Saturday, May 2, 2009

മൂഷികസ്ത്രീ വീണ്ടും ...



ലോകത്തെവിടെയായാലും സ്കൂള്,സ്കൂള് തന്നെ.അതില്‍ വലിയ മാറ്റമൊന്നും നമുക്ക് പ്രതീക്ഷിക്കാനില്ല.എങ്കിലും കണ്ടു ശീലിച്ചതും,പറഞ്ഞു ശീലിച്ചതും,ചെയ്തു ശീലിച്ചതും മാറ്റി വേറെ ചിലതെല്ലാം സ്വായത്തമാക്കണമെന്ന് ഞാന്‍ കുറേശ്ശെ,കുറേശ്ശെ ശീലിച്ചു വരുന്നു.കുറേക്കാലമായി പൊട്ടക്കുളത്തിലെ തവളയായി കിടന്നതുകൊണ്ട് ഒരു 'സ്റ്റാര്‍ടിംഗ് ട്രബിള്‍ '.സംഭവിച്ച മാറ്റങ്ങള്‍ പലതും പുതുമയോടെയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുള്ളൂ..

ഒന്നും പിടികിട്ടിയില്ല അല്ലെ...?ഞാന്‍ പിന്നേം 'ആക്റ്റീവ്' ടീച്ചര്‍ ആയി.വീണ്ടും പിള്ളേരോട് 'ഗുസ്തി' പിടിക്കാന്‍ പോയി തുടങ്ങി.ഇവിടെ ഒരു ഇന്ത്യന്‍ സ്കൂളില്‍ ടീച്ചര്‍ ആയി ജോയിന്‍ ചെയ്തു.നേരെ പോയി മോള്‍ക്കും അതെ സ്കൂളില്‍ തന്നെ അഡ്മിഷന്‍ എടുത്തു.ഏത് സ്കൂളാന്ന് തല പോയാലും ഞാന്‍ പറയില്ല.എന്നെ ഓടിച്ചിട്ട്‌ തല്ലാനല്ലേ?എന്‍റെ ഭാഗ്യത്തിന് ആ സ്കൂളിലെ ഒരു പൂച്ചക്കുട്ടി പോലും മലയാളം ബ്ലോഗ്‌ വായിക്കണുണ്ടാവില്ല.എന്താ ഭാഗ്യം ല്ലേ?മലയാളം ബ്ലോഗ്‌ പോയിട്ട്,'ബ്ലോഗ്‌' എന്നൊരു സംഗതി ഉണ്ടെന്ന് പോലും അവര്‍ക്കറിയുംന്ന് തോന്നുന്നില്ല.അപ്പൊ,തീരെ പേടിക്കാനില്ല.

വിദൂര ഭൂതകാലത്തിലെ എന്‍റെ പ്രധാന സ്വപ്നങ്ങളില്‍ ഒന്നായിരുന്നു,കോട്ടണ്‍ സാരിയുടുത്ത് സ്കൂളില്‍ പോകുന്ന ഒരു ടീച്ചര്‍ ആകുക എന്നത്.ഇപ്പോഴത്തെ സാഹചര്യത്തില്‍ തല്‍ക്കാലം,ഈ പറഞ്ഞ 'സംഭവത്തിനെ' മടക്കി,അലമാരയില്‍ തന്നെ നമുക്ക് സ്വസ്ഥമായി നിക്ഷേപിക്കാം.'വാട്ടര്‍ ഫൌണ്ടനെ' വെല്ലുന്ന രീതിയിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നവരുടെ ഇടയിലാണ് ഞാനിപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത്.അവര്‍ക്കിടയിലെ ഞാനെന്ന 'ബാര്‍ബേറിയന്‍' രാവിലെ ആറരയ്ക്കുള്ള സ്കൂള്‍ ബസില്‍ കയറി,കുട്ടികളുടെ 'മില്‍സ്‌ & ബൂണ്‍സ്' വായന കണ്ടില്ലെന്നു നടിച്ച്,ദോഹയിലെ പ്രകൃതിഭംഗി(???) കണ്ടുകൊണ്ടു സ്കൂളില്‍ പോകാന്‍ ശീലിച്ചു‌ തുടങ്ങിയിരിക്കുന്നു.

"ആത്മകഥയ്ക്ക്‌ ഒരാമുഖം" എന്ന തന്‍റെ കൃതിയില്‍ ലളിതാംബിക അന്തര്‍ജ്ജനം ഇങ്ങനെ എഴുതിയിരുന്നു,"മുത്തശ്ശിക്കഥകളില്‍ യക്ഷിയും,ഗന്ധര്‍വ്വനും,രാക്ഷസന്മാരും,പറക്കുന്ന ചിറകുകളുള്ള മാലാഖമാരും എല്ലാം വേണം" എന്ന്...പക്ഷെ,ഇവിടത്തെ കുട്ടികള്‍ക്ക് ഇതെല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു.ഇവിടത്തെയെന്നല്ല,നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് പോലും ഇതൊന്നും പരിചിതമല്ലെന്നു തോന്നുന്നു.എങ്കിലും,എന്‍റെ മകള്‍ അടക്കം ,ഇവിടത്തെ കുട്ടികളുടെ ചിന്താഗതിയെല്ലാം അല്പം വ്യത്യസ്തമാണെന്ന് എനിക്ക് തോന്നുന്നു.

എവിടെ ചെന്നാലും,വേര് പിടിക്കാന്‍ സമയമെടുക്കാറുള്ള ഞാന്‍ ഇവിടെയും വ്യത്യസ്തത പുലര്‍ത്തിയില്ല."എന്റേത്" എന്ന് മനസ്സിനെ പഠിപ്പിച്ചെടുക്കാന്‍ തന്നെ കുറെയധികം സമയമെടുക്കുന്നത് പോലെ."ഇല്ലായ്മ" എന്തെന്ന് ഭാവനയില്‍ പോലും കണ്ടിട്ടില്ലാത്ത കുട്ടികളല്ലേ ഇപ്പോള്‍ ശിഷ്യരായി ഉള്ളത്.എന്തിനും,ഏതിനും ഇല്ലാത്ത കാരണമുണ്ടാക്കി സ്കൂളിനെയും,ടീച്ചര്‍മാരെയും ഭരിക്കാന്‍ വരുന്ന 'പാരെന്റ്സും" അടങ്ങുന്ന ഇവിടത്തെ സ്കൂളില്‍ ഞാനും,അങ്ങനെ അതിന്റെ ഒരു ഭാഗമായിക്കൊണ്ടിരിക്കുന്നു.വിജ്ഞാനദാഹികള്‍ മാത്രമായ ശിഷ്യരെ നമുക്കിവിടെ പ്രതീക്ഷിക്കേണ്ട കാര്യമേയില്ല.പൊങ്ങച്ച സംസ്കാരത്തിന്‍റെ ബാക്കിപത്രങ്ങളായ എന്‍.ആര്‍.ഐ.കുട്ടികളില്‍ ഇവിടെ മലയാളികള്‍ വെറും ന്യൂനപക്ഷര്‍.മലയാളി ടീച്ചര്‍മാര്‍ അതിലും ന്യൂനപക്ഷര്‍.മലയാളി ടീച്ചര്‍മാരെ ഒരിയ്ക്കല്‍ പോലും തങ്ങളുടെ കുട്ടികളുടെ അധ്യാപകരാകാന്‍ ഇവിടത്തെ മലയാളികളായ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നേയില്ല.ആദ്യത്തെ ടീച്ചേര്‍സ് മീറ്റിങ്ങില്‍ പ്രിന്‍സിപ്പാള്‍ വെളിപ്പെടുത്തിയ ഈ കയ്പ്പേറിയ സത്യം കേട്ട് ഞാന്‍ ഒന്ന് ചെറുതായി നടുങ്ങി.മലയാളി ആയിപ്പോയെന്ന് വച്ച് ഞാനൊരു ടീച്ചര്‍ അല്ലാതാവ്വോ?അല്ലെങ്കിലും,മലയാളികള്‍ എവിടെ ചെന്നാലും മലയാളിയ്ക്ക് പാരയാ..

