Thursday, December 16, 2010

വെറുതെ ഒരു പോസ്റ്റ്‌.

"ദേ, സ്കൂള് പൂട്ടി.നാട്ടില് പോകാന്‍ നാലഞ്ചു ദിവസം കൂടി.ബോറടി മാറ്റാന്‍ സിറ്റി സെന്‍റെറില്കൊണ്ട് വിടണം". അങ്കവും കാണാം, താളിയും ഒടിക്കാം എന്ന എന്‍റെ ഉള്ളിരിരിപ്പ് മനസ്സിലാക്കി മൂപ്പര് കൂലങ്കഷമായി ചിന്തിച്ചു. പേഴ്സ് കാലിയാക്കല്‍ എന്ന ചടങ്ങിനോട് വലിയ താല്പര്യമില്ലാത്തതുകൊണ്ട് എന്നോട് ഇങ്ങനെ മൊഴിഞ്ഞു,"എന്തുകൊണ്ട് നിനക്ക് വല്ലതും എഴുതാന്‍ ശ്രമിച്ചു കൂടാ? എത്ര നാളായി ഒരു പോസ്റ്റ്‌ ഇട്ടിട്ട്? നാട്ടില് പോണേനു മുന്‍പ് ഒരു പോസ്റെങ്കിലും ഇട്. " ഒരു നിമിഷത്തേയ്ക്ക് ഞാന്‍ അന്യഗ്രഹത്തിലാണോ എന്ന് പോലും തോന്നിപ്പോയി.ഇങ്ങനെ ഒക്കെ ആ വായീന്ന് കേള്‍ക്കുന്നത് അപൂര്‍വ്വം.വെറുതെ ഇരിക്കുമ്പോള്‍ ആള്‍ടെ തല തിന്നാന്‍ ചെന്നാലോ എന്ന് പേടിച്ച് സൂത്രത്തില്‍ എനിക്ക് തന്ന പണിയാണോ ആവോ?
പക്ഷെ,ചുമ്മാ ഡയറിയുമായി ഇരുന്നാല്‍ വരുന്നതാണോ പോസ്റ്റ്‌? ക്ലാസ്സിലെ തലതെറിച്ച മുപ്പത്തൊന്ന് പിള്ളേരും,അതിനെ വെല്ലുന്ന സ്വന്തം 'പിള്ളയും' , അവരെ മേയ്ക്കലും എല്ലാം കൂടി ഒരു ദിവസം ഇരുപത്തിനാല് മണിക്കൂര്‍ പോരാതെ വരുന്നു എന്ന പോലെ.ഒരു ദിവസം ഇരുപത്തിനാലില്‍ നിന്ന് മുപ്പത് മണിക്കൂറാക്കി മാറ്റാന്‍ ദൈവത്തിനൊരപേക്ഷ എഴുതി ഒപ്പിട്ടു കൊടുത്താലോ എന്ന ചിന്തയിലാണ്. പുതിയ പോസ്ടിടല്‍ പോയിട്ട് മെയില്‍ ചെക്ക് ചെയ്യുന്നത് തന്നെ അഞ്ചാറ് ദിവസം കൂടുമ്പോള്‍. ആകെ മുടങ്ങാതെ ചെയ്യുന്നത് സ്കൂള്‍ വെബ്‌ സൈറ്റില്‍ മുടങ്ങാതെ കേറി നിരങ്ങുന്നത് മാത്രം.വീകെന്റുകള്‍ക്ക് ഇവിടെ നീളം കുറവാണെന്ന് ഞാന്‍ മുന്നേ കണ്ടുപിടിച്ചതാ.അതുകൊണ്ട് വീകെന്റിലെയ്ക്ക് എടുത്തു വയ്ക്കുന്ന പണികള്‍ എപ്പോഴും എനിക്ക് പണി തന്നു കൊണ്ടേയിരിക്കുന്നു.

വെറുതെ ഇരുന്ന്, വെറുതെ കിടന്ന്, വെറുതെ തീര്‍ത്തു കളയാന് ഒരു ദിവസം എന്ന് കിട്ടും? കുക്കറി ഷോകളില്‍ ‍നിന്നും എഴുതിയെടുത്തു വച്ച പുതിയ ഐറ്റംസ് എന്ന് പരീക്ഷിക്കും? അതൊക്കെ പോട്ടെ, ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ ജീവിതം തീര്‍ന്നു പോകുമെന്ന് കരുതിയിരുന്ന ഞാന്‍ തുടര്‍ച്ചയായി ആറ് മണിക്കൂറെങ്കിലും എന്ന് ഉറങ്ങാനാ?


