
അങ്ങനെ ഞാനും പോയി,ഒരു മീറ്റിന്. സംഭവം ഇന്നലെയായിരുന്നു.ദോഹയിലെ ''ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ " ല്‍ വച്ച്.ഉച്ചയ്ക്ക്.പോസ്റ്റുകളിലൂടെയും,കമന്റുകളിലൂടെയും മാത്രം പരിചയമുണ്ടായിരുന്ന പല പുലികളെയും നേരിട്ട് കണ്ടു.
സ്കൂളിലെയും,വീട്ടിലെയും തിരക്ക് കാരണം,മിക്കവാറും ബൂലോകത്തിലെ വിശേഷങ്ങള്‍ അറിയാറില്ല.എന്റെ പോസ്റ്റിങ്ങ് മിക്കവാറും നിന്ന മട്ടാണ്.എഴുത്ത് നിന്നിട്ടില്ല.പക്ഷെ,അത് ടൈപ്പ് ചെയ്തു പോസ്റ്റ് ആക്കാന്‍ സമയം കിട്ടുന്നില്ല.പക്ഷെ,ബ്ലോഗ് മീറ്റിനു പോയി പല ബ്ലോഗ്ഗെര്‍മാരെയും നേരിട്ട് കണ്ടപ്പോള്‍ നമ്മുടെ ബ്ലോഗും പൊടി തട്ടിയെടുത്താലോ എന്നൊരാശ.
പുതിയ പോസ്ടിടാന്‍ ഒരു 'മോട്ടിവേഷന്‍' ശരിക്കും കിട്ടി.ബ്ലോഗ് മീറ്റിനു പോയി എല്ലാവരെയും 'കത്തി' വച്ച് 'കൊന്നപ്പോള്‍' തന്നെ മനസ്സ് നിറഞ്ഞു.നീണ്ട അഞ്ചു മാസം ഞാന്‍ പോസ്ടിട്ടില്ലെങ്കിലും, ചിലരെങ്കിലും എന്നെ ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം തോന്നി..
ബ്ലോഗ് മീറ്റിന്റെ ചര്‍ച്ചയ്ക്കിടയില്‍ എന്നോട് ഒരു പ്രമുഖ ബ്ലോഗ്ഗര്‍ പറഞ്ഞത് ,എന്റെ ബ്ലോഗ് വായിച്ചു കണ്ണ് ഫ്യൂസായിപ്പോകും എന്ന് പേടിച്ച് മൂപ്പര് മുഴുവന്‍ വായിക്കാറില്ല എന്ന് !!!!! ഇനി ആരും ഈ ചതി എന്നോട് കാണിക്കരുത്.അത് കാര്യമായി പരിഗണിച്ച് ഞാന്‍ എന്റെ ടെമ്പ്ലേറ്റ് മാറ്റുന്നു.ആരും മുഴുവന്‍ വായിക്കാതെ പോണ്ട.മുഴുവനും ഹാപ്പിയായി വായിച്ചേ പോകാവൂ.മുകളില്‍ കാണുന്ന ഫോട്ടോ മുരളിയേട്ടന്റെ പോസ്റ്ടീന്നു അടിച്ചു മാറ്റിയതാണ്.മൂപ്പര്‍ക്കത് ശൈലെശേട്ടന്‍ കൊടുത്തതും.ഇനി,ഇവരൊക്കെ തല്ലുണ്ടാക്കാന്‍ പടയുണ്ടാക്കി വരുമോ ആവോ? ബ്ലോഗ് മീറ്റിനു പോകുമ്പോ,ഞാന്‍ ക്യാമറ കൊണ്ടുപോയില്ല.അതൊക്കെ നേരെച്ചൊവ്വെ എടുക്കാന്‍ അറിയുന്നവര് എടുത്തിട്ടുണ്ട്.നന്നായി പോസ്റ്റ് ആക്കിയിട്ടും ഉണ്ട്.അതുകൊണ്ട്,മീറ്റിനെപ്പറ്റിയുള്ള നല്ല പോസ്റ്റ് വായിക്കാനും,പടംസ് കാണാനും നേരെ ഇതിലെ പോണേ. അതില്‍ പങ്കെടുത്ത എല്ലാവരുടെയും ബ്ലോഗ് ലിങ്ക് കൊടുത്തിട്ടുണ്ട്..അപ്പൊ,ബാക്കി വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍..