അങ്ങനെ വിട്ടു കൊടുക്കാമോ?ഇവിടെ 'പേടിപ്പിച്ച്' പിള്ളേരെ പഠിപ്പിക്കാന്‍ തീരെ പറ്റില്ല.നമ്മുടെ നിലനില്‍പ്പിനു നേരെ ഒരു ചോദ്യ ചിഹ്നം അത് ഉയര്‍ത്തും.ഏത് അസ്വാഭാവികതയിലും മുഖത്തൊരു ചിരി 'ഫിറ്റ്' ചെയ്ത് നമ്മളൊരു 'ഹാപ്പി' ടീച്ചര്‍ ആയി കുട്ടികളുടെ മുന്നില്‍ അവതരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.ചുരുക്കിപ്പറഞ്ഞാല്‍ ഇവിടത്തെ പിള്ളേരെ പഠിപ്പിച്ചു,പഠിപ്പിച്ചു മുടിപ്പിക്കാന്‍ ഞാനങ്ങ് തീരുമാനിച്ചു.കാരണം ന്താന്ന് അറിയ്വോ?ഈ ടീച്ചര്‍ പണി 'എനിക്കിശ്ശി' ഇഷ്ടാനേയ്‌.ദിവസത്തിന്‍റെ അവസാനത്തില്‍ ഓര്‍ത്തെടുക്കാന്‍ എന്തെങ്കിലും ഒക്കെ ഉണ്ട് ഇപ്പോള്‍.ഞാനെന്തൊക്കെയോ ചെയ്തല്ലോ എന്ന സംതൃപ്തി.എന്തൊക്കെ പറഞ്ഞാലും,ജീവനില്ലാത്ത കമ്പ്യൂട്ടരിനോടും,തിരിച്ചു പ്രതികരിക്കാന്‍ ശേഷിയില്ലാത്ത ഫയലുകളോടും അല്ലല്ലോ ഞാന്‍ മല്ലടിക്കുന്നത്.''ടുഡേ യു ആര്‍ ലുക്കിംഗ് സൊ ഗുഡ്'' എന്ന് സോപ്പിട്ട് ചങ്ങാത്തം കൂടാന്‍ വരുന്ന എന്‍റെ ഡിയര്‍ സ്റ്റുഡന്റ്സ്നോടല്ലേ?ഞാനീ പണി ആസ്വദിച്ചങ്ങ്‌ ചെയ്യാന്‍ തീരുമാനിച്ചു.

വാല്‍ക്കഷ്ണം : പോസ്റ്റിന്റെ പേര് ഒരു കസിന്‍ എനിക്കയച്ച സ്ക്രാപ്പില്‍ നിന്ന് അടിച്ചുമാറ്റിയതാണ്.മൂപ്പര് ഞാന്‍ വീണ്ടും ടീച്ചര്‍ ആയതില്‍ പ്രതികരിച്ച് അയച്ച സ്ക്രാപ്പ് ആണത്.ബ്ലോഗ്‌ അടച്ചു പൂട്ടാതെ ഇടയ്ക്കെങ്കിലും ഓരോ പോസ്റ്റ്‌ ഇടണമെന്നുണ്ട്‌.തിരക്കിനിടയില്‍ ഞാന്‍ ഇതും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.പതിവായി വായിക്കുന്ന പല ബ്ലോഗുകളും വായിക്കാന്‍ സമയം കിട്ടുന്നില്ല എന്ന സങ്കടം കൂടെയുണ്ട് .

ചിത്രം : ഗൂഗിളില്‍ സെര്ച്ചിയപ്പോള്‍ കിട്ടിയത്.

104 comments:

smitha adharsh said...

ഞാന്‍ പിന്നേം 'ആക്റ്റീവ്' ടീച്ചര്‍ ആയി.വീണ്ടും പിള്ളേരോട് 'ഗുസ്തി' പിടിക്കാന്‍ പോയി തുടങ്ങി.ഇവിടെ ഒരു ഇന്ത്യന്‍ സ്കൂളില്‍ ടീച്ചര്‍ ആയി ജോയിന്‍ ചെയ്തു.നേരെ പോയി മോള്‍ക്കും അതെ സ്കൂളില്‍ തന്നെ അഡ്മിഷന്‍ എടുത്തു.ഏത് സ്കൂളാന്ന് തല പോയാലും ഞാന്‍ പറയില്ല.എന്നെ ഓടിച്ചിട്ട്‌ തല്ലാനല്ലേ?

പ്രയാണ്‍ said...

all the best....

Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

അതേതായാലും നന്നായി. ടീച്ചര്‍ പണിയുടെ അത്ര നല്ല പണി വേറെയില്ല ടീച്ചറെ :) നല്ലത് വരട്ടെ.

പക്ഷെ, ഇതു കൊണ്ടൊന്നും എഴുത്ത് നിര്‍ത്തരുത് ട്ടോ.

ഉഗാണ്ട രണ്ടാമന്‍ said...

All the best...

siva // ശിവ said...

അധ്യാപക ജോലിയ്ക്ക് എല്ലാ ആശംസകളും....

Anonymous said...

അതേ ചേച്ചി എനിക്കു ഉണ്ടായിരുന്നു കോട്ടന്‍ സാരി മാത്രം ഉടുത്തിരുന്ന ഒരു റ്റീച്ചര്‍

പുള്ളികാരി അന്നത്തെ വിദ്യഭ്യാസമന്ത്രിയുടെ ഒരേ ഒരു പെങ്ങളായിരുന്നു... ഒരു പക്കറ്റ്‌ റിവൈവ്‌ ഒക്കെ ഒറ്റ സാരിക്ക്‌ മുക്കിയാലുള്ള കാര്യം പറയണോ??? ഒടിച്ചി മടക്കി,തിരികി വെക്കും ...പടി ഒക്കെ കയറി ക്ലസ്സില്‍ എത്തുമ്പോള്‍ സാരി അര പാവാട കണക്ക്‌ മുട്ടില്‍ ഇരിക്കും!!!! പിന്നെ ഗേര്‍ള്‍സ്‌ ഹൈസ്കൂള്‍ ആയിരുന്നതു കരണം അവര്‍ക്ക്‌ മaനഹാനി ഒന്നും വന്നില്ല... പക്ഷേ സ്നേഹമുള്ളവരായിരുന്നു... അതു പറയാതിരിക്കന്‍ പറ്റില്ല!!!

പിന്നേ.. ആ കുരുകുരുത്തംകെട്ട പിള്ളേരുടെ കൂടെ കൂടി ചീത്തയാകരുത്‌ പറഞ്ഞേക്കാം

ജഗ്ഗുദാദ said...

