Saturday, May 17, 2008

ഞാനും പോകുന്നു,നാട്ടിലേയ്ക്ക് ............


അങ്ങനെ അഞ്ചു മാസത്തിനു ശേഷം ഞാന്‍ വീണ്ടും നാട്ടിലേക്ക് പോകുന്നു...
ഒരുപാടുണ്ട് ചെയ്യാന്‍..
അമ്മയുടെ കൂടെ ഉറങ്ങണം,
ദൈവങ്ങളെ നേരില്‍ കാണണം,
അച്ഛനു ശ്രാദ്ധം ഊട്ടണം ,
ഫ്രണ്ട്സ് നെ കാണണം,
അണിഞ്ഞൊരുങ്ങി പോകാന്‍ കല്യാണമുണ്ട്,
സദ്യ ഉണ്ണണം,പാലട കുടിക്കണം,
വേനല്‍ക്കാലം തീരും മുന്പേ ചക്കയും മാങ്ങയും ഒക്കെ തിന്നണം,
എനിക്കെന്റെ, തോട്ടരുകിലെ വീട്ടിലെത്താന്‍ കൊതിയായി...

എനിക്ക് കിട്ടിയ ബാല്യമൊന്നും എന്റെ കുഞ്ഞിനു കിട്ടില്ല.അതെനിക്കു നന്നായറിയാം... എങ്കിലും,നാട്ടിലെ വേനല്‍ ചൂടും,ജൂണിലെ തോരാത്ത മഴയും എന്‍റെ മോള് കാണട്ടെ..പുതുമഴയ്ക്ക്,മണ്ണിന്‍റെ മണം ഉണ്ടെന്നു ഈ മരുഭൂമിയില്‍ കിടക്കുന്ന അവള്‍ക്ക്‌ അറിയില്ലല്ലോ..!!!

നമ്മുടെ നാട്ടിലെ കാക്കയെയും,പൂച്ചയേയും, തുമ്പിയെയും, പൂമ്പാറ്റയേയും, ഒച്ചിനെയും, തേരട്ടയെയും, ഞ്ഞണ്ടിനെയും, പാമ്പിനെയും, തവളയെയും, നനചീരുകളെയും, പശുവിനെയും,ആടിനെയും ഒക്കെ കാണട്ടെ..ദോഹയിലെ രാത്രികള്‍ക്ക് ഒരിക്കലും ഇരുട്ടിന്റെ കറുപ്പില്ല.എല്ലാ ലൈറ്റ്കളും ഒന്നിച്ചു തെളിയിച്ചു ഇരുട്ടിനെ പകലാക്കുന്ന ഈ നാട്ടില്‍ ജീവിക്കുന്ന എന്‍റെ കുഞ്ഞ്‌,നമ്മുടെ നാട്ടിലെ കണ്ണില്‍ കുത്തിയാല്‍ കാണാത്ത ഇരുട്ടും,പേടിയും ഒക്കെ കണ്ടു നേരില്‍ അനുഭവിക്കട്ടെ..!!!!

മുറ്റത്ത്‌ ഓടിക്കളിക്കട്ടെ,മണ്ണ് മാന്തട്ടെ..ഇവിടെ ഫ്ലാടിനെവിടെ മുറ്റം? മുറ്റതെവിടെ മണ്ണ്?അമ്പലത്തില്‍ പോയി തീര്‍ത്ഥം കുടിക്കണം ,ചന്ദനം തൊടീക്കണം, തൃമധുരം കഴിക്കണം,ആനയെ കാണിക്കണം.... ഭാണ്ടാരത്തില്‍ നാണയതുട്ടു വീഴുന്ന ഒച്ച കേട്ടു എനിക്കൊപ്പം എന്‍റെ കുഞ്ഞിന്‍റെ മനസ്സും നിറയട്ടെ..

അപ്പോള്‍ ഒരു മാസത്തേക്ക് ബ്ലോഗിങ്ങ്നു അവധി.തിരിച്ചു വന്നു ബാക്കി വിശേഷം...നേരില്‍ ..!!

59 comments:

smitha adharsh said...

ഞാനും പോകുന്നു,നാട്ടിലേയ്ക്ക്..

ദാസ്‌ said...

മഴക്കാലമാണ്‌. മഴയുടെ കുളിര്‍മ്മ മനസ്സേറ്റുക. നല്ലൊരവധിക്കാലം ആശംസിക്കുന്നു.

പ്രവീണ്‍ ചമ്പക്കര said...

നാടിനെ കുറിച്ചുപറഞ്ഞ് വല്ലാതെ കൊതിപ്പിക്കല്ലേ...