75 comments:
ഞാനും ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുത്തു.ദോഹാ ബ്ലോഗ് മീറ്റ് വിന്റെര്‍ - ടെന്‍
ഇപ്പഴും ഇതിലെയൊക്കെ ഗതി കിട്ടാതലയുന്നുണ്ടല്ലേ? :)
ഇനിയും ഞങ്ങള്‍ സഹിക്കേണ്ടി വരുമെന്ന്!!
welcome back dear.Really,we missed you in this blog world.Expecting more from you.
A regular reader of your blog posts.
Bye the way who is this OAB yar?
ഇതെപ്പൊ സംഭവിച്ചു..? പങ്കെടുത്ത എല്ലാവർക്കും ആശംസകൾ..!
ആഹാ !!
ഫോട്ടൊ കണ്ടു കേട്ടോ.
ഹാപ്പിയായി, ഫോണില്‍ മാത്രം പരിചയമുള്ള ആളല്ലെ.
:)
നമ്മുടെ മീറ്റ് കാരണം അങ്ങെനെ ഒരു നല്ല കാര്യം സംഭവിച്ചു..ടീച്ചറു ബ്ലോഗിലൊരു പോസ്റ്റിട്ടു..!!
മുന്‍പ് സ്ഥിരമായി ഹൌസ് ഫുള്ള് പടങ്ങള്‍ ഓടുന്ന തിയേറ്റര്‍ ആയിരുന്നെങ്കിലും കുറച്ചു കാലമായി ഇവിടെ പൂച്ച പെറ്റു കിടക്കുകായിരുന്നു..
:)
പുതുക്കിയ ബ്ലോഗിന്റെ ഉദ്ഘാടനം കഴിഞ്ഞില്ലേ അപ്പൊ ഇനി സൂപ്പര്‍ഹിറ്റ് പോസ്റ്റുകള്‍ ഉടന്‍ തന്നെ റിലീസ് ചെയ്യും എന്ന് കരുതാലോ...
സ്ക്രീന്‍ മാറ്റിയത് കൊണ്ട് ഇപ്പൊ കണ്ണിനു തകരാറില്ലാതെ തന്നെ സിനിമ കാണാട്ടോ..
:)
എല്ലാവര്ക്കും ആശംസകള്‍...
മീറ്റൊക്കെ കേമാക്കിയല്ലോ ല്ലേ..
Long live blog meets :)
അപ്പോ പുതിയ ബ്ലോഗുകള്‍ പോരട്ടെ ടീച്ചറേ..
Long live Niraksharan..
Pinne aa meettil vanna aalukalellaam kaanaan kollaam.
:]
ആശംസകൾ
സ്മിതാ,
അവിടെ കണ്ടപ്പോള്‍ പ്രതീക്ഷിച്ചിട്ടല്ല, വെറുതെ ഒന്നു വന്നു നോക്കി. ദാ കിടക്കുന്നു ഒരെണ്ണം. അതിലേം ഇതിലേമൊക്കെ പോയി പടങ്ങളുമൊക്കെ കണ്ടൂട്ടോ.
ഇനി വല്ലാത്ത ഇടവേളകളൊന്നും വേണ്ടാ.
ടീച്ചര്‍ ബ്ലോഗ് വീണ്ടും തുറന്നിട്ടും ഇതുവരെ ആരും തേങ്ങ ഉടച്ചില്ലേ..?!! എന്നാല്‍ എന്റെ വക കിടക്കട്ടെ ((((((ഠോ)))))
ടീച്ചര്‍ കത്തിയാണെന്നു ആ മുരളി വെറുതെ പറഞ്ഞതല്ലേ. ഇതിനെയൊക്കെ കത്തി എന്ന് വിളിക്കാമോ? ഇത് വാളല്ലേ, ഈര്‍ച്ച വാള്..!!!
