Monday, March 7, 2016

അമ്മുവേടേത്തി

ജനുവരി ലക്കം ഇ-മഷിയിൽ വന്ന ഒരു ഓർമ്മക്കുറിപ്പ്.
http://emashi.in/jan-2016/ormakkurippu-ammuvedathi.html
ഇവിടെ  ക്ലിക്കിയാൽ ലിങ്ക് കാണാം

"നിന്നെക്കാണാൻ അമ്മുവേടത്തി വന്നട്ട്ണ്ട്. എണീറ്റേ ".

അമ്മ വന്നു വിളിച്ചപ്പോൾ പകലുറക്കം മുറിഞ്ഞ അനിഷ്ടത്തിലും പഴയ ഓർമ്മകൾ തിളങ്ങി. പല്ല് പൊന്തിയ മുഖത്ത് വിടർന്നു പരന്ന ചിരിയുള്ള അമ്മുവേടത്തി എന്നാൽ എനിക്ക് കപ്പലണ്ടി മിഠായിയാണ്. വെയിലിൽ വാടിയ ആ മുഖത്തെ ദൈന്യതയ്ക്കിടയിൽ "കൊട്ടക്കണക്കിന്" വാൽസല്യം ഞാൻ എണ്ണി മടുത്തിട്ടുണ്ട്. ഒരു പ്രത്യേകതയും ഇല്ലെന്ന് തോന്നിപ്പിക്കുന്ന ഈ അമ്മുവേടത്തി വളരെ പെട്ടെന്നാണ് എന്റെ മനസ്സിൽ സ്ഥാനം പിടിച്ചത്. അത് വളരെ ലളിതമായി പറഞ്ഞാൽ പച്ച നിറത്തിലുള്ള ഒരു കഷ്ണം അലുവയിലൂടെയായിരുന്നു. ചേറൂരിലെ വായനശാല ബസ് സ്റ്റോപ്പിന് മുന്നിൽ ഇടതു വശത്തായി ഉണ്ടായിരുന്ന ലാസറേട്ടന്റെ കടയിലെ പല നിറത്തിലുള്ള മിഠായികളും, മിഠായികളെന്ന് തോന്നിപ്പിക്കുന്ന പലഹാരങ്ങളും എനിക്ക് ആദ്യമായി രുചിക്കാൻ തന്നത് ഈ അമ്മുവേടത്തിയായിരുന്നു.

ദൂരദർശൻ കാലത്ത് ഞായറാഴ്ച മുഴുവനായും വിഡ്ഢിപ്പെട്ടിക്ക് നൽകിയിരുന്ന എന്റെ വാരാന്ത്യങ്ങളെ ചിലപ്പോഴെങ്കിലും സജീവയാക്കിയിരുന്നത് , കാറ്റടിച്ചാൽ പറന്നു പോകുന്ന ഇലയുടെ അത്രയും ഭാരമില്ലാതിരുന്ന ഈ വൃദ്ധയായിരുന്നു. അജയ് ദേവ്ഗണിന്റെ ചിത്രമുള്ള നോട്ട് ബുക്ക് വാങ്ങണോ, ഷാരൂഖ് ഖാന്റെ ചിത്രം അലമാരയുടെ സൈഡിൽ ഒട്ടിക്കണോ, അതോ അമ്മേടെ ചീത്ത കേട്ടാലും വേണ്ടില്ല ചുമരിൽത്തന്നെ ഒട്ടിച്ചാ മതിയോ എന്നൊക്കെയുള്ള വെല്ലു വിളികൾ ഏറ്റെടുക്കാനിരുന്ന എന്നോട്

"മര്യാദയ്ക്ക് തുണി ഉടുക്കാണ്ട് എല്ലാം കാട്ടി കുലുക്കിത്തുള്ളുന്ന ഈ പെണ്ണുങ്ങൾടെ ഈ ജാതി കൂത്ത് എന്തിനാ കാണണേ കുട്ട്യേ ? ! "

