്ടും,കിട്ടി.. അത് നാളെയാവാം,നാളെയാവാം... എന്ന് വച്ചു നീട്ടി..നീട്ടി..അതൊക്കെ ഇരുന്നു പഴുത്തു...പഴം,പുഴുങ്ങിയും,പഴം പൊരി ഉണ്ടാക്കീം തീര്ന്നു.കായ വറുക്കാന്‍ ഇനി വേറെ സംഘടിപ്പിക്കണം.
അപ്പൊ,പറഞ്ഞു വന്നത് മടി കളയാന്‍ അല്ലെ? ശ്രമിക്കാം കേട്ടോ..
ഓ.ടോ.നു മറുപടി : ഭാഗ്യപ്പല്ല് മുളച്ചു അല്ലെ?ഇനി ഭാഗ്യം വരും...ചുളുവില്‍ ലീവ് എടുതല്ലേ? ഗൊച്ചു ഗള്ളി !
അല്ഫോന്സ ചേച്ചീ : കമന്‍റ്നു താന്ക്സ്..കാലനെ പറ്റിച്ച കഥ കോളേജില്‍ പഠിക്കുമ്പോള്‍ എഴുതിയതല്ല.കോളേജില്‍ പഠിക്കുമ്പോള്‍,ഞാന്‍ സ്മിത ആദര്‍ശ് ആയിട്ടില്ലെന്നെ.. അന്ന് സ്മിത.കെ.ബി. ആയിരുന്നു....കോളേജ് മാഗസിനില്‍ അന്നൊക്കെ വന്ന കഥകള്‍ ആ പേരിലായിരുന്നു.ഇപ്പോഴല്ലേ ഈ വാലൊക്കെ വന്നത്..

smitha adharsh said...

അശ്വതി : കമന്‍റ് നു നന്ദി.."അച്ഛമ്മ" എന്ന പോസ്റ്റില്‍ ഇട്ട ആ ചിത്രം,വേറെ ആരോ വരച്ചതാണ് കേട്ടോ.. അത്,ഞാന്‍ ഗൂഗിളില്‍ സെര്‍ച്ചി, അടിച്ച് മാറ്റിയതാണ്..ആരാണെന്ന് അറിയില്ല.
ഞാന്‍ ആള് പുലിയോന്നും അല്ല കേട്ടോ..ഒരു കുഞ്ഞെലി..ഈ ജെറീടെ ഒക്കെ പോലെ.
ഭൂമിപുത്രി : താന്ക്യു..താന്ക്യു...കഥയൊക്കെ എന്‍റെ മനസ്സിന്‍റെ പെട്ടീല് വച്ചു പൂട്ടീട്ടുണ്ട്.പക്ഷെ,എല്ലാം പുറത്തെടുക്കാന്‍ അത്ര ധൈര്യം പോരാ....ഞാന്‍ അല്ലെങ്കിലും പണ്ടേ,പേടിതൊണ്ടിയാ... എനിക്ക് ഇഷ്ടപ്പെടാതവരെക്കുറിച്ചു കഥയൊക്കെ എഴുതാന്‍ എനിക്ക് വല്യേ ഇഷ്ടാ..പക്ഷെ,ജീവനില്‍ പേടിയുള്ളതു കൊണ്ടു ഒന്നും പുറത്തു വിടുന്നില്ല.
റഫീഖ് : ആശംസകള്‍ക്ക് നന്ദി....ഇനിയും ഈ വഴി ഇടക്കൊക്കെ വരൂ
ശ്രീ : പറഞ്ഞതെത്ര ശരി..ജീവിക്കാന്‍ എല്ലാവര്ക്കും നൂറു നൂറു കാരണങ്ങള്‍...കാലന്‍ എന്റടുത്തു വന്നാലും മൂപ്പര്‍ക്ക് ഇതുതന്നെ ഗതി.. എനിക്ക് പകരം,അപ്പുറത്തെ അറബിയെ കൊണ്ടുപോകേണ്ടി വരും.
ജിതെന്ദ്രകുമാര്‍ : നന്ദി കേട്ടോ...സ്പെഷ്യല്‍ നന്ദി...അവസാനത്തെ പാരഗ്രാഫ് ഒപ്പിക്കാന്‍ ഞാന്‍ പെട്ട പാട് !!! അതെന്തായാലും തിരിച്ചറിഞ്ഞല്ലോ...നന്ദി..നന്ദി...നന്ദി..ഒരിക്കല്‍ കൂടി നന്ദി..
നിഖില്‍ : താന്ക്യു കേട്ടോ.
ഗീത ചേച്ചി : താന്ക്യു..
ഓ.ടോ.. ഇതിന് എനിക്ക് ഒരു മറുപടി പറയണം,..25 വയസ്സോന്നും ആവണ്ട,കേട്ടോ wisdom tooth മുളയ്ക്കാന്‍. എനിക്ക് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വന്നിട്ടുണ്ട്.പക്ഷെ,ഇപ്പോഴും അത് മുളച്ചു മുഴുവന്‍ പുറത്തു വന്നിട്ടില്ല..കൊല്ലം കുറേയായി എന്നിട്ടും..