ലോ ലവിടെ പോയിരുന്നു....ലവിടെ നിന്നും അറിയാൻ കഴിഞ്ഞത് ടീച്ചറൊരു റേഡിയോ ആണെന്നാണ്..നേരാണോ....:):):):):)
പൊടി തട്ടിക്കുടഞ്ഞു , പെറ്റു കിടന്ന പൂച്ചയെ എണീപ്പിച്ചു വിട്ടു പുതിയ പോസ്റ്റിട്ടതില്‍ സന്തോഷം. ശ്രദ്ധേയന്‍ പറഞ്ഞ പോലെ കത്തിയല്ലല്ലോ, ടീച്ചര്‍ അറക്ക വാള് തന്നെ .. ഏതാണ്ട് ഒരു ഇരുപത്തഞ്ചു മിനുട്ടോളം ആ വാക്ക് സാമര്‍ത്ഥ്യം കൊണ്ട് സദസ്സിനെ മൊത്തം കയ്യിലെടുതില്ലേ ? ആ ചാതുരി എഴുത്തിലും തിളങ്ങട്ടെ എന്ന് ആശംസിക്കുന്നു
ആളനക്കം കണ്ടു വന്നു നോക്കിയതാണ് താമസക്കാരി എത്തിയോ എന്നറിയാന്‍..എഴുതാനും വായിക്കാനും സമയം കിട്ടുന്നില്ലന്ന് അറിഞു ....ന്നു.
അതേയ്,നിങ്ങള്‍ എന്തൂട്ടാ ഈ പറയുന്നേ ... ഈ ത്രിശൂര്‍ക്കാരുടെ ഈര്‍ച്ചവാള്‍ എന്നൊക്കെ പറഞ്ഞിട്ട് കളിയാക്കൊന്നും വേണ്ട... അതേയ്, രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഇരുന്നാല്‍ മോളെപ്പോഴും പറയും മതീന്ന് ... പിന്നെങ്ങനെയാ എഴുതാ... അതേയ് , സകൂളിലാനെങ്കി നല്ല പണിയാണ് .. പിന്നേ, അഞ്ചു മാസായിട്ടു എഴുതിയില്ലെങ്കി എന്താ... 25 മിനിറ്റ് നേരം തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ പോലെയുള്ള ആ സാംസ്‌കാരിക പ്രഭാഷണം പോരെ ... now come to the point.. Smitha, you have a very peppy style of writing , especially writing the humorous one . expecting more hilarious one. i will give you one topic - your school !!!!!
ആശംസകള്‍ ....
ആശംസകൾ.. ആശംസകൾ
ഇപ്പൊ ഒരു പച്ചപ്പൊക്കെയുണ്ട്.. ഈ മരുഭൂമിയില്‍ ഇത്തിരി പച്ച കാണുമ്പോള്‍ വല്യ സന്തോഷാ..
:)
എപ്പോഴും വന്നു നോക്കാറുണ്ട് ഇതിലെ.വീണ്ടും എഴുതാന്‍ തുടങ്ങിയതില്‍ സന്തോഷം.ഇനിയും,ഇനിയും എഴുത്തുകാരുടെ സമ്മേളനം ഉണ്ടാകട്ടെ.അപ്പൊ,പിന്നെ കൂടുതല്‍ കൂടുതല്‍ എഴുതാന്‍ പറ്റുമല്ലോ.ആദ്യമേ അവിടെ പോയി എല്ലാ ഫോട്ടോസും കണ്ടു.വളരെ നന്നായിരിക്കുന്നു.മേല്‍ പറഞ്ഞ കമന്റുകളിലെ പോലെ മഹാ അറക്കവാള്‍ ആണോ?
എല്ലാവര്ക്കും ആശംസകള്‍...!
ആദ്യമായിട്ടാണിവിടെ വരുന്നത് .ഇനി വായിച്ചുകൊള്ളാം .
ആശംസകള്‍
എനിക്കൊന്നെ അറിയേണ്ടതുള്ളൂ.
ഈറ്റുണ്ടായില്ലേ അവിടെ?
:)
അതിനിടെ മീറ്റും കഴിഞ്ഞോ? കൊള്ളാം :)
Vaikiya Ashamsakal...!!!!
കൊള്ളാം.....ബ്ലോഗ് മീറ്റ് ദോഹയിൽ ഞാനില്ലാത്ത/ഞാൻ ഖത്തറിൽ നിന്നും പോയ സമയത്ത് നടത്തിയതിന്റെ പ്രതിഷേദം അറിയിക്കുന്നു.
nannaayi..........