ഉഗാണ്ട രണ്ടാമന്‍ said...

നല്ലൊരവധിക്കാലം ആശംസിക്കുന്നു...

ബഷീർ said...

ആസാമി ദൈവങ്ങളെ കാണരുതെന്ന് അപേക്ഷ..

നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു.

പ്രിയ said...

:)ആ പറഞ്ഞതില് ഒന്നു പോലും മിസ്സ് ആവാതെ എല്ലാം മനസ്സു നിറയും വരെ ആസ്വദിക്കാന് ആവട്ടെ . :)പിന്നെന്നും കുഞ്ഞുമോളും പറയട്ടെ അവള്ക്കായ് കാത്തിരിക്കുന്ന ഒരു നാടുണ്ടവിടെ എന്ന്.

ആശംസകള് ...

അയല്‍ക്കാരന്‍ said...

ഈ നൊസ്റ്റാള്‍ജിയ നമ്മുടെ തലമുറയുടേത് മാത്രമല്ലേ ഒന്നൊരു സംശയം.

അവധി കഴിയുമ്പോള്‍ നമ്മുടെ മക്കള്‍ പറയും.കുപ്പിയിലാണെങ്കിലും ശുദ്ധമായ വെള്ളം കിട്ടുന്ന, ചെവി പൊട്ടിക്കുന്ന അമ്പലപ്പാട്ടുകളില്ലാത്ത, പൊട്ടിത്തകരാത്ത റോഡുകളുള്ള വാഗ്ദത്തഭൂമിയിലേക്ക് ഞാന്‍ തിരിച്ചുപോകുന്നു............

siva // ശിവ said...

പോയ് വരൂ......ശുഭയാത്ര......

ജിജ സുബ്രഹ്മണ്യൻ said...

ഈ വേനലിന്റെ ചൂടും കാലം തെറ്റി പെയ്യുന്ന മഴയുടെ തണുപ്പും നേരിട്ടറിയാന്‍ നാട്ടിലേക്കു വരൂ‍...നല്ലൊരു അവധി ആശംസിക്കുന്നു...

കുഞ്ഞന്‍ said...

സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു. 30 ദിവസങ്ങള്‍ 300 ദിവസങ്ങളുടെ സന്തോഷകരമായ അനുഭവങ്ങള്‍ നല്‍കട്ടെ

Ranjith chemmad / ചെമ്മാടൻ said...

Wish You a very happy Journey...
തിരിച്ചു വരുമ്പോ ത്തിരി 'ഇടിച്ചക്ക' കൊണ്ട് വരണേ...
മ്മിണി ഷ്ടാ...... കുഞ്ഞിച്ചക്ക ങനെ ഉലര്‍ത്തിയിടിച്ച്
ത്തിരി ഉള്ളീം, പച്ചമുളകും പിന്നെന്തൊക്കെയോ.....
അതല്ല, ഇനി കൊണ്ട് വരാന്‍ ബുദ്ധിമുട്ടാണെങ്കില്‍
കഴിച്ചിട്ട് വിവരം പറഞ്ഞാലും മതി.

420 said...

നല്ല എഴുത്ത്‌.

നാട്‌ നന്മകളോടെ
കാത്തിരിക്കുന്നുണ്ട്‌.

പാമരന്‍ said...

ഒരുനാള്‍ ഞാനും ചേച്ച്യേപ്പോലെ
നാട്ടീപ്പോക്വല്ലോ... :)

ഹരീഷ് തൊടുപുഴ said...

സ്മിതേ,
ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്, തിരുവാമ്പാടിക്കാരും പാറേമക്കാവുകാരും ആടിത്തിമിര്‍ത്ത വടക്കുംനാഥന്റെ പൂരപ്പറമ്പിലേയ്ക്ക്, ഗ്രുഹാതുരത്വം ഉറങ്ങുന്ന നടുവിലാലിന്റെ തിരുമുറ്റത്തേയ്ക്ക് സ്വാഗതം, എല്ലാവര്‍ക്കും ശുഭയാത്ര!!

Sherlock said...

"...എല്ലാ ലൈറ്റ്കളും ഒന്നിച്ചു തെളിയിച്ചു പകലിനെ ഇരുട്ടാക്കുന്ന ഈ നാട്ടില്‍...."

ഇരുട്ടിനെ പകലാക്കുക എന്നല്ലേ ഉദ്ദേശിച്ചത്? :)

Unknown said...