എന്ന ഒറ്റ ചോദ്യത്തിൽ, ഞാൻ ടി.വി. ഓഫ് ചെയ്ത് അമ്മുവേടത്തിയുടെ അസിസ്റ്റന്റായി കൂടെ കൂടി. കാരം ചേർത്ത് പുഴുങ്ങിയലക്കിയ വെള്ള മുണ്ട് നീലം കലക്കിയ കഞ്ഞിവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് വെയിലത്ത് ഉണക്കിയെടുത്താലേ നല്ല നിറം കിട്ടൂന്ന് അവരെന്നോട് വീമ്പു പറയാറുണ്ട്. സ്റ്റോറൂമിൽ ചാക്കിലായി സൂക്ഷിച്ചിരുന്ന നെല്ല് അളന്ന് ചെമ്പിലേയ്ക്കിടുമ്പോഴും ആ ചെമ്പിന്മേൽ വെണ്ണീറ് പൂശി നെല്ല് പുഴുങ്ങാൻ പടിഞ്ഞാപ്പുറത്തെ മുറ്റത്തെ അടുപ്പിൽ വയ്ക്കുമ്പോഴും അമ്മുവേടത്തിയുടെ മുണ്ടിന്റെ വെണ്മയിൽ അഴുക്ക് പടരുന്നത് അവർ ശ്രദ്ധിക്കാറേ ഇല്ല.

ഡിസ്ട്രിക്ട് യൂത്ത് ഫെസ്റ്റിവലിനുള്ള ബാന്റ് സെറ്റ് പ്രാക്ടീസ് കഴിഞ്ഞ് സ്കൂളിൽ നിന്നും വൈകിയെത്തിയ ആവലാതിയ്ക്കിടയിൽ ട്യൂഷൻ ക്ലാസ്സിലേയ്ക്ക് പാഞ്ഞ് പോകുന്ന എന്നെക്കണ്ട് അമ്മുവേടത്തി പുച്ഛരസം മുഖത്ത് വാരിപ്പൂശി

"അപ്പൊ ഇന്നും പീപ്പി വിളി ഉണ്ടാർന്നാ? വെർതെയല്ല കറത്ത് കൊരഞ്ഞ് കഴുത്തൊക്കെ നീണ്ട് കോലം കെട്ടേ. ആ മൊട്ടച്ചികൾക്ക് വേറെ പണിയൊന്നൂല്യേ ?"

വാദ്യോപകരണത്തിലൂടെ സംഗീതത്തിന്റെ മാസ്മരിക സൗന്ദര്യശാസ്ത്രം മുഴുവനായും മാറ്റി മറിക്കാൻ ശ്രമിക്കുന്ന ട്രംപറ്റ് വായനയെ ആണ് ഒറ്റയടിക്ക് ഈ കക്ഷി പീപ്പിവിളിയായി എഴുതിത്തള്ളിയത്. മിലിറ്ററി ബാൻഡിലെ ഫീൽഡ് ട്രപറ്ററാകാൻ പെണ്കുട്ടികൾക്ക് പറ്റുമോ , അതോ ഏതെങ്കിലും മ്യൂസിക് ബാൻഡിലോ, ഓർക്കസ്ട്രയിലോ ചേംബർ ട്രംപറ്റർ ആവണോ എന്ന ആശയക്കുഴപ്പത്തിൽ നടന്നിരുന്ന എന്നെ ഈ ഒറ്റ ചോദ്യത്തിൽ അമ്മുവേടത്തി മിണ്ടാട്ടം മുട്ടിച്ചു. ഒരു മികച്ച ട്രംപറ്റർ ആകാനാണ് നാമെല്ലാം ഈ ഭൂമിയിൽ ജനിച്ചത് അല്ലെങ്കിൽ ജീവിതം കംപ്ലീറ്റ് വേസ്റ്റ് എന്ന മട്ടിലുള്ള ബാന്റ് മാഷ്ടെ ഉപദേശം കേട്ടിരുന്ന എന്റെ മോഹനാമ്പുകളെ നിഷ്ക്കരുണം ,അവർ തുടക്കത്തിലേ നുള്ളിക്കളഞ്ഞു.

