Tuesday, November 18, 2008

കാലാഹരണപ്പെട്ട മാപ്പ്...അച്ഛാച്ചയോട്

മുന്‍പ് ആരോ കുറിച്ചു വച്ചു,"ചേര്‍ന്നിക്കുമ്പോള്‍ അല്ല ...പിരിഞ്ഞ് ചിതറിപ്പറിഞ്ഞു പോകുമ്പോഴാണ് സ്നേഹത്തിന്റെ ആഴം അറിയുന്നത്" എന്ന്.അതെ, ഇന്നെനിക്കോര്‍ക്കാന്‍ കഴിയുന്നു...അച്ഛന്റെ അച്ഛനെ ഞങ്ങള്‍ "അച്ഛാച്ച" യെന്നു വിളിച്ചു.പരുക്കനായ ആ അച്ഛാച്ച ജീവിച്ചിരിക്കുമ്പോള്‍ ആ സ്നേഹത്തിന്റെയോ വ്യക്തിപ്രഭാവത്തിന്റെയോ ആഴം ഒരിക്കലും ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല.പലപ്പോഴും തിലകനെന്ന ചലച്ചിത്രനടന്‍ പലവിധ ഭാവങ്ങളില്‍,രൂപങ്ങളില്‍ ടി.വിയിലോ,വെള്ളിത്തിരയിലോ മിന്നി മായുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ചിത്രം മദ്ധ്യാഹ്നങ്ങളില്‍ ഉമ്മറത്തെ ചാര് കസേരയില്‍ കിടന്നു മയങ്ങുന്ന അച്ഛാച്ഛയുടെതാണ്.ഒരു ചെറിയ ഒച്ചയോ,അനക്കമോ തന്റെ മയക്കത്തെ അലൊസരപ്പെടുത്തരുതെന്ന ദുര്‍ വാശിക്കാരനായ അച്ഛാച്ച.ആ മയക്കത്തെ ഏത് വിധേനെയും തടസ്സപ്പെടുത്തണം എന്ന വിചാരത്തില്‍ മുന്നേറുന്ന ഞാനടക്കമുള്ള പിള്ളേര്‍ സെറ്റ് - ഞാനും ,എന്റെ ചേട്ടനും,ചെറിയച്ഛന്റെ മക്കളായ ലേഖയും,ലാലുവും.



ഏതൊരു വീട്ടിലെയും പോലെ പലവിധ ശബ്ദങ്ങള്‍ കേട്ടുകൊണ്ടാണ് ഞങ്ങളുടെ തറവാട്ടിലെയും പ്രഭാതം ആരംഭിക്കുന്നത്.എല്ലാവരും,ഒരുമിച്ചൊരു വീട്ടില്‍..അതൊരു സുഖമായിരുന്നു.പലവിധ പൊരുത്തക്കേട്‌കള്‍ക്കിടയിലും മുന്നിട്ടു നിന്നിരുന്നത് എല്ലാവരുടെയും ഒത്തൊരുമ തന്നെയായിരുന്നു.സുശീലേച്ചിയുടെ മുറ്റമടിയ്ക്കലിന്റെ ശബ്ദവും,അടുക്കളയില്‍ കൂട്ടിമുട്ടുന്ന പാത്രങ്ങളും എല്ലാം സൂചിപ്പിച്ചിരുന്നത് മറ്റൊരു ദിവസത്തിന്റെ തുടക്കത്തെ തന്നെയാണ്.തണുത്ത പ്രഭാതത്തിലെ വിശേഷപ്പെട്ട മറ്റൊരു ശബ്ദം ഞങ്ങളുടെ വീട്ടിലെ കുളിമുറിയുടെ കരഞ്ഞു തുറക്കുന്ന വാതിലിന്റെതാണ്. ആ ശബ്ദം കേട്ടാല്‍ തുടര്‍ന്ന് മറ്റൊന്നും കൂടെ കേള്‍ക്കാം.വെള്ളം നിറച്ച കിണ്ടി പടിഞ്ഞാപ്പുറത്തെ തിണ്ണമേല്‍ വയ്ക്കുന്നത്.അതും കൂടി കേട്ടാല്‍ ഉറപ്പിക്കാം.അച്ഛാച്ചയുടെ കുളിയും,പ്രാര്‍ത്ഥനയും,ഭസ്മം തൊടലും കഴിഞ്ഞു എന്ന്.റിട്ടയര്‍മെന്റ് ജീവിതത്തിന്റെ താളക്രമങ്ങള്‍ ശീലിക്കാന്‍ അച്ഛാച്ചയും നിര്‍ബന്ധിതനായെങ്കിലും സ്വഭാവത്തിലെ പിടിവാശി എല്ലായിടത്തും ദൃശ്യമാണ്.മക്കള്‍ക്കും,മരുമക്കള്‍ക്കും ജോലിയ്ക്ക്‌ പോകണം,കുട്ടികള്ക്ക് സ്കൂളിലും.പക്ഷെ,അവരെക്കാള്‍ മുന്നേ എണീക്കലും,പ്രഭാതത്തെ ക്ഷണിക്കലും മൂപ്പര് തന്നെ.



അച്ഛാച്ചയോടൊന്നിച്ചു ചിലവിട്ട സമയങ്ങള്‍ അപൂര്‍വ്വം.എങ്കിലും,തറവാടിനു പുറകിലത്തെ അമ്പലത്തിലേയ്ക്ക് അച്ഛാച്ചയോടൊന്നിച്ചുള്ള യാത്രകള്‍ ഇപ്പോഴും തെളിഞ്ഞ പകല്‍പോലെ ഞാന്‍ ഓര്‍മ്മിക്കുന്നു.ശരിയായ റോഡിലൂടെ ആയിരുന്നില്ല ഞങ്ങളുടെ ശ്രീ തേന്‍ കുളങ്ങര ദേവി ക്ഷേത്രത്തിലേയ്ക്കുള്ള പോക്ക്.പിന്നിലെ പറമ്പിലൂടെ കടന്നു,ചണ്ടി നിറഞ്ഞു കിടക്കുന്ന അമ്പലക്കുളത്തിനോട് ചേര്‍ന്നുള്ള ഒറ്റയടി പാതയിലൂടെ നടന്നു ഞങ്ങള്‍ അമ്പലത്തില്‍ പാല്പായാസ നിവേദ്യം കഴിക്കാന്‍ അച്ഛാച്ചയോടൊന്നിച്ചു പോയിരുന്നു.വെള്ള മുണ്ടുടുത്ത് ,ഒറ്റ തോര്‍ത്ത്‌ ചുമലിലിട്ട് അച്ഛാച്ച മുന്നില്‍ നടക്കും.പാല്‍പായസം വയ്ക്കാനുള്ള സാധനങ്ങളും നമ്മള്‍ തന്നെ കൊണ്ടു പോണം.വിറകും, അരിയും ,പാലും,പഞ്ചസാരയും എല്ലാം കൊണ്ടുള്ള അമ്പലത്തിലെയ്ക്കുള്ള ആ യാത്ര ഞങ്ങള്ക്ക് ഒരു ഹരമായിരുന്നു.


ആ യാത്രയ്ക്കിടയില്‍ അമ്പലത്തിലെയ്ക്കാനെന്നു മറന്നു അച്ഛാച്ച ചിലപ്പോള്‍,തെങ്ങിന്‍ കടയ്ക്കലെ പുല്ലു പറിയ്ക്കാന്‍ ഇരിക്കും,അക്ഷമയോടെ ഞങ്ങള്‍ വിളിക്കും,"അമ്പലത്തീ പോണ്ടേ അച്ഛാച്ചേ?"..മറുപടി ഒരു നീട്ടിമൂളല്‍ മാത്രം.ഇടചാലിലെ വെള്ളത്തില്‍ കൈകഴുകി വീണ്ടും നടന്നു അമ്പലത്തിലേയ്ക്ക്.പായസം വച്ചു ദേവിയ്ക്ക് നിവേദിച്ചു ചൂടോടെ കൈയില്‍ തരുന്ന ആ പായസത്തിന്റെ രുചി ഇപ്പോഴും നാവിന്‍ തുമ്പിലുണ്ട്.നേദിച്ച പായസത്തിനു മുകളില്‍ പാറിക്കിടന്നിരുന്ന തുളസിയിലയും ,ചുവന്ന തെച്ചിപ്പൂക്കളും...ഇന്നലെയെന്നപോലെ ഞാന്‍ അതെല്ലാം ഓര്‍ക്കുന്നു.

ഞങ്ങള്‍ കുട്ടികളുടെ ഭാഷയില്‍ പരുക്കനും,മുരടനും ആയിരുന്ന അച്ഛാച്ച എന്നും,ഞങ്ങളില്‍ നിന്നു ഒരു കൈയകലം സൂക്ഷിച്ചിരുന്നു.രാപകലില്ലാതെ വര്‍ഷങ്ങളോളം അധ്വാനിച്ചിരുന്ന ആ കാരണവര്‍ക്ക്‌ ഞങ്ങള്‍ കുട്ടികള്‍ അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തിരുന്നോ ?അറിയില്ല.ഞങ്ങളുടെ കളിചിരി സന്തോഷങ്ങളിലോ,കൊച്ചു വഴക്കുകളിലോ,പിണക്കങ്ങളിലോ ഒരിക്കലും അച്ഛമ്മയെപ്പോലെ അച്ഛാച്ച തല്പരനായിരുന്നില്ലെന്നു വേണം പറയാന്‍.


മോനേട്ടനെന്ന ഞങ്ങളുടെ ചെറിയച്ഛന്‍,തൃശ്ശൂരിലെ പോളിക്ലിനിക്കില്‍ നിന്നും അവിടത്തെ ലാബ് ജീവനക്കാരനെ,ബൈക്കില്‍ കയറ്റി കൊണ്ടു വന്ന് അച്ഛാച്ചയുടെ രക്തം എടുപ്പിക്കാറുള്ളത്,ഞങ്ങളില്‍ താത്പര്യം ഉണര്‍ത്തുന്ന കാഴ്ചയായിരുന്നു.ബ്ലഡ്‌ ടെസ്റ്റിന്റെ റിസള്‍ട്ട് ഒരിക്കലും ഞങ്ങള്‍ ആശങ്കാപൂര്‍വ്വം ആരാഞ്ഞിട്ടില്ല.പകരം അച്ഛാച്ചയുടെ ബ്ലഡ്‌ എടുത്തു കുപ്പിയിലാക്കിയത്തിനു ശേഷം,അയാള്‍ സിറിഞ്ച് ചൂടു വെള്ളത്തില്‍ കഴുകുന്ന ആ കാഴ്ച നോക്കി രസിച്ചു.ആ കാഴ്ച്ചയുടെ "സീരിയസ്നെസ് " ഞങ്ങള്‍ കുട്ടികള്ക്ക് പിടി കിട്ടാഞ്ഞിട്ടാകാം.കുട്ടികളുടെ വിവരക്കേടാകാം.പക്ഷെ..