നാട് എനിക്കിപ്പോ അങ്ങോട് പോകണമെന്നുള്ള
തോന്നലു പോലുമില്ല മറന്ന് കളഞ്ഞതൊക്കെ ഓര്‍ക്കാന്‍ ചിലപ്പോ ചിലതൊക്കെ മുന്നില്‍
വന്നു പെടും അതോര്‍ക്കുമ്പോള്‍
എന്തിന് എന്ന് എനിക്ക് തോന്നി പോകും
നന്നായി അസ്വദിച്ച് വീണ്ടും നല്ലോരു കഥയുമായി
തിരിച്ചു വാ

നന്ദു said...

മണലാരണ്യത്തിന്റെ ഊഷരതയിൽ നിന്നും നന്മയുടേയും പച്ചപ്പിന്റെയും ഉർവ്വരതയിലേയ്ക്കുള്ള യാത്രയിൽ എല്ലാവിധ ആശംസകളൂം.. പുതിയ കഥകൾക്കായി മനസ്സു നിറയ്ക്കൂ, വരുമ്പോൾ കുറെ നല്ല ചിത്രങ്ങൾ കരുതൂ...

ഭൂമിപുത്രി said...

ഇതൊക്കെ വായിച്ചപ്പോള്‍
സ്മിതയോടെനിയ്ക്കൊരു കുശുമ്പ് പോലെ..
നാട് വാരിക്കുടിയ്ക്കാന്‍ പോവ്വല്ലെ
സുഖമായിപ്പോയിവരു,എന്നിട്ട് വിശേഷങ്ങളൊക്കെ
പറഞ്ഞുതരൂ

smitha adharsh said...

jihesh : പറഞ്ഞ സംഭവം ശരി തന്നെ കേട്ടോ... അത് ഞാന്‍ എഴുതിയ ഒരു തെറ്റായിരുന്നു...ഇപ്പോള്‍ അത് ശരിയാക്കി...തെറ്റു ചൂണ്ടി കാണിച്ചതിനു നന്ദി...താങ്ക്യൂ സൊ മച്ച്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പോയി വന്നിട്ട് വിശേഷങ്ങള്‍ പറയണം ട്ടോ

അശ്വതി/Aswathy said...

നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു.

Rare Rose said...

“തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത
കേള്‍‍ക്കാനായ് ഗ്രാമം കൊതിക്കാറുണ്ടെന്നും.....“
സ്മിതേച്ചിയെ കാത്തിരിക്കുന്ന നാട്ടിലേക്ക് പോയ് വരൂ ട്ടാ..പറഞ്ഞതെല്ലാം ആസ്വദിച്ചു നാടിന്റെ നന്മകള്‍ ആവോളം നുകര്‍ന്നുള്ള ഒരു നല്ല ഒഴിവുകാലം ആശംസിക്കുന്നു...:)

Shooting star - ഷിഹാബ് said...

poakumboal poalum oru madhuram thannittaanalloaa poakku. pettennu cheruppathileakku thiraichu poyi oppam naattileakkum. kollaam. poyi vaa ellaa mohangalum theerthu visheashangalumaayi vaa. aashamsikkunnu

ഹരിശ്രീ said...

ടീച്ചറേ,


നല്ലൊരു അവധിക്കാലം ആശംസിക്കുന്നു....

:)

Kaithamullu said...

അതെ, അതന്നെ!

Unknown said...

എന്തിനാണ് സ്മിതാ, ഇങ്ങിനെ കൊതിപ്പിച്ചു പോകുന്നത്? നാട്ടില്‍ പോയി വന്നതിന്‍റെ വേദന മാറാതിരിക്കുകയാണ് ഞാന്‍.അതറിയണമെങ്കില്‍ ഇതൊന്ന്വായിച്ചാല്‍ മതി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ശുഭയാത്ര..
അതേ ഇങ്ങനെ നൊസ്റ്റാള്‍ജിയ പകര്‍ന്ന് താരാനാണി ഇഷ്ടം....
ഒരു സ്ഥലത്ത് ജനിച്ച് ജീവിക്കാന്‍ വേണ്ടി മറുകര
തേടേണ്ടിവന്ന പാവം മലയാളി.
നഷ്ടസ്വപ്നങ്ങളുടെ പാഥേയവും പേറിയുള്ള ഈ
യാത്ര നമ്മള്‍ തുടരുകയല്ലെ..?

Unknown said...

Dear smitha,
njanum marubhoomiyilanu jeevikkunnathu, oru madichiyayithanne.ella postum vayichu.valare nannayittundu.njan avdhikkalam kazhinju ethiyathe ullu.nalloru avadhikkalam aashamsikkunnu

smitha adharsh said...