അമ്മുവേടത്തിക്ക് മക്കളില്ലാതിരുന്നത് കൊണ്ടാവും മനസ്സിൽ പെയ്യാതെ കെട്ടി നിന്ന വാൽസല്യം മേഘമറ നീക്കി സ്നേഹ മഴയായി എന്നിൽ കോരിച്ചൊരിഞ്ഞത്. കഞ്ഞുണ്ണി ഇട്ട് എണ്ണ കാച്ചി തേച്ചാ ഈ മുടി ഇനീം വലുതാവും. വെള്ളി നിറത്തിലുള്ള പരു പരുപ്പൻ ശൂ മുടി കാട്ടി അമ്മുവേടത്തി പ്രസ്താവിച്ചു. ഞാനിപ്പഴും ഇത് തല നെറച്ചും തേയക്കണുണ്ട് എന്ന് കടുപ്പിച്ച് പറഞ്ഞതോടെ ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. ഒരിയ്ക്കലെപ്പഴോ കൈയിലെ ഉണങ്ങാത്ത മുറിവും വച്ച് അമ്മുവേടത്തി തെങ്ങിൻ പട്ട വെട്ടി വിറകാക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.

"മുറിവ് ഉണങ്ങീട്ട് വെട്ടിക്കീറിയാ പോരേ? കയ്യിളക്കിയാ വേദനയെടുക്കില്ല?...... "

പറയാൻ വന്ന മറുപടി തൊണ്ടയിൽത്തടഞ്ഞു അമ്മുവേടത്തിയ്ക്ക് ,

"എന്നെ നോക്കാൻ മക്കളായിട്ട് ആരൂല്യാലോ. അപ്പൊ പിന്നെ ഞാൻ തന്നെ എനിക്കിതൊക്കെ ചെയ്യണ്ടേ. നാളത്തേയ്ക്ക് ചോറ് വയ്ക്കാൻ വിറകില്യ കുട്ട്യേ ."

കണ്ണ് തുടച്ച്, മൂക്ക് പിഴിഞ്ഞ് മക്കളില്ലാത്ത വിഷമം എന്നോട് പങ്കുവച്ചപ്പോൾ നൂറ് കണ്ണീർപ്പുഴകൾ ആ കവിളിലൂടെ ഒന്നിച്ചൊഴുകുന്നത് ഞാൻ കണ്ടു.

"അമ്മുവേടത്തിക്ക് ഞാനില്ലേ, എന്തിനാ സങ്കടപ്പെടണേ? വലുതാകുമ്പൊ അമ്മുവേടത്തിനെ ഞാൻ പൊന്നുപോലെ നോക്കില്ലേ. "

ഓരോ വാക്കിനും ജീവൻ കൊടുക്കാൻ പ്രയാസപ്പെട്ടുകൊണ്ട് ഞാൻ ഉച്ചരിച്ചപ്പോൾ എനിക്കവരെ എന്തുകൊണ്ടോ കെട്ടിപ്പിടിക്കാതിരിക്കാനായില്ല.

ഉറക്കച്ചടവോടെ ഉമ്മറത്തെത്തിയ എന്നെക്കണ്ട് എന്നത്തേയും പോലെ അധികാരത്തിൽ അമ്മുവേടത്തി ചോദിച്ചു. "പകല് കെടന്ന് ഒറങ്ങ്വാ? "

