മധുരം ഒരുപാടു ഇഷ്ടമുള്ളത് കൊണ്ടു വിചാരിക്കാറുണ്ട്..ഞാന്‍ മരിച്ചു പോയാലും,തൃശ്ശൂരിലെ എം.ജി.റോഡിലെ അറ്റത്തുള്ള നമ്മുടെ ആ "ശ്രീകൃഷ്ണ സ്വീട്സ്" ഇല്ലേ..അവിടെയൊക്കെ വെള്ള സാരിയും ഉടുത്തോണ്ട് ചൊവ്വാഴ്ചയും,വെള്ളിയാഴ്ചയും ഒക്കെ ചുറ്റി നടക്കും എന്ന്.. സാരിയുടുക്കാന്‍ വല്യേ ഇഷ്ടം ഒന്നും ഇല്ല..എന്നാലും,ആ നാട്ടു നടപ്പ് തെറ്റിക്കണ്ട എന്ന് വച്ചു.പക്ഷെ,തൃശൂര്‍ വിട്ടു ദോഹയില്‍ വന്നപ്പോ,കന്ഫ്യൂഷന് ആയി.ഇവിടത്തെ "ഫാമിലി ഫുഡ് സെന്റെരിലും" ചുറ്റി കറങ്ങേണ്ടി വരുമല്ലോ എന്നോര്‍ത്ത്.ഇവിടെ പോയപ്പോ,കൂടുതല്‍ കന്ഫ്യൂഷന് ആയി.അവസാനം ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി.ചൊവ്വാഴ്ച നാട്ടിലും,വെള്ളിയാഴ്ച്ച ഇവിടേം ചുറ്റി കറങ്ങാം എന്ന്..
വ്യാഴാഴ്ച അമ്മായിയച്ചന് & അമ്മ വിളിക്കുന്നു.."ദോഹ സിനിമയുടെ ബാക്കില്‍ ഉണ്ട്.അങ്ങോട്ട് വരൂ.നാട്ടില്‍ പോകുമ്പൊള്‍ മിഠായി കൊണ്ടുപോണം. അത് വാങ്ങാനായി, ഞങ്ങള്‍ ഇറാന് സ്വീട്സ് & നട്ട്സില്‍ ഉണ്ട്." മിഠായി എന്ന് കേട്ടപ്പോള്‍ ഉറപ്പിച്ചു,രണ്‍ജിത്തിന്റെ "തിരക്കഥ" കാണുന്നത്,മിഠായി കണ്ടതിനു ശേഷം..!!
ഇതാണ് നമ്മുടെ ഈ ഷോപ്പ്...ഇറാന് സ്വീട്സ് & നട്ട്സ് ... ഒരു കൊച്ചു കട..പക്ഷെ,വിചാരിക്കുന്നത് പോലെ അല്ല കേട്ടോ...ഉള്ളിലിരിപ്പ് "ഫയങ്കരം"..
നമുക്കു ഒരറ്റത്ത് നിന്നു കണ്ടു തുടങ്ങാം..
ഇവരുടെയൊന്നും പേരൊന്നും മുഴുവന്‍ എനിക്കറിയില്ല കേട്ടോ.
ഇതിന്റെ ഒക്കെ ഇടയില്‍ കിടന്നു മരിച്ചാലും വേണ്ടില്ല എന്ന് തോന്നിപ്പോയി
ഇതു ശരിക്കും ഒരു "പൂക്കൂട" പോലെ ഇല്ലേ..?ഇതാണ് പക്ഷെ,"മിഠായിക്കൂട".
കണ്ടോ, ഓരോ ലവന്മാര്ക്കു ഗിഫ്റ്റ് ആയി കൊടുക്കാന്‍ ചിലര്‍ പറഞ്ഞേല്പ്പിച്ചത് പ്രകാരം "കെട്ടി പൊതിഞ്ഞു" വച്ചിരിക്കുന്നു!!
ഇതാണെന്ന് തോന്നുന്നു,ഇവര്‍ക്കിടയിലെ രാജാവ് !!! വില,ലേശം കൂടുതലാ
ഇതു,രാജാവിന്റെ "വൈഫ്" എന്ന് വച്ചാല്‍ രാജ്ഞി!!
ഇതു രാജകുമാരിയും..
അയ്യോ,തീര്‍ന്നിട്ടില്ല.. പോവല്ലേ..ഇനിയും ഉണ്ടേ?
അയ്യോ,തീര്‍ന്നിട്ടില്ല.. പോവല്ലേ..ഇനിയും ഉണ്ടേ?
ഇതു നമ്മുടെ ജീരക മിഠായി പോലെ തോന്നുന്നുണ്ടോ?പക്ഷെ,സംഭവം വേറെയാ..."ചോക്കലേറ്റ് കോട്ടെഡ് പിസ്ത" ആണ് ആശാന്.
ഇവരെ എവിടെയെങ്കിലും മുന്‍പ് കണ്ട പരിചയം ഉണ്ടോ?
കാണാത്തവര്‍ ഇതുവഴി ഒന്നു പോയി നോക്കിക്കോളൂ.
ഇവരെ എവിടെയെങ്കിലും മുന്‍പ് കണ്ട പരിചയം ഉണ്ടോ?
കാണാത്തവര്‍ ഇതുവഴി ഒന്നു പോയി നോക്കിക്കോളൂ.
91 comments:
എന്റെ ഹസ്സിന്റെ അച്ഛനും,അമ്മയും നാട്ടില്‍ പോകുന്നു...മിഠായി വാങ്ങാന്‍ കൂടെ പോയി....എനിക്കാണെങ്കില്‍ ഒരു ജോലിയും കിട്ടി...അപ്പൊ,ആ സന്തോഷത്തിനു ഇത്തിരി നിങ്ങള്‍ക്കും തരാലോ....
ഇതൊരു ഒന്നൊന്നരചെയ്ത്തായിപ്പോയി!!!!!
കൊതിയായിട്ടുവയ്യാലോ........
എന്താ ചെയ്ക?
അവസാനമെന്താ പറഞ്ഞെ.. ജോലി കിട്ടിയതിനു ട്രീറ്റ് ആയിക്കരുതിക്കോളാനോ; വേഗം അവിടന്ന് കുറച്ചു മിഠായി പാഴ്സല്‍ അയച്ചു തന്നോ, ഇല്ലെങ്കില്‍.....
ആദ്യം എത്തണമെന്നു വച്ചു ഓടിയതാ, പക്ഷേ ഹരീഷ് ആദ്യം എത്തിപ്പോയി. എന്നാലും എനിക്കിത്തിരി കൂടുതല്‍ വേണേ.
എന്തായാലും ‘മടിച്ചി‘യായി വീട്ടിലിരിക്കാതെ മിടുക്കിയായി ജോലിക്കുപോകൂ.
മനുഷ്യനെ വായിലു വെള്ളമൂറിച്ചു കൊല്ലാന്‍ തന്നാണല്ലേ പ്ലാന്‍?????
എന്തായാലും ഇന്നത്തെ കണി കൊള്ളാം...
സ്മിത ചേച്ചി.... നന്നായിട്ടുണ്ട്.