ഞാന്‍ പറയണമെന്ന് കരുതിയത് എല്ലാവരും പറഞ്ഞതിനാല്‍ ഞാന്‍ ഒന്നും പറയുന്നില്ല .
എന്നാലും ഒന്ന് പറയാം- മീറ്റിനു വന്നു ഒന്നും പറയാതെ ഇരുന്നാല്‍ പറയും ജാഢ ആണെന്ന്. മിണ്ടിയാല്‍ പറയും കൊടുവാള്‍ ആണെന്ന്! കഷ്ടം അല്ലെ ടീച്ചറെ?
ബാക്കി പിന്നെ പറയാം.
നാട്ടില്‍ പരിപാടികള്‍ക്ക് നമ്മുടെ മന്ത്രിമാര്‍ വരുന്നത് പോലെ മീറ്റിന് അല്പം ലേറ്റായി എങ്കിലും ലേറ്റെസ്റ്റായ് ചുമ്മാ എന്തോ ഒരു എക്സ്‌ക്യൂസും ഒക്കെ പറഞ്ഞു കേറിവന്നപ്പോഴല്ലേ അറിയുന്നത് ഇതാണ് ബൂലോകത്തെ ഉറങ്ങിക്കിടക്കുന്ന മരൊരു പുലിയാണെന്ന്..
എന്തായാലും വീണ്ടും സജ്ജീവമാകാന്‍ മീറ്റ് ഉപകരിച്ചതിലും അതിനു ഞാനും കാരണക്കാരനായതിലും സന്തോഷം :)
"വിന്‍10" ന്റെ മാനം കളയല്ലേ.. ഇവിടെ ഒക്കെ തന്നെ കാണണം ട്ടോ
തിരിച്ചുവറിവിൽ കൂടുതൽ നല്ല സൃഷ്ടികൾ പ്രതിക്ഷിക്കുന്നു...
ഫോട്ടൊസ് കണ്ടു... ‘കത്തി’ ദോഹയിലും പാട്ടായി അല്ലെ ?
ദോഹ ബ്ലോഗേര്‍സ് മീറ്റ് വിശേഷങ്ങള്‍ അറിയാന്‍ വന്ന എല്ലാവര്ക്കും നന്ദി.
ഓ എ ബി : ഇപ്പോഴും ഗതി കിട്ടിയിട്ടില്ല.നിങ്ങള്‍ സഹിക്കേണ്ടി വരും..
സുരേഷ്: എന്നെ ഇങ്ങനെ പിന്തുണയ്ക്കാനും ആളുണ്ടോ?
സുനില്‍ പണിക്കര്‍ : ഹ്മം..ഇങ്ങനേം ഒക്കെ സംഭവിച്ചു,പോസ്റ്റ് കണ്ടല്ലോ..അത് മതി
അനില്‍ ചേട്ടാ : ഫോട്ടോ കണ്ടു ഹാപ്പി ആയല്ലോ..ഞാനും ഹാപ്പി..
മുരളിയേട്ടാ : പെറ്റു കിടന്ന പൂച്ച ഒരു മൂലയ്ക്ക് കിടപ്പുണ്ട്.അതിനെ ശല്യപ്പെടുത്താതെ ഞാന്‍ ഇടയ്ക്കൊക്കെ പോസ്റ്റ് ഇടാം എന്ന് കരുതുന്നു..
കണ്ണനുണ്ണി: എല്ലാം ഗംഭീരമായി
കുമാരന്‍ : ആശംസകള്‍ വരവ് വച്ചു
നിരക്ഷരന്‍ ചേട്ടാ : അതെ..അതെ. ബ്ലോഗ് മീറ്റുകള്‍ നീണാള്‍ വാഴട്ടെ
സ്പിരിറ്റ് : ഹ്മം..പുതിയത് കുറച്ചു കഴിഞ്ഞു റിലീസ് ആകും
അനോണി : ആണോ?
