ഓര്‍മകളുടെ വസന്തകാലത്തില്‍ എന്നും കുറെ പൂക്കള്‍ കൊഴിയാതെ വിടര്‍ന്നു നില്‍ക്കുന്നുണ്ട് മനസ്സില്‍...അതിലൊരു കൊച്ചു പൂവാണ് "ഹരി".അച്ഛന്റെ ഏറ്റവും ചെറിയ അനിയന്റെ മകന്..'ഹരിക്കുട്ടന്' എന്ന അവന്റെ വിളിപ്പേര് ചൊല്ലുമ്പോള്‍ എന്നും മുന്നിട്ടു നിന്നത് വാല്‍സല്യം തന്നെയായിരുന്നു. അച്ഛന്റെ തൊട്ടു താഴെയുള്ള അനിയന്റെ മക്കള്‍ എനിക്ക് കളിക്കൂട്ടുകാരായിരുന്നെങ്കില്,ഹരിക്ക് അനിയന്റെ സ്ഥാനത്തേക്കാള്‍ മനസ്സു കല്പിച്ചരുളിയ ബന്ധം ഒരു മകന്റെതാണോ?അറിയില്ല.ഒരുപക്ഷെ,ആയിരിക്കാം.അതായിരിക്കാം എവിടെയെങ്കിലും,"മകന്" എന്ന വാക്കു അര്‍ത്ഥപൂര്‍ണതയോടെ ശ്രവിക്കുമ്പോള്‍, മനസ്സില്‍ ഓടിയെത്തുന്നത് അവന്റെ രൂപം തന്നെ.അതില്‍ത്തന്നെ പെണ് കുട്ടികളുടെത് പോലത്തെ നീണ്ട പീലികളുള്ള ആ വിടര്‍ന്ന കണ്ണുകളും,ആ കണ്ണുകള്‍ക്ക് താഴെയുള്ള മറുകും...
അവന്റെ ശൈശവത്തില്‍ ഞാന്‍ കൌമാരദശയില്‍ എത്തിപ്പെട്ടതുകൊണ്ടാണോ എന്നും അവനെ ഒരു വാല്‍സല്യത്തോടെ ഞാന്‍ നോക്കി കണ്ടിരുന്നത്?അതോ, എനിക്ക് താഴെ എന്റെ സ്വന്തമെന്നു പറയാന്‍ ഒരു അനിയനോ,അനിയത്തിയോ ഇല്ലാതിരുന്നത്കൊണ്ടോ?അതും എനിക്കറിയില്ല. ഇന്നവന് വളര്‍ന്നിരിക്കുന്നു.കഴിഞ്ഞ തവണത്തെ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ അവനെ കണ്ടപ്പോള്‍,ആദ്യം തോന്നി....ഉയരം കൂടിയിരിക്കുന്നു.കനപ്പെട്ടു തുടങ്ങിയ അവന്റെ ശബ്ദം എന്നെ അത്ഭുതപ്പെടുത്തി.കാലികമായ മാറ്റങ്ങള്‍ അവനും ഉള്‍ക്കൊണ്ടു തുടങ്ങിയിരിക്കുന്നു.കമ്പ്യൂട്ടറിന് മുന്നിലുള്ള അവന്റെ ഇരിപ്പ് എനിക്ക് ഉള്‍കൊള്ളാനാകാത്തത് പോലെ.അവന് കൊച്ചു കുട്ടിയല്ലെന്ന നേര് എവിടെയോ എന്നെ വേദനിപ്പിക്കുന്നു.പണ്ടത്തെപോലെ അവനെ എടുത്ത് മുകളിലേയ്ക്ക് എറിയാനാകില്ലെന്ന തിരിച്ചറിവില്‍ എന്റെ മനസ്സു പകയ്ക്കുന്നു.
സ്കൂളിലേയ്ക്കുള്ള അവന്റെ ആദ്യ യാത്ര,അവന്റെ അമ്മയ്ക്കെന്ന പോലെ എനിക്കും ഉല്ക്കന് ഠ ഉളവാക്കിയിരുന്നു എന്ന് എനിക്കിപ്പോള്‍,ഓര്‍ത്തെടുക്കാന്‍ ആകുന്നു.എല്‍.കെ.ജി.യില്‍ പഠിക്കുമ്പോള്‍ ഒരിക്കലെന്നോ,പരീക്ഷ കഴിഞ്ഞ ഉടനെ അവന് വന്നു പറഞ്ഞു, "പീത ചേച്ചീ... എനിക്ക് "സ" എന്ന് തുടങ്ങുന്ന ഒരു വാക്ക് മലയാളത്തില്‍ പറയാന്‍ പറ്റിയില്ല.".ഞാന്‍ ചോദിച്ചു."സ" യോ? എന്ത് "സ"?....അവന് നിഷ്കളങ്കതയോടെ പറഞ്ഞു," ഈ,"സര്‍പ്പത്തി"ന്റെ "സ" ഇല്ലേ..ആ "സ" വച്ചു എനിക്ക് ഒരു വാക്ക് പറയാന്‍ പറ്റിയില്ല. പൊട്ടിച്ചിരിച്ചു കൊണ്ടു ഞാന്‍ ചോദിച്ചു,"അയ്യോടാ ചക്കരേ,"സര്‍പ്പം" എന്ന വാക്ക് "സ" ഉപയോഗിച്ചല്ലേ തുടങ്ങുന്നത്?അപ്പൊ,നിനക്കു "സര്‍പ്പം" ന്നു പറയായിരുന്നില്ലേ?" ... അതുകേട്ടതും,അവന് സങ്കടം വന്നു.ചുണ്ട് മലര്‍ത്തി,ചിണുങ്ങാന്‍ വെമ്പി നിന്ന അവനെ ഞാന്‍ മാറോടണച്ചു "സാരല്യ" എന്ന് പറഞ്ഞുവോ?അതെനിക്കോര്‍മ്മയില്ല.ഒന്നുമാത്രം ഇപ്പോഴും ഓര്‍മയുണ്ട്,മനസ്സുകൊണ്ട് ഞാനവന് ഒരു പുത്രസ്ഥാനം നല്‍കിയിരുന്നു.