രാവിലെ അഞ്ച് മണിയ്ക്ക് തുടങ്ങുന്ന ഗുസ്തി രാത്രി പത്തരയ്ക്കെങ്കിലും തീര്‍ക്കണമെന്ന ആഗ്രഹം വ്യാമോഹമായി അവശേഷിക്കുന്നു.സ്കൂളില്‍ നിന്ന് കൊണ്ട് വന്ന അസൈന്‍മെന്‍റ് ഷീറ്റുകളും വീക്ക്‌ലി ടെസ്റ്റ്‌ പേപ്പറുകളും അപ്പോഴും നോക്കി പല്ലിളിക്കും.ടീച്ചര്‍ പണിയ്ക്ക് മാത്രേ ഈ ബുദ്ധിമുട്ട് ഉള്ളൂ എന്ന് ചിലപ്പോഴെങ്കിലും ഓര്‍ക്കാറുണ്ട്. ഇന്ന് ഫ്ലവര്‍ ഷേപ്പില്‍ ഉണ്ടാക്കിയ ദോശയെങ്കിലും ബാക്കി വയ്ക്കരുത്ട്ടോ എന്ന് വീട്ടിലെ ജൂനിയറെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തിരിച്ചു മറുപടി : " അയ്യേ! ഫ്ലവര്‍ ഷേപ്പിലുള്ള ദോശ ഒരു ടേസ്റ്റും ഇല്ല.ഇന്ന് ഹാര്‍ട്ട്‌ ഷേപ്പ് മതി." എന്ന് തിരിച്ചു കല്‍പ്പന.എടീ ഹാര്‍ട്ട്‌ ഇല്ലാത്തവളെ, മര്യാദയ്ക്ക് തിന്നോ,ഇല്ലെങ്കി നിന്റെ ബോഡീടെ ഷേപ്പ് ഞാന്‍ മാറ്റും എന്നുള്ള എന്‍റെ ഉള്ളിലെ മറുപടി വെറും നെടുവീര്‍പ്പായി മാറും.


ഇനി സ്കൂളില്‍ ചെന്നാലോ, "നിന്‍റെ തലേലെഴുത്ത് എനിക്ക് വായിക്കാന്‍ പറ്റുന്നില്ല." എന്നത് ഭാഷയും,വ്യാകരണവും,ശൈലിയും മാറ്റി,മനോജിനോട് ഇങ്ങനെ പറയും,"മൈ ഡിയര്‍...എന്നും ഹാന്‍ഡ്‌ റൈറ്റിംഗ് പ്രാക്ടീസ് ചെയ്യണം". ഉടനെ വരും ഉരുളയ്ക്കുപ്പേരി!! "ദിസ് ഈസ്‌ ദി എയ്ജ് ഓഫ് ലാപ്ടോപ്സ്.സൊ,നോ നീഡ്‌ ടു ഡു ദാറ്റ്‌." തൃപ്തിയായി മനോജേ,തൃപ്തിയായി..ബ്രഹ്മാവ്‌ സൃഷ്ടി കര്‍മ്മം നടത്തുമ്പോള്‍ എന്തിനാണാവോ എല്ലാവര്ക്കും ഇത്ര മൂര്‍ച്ചയേറിയ ജിഹ്വകള്‍ പ്രദാനം ചെയ്യുന്നത്?കൂടെ നമ്മളും നാക്കിനു മൂര്‍ച്ച കൂട്ടി,കൂട്ടി അത് എന്നാണാവോ തേഞ്ഞ് പൊട്ടിപ്പോകുന്നത്? ആകെ കൂടിയുള്ള പിടി വള്ളിയാ.ഇവരെയൊക്കെ ആവശ്യത്തില്‍ കൂടുതല്‍ മര്യാദ പഠിപ്പിക്കാന്‍ പോയാല്‍ യഥാര്‍ത്ഥ മര്യാദക്കാര്‍ - പാരെന്റ്സ്- യുദ്ധത്തിന് കച്ച കെട്ടിയിറങ്ങും.ഞാനൊരു സമാധാനപ്രിയയായത് കൊണ്ട് "എന്‍റെ മോനെ ----- കുട്ടി സ്വിമ്മിംഗ്പൂളില്‍ വച്ച് ഉന്തിയിട്ടു." എന്നുള്ള പരാതിയ്ക്ക് അങ്ങനെ വലുതായൊന്നും ഉന്തിയില്ല. നിങ്ങടെ മോനാ ശരിയായ പ്രശ്നക്കാരന്‍. ഞങ്ങള് നാല് ടീച്ചേര്‍സ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. പിന്നെ, "പ്രയാസി'നും ഈയ്യിടെ കുറുമ്പ് ഇത്തിരി കൂടുതലാ. പക്ഷെ, ടാലന്റ് ഹണ്ടിന് അവന്‍ ചെയ്ത 'സോളോ ഡാന്‍സ്' സാക്ഷാല്‍ മൈക്കിള്‍ ജാക്സനെ വരെ കടത്തി വെട്ടി... എന്നാക്കി മാറ്റി അവതരിപ്പിച്ച് പാരെന്റ്സ്ന്‍റെ കണ്ണിലുണ്ണിയായ ടീച്ചര്‍ ആകാന്‍ മാക്സിമം പയറ്റിക്കൊണ്ടിരിക്കുന്നു. "പ്രയാസ്" പക്ഷെ,സ്കൂളിലെ എല്ലാവര്ക്കും അങ്ങേയറ്റം പ്രയാസം ഉണ്ടാക്കുന്നു എന്ന വസ്തുത തീരെ മറച്ചു പിടിക്കാന്‍ പറ്റിയ ഒന്നല്ല.ആരാണാവോ ആ കുട്ടിയ്ക്ക് 'പ്രയാസ്' എന്ന പേരിട്ടത്? ‌