ഹോ ഹോ,
ആര്‍ത്തി പിടിച്ചു പ്രാന്താവുമെന്നു തോന്നുന്നു.
ജോലി കിട്ടിയതിനുള്ള അഭിനന്ദനങ്ങള്‍..2 മിഠായി ഞാന്‍ ഇങ്ങെടുത്തു കേട്ടോ.
ആഗ്രഹിച്ചപോലത്തെ ജോലി തന്നെ കിട്ടിയല്ലോ.. അഭിനന്ദനങ്ങള്‍. മിഠായി ഒരെണ്ണം ഞാന്‍ എടുത്തു.
നാട്ടിലായിരുന്നപ്പോള്‍ വല്ലപ്പോഴും മാത്രം കിട്ടുന്ന ഗള്‍ഫ് മിഠായികളോട് വല്ലാത്ത കൊതിയായിരുന്നു. പക്ഷേ ഗള്‍ഫിലെത്തിയശേഷം ഇതെല്ലാം കൂടി കണ്ടുകണ്ട് ആകെ ഒരു മടുപ്പു പോലെയാണ്. ഇപ്പോള്‍ വെറുതെ കുറച്ചുനേരം കണ്ടുനടന്നാല്‍ തന്നെ വയറു നിറഞ്ഞ അവസ്ഥയാണ്. :) :)
മുട്ടായിക്കഥ കലക്കി.....
പക്ഷെ നമ്മടെ നാരങ്ങാ മുട്ടായീടെ അടുത്ത് ഇതൊന്നും വരത്തില്ല...
അയ്യയ്യോ!...എനിക്കു പ്രമേഹം വരുന്നു...ഞാൻ പോകുവാ...
മനസ്സ് നിറഞ്ഞു.
അങ്ങനെ ഇറാന്റെ മിഠായികളും കണ്ടു..
ജ്വാലി കിട്ടിയ വഹയില്‍ മിഠായി കാണിച്ച് കൊതിപ്പിക്കാമെന്നു കരുതീല്ലേ.
ഇതൊക്കെ എന്തിനാ കഴിക്കുന്നേ, ഇതിന്റെ മണമടിച്ചാല്‍ തന്നെ പ്രമേഹം വരുമല്ലോ..
സ്വാദ് ഊഹിച്ച് നോക്കിയതാ. അതല്ലേ പ്പോ പറ്റൂ.
വീട്ടിലിപ്പോ എത്ര സ്റ്റോക്കുണ്ട്.
താങ്ക്സ്- മുട്ടായി തന്നതിനു. അപ്പൊ വീണ്ടും ടീച്ചറായോ?
ഹരീഷേട്ടാ : മിഠായി പാഴ്സല്‍ ആയി തന്നെ വേണം അല്ലെ?
ഹ്മം...ഇപ്പൊ വരും...കംമെന്റ്നു താന്ക്സ്..
എഴുത്തുകാരി ചേച്ചി : ആദ്യം എത്തിയില്ലെന്കിലും,മിഠായി കിട്ടിയില്ലേ? അത് മതി...ജോലിക്ക് പോയാലും,ഈ "മുടിഞ്ഞ മടി" മാറും എന്ന് തോന്നുന്നില്ല.
ടിന്റു: എല്ലാവരുടെയും,വായില്‍ വെള്ളമൂറിച്ചു കൊന്നിട്ട് തന്നെ ബാക്കി കാര്യം..അല്ല,പിന്നെ..
അനില്‍: "പ്രാന്തായോ"... അത് മതി..എന്റെ മനസ്സു നിറഞ്ഞു.
കാന്താരി ചേച്ചി: രണ്ടെണ്ണം മാത്രം മതിയോ?നല്ല കുട്ടി..
ബിന്ദു ചേച്ചി:പറഞ്ഞെതെത്ര സത്യം..നാട്ടിലായിരുന്നപ്പോള്‍,ഗള്‍ഫ് മിഠായി കിട്ടാന്‍ കൊതിച്ചിട്ടുണ്ട്.പക്ഷെ,ഇവിടെ വന്നു അത് കണ്ടു,കണ്ടു വയറു നിറഞ്ഞു..കംമെന്റ്നു നന്ദിട്ടോ.
ചാണക്യന്: അത് പിന്നെ അങ്ങനെ അല്ലെ വരൂ..നമ്മുടെ നാരങ്ങാ മിഠായിയും,ഗ്യാസ് മിഠായിയും ...അതിന്റെ രുചിയും ഒക്കെ വേറെ തന്നെ.
വികടശിരോമണി : അവിടെ നിന്നേ..എങ്ങോട്ടാ ഈ ഓടുന്നത്?അങ്ങനിപ്പോ മിഠായി തിന്നാതെ പോണ്ട.പ്രമെഹമൊന്നുമ് വരില്ലെന്നേ....അങ്ങനാനേ ഞാന്‍ ലോകത്തിലെ നമ്പര്‍ വണ്‍ പ്രമേഹ രോഗി ആവെണ്ടാതല്ലേ..
വേണു : മനസ്സു നിറഞ്ഞതില്‍ സന്തോഷം..ഇനിയും വരൂ..
യാരിദ് : ചിരിച്ചത് എന്തിനാണാവോ?ഇതൊക്കെ പോസ്ടാക്കാന്‍ മാത്രം എന്താ എന്നാണോ?എന്നാലേ നന്നായി ചിരിച്ചോളൂട്ടോ.ജോലിക്ക് പോയി തുടങ്ങിയതില്‍ പിന്നെ,വല്ലാത്ത സര്‍ഗ വേദന..പക്ഷെ,ഒന്നും മനസ്സില്‍ നിന്നു പുറത്തേയ്ക്ക് കൊണ്ടു വരാന്‍ സമയം ഇല്ലെന്നേ..
കൃഷ് ജീ :വീട്ടില്‍ അങ്ങനെ സ്റ്റോക്ക് വയ്ക്കാറില്ല.എന്റെ മോളെടുത്തു വിഴുങ്ങും.എനിക്കാണെങ്കില്‍ അത് വീട്ടില്‍ ഉണ്ടെങ്കില്‍,പിന്നെ അത് തീരുന്നത് വരെ ആകെ ഒരു മനസ്സമാധാനക്കെടാ. അത് കൊണ്ടു,വാങ്ങുന്നത് അപ്പോതന്നെ തീര്‍ക്കും..
മാംഗ് : വീണ്ടും ടീച്ചര്‍ ആയില്ല.മോള് ഉച്ചയ്ക്ക് ഒരു മണിക്ക് എത്തും.അതിന് മുന്ന് വീട്ടിലെത്തണം എങ്കില്‍ ടീച്ചര്‍ പണി പറ്റില്ല.അതുകൊണ്ട്,ഒരു ഓഫീസില്‍ അക്കൌന്ട്സ് സെക്ഷനില്‍ ആണ്..ഇവിടെ വന്നു കമന്റ് ഇട്ടതിനു നന്ദി കേട്ടോ..
യ്യൊ വെറുതെ ചിരിച്ചതാണു മാഡം. ഇനി ചിരിക്കില്ല..!
iiizwaraaa..!!!