ടി.വി.യില്‍ കാണുന്ന കൊച്ചുകുട്ടികള്‍ക്കെല്ലാം അവന്റെ ഛായ അന്നൊക്കെ എനിക്ക് തോന്നിയിരുന്നു.ഇപ്പോള്‍,ആ രൂപങ്ങളുമായി അവന് സാദൃശ്യം കുറഞ്ഞു വന്നിരിക്കുന്നു.അവരുടെ വീട് മാറ്റം ചെറിയതല്ലാത്ത ഒരു പങ്ക് ഞങ്ങളുടെ വേര്‍പിരിയലിന് കാരണമായിരുന്നിരിക്കും...കൂടാതെ,എന്റെ യൂനിവേര്സിടി പരീക്ഷകളാണോ,വിവാഹമാണോ അവനെ എന്നില്‍ നിന്നും പറിച്ചകറ്റിയത് എന്ന് കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല.അതിന്റെ മുഴുവന്‍ "ക്രെഡിറ്റും" കാലത്തിനു തന്നെ കൊടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
ഇപ്പോഴവനെ കാണുമ്പോള്‍ ചോദിക്കാന്‍ പുറത്തു വരുന്ന ആകാംക്ഷ നിറഞ്ഞ ആരായലുകള്‍ പലപ്പോഴും,ഞാന്‍ മനസ്സില്‍ത്തന്നെ പൂഴ്ത്തുന്നു.ഇതായിരിക്കാം "ജനറേഷന് ഗാപ്പ് " എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്നത്.ഇത്തവണയും,എന്റെ മൊബൈലിലെ കാലാഹരണപ്പെട്ട റിങ്ങ് ടോണ്‍ കേട്ടപ്പോള്‍ അവന് ചിരിപൊട്ടി.അവയ്ക്ക് പകരം പുതിയ റിങ്ങ് ടോണുകള്‍ അവന് ബ്ലൂ ടൂത്ത് വഴി എനിക്ക് സെന്റ് ചെയ്യുമ്പോഴും ഞാന്‍ ഓര്‍ത്തു,ഇവന് വലുതായി.ഇപ്പോഴിവന് പണ്ടത്തെ ആ "ഹരിക്കുട്ടന്" അല്ല.പക്ഷെ,ഒരു കൊച്ചുകുട്ടിയുടെ രൂപത്തില്‍ തന്നെ മനസ്സിന്റെ അറകള്‍ക്കുള്ളില്‍ അവനെ പൂട്ടിയിടാന്‍ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു...
ചിത്രം: കടപ്പാട് ഗൂഗിളിന്.
63 comments:
ഇതെന്റെ കുഞ്ഞനിയന്...
അല്ലാണ്ട് എന്നും കൊച്ചു പിള്ളയായി കാണാമെന്നു കരുതിയൊ? കൊള്ളാല്ലൊ വിഡീയോണ്..!
ഈ “സ്” എനിക്കുമൊരു പ്രശ്നമാണ്. കേള്‍ക്കുന്നവര്‍ക്കു ഞാന്‍ “സ” എന്നു തന്നെയാണൊ പറയുന്നതെന്നൊരു ഡൌബ്ട് പലപ്പോഴും ഇല്ലാതില്ല..;)
സ്മിതക്കുട്ടിയേ,,
ഈ ഗോപസ്ത്രീകള്‍ക്ക് ശ്രീകൃഷ്ണനോട് തോന്നിയ
ഒരു സ്നേഹം പോലെ എന്തോ ഒന്ന് അല്ലെ?
സാരമില്ല ട്ടൊ.
സ്നേഹം തമസ്സാണുണ്ണീ, വെറുപ്പാണല്ലൊ സുഖപ്രദം,
കമന്റെഴുതി നല്ല പരിചയമില്ല. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക
പഴയ കളിക്കൂട്ടുകാരായാലും....
ഇങ്ങനെ ആത്മ ബന്ധമുണ്ടായിരുന്നവരായാലും
നാളുകള്‍ക്കു ശേഷം കാലം തീര്‍ത്ത വിടവില്‍ നാം അപരിചിതരെ പോലെ പകച്ചു നില്ക്കുമ്പോള്
വിതുമ്പല്‍ ഉള്ളില്‍ അമര്ത്താനല്ലാതെ എന്ത് ചെയ്യാന്‍...?
നാം തീര്‍ത്തും നിസ്സഹായര്‍...!!
ഇതിഷ്ടമായി...
ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍....
കുറച്ചുകൂടി വലുതായിവരുമ്പോള്‍ ആ കുട്ടിക്ക് ആത്മബന്ധങ്ങളുടെ വില മനസ്സിലാകുകയും; സ്മിതയ്ക്ക് അനുജനെപഴേരീതിയില്ത്തന്നെ തിരിച്ചുകിട്ടുകയും ചെയ്യും...ഉറപ്പ്
ആത്മ... ഒരു സംശയം,ഗോപസ്ത്രീകള്‍ക്ക് കൃഷ്ണനോട് സഹോദരസ്നേഹമായിരുന്നോ??????? വാല്സല്യമായിരുന്നോ???? അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിച്ചതാ....
സ്മിത ചേച്ചി വളരെ നന്നയിട്ടുണ്ട്... ഒരു ഫീല്‍....
എനിക്കും ഉണ്ട് ഒരു അപ്പു,പിന്നിലെ വീട്ടിലെയാ,....ഇപ്പോ വലിയ യു.കേ.ജി കാരന് ആണ്....
:D
അതിനെക്കുറിച്ചൊന്നും ആലോചിച്ച് വിഷമിച്ചിട്ട് കാര്യല്ല സ്മിതേച്ചീ...കാലം ഇങ്ങനെയാ....
പക്ഷേ എന്റമ്മ ഇക്കാര്യത്തില്‍ ഭാഗ്യവതിയാ....ഒരു പാടനിയന്മാരുണ്ടമ്മയ്ക്ക് കുടുംബങ്ങളിലും അയല്‍പക്കങ്ങളിലുമായി....ഇന്നും വഴിയില്‍ വച്ചു കാണുമ്പോ അധികാരപൂര്‍വം ഒരു കടലമുട്ടായിക്ക് വാശി പിടിക്കുന്നവര്‍,അത് കൈയില്‍ കിട്ടുമ്പോ ഒരു നഴ്സറികുട്ടിയെപ്പോലെ അവരുടെ മുഖം വിടരുന്നത്, അപ്പോ അമ്മയുടെ മുഖത്തെ സന്തോഷം...ഇതൊക്കെ ഞാന്നെങ്ങന്യാ വിവരിക്ക്വാ?
ആത്മയോട് ചോദിച്ച ഒരു ചോദ്യമാണെന്ന് ഇപ്പഴാണു
മനസ്സിലായത്.
ഫോട്ടോയിലൊക്കെ കണ്ടിട്ടില്ലേ, കുഞ്ഞ് ഉണ്ണിക്കണ്ണന്റെ എടുക്കാനും ഓമനിക്കാനുമൊക്കെ
വലിയ പ്രായമായ, ഒരു 20, 30, 40, 50
60 അതിലും മേലെയുള്ളവര്‍ ഒക്കെ മത്സരിക്കുന്നത്.
കുറൂരമ്മ ഒരു പടു വൃദ്ധയായിരുന്നു.
ശ്രീകൃഷ്ണ സ്നേഹം ദിവ്യമാണുണ്ണീ.. അത് ശ്രീകൃഷ്ണനു രാധയോടും റ്റീനേജ് ഗോപസ്ത്രീകളോടും തോന്നിയ തരത്തിലുള്ളത് മാത്രമല്ല.