ഒരു വ്യാഴാഴ്ച സന്ധ്യയ്ക്ക്‌ ശേഷം അച്ഛാച്ച കണ്ണടച്ചു.അപ്പോള്‍,ഞങള്‍ കുട്ടികള്‍ അടക്കം പറഞ്ഞു,"എന്തിനാ അച്ഛമ്മ ഇത്ര ഉച്ചത്തില്‍ കരയുന്നത്?അച്ഛാച്ച വയസ്സായിട്ടല്ലേ മരിച്ചേ?"ഇന്നെനിക്കളക്കാന്‍ കഴിയുന്നു,ആ ദുഖത്തിന്റെ ആഴം.അമ്പതു വര്‍ഷത്തിലേറെ ഒരുമിച്ചുള്ള ജീവിതയാത്രയില്‍ തന്നെ ഒറ്റയ്ക്കാക്കിപ്പോയതിലുള്ള ദുഖം ഇന്നെനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. അന്ന് പക്ഷെ,അച്ഛാച്ച മരിച്ചപ്പോള്‍ ഞങ്ങള്‍ കുട്ടികള്ക്ക് തോന്നിയത്,രണ്ടാഴ്ചത്തേയ്ക്ക് ക്രിക്കറ്റ് കളിയില്ല,ചിത്രഹാറും,ചിത്രഗീതവും കാണാന്‍ കഴിയില്ല.. എന്ന് മാത്രം.



അച്ഛാച്ചയെ വെള്ള പുതപ്പിച്ച്‌ തളത്തില്‍ കിടത്തിയിരിക്കുന്നു.ഉടച്ചു വച്ച നാളികേരത്തില്‍ എണ്ണ നിറച്ചു തിരി കത്തിച്ചു വച്ചിരിക്കുന്നു,ചന്ദനത്തിരിയുടെ മണം ചുറ്റും തങ്ങി നിന്നു.രാത്രിയില്‍ ഉറങ്ങാതെ അച്ഛാച്ചയെ കിടത്തിയത്തിനു ചുറ്റും വിരിച്ചിരിക്കുന്ന പുല്ലുപായയില്‍ ഇരിയ്ക്കാന്‍ അമ്മ "ഓര്‍ഡര്‍"ഇട്ടു.മുതിര്‍ന്നവരുടെ കരച്ചിലുകള്‍ക്കിടയില്‍ ഞാനും,ലേഖയും(ചെറിയച്ഛന്റെ മകള്‍) ശ്രദ്ധിച്ചത്,കൂട്ടത്തില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന പ്രായമേറിയ ചെറിയമ്മയെയാണ്.സ്ഥലകാല ബോധമില്ലാതെ ഞാനും,അവളും ശബ്ദമുണ്ടാക്കാതെ വായ്പൊത്തി ചിരിച്ചു.ലേഖയുടെ മമ്മി അത്കണ്ടു,ഞങ്ങളെ നുള്ളി എണീപ്പിച്ചു വിട്ടു.അകത്തെ മുറിയില്‍ വച്ചു എന്റെ അമ്മയുടെയും,ലേഖയുടെ മമ്മിയുടെയും ഭീഷണി,"ഇതു കുട്ടിക്കളിയ്ക്കുള്ള സമയമല്ല".ഞാന്‍ നിഷ്കളങ്കയായി ചോദിച്ചു,"എളേമയ്ക്കു ഉറക്കം വന്നിട്ടാ അവിടിരുന്നു തൂങ്ങുന്നത്.അവര്ക്കു പോയി കിടന്ന് ഉറങ്ങിക്കൂടെ?"പിറ്റേദിവസത്തെ "മാതൃഭൂമിയില്‍" ചരമക്കോളത്തില്‍ കണ്ട അച്ഛാച്ചയുടെ ഫോട്ടോ നോക്കി ഞങ്ങള്‍ അഭിമാനിച്ചു.സ്കൂളില്‍ പോകാന്‍ കഴിയാത്തതില്‍ വിഷമം തോന്നി.പോയിരുന്നെന്കില്‍ ഫ്രണ്ട്സ് നോട് പറയാമായിരുന്നു.



മരണാനന്തര ചടങ്ങുകള്‍ക്കായി എല്ലാവരും തരവാട്ടില്‍തന്നെയുണ്ട്‌.അച്ഛാച്ചയുടെ മക്കളുടെ മക്കള്‍ പത്തെണ്ണം കൂടി ഗംഭീര കളിചിരികള്‍.രണ്ടു-മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ച വീടെന്ന അവസ്ഥ മാറി.കുട്ടികളുടെ കളിചിരികള്‍ മുന്നിട്ടു നിന്നു.ഇടയ്ക്കെപ്പോഴോ ഉയര്‍ന്നുകേട്ട ചിരിയില്‍ അമര്‍ഷം പൂണ്ട് ഉമ്മറത്ത്‌ നിന്നു അനിയന്‍പാപ്പ ഓടിവന്ന് ഉറക്കെ ചീത്ത പറഞ്ഞു,"ഇതൊരു കല്യാണ വീടല്ല,മരണ വീടാണ്.അതാരും മറക്കണ്ട."അതെ,മരണ വീടുതന്നെ.പക്ഷെ,ഞങ്ങള്‍ കുട്ടികള്‍ പത്ത് - പന്ത്രണ്ട് ദിവസം ആഘോഷിച്ചു.മഴക്കാലമായതുകൊണ്ട്‌,ചടങ്ങുകള്‍ക്ക് വേണ്ടി മുറ്റത്ത്‌ വലിയൊരു പന്തലിട്ടു.പിള്ളേര്‍ സെറ്റിലെ ഏറ്റവും ചെറിയ കുട്ടിയായ രേഖ ചോദിച്ചു,"തൃശൂരച്ഛന്റെ കല്യാണമാണോ?" കോഴിക്കോട്ടുകാരിയായ അവള്ക്ക് തൃശ്ശൂരിലെ മുത്തച്ഛന്‍ "തൃശൂരച്ഛന്‍" ആയിരുന്നു.ചോദ്യം കേട്ട് മുതിര്‍ന്നവര്‍ ആരോ അവളുടെ കൈതണ്ടയില്‍ ഒരു നുള്ള് വച്ചു കൊടുത്തു.നിഷ്കളങ്കതയോടെ വീണ്ടും അവള്‍ ചോദിച്ചു,"എന്തിനാ എന്നെ നുള്ളിയെ?"അച്ഛാച്ചയുടെ ഫോട്ടോ എനലാര്ജ് ചെയ്തു ഫ്രെയിം ഇട്ടു കൊണ്ടുവന്നപ്പോഴും കുട്ടികളിലാരോ പറഞ്ഞു,"ഈ ഫോട്ടോ ഒരു ഭംഗീം ഇല്ല്യ,മിസ്റ്റര്‍.ഇന്‍ഡ്യയിലെ അമിരീഷ് പുരീടെ പുരികം പോലെ ഉണ്ട് ഇതിലും.ഒരു "ക്രൂരു ലുക്ക്".ആ കമന്റ് ആദ്യം മുതിര്‍ന്നവര്‍ക്കിടയില്‍ നീരസം ഉണ്ടാക്കിയെങ്കിലും മറ്റൊരു നല്ല ഫോട്ടോ ഫ്രെയിം ചെയ്യുന്നതിന് അത് കാരണമായി.



അച്ഛാച്ചയുടെ മരണശേഷം എല്ലാ വര്‍ഷത്തിലും വരുന്ന ശ്രാദ്ധത്തിന് ആഴ്ചകള്‍ക്ക് മുന്നേ ഞങ്ങളുടെ തറവാടൊരുങ്ങും.ശ്രാദ്ധത്തിന്റെ ചടങ്ങുകള്‍ക്കുമപ്പുറം ബന്ധുക്കളുടെ കൂടിച്ചേരലുകളും,ആ കൂടിച്ചേരലുകളില്‍ നിന്നു ഊറുന്ന സ്നേഹ ബന്ധങ്ങളും തന്നെയാണ് ആ ശ്രാദ്ധമൂട്ടലുകള്‍ അര്‍ത്ഥ വത്താക്കിയിരുന്നത്. അന്ന് പക്ഷെ,അതിന്റെ വിലയൊന്നും മനസ്സിലായിരുന്നില്ല.കൂട്ടുകുടുംബ - ബന്ധങ്ങളുടെ പവിത്രതയും,വികാര വായ്പുകളുടെ തീവ്രതയും ഒന്നും വിലപിടിച്ചതായി തോന്നിയില്ല.ഇനിയൊരു മടക്കയാത്രയ്ക്ക് "സ്കോപ്പ്"ഇല്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ അതിന് മൂല്യം കൂടി. അന്ന്, അച്ഛാച്ച ഒരു കൈയകലത്തില്‍ നിന്നുകൊണ്ട്‌ ഒരുപാടു ജീവിതപാഠങ്ങള്‍ പഠിപ്പിച്ചു തന്നിരുന്നു എന്നെനിക്കു മനസ്സിലാകുന്നു.ചാരു കസേരയില്‍ കിടന്ന് പത്രവായനയിലൂടെ ലോകത്തിലെ സ്പന്ദനങ്ങള്‍ അറിഞ്ഞിരുന്ന അച്ഛാച്ച പരോക്ഷമായി ഞങ്ങളെ പഠിപ്പിച്ച ഒരു കാര്യമുണ്ട്.നന്നായി പഠിക്കണം,പഠിച്ചൊരു ജോലി നേടണം..അതും വെറും ജോലി പോരാ..പെന്‍ഷന്‍ കിട്ടുന്ന സര്‍ക്കാര്‍ ജോലി തന്നെ.ഇങ്ങനെയൊരു ചിന്തയുടെ വിത്ത് ചെറുപ്പത്തിലേ,ഞങ്ങളുടെ മനസ്സിനകത്ത് കുഴിച്ചിട്ട്,വെള്ളമൊഴിച്ച് വളര്‍ത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം എനിക്ക് അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ കിട്ടിയപ്പോള്‍ എന്തുകൊണ്ടോ ,പതിവില്ലാതെ ഞാന്‍ അച്ഛാച്ചയെ ഓര്‍ത്തു.വൈകിയിട്ടാണെങ്കിലും ചേട്ടന് ഗവണ്‍മെന്റ് ജോലി കിട്ടിയപ്പോള്‍ അവനും പറഞ്ഞു,"അച്ഛാച്ച പറയാറുള്ള പോലത്തെ ജോലി."