:-)
Upasana
ingane kothippikkaruth...
ജോലി കിട്ടിയതിനു അഭിനന്ദനങ്ങള്‍. അതിന്റെ സന്തോഷത്തില്‍ ഞാന്‍ ഫ്രിഡ്ജില്‍ വെച്ചിരുന്ന ചോക്ലേറ്റ് നാലെണ്ണം വിഴുങ്ങി.
ദേ ജോലി കിട്ടിയാലും
അമ്മായിയമ്മ പോയാലും
ഇമ്മാതിരി ചതിവ് ചെയ്യല്ലേ
അല്‍ നൂക്കലീ എനിയ്ക്ക് എന്തോരം
മിസ്സ് ചെയ്യുന്നുന്നറിയാമൊ?
ഹോ! എന്റെ കീബോര്‍ഡ് വെള്ളത്തിനടിയില്‍ ഇതിനാനാരുത്ത്തരം പറയും?
മബ്റൂക്ക് !!
നല്ല കുട്ടിയായിട്ട് ജോലിയ്ക്ക് പോകൂ
മനുഷ്യന്മാരെ കൊതിപ്പിച്ച് കൊല്ലാനായിട്ട് ഓരോ ഉടായിപ്പ് പരിപാടീമായിട്ട് ഇറങ്ങീരിക്കുകയാണല്ലേ ? വിചാരിച്ചതുപോലത്തെ ജോലി കിട്ടിയതിന് ഇതൊന്നും പോരാട്ടോ...
ഓ:ടോ:-കണ്ട്രോള് പോയപ്പോ എന്ത് പണ്ടാരെങ്കിലുമാകട്ടേന്നും പറഞ്ഞ് ഞാന്‍ ലാപ്പ്ടോപ്പിന്റെ സ്ക്രീനിലങ്ങട് നക്കി :) :)
കുറച്ചു മിഠായി ഇങ്ങോട്ട് അയച്ചു തരു .....
വെറുതെ കൊതിപ്പിക്ക്യാണ്ല്ലെ?.........
സമ്മതിച്ചിരിക്കുന്നു!!ലോകത്ത് ആദ്യമായി ബ്ളോഗ് വഴി ട്രീറ്റ് നടത്തിയ വ്യക്തിയെന്ന റിക്കോര്‍ഡ് റ്റീച്ചറുടെ പേരില്‍ എഴുതപ്പെട്ടുകഴിഞ്ഞു.....ജീരകമുട്ടായി ലേശം ബാക്കിവച്ചേക്കണേ.....
ചേചി അദ്യം തന്നെ ജോലി കിട്ടിയതിനു സ്പെഷിയല്‍ അഭിനന്ദനം..ഒരു നൂറു മിട്ടായി ഞാനിങെടുതു...കണവന്റെ അടുതെക്കു പോകാനുള്ള വിസ വൈകുന്നതിന്റെ ദുഖം കുറചു മാരി കിട്ടി...
ഇതൊരു വല്ലാത്ത ക്രൂരത ആയിപ്പോയി... കേട്ടോ സ്മിതേച്ചീ...
എന്നാലും പുതിയ ജോലി കിട്ടിയ സന്തോഷത്തില്‍ ആണല്ലോ എന്നോര്‍ത്ത് ക്ഷമിച്ചിരിയ്ക്കുന്നു...
;)
ചേച്ചി...എന്തായാലും കുറച്ചു ഹസ്സിന്റെ പേരന്റ്സ് വശം കൊടുത്തു വിട്ടേരെ...കായംകുളം വല്യ ദൂരത്തല്ലലോ.... ജോലി കിട്ടിയത്തിനു അഭിനന്ദനങ്ങള്‍..
സമ്മതിച്ചിരിക്കുന്നു!!
പുതിയ ജോലി കിട്ടിയ സന്തോഷത്തില്‍
സന്തോഷത്തിനു ഇത്തിരി കൂടുതല്‍!
അഭിനന്ദനങ്ങള്‍..
congrats...
mttayi nattil varumbol ithil ninnennallam oronnu kondu tharanam tto
പുതിയ ജോലി കിട്ടിയതിന് ആശംസകള്‍.
(ഈ മിഠായിക്കടേലാണോ? അതോ പരസ്യത്തിന് അവര്‍ റിയാല്‍ വല്ലതും തന്നോ?)
ജോലികിട്ടിയതിന്റെ ട്രീറ്റ്, മുട്ടായീടെ പോട്ടം കൊണ്ട് തീര്‍ക്കുന്ന ഏര്‍പ്പാട് ഉഗ്ഗ്രന്‍!
എന്താ പറയേണ്ടത്...
This is too much എന്ന് പറയാം.
ഏതായാലും മിട്ടായി ഒക്കെ എവിടെ കിട്ടും എന്ന് മനസിലായല്ലോ.ഇനി നാട്ടില്‍ വരുമ്പോ അല്ലെങ്കില്‍ പോസ്റ്റ് ഇല് എനിക്കൊരു മിട്ടായി പാക്കറ്റ് അയച്ചേക്കു..
ആര് വിദേശത്ത് പോയാല്ലും 'മിട്ടായി,മിട്ടായി' എന്നൊരു കൊതി ഒരിക്കലും മാറില്ല.
നല്ല ചിത്രന്കള്
ഭംഗീള്ള മിഠായീസ്. പക്ഷെ അതിനിടയില്‍ കിടന്നു മരിച്ചാലും വേണ്ടൂല്ല എന്ന പൂതി വേണോ സുഹൃത്തേ, എന്താന്നെച്ചാല് എറുമ്പുകള്‍ ശല്യപ്പെടുത്തിയാലോ! :)
എനിച്ചും വേനം മിറ്റായീീീീീീീീീീീീീ
ജോലികിട്ടിയതിനുള്ള വഹ വേറെയും വേണം.
പിന്നെ ഞാൻ ഇതു ചോദിച്ചതിന്റെ പേരിൽ ചൊവ്വയും, വെള്ളിയും കഴിഞ്ഞ് ഒഴിവുള്ള ദിവസങ്ങളിൽ വെള്ള പുതച്ച് ഇങ്ങോട്ടൊന്നും വന്നേക്കരുത് ഓ.. വ്യാഴാഴ്ച അമ്മായി അപ്പൻ & അമ്മയെ പേടിപ്പിക്കാൻ പോകും അല്ലെ? ഇതും ഫയങ്കരം തന്നെ. ഞാനീ നാട്ടുകാരനല്ലേ
ഹോ!!! ഒത്തിരി നാള് കൂടി നെറ്റില്‍ കയറിയതാ. മിഠായി ഇഷ്ടമല്ലെങ്കിലും ഇതെല്ലാം കണ്ടപ്പോള്‍ കയ്യിട്ടു വാരാന്‍ തോന്നണു. ആ ജീരക മിഠായി പോലുള്ള മിഠായി ഒരു കിലോ അയച്ചേക്കുട്ടോ സ്മിതേച്ചി. അഡ്രസ്സ് അറിയാലോ
സ്മിതേ,
മിഠായികളുടെ അയ്യപ്പാസ് കണ്ടു. പക്ഷെ സ്മിതയ്ക്ക് 2 ഫോട്ടോസ് കൂടി കൊടുക്കാമായിരുന്നു. ആദര്‍ശിന്റെയും, അമ്മായി അച്ചന്റെയും പേഴ്സ്....കടയിലേക്ക് കയറുന്നതിനു മുന്‍പും....കടയില്‍ നിന്ന് ഇറങ്ങിയപ്പോഴും.