:)
സ്മിതേച്ചി ശരിക്കും ഈ റ്റൈപ്പു പോസ്റ്റുകളാണ് കാത്തിരുന്നത്.മനസിനുള്ളില്‍ എവിടേയൊ ഇരുന്ന് നമ്മുടെ ഓര്‍മകളിലേക്ക് വിരുന്നു വരാറുള്ള പഴയ കാലത്തിന്റെ ചില സ്നേഹങ്ങള്‍, വാത്സല്യങ്ങള്‍.ഇപ്പോഴും അവ തരുന്ന ചില നിശബ്ദ നിമിഷങ്ങള്‍.തിരിച്ചു കിട്ടില്ലെന്ന് അറിയുമ്പോഴും മനസ് കൊതിച്ചു കൊണ്ടിരിക്കും ഒരിക്കല്‍ കൂടിയെന്ന്
എന്നും കുന്നും പീതച്ചേച്ചി ആയിത്തന്നെ കൂടാന്‍ പറ്റുമെന്ന് കരുതിയോ ?
പീതമ്മ,പീതമ്മായി,പീതമ്മൂമ്മ,പീതമുത്തശ്ശി അങ്ങനെ എത്ര എത്ര റോളുകള്‍ ഇനീം വരാനിരിക്കുന്നു :)
ആ കഥകളൊക്കെ അവനു ഇപ്പോല്‍ പറഞ്ഞു കൊടുത്തു നോക്കിയേ. സ്നേഹം തിരിച്ചു വരുന്നതു കാണാം.
ശരിക്കും സ്മിത തന്നെ! :)
യാരിദെ : നന്ദി..ഇവിടെ വന്നതിനു...എന്നും,കൊച്ചു പിള്ളയായി തന്നെ ഇരിക്കണം എന്നൊരു പൂതി..എന്ത് ചെയ്യാം നടക്കില്ലെന്നറിയാം...
"സ" അപ്പൊ,ഒരു പ്രശ്നം ആണല്ലേ?
ആത്മ: ഇങ്ങനെയൊക്കെയല്ലേ...കമന്റ് എഴുതി ശീലിക്കുന്നത്...ഇനി കമന്റ് ഇടണം,എന്നുണ്ടെങ്കില്‍ നേരെ ഇങ്ങു പോരൂ ട്ടോ..എത്ര കമന്റ് ഇട്ടാലും മുഷിയില്യാ...
ഗോപസ്ത്രീകള്‍ക്ക് ശ്രീകൃഷ്ണനോട് അനിയനോടുള്ള സ്നേഹവാല്‍സല്യം ആയിരുന്നോ?ചുമ്മാ ചോദിച്ചെന്നു മാത്രം ട്ടോ.കമന്റ് നു നന്ദി.
ഹന്‍ല്ലലത്ത് :പറഞ്ഞതു തികച്ചും ശരി തന്നെ..തിരിച്ചും ഒരു "പെരുന്നാള്‍ ആശംസ"
ഹരീഷേട്ടാ : അവന് ഇപ്പോഴും എന്നോട് സ്നേഹത്തിനൊരു കുറവും ഇല്ല കേട്ടോ..ആത്മ ബന്ധങ്ങളുടെ വില കൊച്ചു പ്രായത്തില്‍ ആര്‍ക്കും മനസ്സിലാവില്ലല്ലോ..
ടിന്റു : നന്ദി കമന്റ് ന്.യു.കെ.ജി.ക്കാരന് അപ്പു വലുതാവുമ്പോള്‍,കുട്ടിക്കും ഇങ്ങനെ ഒക്കെ തോന്നും...
തോന്ന്യാസി : അമ്മയോടെനിക്ക് ചെറിയൊരു അസൂയ ഇവിടെ രേഖപ്പെടുത്തുന്നു.കംമെന്റ്നു നന്ദി.
ആത്മ: മറുപടിയ്ക്ക് നന്ദി.
ജീവി: ഈ ചിരിയ്ക്ക് ഒരു മറു ചിരി.
മഹി : ശരിയാ കേട്ടോ..ഇതൊന്നും തിരിച്ചു കിട്ടില്ലെന്ന് അറിയാം എങ്കിലും,മനസ്സെപ്പോഴും അതോര്‍ക്കാന്‍ ഇഷ്ടപ്പെട്ടുകൊണ്ടേ ഇരിക്കും.
നന്ദി കമന്റ് ന്.
നിരക്ഷരന് ചേട്ടാ : പീതമ്മ,പീതമ്മായി,പീതമ്മൂമ്മ,പീതമുത്തശ്ശി അങ്ങനെ എത്ര എത്ര റോളുകള്‍ ഇനീം വരാനിരിക്കുന്നു
ഇതില്‍...പീതമ്മ,പീതമ്മായി...ഈ റോളുകള്‍ ഒക്കെ വന്നു...ബാക്കിക്ക് കാത്തിരിക്കുന്നു..എന്നാലും,ആ പഴയ പീതച്ചേച്ചി യോട് ഒരു ഇത്തിരി കൂടുതല്‍ സ്നേഹം..
അന്നമ്മ: ശരിയാ കേട്ടോ..പഴയ കാര്യങ്ങളൊക്കെ അവനെ അടുത്ത തവണ കാണുമ്പോള്‍,പറഞ്ഞു കൊടുക്കണം.
കരിങ്കല്ല് : ശോ! ഉദ്ദേശിച്ചത് മുഴുവനായും പിടി കിട്ടിയില്ല കേട്ടോ..എന്നാലും,കംമെന്റ്നു ഒരു നന്ദി..
നന്നായിരിക്കുന്നു.. ടോ ....സ്നേഹം പഴകിയ ഒരു വസ്തുവാകിയ ഇന്നിന്റെ യാഥാര്‍ത്യങ്ങളില്‍ വേറിട്ട് നില്ക്കുന്നു... നിങ്ങളുടെ വാചകങ്ങള്‍...ബന്ധങ്ങള്‍ കൊണ്ടുവരുന്ന സുഖകരമായ സ്നേഹത്തിന്റെ മണം മനസ്സില്‍ സൂക്ഷിക്കുക...
പീതച്ചേച്ചീ..അനിയനെ കുറിച്ചുള്ള ഓര്‍മ്മകള്‍ നന്നായി..അവരും വളരുകയല്ലേ..അതിനനുസരിച്ചു അവരും മാറില്ലേ..എല്ലാ മാറ്റവും നല്ലതിനെന്നു കരുതൂ..
സ്മിതക്കു് ഞാനെഴുതിയതു മനസ്സിലാവില്ല എന്ന് എനിക്കറിയായിരുന്നു. ;)
വിശദമായി പിന്നെ കമന്റാം .. ഇപ്പൊ തിരക്കിലാ! :)
എന്തായാലും സ്മിതയുടെ മറുപടി കണ്ടു ഞാനൊന്നു പുഞ്ചിരിച്ചു.... {എന്റെ എസ്റ്റിമേഷന്‍ കഴിവുകളെ അഭിനന്ദിച്ചു് :) }
qwerty
_qwerty_
നല്ലൊരു പോസ്റ്റ് തന്നെ സ്മിതാ....
എന്തായാലും ഹരിക്കുട്ടന്
ആളങ്ങ് വളര്‍ന്നുവെന്നത്
അംഗീകരിക്കാതെ തരമില്ലല്ലോ....