ഇങ്ങനെയൊരു ഓര്‍മ്മകളുടെ അയവിറക്കല്‍ എന്നിലുണ്ടാകും എന്ന് അന്നെനിക്ക് അറിയാമായിരുന്നെങ്കില്‍ അച്ഛാച്ചയോട് ഞാന്‍ കൂടുതല്‍ അടുത്തേനെ."കാരണവര്‍" എന്ന "വിലകൂടിയ സ്ഥാനം" കൊടുത്തു അദ്ദേഹത്തെ അകറ്റി നിര്‍ത്തില്ലായിരുന്നു. അന്ന് കാണിച്ച ആ 'അകല്‍ച്ച' തെറ്റായിപ്പോയി എന്നെനിക്കു ഇന്ന് തോന്നുന്നു.ആ തെറ്റിന് മാപ്പുണ്ടോ?അച്ഛാച്ചയുടെ കൂര്‍ക്കംവലി കേള്‍ക്കുമ്പോള്‍ വായ്പൊത്തി ചിരിച്ചിരുന്നതിനും എല്ലാം മാപ്പ് ! പഴയ ചാപല്യങ്ങള്‍ ,വിവരക്കേടുകള്‍..എല്ലാം പൊറുത്തുതരാന്‍ അദ്ദേഹം ഇന്നില്ലല്ലോ..അതുകൊണ്ട് തന്നെ ഈ മാപ്പും..കാലാഹരണപ്പെട്ടതല്ലേ ?

85 comments:

smitha adharsh said...

ഇങ്ങനെയൊരു ഓര്മ്മകളുടെ അയവിറക്കല് എന്നിലുണ്ടാകും എന്ന് അന്നെനിക്ക് അറിയാമായിരുന്നെങ്കില് അച്ഛാച്ചയോട് ഞാന് കൂടുതല് അടുത്തേനെ."കാരണവര്" എന്ന "വിലകൂടിയ സ്ഥാനം" കൊടുത്തു അദ്ദേഹത്തെ അകറ്റി നിര്ത്തില്ലായിരുന്നു. അന്ന് കാണിച്ച ആ 'അകല്ച്ച' തെറ്റായിപ്പോയി എന്നെനിക്കു ഇന്ന് തോന്നുന്നു.ആ തെറ്റിന് മാപ്പുണ്ടോ?അച്ഛാച്ചയുടെ കൂര്ക്കംവലി കേള്ക്കുമ്പോള് വായ്പൊത്തി ചിരിച്ചിരുന്നതിനും എല്ലാം മാപ്പ് ! പഴയ ചാപല്യങ്ങള് ,വിവരക്കേടുകള്..എല്ലാം പൊറുത്തുതരാന് അദ്ദേഹം ഇന്നില്ലല്ലോ..അതുകൊണ്ട് തന്നെ ഈ മാപ്പും..കാലാഹരണപ്പെട്ടതല്ലേ ?

Pahayan said...

എനിക്കും ഒരച്ചാച്ചനുണ്ട്‌...ഓര്‍ത്തു പോയി.കണ്ണു നിറഞ്ഞു എന്നതാണ്‌ സത്യം..നല്ല ഓര്‍മ്മക്കുറിപ്പ്‌ ടീച്ചര്‍..

അനില്‍@ബ്ലോഗ് // anil said...

സ്മിതാ,
ഒരു ഓര്‍മ്മക്കുറിപ്പ് എന്നതിനേലേറെ ഒരുപാടുകാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. തറവാട്ടു കാരണവരും അദ്ദേഹത്തെ ചുറ്റിയുള്ള ബന്ധു ജനങ്ങളും, മക്കളും, കുട്ടികളും എല്ലാം മുന്‍ തലമുറയുടെ പുണ്യമായിരുന്നു. ഇന്നത്തെ തലമുറക്കത് അന്യം.

"അതൊരു സുഖമായിരുന്നു.പലവിധ പൊരുത്തക്കേട്‌കള്‍ക്കിടയിലും മുന്നിട്ടു നിന്നിരുന്നത് എല്ലാവരുടെയും ഒത്തൊരുമ തന്നെയായിരുന്നു."

ഈ ഒത്തൊരുമ ഇന്നെവീടെ?

നല്ല ഓര്‍മ്മക്കുറിപ്പ് എന്നു പ്രത്യേകം പറയണ്ടല്ലോ.

ഹരീഷ് തൊടുപുഴ said...

സ്മിതേ;
കുട്ടിയായിരുന്നപ്പോള്‍ എന്തേ ഇങ്ങനെ ക്രൂരമനസ്സായിരുന്നേ... പാവം അച്ചാച്ചന്‍.
ഒരു ഫലവര്‍ഗ്ഗം പൂവായി, കായായി, പഴുത്തു കഴിയുമ്പോള്‍ അതിനു മാധുര്യം കൂടുകയല്ലേ ചെയ്യൂ...
അതു പോലെ തന്നെയല്ലേ മനുഷ്യനും വാര്‍ദ്ധക്യത്തില്‍... മാധുര്യമേറും.
നമ്മുടെ കുട്ടികളെ നോക്കൂ... അവര്‍ക്ക് നമ്മളോടുള്ളതിനേക്കാളുപരി നമ്മുടെ അച്ഛനുമമ്മയോടുമായിരിക്കും ഏറ്റവും കൂടുതല്‍ അറ്റാച്ച്മെന്റ്... ശരിയല്ലേ.

ഏതായാലും അയ്യന്തോളിലെ അമ്മയുടെ അച്ഛനെ ഓര്‍മിപ്പിച്ചു ഈ പോസ്റ്റ്. അദ്ദേഹവും ഈ സ്വഭാവക്കാരന്നായിരുന്നു...

ഭൂമിപുത്രി said...

സ്മിത വീണ്ടും മനസ്സിൽത്തൊടുന്ന ഓർമ്മകളുമായെത്തി..മിഴിവുള്ള ചിത്രങ്ങൾ!
ഇതുപോലെ പലരും കടന്നുപോയിക്കഴിഞ്ഞപ്പോൾ
ഞാനും നഷ്ട്ടബോധത്തോടെ ആലോചിച്ചിട്ടുണ്ട് അവരെയൊക്കെ കുറേക്കൂടി അടുത്തറിയുകയും, സ്നേഹം പ്രകടിപ്പിയ്ക്കുകയും ചെയ്യേണ്ടതായിരുന്നു..

smitha adharsh said...

പഹയന്‍ : കണ്ണ് നിറഞ്ഞോ?എങ്കില്‍ അച്ഛാച്ചനോട് നല്ല സ്നേഹമുണ്ടായിരുന്നു എന്നര്ത്ഥം..നന്ദി,ഈ കമന്റ് നു..
അനില്‍@ബ്ലോഗ് : നന്ദി അനില്‍ ചേട്ടാ..ഈ ഒത്തൊരുമ ഇന്നില്ല..നമുക്കാ കാലങ്ങള്‍ എല്ലാം ഓര്‍മ്മകളില്‍ സൂക്ഷിക്കാം.
ഹരീഷേട്ടാ : കുട്ടിയായിരുന്നപ്പോള്‍,ഒട്ടും ക്രൂര മനസ്സായിരുന്നില്ല കേട്ടോ.തെറ്റിദ്ധരിക്കല്ലേ..പ്ലീസ്.ഞങ്ങള്ക്ക് വളരെ ഇഷ്ടമായിരുന്നു മൂപ്പരെ,പക്ഷെ,ആള്‍ സ്നേഹം പ്രകടിപ്പിക്കാത്ത ഒരു കക്ഷിയും.എന്റെ ചേട്ടനൊക്കെ ഒരുപാടു മിറായീം ഒക്കെ വാങ്ങിക്കൊടുതിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് .പ്രായം ഏറെ ആയതിനാല്‍ ഞങ്ങള്ക്ക് ഓര്‍ക്കാന്‍ ആ അമ്പലത്തിലെയ്ക്കുള്ള യാത്ര മാത്രമെ അദ്ദേഹം സമ്മാനിച്ചുള്ളൂ.
പിന്നെ,ഞങ്ങളെ നല്ല അസ്സലായി ചീത്ത പറയും.എന്ത് കുറുമ്പ് കാണിച്ചാലും,പക്ഷെ,കുറെ കഴിഞ്ഞപ്പോള്‍,അതിനും വയ്യാതായി.ചീത്ത പറയാന്‍ പോലും മറന്നുപോയി.ഓര്‍മ്മക്കുറവ്‌ നന്നേ ഉണ്ടായിരുന്നു.അങ്ങനെ ഓര്മ്മ നശിച്ച അച്ഛാച്ചയും എന്റെ ഓര്‍മ്മയില്‍ ഉണ്ട്.പക്ഷെ,വിഷമം ഉണര്‍ത്തുന്ന അതൊന്നും പോസ്റ്റില്‍ എഴുതാന്‍ ഒട്ടും തോന്നിയില്ല.
കമന്റ് നു നന്ദി ഏട്ടാ..
ഭൂമിപുത്രി :ചേച്ചി പറഞ്ഞതെത്ര ശരിയാണ്.പലരും നമ്മുടെ ജീവിതത്തില്‍ നിന്നു പോകുമ്പൊള്‍ ആണ്,കുറച്ചുകൂടി സ്നേഹിക്കാമായിരുന്നു എന്ന് തോന്നുക.ഇവിടെ,എനിക്കും അങ്ങനെ തോന്നി..അത്ര തന്നെ..
നന്ദി പോസ്റ്റ് വായിച്ചതിനും,കമന്റിയതിനും.

മാംഗ്‌ said...

സ്മിത ചേച്ചി ഇതാണു എന്നെ പോലുള്ളവർക്കു വേണ്ടതു ഇത്തരം നനുത്ത ഓർമകളുടെ ഗൃഹാതുരത്വമുണർത്തുന്ന പങ്കുവയ്ക്കലുകൾ
ഇഷ്ടമായി ഈ ഒ‍ാർമ്മകളിലേക്കുള്ള മടക്കം

Anonymous said...

സ്മിത ചേച്ചിയേ... എന്താ പറയേണ്ടതെന്നറിയില്ല... ഞങ്ങള്‍ cousins ഉം 2-3 മരണം അഘോഷിച്ചിട്ടുണ്ട്‌... ചിലപ്പോള്‍ ആ പ്രായത്തില്‍ കാര്യത്തിന്റെ seriousness അറിയത്തത്‌ കൊണ്ടായിരുന്നിരിക്കാം... പിന്നെ വല്ലപോഴും ഉള്ള get together ആയിരുന്നു... അതു ഞങ്ങള്‍ കുട്ടികള്‍ നന്നായി ആഘോഷിച്ചിരുന്നു...

പക്ഷേ എന്റെ വീട്ടില്‍ 2 മരണം നടന്നപ്പോള്‍ അതിന്റെ വേദന മനസ്സിലാക്കി... ചേച്ചി പറഞ്ഞത്‌ പോലെ ചിലതൊക്കെ ചെയ്യാന്‍ പറ്റിയില്ല എന്നൊരു തോന്നല്‍ എന്റെ മനസ്സിലും ഉണ്ട്‌...

പേടിരോഗയ്യര്‍ C.B.I said...