ഞാൻ ചോദിക്കാൻ തുടങ്ങുന്നതിനും മുന്നേ വിശേഷങ്ങളുടെ ഭാണ്ഡങ്ങൾ എന്റെ മുന്നിൽ ഇറക്കി വയ്ക്കാൻ തുടങ്ങി. കാഴ്ചയിൽ എടുത്തു പറയത്തക്ക മാറ്റമൊന്നും ഇല്ല. മുഖത്തെ കണ്ണട പുതിയതായി തോന്നി. കാലിലൊരു മുറിവിന്റെ കെട്ട് കാണിച്ചു തന്നു വളരേ നിഷ്കളങ്കതയോടെ പറഞ്ഞു - "പാമ്പ് കടിച്ചതാ. മുഴുവനും ഉണങ്ങീട്ടില്യ . മിഷൻ ആശുത്രീല് പത്തായിരത്തിൽ കൂടുതൽ ചെലവായി രാജിക്ക്. എന്നെ അവര് നല്ലോണം നോക്കണുണ്ട്. "

അനിയന്റെ മകളെപ്പറ്റിപ്പറയാൻ നൂറ് നാവ്. ഇടയ്ക്കെവിടെയോ എന്റെ ഉള്ളിൽ കുറ്റബോധം തലപൊക്കി. ഇതെല്ലാം അമ്മ ഫോണ്‍ വിളിച്ചറിയിച്ച നാട്ടുവിശേഷങ്ങളായി ഒതുങ്ങിയിരുന്നു എനിക്ക്. ഞാൻ കുറച്ചു രൂപയെടുത്ത് ചുരുട്ടിപ്പിടിച്ച് അമ്മുവേടത്തിയുടെ കൈകളിൽ പിടിപ്പിച്ചു.

അവർ ഗർവ്വോടെ പറഞ്ഞു. "ഞാൻ കാശിനല്ല വന്നേ. കുട്ടീടെ വിശേഷം അറിയാനാ. പിന്നെ കണ്ണ് നിറച്ചൊന്ന് കാണാനും."

പഴം നുറുക്കിന്റെ മധുരത്തോടൊപ്പം ബാക്കി വിശേഷങ്ങളും ഞാൻ നുണഞ്ഞിറക്കി.

"എനിക്ക് കർഷകപ്പെൻഷൻ കിട്ടണുണ്ട്. ഞങ്ങൾക്ക് കുട്ടികള് ഇല്ലാത്തേന് സർക്കാര്ന്ന് കാശ് കിട്ടണുണ്ട്. അത് അനിയേട്ടന്റെ പേരിലാ കിട്ടണേ. "

പതിവു പോലെ മുണ്ടിന്റെ കോന്തലയിൽ നിന്ന് കപ്പലണ്ടി മിഠായിയുടെ ഒരു പാക്കറ്റെടുത്ത് എന്റെ കൈയിൽ വച്ച് തന്നു. അവർക്ക് എന്നോടുള്ള കരുതൽ ഒരു ആലിലക്കാറ്റിന്റെ സുഖത്തിൽ ഏറ്റു വാങ്ങുമ്പോഴും അവർക്കു മുന്നിൽ ഞാനെത്രയോ ചെറുതായി ..... അവർക്ക് കൊടുത്ത വാക്ക് ഞാൻ പാലിച്ചേ ഇല്ല . ഞാനൊരു നീചയായി എന്നിലേക്ക് തന്നെ ചുരുങ്ങി.

65 comments:

smitha adharsh said...

പല്ല് പൊന്തിയ മുഖത്ത് വിടർന്നു പരന്ന ചിരിയുള്ള അമ്മുവേടത്തി എന്നാൽ എനിക്ക് കപ്പലണ്ടി മിഠായിയാണ്. വെയിലിൽ വാടിയ ആ മുഖത്തെ ദൈന്യതയ്ക്കിടയിൽ "കൊട്ടക്കണക്കിന്" വാൽസല്യം ഞാൻ എണ്ണി മടുത്തിട്ടുണ്ട്. ഒരു പ്രത്യേകതയും ഇല്ലെന്ന് തോന്നിപ്പിക്കുന്ന ഈ അമ്മുവേടത്തി വളരെ പെട്ടെന്നാണ് എന്റെ മനസ്സിൽ സ്ഥാനം പിടിച്ചത്.

പ്രിയ കിരണ്‍ said...