ടീചിങ്ങിനോളം പോന്ന നല്ല ഒരു ജോലിയും ഇല്ല എന്നാണ് പറയാറ്‌.. പിന്നെ കാലം മാറുന്നതിനു അനുസരിച്ച്, ആളുകളുടെയും അതുകൊണ്ട് തന്നെ കുട്ടികളുടെയും ചിന്താഗതിക്കും ജീവിത രീതികള്‍ക്കും, അഭിരുചികള്‍ക്കും ഒക്കെ മാറ്റം വരും, അത് കാലഘട്ടത്തിന്റെ ഒരു അനിവാര്യത എന്ന് തന്നെ പറയാം..നാട്ടില്‍ പണ്ടു ഇല്ലായ്മകളുടെ നടുവില്‍ നിന്നും സര്‍ക്കാര്‍ സ്കൂളില്‍ കഞ്ഞി കുടിച്ചു കിലോമീട്ടരുകളോളം നടന്നു , ഒക്കത്ത് പുസ്തകകെട്ടുമായി നടന്ന വിദ്ധ്യാര്‍ത്തി സമൂഹം അല്ല ഇന്നത്തേത്‌.. ഇല്ലയ്മയോ ദാരിദ്രമോ ഒന്നും അവര്‍ക്ക്‌ അറിയില്ല, മണ്ണിന്റെ മണം അറിയില്ല, കുട്ട്ടിയും കോലും, കല്ല്‌ പെന്‍സിലും, മണമുള്ള ടെബ്ബരും, കക്കത്തി ചെടിയും , മഷിതണ്ടും, കളര് ചോക്കും ഒക്കെയും അവര്‍ക്ക്‌ അന്യമാണ്..

പക്ഷെ ഇതൊന്നും അവരോട് പരെയാണോ അടിച്ച് എല്പ്പിക്കണോ പോകരുത്, കാരണം ഇതൊകെയും അവര്‍ക്ക്‌ അന്ജാതമാണ്, അവരുടെ ചിന്തകള്‍ക്ക്‌ ഇതിനെ ഒന്നും ഉള്‍ക്കൊല്ലാണോ അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്നതിനെ കുറിച്ചു ചിന്തിക്കണോ പോലും സാധ്യമല്ല.. പക്ഷെ പഴയ കാലഘട്ടത്തില്‍ വളര്‍ന്ന നമ്മുടെ മനസ്സില്‍ ഇതൊക്കെയും കാണും.

അപ്പോള്‍, പുതിയ ജോലിയ്ക്ക് എല്ലാ വിധ ആസംസകളും..കുട്ടികള്‍ ഇഇഷ്ടപ്പെടുകയും സ്നേഹിക്കുകയും അവര്‍ക്ക്‌ മാര്‍ഗദര്‍ശനം നല്കുകയും അവരുടെ മനസ്സില്‍ എക്കാലവും ഓര്‍ത്തു വെയ്ക്കുകയും ചെയ്യപ്പെടുന്ന ഒരു നല്ല അധ്യാപികയാകാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ടു...

സസ്നേഹം,
ജഗ്ഗു ദാദ.

അനില്‍@ബ്ലോഗ് // anil said...

ടീച്ചറേ.......
കസറിയല്ലോ പോസ്റ്റ്.
നന്നായിരികുന്നു, മനസ്സ് ശരിക്ക് വായിക്കാനാവുന്നുണ്ട്. അതിനിടയില്‍ അദ്ധ്യാപന രംഗത്തും വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാടിലും വന്ന വ്യത്യാസങ്ങള്‍ വൃത്തിയായി വരച്ചു വച്ചിട്ടുണ്ട്. മലയാളി ടീച്ചര്‍മാരെ മലയാളികള്‍ക്കിഷ്ടമല്ലെന്ന് എന്റെ ഒരു സുഹൃത്തും പറഞ്ഞിട്ടുണ്ട്.
ശരിക്കും ചര്‍ച്ച ചെയ്യാനും കൂടീ പ്രയോജനപ്പെടുന്ന പോസ്റ്റ്.

അപ്പോള്‍ ശരി,
അടിപൊളിയായി നടക്കുക, അടിപൊളിയായി പഠിപ്പിക്കുക.
ഒരിക്കലും ആംഗലേയമല്ലാതെ മറ്റൊന്നും സംസാരിക്കതിരിക്കാന്‍ ശ്രദ്ധിക്കുക.
തനിക്കറിയാത്തതായി ഒന്നുമില്ലെന്ന് ഭാവിക്കുക.
എല്ലാ വിജയവും ആശംസിക്കുന്നു.

ഹരിശ്രീ said...

ടീച്ചറേ,

ഹൃദയം നിറഞ്ഞ ആശംസകള്‍ !!!

ലോകത്തിലെ ഏറ്റവും സ്വസ്ഥവും,സുന്ദരവുമായ ഒരു ജോ‍ലി/സേവനം ആണ് അദ്ധ്യാപനം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.(ഒരു ട്യൂട്ടോറിയലില്‍ 4-5 വര്‍ഷം ക്ലാസെടുത്ത പരിചയമേ എനിക്കുള്ളൂ എങ്കിലും എനിക്കങ്ങനെ ആണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.അ)

ഒരിക്കല്‍ കൂടി ആശംസകളോടെ...

:)

ഗോപക്‌ യു ആര്‍ said...

കറ്‌മ്മണ്യെ.....എന്നല്ലെ ടീച്ചർ..
എല്ലാം സാവധാനം മാറും..മാറാതിരിക്കില്ല...

സന്തോഷ്‌ പല്ലശ്ശന said...

paarakale athijeevikkanulla thraaniyundaavaan
praarthikkunnu

sasneham

Calvin H said...

present teacher!!!

Rare Rose said...

സ്മിതേച്ചീ..,അവിടത്തെ അന്തരീക്ഷവും,കുട്ടികളുടെ കാഴ്ച്ചപ്പാടുമൊക്കെ വായിച്ചു...അതിനിടയിലും നല്ല മിടുമിടുക്കി ടീച്ചറായി കുട്ടികളുടെ സ്നേഹം പിടിച്ചെടുക്കാന്‍ പറ്റട്ടെ ട്ടോ..:)
അപ്പോള്‍ ഇനി തൊട്ടു സ്കൂള്‍ വിശേഷങ്ങളും പോരട്ടെ പോസ്റ്റായി...:)

നരിക്കുന്നൻ said...

അപ്പോ മൂഷികസ്ത്രീ വീണ്ടും...

ടീച്ചറേ ആശംസകൾ!
വിദ്യ പകർന്ന് കൊടുക്കുന്നതിനോളും വലിയ സംതൃപ്തി കിട്ടുന്ന ഊരു ജോലി മറ്റെന്ത്? പുതിയ വിശേഷങ്ങളുമായി ഇവിടെ ഇനിയും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.
നരി

poor-me/പാവം-ഞാന്‍ said...