ഓര്‍മ്മക്കുറിപ്പ് നന്നായി ... ഈ ഓര്‍മ്മപുതുക്കല്‍ തന്നെ അച്ചനോടുള്ള അടുപ്പം തന്നെയാണല്ലൊ... ആശംസകള്‍

പ്രിയ കിരണ്‍ said...

Smitha...This is really good. This is SMITHA STYLE..Congrats..!

ആത്മ/പിയ said...

നല്ല ഓര്‍മ്മക്കുറിപ്പ്!
നല്ല അച്ഛാച്ചന്‍
നല്ല കസിന്‍സ്
നല്ലൊരു ബാല്യം
നല്ല എഴുത്ത്...!

പാമരന്‍ said...

നല്ല കുറിപ്പ്‌. എന്‍റെ അച്ചാച്ചനെ കണ്ടതോര്‍മ്മയില്ലെനിക്ക്‌.

ശ്രീ said...

കുട്ടികളായിരുന്നപ്പോള്‍ പലതിന്റെയും പലരുടേയും വില തിരിച്ചറിയാതെ പോകുന്നു... അല്ലേ?

നല്ല ഓര്‍മ്മക്കുറിപ്പ്.

ബിന്ദു കെ പി said...

കുട്ടിക്കാലത്ത് മരണത്തിന്റെ ഗൗരവം ശരിയ്ക്കറിയാത്തതുകൊണ്ടാവും മിക്ക കുട്ടികളും അതൊരു അഘോഷമാക്കി മാറ്റുന്നത്. എല്ലാവരും ഒത്തുകൂടാൻ ഒരു സന്ദർഭമായല്ലോ എന്നാവും നമ്മൾ കുട്ടികളുടെ ചിന്ത.പന്തലിടൽ, അടിയന്തിരത്തിന് വട്ടം കൂട്ടൽ അങ്ങനെ ആകെ ബഹളം. അതിനിടയിൽ കുട്ടികളുടെ കളിയും ചിരിയും. ഞാനും ഓർക്കുന്നു അതൊക്കെ.

മണിലാല്‍ said...

ജീവിതത്തെ മരണത്തെ ആഘോഷമാക്കുകയാണ് വേണ്ടതെന്ന് ഞാന്‍ ചിന്തിക്കുന്നു.

sv said...

നല്ല ഓര്‍മ്മകള്‍....

അതൊരു പുണ്യം തന്നെയാണ്..

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

mayilppeeli said...

വളരെ നല്ല ഓര്‍മ്മക്കുറിപ്പ്‌....ഇന്നത്തെ കുട്ടികള്‍ക്കു കിട്ടാത്ത ഒരുപാടു സൗഭാഗ്യങ്ങള്‍ നമ്മള്‍ അനുഭവിച്ചിട്ടുണ്ട്‌....അന്നതിന്റെയൊന്നും വില മനസ്സിലാകുമായിരുന്നില്ല...എല്ലാവരും വിട്ടൊഴിഞ്ഞുപോകുമ്പോഴേ അവര്‍ നമ്മിലെന്തുമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്നു മനസ്സിലാവുകയുള്ളു......നിങ്ങളുടെ ബാലചാപല്യങ്ങള്‍ കണ്‌ട്‌ അച്ചാഛന്‍ ഉള്ളില്‍ ചിരിച്ചു കാണും.....ഇതു വായിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഞാനുമെന്റെ ബാല്യത്തിലേയ്ക്കൊരു യാത്രപോയി.....ആശംസകള്‍....

panchami pavithran said...

smithoos,
Good post.I too went back to my childhood.
njngalum Appooppane orupaadu kaliyaakkiyittundu.Appoppante charu kaserayude vadi oorivaykkalaanu njangalude main hobby..Ammoomma njangalkku sweets vangi tharunnathum Appooppanu ishtamillayirunnu.
very sad that we won't get that good old days...right?

smitha adharsh said...

മാംഗ് :എന്റെ ഓര്‍മ്മകളെ ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ സന്തോഷം.കമന്റ് നു നന്ദി.

ടിന്റു കുട്ടീ : നമ്മള്‍ അല്ലെങ്കിലും അങ്ങനെ തന്നെയാ..ആഘോഷങ്ങള്‍ക്കിടയില്‍ എന്തൊക്കെയോ മറന്നു പോകുന്നു.നന്ദി,കമന്റ് ന്.

പേടി രോഗയ്യര്‍ : രസികന്‍ ചേട്ടോ.ചേട്ടനിതു പിടി കിട്ടി.നല്ല കുട്ടി.ഓര്‍മ്മപുതുക്കല്‍ അടുപ്പം ഒന്നുകൂടി പുതുക്കിയെടുക്കാന്‍ നോക്കിയത് തന്നെയാണ്.അച്ഛന്‍ അല്ല കേട്ടോ..ഈ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ വ്യക്തി അച്ഛാച്ചന്‍ ആണ്. എന്ന് വച്ചാല്‍ അച്ഛന്റെ അച്ഛന്‍.
നന്ദി വായിച്ചതിനും,കമന്റ് അറിയിച്ചതിനും.

പ്രിയാ : നന്ദി കേട്ടോ..

ആത്മ : chechi,എന്നെ,ഇങ്ങനെ എല്ലാം " നല്ലത്" എന്ന് പൊക്കി പറഞ്ഞതു കേട്ടപ്പോള്‍ ആകെ ഒരു സന്തോഷം.നന്ദി,ഇവിടെ വന്നതിനും,അഭിപ്രായം അറിയിച്ചതിനും.

പാമരന്‍ ചേട്ടാ : അച്ചാച്ചനെ കണ്ട ഓര്‍മയില്ലെങ്കിലും ഈ പോസ്റ്റ് വായിച്ചു കമന്റ് ഇട്ടല്ലോ.സന്തോഷം.

smitha adharsh said...

ശ്രീ : പറഞ്ഞതെല്ലാം എത്ര ശരി?കുട്ടികളായിരുന്നപ്പോള്‍ പലതിന്റെയും പലരുടേയും വില തിരിച്ചറിയാതെ പോയി.
Thanks 4 ur comment.

ബിന്ദു കെ.പി : അതെ ചേച്ചി,ചെറുപ്പത്തില്‍ നമുക്കെല്ലാം ആഘോഷം മാത്രം.അതിനിടയില്‍ തിരിച്ചറിയാതെ പോയത് പലതും ഉണ്ട്.ഇവിടെ വന്നതിനു നന്ദി

മാര്‍ജാരന്‍ ചേട്ടാ : ജീവിതത്തെയും,ഒപ്പം മരണത്തെയും ആഘോഷമാക്കാം അല്ലെ?നന്ദി അഭിപ്രായത്തിന്.

sv: നന്ദി,നേര്‍ന്ന നന്മകള്‍ക്കും,അറിയിച്ച അഭിപ്രായത്തിനും.

മയില്‍‌പീലി : ഇന്നത്തെ കുട്ടികള്ക്ക് കിട്ടാതെ പോയ പല സൌഭാഗ്യങ്ങളും അനുഭവിച്ചവര്‍ തന്നെയാണ് നമ്മള്‍.അതെല്ലാം ഓര്‍മ്മകളുടെ മിഠായി ഭരണിയില്‍ സൂക്ഷിച്ചു വയ്ക്കാം അല്ലെ?
നന്ദി,ഇവിടെ വന്നതിനും,കമന്റ് അറിയിച്ചതിനും.

പഞ്ചമി : നിങ്ങള്‍ ആള്‍ക്കാര് കൊള്ളാല്ലോ..ചാര് കസേരയുടെ വടി ഊരിവച്ചിട്ടു,അപ്പൂപ്പന്‍ വീണിട്ടുണ്ടോ?അതുപോലൊരു പോസ്റ്റ് നമ്മുടെ വിശാലേട്ടന്‍ ഇട്ടിരുന്നു,"ഉഗ്ര പ്രതാപി" നീയത് വായിച്ചിട്ടുണ്ടോ?
നന്ദി,എന്റെ പോസ്റ്റ് വായിച്ചതിന്.

ഞാന്‍ ആചാര്യന്‍ said...

'...നീയെന്തായിരുന്നെന്നെങ്ങളറിയുന്നതു നീയില്ലെന്ന സത്യത്തിന്‍ മുന്നിലല്ലീ'

വരവൂരാൻ said...

വിറകും, അരിയും ,പാലും,പഞ്ചസാരയും എല്ലാം കൊണ്ടുള്ള പാലക്കൽ കാവിലേയ്ക്കുള്ള ആ യാത്ര ഞാനും ഓർക്കുന്നു.

ഈ യാന്ത്രിക ലോകത്ത്‌ കൈമോശം വരാതെ സൂക്ഷിക്കുന്ന ഒരു നല്ല മനസ്സ്‌ അതിൽ നിന്നുള്ള കുറെ നല്ല ഓർമ്മകൾ സ്മിതാ മനോഹരമായിരിക്കുന്നു
ആശംസകൾ

Mahi said...

ആത്മ ബന്ധങ്ങളുടെ ഈ സ്നേഹസ്വരങ്ങള്‍ക്കു മുന്നില്‍ ഞാനെന്താണ്‌ പറയ്യാ സ്മിതേച്ചി.ഏളേമയുടെ ഉറക്കവും കുട്ടികളുടെ കുസൃതികളും എന്തൊ വിസ്ലാവ സിംബോസ്കയുടെ ഫ്യൂണറല്‍ എന്ന കവിതയെയാണോര്‍മിപ്പിച്ചത്‌

കായംകുളം കുഞ്ഞാട് said...

എത്ര താമസിച്ചാലും മാപ്പ് ഒരിക്കലും കലഹരണപ്പെട്ടു പോകില്ല... അത് പറയാനുള്ള മനസ്സ് ഉണ്ടായാല്‍ മതി...വളരെ നല്ല പോസ്റ്റ്...

നിലാവ് said...

മനസ്സില്‍ തട്ടി ...നല്ല പോസ്റ്റ്

Unknown said...

ഭൂതകാലത്തിലേക്കുള്ള ഒരു യാത്ര ....ഒര്മാക്കള്‍ മരിക്കില്ല ...മരിക്കാത്ത ഒര്മാക്കളിളുടെ ജീവിക്കുന്നു ലോകം ..
ഇതു പോലെ ഉള്ള ഒരു യാത്ര നടതാന്നുള്ള ശ്രമം
http://pookaalam.blogspot.com/2008/11/blog-post.html

P R Reghunath said...

Orma -Good language.Jeevichirikkumpol aarkum aarudeyum vila manassilakilla.

Sands | കരിങ്കല്ല് said...

വന്നിരുന്നു ഇവിടെ...
പറയാന്‍ ഒന്നുമില്ല...

കല്ല്.

കാപ്പിലാന്‍ said...