ഭൂമിപുത്രി said...

സ്മിതാ,പ്രസിദ്ധീകരിച്ച കൃതികൾ ബ്ലോഗിലിടുന്നതിൽ തെറ്റുണ്ടെന്നെനിക്ക് തോന്നുന്നില്ല,തിരിച്ചുമതെ.
ഞാൻ രണ്ടും ചെയ്യാറുണ്ട്.
വെവ്വേറെ മാധ്യമങ്ങളല്ലേ രണ്ടും?
മാത്രമല്ല മറ്റൊരിടത്തും സാദ്ധ്യമല്ലാത്ത തരത്തിൽ, ഫീഡ്ബാക്ക് കിട്ടും എന്ന
ബ്ലോഗിന്റെ പ്രത്യേകത ആസ്വദിയ്ക്കുക ഏതൊരു ബ്ലോഗറുടേയും ജന്മാവകാശമാണെന്ന്കൂടി ഞാൻ പറയും :)

smitha adharsh said...

ഭൂമിപുത്രി : ഈ പിന്തുണയ്ക്ക്‌ നന്ദി....എനിക്കും,ഇതേ ഐഡിയ തോന്നിയത് കൊണ്ടാണ് ഞാന്‍ ഇതെടുത്ത് ബ്ലോഗിലിട്ടത്.പറഞ്ഞതുപോലെ വെവ്വേറെ മാധ്യമങ്ങള്‍ അല്ലെ? ഈ ഫീഡ് ബാക്ക് എന്നത്....ശരിക്കും ബ്ലോഗ് തുടങ്ങിയപ്പോഴാണ് മനസ്സിലായത്....അല്ലാതെ വായിക്കുന്നവര്‍ക്കുണ്ടോ,ഞാന്‍ ആരാണെന്ന് അറിയുന്നു?ബ്ലോഗില്‍ മുഖം കണ്ടില്ലെന്കിലും,എത്ര സത്യസന്ധമായി നമുക്കു അഭിപ്രായം അറിയാന്‍ കഴിയുന്നു അല്ലെ?
നന്ദി കേട്ടോ..ഈ തുറന്നു പറച്ചിലിന്..

Sapna Anu B.George said...

ശ്ശെടാ ഇനി ഈ പേജെല്ലാം ഞാന്‍ സേവ് ചെയ്ത്, പ്രിന്റെറ്റുത്തു വായിക്കണമല്ലോ....മടിച്ചീ..നാട്ടുക്കാരെക്കൊണ്ടു പണിയെടുപ്പിച്ചു വായിപ്പിക്കയാണല്ലെ!!!സാരമില്ല സ്മിതാ ആദര്‍ശിന്റെ യായിപ്പോയില്ലെ, മിനക്കെടാം,,,,,,

Senu Eapen Thomas, Poovathoor said...