എന്നത്തേയും പോലെ മനോഹരമായ എഴുത്ത് .. അക്ഷരങ്ങൾ കൊണ്ടു ചിത്രം വരയ്ക്കുന്ന ആ പേനയിൽ എന്നും എന്നും മഷി പുരളട്ടെ ..😍😍😍👍🏻👍🏻👍🏻

Unknown said...

Lovely story smitha. Ure skill of writing is amazing me in every story. Keep writing we all are waitjng for ute stories. Ure way of writing is stunning as though this story is happening infront of u. Hats off to u.

banu said...

നാടിൻ പുറവും കപ്പലണ്ടിയുമൊെക്കെ ഒാർമ്മീപ്പിക്കുന്ന നല്ല കഥ. നിഷ്കളങ്ക സ്നേഹത്തിന്റെ പ്രതീകമായ അമ്മുവേടത്തി
എന്തായാലും വീണ്ടും ഒരു നല്ല കഥ സമ്മാനിച്ചതിന് നന്ദി സ്മിത.ഇനിയും എഴുതുക.

banu said...

നാടിൻ പുറവും കപ്പലണ്ടിയുമൊെക്കെ ഒാർമ്മീപ്പിക്കുന്ന നല്ല കഥ. നിഷ്കളങ്ക സ്നേഹത്തിന്റെ പ്രതീകമായ അമ്മുവേടത്തി
എന്തായാലും വീണ്ടും ഒരു നല്ല കഥ സമ്മാനിച്ചതിന് നന്ദി സ്മിത.ഇനിയും എഴുതുക.

Unknown said...

ഈ എഴുത്ത് പൊലെ ഭംഗിയായി പറയാൻ എനിക്ക് അറിയില്ല.... പക്ഷെ "എനിക്കു" പൊലും വായിച്ച് ഇരിക്കാൻ തൊന്നുന്ന ഭാഷ ലാളിത്യം...തുടർന്നും പ്രതീക്ഷിക്കുന്നു...

Shaji NP said...
This comment has been removed by the author.
Unknown said...

Super

smitha adharsh said...

നന്ദി പ്രിയാ
നല്ല വാക്കുകൾക്ക്

smitha adharsh said...

Thank you so much for your words Zeena
Those are really inspiring

smitha adharsh said...

ബാനു ...
നന്ദി, ഈ വരവിനും, വായനക്കും.

smitha adharsh said...

നന്ദി വിജിത

smitha adharsh said...

നന്ദി വിജിത

smitha adharsh said...

ബാനു ...
നന്ദി, ഈ വരവിനും, വായനക്കും.

smitha adharsh said...

Thank you so much for your words Zeena
Those are really inspiring

minna said...

Kannu niranju Smi ithil koduthal entha paraya

Enikkum undayirunnu Ithu pole oral kalathinte thirakku pidicha thalukalil Mangiya mashi kondu ezhuthiya mugangal ....
kalam chellunthothorum thilakkam koodikondirikkunna mugangal .....

Unknown said...

Good one ❤️❤️❤️❤️

Shaji NP said...

Good.... All the best

Abhijith said...

വായിച്ച് കഴിഞ്ഞപ്പോൾ ഈ അമ്മുവേടത്തി തന്നെ അല്ലേ ഞങ്ങളുടെ കാർത്യേനേട്ത്തി എന്ന് തോന്നിപ്പോയി.എന്റെ അമ്മമ്മയുടെ പ്രായം ഉണ്ടെങ്കിലും വീട്ടിൽ എല്ലാവർക്കും അവർ ഏടത്തി ആണ്.പക്ഷെ ഞാൻ വേറെ ഒരു പേരങ്ങിട്ടു. ഇങ്ങനെ ഒരു പേര് ലോകത്ത് ആരും കേട്ട് കാണില്ല.എങ്ങനെ ഞാൻ ആ പേര് വിളിച്ച് തുടങ്ങി എന്ന് ചോദിച്ചാൽ എനിക്ക് തന്നെ അറിയില്ല.ഇനി പേരെന്താണെന്നല്ലേ.... കാൽക്കുല..