ആഴ്ചയില്‍ മൂന്നു ദിവസം വീട്ടില്‍ സഹായത്തിന് വരുന്ന "ഋത്വിക് റോഷന്‍" അപ്രഖ്യാപിത ലീവ് എടുക്കുമ്പോള്‍ അവിടെയും നമ്മളാക്ടീവായേ പറ്റൂ."എന്‍റെ സൈക്കിള്‍ കേടാ.മൊബൈല്‍ റീ-ചാര്‍ജ് ചെയ്യണം,മോള്‍ടെ ബര്‍ത്ത്ഡേയ്ക്ക് സമ്മാനം വാങ്ങി അയക്കണം." ആവശ്യങ്ങളുടെ ലിസ്റ്റ് കൂടുമ്പോള്‍, ബംഗ്ലാദേശി ഋത്വിക്കിനെ കാത്തിരിക്കുന്ന ഈ ഫ്ലാറ്റിലെ ജോലിക്കാരായ മുഴുവന്‍ ഗൃഹലക്ഷ്മികളുടെയും ചങ്കിടിപ്പ് കൂടും.എന്‍റെ ഹിന്ദി കേള്‍ക്കാനുള്ള ശേഷി ഇല്ലാഞ്ഞിട്ടാണോ ഇനി അവന്‍ ലീവ് എടുക്കുന്നത് എന്നുള്ള ഗൃഹനാഥന്റെ സംശയം ഞാന്‍ മുളയിലെ നുള്ളേണ്ടതായിരുന്നു.

തിരക്കിനിടയില്‍ ട്രെഡ്‌മില്ലിലെ മല്‍പ്പിടുത്തം നിറുത്തി ഫ്ലാറ്റിനു പുറത്തുള്ള റോഡില്‍ ഈവനിംഗ് വോക്ക് തുടങ്ങിയത് ആരോഗ്യപരിപാലനത്തിന് മാത്രം. തണുപ്പ് വന്നത് കൊണ്ടും,കാല്‍മുതലായി ഉണ്ടായിരുന്ന പാദസരം ഒന്ന് കളഞ്ഞു പോയതുകൊണ്ടും,അതും അവസാനിപ്പിച്ചു.സ്വര്‍ണ്ണ വിലവര്‍ദ്ധനക്കാലത്ത് തന്നെ ഉണ്ടായ ഈ നഷ്ടത്തില്‍ പരിതപിച്ച് എന്‍റെ ശ്രദ്ധ ടി.വി.യില്‍ "അലാവുദ്ധീനും അത്ഭുതവിളക്കും" കാണലിലും, പച്ചക്കറി അരിയലിലും, ഫോണ്‍ വിളികളിലും കേന്ദ്രീകരിക്കുന്നു.സമീപ പ്രദേശത്ത് എന്ത് നടക്കുന്നു എന്നറിയാനുള്ള ആകാംഷ തീരെ ഇല്ലാത്തത് കൊണ്ട് മാത്രം അയല്‍ ഫ്ലാറ്റുകളിലേയ്ക്കു ഫോണ്‍ വിളികള്‍ നന്നേ കുറഞ്ഞു. അതുകൊണ്ട് മാത്രം അടുത്ത ഫ്ലാറ്റിലെ തമിഴന്‍ അങ്കിള്‍ തന്‍റെ തലയ്ക്കു മുകളില്‍ താമസിക്കുന്ന കൊളീഗിന് അയച്ച എസ്.എം.എസ് ഇതിവൃത്തം വളരെ വൈകി മാത്രമേ എനിക്ക് അറിയാനായുള്ളൂ.പാതിരാത്രിയ്ക്ക് അയച്ച എസ്.എം.എസ്. ഇങ്ങനെ "ഒന്നുകില്‍ താങ്കളുടെ മക്കളോട് രാത്രി പത്തര കഴിഞ്ഞുള്ള ഫുട്ബോള്‍ മാച്ച് വീട്ടിനകത്ത് നടത്തരുതെന്ന് പറയുക.അല്ലെങ്കില്‍ മൂന്നെണ്ണത്തിനും ഓരോ കത്തി കൊടുത്ത് ഇങ്ങോട്ട് പറഞ്ഞയച്ച് എന്നെ കൊല്ലാന്‍ പറയുക". സംഗതി ഏതായാലും ഏറ്റു.രണ്ടു മിനിട്ടിനുള്ളില്‍ തലയ്ക്കു മുകളിലെ ഭൂമികുലുക്കത്തിന്റെ ശബ്ദം നിന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തി.