സ്മിതേ,

താന്‍ പുലിയാണു. വെറും പുലിയല്ല. ആറാം ഇന്ദ്രീയം സുഖിച്ചു. പക്ഷെ ദേവലോകത്തെ സമയവും, നാട്ടിലെ സമയവും നമ്മുടെ മനോരമയിലെ അച്ചായനോട്‌ ഒന്നു തിരക്കിയാല്‍ പോരായിരുന്നോ....അച്ചായന്റെയും, എന്റെയും സഭാ ആസ്ഥാനം കോട്ടയം ദേവലോകത്താണു.

പിന്നെ സ്മിത പണ്ട്‌ എഴുതി പ്രസിദ്ധീകരിച്ച കഥകള്‍ മടി കാരണം, സ്ക്കാന്‍ ചെയ്ത്‌ ഈ പരുവത്തില്‍ ബ്ലോഗാക്കിയാല്‍....സത്യം സത്യമായിട്ടും ഞങ്ങള്‍ ഇറങ്ങും....ആ പോത്തിന്റെ പുറത്ത്‌....നല്ല ഒരു ചങ്ങലയുമായി.....കറന്റ്‌ അടിപ്പിക്കും...ഇത്‌ നെല്ലിക്കാ തളം കൊണ്ട്‌ തീരുമെന്ന് എനിക്ക്‌ തോന്നുന്നില്ല.

ചുമ്മാ എഴുതിയതാ...ധൈര്യമായിട്ട്‌ എഴുതൂ....മടി കളഞ്ഞ്‌ എഴുതൂ.....

സ്നേഹത്തോടെ,
പഴമ്പുരാണംസ്‌.

അപരിചിത said...

ഹൊ! അപ്പോള്‍ ഇനി ക്ലിക്ക്‌ ചെയ്യാന്‍ പോലും മടിയുള്ള എന്നേ പോലുള്ളവരോ?
ആ എന്തായാലും ഇനി ക്ലിക്ക്‌ ചെയ്തു വായിച്ചു തീര്‍ത്തിട്ടു തന്നെ ബാക്കി കാര്യം
;)
will be back after reading !!
:P

ഹരീഷ് തൊടുപുഴ said...

സ്മിതേ, അപ്പോ താങ്കളൊരു പുലിയാണല്ലേ!! വെറും പുലിയല്ല, പുപ്പുലിയാണട്ടോ!!
അഭിനന്ദനങ്ങള്‍....

മഴത്തുള്ളി said...

ഇവിടെ പുലി, പുപ്പുലി എന്നൊക്കെ കേട്ടു വന്നതാ. അപ്പോഴല്ലേ കാലന്‍ ഒരു പോത്തിന്റെ പുറത്ത് കറങ്ങുന്നത് കണ്ടത്. എന്തായാലും വായിച്ചു. നന്നായിരിക്കുന്നു. പുപ്പുപ്പുലി തന്നെ :)

ബിന്ദു കെ പി said...

സ്മിതാ, ഈ പോസ്റ്റ് വായിക്കാന്‍ വൈകി. നല്ല കഥ.
ഉത്തരവാദിത്വങ്ങളെല്ലാം തീര്‍ത്ത്, കൊതി തീരും വരെ ജീവിച്ചശേഷം “ഇതാ ഞാന്‍, എന്നെ ഇനി കൊണ്ടുപോകൂ” എന്ന് കാലനോട് പറയാന്‍ ആരെങ്കിലും തയ്യാറാകുമോ? തീര്‍ച്ചയായും ഇല്ല.
ജ്ഞാ‍നപ്പാനയിലെ ഒരു വരി ഇവിടെ പകര്‍ത്തട്ടെ:
“എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടി മണ്ടിക്കരേറുന്നു മോഹവും”

joice samuel said...

നന്നായിട്ടുണ്ട്..
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്..!!

Kalidas Pavithran said...

വളരെ നന്നായിട്ടുണ്ടു - ഇനിയുമുള്ളതൊക്കെ പൊടി തട്ടിയെടുത്ത്‌ ബ്ലോഗിലിട്ടാല്‍ ഞങ്ങള്‍ക്കു വായിച്ചാസ്വദിക്കാമായിരുന്നു.

ഹരിശ്രീ said...

ടീച്ചറേ,

നല്ല പോസ്റ്റ്....