പാലക്കുഴി : നന്ദി
എഴുത്തുകാരി ചേച്ചി: അതിലേം,ഇതിലേം ഒക്കെ പോയി പടങ്ങള്‍ ഒക്കെ കണ്ടു ല്ലേ? നന്ദി.ഇനി ഇടവേളകള്‍ കുറയ്ക്കണം എന്നാ
ശ്രദ്ധേയന്‍ : കണ്ടോ,ഇതാ പറഞ്ഞെ..ഇങ്ങനെ മനുഷ്യനെ കണ്ണ് വയ്ക്കരുത് പ്ലീസ്
ചാണക്യന്‍ : ഞാനൊരു റേഡിയോ ആണോ? ഞാന്‍ ആ ആരോപണം ശക്തമായി നിഷേധിക്കുന്നു
സുനിലേട്ടാ: കണ്ണ് വച്ചവരുടെ എണ്ണം കൂടി.. അറക്കവാള് മൂര്‍ച്ച എങ്ങാനും കുറഞ്ഞു പോയാല്‍.. ഒന്നിനേം വിടില്ല ഞാന്‍..
പാവം ഞാന്‍: ഹ്മം ശരിയാ,എഴുതാനും,വായിക്കാനും തീരെ സമയം കിട്ടുന്നില്ല
മനോഹര്‍ അങ്കിളേ : ഞാന്‍ രണ്ടു കാലില്‍ നടക്കുന്നത് കാണാന്‍ ഇഷ്ടമില്ല ല്ലേ? സ്കൂള്‍ നെപ്പറ്റി എഴുതി,അവരെന്റെ കാലു തല്ലി ഒടിക്കുന്നത് കാണണം ല്ലേ?
ആശ: നന്ദി
ബഷീര്‍ ഇക്കാ : വന്നതില്‍ സന്തോഷം
രാമചന്ദ്രന്‍ ചേട്ടാ: എനിക്ക് അത്ര സന്തോഷായില്ല്യ .പതുക്കെ,പതുക്കെ ഇഷ്ടാവും..ഞാന്‍ അങ്ങനെയാ..പഴയതൊക്കെ ഉപേക്ഷിക്കാന്‍ വല്യേ വിഷമം ആണ്
ഷീബ: ഏയ്..ചുമ്മാ..ഞാനേ..അതും അറക്ക വാളേ..ശേ!
രമണിക: സന്തോഷം
ജിവി : പറഞ്ഞ വാക്ക് പാലിക്കണം ട്ടോ
സുമേഷ്: പിന്നെ..ഈറ്റുണ്ടാവാതെ?
ശ്രീ: മീറ്റുണ്ടായി..മീറ്റുണ്ടായി
സുരേഷ്: നന്ദി
സപ്ന: പ്രതിഷേധം മനസ്സിലാക്കുന്നു.അടുത്തതിനു അടിച്ചു പൊളിക്കാം
ജയരാജ് : നന്നായി ല്ലേ?
തണല്‍ : അത് തന്നെ..കൊട് കൈ..
നജീം ഇക്കാ: എന്നെ ഇങ്ങനെ പുകഴ്ത്തി പറഞ്ഞതിന് അടുത്ത മീറ്റിനു വരുമ്പോ ഞാന്‍ ചായയും,പരിപ്പ് വടയും വാങ്ങി തരും.മാനം കളയാതെ നോക്കാം ട്ടോ
മനോരാജ്: എഴുതണം എന്നുണ്ട്.
മുക്കുറ്റി പൂവേ : പാട്ടായി...പാട്ടായി.. ഞാനൊന്നും കരുതിക്കൂട്ടി ചെയ്തതല്ല..എല്ലാം അങ്ങനെ സംഭവിച്ചുപോയതാ.
മട്ടും,ഭാവവും മാറി,അണിഞ്ഞൊരുങ്ങി സുന്ദരിയായി വീണ്ടും വന്നല്ലോ-അതുമതി !(ബ്ലോഗിണിയെയല്ല-ബ്ലോഗിനെകുറിച്ചാണ്..ട്ടാ)
പിന്നെ ഫോട്ടൊ കണ്ടപ്പോഴാണ് ആളെ പിടികിട്ടിയത് കേട്ടൊ !
അങ്ങനെ ഒരു ബ്ലോഗ്ഗര്‍ മീറ്റ് കൂടി കഴിഞ്ഞു അല്ലെ.......