സ്കൂളിലിരിക്കുമ്പോ വിചാരിക്കും, സ്കൂള്‍ പൂട്ടിയിട്ടു വേണം എവെരസ്റ്റ് മറിക്കാനെന്ന്. പക്ഷെ സ്കൂള് പൂട്ടിയപ്പോ വല്ലാത്ത വീര്‍പ്പുമുട്ടല്‍.സ്കൂളിലെ തിക്കും,തിരക്കും, കുട്ടികളുടെ ബഹളവും പരാതികളും, നാല്‍പ്പതിയഞ്ചു മിനിട്ട് കൂടുമ്പോഴുള്ള ബെല്ലടി ശബ്ദവും ഇല്ലാതെ ആകെ വല്ലാത്ത ഒരു അസ്വസ്ഥത.വന്നു,വന്ന് നിശ്ശബ്ദതയോട് ഒരു താല്പര്യക്കുറവ്.ഡാഷ് പോയ അണ്ണാന്റെ പോലെ.വാരികയിലെ മന:ശ്ശാസ്ത്രജ്ഞനോട് എഴുതി ചോദിക്കേണ്ടി വരുമോ ആവോ? ഇടയ്ക്ക് പോസ്ടിടാത്തത് കൊണ്ട് ഞാനെന്ന ബ്ലോഗിണിയേ ബൂലോകത്തെ പുതുമുഖങ്ങളില് എത്ര ‍പേര്‍ക്ക് അറിയുമോ ആവോ?

ചിത്രം: ഗൂഗിളില്‍ സെര്ച്ചിയപ്പോള്‍ കിട്ടിയത്.

62 comments:

smitha adharsh said...

കുറെ നാളുകളായി ഒരു പോസ്റ്റ്‌ ഇടണമെന്ന് വിചാരിക്കുന്നു.അല്ലെങ്കില്‍ ആരെങ്കിലും,എന്റെ ബ്ലോഗിനൊരു ചരമഗീതം കുറിച്ചാലോ? അങ്ങനെ ഒരു ഭീഷണി മെയില്‍ എനിക്ക് കിട്ടി..എല്ലാവര്ക്കും സുഖമെന്ന് കരുതട്ടെ..അപ്പൊ,ചുമ്മാ ഒരു പോസ്റ്റ്‌.

Anonymous said...

aahaa...vannallo vanamaala!!
evideyaayirunnu maashe?appo,full time busy aanalle?rasakaramaaya ezhuthum,koode kodutha chithravum super!ithengane oppichu? hats off!!

Anilkumar

Manoraj said...

ഹ..ഹ.. കമന്റില്‍ ഒരു ചരമഗീതം കണ്ടു.. ഏതായാലും മെയിലയച്ചയാള്‍ക്ക് നന്ദി.. അങ്ങിനെയെങ്കിലും ഒരു പോസ്റ്റിട്ടല്ലോ..:):)

ക്രുക്കറി ഷോയില്‍ നിന്നും എന്തൊക്കെയോ പഠിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയിട്ട് ഇനി കണവന്‍ സ്കൂള്‍ മാനേജ്മെന്റിനോട് പ്രത്യേകം പറഞ്ഞിരിക്കുകയാണോ ലവള്‍ക്ക് നിപ്പിരിപ്പില്ലാത്ത പണികൊടുക്കണമെന്ന്.. അല്ലെങ്കില്‍ ആ പരീക്ഷണവും ആ പാവം തന്നെ സഹിക്കേണ്ടേ.. :)

Unknown said...

ഓ,,,ഹ്..ഞാനെന്താണീ..കാണുന്നത്?

അറിയാതെ ആണെങ്കിലും എന്നെ ഈ ലോകത്തേക്ക് കൈപിടിച്ചാനയിച്ച,,
ആളിന്‍റെ യാതൊരു വിവരവുമില്ലാതെ വിഷമിച്ചിരിക്കുകയായിന്നു ഇത്ര നാളും.

ഇടയ്ക്കിടെ ഞാന്‍ വന്നു നോക്കാറുണ്ട്.ഞാനറിയാതെ അവിടെയെങ്ങാനും വന്നിട്ടുണ്ടോന്നറിയാന്‍..

സന്തോഷായി.സമയം 30 മണിക്കൂര്‍ ആക്കി കിട്ടിയാല്‍ എന്‍റെ പോസ്റ്റുകളൊക്കെ ഒന്ന് നോക്കണേ..

Unknown said...

ടീച്ചറേ..പോസ്റ്റിനെ കുറിച്ച് പറയാതെ പോയതിനു ക്ഷമ!
രസകരമായി വായിച്ചു തീര്‍ത്തു,
"കാല്‍മുതല്‍" കലക്കീട്ടോ..

ശ്രീനാഥന്‍ said...

നന്നായി പറഞ്ഞു വിശേഷങ്ങൾ, പിന്നെ അലക്കൊ ഴിഞ്ഞു നേരമില്ലെന്നു പറഞ്ഞ പോലെ എല്ലാം കഴിഞ്ഞ് സമയം കിട്ടില്ല റ്റീച്ചറേ, സ്ക്കൂളിലെ കുട്ടികളുടെ കാര്യമെഴുതിയതൊക്കെ രസകരമായി, സ്ക്കൂൾ ഒരു അക്ഷയഖനിയാണ്, ഇനിയും കുഴിക്കുക, ആശംസകൾ!

Asok Sadan said...