പോസ്റ്റ് വായിച്ചു കമന്റ് ഇട്ട എല്ലാവര്ക്കും നന്ദി..എല്ലാവരുടെയും ആശംസകള്‍ക്കും നന്ദി

മുസാഫിര്‍ said...

മകള്‍ക്ക്,
ആയിരമുണ്ണിക്കനികള്‍ക്ക് തൊട്ടിലും
താരാട്ടുമായി നീ ഉണര്‍ന്നിരിക്കുന്നതും
ആ‍യിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുള്ളുന്നതും
അഞ്ചിതള്‍ പൂക്കളായ് കൈയാട്ടി നില്പതും
അമ്പലപ്രാവായ് നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടീപ്പതും..
അങ്ങിനെ അങ്ങിനെ പിന്നേയും ഒരു പാട് മുഖങ്ങളുള്ള
ഭൂമി ദേവിയെ കാണിച്ചു തരാന്‍ അമ്മയോട് പറയണേ !
(കവിത ഓ എന്‍ വി )

Jayasree Lakshmy Kumar said...

ആ മനോഹരമായ വീട്ടിലേക്ക് അവധിക്കു പോവുകയാണല്ലെ? അമ്മയോടും ഭരതേട്ടനോടും എന്റെ അന്വേഷണം

മഴവില്ലും മയില്‍‌പീലിയും said...

ആശംസകള്‍!നല്ല ഒരു മഴക്കാലം..:)

Sands | കരിങ്കല്ല് said...

നാട്ടില്‍ പോയി അടിച്ചുപൊളിച്ചു വാ..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആദ്യമായിട്ടാ ഈ വഴിയില്‍!
അറിയില്ലായിരുന്നു, ഖത്തറില്‍ ഇങ്ങനെ ഒരാളുള്ളതായിട്ട്‌,

ഞാനും ഖത്തറിലാ.......

നാട്‌ കണ്ടു വന്നിട്ടാകാം നമ്മുടെ കണ്ടുമുട്ടല്‍!

ആശംസകള്‍!

വാളൂരാന്‍ said...

കുറെനാളുകളായി ബൂലോഗത്തില്ലാഞ്ഞ കാരണം പുതിയ കുറെയധികം പേരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല... കണ്ടതില്‍ സന്തോഷം.... ഒപ്പം ദു:ഖവും, പരദേശിയുടെ ദുരന്തം അറിയീച്ചതിന്

kishore said...

yes, writing is a terrible thing .

pakshe ivide ezhuthu oru sukham aaanu , alle ?

naadine kurichulla ormakal , vevukayaanu , avayude innalekalil .....sree.

ശ്രീ said...

അതു ശരി, സ്മിതേച്ചി നാട്ടില്‍ പോകുവാണല്ലേ... കൊള്ളാം. ഗൌരിക്കുട്ടിയും നാട് ശരിയ്ക്കും ആസ്വദിയ്ക്കട്ടെ. അവളുടെ കുഞ്ഞു ഓര്‍മ്മകളില്‍ നമ്മുടെ നാടിന്റെ പച്ചപ്പും എന്നെന്നും നില നില്‍ക്കട്ടെ.

നല്ലൊരു അവധിക്കാലം ആശംസിയ്ക്കുന്നു.
:)

Sunith Somasekharan said...

aasamsakal

Unknown said...

പോയി വരൂ വല്‍സേ.... ശുഭയാത്ര.......

Anonymous said...

"നമ്മുടെ നാട്ടിലെ കാക്കയെയും,പൂച്ചയേയും, തുമ്പിയെയും, പൂമ്പാറ്റയേയും, ഒച്ചിനെയും, തേരട്ടയെയും, ഞ്ഞണ്ടിനെയും, പാമ്പിനെയും, തവളയെയും, നനചീരുകളെയും, പശുവിനെയും,ആടിനെയും ഒക്കെ കാണട്ടെ.."
happy holidays...

Sureshkumar Punjhayil said...

Good work... Best Wishes...!

ഹാരിസ്‌ എടവന said...

മഴക്കാലമാണല്ലോ?
നല്ലൊരവധിക്കാലം ആശംസിക്കുന്നു

paarppidam said...