Abhijith said...

വായിച്ച് കഴിഞ്ഞപ്പോൾ ഈ അമ്മുവേടത്തി തന്നെ അല്ലേ ഞങ്ങളുടെ കാർത്യേനേട്ത്തി എന്ന് തോന്നിപ്പോയി.എന്റെ അമ്മമ്മയുടെ പ്രായം ഉണ്ടെങ്കിലും വീട്ടിൽ എല്ലാവർക്കും അവർ ഏടത്തി ആണ്.പക്ഷെ ഞാൻ വേറെ ഒരു പേരങ്ങിട്ടു. ഇങ്ങനെ ഒരു പേര് ലോകത്ത് ആരും കേട്ട് കാണില്ല.എങ്ങനെ ഞാൻ ആ പേര് വിളിച്ച് തുടങ്ങി എന്ന് ചോദിച്ചാൽ എനിക്ക് തന്നെ അറിയില്ല.ഇനി പേരെന്താണെന്നല്ലേ.... കാൽക്കുല..

Unknown said...

ഒത്തിരി നല്ല ഓര്‍മ്മകളുളള ഒരു കുട്ടിക്കാലം അത് എത്ര വിവരിച്ചാലും മതിയാവത്ത ഒരു അനുഭവം തന്നെ.ആ കാലത്തിലേക്ക് മനസ്സുകൊണ്ട് മടങ്ങിപ്പോകാന്‍ ഒരാള്‍ക്ക് തനിയെ സാധിക്കും, പക്ഷേ മറ്റുളളവരെയും കൂടെക്കൂട്ടുവാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. പക്ഷേ Smitha Adarsh എന്ന മഹാപ്രതിഭക്ക് കുട്ടിക്കാലത്തെ ചിന്തകള്‍പോലും ലളിതമായ വാക്കുകളിലൂടെ മറ്റൊരാളിലേക്ക് പകര്‍ന്നു നല്‍കുവാന്‍, അവരുടെതാക്കി മാറ്റുവാന്‍ സാധിക്കുന്നു.

Unknown said...

Ee leghanam vaayichapozhanu ammuedathiye ormichath
Lekha kg

Unknown said...

Ee leghanam vaayichapozhanu ammuedathiye ormichath
Lekha kg

Unknown said...

വളരെ നന്നായിട്ടുണ്ട് സ്മിതേ... ഇനിയും ധാരാളം ഇതുപോലെയുള്ള ജീവിതഗന്ധിയായ കഥകൾ നിന്റെ വിരൽത്തുമ്പിൽ നിന്നും പിറക്കട്ടെ എന്നാശംസിക്കുന്നു

smitha adharsh said...

സത്യം മിന്നാ
കാലം ചെല്ലുംതോറും ഈ ഓർമകൾക്ക് തിളക്കം കൂടുന്നു. നന്ദി ഈ നല്ല വാക്കുകൾക്ക്

smitha adharsh said...

❤❤❤

smitha adharsh said...

Thank you so much

smitha adharsh said...

"കാൽക്കുല" വിശേഷം രസിച്ചു.
വായനയ്ക്ക് നന്ദി

smitha adharsh said...

ഹണീ, കുട്ടിക്കാലം അനുഭവിച്ച് മതിയായില്ലല്ലേ... ശരിക്കും.
നന്ദി ഈ വരവിനും, വായനയ്ക്കും, കമൻറിനും

smitha adharsh said...

നിനക്കും ഓർമ്മയുണ്ടല്ലേ...
Thank you

smitha adharsh said...

Thank you Jinu

smitha adharsh said...

Thank you Jinu

smitha adharsh said...

ഹണീ, കുട്ടിക്കാലം അനുഭവിച്ച് മതിയായില്ലല്ലേ... ശരിക്കും.
നന്ദി ഈ വരവിനും, വായനയ്ക്കും, കമൻറിനും

smitha adharsh said...