ഹരിയോട് തോന്നിയ
വാത്സല്യത്തിന് പകരം വയ്ക്കാന്‍
ഒരുപക്ഷെ മറ്റൊന്നില്ലെങ്കിലും...
എഴുത്ത് ഇഷ്ടപ്പെട്ടു...
ആശംസകള്‍...
അവനും വളരട്ടെ...
ഹരിക്കുട്ടന് വളര്‍ന്നു പോയി... അവന് വലിയ ഒരു ആണ് ആയിരിക്കുന്നു. പഴയതെല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം.
കൂടൂതല്‍ സ്നേഹം മനസ്സില്‍ തോന്നുമ്പോള്‍ ആണു കാണുന്നവര്‍ക്കെല്ലാം ആ ആളിന്റെ ഛായ തോന്നുന്നതു.
കുട്ടികളുടെ നിഷ്കളങ്കമായ പലതും നല്ല തമാശകള്‍ തന്നെയാണു. എന്റെ മോന് പോക്കറ്റിനു കോപ്പറ്റ് എന്ന് പറയുമ്പോഴും, കപ്പലണ്ടിക്ക് കല്പണ്ടിയെന്ന് പറയുമ്പോഴും തിരുത്തുന്നതിനു പകരം കൂടുതല്‍ ചിരിക്കാനാണു പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്.
സസ്നേഹം,
പഴമ്പുരാണംസ്.
സ്മിതയുടെ ഹരികുട്ടനെ പോലെ എന്റെ മനസ്സില്‍ ഒരനിയനുണ്ട് ഉണ്ണികുട്ടന്.അവനിന്ന് ഒരു വലിയ കുട്ടിയായിട്ടുണ്ടാകും.അവനെകുറിച്ചുള്ള ആ കഥ അടുത്ത ദിവസം ഞാന്‍ ഒരു പോസ്റ്റാക്കുന്നുണ്ട് അന്നേരം വാായിക്കണം
നമ്മൾ സ്നേഹവാത്സ്യല്ല്യങ്ങൾ കോരിച്ചൊരിയുന്ന ചില ഇളമുറക്കാരുടെ പേരിൽ ഇങ്ങിനെയൊരു നിസ്സഹായത,അമ്പരപ്പ്,വിഷാദം..ഒരിയ്ക്കലെങ്കിലും
ഇതൊക്കെ തോന്നാത്തവരുണ്ടാകില്ല സ്മിതേ.പക്ഷെ,ആൺകുട്ടികളാൺ കൂടുതൽ അകൽച്ച കാണിയ്ക്കുക കേട്ടൊ.പെൺകുട്ടികൾ കുറേക്കൂടിയൊക്കെ നിന്നുതരും കൊഞ്ചിയ്ക്കാൻ ചെന്നാൽ.
girishvarma balussery :സ്നേഹത്തിന്റെ മണം എന്നും ഉണ്ട് ഉള്ളില്‍.നന്ദി ഈ കമന്റ് നു.
കാന്താരി ചേച്ചീ : അതെ,എല്ലാ മാറ്റങ്ങളും നല്ലതിനെന്ന് എന്ന് ആശ്വസിക്കാം അല്ലെ?
കരിങ്കല്ലേ : അപ്പൊ,അറിഞ്ഞു കൊണ്ടു പറ്റിച്ചതാ അല്ലെ?ഞാന്‍ തിരക്കിലല്ല.ഇനി അഞ്ചാം തീയ്യതി വരെ ഞാനും,നന്ദൂം ഫ്രീയാ.ഇനി അന്നേ ഞങ്ങള്‍ ഓഫീസിലും,സ്കൂളിലും പോകുന്നുള്ളൂ..അതിന് മുന്ന് പറയണേ,എന്താണ് ഉദ്ദേശിച്ചത് എന്ന്.
അമൃത : എഴുത്ത് ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
ആശംസകള്‍ക്ക് നന്ദി
ശിവ: അതെ,അവനും വളരട്ടെ..ആകാശത്തോളം..അല്ലെ?
സേനു ചേട്ടാ:കമന്റ് നു നന്ദി കേട്ടോ.പറഞ്ഞതെത്ര ശരി..കുട്ടികളുടെ നിഷ്കളങ്കമായത് പലതും തമാശയായി തോന്നും അല്ലെ?
അനൂപ് : ഉണ്ണിക്കുട്ടനെ പ്പറ്റി വേഗം പോസ്റ്റ് ഇട്ടോളൂ കേട്ടോ.വായിക്കാന്‍ വരാം.
ഭൂമിപുത്രി: അതെ..പെണ് കുട്ടികള്‍ നമ്മളോട് കുറേക്കൂടി അടുപ്പം കാണിക്കും.നന്ദി കമന്റ് നു.
ഇരുന്ന് എഴുന്നേൽക്കുന്ന മാതിരി കുട്ടികൾ വളർന്ന് വലൂതാകും. കൊഞ്ചലുകളും പരിഭവങ്ങളുമാറി അവർ വളരെ സീരിയസ്സാകും... എന്തുചെയ്യാം ഈ മറ്റം അനിവാര്യമല്ലേ...
പോസ്റ്റ് നന്നായിട്ടുണ്ട്...
മാറ്റങ്ങള്‍ കാലത്തിന്റെ അനിവാര്യതയാണ്.. അതില്ലതക്കണമെങ്കില് മാറ്റതെയല്ല , കാലത്തെ നിച്ചലമാക്കേണ്ടി വരും.. അതിന് കഴിയില്ലല്ലോ.. ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും ഒരുപാടുണ്ട്, കൊച്ചു കുഞ്ഞായി വാല്‍സല്യ നിധിയായി മനസ്സില്‍ കോറിയിട്ട പ്രിയപെട്ടവര്‍ .... വര്‍ഷങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം കാണുമ്പോള്‍, ആധുനികതയുടെ ഉച്ചാരണച്ചുവയില് ഹൂ ഇസ് ദിസ് ഓള്‍ഡ് മാന്‍ എന്ന് അപ്പൂപ്പനോട് ചോദിക്കുന്ന പ്രിയപ്പെട്ട കൊച്ചുമക്കള്‍.
ബന്ധങ്ങള്‍ അസ്ഥിരമാനെന്നല്ല ഞാന്‍ പറഞ്ഞു വന്നത്, പരസ്പര പൂരണമാല്ലതവയൊക്കെ ഇങ്ങനെത്തന്നെ.. പലപ്പോഴും ബന്ധങ്ങളുടെ മൂല്യങ്ങളോ, അല്ലെങ്കില്‍, മറ്റുള്ളവര്‍ നമുക്ക് എത്ര പ്രിയപ്പെട്ടവര്‍ ആണെന്നോ, എന്ത്ര സ്നേഹം ഉണ്ടെന്നോ അവരെ മനസിലാക്കി കൊടുക്കാന്‍ നമുക്ക് കഴിയാതെ പോകുന്നു.. പിന്നെ കാലം എന്ന മാന്ത്രികന് വിചാരിച്ചാല്‍ എല്ലാത്തിനെയും വെള്ളത്തില്‍ വരച്ച വര പോലെയാക്കാനും കഴിയും..
nannaayirikkunnu.