അമ്പട...ഇതെപ്പോ സംഭവിച്ചു..???
എന്തായാലും നന്നായി ട്ടോ.എനിക്കിഷ്ടായി.എല്ലാ ഫോട്ടോസും കണ്ടു.നീ തടിച്ചല്ലോ ടീ..ഗുണ്ടു മണീ.. പഴയ ബാക്ക് ഗ്രൌണ്ട് മാറ്റെണ്ടിയിരുന്നില്ല.എനിക്കും പഴയത് തന്നെയായിരുന്നു ഇഷ്ടം.ഇനി നല്ല കുറെ പോസ്റ്റുകള്‍ വായിക്കാം അല്ലെ? വേഗം ആയിക്കോട്ടെ.പക്ഷെ,നിന്റെ പോസ്റ്റുകള്‍ എനിക്ക് ശരിക്കും മിസ്സ് ചെയ്തിരുന്നു ട്ടോ..വേഗം തന്നെ എഴുതണേ.
എനിക്കുകൈ തരിച്ചിട്ടു വയ്യ......അല്ല കണ്ണുകടിച്ചിട്ടു വയ്യ, എത്രപേരാ കൂടെ...
ഹും
ഇനി പിള്ളേരുടെ ഗതി എങ്ങനെയാണാവോ... ?
ഇനിയും കാണാം ടീച്ചറേ....
ഇത് എപ്പോ?
സ്മിത, ഖത്തര്‍-ബ്ലോഗില്‍ നിന്നാണ് ഇവിടെ എത്തിയത്, ഈ പോസ്റ്റിന്റെ കമ്മന്റ്സ് കണ്ടിട്ട് അസൂയ കൊണ്ട് ഞാന്‍ ഒന്നും എഴുത്ണ് ല്ല്യാ..
ആശംസകൽ
കുറേ നാളായി കാണുന്നില്ലല്ലോ എന്നോര്‍ത്തിരിക്കയായിരുന്നു. ഇനി നിറുത്താതങ്ങു തുടരുക.
ഇതിനിടയില്‍ അവിടേം ഒരു മീറ്റ് നടന്നോ.!!
നന്നായി നടന്നെന്നു കേട്ടപ്പോള്‍ സന്തോഷം..
മീറ്റിന്റെ ആവേശത്തില്‍ പുതുപുത്തന്‍ പോസ്റ്റുകള്‍ വെക്കം പോരട്ടേ.:)
ആശംസകള്‍
:)
ആശംസകള്‍
കുറെക്കാലമായി ഇവിടെയൊന്നും ഞാനുമങ്ങിനെ കറങ്ങാറില്ല.ചിലപ്പോഴൊന്നെത്തിനോക്കുമ്പോൾ,
സ്മിതയുടെ അഭാവം ശ്രദ്ധിച്ചിരുന്നു.
അടുത്ത മീറ്റിനു ഞാനും വരും .. ചായയും ബിസ്കറ്റും ബുദ്ധിപരമായ തര്‍ക്കങ്ങളും ഉണ്ടാവുമല്ലോ അല്ലെ ?
what about your next post?
ബ്ലോഗ് എഴുത്ത് ഗൌരവമായി എടുക്കുവാന്‍ ഇത്തരം കൂടിച്ചേരലുകള്‍ ,തുറന്ന ചര്‍ച്ചകള്‍ സഹായിക്കട്ടെ .ഇന്റെര്നെറ്റ് യുഗത്തിലെ അനിവാര്യതയായി ബ്ലോഗ് മാറുമ്പോള്‍ ഏറ്റവും പുതിയ ചില മാറ്റങ്ങള്‍ ബ്ലോഗ് തീമുകളിലും വേണം .ഈ ബ്ലോഗിന് നല്ലൊരു template നല്കുമല്ലോ .
(യാഥാസ്ഥിതിക template കളുടെ കാലം കഴിഞ്ഞു )
എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട്
ബ്ലോഗു വായനക്കിടയില്‍ എത്തിപ്പെട്ട ഒരു നവ ബ്ലോഗ്ഗര്‍
അറബി പള്ളിക്കൂടത്തില്‍ vacationഒന്നും ഇല്ലേ? എഴുതി കൊണ്ടേയിരിക്കൂ
ബ്ലോഗു മീറ്റിലെ സുന്ദരി ആണെന്നും മനസ്സിലായി...