"കാൽക്കുല" വിശേഷം രസിച്ചു.
വായനയ്ക്ക് നന്ദി

smitha adharsh said...

❤❤❤

smitha adharsh said...

സത്യം മിന്നാ
കാലം ചെല്ലുംതോറും ഈ ഓർമകൾക്ക് തിളക്കം കൂടുന്നു. നന്ദി ഈ നല്ല വാക്കുകൾക്ക്

Anonymous said...

A heart touching one....Divya ani

smitha adharsh said...

Thank you ദിവ്യേ

smitha adharsh said...

Thank you ദിവ്യേ

smitha adharsh said...
This comment has been removed by the author.
Unknown said...

മനസ്സിൽ തട്ടി ... എത്ര ലളിതമായാണ് നീ കഥയെഴുതുന്നത് ... ഇനിയും എഴുതണം

Unknown said...

മനസ്സിൽ തട്ടി ... എത്ര ലളിതമായാണ് നീ കഥയെഴുതുന്നത് ... ഇനിയും എഴുതണം

smitha adharsh said...

താങ്ക്യൂ മഞ്ജു
സന്തോഷം

smitha adharsh said...
This comment has been removed by the author.
Unknown said...

എന്തു നന്നായിട്ടാ എഴുതിയെക്കണെ...proud of u dee ...Saritha prathap

Aalippazham said...

Really heart touching....keep writing....

shajitha said...

അവർ ഗർവ്വോടെ പറഞ്ഞു. "ഞാൻ കാശിനല്ല വന്നേ. കുട്ടീടെ വിശേഷം അറിയാനാ. പിന്നെ കണ്ണ് നിറച്ചൊന്ന് കാണാനും."

ഗർവ്വോടെ ennath maatti vedanayote ennaakkikkoode, snehathinu vilayitaan sramikkumbolundaakunna vedana

karanam ഗർവ്വോടെ ennu vaayikkumbol nammal veendum cheruthaakunnu, nammalaru, mattullavarute vikaarathinu maarkkidaan

Unknown said...

എല്ലാ ഓർമകളേയും പോലെ അമ്മുവേടത്തിയും കരയിപ്പിക്കണൂ ചേച്ച്യേ... എങ്ങനെയാ ഇങ്ങനെ ഹൃദയം തൊടണ പോലെ എഴുതാൻ പറ്റണേ?

smitha adharsh said...

താങ്ക് യൂ സരിതേ

smitha adharsh said...

നന്ദി ഈ നല്ല വാക്കുകൾക്ക്

smitha adharsh said...

ഗർവ്വ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്.... തലയെടുപ്പ് എന്നാ
അവിടെ ഗർവ്വ് എന്ന വാക്കേ ചേരുള്ളു.
നന്ദി ഷാജിത വിശദമായ ഈ വായനയ്ക്കും നന്ദി പറച്ചിലിനും

smitha adharsh said...

ഹിമക്കുട്ടീ,
നന്ദി...
സ്നേഹം
സന്തോഷം

smitha adharsh said...

നന്ദി ഈ നല്ല വാക്കുകൾക്ക്

smitha adharsh said...

താങ്ക് യൂ സരിതേ

ajith said...

വാക്കുകളെല്ലാം പാലിക്കാൻ ഒരു മനുഷ്യനും സാധിക്കില്ല.ല്വാക്കുപാലിക്കാനായില്ലല്ലോ എന്ന വിങ്ങൽ തന്നെയാണു മനുഷ്യത്വത്തിന്റെ നേർസാക്ഷ്യം.
നന്നായി എഴുതി

smitha adharsh said...

താങ്ക്യൂ അജിത്തേട്ടാ

smitha adharsh said...

താങ്ക്യൂ അജിത്തേട്ടാ

സുധി അറയ്ക്കൽ said...