എങ്ങനെയോ കറങ്ങി ഇവിടെ എത്തി. ടീച്ചര്‍ കുറേക്കാലത്തിനു ശേഷം ബ്ലോഗ്ഗിലേക്ക്‌ മടങ്ങി വന്നതാണെന്നും മനസ്സിലായി. നല്ല പോസ്റ്റ്‌.

ഏതായാലും ഒരു ഷോട്ട് ഫിലിം കണ്ടു കളയാം. എന്‍റെ ബ്ലോഗിലേക്ക് വരൂ.

Aarsha Abhilash said...

സ്മിതെ..,വെറുതെ പോസ്ടിയാലും പോസ്റ്റ്‌ ആകുമെന്ന് മനസിലായി. ഈ ബ്ലോഗിലേക്ക് എത്തിയത് ഫേസ്ബൂകിലെ ഒരു പോസ്റ്റില്‍ നിന്നാണ്. നല്ല അവതരണം. "പ്രയാസ്" ...ഈശ്വര, ഈ പേരിനെ കുറിച്ചൊക്കെ എന്ത് പറയാന്‍???? ഇടയ്ക്ക് എന്റെ ബ്ലോഗിലും വരുമല്ലോ

Anonymous said...

smitha teachere....

ithu ningalude oru common problem anu...
joli illathe veettil 2 year irunnappol bharya bore adikkunne bore adikkunne ennu...

nalla oru joli ( 8-4 pm) dohayil thanne kittiyappol...ayyo time ottum kittunnille..ennum

entha cheyya...

ikkare nilkumbol akkare pacha...


post kalakki ketto as usual...

haris-doha

കൊച്ചു കൊച്ചീച്ചി said...

ന്റെ ടീച്ചറേ. ജീവിതം നെട്ടോട്ടമായതിനു്‌ കുട്ടികളോടു്‌ ഇങ്ങനെ അരിശം കൊള്ളുന്നതു്‌ എന്തിനാ?

ഞാന്‍ പുതിയ ആളാണ്‌ കേട്ടോ, എഴുതിപ്പഠിച്ചു വരുന്നേയുള്ളൂ. ടീച്ചര്‍ പറയാതെ തന്നെ ഞാന്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്.

ബിന്ദു കെ പി said...

സ്മിതയെ കാണാറേയില്ലല്ലൊ എന്ന് ഇട്യ്ക്കിടെ വിചാരിക്കാറുണ്ട്. കണ്ടതിൽ സന്തോഷംട്ടോ. ഒരു ദിവസം 24 മണിക്കൂറിൽ കൂടുതലാക്കിക്കിട്ടിയാൽ വല്ലപ്പോഴും ഒരു മെയിലെങ്കിലും അയയ്ക്കണേ :)

ങാ, പിന്നെ ബ്ലോഗനയിൽ വീണ്ടും കണ്ടൂട്ടോ. കൺഗ്രാറ്റ്സ്!

oru mukkutti poovu said...

ടീച്ചര്‍ ബ്ലോഗ്‌ ഒക്കെ വിട്ടില്ലേ .. ഇപ്പോള്‍ ബ്ലോഗനയിലല്ലേ കളി ..

സ്കൂള്‍ പൂട്ടിയാല്‍ എങ്ങിനെ സമയം ഉണ്ടാകും അപ്പോഴേക്കും തെണ്ടാന്‍ ഇറങ്ങില്ലേ
.. ആദ്യം അമ്മയെ കാണണം ..പിന്നെ എവിടെ എങ്കിലും ഒരു കല്ല്യാണം
ഉണ്ടോ എന്ന് നോക്കി അവിടെ എത്തണം ... പിന്നെ എവിടെ എങ്കിലും ആരെങ്കിലും ചെരിഞ്ഞോ മറഞ്ഞോ എന്ന് നോക്കണം .... അങ്ങിനെ എന്തൊക്കെ എന്തൊക്കെ
അപ്പോഴേക്കും സ്കൂള്‍ തുറക്കും ..

Sukanya said...

വീണ്ടും വെറുതെയല്ലാതെ കണ്ടതില്‍ സന്തോഷം.

എന്‍.ബി.സുരേഷ് said...

ഹൊ ഈ ടീച്ചറുടെ ഒരു പെടാപ്പാടേ....!

നൂറുകൂട്ടം കാര്യങ്ങൾ എടുത്ത് തലയിൽ വച്ഛിട്ട് നിലവിളിക്കുകയല്ലാതെ ഇപ്പോ എന്താ ചെയ്ക.
അതിനിടയിൽ ബ്ലോഗും തുടങ്ങി....

ജീവിതം ഓടിത്തീർക്കലാണെന്ന ഒരു കുത്ത് അതിനിടയിൽ കിട്ടുന്നുണ്ട്.

ഇഷ്ടപ്പെട്ടജീവിതം ജീവിക്കാൻ ആർക്കുകഴിയും
കിട്ടിയ ജീവിതത്തെ ഇഷ്ടപ്പെടാതെ.