വന്നു,കണ്ടു ,വായിച്ചു ..നല്ല ഓര്‍മ്മകള്‍ ,തെറ്റുകള്‍ തിരുത്താതെ പോയില്ലല്ലോ ,ഇപ്പോഴെങ്കിലും അതെല്ലാം ഓര്‍ക്കുന്നത് നന്നായി .തീര്‍ച്ചയായും അച്ചച്ചന്‍ ആ തെറ്റുകള്‍ എല്ലാം ക്ഷമിച്ചിട്ടുണ്ടാകും.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നന്നായിരുന്നൂ... വേറൊന്നും പറയാനില്ല... കണ്ണുകള്‍ തുടച്ചൂട്ടോ....

ജിജ സുബ്രഹ്മണ്യൻ said...

ഇവിടെ ഒന്നും പറയാനാവുന്നില്ല സ്മിതേ.കുട്ടികള്‍ ആയിരിക്കുമ്പോള്‍ മുതിരന്നവരോട് എങ്ങനെ പെരുമാറണം എന്നുള്ള സീരിയസ്നെസ്സ് ഒന്നും നമുക്കില്ലല്ലോ.അച്ഛാച്ഛനു അന്നേ അറിയാമായിരുന്നു കുട്ടികളുടെ മനസ്സ് എങ്ങനെ ആയിരിക്കും എന്ന്.അതു കോന്റു തന്നെ അച്ഛാച്ഛന്‍ ഒരു മാപ്പ് ഒന്നും നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല.

amantowalkwith@gmail.com said...

baalyathinu oru similarity undennu thonnunnu..entho vallatha oru nostalgia..raavile unarunnu

പെണ്‍കൊടി said...

ഈ ഉള്ളില്‍ നിന്നു വന്ന വാക്കുകളില്‍ സത്യസന്ധത ഉള്ളതു കൊണ്ടു തന്നെ അച്ചാച്ചന്‍ പൊറുത്തുക്കൊള്ളും..
നല്ല പോസ്റ്റ്..!
ഭാവുകങ്ങള്‍!

-പെണ്‍കൊടി.

Anil cheleri kumaran said...

എന്തൊരു വികാരനിര്‍ഭരമായ എഴുത്ത്. ശരിക്കും കണ്ണു നിറഞ്ഞുപോയി.

പിരിക്കുട്ടി said...

nice post...

Unknown said...

അച്ചാഛയെകുറിച്ചുള്ള ഓർമ്മ കുറിപ്പ് മനസ്സിൽ എവിടെയോ എനിക്കും നഷ്ട്പെട്ട ഒരു ബാല്യത്തിന്റെ നൊമ്പരപൊട്ടായി തോന്നി.പഴയ കാർന്നോന്മാര് അവരുടെ സേനഹം അതൊന്നും ഇന്നത്തെ തലമുറയ്ക്കില്ല

നരിക്കുന്നൻ said...

അച്ഛാച്ചനെ കുറിച്ചുള്ള ഈ ഓർമ്മക്കുറിപ്പ് മനസ്സിൽ തട്ടി. കുട്ടിക്കാലവും, കുസൃതികളും മറക്കാൻ മടിക്കുന്ന പഴയ ഓർമ്മകളിലേക്ക് ഈ മാപ്പപേക്ഷ കൊണ്ട് പോയപ്പോൾ കണ്ണ് നിറയുന്നത് സ്വാഭാവികം. ടീച്ചറുടെ നനുത്ത അക്ഷരക്കൂട്ടങ്ങൾ ഇനിയും ഇവിടെ പ്രതീക്ഷിക്കുന്നു. ഈ എഴുത്ത് മനോഹരമായിരിക്കുന്നു.

ബഷീർ said...

ബാല്യത്തിന്റെ കൗതുകവും നിഷ്കളങ്കതയും ഒരിക്കലും മറക്കാത്ത ഓര്‍മ്മകളും നൊമ്പരങ്ങളും എല്ലാമായി ഈ പോസ്റ്റ്‌ വളരെ നന്നയി സ്മിതാ..

എന്തിനാ എന്നെ നുള്ളിയേ.. എന്ന നിഷ്കളങ്കതയുടെ സംശയം.. ഒരുപാടു ഇഷ്ടമായി..

ഇവിടെ ഒരു മാപ്പിന്റെ ആവശ്യമേയില്ല. ബാല്യകാലത്ത്‌ വകതിരിവോടെയല്ലല്ലോ ഇതൊക്കെ ചെയ്യുന്നത്‌..

അഭിനന്ദനങ്ങള്‍

Senu Eapen Thomas, Poovathoor said...

എന്റെ വല്യപ്പച്ചന്‍ മരിച്ചത്‌ ഒരു ബുധനാഴ്ച്ച. 5 ദിവസത്തെ അവധി കിട്ടി...ഒപ്പം കസിന്‍സ്‌ എല്ലാം കൂടി സാറ്റ്‌, സെവന്റീസ്‌ കളികള്‍ അങ്ങനെ ആ മരണം ആഘോഷമാക്കി.

കാലങ്ങള്‍ കഴിഞ്ഞതോടെ മരണത്തിന്റെ വേദനയും, ആഴവും, മുറിവുകളും എല്ലാം മനസ്സിലാക്കി.

കൂടുതല്‍ നല്ല ഓര്‍മക്കുറിപ്പുകളുമായി ഇനിയും വാ....

സസ്നേഹം,
പഴമ്പുരാണംസ്‌.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ടീച്ചറേ, ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട്.

കുഞ്ഞായിരിക്കുമ്പോള്‍ അച്ഛമ്മയോടുള്ള അടുപ്പം എന്തോ അച്ഛച്ചനോട് തോന്നിയിട്ടില്ല. ഒരു വില്ലന്‍ സ്ഥാനമായിരുന്നു. പക്ഷെ പിന്നീട് അങ്ങനെയല്ല എന്ന് തോന്നുമ്പോഴേക്കും ആള് പോയിക്കഴിഞ്ഞിരുന്നു.

ജിവി/JiVi said...

വളരെ നല്ല കുറിപ്പ്. മരണവീടുകളില്‍ അടുത്ത ബന്ധുക്കള്‍ കുഞ്ഞുകുട്ടികളടക്കം മൂന്ന് ദിവസമെങ്കിലും തങ്ങണം എന്നത് ഒരു മാമൂലാണല്ലോ. അങ്ങനെയായാല്‍ മരണവീടെന്ന വിചാരം മൂന്നുദിവസത്തോടെ മാറിക്കിട്ടും. അതിന് വേണ്ടിത്തന്നെയാണ് അങ്ങനെയൊരു സിസ്റ്റം. സ്മിതയും മറ്റ് കുട്ടികളും കളിചിരികളുമായി മരണവീട്ടില്‍ തങ്ങളുടെ ‘ധര്‍മ്മം’ നിര്‍വഹിച്ചു എന്നെയുള്ളൂ. അതിന് ഇത്രയധികം വിഷമിക്കേണ്ടതില്ല.

BS Madai said...

ഒത്തിരി ഇഷ്ടായി ഈ പോസ്റ്റ്. എനിക്ക് അച്ചാച്ചനെ കണ്ട ഓര്‍മയില്ല - പക്ഷെ അമ്മാമ്മ ഞാന്‍ 9th ക്ലാസ്സില്‍ എത്തുന്നതുവരെ ഉണ്ടായിരുന്നു. എഴുതിയതിലേരെയും എന്റെയും അനുഭവങ്ങള്‍. ചിലപ്പോള്‍ അതൊക്കെ മനസ്സിനെ വല്ലാതെ കൊളുത്തി വലികാറുണ്ട്... ഈ പോസ്റ്റ് ഒരിക്കല്‍ കൂടി എല്ലാം ഓര്‍മ്മിപ്പിച്ചു നന്ദി....

സു | Su said...

കുറ്റബോധത്തിന്റേയോ മാപ്പ് പ്രതീക്ഷിക്കേണ്ടതോ ആയ കാര്യമൊന്നുമില്ല. കുട്ടികളായിരിക്കുമ്പോൾ എന്തൊക്കെ ചെയ്യണമെന്ന് അറിയില്ലാത്തതുകൊണ്ടാണല്ലോ അങ്ങനെയൊക്കെ തോന്നുന്നത്. ഇപ്പോ വലുതായതിനാൽ, കുട്ടികളും പേരക്കുട്ടികളും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നതൊക്കെ ചെയ്യുക. അദ്ദേഹത്തിനു സന്തോഷമാവുമെന്നു ഉറപ്പുള്ളത് ചെയ്യുക. അതിലൂടെയാണ് അദ്ദേഹത്തെ സ്നേഹിച്ചിരുന്നെന്നും ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹത്തിനു മനസ്സിലാവുന്നത്. നക്ഷത്രമായി ഇരിക്കുമ്പോൾ ദൂരെയിരുന്ന് സ്നേഹിക്കാനും ഓർമ്മിക്കാനും ആളുകൾ ഉണ്ടാവുന്നതു തന്നെ ഭാഗ്യം. അദ്ദേഹം ഭാഗ്യവാനാണ്.

ഞാന്‍ ആചാര്യന്‍ said...

സ്മിത, എന്‍റെ മുത്തഛനെപ്പറ്റി ഞാനും എഴുതാന്‍ ഇരിക്കുകയായിരുന്നു. അദ്ദേഹം പോയപ്പോള്‍ ദുഷ്ടകളായ (ഇയൊരു കാര്യത്തില്‍ അങ്ങനെ പറഞ്ഞാല്‍ കുഴപ്പമില്ലാന്നു തോന്നുന്നെനിക്ക്) എന്‍റെ അമ്മായിമാര്‍ പറയുകയാണ്, തൊണ്ണൂറ്റി എട്ടുവരെ ജീവിച്ചില്ലേന്ന്. അതുകേട്ട് വിദേശത്തുനിന്നു വന്ന എന്‍റെ കസിന്‍സും അതേറ്റു പാടി. ആ പറഞ്ഞത് അവരുടെ നാക്കു കൊണ്ടാണെന്ന് എനിക്കു വിശ്വസിക്കാനായില്ല. മുത്തഛന്‍റെ നെഞ്ചിന്‍റെ മണമറിഞ്ഞിട്ടൂള്ള ഏക വ്യക്തി ഞാന്‍ മാത്രമാണെന്ന് ഇന്നും അഭിമാനപൂര്‍വം വിശ്വസിക്കുന്നു. താമസിയാതെ എഴുതണമെന്നാഗ്രഹിക്കുന്നു, പടിവാതിലില്‍ കാത്തുനിന്ന മരണത്തെ മുത്തഛന്‍ തോല്പിച്ച കഥ..


ഏതായാലും നന്നെ ചെറിയ കുട്ടിയായിരുന്ന കാലത്തു പറ്റുന്ന തെറ്റുകള്‍ക്ക് മാപ്പപേക്ഷ പോലും ആവശ്യമില്ല. കേട്ടിട്ടില്ലേ, 'അറിവില്ലാപ്പൈതങ്ങള്‍..'

അശ്വതി/Aswathy said...