സ്മിതാ ആദര്‍ശ്
നമ്മള് കൈകളിലെടുത്ത് വളര്‍ത്തിയ പലരും വലുതാവുമ്പോള്‍ താനെ അകന്ന് പോകുന്നത് സാധാരണയാണു അതില്‍ പലപ്പോഴും സങ്കടം തോന്നാറുണ്ട്. അത്തരം സങ്കടം വളരെ ഹ്യദയഹാരിയായി അവതരിപ്പിച്ചിരിക്കുന്നു.. പിന്നെ അടയ്ക്കയാവുമ്പോള് മടിയില്‍ വെക്കാം അടയ്ക്കാ മരം എടുത്ത് മടിയില്‍ വെക്കാന്‍ പറ്റില്ലല്ലോ... പഴയകാല സംഭവങ്ങള്‍ ഓര്‍ക്കാം ഓര്‍മ്മിപ്പിക്കാം..
ആശംസകള്‍
കാലം ചോദിക്കാതെ കനിഞ്ഞു തരും ..... പിന്നെ ചൊദിക്കാതെ തന്നെ ബലമായ് തിരിച്ചെടുക്കും............. പ്രിയപ്പട്ട ബാല്യവും കൌമാരവും....ഒടുവില്‍ നമ്മളെ തന്നെയും.......ഞാന്‍ കൈപ്പിടിച്ച് തൂങ്ങി കൊഞ്ചി നടന്നിരുന്ന പലരിലും കാലങ്ങള്‍ക്കിപ്പുറം അപരിചിത ഭാവം കണ്ട് ഒരു പാട് വേദനിച്ചിട്ടുണ്ട്......അവര്‍ വന്നിട്ടുണ്ട് എന്ന് അറിഞ്ഞാല്‍ ഞാന്‍ വളരെ ആവേശത്തോടെ ആണു കാണാന്‍ പോവുക!!! പക്ഷേ തണുത്ത പ്രതികരണം!!!!!!
കൊള്ളാം കെട്ടൊ..ചിലപ്പോളൊക്കെ എനിക്കും തോന്നിയിട്ടുന്ണ്ടു..നമ്മള് എത്രതോളം സ്നെഹിക്കുന്നുവെന്നു മനസിലാക്കി കൊടുക്കാന്‍ കഴിയാതെ പോകുന്ന അവസ്ത...
വാല്‍സല്യം കൈമോശം വരുമൊ!?
അവരോടൊടൊപ്പം നമ്മളും വലുതാക്കുകയല്ലെ!? ഗ്യാപ് എപ്പോഴും ആ അനുപാതത്തില്‍ തന്നെ പോകും
ഓടോ: അതല്ല വീണ്ടും അനുജനെ വള്ളി നിക്കറിലാക്കണോന്ന് നിര്‍ബന്ധം പിടിച്ചാല്‍ അവന് പാവല്ലെ..:)
ammakku enne nashtapettathu pole............
ippozhu ammakku choru varikkodukkanum,madiyiliruthanum ere kothiyanennu parayarundu..............
njan athu agrahikkunnundenkilum.............pkshe......
സ്മിത ടീച്ചറിന്റെ എഴുത്തുകളിൽ എപ്പോഴും ഉള്ള വാത്സല്യം ഹരിയെ കുറിച്ചെഴുതിയപ്പൊ കൂടിയോ?
ശ്രീകൃഷ്ണന് ദൈവമല്ലെ? ഇഷ്ടമുള്ള രൂപങ്ങളില്‍ പ്രാര്‍ത്ഥിക്കാം. മകനായും പ്രാര്‍ത്ഥിക്കാം. മകനില്ലാത്ത മിക്ക സ്ത്രീകള്‍ക്കും (ഗോപസ്ത്രീകള്‍ക്കും) ശ്രീകൃഷ്ണന് മകനാണ്. മകനും അനിയനും ഒക്കെ ഏതാണ്ടൊരുപോലല്ലെ? അപ്പോള്‍ സ്നേഹവും ഒരുപോലായിരിക്കും എന്നുകരുതി എഴുതിയതാണ്.
സ്മിതക്കുട്ടി പറഞ്ഞു എത്ര കമന്റ് എഴുതുന്നതിലും വിരോധമില്ലെന്ന്. പിന്നെ ചോദ്യം ശ്രീകൃഷ്ണനെപ്പറ്റിയുംകൂടിയായതുകൊണ്ടാണേ
ഒന്നുകൂടി വന്നത്. സ്മിതയുടെ കഥ വളരെ നന്നായിട്ടുണ്ട്.
സ്മിത ടീച്ചറെ ഇതു വായിച്ചപ്പോള്‍ പല കാര്യങ്ങളും ഓര്‍ത്തുപോയി... എനിക്ക് തോന്നിയിട്ടുണ്ട്..ചിലര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടാല്‍ പറയും ..നീ ആളങ്ങ് വലുതായല്ലോ..നിന്നെയൊക്കെ ഞാന്‍ എത്രതവണ എടുത്ത് നടന്നിട്ടുണ്ട്...എന്റെ മടിയില്‍ നീ എത്ര തവണ മൂത്രം ഒഴിച്ചിട്ടുണ്ട്..എന്നൊക്കെ..പക്ഷെ എന്റെ ഓര്‍മ്മയിലൊന്നും അവരെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു..വിരോധാഭാസമെന്നു പറയട്ടെ ഓര്‍മ്മയിലുള്ളവരെ തേടി പോയാല്‍ അവര്‍ കണ്ടഭാവം നടിക്കില്ല..കുട്ടിക്കാലത്ത് ഞാന്‍ മുല്ലപ്പൂ പറിച്ചു കൊടുത്ത ,മുത്ത് മാലകോര്‍ത്ത് കൊടുത്ത , എന്നെ കുഞ്ഞിസൈക്കിളില് ഇരുത്തി ഓട്ടിച്ച ,ഒരു ചേച്ചിയുണ്ടായിരുന്നു..കല്യാണം കഴിഞ്ഞു ഇപ്പോള്‍ ആസ്ത്രേലിയയില്‍ സുഖമായി ജീവിക്കുന്നു...ഓര്‍മ്മയിലെ ആ ചേച്ചി എന്നെ ഓര്‍ത്തേ ഇല്ല..കല്യാണത്തിന് പോലും..
സ്മിതേച്ചി,"കൈമോശം വന്ന വാല്‍സല്യം"
എന്ന ഈ കഥ വളരെ നന്നായിട്ടുണ്ട്.വായിക്കാന്‍ ഇച്ചിരി വൈകി,എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞുപെങ്ങള്‍,ഇപ്പോഴും ഉണ്ട്.പക്ഷെ സ്മിതേച്ചി പറഞ്ഞപോലെ അവളും വലുതായി,കല്ല്യാണമൊക്കെ കഴിച്ചു ഭര്‍ത്താവുമൊത്ത് സുഖമായി കഴിയുന്നു!
നന്നായിരിക്കുന്നു...ഇഒനിയും എഴുതുക.