വളരെ നാളുകള്‍ക്കു ശേഷം കണ്ടു മുട്ടിയതില്‍സന്തോഷം!
"pay and Use" സ്കൂളിലെ അധ്യാപകരുടെ വിഷമങള്- നന്നായറിയാവുന്ന ഒരാളെന്ന നിലക്ക്
വരികള്‍ നന്നയി ആസ്വദീച്ചു.(മരണ വിദ്യാലയം എന്ന കഥ മാത്രുഭൂമി വീക്കിലിയില്‍ വായിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു) (ഈ പാവം ഞാനും ഉറങുന്നത് ഒരു "ടി" വകുപ്പ് സ്കൂളിലെ അധ്യാപഹച്ചിയോടൊപ്പമാണ്.സ്കൂളിലെ ടെന്‍ഷന്‍ അവര്‍ വീട്ടിലേക്കു കൊണ്ടു വന്ന് മഴയായി എന്റെ തലയില്‍ പെയ്യിക്കാറുമുണ്ട്)

ജസീര്‍ പുനത്തില്‍ said...

all the best teacher!

ബിന്ദു കെ പി said...

പുതിയ (പഴയ) ജോലിയ്ക്ക് എല്ലാവിധ ആശംസകളും....
പോസ്റ്റിടാനുള്ള വകുപ്പൊക്കെ ഇനി സ്ക്കൂളിൽ നിന്നുതന്നെ ദിവസവും കിട്ടുമല്ലോ അല്ലേ...? :)

Anil cheleri kumaran said...

അമ്മ കഴിഞ്ഞാൽ എല്ലാവരും‌ ബഹുമാനിക്കുകയും ഓർക്കുകയും ചെയ്യുന്നത് ഒന്നാം ക്ലാസ്സിലെ ടീച്ചറെ ആയിരിക്കുമല്ലോ. ഇത്ര നല്ല പ്രൊഫഷൻ വേറെ ഏതാ ഉള്ളത്.?
നല്ല പോസ്റ്റ്. ഒരു നല്ല ടീച്ചറായി തീരാൻ ആശംസിക്കുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഏത് ഷ്ക്കോളിലാന്ന് ഇക്കറിയാലോ ടീച്ചറേ....
ചെലവ് ചെയ്താല്‍ ഞാനാരോടും പറയൂല്ല.

Unknown said...

schooleththayalum pillaru padichamthi salary kittya mathi

മൊട്ടുണ്ണി said...

കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.

Sureshkumar Punjhayil said...

Best wishes Chechy...!!!

Dhanya said...

അത് കൊള്ളാല്ലോ.. ഈ ടീച്ചര്‍ മാരൊക്കെ ഒരേപോലെയാ.. ടീച്ചിംഗ് ന്നു വെച്ചാ ബയങ്ങര ഇഷ്ടാ.. All the best too :)

ചാണക്യന്‍ said...

ആക്ടീവ് ടീച്ചര്‍ക്ക് ആശംസകള്‍....

സൂത്രന്‍..!! said...

ടീച്ചറെ ഞാനും ദോഹയിലാണ് ... ഒരു പുതിയ ബ്ലോഗറും ...

smitha adharsh said...

ഇവിടെ വന്നു പോസ്റ്റ്‌ വായിച്ചു കമന്റ്‌ ഇട്ട എല്ലാവര്ക്കും നന്ദി..


പ്രയന്: നന്ദി..


സന്ദീപ്‌ : ഇല്ല,ഇത് കൊണ്ടൊന്നും എഴുത്ത് നിര്‍ത്തരുത് എന്നുണ്ട്.പറ്റുമോ ആവോ?
ടീച്ചര്‍ പണീടെ അത്ര നല്ല പണി വേറെ ഇല്ല എന്ന് പറഞ്ഞതിന് സ്പെഷ്യല്‍ താങ്ക്സ്..


ഉഗാണ്ട രണ്ടാമന്‍ : നന്ദി


ശിവാ: ആശംസകള്‍ സ്വീകരിച്ചു ട്ടോ


ടിന്റു : ഈ പെണ്ണ് മനുഷ്യനെ കോട്ടണ്‍ സാരി ഉടുത്തു ജീവിക്കാന്‍ സമ്മതിക്കില്ല അല്ലെ..ഞാനും,ഇങ്ങനെ ഒരു ടിന്‍ റിവൈവ്‌ ഒക്കെ മുക്കി നടന്ന ഒരു ടീച്ചര്‍ നെ കണ്ടിട്ടാ ആ പൂതി വന്നത്..നല്ല അസ്സല്‍ മസാല ദോശ,നെയ്‌ റോസ്റ്റ് മാറി നില്‍ക്കണം.അത്ര വടി പോലെയാ ആ സാരിടെ രൂപം..
പറഞ്ഞപോലെ,ഞാന്‍ ആ പിള്ളേരുടെ കൂടെ കൂടി ചീത്തയാകുമോ എന്ന പേടി ഇല്ലാതില്ല.
നന്ദി,കേട്ടോ..ഈ കലക്കന്‍ കമന്റ്‌ ന്..


ജഗ്ഗുവേ :എനിക്ക് വയ്യ..ഞാന്‍ പറയണമെന്ന് കരുതിയ പല പോയിന്‍സും ഇയാള് എഴുതി കേട്ടോ..ചുമ്മാ വിഴുങ്ങിയതായിരുന്നു..പറഞ്ഞതെല്ലാം വാസ്തവം..
കുട്ടികളുടെ മനസ്സില്‍ എല്ലാക്കാലവും ഓര്‍ത്തു വയ്ക്കുന്ന അധ്യാപികയാകാന്‍ മോഹിച്ചാല്‍ ഇവിടെ അതൊരു അതിമോഹമാണ്..
നന്ദി,ഈ വിശദമായ കമന്റ്‌ ന്..


അനില്‍ ചേട്ടാ : തന്ന ഉപദേശമെല്ലാം സ്വീകരിച്ചിരിക്കുന്നു..
അടിപൊളിയായി തന്നെ നടക്കും..
അടിപൊളിയായി പഠിപ്പിക്കും..
എല്ലാം അറിയാമെന്ന് ഭാവിച്ചു നടക്കുന്നു..
മാര്‍ച്ച് തൊട്ടു ഞാന്‍ മലയാളം മറന്നു..


ഹരിശ്രീ ചേട്ടാ :ലോകത്തിലെ ഏറ്റവും സ്വസ്ഥവും,സുന്ദരവുമായ ഒരു ജോ‍ലി/സേവനം ആണ് അദ്ധ്യാപനം ...ഈ പ്രസ്താവനയും എനിക്ക് ഒരുപാടിഷ്ടപ്പെട്ടു..നന്ദി


ഗോപക്‌ : അതെ..മാറും..മാറാതിരിക്കില്ല..ഞാന്‍ മാറി തുടങ്ങി..നന്ദി,ഈ വരവിന്..


സന്തോഷ്‌: പാരകളെ അതി ജീവിച്ചു കൊണ്ടിരിക്കുന്നു..


കാല്‍വിന്‍ : പ്രസെന്റ്റ്‌ മാര്‍ക്ക്‌ ചെയ്തിട്ടുണ്ട്..ട്ടോ


റോസ്: സ്കൂള്‍ വിശേഷങ്ങള്‍ എല്ലാം പോസ്റ്റ്‌ ആക്കണം എന്നുണ്ട്..
പറ്റുമോ ആവോ?
കുട്ടികളുടെ സ്നേഹം കിട്ടണം എന്നും ഉണ്ട്..
നന്ദി,ഈ വരവിന്.


നരിക്കുന്നന്‍:സത്യം..കേട്ടോ,വിദ്യ പകര്‍ന്നു കൊടുക്കുന്നതില്‍ നിന്ന് കിട്ടുന്ന സംതൃപ്തി..അത് ശരിയാ ട്ടോ.