സ്മിതാ... പണ്ടേ കുട്ടികള്ക്ക് മരണവും കല്യാണവും ഒന്നാണ്.
രണ്ടിനും കളിക്കാം എന്നൊരു മട്ട്.സ്കൂളില്‍ പോണ്ട എന്നൊരു സന്തോഷം.
അടുത്ത കാലത്തും ഞാന്‍ ഒരു മരണം കണ്ടു.ഞാന്‍ എടുത്തു നടന്ന എന്റെ കസിന്റെ ..,എഞ്ചിനീയറിംഗ് പഠിച്ചിട്ടും കാമ്പസ് സെലെച്റേന്‍ കിട്ടിയിട്ടും ഒന്നും ദൈവം അവന് കൊടുത്തില്ല. കാന്‍സര്‍ വന്നു അവന്‍ അങ്ങ് പോയി.'ജോലിക്ക് ജോയിന്‍ ചെയ്തിട്ട് ഞാന്‍ മരിച്ചാല്‍ മതിയായിരുന്നു' എന്ന് പറഞ്ഞു അവന്‍ ഞങ്ങളെ ഒക്കെ കരയിച്ചു.കൊല്ലം ഒന്നു കഴിഞ്ഞെന്കിലും ഇതു എഴുതുംപ്പോള്‍ എന്റെ കണ്ണ് നിറയുന്നു.
ഈ പോസ്റ്റ് വായിച്ചു ഞാന്‍ അവനെ ഓര്‍ത്തു പോയി.
ഇതൊന്നും എഴുതാന്‍ അല്ല തുടങ്ങിയത്. എഴുതി എഴുതി ഇതു അങ്ങനെ ആയി..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

kuttikaLude manasu kaimoosam varaatthavarkkee ingine ezhuthaan kazhiyuu. nannaayirikkunnu.

മുള്ളൂക്കാരന്‍ said...

preeya സ്മിതാ...താങ്കളുടെ ഈ ഓര്മ്മ കുറിപ്പ്....,മനസ്സില്‍ ഒരു നീറ്റല്‍..., അല്ല പ്രാണന്‍ പോകുന്ന വേദനയാണ് ബാക്കിവച്ചത്‌.... ജീവിതത്തില്‍ മറന്നു തുടങ്ങിയ, അല്ലെങ്കില്‍ വേദനയോടെ, നഷ്ട്ടബോധത്തോടെ, പശ്ചാത്താപത്തോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന സമാനമായ അനുഭവങ്ങള്‍ മനസ്സില്‍ നിറഞ്ഞുപോയി മാഷേ...ഇവയ്ക്കിടയില്‍ നിന്നും കണ്ണുനിറഞ്ഞു വായിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിപ്പോയി.....സത്യം...
കുടുംബത്തില്‍ എലാവരും ഒന്നിച്ചുകഴിഞ്ഞിരുന്ന ഗൃഹാതുരസ്മരണകളിലേക്ക് , ഒരിക്കല്‍കൂടി മനസ്സിനെ നയിച്ചതിനു സ്മിതാ...നിറകണ്ണുകളോടെ നന്ദി...വീണ്ടും വരാം...
സ്നേഹപൂര്‍വം മുള്ളൂക്കാരന്‍....

അരുണ്‍ കരിമുട്ടം said...

ഓര്‍മ്മകുറിപ്പ് മാത്രമായി തോന്നുന്നില്ല.വായിച്ചപ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ പോലെ.

അപരിചിത said...

vaayichu...

got lost somewhere!


കാലഹരണപെട്ട ഈ മാപ്പ്‌..അതു എന്തിനാ..സ്നേഹിക്കന്‍ മാത്രം അറിയാവുന്നവര്‍ എപ്പോഴേ ക്ഷമിച്ചിട്ടുണ്ടാകും


:)

Pahayan said...

പുതിയൊരു പോസ്റ്റിട്ടിട്ടുണ്ട്‌..ഒന്നു പരിഗണിക്കണം..

resh said...

Blog vayichappol njanum ente cheroorile kuttikkalathekku poyi..pandokke idakku cheriya achachaye(achu pappa)kanan njanum ammayum memmiyum(remani)pillerum koodi varumayirunnu...vannu kazhinjal njangalodu nalla snehathode enthengilum chodhikkum pinneedu elayammayodu(smithachechiyude achamma) parayumm kuttikalkku kazhikkan enthengilum kodukkan...innum athokke njan nannayi ormikkunnu....pinneedu vayyathe kidakkumbolum njangal kanan vannappol kannu nirayumayirunnu.....

Anonymous said...

ഇതു ആരും വായിക്കുമെന്ന് കരുതിയില്ല എന്‍റെ കുറെ ചങ്ങാതി മാര്‍ക്കു വേണ്ടി കുത്തികുറി കുന്നതാ

Jayasree Lakshmy Kumar said...

ചില നന്മകളും സ്നേഹവും ഒക്കെ നാം തിരിച്ചറിയുന്നത് മുതിർന്നു കഴിയുമ്പോഴാകും. പക്ഷെ കുട്ടികളോടടുത്താലേ കുട്ടികളും അടുക്കൂ. കാരണം കുട്ടികൾ, കുട്ടികൾ മാത്രമാണ്. പക്ഷെ മുതിരുമ്പോൾ തിരിച്ചറിയപ്പെടുന്ന നന്മകൾ നമ്മെ കുറ്റബോധമുള്ളവരാക്കുന്നെങ്കിൽ അതും നന്മ തന്നെ

നല്ല പോസ്റ്റ് സ്മിത

poor-me/പാവം-ഞാന്‍ said...

When yellow leaves fall ...
Green leaves laugh...
(pinne ippol matuarity aayi ennaanno avakaasappedunnath..., I fail to join with you))

Ranjith chemmad / ചെമ്മാടൻ said...

ഇഷ്ടായി,
ചില വേര്‍പാടുകളിങ്ങനെ,
മണ്മറഞ്ഞവരെത്രയോ ഭാഗ്യവാന്മാര്‍.....

ഓ.ടോ.: ഈ മാപ്പില്‍ കുന്നുംകുളം ഉണ്ടോ?....

പരേതന്‍ said...

നടക്കട്ടെ...മോശമില്ല.........എന്നല്ല കൊള്ളാം.

ഗോപക്‌ യു ആര്‍ said...

എല്ലാ അച്ചാച്ചന്മാരും
ഇതു പൊലേതന്നെ സ്മിതാ....

പ്രിയംവദ-priyamvada said...

സ്മിത...എന്റെകാര്യം നേരെതിരിച്ചാണു...അമ്മയുടെ അമ്മ ഒരു സ്നേഹവതിയും കരുണാമയിയും ആയിരുന്നു എന്നു അതു ആവോളം ആസ്വദിച്ച സഹോദരങ്ങള്‍ പറയുന്നു..ഞാന്‍ ഭൂലോകജാതയാവുന്നതിനു മുന്‍പെ സ്ഥലം വിട്ടതിനു അമ്മാമയ്ക്കു ഞാനിന്നേവരെ മാപ്പു കൊടുത്തിട്ടില്ല..:(

smitha adharsh said...

ആചാര്യന്‍ ചേട്ടാ : പറഞ്ഞതു മുഴുവന്‍ മനസ്സിലായില്ല കേട്ടോ.
എന്നാലും,ഒരു നന്ദി ഇരിക്കട്ടെ.

വരവൂരാന്‍ ചേട്ടാ : അപ്പൊ,വരവൂരാന്‍ ചേട്ടനും ഇത്തരം ഓര്‍മ്മകള്‍ ഉണ്ട് അല്ലെ?നന്നായി..നന്ദി കമന്റ് നു.

മഹി : നന്ദി,ഈ കമന്റ് നു..വിസ്ലാവ സിംബോസ്കയുടെ ഫ്യൂണറല്‍ എന്ന കവിത ഞാന്‍ വായിച്ചിട്ടേ ഇല്ല കേട്ടോ

കായംകുളം കുഞ്ഞാട് : മാപ്പ് കാലഹരണപ്പെടില്ല എന്ന് ഓര്‍മ്മിപ്പിച്ചതിനു നന്ദി.

നിലാവ് : നന്ദി

മൈ ഡ്രീംസ് : എനിക്കും മരിക്കാത്ത ഓര്‍മ്മകളില്‍ ജീവിക്കാന്‍ തന്നെയാണ് ഇഷ്ടം.

നിഷ്കളങ്കന്‍: പറഞ്ഞതു ശരിയാണ്,ജീവിച്ചിരിക്കുമ്പോള്‍,ആര്ക്കും,ആരുടേയും വില മനസ്സിലാകില്ല.

കരിങ്കല്ല് : വന്നതിനു നന്ദി. അത് രേഖപ്പെടുത്തിയതിനും നന്ദി.ഇതു വായിച്ചു ആദര്‍ശും പറഞ്ഞു.."ഒന്നും പറയാന്‍ തോന്നുന്നില്ല" എന്ന്

കാപ്പിലാന്‍ : അച്ഛാച്ച ക്ഷമിചിട്ടുണ്ടാകും എന്ന് തന്നെ കരുതുന്നു.നന്ദി,ഈ വഴി വന്നതിനും,കമന്റ് ഇട്ടതിനും.

കുളത്തില്‍ കല്ലിട്ട കുരുത്തം കേട്ടവന്‍ : നന്ദി,ഈ കമന്റ് നു.അതും,മനസ്സില്‍ തട്ടി.

കാ‍ന്താരി ചേച്ചി : ശരിയായിരിക്കാം അല്ലെ?അച്ഛാച്ഛന്‍ അതില്‍ കൂടുതലൊന്നും ഞങ്ങളില്‍ നിന്നും പ്രതീക്ഷിച്ചിരിക്കില്ല.നന്ദി പോസ്റ്റ് വായിച്ചതിനും,കമന്റ് ഇട്ടതിനും.

amantowalkwith :നന്ദി കമന്റ് നു.

പെണ്‍കൊടി : കമന്റിനും,നേര്‍ന്ന ഭാവുകങ്ങള്‍ക്കും നന്ദി.

കുമാരന്‍ : അത്രയ്ക്കും വികാര നിര്‍ഭരമായോ ഞാന്‍ എഴുതിയത്?
പൊക്കി പറഞ്ഞതു എനിക്കങ്ങു ഇഷ്ടായി.നന്ദി

പിരിക്കുട്ടി : താന്ക്യു

അനൂപ് : ഇന്നത്തെ തലമുറയ്ക്ക് എന്ത് കാര്‍ന്നോമാര്?അല്ലെ?
നന്ദി,ഇവിടെ വന്നതിനും,കമന്റ് ഇട്ടതിനും.

രിക്കുന്നന്‍ : നന്ദി,ഇനിയും എഴുതാം..പക്ഷെ,ഇനി എഴുതി എന്നും പറഞ്ഞു,എന്നെ ചീത്ത വിളിക്കാന്‍ വരരുതു കേട്ടോ
നന്ദി,കമന്റ് നു

smitha adharsh said...