മാതൃഭൂമിയിൽ വന്ന പോസ്റ്റ് ഞാൻ അന്നേ വായിച്ചിരുന്നു. ഇടയ്ക്ക് ബൂലോകത്ത് ഇല്ലാതിരുന്നത് കൊണ്ട് അറിയിക്കാൻ പറ്റിയില്ല.

നികു കേച്ചേരി said...

ടീച്ചറെ, മിനിസ്ട്രി ഓഫ്‌ ഇന്റിരിയറിൽ
അപേക്ഷ കൊടുത്തിട്ടുണ്ട്‌.
അവധി കഴിഞ്ഞു വരുമ്പോഴേക്കും
ശരിയാവും.(30 മണിക്കൂറിന്റെ കാര്യം)

Ullas said...

അലസമായ മനസ് ചെകുത്തന്റെ കൂടാരം, അതുകൊണ്ട് എഴുതികൊണ്ടിരിക്കുക!! :)

കൊവ്വപ്രത്ത് .. said...

വഴി തെറ്റി വന്നതാ...,വന്നു പെട്ടത് സിംഹത്തിന്റെ പാളയ്ത്തിലാനെന്നു ഇപ്പോയാ മനസിലായത്‌,കാണാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷം,വീണ്ടു വരാം...

joice samuel said...

എഴുത്തു തുടരു...
ആശംസകളോടെ,
ജോയ്സ്.

Echmukutty said...

ഇതു കലക്കി.
ദിവസം മുപ്പത് മണിക്കൂറാക്കാൻ ഭീമ ഹർജി കൊടുക്കാം, ഞാനും ഒപ്പു വെയ്ക്കാം.

നല്ല എഴുത്ത്. അതുകൊണ്ട് ബ്ലോഗനയിൽ മാത്രമല്ല ബ്ലോഗിലും എഴുതണം.

ഇപ്പോ നാട്ടിലാണോ?

Rare Rose said...

പ്രയാസ് ഇത്രേം അര്‍ത്ഥവത്തായ പേര് മോനിട്ട ആ അച്ഛനുമമ്മേം സമ്മതിക്കണം.;)
പിന്നെ ഫുട്ബോള്‍ മാച്ച് എസ്.എം.എസ്സും,വിശേഷങ്ങളെല്ലാം നല്ല രസായി വായിച്ചു..:)

Mohanam said...

തട്ടുമ്പുറത്തിരിക്കുന്ന ബ്ലോഗ് ഇടക്ക് ഇതേപോലെ തൂത്ത് തുടക്കുമ്പോള്‍ അലര്‍ജി ഉണ്ടാവാതെ സൂക്ഷിക്കണം.

ആശംസകള്‍, അവധിക്കാലം ആഘോഷമാകട്ടെ എന്നാശംസിക്കുന്നു.

PIN said...

Good post....
Keep writing........

വാക്കേറുകള്‍ said...

നന്നായിരിക്കുന്നു. എല്ലാവര്‍ക്കും അതേ സമയം ഇല്ലാന്നുള്ള പ്രശ്നംസ് തന്നെ. അട്യോള്യായിട്ടുണ്‍ട്. ബ്ലോഗ്ഗനേല്‍ കണ്ടിരുന്നു..

വാക്കേറുകള്‍ said...

നന്നായിരിക്കുന്നു. എല്ലാവര്‍ക്കും അതേ സമയം ഇല്ലാന്നുള്ള പ്രശ്നംസ് തന്നെ. അട്യോള്യായിട്ടുണ്‍ട്. ബ്ലോഗ്ഗനേല്‍ കണ്ടിരുന്നു..

വാക്കേറുകള്‍ said...

നന്നായിരിക്കുന്നു. എല്ലാവര്‍ക്കും അതേ സമയം ഇല്ലാന്നുള്ള പ്രശ്നംസ് തന്നെ. അട്യോള്യായിട്ടുണ്‍ട്. ബ്ലോഗ്ഗനേല്‍ കണ്ടിരുന്നു..

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നന്നായിരിയ്ക്കുന്നു!!

നല്ല ആഖ്യാനരീതി..
ആശംസകളോടെ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇപ്പഴാണ്‌ ഇത് കണ്ടത്. ഇതാണ്‌ ബ്ലോഗ് പൊടിയടിച്ച് കിടന്നാലുള്ള കുഴപ്പം. ആളുകളാവഴിക്ക് വരാതാകും. :) 

SHANAVAS said...

Respected teacher,
very good post.how you managed time for all these things which you have narrated?seen u in BLOGANA also.
continue such writing.
regards.
shanavasthazhakath.blogspot.com

നാമൂസ് said...
This comment has been removed by the author.
നാമൂസ് said...

അപ്പോള്‍, ഇതാണ് ടീച്ചറുടെ ഇടം...!! ഇവിടെയാകെ നെടുവീര്‍പ്പുകലാണല്ലോ..?
ഒന്ന് ചിരിച്ചാലെന്താ..?
ഈ നാക്ക് തന്നെയാണ് ആയുധം. വാക്കേര്‍ കൊണ്ട് മുറിഞ്ഞവര്‍ക്കും ആ മുറിവില്‍ ഉപ്പു പുരട്ടിയവര്‍ക്കും വേണ്ടി, ഞാനും ഒരു ദീര്‍ഘ നിശ്വാസമയക്കുന്നു.