അപ്പ്പോള്‍ ജോലി കിട്ടിയതിനു ഞങ്ങളുടെ കണ്‍ഗ്രാറ്റസ്. മിഠായി അയയ്ക്കേണ്ട വിലാസം.....
പഴമ്പുരാണംസ്.
ബ്ലോഗുകളില്‍ പലപ്പോഴും പേരു കണ്ടിരുന്നുവെങ്കിലും ഇപ്പോഴാണ് പോസ്റ്റുകള്‍ കാണുന്നത്. മിടായിയുടെ പോസ്റ്റ് ഉഗ്രന്‍, ഫോട്ടോസ് കണ്ടു വായില്‍ വെള്ളമൂറുന്നു.
പിന്നെ പുതിയ ജ്വാലിക്കാശംസകള്സ്:)
അപ്പൊ ജോലി കിട്ടിയ സന്തോഷത്തിനാണ് മിഠായി കാണിച്ച് കൊതീപ്പിക്കുന്നത് അല്ലെ.പ്രേതമാവുന്നതിന് മുന്‍പ് കോഴിക്കോട്ടെ മിഠായിത്തെരുവുലും പോയി ഫോട്ടോ എടുത്താല്‍ നല്ലതാണ്.
പുതിയ ജോലികിട്ടിയതിന്റെ ചിലവ് മിഠായിയിടെ ചിത്രം മാത്രം കാണിച്ച് തീര്‍ത്തതില്‍ അഖിലലോക ബ്ലോഗര്തൊഴിലാളി യൂണിയന് ശക്തമായി പ്രതിഷേധിക്കുന്നു. അതും ഒന്നും രണ്ടുമല്ല പത്തു മുപ്പത് ഫോട്ടോ ഇട്ട് വായനക്കാരില്‍ കൊതി വളര്‍ത്തിയതും, ഓരോ അടിക്കുറുപ്പുവഴി അവരെ വീണ്ടും വീണ്ടും മിഠായി എടുത്ത് കുത്തി നോവിക്കുകയും ചെയ്ത ബ്ലോഗറുടെ പ്രവര്‍ത്തിയെ യൂണിയന് ഗൌരവമായാണ് കാണുന്നത്.
അതിനാല്‍, ഉടന്‍ തന്നെ പ്രദര്‍ശ്ശിപ്പിച്ച ഫോട്ടോയിലുള്ളതെല്ലാം 5 കിലോ വച്ച്
ബ്ലൊഗര്തൊഴിലാളി യൂണിയന് ഓഫീസ്,
ബാംഗ്ലൂര്‍ വിലാസത്തില്‍ എത്തിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.
ഇന്ത്യയിലുള്ള മറ്റ് യൂണിയന് അംഗങ്ങള്‍ക്ക് ഇവിടെ നിന്നും വിതരണം ചെയ്യുന്ന കാര്യം ഞാന്‍ ഏറ്റെടുക്കുന്നു.
ഒരു കൂട്ടം ബ്ലോഗർമ്മാർ ഉമിനീരു തോണ്ടയിൽ കുടുങ്ങി മരിക്കാനിടയായ “മിഠായി പടങ്ങൾ” സംഭവത്തിൽ ബ്ലോഗർ സ്മിത അറസ്റ്റിൽ, പത്ര വാർത്ത :)
അതെന്താ ഈ കോയി മുട്ട പോലെ ഒരു സാധനം... അതും മിട്ടായി തന്നെ ആണോ..?
ചുമ്മാ ചോദിച്ചതാ കേട്ടോ... മധുരം എനിക്ക് പൊതുവെ ഇഷ്ടമല്ല എങ്കിലും ഇതൊക്കെ കണ്ടപ്പോള്‍ നാവില്‍ വെള്ളം ഊറുന്നു...
വെള്ള സാരി ഉടുത്തു മിട്ടായി തിന്ന്നന് മാത്രം ചൊവ്വ വെള്ളി ദിവസങ്ങളില്‍ വരുന്ന പ്രേതം.. അതെനിക്കിഷ്ടമായി.. പിന്നെ, പാലപ്പൂ ഗന്ധത്തിനു പകരം, വാനില, സ്ട്രോബെറി, ചോക്ലേറ്റ് ഗന്ധങ്ങള്‍ കൂടി ആയിക്കോട്ടെ.. എന്തിനാ കുറയ്ക്കുന്നെ..???
:)ജോലി കിട്ടിയതിനു അഭിനന്ദനങ്ങൾ. മോളു വലുതായാൽ ടീച്ചർ ജോലിക്കു തന്നെ ശ്രമിക്കും അല്ലേ? സ്മിതയ്ക്ക് ശമ്പളം കിട്ടുമ്പോൾ എനിക്കു മുട്ടായി വാങ്ങിത്തന്നാൽ മതി.
ഇഷ്ടപ്പെട്ട ജോലി കിറ്റിയതില് അഭിനന്ദങ്ങള്‍ (മിഠായിക്കടയിലാണോ ? )
പിന്നെ മിഠായി എനിക്കിഷ്ടമിലല് (കിട്ടാത്തപ്പോള്‍ )
ഇപ്പോള്‍ നോമ്പ് ആയതിനാല്‍ അധികം നോക്കിയില്ല.. എന്നാലും ഇത് ചതിയില്‍ വഞ്ചനയായില്ലേ..
ത്ര്യശൂര് ശ്രീക്ര്യഷ്ണാ സ്വീറ്റ്സിന്റെ സ്വീറ്റ്സ് അനുഭവിച്ചിട്ടുണ്ട്.. കേമം തന്നെ
പുതിയ ജ്വാലിക്കാശംസകള്സ്
ജോലിത്തിരക്കിനിടയിലും ഇത്തരം കൊതിപ്പിക്കല്‍ പരിപാടി തുടരണേ
ഈ ഇറാൻ കാരൊക്കെ വലിയ മിഠായി പേമികളാണല്ലേ...
ദുബയിൽ ആയിരുന്നപ്പോൾ ഞാനും കുറെ കണ്ടിരുന്നു.
നിറവും മധുരവും ഉള്ള പോസ്റ്റ് മനോഹരമായിട്ടുണ്ട്.
നോമ്പു കാലത്തു മനുഷ്യനെ മിനക്കെടുത്താന്‍....!!!!!
പുതിയ ജോലിക്ക് നന്മകള് നേരുന്നു
oru vedi kattu kadaile prethithi thonnunnu
സത്യായിട്ടും ഞാന്‍ മിഠായിക്കടയിലാ ജോലികിട്ടിയതെന്നാ വിചാരിച്ചേ, മൊയ്ലാളി കാണാതെ അതൊക്കെ എടുത്തുതിന്ന് അവിടെ നിന്നും പുറത്താക്കണേന്റെ അടുത്ത പോസ്റ്റ് വരൂന്നും വിചാരിച്ചു.....!