പാവം ഞാന്‍ : പറഞ്ഞതെല്ലാം ഇഷ്ടപ്പെട്ടു..പക്ഷെ,ഞാന്‍ മാതൃഭൂമിയിലെ ആ കഥ വായിച്ചിട്ടില്ല ട്ടോ..മോശമായി അല്ലെ?


ജസീര്‍ : നന്ദി


ബിന്ദു: പോസ്ടിടാനുള്ള വകുപ്പ് ഒപ്പിക്കണം എന്നുണ്ട്,പക്ഷെ,സമയം ഇല്ലായ്മയാണ് പ്രശ്നം..


കുമാരന്‍ :ആ പറഞ്ഞത് വാസ്തവം...


രാമചന്ദ്രന്‍ ചേട്ടാ: ചെലവു ചെയ്യാം..നമ്മടെ കഞ്ഞിയില് പാറ്റയെ പിടിചിടല്ലേ പ്ലീസ്‌..


സങ് :അങ്ങനെയും ഉണ്ട്


മോട്ടുണ്ണി: സന്തോഷം..


സുരേഷ് കുമാര്‍ : നന്ദി


ധന്യ: അതെ..ഞങ്ങള്‍ ടീച്ചര്‍മാര് അല്ലെങ്കിലും അങ്ങനെയാ..ഈ ടീച്ചിംഗ് ഭയങ്കര ഇഷ്ടാ..


ചാണക്യന്‍ : നന്ദി


സൂത്രന്‍ :ദോഹയില്‍ തന്നെയാണ് അല്ലെ..പരിചയപ്പെട്ടതില്‍ സന്തോഷം..

കാപ്പിലാന്‍ said...

നല്ലത് വരട്ടെ

ബാജി ഓടംവേലി said...

ടീച്ചറേ...,
പോസ്റ്റ് നന്നായിരികുന്നു...
ഒരു നല്ല അധ്യാപികയാകാന്‍ കഴിയട്ടെ...
എല്ലാ വിജയവും ആശംസിക്കുന്നു...

വീകെ said...

ഏറ്റവും ഇഷ്ടപ്പെട്ട പുതിയ ജോലിക്ക്
നന്മകൾ നേരുന്നു.

തറവാടി said...

ഏറ്റവും പാവനമായത് പക്ഷെ എത്രപേര്ക്കറിയുമത്?

ആശംസകള്‍.

ബിനോയ്//HariNav said...

"ടീച്ചറേ, ടീച്ചറെന്തു ടീച്ചറാ ടീച്ചറേ! ടീച്ചറിന്‍റെ ടീച്ചറല്ലേ ടീച്ചര്‍ ടീച്ചര്‍" എന്ന്‍ പിള്ളാരേക്കൊണ്ട് ചോദിപ്പിക്കാന്‍ ഇടവരുത്താത്ത നല്ല അദ്ധ്യാപിക ആയിരിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു :)

ശ്രീ said...

നന്നായി! വീണ്ടും ടീച്ചര്‍ തന്നെ ആയല്ലേ? ആശംസകള്‍ സ്മിതേച്ചീ
:)

the man to walk with said...

active ashamsakal

girishvarma balussery... said...

വീണ്ടും മൂഷിക സ്ത്രീ തന്നെ.... ആഗ്രഹിച്ചതും അത് തന്നെ... അല്ലേ? പക്ഷെ വല്ലാത്ത വീര്‍പ്പു മുട്ടല്‍ ഉണ്ട് അല്ലേ? കേരളം പോലെ അല്ലല്ലോ. ഇവിടെ തന്നെ പഠിപ്പിന്റെയും, പഠിപ്പിക്കലിന്റെയും രീതി മാറി കഴിഞിരിക്കുന്നു. മൊബൈലും, നെറ്റും കീഴടക്കിയ കുഞ്ഞു ഹൃദയങ്ങളെ കാണുമ്പോള്‍ ചിലപ്പോള്‍ ഭീതി തോന്നും. ഒരിക്കല്‍ അവര്‍ പുറകോട്ടു തിരിഞ്ഞു നോക്കുമ്പോള്‍ അനുഭവപെടുന്ന ശൂന്ന്യത ഓര്‍ത്ത്‌. സ്മിതാ മാഡം ആശംസകള്‍. ഇനിയും എഴുതുക. നിങ്ങള്‍ എഴുതുന്നത്‌ കാത്തിരിക്കുന്ന ഞങ്ങള്‍ കുറച്ച് പേര്‍ ഇവിടുണ്ട്.

ചീര I Cheera said...

"എന്തൊക്കെ പറഞ്ഞാലും,ജീവനില്ലാത്ത കമ്പ്യൂട്ടരിനോടും,തിരിച്ചു പ്രതികരിക്കാന്‍ ശേഷിയില്ലാത്ത ഫയലുകളോടും അല്ലല്ലോ ഞാന്‍ മല്ലടിക്കുന്നത്.''

അതുമാത്രമല്ല, ടീച്ചർ ജോലിയ്ക്കു ഗുണം വേറേയുമുണ്ട്‌. മക്കളുടെ ലീവൊക്കെ നമുക്കും കിട്ടും, വെക്കേഷനും കിട്ടും, മക്കളെ ഇട്ടെറിഞ്ഞു ജോലിയ്ക്കു പോണൂലോ എന്ന കുറ്റബോധം ഉണ്ടാവുമില്ല. സൊ ആസ്വദിച്ചു തന്നെ ടീച്ചർപ്പണി ചെയ്തുകൊൾക!

ബാക്കിയൊക്കെ വേഗം ശീലായിക്കോളും. :)

മെലോഡിയസ് said...

റിട്ടയര്‍മെന്റ് കഴിഞ്ഞ് ഒരു കൊല്ലം ആയിട്ടില്ല. അതിന് മുമ്പേ എന്റെ മാതാശ്രീ പറഞ്ഞു..വീട്ടില്‍ ഇരിപ്പ് അത്ര സുഖം ഉള്ള പണിയല്ല.എവിടേലും ഇനീം പഠിപ്പിക്കാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ പോണംന്ന്.അല്ലെങ്കിലും ടീച്ചര്‍മാര്‍ക്ക് പൊതുവേയുള്ള ഒരു അസുഖം ആണല്ലേ ഇത് ?? ;)

ടീച്ചര്‍ക്ക് എല്ലാ വിധ ആശംസകളും.

Ashly said...

Happy ഗുസ്തിing !!!

ഹന്‍ല്ലലത്ത് Hanllalath said...

പോസ്റ്റ് നന്നായിരിക്കുന്നു...
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള നല്ല ടീച്ചറായി തീരട്ടെ എന്നാശംസിക്കുന്നു.

B Shihab said...

best....wishes

പിരിക്കുട്ടി said...

happy teaching...............

കല്യാണിക്കുട്ടി said...

hahahaha...kollaam teacher..........
all d best..............

പി.സി. പ്രദീപ്‌ said...

എല്ലാവിധ ആശംസകളും നേരുന്നു.

shajkumar said...

ദൈവമെ കൈതൊഴാം കേള്‍ക്കുമാറാകണം....

Typist | എഴുത്തുകാരി said...

എല്ലാ ആശംസകളും. തിരക്കാണെങ്കിലും ഇടക്കെങ്കിലും, ഇവിടേക്കു് (ബൂലോഗത്തേക്കു്) വന്നോളൂട്ടോ.