ഞാൻ വെക്കേഷൻ പോയപ്പോൾ നാട്ടിലെ വള്ളിനിക്കറുകാരെല്ലം പൊടിമീശക്കാരായി മാറിയിരുന്നു. പലരെയും തിരിച്ചറിഞ്ഞിരുന്നില്ല .
കാലം പലതും മാറ്റിമറിച്ചെന്നിരിക്കും പക്ഷെ അതിനൊത്ത് ബന്ധങ്ങൾ തന്നെ മറന്നുപോകുന്നവരെയും നമുക്ക് കാണാൻ കഴിയും.
നല്ല പോസ്റ്റ്
കാലം മാറുന്നതു അനുസരിച്ചു എല്ലാം മാറും പക്ഷെ ചില മാറ്റങ്ങള്‍ എപ്പോള്‍ ഒക്കെയൊ ഉള്‍കൊള്ളാന്‍ ആകാത്തതു പോലെ തോന്നും അല്ലേ?
അതെ ഇതാണു ജീവിതം!
നല്ല പോസ്റ്റ്...ഇഷ്ടപെട്ടു
:)
മിഠായി ചേച്ചി :P
happy blogging!
കാലത്തിനു മുന്നോട്ടു പോയല്ലേ പറ്റു..എന്ത് ചെയ്യാന്‍ ,,
കാലത്തിനു മുന്നോട്ടു പോയല്ലേ പറ്റു..എന്ത് ചെയ്യാന്‍ ,,
Dear friend,
karuppile veluppu aksharangal kannu manjalikkunnu.pl change (next posting) to comfrtbl redng xprnce.
how is accounts? if evrythng tallis vat is life?
Regards paavam-njaan.poor-me
http://manjaly-halwa.blogspot.com/
ഒരു കുഞ്ഞനിയനെ കൊഞ്ചിച്ചുകൊണ്ടുനടക്കാനുള്ള ആ ആഗ്രഹം എനിക്കു നന്നേ മനസ്സിലാകും. കുഞ്ഞുന്നാളില്‍ എനിക്കും അതൊരു മോഹമായിരുന്നു.
ആ മോഹം നടന്നില്ല എന്നു മാത്രം.
പിന് : ശരിയാണ്,കുട്ടികള്‍ വ്ഗം വലുതാകും...ഈ മാറ്റം എല്ലാം അനിവാര്യം തന്നെ..എന്ത് ചെയാനാകും നമുക്ക്? വന്നതിനും,പോസ്റ്റ് വായിച്ചു കമന്റിയതിനും നന്ദിയുണ്ട് കേട്ടോ.
ജഗ്ഗുദാദ : കാലത്തെ നിശ്ചലമാക്കാനുള്ള കഴിവ് ദൈവം നമുക്ക് തന്നില്ലല്ലോ...കമ്മേന്റ്നു നന്ദി.
ജിതെന്ദ്രകുമാര് : നന്ദി,പോസ്റ്റ് വായിച്ചതിന്.
ബഷീര്‍ ഇക്കാ : അടയ്ക്കാ മരം മടിയില്‍ വയ്ക്കണം എന്ന് വിചാരിച്ചാലും പറ്റില്ലല്ലേ..നമുക്ക് ആകെ ചെയ്യാന്‍ പറ്റുന്നത്,പഴയ സംഭവങ്ങള്‍ ഓര്‍ക്കാം,ഓര്‍മ്മിപ്പിക്കാം..വളരെ ശരി..ഈ വഴി വന്നതിനു നന്ദി.
മനോജ് : അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്.എന്റെ കുഞ്ഞനുജന്, എന്നോട് ഇപ്പോഴും സ്നേഹം ഉണ്ട് കേട്ടോ.പക്ഷെ,കൂടിക്കാഴ്ച വളരെ അപൂര്‍വ്വം എന്ന് മാത്രം.
ഈ വഴി വന്നതിനും,കമന്റിയതിനും നന്ദി അറിയിക്കട്ടെ..
ഇന്ദു: നന്ദി കമന്റ് നു..അതെ..നമ്മള് പലപ്പോഴും പലകാര്യങ്ങളിലും നിസ്സഹായരായിപ്പോകുന്നു.എന്ത് ചെയ്യാം?
പ്രയാസി:അനിയനെ വീണ്ടും,പിടിച്ചു വള്ളി നിക്കറില്‍ ആക്കണം എന്നൊന്നും ഇല്ല കേട്ടോ.എന്നാലും,അവന് എന്നും,കൊച്ചു കുഞ്ഞായിരുന്നെന്കില് എന്ന് ആശിച്ചു പോയി,അത്രേള്ളൂ..ആശിക്കാന്‍ കാശ് വേണ്ടല്ലോ.. ഏത്? രസികന്‍ കമന്റ് നു നന്ദി.
ഇനിയും വരൂ ഇടയ്ക്കൊക്കെ ഈ വഴി.
welcome to the shadows of life :അതെ..അതെ..നമുക്കൊക്കെ ആഗ്രഹിക്കാനല്ലേ പറ്റൂ..കമന്റ് നു നന്ദി കേട്ടോ.
ആത്മ : ശ്രീകൃഷ്ണനെ നമ്മള് ഓരോരുത്തരുടെയും മനസ്സിലെ ഇഷ്ട രൂപത്തില്‍ തന്നെയാണ് കാണുന്നത്.
എത്ര കമന്റ് എഴുതിയാലും വിരോധം ഇല്ലാട്ടോ.
ആദര്‍ശ് : എന്നാലും ആ ചേച്ചി ചെയ്തത് മോശമായിപ്പോയി..പിന്നെ,ഒരു തരത്തില്‍ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല...കാലം അങ്ങനെയായിപ്പോയി..കാലത്തിനൊത്ത് എല്ലാവരുടെയും കൂടെ ആ ചേച്ചിയും മാറി.അപ്പൊ,കമ്മേന്റ്നു നന്ദി കേട്ടോ
സഗീര്‍ : ഇതൊരു കഥയല്ല കേട്ടോ.എന്തായാലും കമന്റ് നു നന്ദി കേട്ടോ.
പാര്‍പ്പിടം : കമന്റ് നു നന്ദി.
രസികന്‍ ചേട്ടാ : വള്ളി നിക്കറുകാരെല്ലാം എന്ത് പെട്ടന്നാ പൊടി മീശക്കാരാകുന്നത് ..ശരി തന്നെ...കമന്റ് നു നന്ദി.
അപരിചിത : എന്നെ മിഠായി ചേച്ചി എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടു കേട്ടോ.പോസ്റ്റ് ഇഷ്ടപ്പെട്ടെന്നു പറഞ്ഞതിനും നന്ദി.
ഗന്ധര്വന് : കാലത്തിനു മുന്നോട്ടു പോയെ പറ്റൂ..നന്ദി കമന്റ് നു.
പാവം ഞാന്‍ : കറുപ്പിലെ വെളുപ്പു അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടാണോ ? സാരമില്ല കേട്ടോ..ബുദ്ധിമുട്ടി വായിച്ചതിന് നന്ദി .