ഈ ജോലികിട്ടിയ കാര്യം പറഞ്ഞിരുന്നെങ്കില്‍ ഞാനന്ന് ആദര്ശിനെയെങ്കിലും പിടിച്ചുനിര്‍ത്തി ചെലവു ചെയ്യിപ്പിച്ചേനെ..... സാരല്യ ഒരു വഴി കണ്ടിട്ടുണ്ട്.....
സംഭവം മിഠായി അല്ലേ ഞാനും കുടാം
കൊല്ല് കൊല്ല്!! കൊതിപ്പിച്ച് കൊല്ല്...
ആ കടക്കാരുടെ കയ്യില്‍ നിന്ന് കാശ് വല്ലതും ചോദിക്കാരുന്നില്ലേ, എന്തൊരു പബ്ലിസിറ്റിയാ കൊടുത്തത്.. :)
എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണു ഞാനിതൊക്കെ കാണുന്നത്..
ഞാന്‍ സ്ഥലത്തില്ലായിരുന്നു.. (3-4 ദിവസം )
ശരിക്കും കൊതിയായീട്ടോ :(
പിന്നേയ്.. നന്ദുമോളെ ഡോക്ടറാക്കിക്കോ.. അമ്മക്ക് മധുരത്തിന്റെ പ്രശ്നം വരുമ്പോള്‍ ഫ്രീ ചികിത്സ കിട്ടൂല്ലോ ;)
ജോലിക്ക് അഭിനന്ദനങ്ങള്‍
കല്ല്.
പിന്നെ: ലിങ്കിനു നന്ദി! :)
എത്രയും പെട്ടെന്നു ഡയബറ്റിക്സ് വരട്ടെയെന്നു ആത്മാര്‍ത്ഥമായി ആശം സിക്കുന്നുട്ടോ
മിഠായി കഥ അടിപൊളി!!!പിന്നെ ജോലി കിട്ടിയ കാര്യം
ഗെറ്റുഗെതറില് കണ്ടപ്പോള്‍ പറഞ്ഞില്ലല്ലോ?ഞാന്‍
പിണക്കത്തിലാ!!!എന്നാലും ചിലവ് വേണം,അടുത്ത പ്രാവശ്യം ആയിക്കോട്ടെ!
ഒരുപാട് ഇഷ്ടായി
ഈ പേജ് ഞാന്‍ എത്ര പ്രാവശ്യം നോക്കി എന്നോ
ഞാന്‍ save ചെയ്തും ഇട്ടു,കുറെ ഫ്രണ്ട്സ് നും കാണിച്ചു കൊടുത്തു
ഹൊ എന്തോരം മിഠായികളാ
all d best for ur new job!!!
xpecting more of these kinda "sweet" posts...!!!
:)
happy blogging!
ഇതെന്തൊരു ടീച്ചർ,
എല്ലാ ടീച്ചേഴ്സും മിടായി തിന്നാൻ സമ്മതിക്കത്തവരാണ്.
മിറ്റായി ടീച്ചറേ.. മോൾക്ക് കൂടുതൽ
മിറ്റായി വാങ്ങിച്ച് കൊടുക്കല്ലേ..
മധുരം ജീവാമൃത ബിന്ദു വന്നു പറഞ്ഞതു വെറുതെയല്ല ..
എന്തിനാ എന്റെ കുട്ടിയെ കൊതിപ്പിച്ചത്
ചുമ്മാ ഇരിക്കുന്ന നമ്മളെ പിടിച്ചു മിട്ടായി തീറ്റിചു കൊല്ലാനാണോ ഭാവം ?
ഇതില്‍ മുകളില്‍ കണ്ട മുട്ടായി ഞാന്‍ നാല് കിലോ ഇന്നലെ വാങ്ങി. നൈലോണില്‍ പൊതിഞ്ഞതിന് ഭയങ്കര വിലയാ. അത് എളേമയുടെ മകന് ആ കമ്പനിയില്‍ പണിയെടുക്കുന്നതിനാല്‍ ഫ്രീ കിട്ടി.
ഒഎബി ഹാപ്പിയാണ്. നാട്ടിലെത്തിയിട്ട് ഇതു വഴി വരാം.
ഇത് വായിക്കുമ്പോൽ എന്റെ കൂടെ 3 അര വയസ്സുകാരി മിനു മോളും ഇരിക്കുന്നുണ്ട്. അവൾക്ക് മിഠായി വേണം എന്ന് വാശിപിടിക്കുന്നു. എന്നെ പ്രശ്നത്തിലാക്കിയതിന് വച്ചിട്ടുണ്ട്.
ഇതിലെനിയ്ക്ക് ‘വീക്ക്നെസ്സ്’ആ നട്ട്സ് വിഭാഗം മാത്രെയുള്ളു.
ജോലിക്കാര്യമിങ്ങിനെ ഒഴുക്കന്മട്ടില്പറഞ്ഞ്തീർത്തത് ശരിയായില്ലട്ടൊ.
അതും,മുമ്പൊരിയ്ക്കൽ ഞങ്ങളുമായിപ്പങ്കുവെച്ച ആ സഭവബഹുലമായ ജോലിക്കഥയ്ക്ക് ശേഷം...
molu,adipoli post,nalla photos.kanditu vaayilvellamuurunnu.yendhu cheiyam rogam sugarayipoi.pinneya shopinu nalloru parasyam kuudeyakum eepost.nanmakal nerunnu.
മുടായികള് കണ്ടു വെള്ളമിറക്കി വയറു നിറഞ്ഞു.. പിന്നെ ജ്വാലികള് കിട്ടിയതിനു ആശംസകള്‍ ഉണ്ട് കേട്ടോ.. ആദ്യത്തെ ശമ്പളം കിട്ടുമ്പോ പത്തു ലെഢു വാങ്ങിച്ചു പിള്ളാര്‍ക്ക് കൊടുക്ക്..
സസ്നേഹം
ജഗ്ഗു ദാദ
യാരിദെ : ചിരിച്ചോളൂ...ചിരിച്ചോളൂ..ഞാന്‍ വെറുതെ ചോദിച്ചതാണേ..പരിഭവം വേണ്ട.
ഉപാസന : എനിക്കും,ആ കടയില്‍ മിഠായി കണ്ടപ്പോള്‍,ആദ്യം നാവില്‍ വന്ന വാക്കു അതാണ്.."ഈശ്വരാ" എന്ന്..
ഗോപക്: കൊതിപ്പിക്കും,ഇനിയും കുറെ കൊതിപ്പിക്കും.
മത്തായിച്ചോ : ഫ്രിഡ്ജില്‍ വച്ച നാലഞ്ചു മിഠായി അടിച്ചല്ലോ,സന്തോഷം..മനുഷ്യരായാല്‍ ഇങ്ങനെ വേണം..
മാണിക്യം ചേച്ചീ : നല്ല കുട്ടിയായി ഞാന്‍ ജോലിക്ക് പോകുന്നുണ്ട്.