ബഷീര്‍ ഇക്ക : ബാല്യത്തില്‍ എന്നല്ല,ഇപ്പോഴും വകതിരിവ് വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം . നന്ദി,സ്നേഹപൂര്‍വ്വമായ ഈ മറുപടിയ്ക്ക്.

സേനു ചേട്ടാ :അപ്പൊ,നമ്മളും മോശമായിരുന്നില്ല.വല്യപ്പച്ചന്‍ മരിച്ചപ്പോള്‍ തന്നെ സാറ്റ് കളിച്ചു.അല്ലെ?സെയിം പിന്ച്ച്.
നന്ദി,കമന്റ് എഴുതിയതിനും,പോസ്റ്റ് വായിച്ചതിനും.

രാമചന്ദ്രന്‍ ചേട്ടാ : സെയിം പിന്ച്ച് ,ഞങ്ങള്‍ക്കും അങ്ങനെ തന്നെ ആയിരുന്നു.അച്ഛാച്ചയോടു അധികം അടുപ്പം ഇല്ലായിരുന്നു.അങ്ങനെയൊക്കെ ആകാമെന്ന് വച്ചപ്പോഴേയ്ക്കും മൂപ്പര് പോയി.
പോസ്റ്റ് വായിച്ചു കമന്റ് ഇട്ടതിനു നന്ദി

ജിവി : പറഞ്ഞ പോലെ അങ്ങനെയൊരു ഉദ്ദേശം തന്നെയായിരിക്കും ഇങ്ങനെയുള്ള
"സിസ്റ്റം" ത്തിനു പുറകിലും അല്ലെ? പറഞ്ഞു തന്നതിനും കമന്റ് ഇട്ടതിനും നന്ദി.

ബി.എസ്.മാടായി : അപ്പൊ,ഒരു സെയിം പിന്ച്ച്.കൂടെ ഒരു നന്ദിയും.

സു ചേച്ചീ : നന്ദി,വിശദമായ ഈ കമന്റ് നു.മരിച്ചവര്‍ നക്ഷത്രങ്ങള്‍ ആയിത്തീരും എന്ന് ഏതോ കഥയില്‍ വായിച്ചതോര്‍മ്മയുണ്ട്. അത് സത്യമാണെങ്കില്‍ അച്ഛാച്ചയും ഇപ്പോള്‍ ഞങ്ങളെ കാണുന്നുണ്ടാകും അല്ലെ?

ആചാര്യന്‍ ചേട്ടാ : ഈ കമന്റ് ന്റെ പൊരുള്‍ എനിക്ക് പിടി കിട്ടി.
മുത്തച്ഛനെ പ്പറ്റി,എഴുതൂ ട്ടോ.ഉള്ളിലെ വിഷമം എല്ലാം തീരട്ടെ.നന്ദി,ഇവിടെ വീണ്ടും വന്നതിനും,കമന്റ് ഇട്ടതിനും.

അശ്വതി ചേച്ചി : നന്ദി,പോസ്റ്റ് വായിച്ചതിനു.
കസിന്റെ മരണത്തിന്റെ വിഷമം എനിക്കും മനസ്സിലാകുന്നു.എന്ത് ചെയ്യാനാകും,നമുക്കു വിധിയെ തടയാനാവില്ലല്ലോ..

ജിതെന്ദ്രകുമാര്‍ : നന്ദി,പോസ്റ്റ് വായിച്ചതിനും കമന്റ് ഇട്ടതിനും.

smitha adharsh said...

മുള്ളൂക്കാരന്‍ : പറഞ്ഞു,പറഞ്ഞു ഇതൊരു കണ്ണീര്‍ പോസ്റ്റ് ആയോ?
വെറുതെ ചോദിച്ചതാണേ..
എനിക്ക് മനസ്സിലാകുന്നു,ഈ കമന്റ് ന്റെ അര്‍ത്ഥം..നമുക്കു നഷ്ടപ്പെട്ടതൊക്കെ വീണ്ടും ഓര്‍ക്കുമ്പോള്‍ സങ്കടം മാത്രമെ തരുന്നുള്ളൂ..അതിനെ സുഖമുള്ള ഓര്‍മ്മകളായി നമുക്കു മനസ്സില്‍ പകര്‍ത്താം.
നന്ദി,ഈ വരവിനും,കമന്റ് നും.
പറഞ്ഞതുപോലെ ഇനിയും വരൂ

അരുണ്‍ : മനസ്സു വിങ്ങിയെന്കില്‍ ഞാന്‍ എഴുതിയത് ഏറ്റു.അല്ലെ? നന്ദി.

അപരിചിത : അതെ..അങ്ങനെ തന്നെ വിചാരിക്കുന്നു.ക്ഷമിച്ചിരിക്കും എന്ന് കരുതുന്നു.
നന്ദി,ഇവിടെ വന്നതിനും,കമന്റ് ഇട്ടതിനും.

പഹയന്‍ : പോസ്റ്റ് കണ്ടു.പരിഗണിച്ചിട്ടുണ്ട് കേട്ടോ

രേഷ് : ശരിയാണ് കേട്ടോ.നിങ്ങള്‍ വരാറുള്ളത് എനിക്കും ഓര്‍മ്മയുണ്ട്.
നന്ദി,പോസ്റ്റ് വായിച്ചതിനു,

പ്രശാന്ത് : ആര്‍ക്കു വായിക്കാനായാലും,എഴുതുന്നത് നല്ലതല്ലേ.

ലക്ഷ്മി ചേച്ചി : ശരിയാ കേട്ടോ.ഒരുപക്ഷെ,കുട്ടികളോട് അച്ഛാച്ച അടുക്കാതിരുന്നത് കൊണ്ടാണ് ഞങളും ഒരു കൈയകലം പാലിച്ചിരുന്നത് എന്ന് തോന്നുന്നു.
നന്ദി..ഇവിടെ വന്നതിനു

പാവം ഞാന്‍ : ഇപ്പോള്‍ മെച്ചുരിട്ടി ആയി എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല കേട്ടോ.നന്ദി പോസ്റ്റ് വായിച്ചതിനു.

രഞ്ജിത്ത് : ഈ മാപ്പില്‍ കുന്നം കുളം വരില്ല.വരുത്തണോ?വേണമെന്കില്‍ ഒരു മണിക്കൂര്‍ മുന്പേ വരുത്താം..ഓക്കേ.

പരേതന്‍ : നന്ദി

ഗോപക്: അതെ അല്ലെ?എല്ലാ അച്ഛാച്ഛന്‍ മാരും ഇതുപോലെ തന്നെ ആയിരുന്നു അല്ലെ?

പ്രിയംവദ:അമ്മാമ്മ പോയ ലോകത്തിരുന്നു കണ്ടിട്ടുണ്ടാകും..
നന്ദി,ഈ വഴി വന്നതിനും,പോസ്റ്റ് വായിച്ചു കമന്റ് ഇട്ടതിനും.

മണിലാല്‍ said...

in Goa with filmfest.c.u.later in details.love.manilal

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇതു വായിക്കാന് തുടങ്ങിയീട്ട് ഒരാഴ്ച്ചയായി ഇന്നാ ഒന്ന് പൂറ്ത്തിയാക്കിയത്.എനിക്കി കൂട്ട് കുടുംബത്തില് ജീവിച്ചതിന്റെ ഓർമ്മകളൊന്നും ഇല്ല!ഓറ്മിക്കാന് ജീവിച്ചിട്ടിവേണ്ടെ!ഞങ്ങള്(ഉപ്പ,ഉമ്മ,ഇക്ക,അനുജത്തി)മാത്രം ഞങ്ങളുടെ വീടും.വല്ല്യപ്പായെ കണ്ടിട്ടില്ല!എന്നാല് വല്ല്യമ്മയെ കണ്ടതായി ഒരു ചെറിയ ഓറ്‌മയുണ്ട്!ഇത് വായിച്ച് കഴിഞ്ഞപ്പോള് ഞാന് ഓറ്ത്തു എനിക്കും ഒരു വല്ല്യപ്പയുണ്ടായിരുന്നെങ്കിലെന്ന്..........

ഞാന്‍ ആചാര്യന്‍ said...

:) വന്നതില്‍ നന്ദി

Unknown said...
This comment has been removed by a blog administrator.
ചാളിപ്പാടന്‍ | chalippadan said...

ഓർമ്മകൾക്ക് കണ്ണീരിന്റെ ഉപ്പ്.
ഒരു ആറു വയസ്സുകാരനു ചെണ്ട വാങ്ങാൻ നാട്ടിൽ പോയ ഒരച്ചാച്ചൻ ഓർമ്മവെച്ച നാൾ മുതൽ നടുത്തളത്തിലെ ഫോട്ടോയിലെ ബ്ലാക്കെന്റ് വൈറ്റ് രൂ‍പം മാത്രമയിരുന്നു...
പീന്നീടെപ്പോഴൊ വായിക്കാൻ തുടങ്ങിയ കാലത്താണു അച്ചാച്ചന്റെ ഡയറികളീലൂടെ ഒരു യാത്ര നടത്തിയതും ആ സ്നേഹം വായിച്ചനൂഭവിച്ചതും. അത് എന്നെ ഏറെ നൊമ്പരപെടുത്തി. ഇപ്പോ ഈ പൊസ്റ്റും.

murmur........,,,,, said...

njan ennum ettavum snehichathu ente achane ayathinalavam., kannukal vallathe nirayunnund epol

smitha adharsh said...

മാര്‍ജാരന്‍ ചേട്ടാ : അപ്പൊ,ഫിലിം ഫെസ്റിവല്‍ വിശേഷം കേള്ക്കാം ല്ലേ?

മുഹമ്മദ് സഗീര്‍ : കൂട്ട് കുടുംബത്തില്‍ ജീവിക്കാന്‍ കഴിയാത്തത് ഒരു നഷ്ടം തന്നെയാണ് കേട്ടോ.
കമന്റ് നു നന്ദി

ആചാര്യന്‍ : നന്ദി ഉണ്ടല്ലോ.. അത് മതി.ഇവിടെ വന്നതിനും നന്ദി ഉണ്ടേ..

ജയമ്മ : ഞാന്‍ ആ കമന്റ് ഡിലീറ്റ് ചെയ്തത് കുറെ ആലോചിച്ചതിനു ശേഷം ആണേ..പോസ്റ്റ് ന്റെ ടോപിക്കും ആയി ഒരു പോരുത്തമില്ലായ്മ.പിന്നെ,ആ കമന്റ് അവിടെ കിടന്നു വഴിയേ പോകുന്നവര്‍ വായിച്ചു അതൊരു ഇഷ്യൂ ആക്കണ്ട എന്ന് കരുതി.സംഗതി സീരിയസ് ആയി ചോദിച്ചതാണോ?അതോ കളിയാക്കിയതോ? കളിയാക്കിയതാണെങ്കില്‍ ഞാന്‍ വിട്ടു.സീരിയസ് ആണെങ്കില്‍ ക്ഷമിക്കൂ...എനിക്കതിനെപ്പറ്റി കൂടുതല്‍ വിവരം ഇല്ല.ഒരു ഡിസ്ക്കഷന്‍ ഉദ്ദേശിക്കുന്നെങ്കില്‍ മെയില് വഴി ആവാം. എനിക്ക് മെയില്‍ അയച്ചോളൂ..വിരോധം ഇല്ല.മറുപടി വരും.