നാടിനെകുറിച്ച്‌ എഴുതുക എന്നിട്ട്‌ ഇവിടെയുള്ളവരുടെ മനസ്സില്‍ കൊതി ഉണര്‍ത്തുക. ഇത്‌ നാട്ടില്‍ പോകുന്ന ബ്ളോഗ്ഗേഴ്സ്‌ ഒരു പതിവാക്കിയിരിക്കുന്നു.....അവിടേ ചെല്ലുമ്പോള്‍ അറിയാം അവിടത്തെ കാര്യം... നല്ല ഒരു അവധിക്കാലം അശംസിക്കുന്നു.

മാണിക്യം said...

അതേ കുശുമ്പിന്റെ ഏഴാം നിലയില്‍ നിന്നു കൊണ്ടെന്റെ വക ബോണ്‍ വോയേജ്!!
ഒരു കാര്യം പറഞ്ഞുവിടാം മറക്കാതെ
അമ്മയും മോളും കൂടി ചെയ്യു.....
മഴ വീണു തുടങ്ങുമ്പോള്‍ മഴയത്തിറങ്ങണം
കൈ വിരിച്ചു പിടിച്ച് വീഴുന്ന മഴതുള്ളിയെ നോക്കണം അപ്പൊ അവ വന്നു മുഖത്ത് ഉമ്മ
വയ്ക്കും കണ്ണിലും കവിളിലും ചുണ്ടിലും. ആ മഴതുള്ളി നുണയൂ ഐസ് ക്രീമിനെക്കാള്‍ സ്വാദാണതിന്..
പിന്നെ ഒരു ചൂണ്ടാ വാങ്ങണം മോളെയും കൂട്ടി പോയിരുന്നു മണിക്കുറുകള്‍ ഇരുന്ന് കഥ പറഞ്ഞ്
ചൂണ്ടയിടണം ഒരു കുഞ്ഞു പരല്‍ മീനെങ്കിലും കിട്ടും ‘കിട്ടാതിരിക്കില്ല... മഴ തോരുമ്പോള്‍
പാടവരമ്പില്‍ കൂടി നഗ്നപാദയായി നടക്കണം
ആ ചെളിയില്‍ ചവിട്ടുമ്പോള്‍ ഉച്ചി വരെ അരിച്ചു കയറുന്ന ആ തണുത്ത ചേറിന്റെ തണുപ്പ് സുഖം !അതനുഭവിക്കണം ! എന്നിട്ട് വന്ന് തീ കത്തിക്കണം ആ തീകായുമ്പോള്‍, തീയില്‍
കപ്പ ,അട, ചക്കകുരു ഒക്കെ ചുട്ടു തിന്നണം അത്രയും രുചിയുള്ള ഭക്ഷണം ഒരു ഫൈവ് സ്റ്റാറിലും കിട്ടില്ലാ..കരിക്കിട്ട് വെള്ളം കുടിക്കണം
രത്രിയില്‍ പതുങ്ങി ഇരുന്ന് മിന്നാമിനുങ്ങിനെ പിടിക്കണം എന്നിട്ട് ഒരു നുള്ള് പഞ്ഞിയില്‍ അതിനെ പൂട്ടിമോള്‍ക്ക് കൊടുക്കണം ഉറങ്ങുമ്പോള്‍ തലയ്കല്‍ വക്കാം .......
ഈ കൊല്ലം ഞാന്‍ ഇല്ലാ നാട്ടിലേക്ക്
പ്രീയപ്പെട്ട മനോഹര്‍ നന്ദി . ഇവിടെ എന്നെ എത്തിച്ചതിനു ഗൃഹാതുരത്വം നുണയാന്‍ സാധിച്ചു!
സ്നേഹാശംസകളോടെ യാത്രാമംഗളങ്ങള്‍!!

Unknown said...

manikyam ee commant aanu kalakkiyathu

smitha adharsh said...