നിരക്ഷരന് ചേട്ടാ : പറഞ്ഞതു,ഞാന്‍ അപ്പടി വിശ്വസിച്ചു...ആ ലാപ് ടോപ്പിന്റെ സ്ക്രീന്‍ നക്കിയതേ..ഹ്മം..മനുഷ്യര്‍ വിശ്വസിക്കാവുന്നത് പറയണം കേട്ടോ.
മുക്കൂറ്റി പൂവേ : വന്നതില്‍ നന്ദി..അയച്ചുതരാന്‍ പറ്റുമോന്നു നോക്കട്ടെ കേട്ടോ.
മഹി : കൊതിപ്പിച്ചത് തന്നെയാ..
മനു: അങ്ങനെ ബ്ലോഗ് വഴി ട്രീറ്റ് നടത്തിയ റെക്കോര്‍ഡ് എനിക്ക് സ്വന്തം..അല്ലെ?നന്ദി,ഈ കമന്റ് നു.ജീരക മിഠായി ബാക്കി ഉണ്ട്.
ഇന്ദു : അയ്യോ,കുട്ടീടെ വിസ ഇതു വരെ ശരിയായില്ല അല്ലെ?സാരമില്ല..വേഗം ശരിയാവും, അത് കഴിഞ്ഞാല്‍ ഇതൊക്കെ അവിടെ ചെന്നു ശരിക്കും വാങ്ങി കഴിക്കാലോ...
ശ്രീ : ക്ഷമിച്ചല്ലോ,അല്ലെ? നന്ദി കേട്ടോ..ക്ഷമിച്ചതിനും,കമന്റിനും..
കായം കുളം കുഞ്ഞാടെ : കൊടുത്തയച്ചത് കിട്ടി എന്ന് കരുതുന്നു.അഭിനന്ദനത്തിനു നന്ദി കേട്ടോ..
ഇനിയും,ഇതു വഴി വരണേ..
കരീം മാഷേ: നന്ദി..കേട്ടോ..
പിരിക്കുട്ടി:നാട്ടില്‍ വരുമ്പോള്‍ കൊണ്ടുവരാന്‍ നോക്കാം.
രാമചന്ദ്രന്:ജോലി കിട്ടിയത്,ഈ മിഠായി കടയില്‍ അല്ല.ഇവിടെ ജോലി കിട്ടാനുള്ള ഭാഗ്യമൊന്നും എനിക്കില്ല.അഥവാ,അങ്ങനെ വല്ലതും സംഭവിച്ചാല്‍..ആ കടെടെ ഗതി...എന്താവുംന്നു ഞാന്‍ തന്നെ പറയണോ?
ഒരു ഓഫീസില്‍ അക്കൌന്ട്സ് സെക്ഷനില്‍ ആണ് കേട്ടോ ജോലി...മിടായിയും ആയി യാതൊരു ബന്ധവും ഇല്ലാത്ത ഒരു ജോലി..
അശ്വതി:ഒന്നല്ല,രണ്ടു മിഠായി പാക്കെറ്റ് അയച്ചിട്ടുണ്ട്.കിട്ടിയില്ലേ?
ഗള്‍ഫ് മിഠായി കിട്ടാന്‍ പണ്ടു,ഞാനും കുറെ കൊതിച്ചിട്ടുണ്ട്..സെയിം പിഞ്ച്.
ഏറനാടന്‍ : ഉറുമ്പ് ശല്യപ്പെടുതിയാലും സാരമില്ല...മരിച്ചു കിടക്കുന്നത്,മിറായികള്ക്കിടയില് അല്ലെ മാഷേ...ഉറുമ്പ് കടിച്ചാലും,ഞാന്‍ അതങ്ങ് സഹിച്ചു!!
രസികന്‍ ചേട്ടാ:എത്ര മിഠായി വേണമെങ്കിലും എടുത്തോളൂ..പിന്നെ,വെള്ളിയാഴ്ചയും,ചൊവ്വാഴ്ചയും വെള്ള പുതച്ചു അമ്മായിയമ്മയെയും,അമ്മായിയച്ചനെയും പേടിപ്പിക്കാന്‍ പോകും എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ...(ഉള്ളിലെ ആഗ്രഹം അങ്ങനെ ഞാന്‍ വിളിച്ചു കൂവാന്‍ പാടില്ലല്ലോ)ഇതെങ്ങാനും അവരുടെ പുത്രന് വായിച്ചാല്‍ (എന്റെ സ്വന്തം ഭര്‍ത്താവ്) കഴിഞ്ഞു ...പിന്നെ,കയ്യും,കാലും ഒടിഞ്ഞ ഒരു ബ്ലോഗ്ഗെര്‍ക്ക് രസികന്‍ ചേട്ടന് നഷ്ടപരിഹാരം തരേണ്ടി വരും.
സരിജ: അറിയാവുന്ന അഡരെസ്സില് പറഞ്ഞ മിഠായി അയച്ചിട്ടുണ്ട്..കിട്ടിയാല്‍ ഒന്നു അറിയിക്കണേ..
സേനു ചേട്ടാ: പേഴ്സ്ന്റെ ക്ഷീണിച്ച രൂപം ഒന്നും ഫോട്ടോയില്‍ ആക്കേണ്ട അവസ്ഥ ഒന്നുംവന്നില്ല.ഞാന്‍ ഒരു മാര്യാദക്കാരിയാനു കേട്ടോ.
സാജന്: ആശംസകള്‍ക്ക് നന്ദി
മുസാഫിര്‍: കോഴിക്കോട്ടെ മിഠായി തെരുവിലും പോകുന്നുണ്ട് കേട്ടോ.
ശ്രീലാല്‍:മനസ്സിലിരിപ്പ് കൊള്ളാം..മിഠായി വിതരണത്തിന് പറ്റിയ ആള്....രസകരമായ ഈ കമന്റ് നു നന്ദി കേട്ടോ
മനോജ്: കൊയിമുട്ടയെ പ്പറ്റി,വിശദമായ പോസ്റ്ലെക്കുള്ള ലിങ്ക് ഇട്ടിരുന്നല്ലോ.."കരിങ്കല്ല്" അതിനെപ്പെറ്റി വേറൊരു പോസ്റ്റില്‍ വിശദീകരിച്ചു എഴുതിയിരുന്നു..അതൊന്നും വായിക്കാതെ ഇങ്ങോട്ട് പോരും അല്ലെ?
പാലപ്പൂ ഗന്ധം..അതിന് പകരം,വാനില,ചോക്കലേറ്റ് ,സ്ട്രോബെര്രി..അതെനിക്കും ഇഷ്ടപ്പെട്ടു.
സു ചേച്ചീ..മോള് വലുതായാല്‍ ടീച്ചര്‍ ജോലിക്ക് തന്നെ പോകും.ഇതൊന്നും പോരാതെ,ഇനി ശമ്പളം കിട്ടുമ്പോള്‍ ഇനി വേറെ മിഠായി വേണോ?ഭഗവാനെ!!
ബഷീര്‍ ഇക്കാ:ജോലി കിട്ടിയത് മിഠായി കടയില്‍ അല്ല...