ചാളിപ്പാടന്‍ : അച്ഛാച്ഛന്റെ ഡയറിയൊക്കെ വായിക്കാന്‍ അവസരം ലഭിച്ച ഭാഗ്യവാനെ ! അതുതന്നെ വലിയ ഭാഗ്യമല്ലേ..?അങ്ങനെ സമാധാനിക്കാം.
നന്ദി,ഇവിടെ വന്നതിനു,

മര്‍മ്മരം : കണ്ണുകള്‍ നിറഞ്ഞു അല്ലെ?സാരല്യ..മനസ്സിന്റെ നന്മ കൊണ്ടല്ലേ?
നന്ദി,ഇവിടെ വന്നതിനും,കമന്റ് ഇട്ടതിനും.

ഗീത said...

സ്മിതേ, ഈ മാപ്പ് അച്ഛാച്ച സന്തോഷത്തോടെ സ്വീകരിച്ചിട്ടൂണ്ടാവും.
എനിക്കു 2 അപ്പൂപ്പന്മാരുണ്ടായിരുന്നു അമ്മയുടെ അച്ഛനും അമ്മാവനും. അമ്മാവനപ്പൂപ്പനു എന്നോടായിരുന്നു ഏറ്റവും വാത്സല്യം. എന്നിട്ടും അപ്പൂപ്പന്റെ അവസാനകാലത്ത് എനിക്കടുത്തുണ്ടാവാന്‍ പറ്റിയില്ല.

ഹൃദയസ്പര്‍ശിയായ പോസ്റ്റ് സ്മിത.

suresh gopu said...

മനസ്സിനെ സ്പര്‍ശിച്ച ഒരു പോസ്റ്റ്.വളരെ നന്നായിരിക്കുന്നു.എന്തുകൊണ്ടും,സ്മിതയുടെ തന്നെ മികച്ച പോസ്റ്റുകളില്‍ ഒന്ന്‌.അച്ചാച്ഛന്റെ മരണ വീടിനെ കളിവീടാക്കിയത് ഞങ്ങളും ചെയ്തിട്ടുണ്ട്.അടുത്ത വീട്ടിലെ അടിയന്തിര സദ്യ ഉണ്ണുമ്പോള്‍ ഞങ്ങള്ക്ക് വിഷമം തോന്നിയിട്ടുണ്ട്,ഇതുപോലെ ഞങ്ങളുടെ മുത്തച്ചനും മരിച്ചു പോയെങ്കില്‍,ഞങ്ങളുടെ വീട്ടിലും പന്തലിടാം,സദ്യ ഉണ്ടാക്കാം എന്നൊക്കെ വിചാരിച്ചു.അതൊന്നും ഒരു കുറ്റമല്ല.കുട്ടികളുടെ വെറും ബാലിശമായ ചിന്തകളല്ലേ?അതിന് മാപ്പു ചോദിക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു.
ഇനിയും എഴുതണം ഇതുപോലെ,മറ്റുള്ളവരുടെ മനസ്സു വായിച്ചിട്ടെന്ന പോലത്തെ പോസ്റ്റുകള്‍.വായിക്കാന്‍ ഇനിയും വരും.മനസ്സു നിറഞ്ഞാണ് ഇവിടെ നിന്നു പോകുന്നത്.

പാവത്താൻ said...

ഓർമ്മകളുടെ നനവും നേർത്ത സുഗന്ധവും.കുളക്കരയിലിരുന്ന്‌ ഇളം കാറ്റു കൊണ്ടു മയങ്ങിയുണർന്ന പോലെ. നന്ദി മനസ്സിലെ ഈ ആർദ്രത വരളാതെ സൂക്ഷിക്കാം.

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

കലഹരണ പെട്ട മാപ്പ്? അത് പോപ്പ് ചെയ്യേണ്ടതല്ലേ? കാച്ചെണ്ണയുടെ മണമുള്ള ഓര്‍മ്മകള്‍...

കരുണാമയം said...

nannayittundu........


http://www.karunamayam.blogspot.com/

Sunith Somasekharan said...

ormakalude kayathil mungi kulikkumbol naamariyaathe nammale orthedukkunnu....

Unknown said...

it's a good one...
good memories..

Unknown said...

നന്നായിരിക്കുന്നു സ്മിതാ...നല്ല ഓര്‍മ്മകള്‍..
ഒരുപാട്‌ ഇഷ്ടപ്പെട്ടു..

smitha adharsh said...

ഗീത ചേച്ചി : രണ്ട് അപ്പൂപ്പന്മാരുണ്ടായിരുന്ന ഭാഗ്യവതി..നന്ദി,ഈ വരവിനും..കമന്റ് നും.

സുരേഷ് : എന്നെ ഒരുപാട്‌ പുകഴ്ത്തി എഴുതിയ ഈ കമന്റ് ഇഷ്ടപ്പെട്ടു.എന്നാലും,സുരേഷേ...മുത്തച്ഛന്‍ മരിച്ചുപോയാല്‍ സദ്യ ഉണ്ണാം എന്ന് വിചാരിച്ച വില്ലന്‍ ! ഭയങ്കരം കേട്ടോ.നന്ദി,ഈ ഓര്‍മ്മകള്‍ പങ്കു വയ്ക്കാന്‍ ഇവിടെ എത്തിയതിനും,കമന്റ് ഇട്ടതിനും.

പാവത്താന്‍ : നന്ദി,പോസ്റ്റ് വായിച്ചു അഭിപ്രായം അറിയിച്ചതിന്..ഇനിയും വരൂ

കുട്ടിച്ചാത്താ : മാപ്പ്,പോപ്പ് ചെയ്യേണ്ടതാണോ?
നന്ദി,ഇവിടെ സാന്നിധ്യം അറിയിച്ചതിന്.

കരുണാമയം : നന്ദി,നന്നായിരിക്കുന്നു എന്ന് അറിയിച്ചതിന് .

my crack words :പറഞ്ഞതു ശരി തന്നെ.ഓര്‍മ്മകളിലൂടെ നമ്മള്‍,നമ്മളെത്തന്നെ ഓര്‍ത്തെടുക്കുന്നു.നന്ദി,ഈ വരവിന്.

ആദര്‍ശ് : താന്ക്യൂ ഡിയര്‍..

ഷീബ: നന്ദി ഇവിടെ വന്നതിനും,പോസ്റ്റ് വായിച്ചതിനും.

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

മരണത്തിന്‍റെ ഗൌരവം ഉള്‍കൊള്ളാന്‍ അത്ര എളുപ്പമല്ല സ്മിത. കുട്ടിക്കാലത്ത് ഇതൊക്കെ മാപ്പര്‍ഹിക്കുന്ന ചെറിയ തെറ്റ് തന്നെ. എപ്പോഴത്തെയും പോലെ ഹൃദയത്തെ തൊടുന്ന പോസ്റ്റ്. പക്ഷെ കുറച്ചു അക്ഷരത്തെറ്റുകളും അപൂര്‍ണ വാചകങ്ങളും ഇല്ലേന്നൊരു സംശയം. തിരക്കിട്ടെഴുതിയതാണോ?

Unknown said...

hai smitha
vayikan vaiki.njanum kuttikkalathu ethu pole kure maranangal aagoshichitundu.ennu maranam ennu kelkunnathe pediya..
nalla post..kure ormakal unarthi.. nandhi..

Sureshkumar Punjhayil said...

Theerthum Nostalgic....! Best wishes...!!!

smitha adharsh said...

Thank you
sandeep
deeps
sureshkumar

ജെ പി വെട്ടിയാട്ടില്‍ said...

സ്മിതക്കുട്ടീടെ താളുകളില്‍ വന്നിട്ടൊരുപാട് നാളായി.
പലതും വായിച്ചു.
നല്ല എഴുത്ത്. വായിക്കുന്നതെല്ലം പെട്ടെന്ന് മനസ്സിലാക്കാം.
കുറച്ചുംകൂടി വായിക്കാനുണ്ട്. അപ്പോഴെക്കും സുജാതെ കടന്ന് വന്നു.
എന്തെനിലും രണ്ട് വരി കുറിക്കാമെന്ന് കരുതി. ലോഫ് ഓഫ് ചെയ്യുന്നതിന്ന് മുന്‍പ്..
പിന്നെ കാണാം
സ്നേഹത്തോടെ
ജെ പി അങ്കിള്‍

ഭൂമിപുത്രി said...

ഈയിടെ IFFK യിൽ പ്രദർശിപ്പിച്ച് അവാർഡ് നേടിയ ‘മഞ്ചാടിക്കുരുക്കൾ’എന്ന സിനിമയുടെ സംവിധായിക അഞ്ജലീ മേനോനുമായൊരു ഇന്റർവ്യൂ ഇന്നു കണ്ടു.സ്മിതയുടെ ഈ ഓർമ്മകളുമായി അവരുടെ ആ സിനിമയുടെ വിഷയത്തിന് ഒരുപാട് സാമ്യമുണ്ടെന്ന് തോന്നി.
പറ്റുകയാണെങ്കിൽ എപ്പോഴെങ്കിലും കാന്നൂട്ടൊ.
തീയേറ്റർ റിലീസായിട്ടില്ല.

Abidh said...

ഈ പോസ്റ്റ്‌ FB-യിൽ വായിച്ചു.. അവിടെ കമന്റ്‌ ചെയ്യാൻ പറ്റാത്തത് കൊണ്ട് ഇവിടെ ചെയ്യുന്നു.
2008 -2009 കാലത്ത് ഒരു വിധം എല്ലാ ബ്ലോഗും തേടി പിടിച്ചു വായിച്ചിരുന്ന എനിക്ക് ഇതെങ്ങനെ മിസ്സ്‌ ആയാവോ!! വീണ്ടും ഇത് പൊസ്റ്റിയതിനു നന്ദി..കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൊണ്ടു പോയി ഈ എഴുത്ത്..അച്ചാച്ചനെ പോലെ ഒരാൾ മിക്കവരുടെ ഓർമകളിലും ഉണ്ടാകും..നമ്മെ വിട്ടു പോകുമ്പോൾ മാത്രം നമ്മൾ തിരിച്ചറിയുന്ന സ്നേഹവും കരുതലുമൊക്കെ ഉള്ളിൽ സൂക്ഷിക്കുന്നവർ..

yanmaneee said...

golden goose
curry 4
supreme new york
timberland outlet
moncler jackets
nike air max 95
kyrie 5
balenciaga
michael kors outlet online
coach outlet