മാസം രണ്ടു കഴിഞ്ഞിട്ടും പുതിയതൊന്നും കണ്ടില്ലല്ലോ...
എവിടെ നോക്കിയാലും മീറ്റുകള്‍ മാത്രം. ഈശ്വരാ ഇതൊന്നും കാണുന്നില്ലേ?
സ്മിതെച്ചിയും മീറ്റ് കൂടി.
എന്നാണാവോ നമ്മളൊക്കെ ഒരു മീറ്റില്‍ പങ്കെടുക്കുക :(
സ്മിത എന്ത് പറ്റി.. വായനക്കാരെ നിരാശരാക്കി കൊണ്ടിരിക്കുവാണല്ലോ.. ഇതിനാണോ കഷ്ടപ്പെട്ട് മീറ്റിൽ പങ്കെടുത്തത്....
ഇനിയും എഴുതി തുടങ്ങുമെന്ന് പറഞ്ഞിട്ടു ഒന്നും കാണുന്നില്ലല്ലോ. പഴയ പോസ്റ്റുകള്‍ ഒന്ന് നോക്കട്ടെ. എന്നിട്ട് പറയാം എന്താ കാര്യമെന്ന്. അതോ ഇനിയും പോസ്റ്റ് ഇട്ടാല്‍ മുട്ടുകാല്‍ തല്ലിയോടിക്കുമെന്നോ ഏതെങ്കിലും രക്ഷിതാക്കള്‍ ഭീഷണിപ്പെടുത്തിയോ? എന്തു പറ്റി ടീച്ചര്‍........?
താങ്കളായിരുന്നു ഞാന്‍ ആദ്യമായി ഈ ലോകത്തു പരിചയപ്പെട്ട ഒരു ബ്ലോഗര്‍! എന്നിട്ടു എവിടെ പുതിയ എഴുത്തുകള്‍?
ടീച്ചറെ, എന്തെങ്കിലും എഴുതി മുന്നോട്ടു നീങ്ങു. അല്ലേല്‍ ശിഷ്യന്മാര്‍ overtake ചെയ്തു മുന്നേറും.
വിഷയം കല്ലിവല്ലി..!
(എന്റെ ബ്ലോഗിലെ കമന്റിനു നന്ദി. ടീച്ചറെ ഇഷ്ട്ടായി കേട്ടോ)
പുതിയ പോസ്റ്റിടാൻ മോട്ടിവേഷൻ കിട്ടിയിട്ട് മാസങ്ങളായി. പോസ്റ്റ് മാത്രമ കാണുന്നില്ല. കിട്ടിയത് വഴിയിൽ കളഞ്ഞോ?
:)
Puthiyathonnum ille.......??
active aaku mashe.......
Sona G
ഏതാണ്ട് 6 മാസമായല്ലോ... ഇപ്പഴും തിരക്കിലാണോ?
Hope Still surviving?
ഇത് ചതിയായി പോയല്ലോ ടീച്ചറെ.
ഇങ്ങിനെ നടന്നാല്‍ മതിയോ? എന്തെങ്കിലും ഒക്കെ എഴുതൂന്നെ.
Well done, Teacher
"അപ്പൊ,ബാക്കി വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍.."
whereis that adutha post?
ബ്ലൊഗഴുതി എഴുതി അവസാനം കുട്ടികൾ തൊറ്റുപോകരുത്
ബ്ലൊഗഴുതി എഴുതി അവസാനം കുട്ടികൾ തൊറ്റുപോകരുത്
പോസ്റ്റ് വായിച്ചവര്‍ക്കെല്ലാം പ്രത്യേകം നന്ദി..
http://www.facebook.com/profile.php?id=561952180&v=wall#!/?ref=home
വയ്കിയാണെങ്കിലും ബ്ലോഗു തുടങ്ങാന്‍ നിമിത്തമായതിന് നന്ദി.
SourceDiscover More Here his comment is hereYOURURL.com HomepageClick This Link
Post a Comment