ഹാ വൂ...!!!

നാമൂസ് said...
This comment has been removed by the author.
പഞ്ചാരകുട്ടന്‍ -malarvadiclub said...

ഞാനും അനിയനും എന്റെ ഒന്നര വയസ്സുള്ള ജൂനിയറും കൂടി ഇത് പോലെ ക്രിക്കെറ്റ് കളിക്കാറുണ്ട് ഫ്ലാറ്റില്‍.പക്ഷെ ഇതുവരെ SMS വന്നിട്ടില്ല.നമ്പര്‍ അറിയാത്തത് കൊണ്ടായിരിക്കും

mayflowers said...

വളരെ രസകരമായി അനായാസമായി എഴുതിയിരിക്കുന്നു.
എപ്പോഴും പണിയാണെന്നോര്‍ത്ത് വിഷമിക്കേണ്ട.
പ്രായത്തെ മറികടക്കാന്‍ ഇതിലും നല്ലൊരു മരുന്ന് വേറെയില്ല.
ആശംസകള്‍.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ടീച്ചറേ....
ബൂലോകത്ത് കറങ്ങി നടക്കുന്നതിനിടയില്‍ കുറച്ച് നാളു മുമ്പ് വരെ ഇവിടെയും വരാറുണ്ടായിരുന്നു...പോസ്റ്റുകളൊന്നും കാണാറില്ലായിരുന്നു...ഞാന്‍ കരുതി
ബ്ലോഗ് കട പൂട്ടി പോയെന്ന്...എന്തായാലും ലേറ്റായി വന്നാ ലെറ്റസ്റ്റായി വരുവേന്‍ എന്ന് പറഞ്ഞ പോലെ തന്നെയായി...നല്ല ഒഴുക്കോടെ വായിച്ചു...പ്രയാസിനെ കൊണ്ടുള്ള പ്രയാസങ്ങളും, എസ്.എം.എസും എല്ലാം കലക്കി...അപ്പോ ഇനി ഇവിടെയൊക്കെ തന്നെ കാണുമല്ലോ ല്ലേ...?

Sidheek Thozhiyoor said...

വെറുതെ ഒരു പോസ്റ്റു ഇങ്ങിനെ ഒരു "കാലുമുതല്‍ " ആണെങ്കില്‍ കാര്യമായിട്ടൊന്നു പോസ്റ്റിയാല്‍ എന്തായിരിക്കും കഥ ! കണ്ടല്ലോ ഇനി തിരഞ്ഞു പിടിച്ചു വന്നോളാം ടീച്ചറെ..

ente lokam said...

പുതു മുഖങ്ങല്ള്‍ക്ക് കാണാന്‍ അല്ലെ ബ്ലോഗ് മീറ്റ്‌?
അത് ശരി വീട് നടത്താന്‍ അറിയില്ലെങ്കില്‍ എന്‍റെ
ലോകത്ത് വരൂ.വെറുതെ ഒരു ഭര്‍ത്താവ് വായിച്ചാല്‍
മതി..

നല്ല തങ്കപ്പെട്ട മോനാ ... said...

എന്തായാലും കലക്കിയിട്ടുണ്ട്. ഞാന്‍ പറഞ്ഞ "followers" ഇത്രേം പെട്ടന്ന് ശെരിയാക്കില്ലേ! ടീച്ചര്‍ മലയാളം ഡിക്ഷ്ണറിയില്‍ പുതിയ വാക്കുകള്‍ ചേര്‍ക്കുമെന്ന് തോന്നുന്നു.വെറുതെ പോസ്ടിയാലും പോസ്റ്റ്‌ ആകുമെന്ന് മനസിലായി.കൺഗ്രാറ്റ്സ്!

ചന്തു നായർ said...

സത്യം പറഞ്ഞാൽ, നന്നായി,രസമുള്ള രചന,രസച്ചരട് മുറിയാതെ........ സ്മിതക്ക് അഭിനന്ദനങ്ങൾ.http://chandunair.blogspot.com/

Unknown said...

ആകെ മൊത്തം കോലാഹലമാണല്ലോ ടീച്ചറേ.എന്തായാലും പുതുമുഖങ്ങള്‍ ഖത്തര്‍ ബ്ലോഗ്ഗിണിയെ പരിചയപ്പെട്ടു വരുന്നു.കുരുത്തക്കേടിനു കാലനു തന്നെ കുരുക്കെറിഞ്ഞപിള്ളേരും,പാവം അതിയാന്റെ ചിത്രവും,തമിഴന്റെ ഭൂലോകവും,പാതാളവും കഴിഞ്ഞുള്ള എസ്.എം.എസും ,ഹാര്‍ട്ട് ഷേപ്പ് വേണോ,ഫ്ലവര്‍ഷേപ്പിലാണോ അതോ ഇനി വേറേ എന്തു ശേപ്പിലാണ്‌ എന്നു പറയുന്ന വിവരങ്ങളും എല്ലാം ശേലായി.