ദാസ് : ആശംസകള്‍ക്ക് നന്ദി കേട്ടോ
പ്രവീണ്‍ ചമ്പക്കര : കൊതിപ്പിക്കും,ഇനിയും കൊതിപ്പിക്കും
ഉഗാണ്ട രണ്ടാമന്‍ : ആശംസിച്ചതിനു താങ്ക്സ്
ബഷീര്‍ : ആസാമിമാരെ ഒന്നും കണ്ടില്ലെന്നെ..ആശംസക്ക് നന്ദി
പ്രിയ : പറഞ്ഞതു പോലെ ഒന്നും മിസ് ചെയ്യാതെ എല്ലാം ആസ്വദിച്ചു .പ്രാര്‍ത്ഥനകള്‍ക്ക് നന്ദി
അയല്‍ക്കാരന്‍ : പറഞ്ഞതില്‍ തെറ്റില്ലാതില്ല.എന്നാലും,നമ്മള്‍ നമ്മുടെ നാടു ഇഷ്ടപ്പെടുന്നിടത്തോളം കാലം നമ്മുടെ മക്കള്‍ക്കും അവിടം ഇഷ്ടമാവില്ലേ?അറിയില്ല,എല്ലാം കാലത്തിനു വിട്ടു കൊടുക്കാം അല്ലെ?
ശിവ : ശുഭയാത്ര നേര്ന്നതിനു നന്ദി
കാ‍ന്താരി കുട്ടീ : നാട്ടിലേക്ക് വന്നു മഴയുടെ കുളിരെല്ലാം അനുഭവിച്ചു .കമന്റ് നു നന്ദി
കുഞ്ഞന്‍ : മുപ്പതു ദിവസങ്ങള്‍ മുന്നൂറു ദിവസങ്ങളുടെ സന്തോഷകരമായ അനുഭവങ്ങള്‍ തന്നു. അത് നേര്.പക്ഷെ,മുപ്പതു സെക്കന്റ് പോലെ അത് തീര്ന്നു.ഈ വഴി വന്നു പോസ്റ്റ് വായിച്ചതിനും ,കമന്റ് ഇട്ടതിനും നന്ദി.

Unknown said...

വന്നു അല്ലേ, എന്തൊക്കെ കൊണ്ടു വന്നിരിക്കുന്നു നാട്ടില്‍ നിന്ന്. ചൂടാറും മുന്പേ എല്ലാം വിളന്പിത്തരൂ....

smitha adharsh said...

രഞ്ജിത് : പറഞ്ഞ സംഭവം നന്നായിരുന്നു.ഇടിച്ചക്കയോക്കെ വലുതായി .പഴുത്ത ചക്ക കൊണ്ടു വന്നിരുന്നു.രഞ്ജിത് നെ കാത്തു കുറച്ചു എടുത്തു വച്ചിട്ടുണ്ട്..വേഗം വരണേ
ഹരിപ്രസാദ് : നന്നായി എന്ന് പറഞ്ഞതില്‍ സന്തോഷം
പാമരന്‍ : ചേട്ടാ,നാട്ടില്‍ പോകാനായോ?വേഗം പോക്കൊളൂട്ടോ
ഹരീഷ് തൊടുപുഴ :സ്വാഗതത്തിനും,ശുഭ യാത്രക്കും നന്ദി
ജിഹേഷ് : നാട്ടില്‍ പോകുന്നതിനു മുന്പേ പറഞ്ഞ തെറ്റ് തിരുത്തി കേട്ടോ..ഇല്ലെന്കില്‍ എന്‍റെ വികട സരസ്വതി എല്ലാവരും കണ്ടേനെ..തെറ്റ് ചൂണ്ടി കാട്ടിയതിനു പ്രത്യേകം നന്ദി
അനൂപേ : സാരമില്ല.നാടിനെ മറക്കരുത് കേട്ടോ..എല്ലാം ശരിയാകും
നന്ദു ജീ : ആശംസകള്‍ക്ക് നന്ദി കേട്ടോ.കമന്റ് നും
ഭൂമി പുത്രി : കുശുമ്പ് സാരമില്ല.ഇതുപോലെ ഭൂമി പുത്രിക്കും പോകാമല്ലോ.
പ്രിയ ഉണ്ണികൃഷ്ണന്‍ : അവിടെ എല്ലാം നല്ല വിശേഷങ്ങള്‍ ..എല്ലാവര്ക്കും സുഖം..
അശ്വതി : ആശംസകള്‍ക്ക് നന്ദി
റോസ് : പോസ്റ്റ് വായിച്ചു ആശംസകള്‍ അറിയിച്ചതിനു നന്ദി
ശിഹാബ് : പോയി വന്നു .ആശംസകള്‍ക്ക് നന്ദി
ഹരിശ്രീ : പോസ്റ്റ് വായിച്ചു ആശംസിച്ചതിനു നന്ദി
കൈതമുള്ള് :) നന്ദി
സാദിഖ് : കൊതിപ്പിച്ചതല്ല കേട്ടോ..എന്‍റെ മോഹങ്ങള്‍ പറഞ്ഞതാണ്.പിന്നെ,പറഞ്ഞ സംഭവം വായിച്ചിരുന്നു.കമന്റും എഴുതിയിരുന്നു.നന്ദി അത് കാണിച്ചു തന്നതിന്

smitha adharsh said...