അരുണ്‍ കരിമുട്ടം said...

ആഹാ,
ഒന്നൂടെ നല്ല തലക്കെട്ട് 'ശങ്കരന്‍ പിന്നെം തെങ്ങേല്‍ തന്നെ' എന്നതാ
:)

തിരക്കിനിടയിലും ഇവിറ്റൊക്കെ തന്നെ കാണണേ

Unknown said...

ആശംസകള്‍ .. എന്നും ബഹുമാനം കിട്ടുന്ന ഒരു തൊഴിലാണ് അദ്ധ്യാപനം.
കുട്ടികള്‍ മലയാളം പറഞ്ഞാലോ എന്ന് പേടിച്ചാകണം മലയാളിക്ക് മലയാളി ടീച്ചര്‍മാരെ ഇഷ്ടപെടാത്തത്.

Sukanya said...

സ്മിത ടീച്ചര്‍, വിവരണം നന്നായിരിക്കുന്നു.

ജിജ സുബ്രഹ്മണ്യൻ said...

നാട്ടിലാണെങ്കിൽ റ്റീച്ചർ ജോലിയോളം സുഖമുള്ള വേറൊന്നില്ല എന്നു പറയാറുണ്ട്.കാരണം ഇഷ്ടം പോലെ അവധി.പിന്നെ ജനകീയാസൂത്രണോം അല്ലാത്ത സൂത്രണോം ഒക്കെയായി ക്യാഷ് അധികം കൈ കാര്യം ചെയ്യേണ്ടതില്ല.അവിടെ സ്മിതയ്ക്കു നല്ലൊരു റ്റീച്ചറാവാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു.പഴയ ഗുരു ശിഷ്യ ബന്ധം മടങ്ങിവരട്ടെ എന്ന് ആഗ്രഹിക്കുന്നു

panchami pavithran said...

കമ്പ്യൂട്ടര്‍ കേടായിരുന്നത് കൊണ്ട് നിന്‍റെ ബ്ലോഗ്‌ വായിക്കാന്‍ പറ്റിയിരുന്നില്ല.
ആശംസകള്‍.ടീച്ചര്‍ ആയി ദോഹയിലും വിലസി നടന്നു ശിഷ്യഗണങ്ങളെ സമ്പാദിച്ചുകൂട്ട്..

suresh gopu said...

Teachere...
all the best..
school visheshangal porette..

ജെ പി വെട്ടിയാട്ടില്‍ said...

ഈ സ്മിതക്കൊച്ചിനെ കണ്ടിട്ട് കുറേ നാളായല്ലോ?
എന്തൊക്കെയാ വിശേഷങ്ങള്‍
എന്നാ തൃശ്ശൂരില്‍ വരുന്നത്.

പെണ്‍കൊടി said...

ഓള്‍ ദി ബെസ്റ്റുണ്ട് സ്മിതേച്ചീ...
ചേച്ചി പറഞ്ഞത് ശരിയാ.. ഇപ്പത്തെ സ്കൂള്‍ പിള്ളേര്‍ എന്തു വ്യത്യാസാ നമ്മളെ നോക്കുമ്പോ...

-പെണ്‍കൊടി...

പാവത്താൻ said...

പള്ളിക്കൂടം കഥകൾ പ്രതീക്ഷിക്കാമോ?

Suraj P Mohan said...

Nice Post!!
എന്തൊക്കെ പറഞ്ഞാലും,ജീവനില്ലാത്ത കമ്പ്യൂട്ടരിനോടും,തിരിച്ചു പ്രതികരിക്കാന്‍ ശേഷിയില്ലാത്ത ഫയലുകളോടും അല്ലല്ലോ ഞാന്‍ മല്ലടിക്കുന്നത്.

ഞങ്ങളെ പോലുള്ളവര്‍ക്കിട്ടു ഒന്ന് താങ്ങിയത് ആണല്ലോ?

Suмα | സുമ said...

പിള്ളേരെല്ലാം കൂടെ സ്മിതെച്ചിനെ മടക്കി കെട്ടിയോ?? അടുത്ത പോസ്റ്റ്‌ എന്നേക്കാ??

Vani said...

All the Best

Praveen said...

ടീച്ചറെ :) നല്ലത് വരട്ടെ!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പിള്ളേരെങ്ങാനും ടിച്ചറിന്റെ ബ്ലോഗറിഞ്ഞാ ഇവിടെ വന്നു പണിതരുംട്ടാ.. അതോണ്ട് പിള്ളരെ തല്ലാനൊന്നും പോണ്ട...

SajanChristee said...

അങ്ങനെ ടീച്ചറുടെ മോളെയും ഗുസ്തിപഠിപ്പിക്കാന്‍ തീരുമാനിച്ചു അല്ലെ ?
എന്തായാലും മോള്‍ക്കും ടീച്ചര്‍ക്കും നല്ലതു വരട്ടെ!!
എന്റെ ആശംസകള്‍!!

Anonymous said...

ടീച്ചറെ, എന്നിട്ട് സ്കൂള്‍ വിശേഷങ്ങള്‍ ഒക്കെ എവിടെ? ഓരോന്നായി ഇങ്ങോട്ട് പോരട്ട്

Bindhu Unny said...

ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന ജോലിയല്ലേ. നന്നായി ആസ്വദിച്ച് ചെയ്യാന്‍ സാധിക്കട്ടെ.
ജോലി കിട്ടിയതിന് അഭിനന്ദനങ്ങളും :-)

Saritha said...

Hi Smitha,
its a happy reading when i read yours.well keep the gud work.then see you soon.

ha..vittu poyi.thanks for those flowershow snaps.especially that dragon's.i still hold few gud old memories, sitting with my kuttan nair on those steps of town hall

പാവപ്പെട്ടവൻ said...

ഹൃദയം നിറഞ്ഞ ആശംസകള്‍

naakila said...

ആശംസകള്‍
ഞാനും പുതിയ സ്കൂളിലേക്കാ
ജൂണ്‍ മുതല്‍

വിജയലക്ഷ്മി said...

all the best...mole pathhu pillere padippichhal kittunn samthrpthi athonnu verethanneyaa ketto...

Kichu $ Chinnu | കിച്ചു $ ചിന്നു said...

എല്ലാ ആശംസകളും നേരുന്നു!

Areekkodan | അരീക്കോടന്‍ said...

ജൂണ്‍ മുതല്‍ എന്റെ രണ്ട്‌ മക്കളും വെവ്വേറെ പുതിയ സ്കൂളിലേക്ക്‌...താമസിയാതെ ഞാനും പുതിയൊരു കോളേജിലേക്ക്‌!!!

poor-me/പാവം-ഞാന്‍ said...

next please.

Unknown said...

Good one!
:)

Anonymous said...

ഹായ്‌,എനിക്കും എന്തൊരിഷ്ടാരുന്നു ടീച്ചറാവാൻ.എന്തു ചെയ്യാം? പറ്റീല.
നല്ല പോസ്റ്റ്‌,സ്മിതേച്ചീ.(പുതുമുഖമാണേ.)

oru mukkutti poovu said...

നന്നായിട്ടുണ്ടുട്ടൊ..
പേരിനുള്ള ചിലവു അയച്ച് തന്നോളു...വലുതായാലും വാങ്ങാൻ മടികാണിക്കില്ല..