ഇനിയും കഥകൾ എഴുതുക...

ഓണാശൻസകളോടെ...

ഹരിശ്രീ

രസികന്‍ said...

നന്നായിരിക്കുന്നു , കാലനെ വകവരുത്തിയാലും ശരിയാകില്ല അല്ലേ അതാണല്ലോ കാലനില്ലാ കാലത്തെപ്പറ്റി കവി പറഞ്ഞതും.
മറവി അനുഗ്രഹമാണെങ്കിൽ മരണവും ഒരു അനുഗ്രഹം തന്നെയല്ലെ?

ആശംസകൾ

വിജയലക്ഷ്മി said...
This comment has been removed by the author.
വിജയലക്ഷ്മി said...

Smitha, katha valarenannayirikunnu molu.eshtapettu nanmakalnerunnu.

പ്രിയ കിരണ്‍ said...

Smitha...Really nice, very good.
Keep it up...!

Payyans said...

nice one Smitha chechy. I liked the story.

മാംഗ്‌ said...

കഥ, കഥ മത്രമായിപ്പോയി എന്ന തോന്നലുണ്ടക്കുന്നില്ല. ജീവിതം ഇങ്ങിനെയൊക്കെയാണു എന്നു മിതമായി പ്രദിപാദിക്കുമ്പൊഴും കാലനെ വില്ലനാക്കതിരുന്നത്‌ ഇഷ്ടമായി കമന്റുകൾ നോക്കിവന്ന്പ്പൊ ഒന്നു മനസ്സിലായി സ്മിത ആദർശ്‌ എന്ന് എഴുത്തുകാരി എന്തെഴുതിയാലും മിനക്കെടാൻ തയ്യാറുള്ള വായനക്കാരുണ്ടെന്നു അതൊരു ഭാഗ്യമാണു.അത്തരത്തിലുള്ള ഒരു പാടു വായനക്കരുണ്ടാകട്ടെ. ആശംസകൾ.

ഇഷ്ടങ്ങള്‍ said...

യെസ്,ഒരുപാടുനന്ദി ചേച്ചി.

Lathika subhash said...

സ്മിതാ,
കഥ നന്നായി.
പഴുയ കഥകള്‍ക്കൊപ്പം,
പുതിയതും എഴുതണം.
ഭാവിയുണ്ട്.
പിന്നെ സ്മിതേ, ഈ കാലന് എന്തായുസ്സാ?.
ഞാനും ഈയിടെയായി കാലന്റേയും മനുഷ്യരുടേയും സംവാദം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.മകന്‍ (കണ്ണന്‍) സ്ക്കൂളില്‍ അവതരിപ്പിക്കുന്ന നാടകം വീട്ടിലാ കുട്ടികള്‍ പ്രാക്ടീസ് ചെയ്തത്.കണ്ണന് യമധര്‍മ്മരാജന്റെ റോളായിരുന്നു.സെപ്റ്റംബര്‍ 4-ന് (സ്മിത പോസ്റ്റിട്ട ദിവസം) മത്സരത്തില്‍ ഇവര്‍ക്ക് ഒന്നാം സ്ഥാനം.കണ്ണന് (കാലന്‍) മികച്ച നടനുള്ള സമ്മാനവുമുണ്ട്.ഇതെങ്ങനെയൊത്തു ????....
ഓണാശംസകളോടെ........

Rejeesh Sanathanan said...

സ്മിതാ,

സൃഷ്ടികള്‍ ധൈര്യമായിട്ട് സ്കാന്‍ ചെയ്തിട്ടോളൂ....നമ്മള്‍ വായിച്ചിരിക്കും...സ്കാന്‍ ചെയ്യാനും മടിയാണെന്നും കൂടി പറഞ്ഞേക്കരുത്.

ഓണാശംസകള്‍....

സ്‌പന്ദനം said...