വാക്ക്‌ പാലിയ്ക്കാനാകുന്നില്ലെങ്കിൽ നല്ലൊരു ഓർമ്മക്കുറിപ്പിലൂടെ അമ്മ്വേടത്തിയോടുള്ള വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിഞ്ഞല്ലോ!!!,

ആശംസോൾ!!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Reached a bit late, sorry for that. Thank you for the story, took me to another world for some time.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
This comment has been removed by the author.
എം.എസ്. രാജ്‌ | M S Raj said...


"അപ്പൊ ഇന്നും പീപ്പി വിളി ഉണ്ടാർന്നാ? വെർതെയല്ല കറത്ത് കൊരഞ്ഞ് കഴുത്തൊക്കെ നീണ്ട് കോലം കെട്ടേ. ആ മൊട്ടച്ചികൾക്ക് വേറെ പണിയൊന്നൂല്യേ ?"

വാദ്യോപകരണത്തിലൂടെ സംഗീതത്തിന്റെ മാസ്മരിക സൗന്ദര്യശാസ്ത്രം മുഴുവനായും മാറ്റി മറിക്കാൻ ശ്രമിക്കുന്ന ട്രംപറ്റ് വായനയെ ആണ് ഒറ്റയടിക്ക് ഈ കക്ഷി പീപ്പിവിളിയായി എഴുതിത്തള്ളിയത്.

ഹ..ഹ്ഹാാാ... നല്ല ഡൈനാമിക്കായ വായന.

ഇതാ പഴയ സ്മിത ടീച്ചറു തന്നെയല്ലേ? ആണെങ്കിൽ എന്നെ ഓർക്കുന്നുണ്ടാവും. :)

എം.എസ്. രാജ്‌ | M S Raj said...


"അപ്പൊ ഇന്നും പീപ്പി വിളി ഉണ്ടാർന്നാ? വെർതെയല്ല കറത്ത് കൊരഞ്ഞ് കഴുത്തൊക്കെ നീണ്ട് കോലം കെട്ടേ. ആ മൊട്ടച്ചികൾക്ക് വേറെ പണിയൊന്നൂല്യേ ?"

വാദ്യോപകരണത്തിലൂടെ സംഗീതത്തിന്റെ മാസ്മരിക സൗന്ദര്യശാസ്ത്രം മുഴുവനായും മാറ്റി മറിക്കാൻ ശ്രമിക്കുന്ന ട്രംപറ്റ് വായനയെ ആണ് ഒറ്റയടിക്ക് ഈ കക്ഷി പീപ്പിവിളിയായി എഴുതിത്തള്ളിയത്.

ഹ..ഹ്ഹാാാ... നല്ല ഡൈനാമിക്കായ വായന.

ഇതാ പഴയ സ്മിത ടീച്ചറു തന്നെയല്ലേ? ആണെങ്കിൽ എന്നെ ഓർക്കുന്നുണ്ടാവും. :)

Punaluran(പുനലൂരാൻ) said...

എല്ലാ ബാല്യങ്ങളിലും ഇത്തരം നല്ല ചില ആൾക്കാർ കാണും എന്നും ഓർമ്മിക്കാൻ..നന്നായി ഉള്ളിൽ തട്ടി..ആശംസകൾGeetha said...

നല്ല കഥയായിരുന്നു. ഇഷ്ടമായി. അമ്മുവേടത്തി എന്ന കഥാപാത്രം നാട്ടിൻപുറങ്ങളിൽ ഇതേപോലുള്ള അമ്മുവേടത്തിമാർ ധാരാളം. അവരുടെ നിഷ്കളങ്കമായ സ്നേഹത്തിനു മുൻപിൽ അന്ന് ചെറുപ്പത്തിൽ കൊടുത്ത വാക്ക് പാലിക്കാൻ കഴിയാഞ്ഞതിലുള്ള കുറ്റബോധവും.... നല്ല മനോഹരമായ കഥ. നല്ല ഇഷ്ടം തോന്നി. ആശംസകൾ.

yanmaneee said...

air yeezy
nike jordans
bape hoodie
yeezy 700
nike air max 270
air max 270
calvin klein outlet
nike air max
fila
kd 10