ഗീത ചേച്ചി : അപ്പൊ,നടക്കാത്ത മോഹത്തിന്റെ കാര്യത്തില്‍ സെയിം പിന്ച്ച്.കമന്റ് നു നന്ദി.
എന്നും നമ്മള് കുട്ടികളായി തന്നെ ഇരുന്നെങ്കില്‍... എല്ലാവര്ക്കും എത്ര സ്നേഹമായിരുന്നു... ആരോടും എന്തും പറയാം.. എവിടെയും കയറി ചെല്ലാം.. എന്ത് പ്രശ്നമുണ്ടായാലും അവന് കുട്ടിയല്ലെ എന്ന ഒരു രക്ഷപ്പെടലും.. അന്ന് അറിഞ്ഞ് ചെയ്ത തെറ്റുകള്‍ക്കും മാപ്പ്.. ഇപ്പോള്‍ അറിയാണ്ട് ചെയ്ത തെറ്റുകള്‍ക്കുപോലും “സ്ലാപ്പ്” :(
എന്റെ പുതിയ പോസ്റ്റില്‍ കമന്റ് കണ്ടില്ല... സധാരണ ആദ്യ ദിവസം തന്നെ വരുന്നതാണല്ലൊ .. എന്നാ പറ്റി.. എന്നെ ഉപേക്ഷിച്ചൊ :(
ചേച്ചിയോട് ഞാന്‍ പിണങ്ങിയിരിക്ക്യാ.. ഞാന്‍ വായിച്ചില്യാ. വായിക്കൂല്യാ.
ഇതുപോലെ എനിക്കുമുണ്ടൊരു കുഞ്ഞനിയന്. അച്ഛന്റെ അനിയന്റെ മോന് തന്നെ. എന്റെ തലമുറയിലെ അവസാനത്തെ പോസ്റ്റ്! വാവ.
അവനും വളര്‍ന്നു, അംഗീകരിക്കാനിഷ്ടപ്പെടാത്ത ഒരു വളര്‍ച്ച. തുള്ളിക്കുലുങ്ങി ഓടുന്ന ആ കാലമൊക്കെക്കഴിഞ്ഞ് പന്ത്രണ്ടു വയസ്സായപ്പോഴേക്കും കരാട്ടെയില്‍ ഇനി ലഭിക്കാന്‍ പോകുന്ന ബെല്‍റ്റും ടിവി പ്രോഗ്രാമുകളും ഒക്കെയായി മൂപ്പരുടേം ഇന്ററസ്റ്റ്. എങ്കിലും ഇന്നും നാട്ടില്‍ ചെല്ലുമ്പോള്‍ സുലഭമായി ഗുസ്തി പിടിക്കാനും കട്ടിലില്‍ ഉരുണ്ടുമറിഞ്ഞ് അമ്മയുടെ വഴക്കു കേള്‍ക്കാനുമൊക്കെ കൂടുന്നതുകൊണ്ട് ജനറേഷന് ഗ്യാപ് അത്രയ്ക്കങ്ങ് ഫീല്‍ ചെയ്യുന്നില്ല. എങ്കിലും ഒരു ദിവസം അതൊക്കെയില്ലാതാവും.
യാത്രചെയ്യാം കാലത്തിനൊപ്പം, ഒപ്പം വഴിയരികെ കണ്ട കാഴ്ചകള്‍ ഇങ്ങനെ പെറുക്കിക്കൂട്ടി വെയ്ക്കാം. :)
വീണ്ടും ഒരു നൊസ്റ്റാള്‍ജിയ.. പ്രത്യേകിച്ചും പ്രവാസികള്‍ നാട്ടില്‍ തിരിച്ചു ചെല്ലുമ്പോള്‍ ആവും ഇങ്ങനെ പല വ്യത്യാസങ്ങളും മനസ്സിലാക്കുക... കുട്ടികള്‍ ആയിമാത്രം നമ്മള് കണ്ടിരുന്നവര്‍ പെട്ടെന്ന് വളര്‍ന്നു വലുതായിരിക്കുന്നു... എന്റെ വീടിന്റെ അടുത്തുണ്ടായിരുന്നു ഒരു കുസൃതിക്കാരി.. എന്റെ പുറകെ എന്നും നടന്നിരുന്ന.... "ഞാന്‍ മനോചേട്ടനെ ആണ് കല്യാണം കഴിക്കുന്നെ.." എന്ന്വെറും നാല് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ പ്രഖ്യാപിച്ച "തന്റെടി"... ആ പറച്ചിലിന്റെ ഈണം ഒന്നുകൊണ്ടു മാത്രം അത് കേള്ക്കാന്ഒരു രസം ആയിരുന്നു.. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ വീടും കണ്ടു.. വെളുത്തു കൊലുന്നനെ ഉള്ള ഒരു രൂപം... ആ പഴയ കുസൃതി ഒന്നും ഇല്ലാതെ.. പുസ്തകച്ചുമാടുമായി.. നാല് വയസ്സുകാരിയുടെ നിഷ്കളങ്കതയെക്കാള്‍ പഠന ഭാരവും മറ്റും വീര്‍പ്പു മുട്ടിക്കുന്ന അഭിനവ വിധ്യാര്‍തിനിയുടെ രൂപം.. വീണ്ടും ഒരിക്കല്‍ കൂടി അവള്‍ക്ക് ആ പ്രഖ്യാപനം നടത്താന്‍ കഴിയില്ല.. വളര്‍ച്ചയുടെ പടവുകള്‍ നിഷ്കളങ്ക സ്നേത്തിന്ടയില് പോലും അത്രയേറെ അകലം സൃഷ്ടിക്കുന്നു...
ആരും വലുതാകാതിരിക്കട്ടെ, ആർക്കും വയസ്സാകാതിരിക്കട്റ്റെ, ആരും മരിക്കാതിരിക്കട്ടെ, ലോകം ചൂടാകാതിരിക്കട്ടെ, മനുഷ്യൻ ചീത്തയാകാതിരിക്കട്ടെ.
തിരുവല്ലഭൻ
www.thiruvallabhan.blogspot.com
ഇതു പോലെ എല്ലാവർക്കും ഉണ്ടാകും ഒരു ബാല്യം. നമ്മളും ആരുടെയൊക്കെയോ വാത്സല്യത്തിൽ വളർന്നവരായിരുന്നു. നമ്മൾ വലുതായപ്പോൾ നമുക്ക് ഇഷ്ടപ്പെടാനും, സ്നേഹിക്കാനും മറ്റൊരാൾ. ഇതൊക്കെ പ്രകൃതി നിയമം മാത്രമായിരിക്കും. നമ്മുടെ സ്നേഹത്തിലും, ലാളനത്തിലും വളർന്ന് വലുതായവരെ നാം അഭിമാനത്തോടെ കാണുക. അവർക്ക് ഇനിയും ഒരിക്കലും കുറയാതെ സ്നേഹം നൽകുക. തിരിച്ചും അവരുടെ സ്നേഹം നമുക്ക് ലഭിക്കുക തന്നെ ചെയ്യും.