ജോലി കിട്ടിയത് മിഠായി കടയില്‍ അല്ല...
ജോലി കിട്ടിയത് മിഠായി കടയില്‍ അല്ല...
ജോലി കിട്ടിയത് മിഠായി കടയില്‍ അല്ല...
ജോലി കിട്ടിയത് മിഠായി കടയില്‍ അല്ല...
ജോലി കിട്ടിയത് മിഠായി കടയില്‍ അല്ല...
ജോലി കിട്ടിയത് മിഠായി കടയില്‍ അല്ല...
ജോലി കിട്ടിയത് മിഠായി കടയില്‍ അല്ല...
ഒരു നൂറു പ്രാവശ്യമായി ഇതു ഞാന്‍ പറയുന്നു...ഇനി ആരെങ്കിലും അങ്ങനെ ചോദിച്ചാല്‍...ഞാന്‍ തന്ന മിഠായി തിരിച്ചു വാങ്ങും...അല്ല,പിന്നെ!!
മൈ ഡ്രീംസ്: ആശംസകള്‍ക്ക് നന്ദി കേട്ടോ
മനസ്സറിയാതെ:ജോലിക്കിടയിലും,ഇടയ്ക്കൊക്കെ ഇങ്ങനെ വന്നു കൊതിപ്പിക്കാന്‍ ശ്രമിക്കാം കേട്ടോ..പക്ഷെ,സമയം കിട്ടാതെ എന്റെ കഥകളൊക്കെ തുരുമ്പ് എടുക്കുന്ന ലക്ഷണമാണ് കാണുന്നത്.
പിന്:നന്ദി കേട്ടോ..പോസ്റ്റ് വായിച്ചതിനും,കമന്റിയതിനും.
ഹന്‍ല്ലലത്ത് : നന്മകള് നേര്ന്നതില് സന്തോഷം
ടിന്‍സ്: വെടിക്കെട്ട് കട പോലെ തോന്നിയോ?പടക്ക കട ആണോ ഉദ്ദേശിച്ചത്?
എന്തായാലും,എന്നെ പുകഴ്ത്തിയതായി ഞാന്‍ കണക്കാക്കുന്നു.
വാളൂരാന്‍ ചേട്ടാ : ഉള്ളിലിരിപ്പ് കൊള്ളാലോ..മാഷേ..ആദര്‍ശ് ചെലവു ചെയ്യുമോ എന്തോ..പിന്നേ.. എനിക്ക് മിഠായി കടയില്‍ ആല്ല ജോലി കിട്ടിയത്.അതുകൊണ്ട്,ഇതിന്റെ തുടര്‍ പോസ്റ്റ് വായിക്കാന്‍ കാത്തിരിക്കണ്ട കേട്ടോ..എന്തായി ദോഹാ കൂട്ടത്തിന്റെ ഈദ് ആഘോഷങ്ങള്‍?തകര്തോ?
ഇവിടെ വന്നതിനു നന്ദി ഉണ്ടേ..
വരവൂരാന്‍ : കൂടെ കൂടുന്നതില്‍ വിരോധമൊന്നും ഇല്ല കേട്ടോ.
കിച്ചു & ചിന്നു : പറഞ്ഞപോലെ പബ്ലിസിറ്റി ക്ക് കാശ് വള്ളത് ചോദിക്കാം അല്ലെ?ഐഡിയ പറഞ്ഞു തന്നതിന് ഒരു സ്പെഷ്യല്‍ മിഠായി..ദാ,പിടിച്ചോ..
കുമാരന്:ഞാനും,എന്റെ ജീവിതത്തില്‍ ഇവിടെ വന്നപ്പോഴാണ് ഇത്തരം കാഴ്ചകള്‍ ഒക്കെ കണ്ടത്
കരിങ്കല്ലേ:ഇപ്പോള്‍,സ്ഥലത്തുണ്ടല്ലോ അല്ലെ?അഭിനന്ദനത്തിനു നന്ദി.ലിങ്കിന്റെ നന്ദി വരവ് വച്ചു.നന്ദു മോള് ഡോക്ടര്‍ ആയില്ലെന്കിലും വേണ്ടില്ല,ഞാന്‍ പറഞ്ഞതൊക്കെ കെട്ട് നടക്കുന്ന ഒരു കുട്ടിയായാല്‍ മതിയായിരുന്നു.
അന്നമ്മ: ഹ്മം.. എനിക്ക് ഡയബറ്റിക്സ് വന്നിട്ട് വേണം,ഈ മിഠായി ഒക്കെ അടിച്ച് മാറ്റി തിന്നാന്‍ അല്ലെ?അമ്പടി സൂത്രക്കാരീ..
സഗീര്‍ : ഗെറ്റ് റ്റുഗെതെര്ല് ഇങ്ങനെ ഒരു വിഷയമേ വന്നില്ലായിരുന്നല്ലോ..അതാണ് പറയാതിരുന്നത്.അടുത്ത തവണ എന്തായാലും ചെലവ് ചെയ്യും..പിണങ്ങണ്ട.
അപരിചിത:മിറായികളെ "സേവ്" ചെയ്തതിനും,ഫ്രണ്ട്സ് നു കാണിച്ചു കൊടുത്തതിനും നന്ദി കേട്ടോ
മോനൂസ്: ഈ ടീച്ചര്‍...നന്നായി മിഠായി തിന്നാന്‍ സമ്മതിക്കും കേട്ടോ.
amantowalkwith : കുട്ടിയെ കൊതിപ്പിച്ചോ?സോറി കേട്ടോ..നല്ല കുറച്ചു മിഠായി വാങ്ങി കൊടുക്കൂന്നേ.
മൂസ:ചുമ്മാ ഇരിക്കുന്ന ആളെപ്പിടിച്ചു,മിഠായി തീറ്റിച്ചു കൊല്ലാന്‍ തന്നെയാണ് ഭാവം!!ഒരു നല്ല കാര്യം ചെയ്യാനും,പാടില്ലേ?അല്ല,പിന്നെ!!
ഓ എ ബി ചേട്ടാ : ഹാപ്പി ആണല്ലോ,അല്ലെ..ഞാനും ഹാപ്പി..അപ്പൊ,എല്ലാം പറഞ്ഞ പോലെ.
നരിക്കുന്നന്‍ ചേട്ടാ : പ്രശ്നം നമുക്കു പരിഹരിക്കണമല്ലോ..മിനുമോള്‍ക്ക് വേഗം ഇത്തിരി മിഠായി വാങ്ങി കൊടുത്തോളൂ ട്ടോ.പാവം കുട്ടി..അല്ലെങ്കിലും,ഈ പെണ് പിള്ളേര് ഇങ്ങനെ തന്നെയാ..എപ്പോഴും,മിഠായി..മിഠായി എന്നും പറഞ്ഞു ചിണുങ്ങും..
ഭൂമി പുത്രി : നന്ദി,ഈ വരവിനും,കമന്റിനും..ജോലിയെപ്പറ്റി ഒഴുക്കന്‍ മട്ടില്‍ പറഞ്ഞതു മനപൂര്‍വ്വം ആണെന്നേ..സമയക്കുറവു ഉണ്ടായിരുന്നു.