ഇത്രയും കമ്മന്റ് കിട്ടിയില്ലെ..

Sapna Anu B.George said...

നല്ല ഒരു വായനയായിരുന്നു സ്മിത

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എനിയ്ക്ക് ഒരിയ്ക്കലും ആയിത്തീരാനാവാതെ പോയ, എന്നാൽ ഇനിയൊരു അവസരം ഉണ്ടെങ്കിൽ ആയിത്തീരണം എന്ന് ആഗ്രഹമുള്ള ജോലിയാണു അദ്ധ്യാപനം എന്നത്.സ്വയം അറിയാനും മറ്റുള്ളവരെ അറിയിയ്ക്കാനും ഇതിലും നല്ല ഒരു ജോലി ഉണ്ടോ?

പിന്നെ, എൻ.ആർ.ഐ കുട്ടികൾ മാത്രമല്ല, നാട്ടിലെ കുട്ടികളും ഇപ്പോൾ പലതും അറിയുന്നില്ല.അവർക്കെവിടെ ബാല്യം? അവർക്കെവിടെ കളിയ്ക്കാൻ നേരം, അവർക്കെവിടെ അവധിക്കാലം, മാങ്ങ പറിയ്ക്കൽ, സാറ്റ് കളി,....

എല്ലാം ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ മാത്രം !

നല്ല പോ‍സ്റ്റ്............!
“മൂഷിക സ്ത്രീ” വളരെക്കാലം അങ്ങനെ തന്നെ ആയിരിയ്ക്കാൻ ആശംസിയ്ക്കുന്നു !

ഇട്ടിമാളു അഗ്നിമിത്ര said...

ടീച്ചറാവാന്‍ എനിക്കും ഇഷ്ടാ.. കുറെ കാലം കെട്ടിയാടിയ വേഷം.. ഇപ്പൊഴും ഇടവേളകളില്‍ കൈമോശം വരാതെ സൂക്ഷിക്കുന്നു.. പക്ഷെ സാരി.. അത് ശരിയാവില്ല..

സാരി നിര്‍ബന്ധമായതുകൊണ്ട് മാത്രാ ആദ്യായി ജോലി കിട്ടിയപ്പൊ ജോയിന്‍ ചെയ്യാന്‍ അവസാനദിവസം വരെ കാത്തിരിക്കേണ്ടി വന്നത്..

VEERU said...

good !!

VEERU said...

nice !!

Sabu Kottotty said...

ആദ്യമായാണ്‌ ഇവിടേക്കു വരുന്നത്‌. അതും കായം കുളം സൂപ്പര്‍ ഫാസ്റ്റില്‍.... ടീച്ചര്‍ ക്കും ബ്ളോഗിനും ആശംസകള്‍...

jayanEvoor said...

എനിക്ക് എന്നും നിറകണ്ണോടെ ഓര്‍ക്കാന്‍ ഇഷ്ടമുള്ള മുഖങ്ങളാണ് എന്റെ സ്കൂള്‍ അദ്ധ്യാപകരുടേത്.

അവരും ശിഷ്യരും ഭാഗ്യം ചെയ്തവര്‍!

P R Reghunath said...

good

Sands | കരിങ്കല്ല് said...

കുറേ നാളായി ഇവിടെ വന്നിട്ടു... വന്നു നോക്കിയപ്പൊ വായിച്ച പോസ്റ്റു തന്നെ.. ഒരിക്കല്‍ കൂടി വായിച്ചു.

പിന്നെ നോക്കിയപ്പോഴല്ലേ ഞാ‍ന്‍ കമന്റിയിട്ടില്ല...

എന്നാപ്പിന്നെ രണ്ടു വാക്കു കുശലം പറഞ്ഞിട്ടു പോവാം എന്നു കരുതി.

പഠിപ്പിക്കല്‍ നന്നായി നടക്കുന്നു എന്നു കരുതുന്നു.
ഞാനും ഇവിടെ പഠിപ്പിക്കല്‍ ഉണ്ട്... വലിയ കുട്ടികളാണെന്നു മാത്രം.

വരവൂരാൻ said...

എല്ലാ ആശംസകളും....

സിജാര്‍ വടകര said...

നല്ല കഴിവുണ്ട് നിങ്ങള്‍ക്ക് ... ഈ ബ്ലോഗു എനിക്ക് ഇഷ്ട്ടമായി.

കൂടാതെ ... ഒരു ക്ക്ഷണ പത്രം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു
താങ്കളെ യും താങ്കളുടെ എല്ലാ സുഹൃത്തുക്കളേയും ഞാന്‍ ... ഞങ്ങളുടെ സൌഹൃദ കൂട്ടാഴ്മയായ പാവം മലയാളികള്‍ എന്ന വെബ്‌ സൈറ്റിലേക്കു ക്ഷണിക്കുന്നു .

നിങ്ങളെയും കാത്ത്‌ നിരവധി നല്ല സുഹൃത്തുക്കള്‍ അവിടെ ഉണ്ട് .നിങ്ങളുടെ സൃഷ്ട്ടികള്‍ അവിടെയുള്ള ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം ... ഓണ്‍ ലൈനില്‍ ഉള്ള സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് നേരിട്ട് ചാറ്റ് ചെയ്യാം ...അങ്ങനെ നിരവധി സൌകര്യങ്ങള്‍ അവിടെ ഉണ്ട് .

താങ്കളുടെ സുഹൃത്തുക്കളെയും ഇന്‍ വൈറ്റ് ചെയ്യുക ... അങ്ങനെ നമുക്ക് ഈ കൂട്ടാഴ്മയെ വിജയത്തിലെത്തിക്കാം ...
ലിങ്ക് ഇതാണ് . www.pavammalayalikal.ning.com

മടിക്കാതെ എല്ലാ സുഹൃത്തുക്കളും ഈ സൌഹൃദ കൂട്ടാഴ്മയില്‍ പങ്കു ചേരുക. ഈ സംരംഭം വിജയിപ്പിക്കുക .

സ്നേഹത്തോടെ ;സിജാര്‍ വടകര (പാവം മലയാളികള്‍ അട്മിനിസ്ട്രെട്ടര്‍ മെമ്പര്‍ )

ഗീത said...

സ്മിതേ ആശംസകളും അഭിനന്ദനങ്ങളും ‘ആക്ടീവ്’ ടീച്ചര്‍ ആയതില്‍. ഇത്രയും നന്നായി എഴുതുന്ന ആള്‍ ടീച്ചിങ്ങിലും മികവുപുലര്‍ത്തും. അതു കൊണ്ട് കുറച്ചുനാള്‍ ഈ ഫീല്‍ഡില്‍ നിന്ന് മാറിനിന്നതിന്റെ ആശങ്കയൊന്നും വേണ്ട സ്മിതേ.

poor-me/പാവം-ഞാന്‍ said...

Eagerly awaiting for new release...

Anonymous said...

"മലയാളി ടീച്ചര്‍മാരെ ഒരിയ്ക്കല്‍ പോലും തങ്ങളുടെ കുട്ടികളുടെ അധ്യാപകരാകാന്‍ ഇവിടത്തെ മലയാളികളായ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നേയില്ല."...സത്യാണ് !!!!!അനുഭവ കുറിപ്പുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു ....

Kasim Sayed said...

ടീച്ചര്‍ക്ക് ആശംസകള്‍....