മിന്നാമിനുങ്ങ്‌ ,സജി : മറുകര തേടേണ്ടി വന്ന മലയാളി നഷ്ട സ്വപ്നങ്ങളെ താലോലിച്ചു കഴിയുന്നു.പിന്നെ,സജിടെ പോസ്റ്റ് ഒക്കെ അടിച്ചോണ്ട് പോയി അല്ലെ..സാരമില്ല.വിഷമത്തില്‍ പങ്കു ചേരുന്നു കേട്ടോ.
രശ്മി : ആശംസകള്‍ക്ക് നന്ദി
മുസാഫിര്‍ : ഭൂമീദേവിയെ കണ്ടു കേട്ടോ.പഴയ കവിത ഓര്‍മിപ്പിച്ചതിനു താങ്ക്സ്
ലക്ഷ്മി : അമ്മയോട് ബൂലാകത്തെ പറ്റി പറഞ്ഞിരുന്നു.ഭരതേട്ടന്‍ ഇപ്പോള്‍ ഇല്ല.അച്ഛന് ശ്രാദ്ധം ഊട്ടാനാണ് പോയത്.
കാണാമറയത് : നന്ദി
കരിങ്കല്ല് : സന്ദീപേ പറഞ്ഞതു പോലെ അടിച്ച് പൊളിച്ചു കേട്ടോ
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ : തിരിച്ചു വന്നു മാഷേ,ഇനി പരിചയപ്പെടാം.ഞാന്‍ പക്ഷെ,ഇക്കയെ മുന്പേ ബ്ലോഗില്‍ കണ്ടിരുന്നു.മനുഏട്ടന്‍( മരിച്ചു പോയ ബ്ലോഗ്ഗര്‍ പരദേശി) പറഞ്ഞിരുന്നു ഒരു ഖത്തര്‍ ബ്ലോഗ്ഗര്‍ മീറ്റ് സന്ഘടിപ്പിക്കണം എന്ന്...ഒന്നും നടന്നില്ല.പറഞ്ഞതെല്ലാം വേരുതെയാക്കികൊണ്ട് മൂപ്പര് പോയി
വാളൂരാന്‍ ചേട്ടാ : കണ്ടതിലും,ഈ വഴി വന്നതിലും,കമന്റ് എഴുതിയതിലും സന്തോഷം
ശ്രീ : എഴുത്ത് എന്നും സുഖം ഉള്ള കാര്യം തന്നെ
ശ്രീ : മോള്‍ടെ പേരു ഗൌരി എന്നല്ല കേട്ടോ.. അത്, അന്ന് ഒരു രസത്തിനു വെറുതെ മാറ്റി നോക്കിയതാ.മോള്‍ടെ പേരു ലക്ഷ്മി നന്ദന .ആശംസകള്‍ക്ക് നന്ദി.ചിക്കന്‍ പോക്സ് തീര്ത്തും മാറി എന്ന് കരുതുന്നു.
my crack words :ആശംസകള്‍ക്ക് നന്ദി
മുരളിക : വല്‍സ പോയി വന്നു കേട്ടോ
തസ്കര വീരന്‍ : ഈ വഴി വന്നതിനു നന്ദി

smitha adharsh said...

സുരേഷ് കുമാര്‍ : നന്ദി കേട്ടോ
പാര്‍പ്പിടം : നാടു എങ്ങനെയായാലും നമ്മുടെ നാടല്ലെ മാഷേ...വെറുതെ കൊതിപ്പിച്ചു എഴുതുന്നതൊന്നും അല്ല,നമ്മുടെ മോഹങ്ങള്‍ അല്ലെ മാഷേ?
മാണിക്യം ചേച്ചി :നാട്ടില്‍ പോയി വന്നതിനു ശേഷം ആണ് ഇതു വായിച്ചത്.എന്നാലും,പറഞ്ഞതെല്ലാം ചെയ്തു.മഴ കൊണ്ടു,ചേറില്‍ ചവിട്ടി,മിന്നാമിനുങ്ങിനെ പിടിച്ചില്ല.പക്ഷെ,കണ്ടു കേട്ടോ.അതുപോലെ,അട ചുട്ടു കഴിച്ചു.മീന്‍ ചൂണ്ടാന്‍ പോയില്ല,പക്ഷെ,തൊട്ടു വക്കത്തു മീന്‍ ചൂണ്ടുന്നവരുടെ അടുത്ത് പോയി കണ്ടു കേട്ടോ.കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍,അവരുടെ ചെറിയ കൊട്ട വഞ്ചിയില്‍ കുറച്ചു ദൂരം പോകുകയും ചെയ്തു.
മനോഹര്‍ജി ക്ക് നന്ദി...ഈ മാണിക്യം ചേച്ചിയെ ഇവിടെ എത്തിച്ചതിനു...പോസ്റ്നെ വെട്ടിക്കുന്ന കമന്റ് എഴുതിയ മാണിക്യം ചേച്ചിക്കും നന്ദി.
സാദിഖ് : പറഞ്ഞതു അക്ഷരം പ്രതി ശരിയാനുട്ടോ ...മാണിക്യം ചേച്ചിയുടെ കമന്റ് കലക്കി.