ഈ പോസ്റ്റ് വളരെ ഇഷ്ടമായി.
kunjaniyante kusrithikalum poratte
തൃശൂര്‍ കാരെ സംഘടിക്കുവിന്‍.നഷ്ടപ്പെടാന്‍ സംസ്കാരം മാത്രം.
അതെന്താ മാര്ജാരന് ചേട്ടാ..തൃശൂര്‍ ക്കാര് അത്രയും സംസ്കാരം ഇല്ലാത്തവര്‍ ആണോ?
എണ്റ്റെ കസിന് ചേച്ചിമാറ്‍ പറയാറുണ്ട് നീ വലുതായി പോയ് എന്നൊക്കെ. ചിലപ്പോ അവരുടെ ഉള്ളിലും ഇതൊക്കെ തന്നെ ആയിരിക്കാം. ആങ്ങളമാരില്ലത്തതാണെ അവറ്ക്ക്.എന്തായാലും ഞാന്‍ നാലുപേരേയും വിളിക്കട്ടെ ഇപ്പൊള്‍ തന്നെ..... മറ്റൊരു ഹരിക്കുട്ടന് ആണു ഞാനെന്നു ചേച്ചി ഓറ്മിപ്പിച്ചു
സ്മിതേച്ചീ...
നല്ല പോസ്റ്റ്. എഴുത്തിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും ശരിയ്ക്കു മനസ്സിലാകുന്നു.
കൊച്ചു കുട്ടികള്‍ വളര്‍ന്നു വലുതായി കഴിയുമ്പോള്‍ ചിലപ്പോളെങ്കിലും ഒരു നഷ്ടബോധം തോന്നാത്തവരുണ്ടാകില്ല എന്നു തോന്നുന്നു.
വീട് മാറ്റം ചെറിയതല്ലാത്ത ഒരു പങ്ക് ഞങ്ങളുടെ വേര്‍പിരിയലിന് കാരണമായിരുന്നിരിക്കും
...കൂടാതെ,എന്റെ യൂനിവേര്സിടിപരീക്ഷകളാണോ,വിവാഹമാണോ അവനെ എന്നില്‍ നിന്നും പറിച്ചകറ്റിയത് എന്ന് കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല.അതിന്റെ മുഴുവന്‍ "ക്രെഡിറ്റും" കാലത്തിനു തന്നെ കൊടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.മനസിലുള്ള കാര്യം തുറന്നു പറയാനും അതു പ്രകടിപ്പിക്കാനും ശ്രമിക്കു, മകന്/അനുജനു അതുമനസിലാക്കാന്‍ കഴിഞ്ഞാല്‍ ആര്‍ക്കും ആരെയും സ് നേഹിക്കാന്‍ സമയമില്ലാത്ത ഈ കാലത്തു ആ സ് നേഹം ഒരു മുതല്‍ക്കൂട്ടാവും, സൊന്തം കാര്യങ്ങള്‍ മാത്രം നോക്കിമാത്രം മുന്നോട്ടു പോയി മരണത്തിലേക്കു എതു നിമിഷവും നടന്നു കയറുന്ന മനുഷ്യജീവീതത്തില് അല്‍പ്പം മൊരു സ് നേഹം നല്ലതല്ലെ?
ചുള്ളന് : മാപ്പും,സ്ലാപ്പും..ആ പ്രയോഗം എനിക്കിഷ്ടപ്പെട്ടു..
നന്ദി ഇവിടെ വന്നതിനു.
ചുള്ളന്റെ പോസ്റ്റിനെ ഉപേക്ഷിച്ചതല്ല കേട്ടോ..തിരക്കിലായിപ്പോയി..അവിടെ പോയി കമന്റിയിട്ടുണ്ട്.കണ്ടോ?
സ്മിജ : വായിച്ചില്ലേ?പിന്നെ,എന്തിനാ കമന്റ് അടിച്ചേ?
പിന്നേ..എന്തിനാ പിണങ്ങുന്നെ ?
രാജ് : ഓര്‍മ്മകള്‍ പങ്കു വച്ചതിനും,കമന്റിയതിനും നന്ദി.
മനോജ് : പറഞ്ഞെതെത്ര ശരി...!!അവരുടെ ഈ വലുതാവലാണ് ശരിക്കും ബന്ധങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നത് എന്ന് തോന്നുന്നു.
കമന്റ് ന് നന്ദി കേട്ടോ.
തിരുവല്ലഭന്‍ : അതെ..അതെ..ആരും വലുതാകാതിരിക്കട്ടെ..ആര്‍ക്കും വയസ്സാകാതിരിക്കട്ടെ..ആരും മരിക്കാതിരിക്കട്ടെ...
ഇതെല്ലാം നടക്കുന്ന കാര്യങ്ങളാണോ? എന്താപ്പോ ആഗ്രഹിച്ചാല്‍ അല്ലെ?
നരിക്കുന്നന്‍ : നമ്മളും,ആര്‍ക്കൊക്കെയോ ഇഷ്ടപ്പെട്ടവര്‍ ആയിരുന്നു..ഇന്നു നമ്മളും ആരെയൊക്കെയോ ഇഷ്ടപ്പെടുന്നു..ഒന്നും പക്ഷെ,സ്ഥിരം അല്ലല്ലോ.. ലോകം എപ്പോഴും മാറിക്കൊന്ടെയിരിക്കുന്നു.ഒപ്പം നമ്മളും.
പിരിക്കുട്ടി : ആ കുഞ്ഞനിയന് ഒരു പാവം കുട്ടിയായിരുന്നു.വലിയ കുറുമ്പന് ഒന്നും ആയിരുന്നില്ല.അതുകൊണ്ട് അങ്ങനെ ഒരു പോസ്റ്റ് ഉണ്ടാവാന്‍ വിഷമം ആണുട്ടോ.
മാര്ജാരന് : തൃശൂര്‍ ക്കാരനായത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞതു എന്ന് മനസ്സിലാകാന്‍ വീണ്ടും,മാര്ജാരന്റെ പോസ്റ്റ് കാണേണ്ടി വന്നു..അപ്പൊ,കളിയാക്കിയതല്ല അല്ലെ? നല്ല കുട്ടി.
ചുള്ളന്‍സ് : ഈ പേരില്‍ കുറെ പേരു ബ്ലോഗ് എഴുതുന്നുണ്ടോ?
ആ നാല് ചേച്ചിമാരെയും വിളിച്ചോ? എന്റെ പോസ്റ്റ് അവരെ ഒര്മിപ്പിച്ചതില് സന്തോഷം..ഇനിയും വരൂട്ടോ.
ശ്രീ : അതെ..കുട്ടികള്‍ വളര്‍ന്നു കഴിയുമ്പോഴാണ് ശരിയായ നഷ്ട ബോധം തോന്നുന്നത്.
ദിലീപ് : കമന്റ് ന് നന്ദി കേട്ടോ..
എന്തിന് മാറാതിരിക്കണം നമ്മള് മാത്രം.
First, your goal is to pass the national board exams. Nurse themed photo frames Hospital Nursing Assistant Cna Jobs Norfolk Va His wife was with him then.
Post a Comment