Kasim Sayed said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

മാതാവും,ഗുരുവും ആകുകയെന്നുള്ളത് പുണ്യമുള്ളപ്രവർത്തികളാണ്..സ്മിത.
ഭാവുകങ്ങൾ....

Anonymous said...

ഗുഡ്മോ.........ണിം‌...ങ്ങ്.....
ടീ................ച്ചാ...ര്‍.....:-)

ഹ ഹ, ചുമ്മാ ഇരിക്കട്ടേന്നേ....ഇത്ര നീട്ടി വലിച്ചൊരു മോണിംങ്ങ് പറഞ്ഞിട്ടെത്ര നാളായി.
---------------------------------
അല്ലേ....എനിക്കും ആ തമിശയം ഇല്ലാതില്ല...
ദോഹയിലെ പ്രകൃതിഭംഗി...!!!???

Mohanam said...

അപ്പോ അടി കിട്ടുന്ന പണിയാണോ റ്റീച്ചര്‍ ജോലി......

ANITHA HARISH said...

teachare.... nannaayittundu to........

Faizal Kondotty said...

nice..
:)

അരുണ്‍  said...

റ്റീച്ചറേ...നന്നായിട്ടുണ്ട്

Unknown said...

good morning teacherrrrrrrrrrrrrrrrrrrr..... :)

കരീം മാഷ്‌ said...

എന്റെയും ഇഷ്ടതൊഴിലതു തന്നെ!
മനസ്സില്ലാമനസ്സോടേ ഇട്ടെറിഞ്ഞാണു വിമാനം കയറിയത്.
ഇടക്കിപ്പഴും അവധിക്കു ചെല്ലുമ്പോള്‍ ഒരു ക്ലാസ്സെങ്കിലും എടുക്കാതിരുന്നിട്ടില്ല.
നല്ല പോസ്റ്റ്.
ആശംസകള്‍
(എഴുത്തിനും ജോലിക്കും)

ചേച്ചിപ്പെണ്ണ്‍ said...

Enjoy teaching....

I am an Ex teacher ...

Teacherite joli kalanju
sankethika sahayeede joli cheyyunnu adhava cheyyan sramikkunnu ...
Being a teacher is a great thing ,....

ബഷീർ said...

ടീച്ചറേ,

മുന്നെ വായിച്ചിരുന്നുവെങ്കിലും അന്ന് സിസ്റ്റത്തിൽ ചില പ്രശ്നംസ് കാരണം കമന്റാൻ പറ്റിയില്ല. ഇപ്പോൾ വീണ്ടും വന്നു. വളരെ വൈകിയ ഒരു ആശംസയും അഭിനന്ദനവും വരവ് വെച്ചേക്കൂ..

രാഹുല്‍ said...

നന്നായിരിക്കുന്നു. എന്‍റെ ടീച്ചേര്‍സ് ഒക്കെ ഓര്‍മയില്‍ വന്നു. പലരും പറഞ്ഞത് പോലെ ലോകത്തെ ഏറ്റവും നല്ല ജോലി ആണ് നിങ്ങളുടേത്. എന്‍റെ അമ്മ ഒരു ടീച്ചര്‍ ആണ്. ഓരോ ദിവസത്തെ കഥകള്‍ അമ്മ വന്നു പറയാറുണ്ട്. എനിക്കും ഒരു ടീച്ചര്‍ അകാനാണിഷ്ടം എന്താ ചെയ്ക, 'ജീവനില്ലാത്ത കമ്പ്യൂട്ടരിനോടു' ഗുസ്തി പിടിക്കാനാണ് തലേവര. ടീച്ചറുടെ പ്രൊഫൈലും നന്നായി.

Unknown said...

ടീച്ചറായതില്‍ പിന്നെ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിച്ചതാണ്.
മൂന്നു മാസമൊക്കെ ബ്ലോഗില്‍ വലിയ ഗ്യാപാണ്...
സ്കൂളിലെ വിശേഷങ്ങളൊന്നും പറഞ്ഞില്ല....

മനോഹര്‍ കെവി said...

ഇപ്പൊ വെക്കേഷന്‍ അല്ലെ .... തട്ടിപ്പും വെട്ടിപ്പും സൂത്രങ്ങളും പരദൂഷണവും പറഞ്ഞിരിക്കാതെ, ഒരു പുതിയ ബ്ലോഗ്‌ എഴുതിക്കൂടെ ?.....

മലയാളത്തിലെ ചില സീനിയര്‍ യോഗ്യന്മാരെ പോലെ , വാര്ഷികപതിപ്പുകളില്‍ മാത്രം പ്രതിഭ വിരിയുന്ന ഏര്‍പ്പാട്, നമ്മള്‍ തൃശൂരുകാര്‍ക്ക്‌ പറ്റില്ല , കുട്ട്യേ

മുസാഫിര്‍ said...

അപ്പോ മൂന്നു മാസമായില്ലെ , എങ്ങിനെയുണ്ട് പുതിയ പഠിപ്പിക്കൽസ് അനുഭവങ്ങൾ ?

Zebu Bull::മാണിക്കൻ said...

"ഈ ടീച്ചര്‍ പണി 'എനിക്കിശ്ശി' ഇഷ്ടാനേയ്‌" എന്നെഴുതുന്ന ഒരു ടീച്ചറിന്റെ ക്ലാസ്സില്‍ ഇരിക്കാന്‍ കഴിയുന്ന കുട്ടികള്‍ ഭാഗ്യവാന്‍‌മാര്‍. മലയാളി ആക്‌സന്റ് കുട്ടികള്‍ക്കു കിട്ടാതിരിക്കാനാണോ മാതാപിതാക്കള്‍ നോണ്‍-മലയാളി ടീച്ചര്‍‌മാരെ ആവശ്യപ്പെടുന്നത്?

നിരഞ്ജന്‍ തംബുരു said...

ശരിയാ ടീച്ചറെ വിദ്യാഭ്യാസമുള്ള മലയാളി എന്നും പരവെയ്പ്പിലാണ് ഡിഗ്രീ എടുത്തിട്ടുള്ളത്.ഞാന്‍ കണ്‍സ്ട്രക്ഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ ആണ്.ഇവിടെ പാരകളുടെ സംസ്ഥാന സമ്മേളനമാണ്‌.മൊത്തം മലയാളി പാരകള്‍ തന്നെ.ചിലപ്പോ ഇട്ടേച്ചു പോയാലോ എന്നു തോന്നും.പക്ഷെ മുന്‍പോട്ടു അന്തമില്ലാതെ നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ ജീവിതം.അത് കൊണ്ടങ്ങു ജീവിക്കുകയാ.കീ തിരിക്കുമ്പോള്‍ കരയുന്ന പാവകളെപ്പോലെ.ഇവിടെ ആര്‍ക്കും ആരെയും സ്നേഹിക്കാന്‍ കഴിയില്ല.
''ഇതുമൊരു ലോകം ചതിയുടെ ലോകം
ചിരിച്ചു കൊണ്ടറക്കുന്ന ലോകം ......
കഴുത്തറത്തീടുന്നലോകം ...........
ചിരിക്കുന്ന മുഖങ്ങളെ മാത്രം ഞാന്‍ കണ്ടു -
അതിനുള്ളില്‍ ചതിയുടെ കനലുണ്ടെന്നറിഞ്ഞീല"

ഓര്‍മ്മകള്‍ said...

കൊള്ളാം