മനുഷ്യന്‌ ജീവിതത്തോടുള്ള ആര്‍ത്തി ഒരിക്കലും തീരില്ല. ലോകമുള്ള കാലമത്രയും ജീവിച്ചാല്‍ കൊള്ളാമെന്ന മനോഗതിയാണ്‌ പലര്‍ക്കും. അതിനവര്‍ പറയുന്ന കാരണങ്ങളൊക്കെയും കഥയില്‍ മനോഹരമായി നിരത്തി. ഒരുവന്‌ കുറിച്ചുവച്ചിരിക്കുന്ന സമയത്തില്‍ നിന്ന്‌ അണുവിട മാറ്റമുണ്ടാവില്ലെന്ന സത്യത്തെയാണ്‌ ഷേക്‌സിപിയര്‍ രംഗബോധമില്ലാത്ത കോമാളിയെന്ന്‌ വിശേഷിപ്പിച്ചത്‌. ഇവിടെ പക്ഷേ ഏറെ സമയം കിട്ടി അല്ലേ..കാലനെ പലതവണ കബളിപ്പിച്ചു. ഭാഗ്യവതി.

ആൾരൂപൻ said...

പകല്‍ക്കിനാവ്‌ കാണാന്‍ കഴിയുക..... ഹാ.... എത്ര ആഹ്ലാദകരമായ അവസ്ഥ..... ആ മനസ്സ്‌ എത്ര ഫ്രീയായിരിയ്ക്കും...... no tension.... no problems........
വരാം... ആ അഗാധതലങ്ങളിലേയ്ക്കെല്ലാം ഞാനും വരാം. എന്റെ മനസ്സ്‌ ഒന്നു ഫ്രീ ആയിക്കോട്ടെ..........
പിന്നെ ഈ തലവാചകങ്ങളൊക്കെ എഴുതുമ്പോള്‍ ഇത്തിരി അക്ഷരശുദ്ധി ഒക്കെ വേണ്ടേ?

ത്രുപ്തി എന്നല്ല എഴുതേണ്ടത്‌.
തൃപ്തി എന്നാണ്‌. അത്‌ തിരുത്തുക.
thrhpthi = തൃപ്തി, സ്പെല്ലിംഗ്‌ മനസ്സിലായല്ലോ?

നിരക്ഷരൻ said...

മടിച്ച് നില്‍ക്കാതെ കടന്നുവരൂ കടന്നുവരൂ..നര്‍മ്മത്തില്‍ പൊതിഞ്ഞ ഇത്തരം കഥകള്‍ ഇനിയുമെഴുതൂ...

മിഴി എന്ന് പറയുന്നത് ഏത് പുസ്തകമാ/മാഗസീനാ ?

വെള്ളായണി വിജയന്‍ സാറിനോട് യോജിക്കുന്നില്ല. പ്രിന്റ് മീഡിയയില്‍ വന്ന ഒരു രചന ബൂലോകം കാണ്ടിരിക്കണമെന്നില്ലല്ലോ ? അപ്പോള്‍ അത് കാണിക്കാന്‍ വേണ്ടി ഇങ്ങനെ സ്ക്കാന്‍ ചെയ്ത് ഇടുന്നതിനോട് എനിക്ക് യോജിപ്പാണ്. അല്ലെങ്കില്‍ ‘ആറാം ഇന്ദിയം’ നമ്മള്‍ കാണുമായിരുന്നോ ?

ഞാനൊരു മുന്‍‌കൂര്‍ ജാമ്യമെടുത്തതാണ് കേട്ടോ വിജയന്‍ സാറേ. ആദ്യമായി അച്ചടിമഷി പുരണ്ട എന്റെ ഒരു കഥയില്ലാക്കഥ സ്ക്കാന്‍ ചെയ്ത് വെച്ചിരിക്കുവാ ഞാന്‍. ഇപ്പം സംഗതി പുടി കിട്ടിയില്ലേ ? :) :)

oru mukkutti poovu said...

ഒരിക്കല് വയിച്ചതാനെന്കിലും ..
ഒന്ന് കൂടി ഓടിച്ചു നോക്കി ....ഒരു വെശാമണി ഭാവം...

smitha adharsh said...