കല്യാണി ചേച്ചീ : നന്ദി,പോസ്റ്റ് വായിച്ചതിനും,കമന്റ് ഇട്ടതിനും.
ഷുഗര്‍ പ്രോബ്ലം ഒന്നും സാരമില്ലെന്നേ..നമ്മള്,എന്നും ഇങ്ങനത്തെ മിഠായി ഒന്നും കഴിക്കാന്‍ പോണില്ലല്ലോ
ജഗ്ഗുവെ :പറഞ്ഞതു ചെയ്തോളാം..പിള്ളേര്‍ക്ക് ലഡ്ഡു ഓക്കേ..
ആശംസകള്‍ക്കും,കമന്റ് നും നന്ദി...ഇനിയും വരൂ ഇതിലെ..
kothippichu kalanjallo chechi..!!!!
ente smithe...ithraykku vendarunnu :(
enikku kothiyaayi. enthayalum, innu company-yil oral australia yil poyi vannu...kure sweets undu. so pakuthi aswaasamaayi.
pinne,njan cover illatha kure sweets, evide bangalore forum mall-l ninnum kollunna vilaykku vangi. naattil poyappo aunty kku koduthu....aunty: "mole, ini inganathe cover illatha mittayi onnum vangaruthu..theere standard kuranjavara athokke vaangunne"
:(((((
THANK YOU MY DEAR SWEET QUEEN......
സ്മിത ചേച്ചി, മിഠായി വിരുന്ന് അസ്സലായി..
കാത്തുകാത്തിരുന്നു മനസിനുപിടിച്ച ജോലി കിട്ടിയല്ലേ... അഭിനന്ദനങ്ങള്‍..
പിന്നെ, ഞാന്‍ പുതിക്കി എഴുതിയ പോസ്റ്റ് വായിച്ച് അഭിപ്രായം അറിയിക്കണേ..
ഈ മിഠായിയൊക്കെ കഴിച്ചാല്‍ ഞാന്‍ വല്ലോ ഷുഗറും പിടിച്ച് ചത്തു പോകും
താമസിച്ചു വന്നതു കൊണ്ട് കുറച്ചു മിഠായി കവറുകള്‍ കിട്ടി..ഹാ.. അതെങ്കില്‍ അത്..:(
സംഗതി വീണ്ടും വീണ്ടും കാണാന്‍ തൊന്നുന്നു..നല്ല കൊതിപ്പിക്കുന്ന ചിത്രങ്ങള്‍....ബ്ലോഗ്ഗില്‍ ഇതൊക്കെ ഇട്ട് ആളുകളെ കൊതിപ്പിച്ച് കൊല്ലാതെ എന്റെ സ്മിതേ! പ്രമേഹമുള്ള ആളുകള്‍ക്ക് ഇതുമതി ഇന്‍സുലിന്റെ അളവു കൂടുതല്‍ കുത്തിവെക്കുവാന്...
മുല്ലപ്പൂവ് : കൊതിച്ചു പോയി അല്ലെ? നന്നായി.
മേരി ക്കുട്ടി :നന്ദി,വന്നതിനു.
സുവര്‍ണ : "സ്വീറ്റ് ക്യൂന്‍ " എന്ന് വിളിച്ചതിന് നന്ദി.
നിലാവ് : അഭിനന്ദനത്തിനു നന്ദി.
അനൂപ്: മിഠായി തിന്നിട്ടു ഷുഗര്‍ വന്നിട്ട്....മരിച്ചോന്നും പോവില്ല.
പ്രയാസി : മിഠായി കവറുകള്‍ മാത്രമല്ല കേട്ടോ..മുഴുവന്‍ മിറായീം ഉണ്ട്. കണ്ണ് തുറന്നു നോക്കൂട്ടോ.
യാമിനി മേനോന് : ബ്ലോഗ്ഗിലിട്ടു ഇനിയും ആളുകളെ കൊതിപ്പിക്കും.വന്നതിനു നന്ദി..
മിഠായി എന്റെ ഒരു വീക്നസ്സ് അല്ലാത്തതു കൊണ്ട് ഈ ചിത്രങ്ങള്‍ എന്റെ വായില്‍ ജലനിരപ്പുയര്ത്തിയില്ല എന്നു ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. എന്നിരുന്നാലും, കിട്ടിയാല്‍ തിന്നാമായിരുന്നു എന്നൊരു തോന്നല്‍. ഒന്നുവല്ലേലും, ടീച്ചര്‍ക്കൊരു ജോലി കിട്ടിയതല്ലിയോ!
സ്മിത്ക്കുട്ടീ
മനോഹരമായിരിക്കുന്നല്ലോ മോളുടെ ബ്ലോഗ്ഗ്
അപ്പൂപ്പനും ഇതുപോലെ നല്ല layout ചെയ്യണമെന്നുണ്ട്....
പിന്നെ മീട്ടായി കണ്ടിട്ട് വായില്‍ വെള്ളം വന്നു...
where can i hv some these collections
if it is nearby trichur, pls do tell me
സ്മിതാജീ..
വൈകിയാണെങ്കിലും എന്റെ അഭിനന്ദനങ്ങളും ആശംസകളും സ്വീകരിക്കണം കേട്ടൊ..ജോലിയൊക്കെ സുഖമാണെന്നു കരുതുന്നു.
ഒരു മൂന്ന് മിഠായി ഞാനെടുത്തൂട്ടൊ, മോനും,സഖിക്കും പിന്നെ എനിക്കും.
എന്താപ്പതു. ഈ മിടായിയൊക്കെ കണ്ടപ്പോ ?
കുട്ടിക്കാലത്തെക്കു ഒന്നു എത്തി നൊക്കി പൊയി
Ente smithachechi
Manushyane kothippikkanano e photo okke ittirikkunnathu ..... Mittayi kandittu avide vare onnu varan thonnunnu....
ithu kandittu kothiyaayi..Smitha kuttee..
എം.എസ്.രാജ് :
ജെ.പി:
കുഞ്ഞന്‍ ചേട്ടാ :
നജീബ് :
രേഷ് :
പഞ്ചമി : പോസ്റ്റ് കണ്ടു..മിഠായി കണ്ടു വെള്ളമിറക്കി കമന്റ് ഇട്ടതിനു താങ്ക്സ്.ഇനിയും വരൂ..
mitaayi kaatti kothippikkuvaano chechiye...?
mitaayi kaatti kothippikkuvaano chechiye...?
തന്നേ തീരൂ തന്നേ തീരൂ മിഠായി അയച്ച് തന്നേ തീരൂ....അല്ലെങ്കില്‍ കൊതി പിടിച്ച് മരിച്ച് വെള്ള ഷര്‍ട്ടും പാന്റ്സുമിട്ട് കറങ്ങുക ഞാനായിരിക്കും. പ്ലീ.........സ്
good...good..
really tempting..
നന്ദി സ്മിത....നിങ്ങളുടെ അഭിപ്രായത്തിനും ഈ മധുരദ്വീപിനും.
Post a Comment