SUJITH KAYYUR said...

ashamsakal

CKLatheef said...

:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ദിവസം 25 മണിക്കൂര്‍ എങ്കിലും കിട്ടിയാല്‍ രക്ഷപ്പെട്ടു എന്ന് കരുതി നടക്കുമ്പോഴാ...
ഓരോ 'പകല്‍ക്കിനാവ്'!

Cm Shakeer said...

വെറുതെ ഒരു പോസ്റ്റായ കാരണം ഒന്ന് കണ്ണോടിക്കം എന്ന് കരുതിയാണ് വായിച്ചു തുടങ്ങിയത്, എന്തായാലും അവസാനം വരെ വായിപ്പിച്ചു കളഞ്ഞു.

Villagemaan/വില്ലേജ്മാന്‍ said...

ഇത് വെറുതെ ഒരു പോസ്ടല്ലല്ലോ :)
ഇതിലെ വന്നത് വെറുതെയും ആയില്ല!

Jidhu Jose said...

ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്തു. ഒരു ദിവസത്തെ ഇത്ര ഒഴുക്കോടെ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്. എന്തായാലും ടീച്ചര്‍ ഇങ്ങനെ പിള്ളേരെ പറ്റി എഴുതുമ്പോള്‍ അവര്‍ ടീച്ചറെ പറ്റി എന്തായിരിക്കും എഴുതുക എന്നൊരു ആകാംഷ ഉള്ളിലുണ്ട്.

ഒരില വെറുതെ said...

ഒന്നുമില്ലാത്ത നേരത്തെ പോസ്റ്റുകളാവും ഒരു പക്ഷേ, മനസ്സിനെ ഏറെ പകര്‍ത്തുക. നന്നായി.

ജെ പി വെട്ടിയാട്ടില്‍ said...

smithakkutteeeees

enthaa qatarile visesham?
thrissurkaariyanennarinju parichayappedan thirakkaayi. pakshe naattil illa ennu manassilaayappol oru dukhavum.

your post is really interesting.
my mal font does not work today, so unable to scribble whatz in mind.
shall come once again while i am back to my home.

greetings from kokkalai, trichur

kharaaksharangal.com said...

സമയക്കുറവ് എല്ലാ പ്രവാസികളുടെയും പ്രശ്നമാണ്.

ബെഞ്ചാലി said...

വെറുതെ ഒരു കമന്റ് :)

നന്നായിരിക്കുന്നു,
ആശംസകള്‍.

Unknown said...

chechi..sukalle..ippo frequent aayi ezhutharilla alle...but njan idakku idakku okke chechide blog keri nokkum..pandathe post okke veendum veendum vayikkum....

veendum ezhuthu chechi samayam undakki

ഇന്ദു said...

chechi..sukalle..ippo frequent aayi ezhutharilla alle...but njan idakku idakku okke chechide blog keri nokkum..pandathe post okke veendum veendum vayikkum....

veendum ezhuthu chechi samayam undakki

ശാന്ത കാവുമ്പായി said...

നന്നായിട്ടുണ്ട്.

lekshmi. lachu said...

hahhaha...enthaayalum post veruthe aayillya...

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.............

ഇസ്മായില്‍ വെള്ളച്ചാല്‍ said...

'മാതൃഭൂമി'യിലാണ് ആദ്യം കണ്ടത്. വായിച്ചു, സഞ്ചാരി നന്നായിരുന്നു. ഈ പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു. ഭാവുകങ്ങള്‍.....

Satheesh Haripad said...

ഭൂലോകർ ഓർത്തിരിക്കണമെങ്കിൽ എന്നും പോസ്റ്റിടണമെന്നുണ്ടോ ടീച്ചറേ?


നന്നായി എഴുതി. രസിച്ചു വായിച്ചു.
ആശംസകളോടെ
satheeshharipad.blogspot.com

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..........

വീകെ said...

ടീച്ചറെ...
ഒറ്റക്കാലിൽ പാദസരവുമായി നടക്കാൻ പോകുന്നത് എന്തായാലും മോശാ...

ഇനി മുപ്പത് മണിക്കൂർ അനുവദിച്ചു കിട്ടിയാലും മതിയാകുമെന്നു തോന്നുന്നില്ല ടീച്ചർക്ക്... എന്നാൽ പിന്നെ ഒരു നാൽ‌പ്പത് കിട്ടിയെങ്കിലെന്നാവും...!!?

ആശംസകൾ...

smitha adharsh said...

പോസ്റ്റ്‌ വായിച്ചു കമന്റിയ എല്ലാവര്ക്കും നന്ദി..

Arun Kumar Pillai said...

ചേച്ചീ ഒരുപാട് ഇഷ്ടമായി ഈ പോസ്റ്റ്..

Guldinwapq said...

നന്നായിരിയ്ക്കുന്നു!! നല്ല ആഖ്യാനരീതി.. ആശംസകളോടെ..

yanmaneee said...

golden goose
curry 4
supreme new york
timberland outlet
moncler jackets
nike air max 95
kyrie 5
balenciaga
michael kors outlet online
coach outlet