സപ്നാ : നന്ദി കേട്ടോ....മിനക്കെട്ടു വായിച്ചല്ലോ..നന്ദി..നന്ദി..നന്ദി..
സേനു ചേട്ടാ : എന്നെ പുലിയെന്നു വിശേഷിപ്പിച്ചതിനും,ഈ കമന്റ് നും നന്ദി..
അപരിചിത : ക്ലിക്ക് ചെയ്തു വായിക്കാന്‍ മടി കാണിക്കാതെ നല്ല കുട്ടിയായി വായിച്ചല്ലോ..നന്ദി..
ഇനിയും ഇതിലെ വരൂ ട്ടോ.
ഹരീഷേട്ടാ : പറഞ്ഞ ഡയലോഗ് ഒന്നു കൂടി പറയേണ്ടി വരും....ഞാന്‍ പുപ്പുലി തന്നെ..കാണാന്‍ ഒരു ലൂക്കില്ലെന്നെ..ഉള്ളൂ..കമന്റ് നു നന്ദി
മഴതുള്ളി : പോസ്റ്റ് വായിച്ചതിനും,കമന്റിയതിനും നന്ദി..കേട്ടോ..
ബിന്ദു ചേച്ചി.. കമന്റ് നും,ആ ജ്ഞാനപ്പാനയിലെ വരികള്‍ക്കും നന്ദി കേട്ടോ..
മുല്ലപ്പൂവ് : നേര്‍ന്ന നന്മകള്‍ സ്വീകരിച്ചിരിക്കുന്നു..നന്ദി
കാളിദാസ് : ഇവിടെ വന്നതിനും,കമന്റിയതിനും നന്ദി..

smitha adharsh said...

ഹരിശ്രീ ചേട്ടാ : കഥ വായിച്ചതിനും,ഓണാശംസകള്‍ നേര്ന്നതിനും നന്ദി
രസികന്‍ ചേട്ടാ : മരവിയെപ്പോലെ മരണവും ഒരു അനുഗ്രഹമാണ്....പോസ്റ്റ് വായിച്ചതിനും,കമന്റിയതിനും,എന്റെ സ്കാന്‍ ചെയ്ത കോപ്പി ശരിയാക്കി തന്നതിനും നന്ദി
കല്യാണി : കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
പ്രിയാ കിരണ്‍ : താന്ക്യു..കേട്ടോ
പയ്യന്‍സ് : നന്ദി..കംമെന്റ്നു..
മാംഗ് : പോസ്റ്റ് വായിച്ചു കമന്റ് ഇട്ടതിനു നന്ദി കേട്ടോ..പിന്നെ,സ്മിത ആദര്‍ശ് എന്തെഴുതിയാലും വായിക്കാന്‍ ആളുണ്ടാകണം എന്നില്ല...നമ്മുടെ ആളുകളൊക്കെ പുരോഗമിചെന്നേ....നല്ലതാനെന്കില്‍ മാത്രമെ വായിക്കാന്‍ ആളുണ്ടാകൂ.. അത്,ഞാന്‍ എന്നല്ല.ആരായാലും...ഇനിയും വരൂ ഇടക്കൊക്കെ..

smitha adharsh said...