Anonymous said...

എന്റെ ഒരു അവധിക്കാല ഓര്‍മ്മകളും, ലീവ്‌ ലെറ്ററും. ദേ ഇവിടെ ഉണ്ട്‌....
http://pazhamburanams.blogspot.com/2008/01/blog-post_20.html

http://pazhamburanams.blogspot.com/2008/01/blog-post_20.html

...പാപ്പരാസി... said...

സ്മിതാ,
ബ്ലോഗ് മടുത്ത് ഇറങ്ങി പോയിയിരിക്കുകയായിരുന്നു,എന്നാലും പാലതും വായിക്കാറുണ്ട്,പക്ഷേ ഈ പോസ്റ്റ് വായിച്ചപ്പോ ഒന്നും പറയാതെ പോവാനാവുന്നില്ല.ഈ ദുരന്തം പ്രവാസി ആയ അന്ന് തൊട്ട് ഒരു മോചനമില്ലാതെ എത്ര നാള്‍ ?നാടിന്റെ മണം അത് എത്ര അത്തറു പുരട്ടിയാലും തിരിച്ച് കിട്ടുന്നില്ലാ....സഗീര്‍,,മുരളിയേട്ടന്‍ എല്ലാം എനിക്കറിയാവുന്നരാണ്.ഞങ്ങള്‍ അടുത്തിടെ എല്ലവ്വരും ഒന്ന് ഒത്തുകൂടിയിട്ടുണ്ട്..അത് ഇവിടെ കാണാം,താല്‍പ്പര്യമുണ്ടെങ്കില്‍ അംഗമാ‍കാം http://www.flickr.com/groups/dohakoottam/

ആരായിരുന്നു മരിച്ചു പോയെന്ന് പറഞ്ഞ ബ്ലോഗര്‍

smitha adharsh said...

പാപരാസി ചേട്ടാ..വിശദമായി മെയില് അയച്ചിട്ടുണ്ട്..നോക്കൂ കേട്ടോ

ജനാൻ സജ്ജിദ് said...

എന്തിനാ ചേച്ചി എല്ലാവരേയും ഇങ്ങനെ കൊതിപ്പിച്ചു കളഞ്ഞെ.ഞങ്ങെളെയൊന്നും കൂട്ടാതെ തനിചുപൊകുകയാണെല്ലെ.

Sentimental idiot said...

ആദ്യമായാണ് ഭവതിയുടെ ബ്ലോഗിലേക്ക് വരുന്നതു.......................വിശാല ബൂലോകത്ത് എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്ക്കുന്ന ഒരു ഡിഗ്രി സ്ടുടെന്റ്റ് ആണ് ഞാന്‍ ,..........................പേരു ഷഫീക് ............................എന്റെ കൊച്ചു കുരയില്‍ ഒരു സന്ദര്‍ശനത്തിന് ഓര്‍മകളെ സ്നേഹിക്കുന്ന ഭവതിയെ ക്ഷണിക്കുന്നു......................

നിരക്ഷരൻ said...

ഞാനിന്ന് ലീവ് കഴിഞ്ഞ് തിരിച്ച് കയറി നാട്ടീന്ന്.
ആ രണ്ടാമത് പറഞ്ഞ കാര്യമില്ലെ ...ദൈവങ്ങളെ നേരിട്ട് കാണണമെന്ന്. കണ്ടാല്‍ വിവരം അറിയിക്കണേ ? ഞാന്‍ ഒറ്റ ഒന്നിനേം കണ്ടില്ല :) :)

ajeeshmathew karukayil said...

ടീച്ചറെ, പ്രവാസത്തിന്റെ വേദന അനുഭവിച്ചു തന്നെ അറിയണം അല്ലെ.

പോസ്റ്റുകളെല്ലാം നന്നാകുന്നുണ്ട് തുടരുക എല്ലാ ഭാവുകങ്ങളും .....

shysme said...

have a peek at this web-sitelook at this web-site a fantastic readnavigate to this website Get More InfoResources

Unknown said...

this post dolabuy louis vuitton advice Dolabuy Valentino their website https://www.dolabuy.ru/