ഇഷ്ടങ്ങള്‍ : തിരിച്ചും ഒരു നന്ദി
ലതി ചേച്ചീ :നന്ദി കേട്ടോ...ഇവിടെ വന്നതിനു..
പിന്നെ,കണ്ണന് അഭിനന്ദനങ്ങള്‍..അവര്‍ക്കിനിയും ഒരുപാടു സമ്മാനങ്ങള്‍ കിട്ടട്ടെ..
മാറുന്ന മലയാളി : എനിക്ക് വയ്യ..!! ഇങ്ങനെ എനിക്ക് പിന്തുണ തരല്ലേ..പ്ലീസ്.
നന്ദി കേട്ടോ..പോസ്റ്റ് വായിച്ചതിനും,കമന്റ് ഇട്ടതിനും.
സ്പന്ദനം:സത്യം കേട്ടോ..മനുഷ്യന് എത്ര ജീവിച്ചാലും പോരാ..പോരാ എന്നൊരു തോന്നല്‍.അല്ലെ?എന്ത് ചെയ്യാ..മനുഷ്യര്‍ അങ്ങനെയായിപ്പോയി
ആള്രൂപന്‍ : അക്ഷര "പിശാച്" ശരിപ്പെടുത്താം കേട്ടോ..നന്ദി,ശ്രദ്ധയില്‍ പെടുത്തിയതിനു.
നിരക്ഷരന്‍ ചേട്ടാ : ഇനി ഒട്ടും മടിച് നില്‍ക്കുന്നില്ല.ഇതാ കടന്നു വന്നിരിക്കുന്നു.ഇനിയും എഴുതിക്കൂട്ടിയത്തിനു എന്നെ ഓടിച്ചിട്ട്‌ തല്ലരുതെന്നു മാത്രം ഒരു അപേക്ഷ.
പിന്നെ,ഈ "മിഴി"...ഇവിടെ ദോഹയിലെ ഒരു മലയാളി അസോസിയേഷന്‍ന്റെ ഒരു മാഗസിന്‍ ആണ്.
അപ്പൊ,എന്നെ സപ്പോര്‍ട്ട് ചെയ്തതിന്റെ പിന്നില്‍ ഇങ്ങനെ ഒരു ഗൂഡ ഉദ്ദേശം ഉണ്ടായിരുന്നു അല്ലെ?
ഇവിടെ വന്നു പോസ്റ്റ് വായിച്ചു കമന്റിയതിനു നന്ദി.ഇനിയും വരൂ,സമയം കിട്ടുമ്പോള്‍.
മൂക്കൂറ്റി പൂവ് : ഒരിക്കല്‍ കൂടി വായിച്ചതിനു നന്ദി കേട്ടോ...ഒരു വേശാമണി ഭാവം ഇല്ലാതില്ല..
Thanks 4 reading post

ബഷീർ said...

കഥ വായിച്ചു ഇപ്പോഴാണു കണ്ണില്‍ പെട്ടത്‌ .
നന്നായി എഴുതിയിരിക്കുന്നു എന്ന് എഴുതിയതാ ?
പിന്നെ പ്രസിദ്ധീകരിച്ചത്‌ പോസ്റ്റ്‌ ചെയ്യരുതെന്ന് ഒരു നിയമവും നിലവിലുള്ളതായി അറിയില്ല.. ഇനിയുംകഥകള്‍ പോസ്റ്റ്‌ ചെയ്യൂ.. വായിക്കുന്നവര്‍ വായിക്കട്ടെ..

ഈ കഥയില്‍ നല്ല സന്ദേശം ഉണ്ട്‌.. സമയമായാല്‍ മരണമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒഴിവു കഴിവുകള്‍ പറഞ്ഞ്‌ രക്ഷപ്പെടാന്‍ കഴിയില്ലെന്ന. അങ്ങ്നെയല്ലേ..
OT
കാന്താരിച്ചേച്ചിക്ക്‌ പല്ലു മുളച്ച വിവരവും ഗീതേച്ചിയുടെ പല്ല് പോയ വിവരവും അറിയാന്‍ കഴിഞ്ഞു. ഒരാള്‍ക്ക്‌ ആശംസയും മറ്റാള്‍ക്ക്‌ അനുശോചനവും അറിയിക്കുക..

sreeraj said...

enikku scan cheythathu clearayi kanan pattiyilla

നരിക്കുന്നൻ said...

ഹെന്റെ ദൈവമേ... ഇങ്ങനെ ഒരു പോസ്റ്റ് ഞാൻ വായിച്ചില്ലായിരുന്നല്ലോ.. തീർച്ചയായും ഞാൻ മോട്ടിച്ചതല്ല കെട്ടോ.. ഇതിന്റെ ഏഴയലത്തെത്തില്ല അത്.. എന്നാലും എങ്ങിനെ ഒരേപോലെ ചിന്തിക്കാൻ കഴിഞ്ഞു എന്ന് മനസ്സിലാകുന്നില്ല.

ഗംഭീരമായിരിക്കുന്നു. ആ കാലൻ എന്തിനാ ഇങ്ങനെ വേണ്ടാത്ത സമയത്ത് പറയാതെ വന്നു.